കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Friday, 26 May 2017

ഒത്തുപിടിച്ചോളിൻ/

ഒത്തുപിടിച്ചോളിൻ ,നമ്മൾ 
ഒന്നായ് വന്നോളിൻ 
ഒത്തിരിയൊത്തിരി നേടാനായി  
ഒരുമിച്ചു നിന്നോളിൻ !

മലയാളത്തിന്നോർമ്മ പുതുക്കാൻ 
മാലയാണ്‍ഭാഷ പഠിച്ചോളിൻ 
വിദ്യയൊരുക്കീം സദ്യയൊരുക്കീം 
ഒന്നായ് ചേർന്നോളിൻ !

പൊന്നോണത്തിന്നോർമ്മപുതുക്കാൻ 
പൂക്കൾ നിറച്ചോളിൻ 
അത്തപ്പൂവിട്ടും ഒത്തു പിടിച്ചും  
ഒന്നായ് ചേർന്നോളിൻ !

മഞ്ഞക്കിളിയും ഓണതുംബീം
പാറിനാടക്കട്ടെക്കട്ടെ 
അക്കരെയിക്കരെയെല്ലാം നോക്കി 
ഒന്നായ് ചേര്‍ന്നോളിന്‍ !

മാനവരെല്ലാം മാധവസേവയിൽ
ചേരാന്‍ വന്നോളിൻ 
ഒത്തിരിയൊത്തിരിയോർമ്മപുതുക്കാൻ 
ഒന്നായ് ചേർന്നോളിൻ ,
ദേവൻ തറപ്പിൽ ,10/09/2010 

Wednesday, 17 May 2017

പച്ചമണ്ണും സ്വപ്നമോ !

പച്ചമണ്ണും സ്വപ്നമോ !
--------
പച്ചപ്പു കാണുമ്പോൾപുഞ്ചിരിയേകിടും
പച്ചനിറത്തിൽ പ്രണയവർണ്ണം !
പച്ചനിറമില്ല കേരള നാട്ടിലും
ഫ്ലോട്ടുകളാക്കി വിറ്റീടുന്നു നാം
പുഞ്ചപ്പാടങ്ങളും കേരവൃക്ഷങ്ങളും
എങ്ങോമറഞ്ഞൊരു കാഴ്ചയല്ലോ
ഉച്ചവെയിലിന്റെ തീഷ്ണതയിൽ നമ്മൾ
അൽപമിരിക്കാൻ കൊതിയോടാഞാൽ
അക്കരപച്ചകളെല്ലാമുണങ്ങീല്ലൊ
അല്പം തണലിവിടെങ്ങുമില്ല
ചുറ്റും തിരിഞ്ഞങ്ങു നോക്കുന്ന നേരത്തിൽ
പൊക്കത്തിൽ നിൽക്കുന്നു ബങ്ക്ലാവുകൾ
പാരിസ്ഥിയെ നാം കൊന്നു വികസനം
നേടുമ്പോൾ പാരിടംവിണ്ടു പോകും
മണ്ണിനെ വിണ്ണാക്കിമാറ്റുന്ന മാനവൻ
മണ്ണു തേടിയിനിയെങ്ങു പോകും..?
ദേവൻ തറപ്പിൽ !

Wednesday, 10 May 2017

പീഡനരാമായണം ...!

പീഡനരാമായണം ...!
പിഞ്ചുപൈതലെ ക്രൂരമായ് ഭോഗിച്ചു
നെഞ്ചുകൂടം തകർക്കുന്ന നേരത്തും
നിശ്ചലം മൂകസാക്ഷിയായ് ഭൂദേവി
അർത്ഥശൂന്യമായ് കണ്ണീരു വാർക്കുന്ന്

കീറിപ്പറിച്ച ചുണ്ടും കവിളുകൾ
ചോരയാഴുകുന്ന് മെയ്യാകെയും
നെഞ്ചിൻ കൂടമുഴുതു മറിച്ചപ്പോൾ
നെഞ്ചുപൊട്ടിയലറിവിളിച്ചുവോ

പൈതലിൻ ചങ്കു പൊട്ടിയലർച്ചയിൽ
വിണ്ടുകീറിയോ പർവ്വതസാനുവും
പക്ഷികൾ വന്യജീവികളൊക്കെയും
ഭൂമി മാനവും നക്ഷത്രക്കൂട്ടവും
കണ്ടുഞെട്ടി വിറങ്ങലിച്ചപ്പോഴും
നിശ്ചലം കണ്ടുകണ്ണീരു വാർക്കുന്നു

മരണ വെപ്രാള ശയ്യയിൽ പൈതലും
തൊഴുത് കേണിട്ടലറിയിട്ടുണ്ടാവും
നിശ്ചലം മൂക സാക്ഷിയായപ്പോഴും
വിണ്ണിൽ താരകം കണ്ണീരുവർക്കുന്നു?

കീറിപ്പറിച്ച തുടയിൽ ചോരപ്പുഴ -
യൊഴുകിയിട്ടും കരളലിയാത്തനാം
പിച്ചപിച്ചയായ് പാറിപ്പറക്കേണ്ട
പൈതലേ പിച്ചിപ്പൂപോലറുത്തുനാം

പൂവുപോലെ മൃദുലമാം മേനിയും
കാളിന്ദി നദി കാളകൂടം പോലായ്
പിച്ചിച്ചീന്തിയ മേനിയിൽ നിർദ്ദയം
കൂരമായമ്പു തറച്ച നേരത്തവൾ
ഭൂമിയിൽ പെറ്റ മാതാവിനെയപ്പോൾ
എത്രമാത്രം ശപിച്ചിട്ടുണ്ടാവും ?

തുമ്പിയെപ്പോലെ പാറിപ്പറക്കേണ്ട
തുമ്പപ്പൂവേയറുത്ത് കളഞ്ഞുനാം
ഭൂതലത്തിലുറങ്ങാതെ നിൽക്കുന്ന
മാമരം മൂകസാക്ഷിയായ് കണ്ണീരിൽ

താര ശോഭയിൽ മന്ത്രിമാർ പണ്ഡിത -
രേവരേം പുഷ്പമായ് വരവേൽക്കണം
ഭാഷണത്തിനു ഭോഷന്മാരെത്തുമ്പോൾ
പൂക്കളർപ്പിച്ച് വരവേല്‍ക്കാൻ പൈതല്‍
ദേവ സന്നിധിൽ താലം പിടിക്കുവാൻ
ചുട്ടുപൊള്ളും ചൂടിലും പൈതങ്ങൾ
എന്നിട്ടുമന്പ് കാട്ടാത്ത ക്രൂരരാം
മാനവ ഇനിയെന്തു വിളിക്കണം ?

പിഞ്ഞിക്കീറി പഴന്തുണിക്കെട്ടു പോൽ
പഞ്ഞിപോൽ പൈതലിൻ ദേഹവും
അന്ധകാരത്തിന്‍ ചക്രവ്യൂഹത്തിലും
മൂകമൊഴുകുന്നു മരവിച് നദികളും

വന്ധ്യ ബാധയേൽ നീതി പീഠങ്ങളും
വന്ധ്യംകരിച് നിയമശാസ്ത്രങ്ങൾ
ലാസ്യഭാവത്തിലെഴുതുന്നു സാഹിതി
ദാസരായിന്ന് സാഹിത്യവർഗ്ഗവും

അമ്മയെന്നുള്ള രണ്ടു ലോകാക്ഷരം
മണ്ണിലെന്നും വിധിക്കൊന്നൊ കണ്ണീർ 
ജീവനറ്റൊരു പൈതലിൻ മെയ്യിലും
നൊന്ത് കരയുവാൻ പെറ്റമ്മമാത്രമോ
പേറു വേണ്ടെന്നു ശപഥമെടുക്കണം
പതിരുപോൽ പറത്തിക്കളയുവാൻ
ഉറ്റൊരായുള്ള ബന്ധുക്കൾ നമ്മളും
ഊറ്റം കൊള്ളുന്നിരുളിന്റ്റെ മറയിൽ
ദേവൻ തറപ്പിൽ ...!

Friday, 28 April 2017

വിത്തും കലപ്പയും കാലം മറച്ചപ്പോൾ

നാടൻ പാട്ടു ......
വിത്തും കലപ്പയും കാലം മറച്ചപ്പോൾ 
ഞാറ്റു വേലകൃഷി പാടേപോയി(2)
വയലില്ല തോടില്ല പച്ചപ്പിൻ മലയില്ല 
പുഞ്ചപ്പാടങ്ങളും വേരറ്റു പോയ് 
(വിത്തും )
വിത്തുവിതയ്ക്കും കൊയ്ത്തുപാടങ്ങളിൽ  
ഞാറിട്ടപോലല്ലെ ഗോപുരങ്ങൾ 
ഞാവല്പഴങ്ങൾ പഴുത്തുള്ള തോടിലും 
ഞാന്നു കിടക്കുന്നു സൗധങ്ങളും  
(വിത്തും )
കല്ലും വടിയും മരക്കുന്തമായി -
ട്ടമ്പുംവില്ലുമായി നായാടിയോർ 
കല്ലിലുരച്ചും തീകത്തിച്ചു വേവിച്ചു 
കാട്ടു കിഴങ്ങുകൾ തിന്നകാലം
(വിത്തു)
അക്ഷരമില്ലാതെ കാലത്തവർകളും 
ആംഗ്യത്തിലല്ലോ ആയാശയങ്ങൾ  
ആട്ടക്കഥകളും തുള്ളലും സാഹിത്യം 
തോറ്റംപാട്ടൊക്കെ നിറഞ്ഞുപണ്ടു 
(വിത്തു)
നാടൻ ശീലുകൾ നാടൻ പാട്ടുകളും
നാടൻ കളികളും പണ്ടുണ്ടായി 
നാണം മറച്ചതു പച്ചിലകൾ കൊണ്ടും 
പല്ലുമുരച്ചതു മാങ്കൊമ്പിനാൽ
(വിത്തു)
ആര്യകുണ്ടോ പാടം കുഴഞ്ഞാടി പാടം 
അയ്യാവഴി തറുവൻ കുഴിയാർപ്പാടം 
അങ്ങാടി പാലേരി എടവം പുഞ്ചപ്പാടം
എണ്ണിയാൽ തീരാത്ത വയലുംപണ്ടു  
(വിത്തും )
ഒരുനിലപ്പൂ,നിലം മൂപ്പുനിലം ഏലായ്
തറയൻ കണ്ടങ്ങളും വേണമല്ലോ 
വിത്തു വിതയ്ക്കടി നെന്മണി കൊയ്യടി   
പത്തായമൊക്കെ നിറക്കു പെണ്ണേ 
(വിത്തും )
ദേവൻ തറപ്പിൽ )

Wednesday, 19 April 2017

കണ്ണില്ലാത്തോർ !

കണ്ണില്ലാത്തോർ !!!
----------*****--------
കേട്ടില്ലേ പട്ടണവാസികളെ ,
നാട്ടിൽ നടക്കുന്ന ക്രൂരകൃത്യം !
അട്ടപ്പാടിയിലെ ആദിവാസി -
യൂരിൽ മരിക്കുന്നു കുഞ്ഞുങ്ങളും !
പട്ടിണികൊണ്ടു മരിച്ചതാണേ ,
പട്ടണവാസിയറിഞ്ഞോ നിങ്ങൾ !
രണ്ടുമാസത്തിൽ മരിച്ചതെത്രെ ,
മൂന്നുഡെസ്സനിലുംമേലെയാണേ !
നാളെ വളരേണ്ട കുഞ്ഞു മക്കൾ ,
നാടിന്നു തുണയായിടെണ്ടവരും !
ആദിവാസികൾക്കു മാത്രമായി ,
ലക്ഷങ്ങളെന്നുമൊഴിക്കീടുന്നു !
ലക്ഷ്യങ്ങൾ കാണാതെ പണമേരെയും ,
കക്ഷത്തിലാക്കിടുമുദ്ദ്യോഗസ്ഥർ !
ആരോഗ്യസംഘങ്ങലേറെയുണ്ടേ ,
ആർത്തിയായ് തിന്നുവാൻനേതാക്കളും !
നൈജീരിയ,ആഫ്രിക്കാൻ രാജ്യമല്ലേ ,
ഭാരതമെന്ന ധൂർത്തിന്റെ നാടു !
ആദിവാസിയുടെ പേരും ചൊല്ലി ,
ആക്രിയിൽ മുക്കുന്നുകോമരങ്ങൾ !
തെണ്ടിനടക്കുന്നോൻ കയ്യിൽനിന്നും ,
തെണ്ടികൾ തട്ടിപ്പറിച്ചിടുന്നേ !
"ഹാ.....". കഷ്ടമെന്നു പറയേണ്ടുഞാൻ ,
കണ്ണില്ലാത്തോരാണോ" നമ്മളിന്നു !
ദേവൻ തറപ്പിൽ !

Monday, 17 April 2017

പഠനക്കളരി

പേരുപോൽ തന്നെയഭിരാമത്തിൽ 
പോരുകളൊന്നിനും നേരമില്ല ,
ചേരുന്നസമയം ഞാൻ വന്നുനോക്കാം 
പോരട്ടെ സാഹിത്യകുസുമങ്ങൾ ..!


വരുവാനിക്കേതും മടിയുമില്ലേ 
തരുവാനനേകം ഹൃത്തിലുണ്ട് 
വന്നിടാമഭിരാമപ്പൂവാടിയിൽ 
സമയമാണല്ലോ പ്രശ്‌നമിന്ന്


പഠനക്കളരിയൊരുക്കിയെന്നും 
ചടുലതയോടെ നിരീക്ഷണങ്ങൾ 
പലതും പഠിക്കാൻ തുണയേകിടും 
അഭിരാമ പുഷ്പത്തെ വന്ദിച്ചിടാം 

കാലത്തെണീറ്റാൽ ശുഭവാർത്തയൊന്നും.
കേൾപ്പാനുമില്ലാ ഭുവനത്തിലീശാ!.
തിണ്ണേലുറങ്ങുന്ന കുരുന്നിനെല്ലാം
നീതന്നെയെന്നും തുണയേകിടേണം!

പ്രാണൻ പിടഞ്ഞല്ലൊ നേർകാഴ്ച കണ്ടു 
ആസിഡ് വീണുകരിഞ്ഞ പെൺസ്വരൂപം 
ഒറ്റപ്പെടുത്താതെയവളെ  രക്ഷ -
നീതന്നെയെന്നും തുണയേകിടേണം
ദേവൻ തറപ്പിൽ 

സൈബർ കുലം കുത്തി

സൈബർ കുലം കുത്തികൾ
---------------
നെഞ്ചോട് ചെങ്കൊടി ചേർത്തു വച്ച്
സങ്കോചമില്ലാതെ ചൊല്ലിടുന്നേ
എന്നും സമരത്തിൽ മുന്നിൽ ഞാനും
കൊല്ലും കൊലയിൽ ഞങ്ങൾതന്നെ

സത്യം പറഞ്ഞാൽ ദഹിക്കത്തോർകൾ
ചുറ്റിനും വന്നു കുരച്ചിടുന്നേ  ....
സഹിഷ്ണത എന്തെന്നറിയാത്തോരും
സഹനം പഠിപ്പിക്കും സൈബറിലും

അഭിനവരായോർ കുലം കുത്തികൾ
അഭിനയിക്കുന്നു സഖാക്കളെന്നു
നെറ്റിലെഴുതി വച്ചിട്ടു വേണോ
മാധ്യമങ്ങളിൽ കുറിച്ചിടാനും ...

ലൈക്കും കമന്റിനും വേണ്ടിയല്ല
നേരും നെറിയും തുറന്നു കാട്ടാൻ
കമ്മ്യൂണിസ്റ്റെന്നൊരു ആശയത്തി -
ന്നെന്ത് വില നൽകി സോദരരെ ...

സത്യം പറഞ്ഞാൽ പിണറായിക്ക്
എതിരെന്ന് ചൊല്ലും സഖാക്കളേറെ
അധികാരമത്തിൽ അമർന്നിരിക്കും
പിണറായിക്കോട്ടിൽ മറുപടിയും
ദേവൻ തറപ്പിൽ ...

പുലയാടി മക്കള്‍

പുലയാടി മക്കള്‍
========
പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
 പുലരിയിൽ നീതിക്ക് വാദിച്ചുവെങ്കിൽ

പുകയുന്നനീതിയിൽ  ഏരിയുന്നു നാട്ടിൽ
പുകമറ തീത്തു വിളയാടുംസംഘം

പുതുപുത്തന്‍ സമ്പത്ത് വ്യവസ്സ്ഥയില്‍ നാട്
പുണരുന്നു പീഡനമനുദിനം നാട്ടിൽ

വഴിനീളെ മൃതദേഹം കണികാണുംനാട്ടിൽ
ഇരവിലും പകലിലും ചോരകള്‍ നിത്യം

പുലര്‍വോളം കാത്തിങ്ങിരിക്കാണൊ നമ്മൾ
പുലയാടി മക്കളും പുലയാടാൻ നാട്ടിൽ

പുലരിയിൽ കേൾക്കുന്ന ആർത്തനാദങ്ങളിൽ  .
പുലയാടി മക്കള്‍ ഭരിക്കട്ടെ നാട്ടിൽ

ശവങ്ങളും ചോരയും തിന്നും കുടിച്ചും
പുലയാടി പുണരട്ടെ പാർട്ടികൾ നിത്യം

പുഷപ്പങ്ങളൊക്കെയും വെക്കുവാനായിട്ട്
പുലതീരുവോളം രക്തം ഒഴുക്കിടട്ടെ

രക്തത്തിൽ തീർക്കുന്നു രക്തസാക്ഷികളിൽ
പുഷ്പ്പ ചക്രങ്ങളും തീർത്തിടു നിങ്ങൾ

പച്ചമാംസങ്ങളും തലകളും ചിതറട്ടേ
രക്തപ്പുഴയും ഒഴുക്കി ഭരിച്ചിടാം

അധികാര മത്തിൽ പിടിച്ചിവര്‍ നാടിന്‍റെ --
യകിടും മുറിച്ചു ഭരിക്കണോ നാടും

കഴുവേറ്റിടുന്നല്ലോ ഉള്ളത്തില്‍ പേറിടും
ഭാരത മക്കളെ അധികാര മത്തിലും

എന്തൊരു ക്രൂര വിനോദമേ കോടതീ
ഹന്ത നീതി നിഷേധം നീ കാണില്ലേ..!!
ദേവന്‍ തറപ്പില്‍
========

Thursday, 13 April 2017

വ്യത്യസ്തനാമൊരു !!

വ്യത്യസ്തനാമൊരു !!
------------
വ്യത്യസ്തനാമൊരു മദ്യരാജാവിനെ 
സത്യത്തിലാരും തിരിച്ചറിഞ്ഞീലാ 
കള്ളടിക്കുന്നോർക്കു തലവനാം രാജാവ് 

വെറുമൊരു രാജാവല്ലിവനൊരു കാലൻ
ഷാപ്പുകൾ സ്ഥാപിച്ചു അതിക്രൂരനായവൻ
മദ്യമൊഴുക്കി പട്ടിണിയാക്കുന്നോൻ
നാടിൻ കാലൻ കാലൻ കാലൻ [2]


പതകൾ തുളുമ്പുന്ന കള്ളുമായെത്തി
ചതിയിൽ ചിരിക്കുന്ന മീശക്കണാരാ
മാളോരെ കാണുമ്പോൾ വെളുക്കെ ചിരിച്ചു
ഷാപ്പിന്റെ പിന്നിൽ ഒളിക്കുന്ന വീരാ......
ഷാപ്പുരാജാവിന്റെ കൈകളിൽ പെട്ടപ്പോൾ
നാടൊരു കൂട്ടക്കുരുതിയായ് മാറി ..
ഒന്നുമേ അറിയാത്ത പാവത്തിനെപോലെ
കള്ളു കുടിപ്പിച്ചു കൊല്ലുന്ന പൊണ്ണൻ
കുള്ളൻ ഇവനൊരു കാലൻ 
കാലൻ കാലൻ [2]

കള്ളിൽ മയങ്ങുന്ന കുടിയന്മാർ പലരും
കുഞ്ഞിനെപോലെ കരയുന്നു വീട്ടിൽ
അടിയും തടയും തടുക്കുന്ന വീട്ടിൽ
അല്ലലില്ലാതെ കുടിക്കുന്നു 
കുടിയർ
വ്യത്യസ്തനാമൊരു മദ്യരാജാവിനെ
സത്യത്തിലിപ്പോൾ തിരിച്ചറിയുന്നു
ഇടിവീണകുണ്ടിന്റെ അഭിമാനമാകാത്ത
മദ്യരാജാവേ നിക്കഭിവാദ്യം
കുള്ളൻ ഇവനൊരു കാലൻ 

കൊലക്കളമാക്കുന്ന നാടിൻ 
കാലൻ കാലൻ കാലൻ [2]
[ ദേവൻ തറപ്പിൽ ]

Saturday, 8 April 2017

നീർകണങ്ങൾ !!

നീർകണങ്ങൾ !!
-----==-----
പേരറിയാത്ത തീർത്ഥവികാരത്തിൽ  
 പ്രേമത്തില്‍ മോഹിച്ചു ഞാനും ..
മണ്ണിൽ വീണുടയുന്ന നീർകണങ്ങൾ 
കണ്ണുനീരെന്നും പേരിട്ടുപോയി ,


കണ്ണുനീര്‍പ്പുഴകൾ പെയ്യുമ്പോൾ
ഉടയാച്ചിരിയുമായ്‌ കുടനിവർത്തി ,
നോവിന്‍റെ തേങ്ങലില്‍ കരളു വിങ്ങുമ്പോൾ
മുത്തുകൾ കോരിഞാൻ നല്കിയല്ലോ


ഉടയാത്ത മുത്തുകൾ തേന്മലരാക്കി ,
മാലകോർത്തണിയാൻ കൊടുത്തു
സുറുമയിൽ നീ വരച്ചിട്ടാതാം മിഴിയിൽ
പ്രണയമധുരം തുളുമ്പി നിന്നോ ..?


സൂര്യകാന്തിപ്പൂക്കൾ ശോഭപരത്തിയ
നിന്നിൽ വെന്മകൾ തിളങ്ങിയില്ലേ ..?
വിണ്ണു പുലരുവാൻ കാവലായ് നിന്നൊരു
സൂര്യപുത്രിയെപ്പോലെ നീയും ...?
രാവിൽ വിടരുന്ന വെണ്മതന്‍ പൂവിൽ
ഭൂമിദേവിക്കു നീ നിറമാലയും.......!

നീതി കൊടുക്കക ...!!

Image may contain: 1 personനീതി കൊടുക്കക ...!!
കണ്ണുതുറക്കുക സത്യം കാണുക
കമ്മ്യൂണിസ്റ്റു കുലംകുത്തികളെ
സത്യമിരുട്ടിൽ മറച്ചെന്നാകിലും
മിഥ്യയതാകില്ലെന്നതുമോർക്കു

അധികാരത്തിൻ മത്തിലിരിക്കും
അരുതാത്തതുകൾ ചെയ്യുന്നൂരേ
ആരുതരുതെന്നു പറഞ്ഞ ജനത്തോ-
ടാക്രോശിക്കും കയ്യൂക്കാലേ ...

അന്ധതകൊണ്ട് മറച്ചെന്നാലും
വന്ധ്യത കൊണ്ടു മൂടിന്നാലും
കണ്ണുതുറക്കുന്നൊരുണ്ടിവിടെ
ലോകർ മുഴുവൻ കാണുംസത്യം

ഇല്ല തരില്ല നിങ്ങൾക്കും  ജനം
മാപ്പില്ലാത്തൊരു തെറ്റിന്നും
അമ്മയിൽ നിന്നു പിറന്നവരല്ലേ
അമ്മക്കിവിടെ പറയു നീതി..?
ദേവൻ തറപ്പിൽ 

Friday, 7 April 2017

പാർലമെന്റി മോഹത്തിൽ

അധികാരത്തിൻ മോഹം മൂത്തു 
അഴിമതികാട്ടിയ പേപ്പട്ടികളെ 
താഴിയിറക്കാൻ വോട്ടുകൊടുത്തു 
പാവം പാവം വോട്ടർമാരും 

വോട്ടുകളൊക്കെ പെട്ടിലായി 
ചേട്ടന്മാരും സന്തോഷത്തിൽ 
ഭരണം കൈയ്യിൽ വന്നപ്പോളോ  
ശരണം നിങ്ങൾ തന്നെയെന്നു 

ചൊല്ലിത്തീരും മുമ്പേ ഭരണം 
കൈയ്യിൽ വന്നനേരത്തും 
ഹുങ്കുകൾ കാട്ടിപുംഗവരവരും 
സങ്കടമെല്ലാം ചീറ്റിപ്പോയി 

വാക്കുകൾ കൂരമ്പായി ജനത്തിൽ 

നിത്യം ഭീഷണി പത്തിവിടർത്തി 
ഞങ്ങളു വന്നാൽ ശരിയാക്കാമെ -
ന്നോതികേട്ടൊരു കഴുതജനങ്ങൾ  

കൊള്ളനടത്തിയ വലതന്മാരെ 
തള്ളിമറിച്ചു കൊടുത്തുകസേര 
ഉള്ളൊരു വോട്ടുകൊടുത്തുകയറ്റി 
തള്ളേ,വാക്കുവിഴുങ്ങി മൂപ്പർ 

ഭരണം കിട്ടിയ നേരത്തിവരോ 

പൃഷ്ഠംകാട്ടി ജനത്തിനുനേരെ 
എന്തിനുമേതിനും കേസുമെടുത്ത് 
ചന്തം കൂട്ടിയ മന്ത്രിപ്പുങ്ങവർ  

കേസ്സുകളോരോന്നായി കോടതി -

മുറ്റത്തെത്തും മുമ്പേ തള്ളി 
മടിശീലക്കു കനം നോക്കീട്ടു
വിധിപറയുന്നു കോടതികൾ 

കോടതിയെ നാം വിമർശിച്ചീടിൽ 
കോടതിയലക്ഷ്യം തലക്കുമീതെ
അഴിമതിമുങ്ങിയ ജഡ്ജിക്കാരും 
അതിരുവിടുന്നേ നമ്മുടെനാട്ടിൽ

കോടതിയെന്തു പറഞ്ഞാന്നാലും 
ഓച്ചാനിച്ചതു പാലിക്കേണം
ശംഭോ ശിവ ശിവ എന്തൊരു ലോകം 
കണ്ടുമടുത്തെ ഭാരതലോകം 
ദേവൻ തറപ്പിൽ ....

Saturday, 18 March 2017

കടൽ വന്നു വിളിച്ചപ്പം

കടൽവന്നു വിളിച്ചപ്പം ...!!
കടൽവന്നു വിളിച്ചപ്പം കരയോട് പറഞ്ഞല്ലൊ 
കിന്നാരം ചൊല്ലാനായ് തിരികെവരാം ഞാനിപ്പം

തിരമാലകളുയരത്തിൽ മലപോലെ വരുന്നുണ്ടേ 
തിരയോടു പറഞ്ഞിട്ട് മൊഴിചൊല്ലത്തിരികെവരാം 

മലയൊന്നു തിരഞ്ഞപ്പോൾ നരവീണൊരു തലപോലെ 
മരണത്തിൽ തോടുകളും മടവീണൊരു പാടങ്ങൾ 

മലമുകളിൽ വിരുന്നൊരുക്കി പൂഞ്ചോല പൂപ്പന്തൽ  
കാട്ടരുവികളലറിപ്പായും വെള്ളിനിലാനീരെവിടെ 

പുലർകാലേ തുള്ളികളായ് കുളിർ കോരിപ്പെയ്യുംമഞ്ഞു 
സിന്ദൂരം പൂശീയസന്ധ്യേ കതിരോന്റെ രശ്മികളെവിടെ  

തൂവെള്ള പതഞ്ഞൊഴുകും പാൽപുഞ്ചിരി പൂത്തുള്ള
പൂനിലാപ്പന്തൽ വിരിച്ചാ നീരുറവകൾ കണിയുണ്ടോ  

കളകൂജനം പാടും കിളികൾ കളഹധ്വനിയില്ലാതെ 
കതിരോന്‍റെ രശ്മികളില്ലാ,തിരുൾമൂടീ,താരകവും !
ദേവൻ തറപ്പിൽ

Friday, 17 March 2017

കയറഴിക്കല്ലെ വള്ളം ഇറക്കല്ലെ


കയറഴിക്കല്ലെ വള്ളം ഇറക്കല്ലെ
കായലില്‍ പോകല്ലേ പുന്നാരേ , മുത്തേ
കായലില്‍ പോകല്ലേ പുന്നാരേ.....

ഉടുക്കു കൊട്ടി ഞാൻ പാടി വന്നപ്പോൾ
തകിലടിച്ചില്ലേ പുന്നാരേ നീ (2 )
കായലിൽ മന്ദം തുഴഞ്ഞു പോയപ്പം
പൂനിലാവ്ല്ലൊ നീ പുന്നാരെ (2)

കസവ് കരയന്‍ മുണ്ടുമണിഞ്ഞിട്ടു
കാവിലു വന്നൊരു നേരത്ത്
ചെങ്കതിരേറ്റു നീ മിന്നി തിളങ്ങണ
ഒളിഞ്ഞു കണ്ടടി പുന്നാരേ
ഞാന്‍ ,ഒളിഞ്ഞു കണ്ടടി പുന്നാരേ ....

അന്തിനേരത്തു ഞാൻ നിന്നേ കണ്ടപ്പം
ചെമന്നിരിക്കണ് പുന്നാരേ , നിന്‍റെ
കവിൾ ചെമന്നല്ലോ പുന്നാരേ ....
ദേവന്‍ തറപ്പില്‍ ...

അംചി മുംബൈ

മലയാള സാമൂഹ്യദർപ്പണത്തിൽ
മുത്തുകൾ കോർത്തംച്ചി മുംബൈ

മലയാള സംക്കാര ജിഹ്വയായി
മതി മറന്നാടുന്നു മറു നാട്ടിലും ....

നഗര മുഖച്ഛായ ഒപ്പിടുവാൻ
അവിടെല്ലാം അംചി കൈരളിയും

മുന്നൂറു പൂക്കൾ ഇതൾ വിരിക്കാൻ
പുണരട്ടെ നഗരത്തെയെന്നുമെന്നും

നാടും നഗരോം ഉറങ്ങിടുമ്പോൾ
തൃക്കണ്ണുമായെത്തിയംചിമുമ്പയ് ...

സഹസ്രം  പൂക്കൾ വിരിഞ്ഞിടട്ടെ
സഹസ്രം  പൂക്കളുമർപ്പിച്ചിടാം
ദേവൻ തറപ്പിൽ 

സ്ഥാനമാനങ്ങൾ ചൊല്ലികലഹിച്ചു

സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ചു 
നാണം കെട്ടു നടക്കുന്നല്ലോ ചിലർ 

മതസൗഹൃദ പേരുകൾ ചൊല്ലിയും   
മതവൈര്യങ്ങൾ കൂട്ടുന്നതും ചിലര്‍ 

അറുതിയില്ലാ വാഗ്ദാനങ്ങൾ നൽകി
അലകുമാറ്റി ഭരിക്കുന്നതും ചിലർ   

മതി ഭ്രമത്തിലും മുങ്ങിക്കുളിച്ചിട്ടു  
മനുഷ്യരല്ലാതെ മാറുന്നതും ചിലർ 

ചഞ്ചലാക്ഷിമാർ പുറകെ നടന്നിട്ടു
ചങ്കു പൊള്ളി നടക്കുന്നതും ചിലർ 

എന്നിട്ടും തോറ്റു പിന്നോട്ട് മാറാതെ 
കെട്ടിയാടുന്ന കാഴ്ചയിലും ചിലർ 

വിദ്യവിറ്റിട്ടു സമ്പത്തു കൂട്ടുവാൻ 
മദ്യവും മദിരാക്ഷിയുമായ് ചിലർ 

മംഗളമായ കൂട്ടു കുടുംബങ്ങൾ 
സങ്കടമായ കാലത്താക്കി ചിലർ 

സ്ഥാനമാനം ലഭിച്ചീടുവാൻ നിത്യം 
മാനമെല്ലാം വിൽക്കുന്നതും ചിലർ

വിത്തമേറുവാൻ വിത്തുകാളപ്പോലെ 
വിശ്വമെല്ലാം മദിക്കുന്നതും ചിലർ 

പത്നി ദീനത്തിൽ പെട്ടു മരിച്ചപ്പോൾ  
തോളിലേറ്റി നടന്നു പോയി ചിലർ 

പ്രായമായ പെൺകുഞ്ഞിനേം കൂട്ടി 
നാഴികയേറെ കത്തും വെയിലിലും 

പത്നി തന്നുടെ  മൃതശരീരം  പേറി 
നഗ്നപാദനായ് ചുട്ടുപൊള്ളും ചൂടിൽ 

വെള്ളവും ഭക്ഷണമൊന്നുമില്ലാതെയും 
------------ 

കരുണയില്ലാത്ത ലോകത്തിൽ നിത്യം 
കരളലിയിക്കും കാഴ്ച ഭയങ്കരം 

ധരണിയിൽ നിത്യം കൊല്ലും കൊലകളും 
ഭരണമെന്നൊറ്റ ചിന്തയിലും ചിലർ 

ധരണിയിന്നൊരു ഭീകരമായപ്പോൾ   
നരനുറങ്ങുന്നു പാതിയിൽ നിത്യം   

നാണയത്തിന്റെ പേരിലിന്നു ചിലർ 
നാണം കെട്ടു നടക്കുന്നണ്ടു നിത്യം 

രാഷ്ട്രീയത്തിലും കോലംകെട്ടി ചിലർ 
രാവുതോറും അലയുന്നുണ്ട് നിത്യം  

തെഴിലെടുക്കാതെ ജീവിക്കുവാൻ ചിലർ 
തെഴിലു രാഷ്ട്രീയമാക്കുന്നുണ്ട് ചിലർ   

ഭ്രാന്തമായുള്ള ചിന്തകളിൽ ചിലർ 
ഭ്രാന്തന്മാരായ് നടക്കുന്ന് രാപകൽ 

ശാന്തമായൊരു ചിന്തകളിൽ ചിലർ 
ശാന്തരായി ഗമിക്കുന്നതും കാണാം 

പിഞ്ചുകുഞ്ഞിനും പീഡനമേൽക്കുമ്പോൾ  
നെഞ്ചുകുത്തി പിടയുന്നുണ്ട് ചിലർ  

പിറന്നു കുഞ്ഞിനേം മധ്യവസ്ക്കയേം  
തൊണ്ണൂറുള്ളൊരു തള്ളയ്ക്കും പീഡനം 

പീടികത്തറേ ൽ തൂങ്ങുന്ന കുഞ്ഞിനേം 
പീഡിപ്പിച്ചു രസിക്കുന്നുണ്ട് ചിലർ 

ഒറ്റനേരത്തെ കഞ്ഞി വെള്ളത്തിനായ്    
ചെറ്റില്ലാതെ പണിയെടുക്കും ചിലർ  

പത്തുരൂപയ്ക്കും വകയില്ലാത്തോർ ചിലർ 
പട്ടിണിയിൽ മരിക്കുന്നുണ്ട്  നിത്യം 

വിത്തവും പൊന്നും കാണുന്ന നേരത്ത്
വിഡ്‌ഢി വേഷങ്ങൾ കെട്ടുന്നുണ്ട് ചിലർ 

വിത്തം കാണുമ്പോൾ  മത്തിലും നിത്യം 
സ്വസ്ഥതയില്ലാതെ വാഴുന്നതും ചിലർ 

മന്ത്രിമാരെന്നു ചൊല്ലി നടക്കുന്നോർ 
മാനമെന്തെന്നറിയാതെയും ചിലർ 

രാഷ്ട്രീയത്തിൽ പടവെട്ടിയും ചിലർ 
രാഷ്ട്ര ഭാഷയെ വെട്ടി മുറിക്കുന്നു 

സേവകരെന്നു സ്വയംപുകഴ്ത്തിച്ചിലർ 
സേവനമൊരു പോക്കറ്റിലും ചിലർ   

കർമ്മമെന്തെന്നറിയാത്തൊരിൽ ചിലർ 
ധർമ്മമൊക്കെ കളഞ്ഞു കുളിക്കുന്നു 

ആഡംബരത്തിൽ  മയങ്ങിവീണ് ചിലർ 
അത്യാപത്തിലും വീഴുന്നല്ലൊ നിത്യം 


അമ്മയേം ബന്ധുമിത്രങ്ങളേം ചിലർ 
തള്ളിടുന്നല്ലോ വഴിയമ്പലങ്ങളിൽ

വാഗ്ദാനം കേട്ട നേരത്ത് വോട്ടർമാർ 
വോട്ടുകുത്തി കൊടുക്കുന്നതുംനിത്യം 

ജാതിചൊല്ലി വിളിച്ചും കലഹിച്ചും    
ജാള്യമില്ലാതെ വാഴുന്നതും നിത്യം 

ദൈവത്തിൻ നാമം ചൊല്ലീ മനുഷ്യരെ 
ദൈവപേരിലും കൊല്ലുന്നുണ്ട് ചിലർ 

ഭാഷ വേഷാദി ഭൂഷങ്ങൾ ചൊല്ലിയും  
ഭാഗ്യവേഷങ്ങൾ കെട്ടുന്നതും ചിലർ 

ആറടി മണ്ണും ഇല്ലാത്തോരേറെയും 
ആകുലതയിൽ പെട്ടിട്ട് നിത്യവും 

മദ്യത്തിൽ മുങ്ങി മന്നവന്മാർ ചിലർ 
റോഡിൽ വീണ് മരിക്കുന്നതും നിത്യം 

വിത്തവും വിദ്യ വന്നുചേർന്നീടുവാൻ 
മന്ത്രവാദത്തിൽ കൂട്ടിടുന്നു ചിലർ 

വൈദ്യം കെണ്ടെന്നും കാലം കഴിക്കുന്നോർ  
വൈതരണി കടക്കുന്നുണ്ടു ചിലർ  

എത്ര മാനവന്മാർക്ക് കിട്ടീടിലും  
നിത്യവും കൊതിപൂണ്ടിടുന്നു ചിലർ 
ദേവന്‍ തറപ്പില്‍ ......

പീഡനത്തിന് ഓസ്കാർ ..?

പീഡനത്തിന് ഒരു ഓസ്കാർ ..? ----------------- പിണറായി നാടു ഭരിക്കും കാലം പിഞ്ചുപൈതങ്ങൾക്കും പീഡനങ്ങൾ പുലർകാലേ പത്രങ്ങൾ നോക്കിടിലോ പീഡനത്തിൻറെ കഥയൊമാത്രം കൊള്ളകൊലയേറെ കൊള്ളിവയ്പ്പും പുള്ളിവിടാതേറെ കള്ളമുണ്ടു ഒമ്പതു മാസത്തിൽ തമ്പുരാന്റെ മണ്ഡലത്തിൽ കൊലവേണ്ടുവോളം മത്സരിച്ചു കൊല മുന്നേറുമ്പോൾ നിത്യം നിരായുധർ മാനവന്മാർ ദൈവത്തിൻ നാടായ കേരളത്തിൽ ദൈവവും നാണിച്ചൊളിച്ചിടുന്നേ അമ്പലം വിട്ടോടാൻ ദേവിമാരും മാനം ഭയന്നു പൂജാരിമാരെ സങ്കടം ചൊല്ലാനായമ്പലത്തിൽ പോയാലവിടേയും പീഡനങ്ങൾ കുമ്പസാരിക്കുവാൻ പള്ളിയിലൊ പാതിരിയും കാമ ദേവനല്ലോ ഓതുവാനായിട്ടു മസ്ജീതെങ്കിൽ മുല്ലാക്കക്കും പിഞ്ചുകുഞ്ഞുവേണം ശ്രീ ഗുരുവായൂരും അമ്പലത്തിൽ ശ്രീ ഭദ്രകാളീം ഭയന്നോടുന്നു ശബരിമലയിലും വാണിടുന്ന മാളിക ദേവിക്കുമിന്ന് ഭയം ഗിന്നസ്സു റിക്കാർഡു നേട്ടത്തിലും അഭിമാനപൂരം കേരനാടു ഓസ്കാറിനായിട്ടപേക്ഷ നൽകാൻ ഓച്ഛാനിക്കുമെന്തേ മാലോകരെ ദേവൻ തറപ്പിൽ/ 06/07/17 , വല്ലതും നമ്മൾ പറഞ്ഞു പോയാൽ തമ്പുരാന്മാരാം സഖാക്കളെത്തും ഭീഷണിയാ മുഖപുസ്തകത്തിൽ വന്നുകുരയ്ക്കും ചാവാലിപോലെ

Saturday, 4 March 2017

കള്ളേ കള്ളേ നീ ഷാപ്പിലിരുന്നാല്

കള്ളേ കള്ളേ നീ ഷാപ്പിലിരുന്നാല് , മൂക്കാൻ മായം ചേർത്തോ .. 
ഷാപ്പു പൂട്ടുന്നേരം മൂത്ത കള്ളിലും ,ആകേ മായം ചേർക്കും (4)

ആറ്റു നോറ്റു ഞാൻ ഷാപ്പിൽ ചെന്നപ്പോൾ പൂട്ടാൻ തുടങ്ങണല്ലോ 

കുംഭ തീവെയിലിൻ ചൂടിൽ തണൂതണേ ശമനം തേടി വന്നേ  (2 )

ഇന്നലെ വാങ്ങിയ കള്ളുതീർന്നേ , ഇന്നൊരു കുപ്പിഞാൻ വാങ്ങാൻ വന്നു..

നെഞ്ചു വിറയ്ക്കണ് കള്ളില്ലാതെ, ശങ്കയാൽ ഞാനും വിയർക്കണുണ്ടേ   (2 )

കുപ്പിയിൽ ഞാനൊന്ന് നോട്ടമിട്ടൂ , ഓടി വന്നല്ലോ ഷാപ്പെമാനും   

പെട്ടെന്ന്പൊട്ടിച്ചു ഗ്ലാസ്സിലാക്കി, മൊത്തികുടിച്ചല്ലോ ആർത്തിയോടെ 
വായിൽ തേനായ് ഒഴിച്ചുവല്ലോ .......

കള്ളേ കള്ളേ നീ ഷാപ്പിലിരുന്നാല് , മൂക്കാൻ മായം ചേർത്തോ .. 
ഷാപ്പു പൂട്ടുന്നേരം മൂത്ത കള്ളിലും ,ആകേ മായം ചേർക്കും (2 )

മനസിൽ ദുഃഖ,ക്കാറൊഴിഞ്ഞു ഉള്ളിൽ ഉശിരൻ ഗമയും വന്നേ   
പൂത്തിരികത്തി ഹൃദയത്തിലും ,ഇരുളിൽ നാട് വിറപ്പിച്ചു ...

ഇത്തിരിമാത്രം വെളിച്ചത്തിൽ ,കത്തിജ്വലിച്ചു ഞാനലറി  
ധൈര്യ മുണ്ടോ കാണികളെ എന്നെ വന്നു തടഞ്ഞിടാമോ ...
നേരം നള്ളൊരു നേരമാണേ  ഇരുളിൽ പാടാൻ തുണവേണം 

കള്ളേ കള്ളേ നീ ഷാപ്പിലിരുന്നാല് , മൂക്കാൻ മായം ചേർത്തോ .. 
ഷാപ്പു പൂട്ടുന്നേരം മൂത്ത കള്ളിലും ,ആകേ മായം ചേർക്കും (2 )
ദേവൻ തറപ്പിൽ 

Thursday, 23 February 2017

പ്രണയം ഒരു തീവ്രവാദം ?

പ്രണയം ഒരു തീവ്രവാദം ?
              ----------
നടുമുറ്റത്തൊരു തുണ്ട് ശിലയിൽ പൊതി-
ഞ്ഞൊരുകൊച്ചു മൺപാത്രമുള്ളിൽ 
കത്തിക്കരിഞ്ഞെന്റെ പൊന്നുമോൾ താരുണ്യം 
കാർമുകിൽ കൈക്കുമ്പിൾ ചാരമായ് 

ആയിരം വെള്ളിടി വെട്ടിയെൻ ഹൃത്തി-
ലാളിപ്പടരുന്നൊരഗ്നി പർവ്വം,
കാലത്തു യാത്ര നീ പറയുന്ന നേരത്ത് 
കരുതിയില്ലല്ലോയി വൻ ദുരന്തം  
എന്തോ പറയുവാൻ ബാക്കിവെച്ചോമലേ 
അക്കഥയിനിയെന്നോടാരു ചൊല്ലിടും 


പുസ്തക കെട്ടുമായ് ആടിപ്പാടി വരും 
പൊന്നുമോളെയിനി നീ വരില്ല 
വെള്ള പുതപ്പിക്കാൻ വെച്ചില്ലൊരൽപ്പവും 
വെണ്മണിക്കളറുള്ള നിൻറെ ദേഹം 
അഗ്നി വിഴുങ്ങുവാൻ ഞാനയച്ചല്ലൊയിന്നു 
അതിമോഹമെന്റെ സ്വപ്നങ്ങളോ?

കടലോളം കനവുകൾ ബാക്കിയാക്കി    
കരളും പറിച്ചിട്ടു യാത്രയായി   
വാർമുടി മാടിവിടർത്തിച്ചിരിയുമായ്
ചാരത്തിനിയാരെത്തുമെന്റെ 
ശിലകൊണ്ടുമൂടിയ മൺപാത്രത്തിൽ 
അവസാനമായൊന്നു ചുംബിച്ചിടാം 

കോരിത്തരിച്ചു ഞാൻ കേട്ടെത്ര കിന്നാരം 
കണ്മണി ചാരത്തു നീ വരുമ്പോൾ 
ചന്ദനം നെറ്റിയിൽ മായുന്ന നേരത്തു  
കൊഞ്ചിക്കുഴഞ്ഞും പുഞ്ചിരിച്ചും 
മുത്തവും തന്നു ഞാൻ മുത്തേ നിനക്കപ്പോൾ 
മുത്തമായ് ചന്ദനം ചാർത്തിയില്ലേ  

നിൻമിഴിക്കോണുകൾ നനയുമ്പോളെന്നും  
കുളിർകോരി ചുംബനം നൽകിയില്ലേ  
നിൻ മിഴിയിണകൾ ഈറനണിയുമ്പോൾ
നിന്നെപ്പുണർന്നതും ഓർമ്മയില്ലേ
പുഞ്ചിതൂകി നീ കന്മഷി പാത്രമായെൻ-
ന്നരികിൽ വരവിനായ് കാത്തിരിക്കാം 

തുള്ളിത്തുളുമ്പും നിലാവെളിച്ചത്തിൽ ഞാൻ 
നിന്റെ വരവിനായി കാത്തിരിക്കാം 
മഞ്ഞുകൾ പെയ്യുന്ന ചന്ദ്രിക രാവിലും 
ചന്ദനക്കുടവുമായ് വന്നുവെങ്കിൽ  
പുഞ്ചിതൂകി നീ പൂനിലാതെന്നലായ്  
ചന്ദ്രികേ,യെന്മുന്നിലണഞ്ഞുവെങ്കിൽ 

ഇരവും പകലും ഞാൻ കാത്തിരുക്കും നിന്റെ  
കാലടിയൊച്ചകൾ കേൾക്കുവാനും 
കനലുപോലെരിയുന്നു നെഞ്ചിപ്പൊളുമെന്റെ   
കരളേ നീയൊന്നു വന്നുവെങ്കിൽ 
കതിരിൽ വിരിയുന്ന മുമ്പേ നീയിപ്പോൾ 
കരളും പറിച്ചിട്ടു യാത്രയായോ? 

പ്രണയനൈരാശ്യത്തിൻ ചുഴികളിൽ  
പൊഴിയുന്നതെത്രയോ യൗവ്വനങ്ങൾ   
നരവീണു മരവിച്ചൊരണു കുടുംബങ്ങളിൽ   
കൊഴിയുന്നതിന്നെത്ര ജീവിതങ്ങൾ 
അഗ്നിക്കൊടുങ്കാറ്റിലുഴലുന്ന പ്രണയത്തിൽ -
നരകമായ് മാറുന്നുവോ നഗരം 
നരകമായ് മാറുന്നുവോ ....
ദേവൻ തറപ്പിൽ 22/02/17 ,


കോട്ടയത്ത് ഗാന്ധിനഗർ സ്‌കൂൾഓഫ് മെഡിക്കൽ എജുക്കേഷനിൽ ഫിസിയോ തെറാപ്പി വിദ്യാർത്ഥിനി ലക്ഷിമിയെ ,പ്രണയാഭ്യർത്ഥന നിരസിച്ചതിന് പൂർവ്വ വിദ്യാര്ഥിയായ ആദർശ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തുകയും സ്വയം അതിൽ ഒടുങ്ങുകയും ചെയ്തതു 01/02/17-നാണു .

പ്രണയം പിടിച്ചുവാങ്ങാമെന്നു ധരിക്കുന്ന ഇന്നത്തെ യുവതലമുറയുടെ ഈ പോക്കിന് ആരാണ് ഉത്തരവാദിയെന്ന് ഓരോ മാതാപിതാക്കളും ഉത്തരം പറയണം .അല്ലാതെ മൗനം ദീക്ഷിച്ചു ഉപവസിക്കലല്ല അതിനുള്ള മറുപടി. . ആണ്കുട്ടിയോ പെൺകുട്ടിയെ പ്രണയാഭ്യർത്ഥന നടത്തിയാൽ അത് തന്റെ ജന്മാവകാശമാണെന്നു തെറ്റിദ്ധരിച്ചു കൊലപ്പെടുത്തുന്ന ഇന്നത്തെ തലമുറയെ ഈവഴിയിൽ വിടുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം  മാതാപിതാക്കളാണെന്നു പറയാതെ തരമില്ല   . 

Saturday, 14 January 2017

ഓടെണ്ടട മണ്ട

ഓടെണ്ടട മണ്ടാ ഓടി പോകല്ലട മണ്ടാ
അമ്മെമറന്നെങ്ങും നീ പോകല്ലെട മണ്ട

കേറണ്ടട മണ്ടാ  തെന്നിപ്പോകൂട മണ്ടാ
മാങ്കൊമ്പിൽ നിന്നെങ്ങാൻ ചാടല്ലെട മണ്ടാ

എഴുന്നേക്കട മണ്ടാ ഇലയിട്ടെടാ മണ്ടാ
ഉശിരുവരാൻ മണ്ടാ ചോറുണ്ണട മണ്ടാ

കഞ്ഞിയൂത്തു മണ്ടാ തൊട്ടുനക്കാൻ മണ്ടാ
മുളകെടുക്കട മണ്ടാ ചമ്മന്തിയുണ്ടട മണ്ടാ

വെശക്കണുണ്ടന്റമ്മേ നിലത്തു തായമ്മേ
എലയും വേണ്ടമ്മേ വയറു കാളുന്നമ്മേ

ഞാറുകുത്തട മണ്ടാ വെള്ളം തേകട മണ്ടാ
കളപറിക്കട മണ്ടാ കതിര് നോക്കട മണ്ടാ

കറ്റമെതിക്കട മണ്ടാ നെല്ലുണക്കട മണ്ടാ
കച്ചിതൂർത്തട മണ്ടാ കാവലിരിക്കട മണ്ടാ

എനിക്ക് വയ്യെന്റമ്മേ ഉറക്കമാണെന്റമ്മേ
ഇനിവിളിക്കല്ലമ്മേ സ്വപ്നം കാണുന്നമ്മേ
ദേവന്‍ തറപ്പില്‍

സാശ്രയങ്ങൾ

സാശ്രയങ്ങൾ ........
പണിത്  മേലാളന്മാർ പരശ്ശതമിന്നു 
നെഞ്ചിൽ സാശ്രയങ്ങൾ  ,മാനവർ -
നെഞ്ചിൽ സാശ്രയങ്ങൾ .....
പകലോൻ പോലും നാണിച്ചിടുന്നോരു 
ചെയ്തികളാണത്രെ , നാട്ടിലു  
പീഡനമാണത്രെ .....
ഗുരുശിഷ്യ ബന്ധങ്ങളറ്റ് പോയിന്നു 
വിൽക്കുന്നുവല്ലൊവിദ്യ , നാട്ടിലും 
കച്ചവടമാണത്രേ .......
ദൈവത്തിന്റെ നാട് അന്ധകാരത്തിൽ 
മദ്യത്തിൽ മുങ്ങിടുന്നേ , നാളെയിൽ  
മുങ്ങുന്ന തോണിയാണെ ,....
ദേവന്‍ തറപ്പില്‍ 

Thursday, 12 January 2017

എമ്മെല്ലെമാർ

എമ്മെല്ലെയായവർ ചുമ്മാതിരിക്കല്ലേ
മണ്ണിൽ പണിതിട്ടു സേവനം ചെയ്

ചുമ്മാതെ കക്ഷത്തിൽ ഡയറിയും തൂക്കി
ഏസീൽ കറങ്ങാതെ വേല ചെയ്യൂ

കാടും പുഴയും നിരത്തി മറിക്കുമ്പോൾ
കണ്ണുമടച്ചിട്ടിരുട്ടാക്കല്ലേ

കെട്ടു താലീം വിറ്റു കള്ളു കുടിപ്പിക്കും
ഷാപ്പുകളൊക്കെയും പൂട്ടിനെടോ

പാതയോരത്തൂടെ പെണ്ണുങ്ങൾക്കൊറ്റയ്ക്ക്
പോകാൻ നിരന്തരം പോരാടടോ
ദേവൻ തറപ്പിൽ . 

Monday, 2 January 2017

ഗുരുദേവന്‍ കാരുണ്യമില്ലെങ്കിൽ

ഗുരുദേവന്‍ കാരുണ്യമില്ലെങ്കിൽ ഭൂമിയില്‍
എന്നെന്നും എല്ലാര്‍ക്കും സങ്കടങ്ങൾ... (2 )
എന്നെന്നും എല്ലാര്‍ക്കും സങ്കടങ്ങൾ....സങ്കടങ്ങൾ..
ഗുരുദേവന്‍ ....

ഇന്നത്തെ കർമ്മങ്ങൾ നാളത്തെ പുണ്യമായ് 
നാടാകെ പടരട്ടെ  ഗുരുനാമങ്ങൾ ..
നാടാകെ പടരട്ടെ  ഗുരുനാമങ്ങൾ...ഗുരുനാമങ്ങൾ...
ഗുരുദേവന്‍ .......
ഇന്നത്തെ നന്മകൾ നാളെയെ വരവേൽക്കാൻ   
മന്നവരിൽ ഉണരട്ടെ നന്മകൾ മാത്രം .എന്നും ,
മന്നവരിൽ ഉണരട്ടെ നന്മകൾ മാത്രം ......(2 )
ഗുരുദേവന്‍ .......

അവശരിൻ കണ്ണുനീർ തുടക്കുവാനായിട്ടു .
എത്തിയതല്ലയോ ദേവ ദേവൻ .....
കരുണാമയനായ ഗുരു സ്വാമിയല്ലയോ
വഴികാട്ടിയായെന്നും നമ്മൾ ദൈവം ......(2 )
ഗുരുദേവന്‍ .......

പാരിൽ നീ പുണ്യമായ് ജന്മം എടുത്തപ്പോൾ
പാവങ്ങൾ ഞങ്ങൾ...ക്കാശ്രയമായ്
പാവങ്ങൾ ഞങ്ങൾ...ക്കാശ്രയമായ് ......

പകലുപോൽ തെളിയുന്നു നിൻ രൂപം ഞങ്ങളിൽ
പകലോനായ് എത്തണേ ഗുരുദേവനേ ,നാഥ
പകലോനായ് എത്തണേ ഗുരു ദേവനേ .....(2 )
ഗുരുദേവന്‍ .......
ദേവൻ തറപ്പിൽ ..

Monday, 26 December 2016

നടന്നു നടന്നു നടന്നു ചെല്ലാൻ പാരഡി

നടന്നു നടന്നു നടന്നു ചെല്ലാൻ....!!
നടന്നു നടന്നു നടന്നു ചെല്ലാൻ പറ്റാത്തൊരു ഗ്രാമത്തിൽ ...
കൂരയൊന്ന് വെക്കാനായ് ഞാൻ കൊതിച്ചെത്ര കാലം .....
ഇന്നും ..കൊതിക്കുന്നല്ലോ ...(2)
നടന്നു നടന്നു ...........
കിലു കിലുങ്ങനെയമ്പലത്തിൽ മണി കിലുക്കം കേട്ടരാവിൽ
വെളു വെളുപ്പിനെ കൃഷികൾ നോക്കാൻ  ഉണർന്നോരു കാലം ..
പണ്ടു ...ഉണർന്നോരു കാലം (2)
നടന്നു നടന്നു ...........
ഹൃദയമെന്റ മിഴികൾ നനച്ചു ഞാനതിന്റെ ഓർമ്മയിൽ മുങ്ങി
പമ്പരങ്ങളുരുട്ടിയ ബാല്യം... നൊമ്പരത്തിൻ പൂക്കളായ് ...
എന്നും നൊമ്പരത്തിൻ പൂക്കളായ് .....
നടന്നു നടന്നു ...........
പണ്ടു പണ്ടു കുഞ്ഞും നാളിൽ സ്വപ്നം വീണുടഞ്ഞ ബാല്യം
ഞാനതിന്റെ ചൂടിൽ ഉരുകി പ്രവാസിയായി ,
ഇന്നും ...പ്രവാസിയായീ .............
നടന്നു നടന്നു ..............
മധുരിക്കും ഗ്രാമം മാത്രം കാണ്മാനില്ല നാടും വീടും ....(2 )
എൻറെ ബാല്യം പൂത്തുലഞ്ഞ ഗ്രാമമെവിടെപ്പോയ് 
ഇന്നു ...ഗ്രാമെവിടെ പോയി  .........
നടന്നു നടന്നു ...............
മരണത്തെ പുൽകുമ്പോൾ ...മണ്ണില്ലില്ലൊരുപിടിപോലും
ഹൃദയത്തിൽ കടലുമിരമ്പി തിരയുയരുന്നേ ..
കരളിൽ തിരയിളകുന്നേ .....
നടന്നു നടന്നു നടന്നു ചെല്ലാൻ ..
ദേവൻ തറപ്പിൽ 26/12/16 ,

Tuesday, 20 December 2016

കണ്ണും ചിമ്മി പെണ്ണു കിണുങ്ങണ്

തിന്തിനം തിന്തിനം തന്നാരെ തന
താന്തിനം താന്തിനം താനാരേ .....
കണ്ണും ചിമ്മി പെണ്ണു കിണുങ്ങണ്
കൊഞ്ചി കൊണ്ടെന്തോ പറയണ് ...
അല്ലിമലർക്കാവിൽ ഉത്സവ നാളില്
ചെല്ലക്കിളി മുങ്ങി കുളിക്കണ്  ..(2)
കണ്ണും ചിമ്മി പെണ്ണു .....
മാനം കറുത്തപ്പം  നേരം ഇരുട്ടണു
കൂരേല്‍ പെണ്ണു തനിച്ചാണേ ...
വെള്ളിടി വെട്ടി മയ ചൊരിയുമ്പള്
നെഞ്ചു കലങ്ങണു പുന്നാരേ , എന്റെ
നെഞ്ചു കലങ്ങണു പുന്നാരേ , ....
കണ്ണും ചിമ്മി പെണ്ണു .....
ചക്രം ചവുട്ടി ഞാൻ പാടം നനച്ചപ്പോ
ചാരത്തു വന്നില്ലെ പുന്നാരേ ..
കായലില്‍ വള്ളം തുഴയുന്ന നേരത്ത്
കടക്കണ്ണിട്ടു നീ നോക്കീല്ല .....
കണ്ണും ചിമ്മി പെണ്ണു .....
കയറ്റ മെതിക്കണ നേരത്തും  പെണ്ണു  .
നെല്ലും കതിരും വേർ തിരിക്കണ്
കൂലിക്കു കിട്ടിയ നെല്ലുമായ്  പോകുമ്പം
പാടവരമ്പത്ത് വീഴല്ലേ ,പെണ്ണേ ,
തെന്നി വരമ്പത്ത് വീഴല്ലേ .....
കണ്ണും ചിമ്മി പെണ്ണു .....
വെളുത്ത പെണ്ണേ നിന്റടുത്തു നിന്നപ്പം
കൊതിച്ചു പോയടി പുന്നാരേ ,നിന്നേ
കൊതിച്ചു പോയടി പുന്നാരേ......
 ( ദേവൻ തറപ്പിൽ ) ......

Friday, 16 December 2016

സിന്ദൂര പൊട്ടുള്ള പൊന്നേ നീ നാടൻ പാട്ടു

സിന്ദൂര പൊട്ടുമിട്ടു പെണ്ണേ നീ   
ചമ്രം ഇരുന്നപ്പോൾ 
ചന്ദത്തിലാണല്ലോ പുന്നാരേ 
ചന്ദന തേൻകുടമേ  .....

ആളൊഴിയും വരെയും പുന്നാരേ ...
ആരും കാണാതെ ഞാനും ...
ആട്ടവും പാട്ടും  തീരാൻ പുന്നാരേ ... 
കാത്തിരുന്നല്ലോ ഞാനും .....

ആദ്യമായന്നു നീയും പുന്നാരേ ..

മാവിൻ ചുവട്ടിൽ നിന്നു ...
ആളുപോകും വരെയും പുന്നാരേ  ..
കാത്തിരുന്നല്ലോ നീയും  ......

മുട്ടിയുരുമി നീയും പുന്നാരേ  ...

മുത്തവും തന്നുവല്ലോ .. ...
മുത്തമിട്ട കവിളിൽ പുന്നാരേ  
മുത്തുകള്‍ പൂത്തുവല്ലോ ...

ചുറ്റുപാടും നോക്കി പുന്നാരേ  ....

പൂനിലാവുള്ള രാവിൽ  ....
പുഞ്ചിരി പൂകികൊണ്ട് പുന്നാരേ ....
മുത്തവും തന്നു ഞാനും  ....

കള്ളച്ചിരിയുമായി പുന്നാരേ 

കള്ളിയെ പോൽ മറഞ്ഞു ....
കല്‍ബിന്‍റെ താളമപ്പോൾ പുന്നാരേ ,
കൽക്കണ്ടം പോലെയെന്റെ......!!
( ദേവൻ തറപ്പിൽ )

Thursday, 15 December 2016

കൊച്ചു പെണ്ണിന്റച്ഛനൊരു നാടൻ പാട്ടു

കൊച്ചു പെണ്ണിന്റച്ഛനൊരു
ചേല വാങ്ങാൻ പോയി
കൊച്ചു തോണിക്കേറിയപ്പം
തോണി മുങ്ങിപ്പോയി

കായലിലും തോണി മുങ്ങി
കാശ് മുഴുവൻ പോയി
മീൻ പിടിക്കാൻ വന്നവരു
മുങ്ങു തപ്പി നോക്കി ....

കാശും പോയി ചേലേം പോയി
കടുക്കനൊക്കേം പോയി
കടലിരമ്പി കരളിലപ്പോൾ
കരളും കൊണ്ട് പോയി

വീട്ടിൽ വന്നു കേറിയപ്പോൾ
മൂക്ക് പിഴിയണ് പെണ്ണു ...
ഉള്ള കാര്യം ചൊല്ലിയപ്പോൾ
പെണ്ണിൻറുള്ളു കാളി ...

ചേല വേണ്ട ചേലും വേണ്ട
ചേലു മതിയെന്റച്ഛൻ ......
ചേലായിനീം വാങ്ങാമല്ലോ
ചേലിൽ വേണം അച്ഛൻ ...ഗുരുദേവ ചരിതം വഞ്ചിപ്പാട്ട്

ഗുരുദേവ ചരിതം
ഓ തിത്തിത്താരാ തിത്തിത്തെയ്  
തിത്തെയ് തക തെയ്തെയ്തോം
ഗുരുദേവ ദര്‍ശനത്തിന്‍
മഹത്യങ്ങളറിയുവാന്‍
ചരിത്രവും ദർശനമറിഞ്ഞീടണം

ജാതിഭേദവിദ്വേഷത്തിൽ
ആയിത്വത്തിൻ തീജ്വലയിൽ
വെന്തുരുകും ജനത്തിൻറെ മനം കവർന്നു

അന്ധവിശ്വാങ്ങളൊക്കെ
മാറ്റിനിർത്തി ഗുരുവരർ
സമൂഹത്തെ ഉയർത്തുവാൻ പ്രയത്നിച്ചില്ലേ

മലയാള നാട്ടില്‍ പണ്ട്
മനുഷ്യത്വഹീനന്മാരാം
അധ;മന്മാർ കേരനാട്‌ ഭരിക്കും കാലം

തീണ്ടലിന്റെ പേരും ചൊല്ലി
തീണ്ടാപ്പാടു ദൂരെ നിർത്തി
അവർണ്ണരായ് മുദ്രകുത്തിയകറ്റിയപ്പോൾ

ചെറുമക്കൾ ചണ്ടാലരേം
ചിത്രവധം ചെയ്തു കൊന്നു
പാരതന്ത്ര പാതയിലും തളച്ച നാളിൽ

അറിവില്ലാ ജനത്തിനേ
അടിമകളാക്കിയവർ
അധികാര തിമിരത്തിൽ ഭരിക്കും കാലം

വിദ്യാഭ്യാസം കൊടുക്കാതെ
ആരാധനേം നിഷേധിച്ചു
അശരണ വർഗ്ഗത്തെയും അടിമയാക്കി

അടിമയെ നുകത്തിങ്കൽ
കെട്ടിപ്പൂട്ടി വയലുകൾ
ഉഴുതല്ലോ സവർണ്ണന്മാർ കലപ്പയിലും

ചെമ്പഴന്തി ഗ്രാമത്തിങ്കൽ
ചെമ്പകപ്പൂ നിറത്തിലും
പൊൻചതയ നാളിൽ ദേവൻ ഭൂജാതനായി

ജനിച്ച സമയം തൊട്ടേ
പൊക്കിൾ കൊടിമുറിച്ചിട്ടും
വിശപ്പിലും ദാഹത്തിലും കേണില്ലപോലും

ഇരുട്ടിലായി കിടന്നൊരു
ജനതയ്ക്ക് മോക്ഷമേകാൻ
പിറന്നു പൊൻ താരമായി കേരളക്കാരേൽ

അവശന്മാർക്കഭയമായ്
ആവശതമാറ്റിടുവാൻ
സ്നേഹദൂതിൻ മന്ത്രവുമായ് ഗുരുവരരും

കാലികളെ മേയ്ച്ചീടുന്ന
സമയത്തും ഗുരുദേവർ
സ്ത്രോത്രമെല്ലാം ഉരുവിട്ടു ഹൃദിസ്ഥമാക്കി

ഒരു നാളിൽ മുത്തശ്ശിടെ
വേർപാടിലും ഉല്ലാസങ്ങൾ
കണ്ടദേവൻ ഖിന്നനായി മറഞ്ഞിരുന്നു

കാലമേറെ കഴിഞ്ഞപ്പോൾ
സകലതും വിട്ടെറിഞ്ഞു
തപസ്സിലും ജ്ഞാനംനേടി തമ്പുരാൻവന്നു

പുലിപ്പാറ കൊടിതൂക്കി
ഭയനാക ഗുഹയ്ക്കുള്ളിൽ
ധ്യാനലീനനായെത്രയോ സംവത്സരങ്ങൾ

പുലിയോടും പാമ്പിനോടും
സഹവാസം കൂടിദേവൻ
തപസ്സനുഷ്ഠിച്ചല്ലോ മരുത്വമലേൽ

തപസ്സോടെ ജ്ഞാനോദയം
ലഭിച്ചപ്പോൾ നാണുവാശാൻ
നാരായണഗുരുവായി ലോകമറിഞ്ഞു

ഭദ്രകാളി മറുതയെം
ആരാധിക്കും ജനത്തിനു
ഈശ്വരനെ പ്രതിഷ്ഠിപ്പാനായുറച്ച ദേവൻ

ശിവരാത്രി നാളിലൊന്ന്
മുങ്ങിപ്പൊങ്ങി നെയ്യാറിൽ
പൊങ്ങിയല്ലോ ശിവലിംഗ പ്രതിഷ്ഠയായ്

ഓം നമശ്ശിവായ മന്ത്രം
ലക്ഷം കണ്ഠം മുഴങ്ങിപ്പോൾ
ലക്ഷണങ്ങൾ നോക്കാതെയും പ്രതിഷ്ഠിച്ചന്ന്

പ്രതിഷ്ഠയാം വേളയിലും
നക്ഷത്രങ്ങൾ നിരയായി
ആകാശത്തു ശോഭകാന്തിവലയം കാണ്ടു

ഇരുട്ടിലായ്ക്കിടന്നൊരു
ഭാരതത്തെ ഗുരുവരർ
പുതുപ്രകാശവും നൽകി തിരികൊളുത്തി

ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേനവാഴുന്നൊരു മാതൃകാസ്ഥാനം

സന്ദേശങ്ങൾ എഴുതി
നിർദേശവും നല്കിദേവൻ
സകലർക്കും വന്ദിച്ചിടാം ജാതിനോക്കാതെ

പ്രതിഷ്ഠയ്ക്ക് സാക്ഷിയായി
അധഃകൃത നവോത്ഥാനൻ
അയ്യങ്കാളി ദൂരെനിന്നും കൺനിറച്ചല്ലോ

ഈഴവന് ശിവലിംഗം
പ്രതിഷ്ഠിപ്പാനേത് ശാസ്ത്രം
വിധിച്ചെന്നു ആഢ്യന്മാരും ചോദിച്ചനേരം

പ്രതിഷ്ഠ നാം നടത്തീല്ലോ
ഈഴവന്റെ ശിവനാണ്
അയിത്തമില്ലാതെയാർക്കും വന്ദിച്ചിടുവാൻ

മറുത്തൊന്നും പറയാതെ
ഈഴവന്റെ ശിവനല്ലോ-
ന്നോർത്തു പാവം ബ്രാഹ്മണനും ഉത്തരം മുട്ടി

തൃപ്പാദത്തിൻ വാചാർത്ഥത്തിൻ
ലക്ഷ്യാർത്ഥങ്ങൾ കാണാത്തൊരു
ബ്രാഹ്മണന്റെ നിലയിലേക്കായി നമ്മളും

അന്ധകാരം നിറഞ്ഞതാം
കേര നാടിൻ ജനത്തിന -
ന്നാദ്യമായി സ്വാതന്ത്ര്യത്തിനമൃതേത്തായി

സംഘടനകൊണ്ട് ജനം
ശക്തരാകാനരുളിയ
തമ്പുരാനാം ഗുരുവരർ സന്ദേശം നൽകി

അധഃസ്ഥിത ജനത്തിന്
വിദ്യാനൽകനായിട്ടെങ്ങും
നിശാപാഠശാല സ്ഥാപിച്ചല്ലോ ഗുരുവരരും

താലികെട്ടും പുളികുടിം
ജന്തുബലി മുതലായ
അനാചാരം നാട്ടിലെങ്ങും നടക്കും കാലം

മുരടിച്ച ജനത്തിന്റെ
മുൾക്കിരീടം അഴിക്കാനായ്
തുറന്നിട്ട് വെളിച്ചത്തിൻ ജാലകങ്ങളും

നീതിക്കായി പോരാടുവാൻ
വിദ്യയേകി ജനത്തിന്റെ
നവോത്ഥാന വിളക്കല്ലോ തൃപ്പാദങ്ങളും

അദ്വൈതിയാം തൃപ്പാദങ്ങള്‍
വിഗ്രഹങ്ങള്‍ സ്ഥാപിച്ചപ്പോള്‍
രോഷത്തിലും വാദിക്കുവാൻ എത്തിവാഗ്ഭടന്‍

പടുകുഴീല്‍ കിടക്കുന്ന
ജനത്തിനെയുണര്‍ത്തുവാന്‍
ദൈവവിശ്വാസം ആണു എളുപ്പവഴി

നമുക്കല്ല ജനത്തിനെ -
ന്നരുളിയ നേരത്തിങ്കൽ
മറുത്തൊന്നും പറയാതെ വാഗ്ഭടാനന്ദൻ

സംവാദവും മതിയാക്കി
ഗുരുവിനെ വന്ദിച്ചിട്ടു
സുകൃതമായ മനസ്സുമായി ഇറങ്ങിയാല്ലോ

വവ്വാലിൻറെ നാറ്റമുള്ള
ഇരുട്ടുള്ള ക്ഷേത്രങ്ങളിൽ
പൂജയല്ല വിദ്യാവേണോന്നരുളി ദേവൻ

പൂന്തോട്ടങ്ങൾ പിടിപ്പിച്ച്
വൃത്തിയായ് സൂക്ഷിക്കുമ്പോ -
നല്ലകാറ്റും വെളിച്ചവും തനിയെ വരും

മതം ഭാഷ വേഷമൊന്നും
ദോഷമില്ല വിവാഹത്തിൻ
മിശ്രഭോജനം നടത്താം ജാതിനോക്കാതെ

പല മതസാരങ്ങളും
വെളിപ്പെടുത്തൊന്നല്ലോ
മതങ്ങളും ജനം തമ്മിൽ കലഹം വേണ്ട

ശിഷ്യന്മാർകൾ പുതുമതം
സ്ഥാപിക്കുവാൻ തുനിഞ്ഞപ്പോൾ
നമുക്കെല്ലാ മതങ്ങളും സമ്മതമാണ് !

മാവിന്റില തൊട്ട് ഗാന്ധി
ജാതിക്കായ് വാദിച്ചപ്പോൾ
ഇലകളിൽ രസമൊന്നെ ഉള്ളൊന്നു ദേവൻ

ചാതുർ വർണ്ണ്യം മനുഷ്യരിൽ
ഇല്ലായെന്നും തെളിവോടെ
ഖണ്ഡിച്ചപ്പോൾ ഗാന്ധിജിയും സന്തോഷിച്ചല്ലോ

ദീർഘയാത്ര കഴിഞ്ഞനാൾ
ആശ്രമത്തിലിരിക്കുമ്പോൾ
കുഞ്ഞുമാമി വൈദ്യരോടും അരുളിദേവൻ

ഇലവിൻ പൂ പാകമാകാൻ
കാത്തിരുന്ന കിളിയെപ്പോൾ
വൃഥാവിലായ് സംഘടന പ്രവർത്തനങ്ങൾ

ഭംഗിയുള്ള പഴവർഗ്ഗം
പാകമാകാൻ കാത്തിരുന്ന
കിളികളും ഞെട്ടിപ്പോയി പഞ്ഞികണ്ടപ്പോൾ

വാദിക്കാനായ് വാദം വേണ്ട
തത്വപ്രകാശത്തിന്നാകാം
മാനവരിൽ മദം പൊട്ടി ഭിന്നരക്കല്ലേ

സർവ്വമത സമ്മേളനം
ഭാരതത്തിലാദ്യമായ്
ആലുവയിൽ നടത്തിതു തൃപ്പാദമല്ലോ

ജാതിയില്ലെന്നറിയിക്കാൻ
സർവ്വമത കവാടത്തിൽ
പുതിയൊരു സന്ദശവും എഴുതിനൽകി

വാദിക്കാനും ജയിക്കാനും
അല്ലല്ലൊയി സമ്മേളനം
അറിയാനും സർവ്വരേയും അറിയിക്കാനും

വിദ്യകൊണ്ട് സ്വാതന്ത്ര്യവും
സംഘടിച്ചു ശക്തരാകാൻ
സംഘടന രൂപം നൽകി ഗുരുവരരും

അടരാടി ഗുരുസ്വാമി
അടിമുടിമാറ്റത്തിന്
ആയുധമൊ ആക്രമത്തിൻ പാതയല്ലാതെ

കാവിമുണ്ടും കമണ്ഡലോം
ധരിക്കാതെ തൃപ്പാദങ്ങൾ
സമൂഹത്തിലിറങ്ങി ജനനീതിക്കായിട്ടു

സ്വാതന്ത്ര്യത്തിൻ വിളികേട്ടി -
ട്ടുണർന്നൊരു ജനതയ്ക്ക്
പ്രകാശത്തിൻ തിരിനാളം തെളിയിച്ചല്ലോ

അമ്പലങ്ങളേറിയപ്പോൾ
തമ്പുരാനാം ഗുരുസ്വാമി
വ്യവസായം തുടങ്ങുവാനാജ്ഞയും നൽകി

മദ്യം മഹാവിഷമാണ്
ഉണ്ടാക്കല്ലേ കൊടുക്കല്ലേ
കുടിക്കല്ലെന്നുണർത്ഥിച്ച മഹാഋഷിയും

കള്ളുചെത്തും കത്തിരണ്ടായ്
മുറിച്ചു ക്ഷൗരം ചെയ്യാൻ
അരുളിയ മഹാനല്ലോ സ്വാമിതൃപ്പാദം

ഇന്ന് ഗുരു സന്ദേശങ്ങൾ
പത്തായത്തിൽ പൂട്ടിവച്ച്
പരമത സംഘർഷങ്ങൾ വളർത്തിടുന്നു

ഗുരുദേവ ദർശനങ്ങൾ
അറിയാത്ത നേതൃത്വവും
നിലയില്ലാ കടലിലായ് ജനസമുദ്രം

ഗുരുദേവ ദർശനങ്ങൾ
സമൂഹത്തിൽ പരത്തുവാൻ
ഹൃദിസ്ഥവും പരിഞ്ജാനോം നേടിടേണ
ദേവൻ തറപ്പിൽ 

ഓട്ടൻതുള്ളൽ /കുട്ടൻ നായരിൻ വാക്കിൻ ശൌര്യം

കുട്ടൻ നായരിൻ വാക്കിൻ ശൌര്യം 
പണ്ടേപ്പോലെ ഫലിക്കുന്നില്ലാ ,
പണ്ടീ നായരിൻ പേരും പെരുമേം    
കണ്ടിട്ടുള്ളൊവരാണേ ഗ്രാമം ..

തോമ്മാ കള്ളുകുടിച്ചു വരുമ്പോൾ 
തോന്നും നായരെ കണ്ടാൽ പേടി 
കൂട്ടം കൂടും തെമ്മാടികളും 
വീട്ടിലു വന്നു ക്യൂവിൽ നിൽക്കും 

വീട്ടിൽ വരുന്നൊരു തെമ്മാടികളെ  
സൂക്ഷിച്ചിട്ടു നോക്ക്യാൽ നായർ  
മുട്ടുമിടിച്ചു മൂത്രമൊഴിക്കും 
തെമ്മാടികളും തൊമ്മന്മാരും 

കൈവിരലൊന്നു ഞൊടിച്ചു വിളിച്ചാൽ 
കൈയ്യകലത്തിൽ വന്നവർ നിൽക്കും 
തെമ്മാടികളെ വിളിച്ചു നിരത്തി 
തൊമ്മനെ ചൂണ്ടിപ്പറയും നായർ 

ചാവടിയിൽ പൊയ് വയറുനിറച്ചു 
കപ്പേം കഞ്ഞീം പൂശടമോനേ 
തിന്നു കഴിഞ്ഞാൽ പാടത്തിൽപ്പോയ് 
കന്നിനെ പൂട്ടട വേഗം വേഗം 

പൊണ്ണൻ വാഴകണക്കെ തടിച്ചു  
മുഴുത്തു കൊഴുത്തിട്ടെന്തട കാര്യം 
ചുമ്മനടക്കും പൊണ്ണൻമാർക്കോ 
ഉണ്ണാനിവിടെ ചോറുമതില്ലേ ?

എല്ലും തേഞ്ഞു പണിയത് ചെയ്‌താൽ 
പല്ലും മുറിയെ പന്നി വിളമ്പാം 
കട്ടപ്പല്ലുകൾ കൊണ്ട് കടിച്ചുവലിച്ചു 
കറുമുറകറുമുറ കടിച്ചുവിഴുങ്ങ് 

കറ്റമെതിയ്ക്ക് വിളിക്കും നേരം 
കൂർക്കം വലിയിൽ പെട്ടാലപ്പോൾ 
ചൂരലുമായിട്ടവിടെ വരും ഞാൻ 
ചൂരൽ പാടുകൾ വീഴും നെഞ്ചിൽ 
( ദേവൻ തറപ്പിൽ )

Wednesday, 14 December 2016

പുതു വര്‍ഷ

പുതു വര്‍ഷ ആശംസകള്‍ (2017)
====================ഒരു പാടു നൊമ്പരം തീര്‍ത്താണീവര്‍ഷം ,
ഒടുവില്‍ നീ പോകുമ്പോള്‍ ചുംബനങ്ങള്‍ "


ഒരുപാടുസ്വപ്നമായ് എതിരേറ്റിടാം   
ഒരുപാടു സ്വപ്‌നങ്ങള്‍ തന്നീടേണം ?


ആശംസ നേരുന്നു ആയിരമായിരം 
ആഘോഷമാകട്ടേ "ജീവിതത്തില്‍ "

എന്നെന്നും പുതുവര്‍ഷമാകട്ടെ ജീവിതം 
എന്നെന്നും പുതുജീവൻ നല്കിടട്ടേ 

പെണ്ണായ്പ്പിറന്നാൽ !!!


പെണ്ണായ്പ്പിറന്നാൽ !!!
--------------------------------
ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം ,
പെണ്‍ഭ്രൂണഹത്യ കുറക്കണം ,നാട്ടിൽ ,
പെണ്‍കുഞ്ഞിൻ ഹത്യാകുറയ്ക്കണം !!!

പെണ്ണായ്പ്പിന്നെന്നാൽ പൊന്നായിടുമെന്നു ,
പണ്ടുള്ളോർ ചൊല്ലീതാണേ ,പണ്ടെങ്ങോ ,
പണ്ടുള്ളോർ ചൊല്ലീതാണേ !!!

പെണ്ണായ് പിറന്നെന്നാൽ കണ്ണീരായ് തീരുന്ന ,
ചൊല്ലെല്ലാം പൊള്ളയാണേ ,ഇന്നെല്ലാം  ,
ചോല്ലെല്ലാം പൊള്ളയാണേ  !!!

സ്വാശ്രയങ്ങൾ നേടി ശാക്തികരിച്ചല്ലോ ,
ശക്തിയും നേടിയല്ലോ ,സ്ത്രീകളും ,
സമ്പത്തും നേടിയല്ലോ !!!

കാലങ്ങൾ മാറിപ്പോൾ കാര്യ മറിഞ്ഞതും ,
കാതലിൽ  മാറ്റമുണ്ടായ് ,കലികാല ,
കാതലിൽ മാറ്റമുണ്ടായ് !!!

ഭ്രരണസിരകളിൽ സ്പോർട്ട്സ്സ് രംഗങ്ങളിൽ ,
ഭാമിനി ദേവിയായീ  ,ഭാരത നാരി ,
ഭാമിനി ദേവിയായീ !!!

കാലത്തെ തോൽപ്പിച്ചു കാവ്യം രചിക്കുവാൻ ,
കാത്തിരിക്കുന്നോരാണേ ,നാരികൾ ,
കാത്തിരിക്കുന്നോരാണേ !!!

ദേവൻ തറപ്പിൽ!!!
===============

ക്രിസ്തുമസ് ആശംസകൾ !

ക്രിസ്തുമസ് ആശംസകൾ !
-------""""""""""-------
എല്ലാരും ചൊല്ലാണ് നാട്ടാരും ചൊല്ലാണ് 
പുതു വത്സരം വന്നൂന്നു ,,,,,,,,,,,,,,നാളെ ,
ക്രിസ്ത്തുമസ് വന്നുവല്ലോ ,,,,സ്നേഹത്തിൻ 
നാഥൻ പിറന്നാളാന്നൂ  !!!

ശാന്തിയും വേണം സമാധാനവുംവേണം ,
ശാന്തത കൈവെടിയല്ലേ ,,,,,,,,,,,,,,,നമ്മൾ ,
സാഹോദര്യം മറക്കല്ലേ ,,,,എന്നും ,
സന്മനംകാട്ടീടണേ !!!

പകയാരും വെക്കല്ലേ പലതൊന്നുംപറയല്ലേ ,
പതിവായി കണ്ടീടേണം ,,,,,,,,,,,,,രാപകൾ ,
സ്നേഹം വിതച്ചീടേണം ,മാനവർ 
ഒന്നായി ചേർന്നീടണം !!!

എല്ലാർക്കും ചൊല്ലാണ് ആശംസ ചൊല്ലാണ് ,
പുതുവലത്സരാശംസയും ,,,,,,,,,,,,,,,നേരുന്നു 
സ്നേഹത്തിൻ സമ്മാനവും ,എന്റേ ,
ക്രിസ്തുമസ്സ് ആശംസകൾ ,എന്നെന്നും 
ക്രിസ്തുമസ്സ് ആശംസകൾ !!!
ദേവൻ തറപ്പിൽ !!!
----------------

കണ്ണു തുറക്കാത്ത ദൈവങ്ങൾ

കണ്ണു തുറക്കാത്ത ദൈവങ്ങൾ
===========
കണ്ണു തുറക്കുന്നു മന്ത്രിമാരും ,
കണ്ണു തുറക്കാത്ത ദൈവങ്ങളും

കണ്ടറിഞ്ഞില്ലേൽ കൊണ്ടറിയും
കണ്ടറിഞ്ഞപ്പോൾ മന്ത്രിയെത്തി

മന്ത്രിമാർ മാളികെ കേറിയെന്നും
നാടുഭാരിച്ചങ്ങു വാണു പണ്ടു

നാട്ടിൽ പ്രജകളെ കാണാത്തവർ
നാടും ഭരിച്ചു മുടിച്ചു വാണു

ആംആദ്മി ദില്ലിൽ മാജിക്കാട്ടി
ഉറക്കവും പോയി മന്ത്രിമാർക്കും
ദേവൻ തറപ്പിൽ 

അക്ഷരം ശക്തി ?

അക്ഷരം ശക്തി ?
----------
അക്ഷരം കൊണ്ട് നിങ്ങൾ ,
ആദ്യം വരച്ചിടേണം !
പിന്നെ എഴുതിടേണം ,
അമ്മയെന്നദ്യാക്ഷരം !

ദീപം തെളിച്ചിടേണം എങ്ങും
ദീപ്തി വിതച്ചിടേണം !
വാക്കുകൾ രാകിവേണം
വാദം നിരത്തിടുമ്പോൾ !

വാദപ്രതി വാദങ്ങൾ തമ്മിൽ ,
വേർതിരിക്കാനാവല്ലേ !
വേണം നമുക്ക് സ്വത്വം ,
തമ്മിൽ തല്ലിമരിച്ചിടല്ലേ !

സ്വാർത്ഥ കൊണ്ട് നമ്മൾ എന്ത് ,
നേടിയന്നോർത്തു നോക്കൂ !
ചങ്കു തകരുന്നില്ലേ തമ്മിൽ
ഭിന്നിച്ചിടുന്ന നേരം !

ചോരയിൽ മുക്കിനോക്കൂ,നിറം,
ചോപ്പെന്ന സത്യമല്ലേ !
മാംസം രുചിച്ചു വേണേൽ ,
ചവര്പ്പിന്റെ ഗന്ധമല്ലേ ???
ദേവൻ തറപ്പിൽ )

കാശ്മീ ർ !

കണ്ണുനീർ തുള്ളികൾ വറ്റിയോ  കാശ്മീരിൽ 
കരയെല്ലാം കടലായായ് തീർന്നനേരം 
പത്തുമിരുപതു മടിയോളം കരയും 
തിരയും കടലുമെടുത്തു  പോയി      
കണ്മുന്നിൽ മക്കളും,ഭാര്യയു,മ്മമ്മയും 
ഭർത്താവുമൊക്കെ ഒളിച്ചു പോയി 
ജീവൻ നിലനിർത്താൻ  വൃക്ഷത്തിലേറിയോ-
രൊക്കെയും താ താണ്ഡ വം തൂത്തെറിഞ്ഞു      


പഞ്ചാര മന്ത്രിമാർ .

പഞ്ചാര മന്ത്രിമാർ .
=======
താലപ്പൊലി വേണം
മേളവാദ്യം വേണം
ഐസ്ക്രീം മന്ത്രിമാർക്ക് ,
ലീഗിന്റെ കരളേ ,
അഭ്യാസ പൊരുളെ ,
മലപ്പുറം മുത്തല്ല നീ... ഞമ്മടെ
നാടിന്റെ മന്ത്രിയല്ലേ ..

താലപ്പൊലി വേണം
മേളവാദ്യം വേണം
ഐസ്ക്രീം മന്ത്രിമാർക്ക് ,
നിലവിളക്കെങ്ങാന്‍
കൈകൊണ്ടു തൊട്ടാ -
ഹാറാമാണു ഞമ്മയ്ക്കെന്നും  റബ്ബേ ,
ഹാറാമാണു ഞമ്മയ്ക്കെന്നും ...

ദീപം തെളിക്കും
നിലവിലക്കിന്നും
മതമുണ്ടോ മന്ത്രിമാരെ
കിത്താബു പിടിക്കാതെ
ഉദ്ദ്യോഗം നേടി
സുൽത്താന്റെ ഗമയിൽ വന്നാൽ
നിസ്ക്കാരം മറന്നാൽ നിമിത്തങ്ങൾ നശിക്കും
വഷളനെന്നോതും ജനം, എന്നും
വരുതിക്ക് പുറത്തു നിർത്തും
=
താലപ്പൊലി വേണം
മേളവാദ്യം വേണം
ഐസ്ക്രീം മന്ത്രിമാർക്ക് ,
=
അള്ളാന്റെ പേരിൽ
പൊല്ലാപ്പു വേണ്ട ,
തല്ലാണ് നിങ്ങൾക്കിന്നു,  ജനത്തിൻ
തല്ലാണ് നിങ്ങൾക്കിന്നു ,
പച്ചബോഡും വേണ്ട
പരിഷ്ക്കാരം മതിയല്ലോ
പച്ചയിൽ കുളിപ്പിക്കല്ലേ, നാട്
ചുടലക്കളമാക്കല്ലേ ...?
=
താലപ്പൊലി വേണം
മേളവാദ്യം വേണം
ഐസ്ക്രീം മന്ത്രിമാർക്ക് ,
=
മഹറായി കിട്ടിയ
വി വി ഐ പി വേഷം
മഹത്വമായ് കാണല്ലേ
കയ്യുറബ്ബേ .....,
എലക്ഷനിൽ പറ പറക്കും നിങ്ങ ...
എലക്ഷനിൽ പറ പറക്കും
=
താലപ്പൊലി വേണം
മേളവാദ്യം വേണം
ഐസ്ക്രീം മന്ത്രിമാർക്ക് ,
=
ഭരണത്തിൽ ലയിച്ചിട്ടു
സുബർക്കത്തിലിരിക്കുമ്പോൾ
ജനത്തിനെ മറന്നെക്കല്ലേ നിയ്യു ,
ജനത്തിനെ മറന്നെക്കല്ലേ !
=
താലപ്പൊലി വേണം
മേളവാദ്യം വേണം
ഐസ്ക്രീം മന്ത്രിമാർക്ക്
ലീഗിന്റെ കരളേ
അഭ്യാസ പൊരുളെ ,
മലപ്പുറം മുത്തല്ല നീ,മുടിക്കുന്ന
നാടിന്റെ മന്ത്രിയല്ലേ ..?
( ദേവൻ തറപ്പിൽ )

ഓർമ്മതൻ

ഓർമ്മതുടിക്കുന്ന നാളുകളിൽ 
ഓർമ്മതന്നോളം വിരിഞ്ഞിടട്ടെ 
നിറയട്ടെ നിറകുടമായിയെന്നും  
സ്നേഹത്തിൻ പൂക്കളെന്നും !!           

മതേതരം !

കണ്ടു കണ്ടങ്ങിരിക്കുന്ന മാനവര്‍
തണ്ടുമായി നടക്കുന്നു കാലന്മാർ ,
വമ്പുകാട്ടി ഭരിക്കും പ്രമാണികൾ 
തമ്പുരാനേ മറക്കുന്നു നാടിവർ !!    

അന്താക്ഷരി ഭൂലോക വീഥിയിൽ

ഇനിയില്ലയൽഭുതം ഭൂലോക വീഥിയിൽ 
അടരാടി നമ്മൾ മടുത്തു പോയോ 
തളരല്ലേ തളരല്ലേ താമരമുകുളങ്ങൾ 
വിരിയണം വാനവിഹായസിലും ......

ഓതിരം കടകം മറിഞ്ഞു ചാടീടണം 
ജീവിതമാകുമി നാടക സ്റ്റേജിലും 
എത്ര നാം കെട്ടിയാടീടിലും ജീവിത -
പാന്ഥവിലെന്നോ എഴുതി വച്ച് ...


നോകാതിരിക്കണമെങ്കിൽ നാംമാനവ -
രല്ലാതെയാകണം മന്നിതിതന്നിൽ   
ഓർത്ത്‌ വെച്ചീടുവാനേറെയും നമ്മൾ -
ക്കുണ്ടല്ലോ പ്രാരാബ്ദ  ദുഃഖങ്ങളും ....

മലര്‍മെത്തയല്ലന്നോര്‍ത്തു വച്ചീടണം
ജീവിതമധുരം വിരിയും കിനാക്കൾ  
ഒരു വേളയാശ്വസിച്ചീടാം നമുക്കെന്നും 
പുലര്‍കാലേ വിരിയും പൂക്കളല്ലോ...

കടലായിരുംബുന്നു ഹൃദയമിപ്പോൾ 
തണലായിരിക്കുവാൻ സഖിയുമില്ല 
കതിരായ് വിരിഞ്ഞെന്റെ ചിന്തകളിൽ 
കനലായ് കത്താതിരുന്നീടുകിൽ  ...

മനമലർക്കാവിലെ പൂന്തോപ്പിലിന്നും 
മതിവരുവോളം മദിച്ചുഞാനും 
പുതുമഴ പെയ്യതല്ലോ മനതാരിലും 
പൂന്തേനരുവി പതഞ്ഞൊഴുകി 

പട്ടുനൂലിൽ തിരികൊളുത്തിയപ്പോൾ 
സ്വർണ്ണരശ്മിയില്‍ തെളിഞ്ഞദീപം 
പഞ്ചവർണ്ണങ്ങളിൽ മഴമുത്തുകൾ 
തുള്ളിക്കളിച്ചു ചില്ലയിൽ ഞാൻ 

വിടരുന്ന പൂവിന്റിതള്നോക്കി 
മാനത്തു കൊട്ടാരം കെട്ടി ഞാനും 
മഴവില്ല് പോലെ വിരിഞ്ഞതപ്പോള്‍ 
മഴപെയ്തു മനവും കുളിര്‍ത്തുവല്ലോ  

മൌനത്തില്‍ മുങ്ങിയ മുനിയെപ്പോലെ 
മൌനരാഗത്തില്‍ മയങ്ങി ഞാനും 
മധുരാമായ് മീട്ടിയ മണി വീണയില്‍ 
സ്വരാഗം തീര്‍ക്കാന്‍ കൊതിച്ചു പോയി 

ഈറനില്‍ കാണാന്‍ നിനക്കെന്തുഭംഗി 
ഈയുള്ളവന്‍ ഇന്ന്കൊതിച്ചു വല്ലോ 
താമരപോലുള്ള നിന്‍സൌകുമാര്യത്തില്‍
താളത്തില്‍ നൃത്തം ചോരിയുന്നുവോ ...

മോഹമുണര്‍ത്തി നിന്‍ മുഖകാന്തിയില്‍
മോതിരം കൈമാറിടട്ടെ പൊന്നേ
കതിരായ് കളിയായ്‌ കഥപറയാം 
കണ്‍മുന്നില്‍ നിന്നും മാഞ്ഞിടല്ലേ 

വെയിലേറ്റ് വാടുന്നു മക്കളിന്നു 
വെറിപിടിച്ചോടും മൃഗങ്ങളൊക്കെ 
കാടും മലയും മരിച്ചതിപ്പോള്‍ 
കാലം നമുക്കിന്നു തന്ന ശാപം 

ശരിയും തെറ്റും ധരണിയിലറിഞ്ഞു
പാഠം പഠിക്കുന്നു മനവന്മാര്‍ 
ധീരമായ് പോരാടി ജീവിത പാതയില്‍ 
തേരു തെളിക്കണമെന്നുമെന്നും പൊന്നോണമുൽസവം

പൊന്നോണമുൽസവം
പൊൻ കതിരിൻ തുമ്പത്ത്
ചെണ്ട് മല്ലി പൂപോലെ
 ചെങ്കതിരായി വളരട്ടെ
ദേശകങ്ങളേറെ റാമിന്
താണ്ടാൻ  കഴിയട്ടെ
ദേശപുഷ്പം കൊണ്ട് ഞാൻ
നേരുന്നായിരമാശംസകൾ ..!!


കാത്തിരിക്കും ബഷീർക്ക

കാത്തിരിക്കും ബഷീർക്ക ...........
അച്ഛനു മമ്മയും വിട്ടുപോയപ്പോൾ
അനിയത്തിമാരെയും കൈപിടിച്ച് 
ജീനോടുക്കുവാൻ കായിലിൻ തീരെ 
ചാടുവാനോങ്ങിയ നേരത്തിൽ  
പിന്നിൽ നിന്നും വന്നു കൈപിടിച്ചു 
തള്ളിമാറ്റി മൂവരേം രക്ഷിച്ചയാൾ  
സാരോപദേശങ്ങൾ തന്നു ബഷീർക്ക 
കൂട്ടിനിരുന്നു പുലരുവോളം 
തുള്ളിവെള്ളം കൊടുക്കാനുമായില്ലന്നു  
കണ്ടില്ല പിന്നെയിന്നേ വരെയും 
പ്രാരാബ്ദമേറെയായോരു കാലം 
കൂട്ടിക്കിഴിച്ചൊരു യാത്രപേർഷ്യൽ 
മോഹങ്ങളൊക്കെയും പേറിദൂബായ് 
ചുട്ടുപൊള്ളും മണൽക്കാട്ടിൽ  ചെന്നു
മാസങ്ങൾ താണ്ടവേ കൂടെയുള്ളോർ 
യാത്രയായ് സമ്പാദ്യമായിനാട്ടിൽ 
പോകാനിടമില്ലാതെ പട്ടിണിയിൽ 
പെട്ടലഞ്ഞേറെ ഞാനുമന്നു 
പൊട്ടിത്തകർന്നെന്റെ ചങ്കുമപ്പൊൾ 
രണ്ടു സഹോദരിമാരെയോർത്തു 
ഭക്ഷണം വെള്ളവുമില്ലാതെയേറെ 
തപ്പിത്തടഞ്ഞു മണൽക്കാട്ടിലും
വീണും കുഴഞ്ഞും വലിഞ്ഞുനടന്നു 
വിശപ്പുകളൊക്കെ മറന്നന്നേരം 
നാഗരാതിർത്തിയിൽ എത്തിയപ്പോൾ 
എച്ചിലിൻ ഡബ്ബയിൽ കൈയിട്ടു ഞാൻ
കിട്ടിയതൊക്കെ വലിച്ചുവാരി
തിന്നല്ലോ ചുറ്റിനും നോക്കി ഞാനും
ആരും കാണാതെ പെറുക്കി എച്ചിൽ
ഭക്ഷിച്ചു തെരുവിലുറാങ്ങിയെത്ര  
കുബ്ബൂസിൻ കഷണങ്ങൾ തട്ടികൈയ്യിൽ 
കഴുകി എടുത്തതു ഭക്ഷിച്ചു പിന്നെ 
പൈപ്പിലെ വെള്ളവും എച്ചിൽ തിന്നു
ദിവസങ്ങളേറെയും  തള്ളിനീക്കി
ക്ഷീണിച്ചവശനായ്  എന്നെകണ്ടു    
ക്ഷേമങ്ങളൊക്കെയും അന്വേഷിച്ചു 
ക്ഷീണിതനായെന്നെ തോളിലേറ്റി 
വാസസ്ഥലത്തേക്കു കൂട്ടിയല്ലോ 
ഭക്ഷണം വസ്ത്രം ചികിത്സയെല്ലാം 
തന്നു സഹോദരന്മാരായവർ 
എംബസിയിൽ പോയ് വരുവാനുള്ള 
പാസ്പോർട്ട് ടിക്കറ്റെടുത്തു തന്നു 
ചിലവിനും ആവശ്യസാധനങ്ങൾ 
എല്ലാമവർ ചേർന്ന് വാങ്ങിനൽകി
നന്ദി പറഞ്ഞാലും തീരുകില്ല
വന്ദിക്കുന്നിന്നു ഞാൻ ജയകുമാറെ 
പലപല ജോലികൾ ചെയ്തു നാട്ടിൽ
ഒരുപാട് നോവുന്ന കാഴ്ചകണ്ടു 
എച്ചിൽ പെറുക്കി ഒരാൾ കുട്ടേന്നു 
തിന്നുന്ന കണ്ട് ഞാൻ കരഞ്ഞു 
പിന്നെ വിളിച്ച അയാൾക്കു തിന്നാൻ 
വാങ്ങിക്കൊടുത്തു മതിയാവോളം 
അന്നേ എടുത്തൊരു തീരുമാനം 
കുന്നുകൂടും ധനം വേണ്ടേവേണ്ട 
സമ്പാദ്യമേറെ സ്വരൂപിച്ചിട്ടു 
ഭക്ഷണ പൊതിയുമായി റോഡിലൂടെ 
വിശന്നു വളഞ്ഞിരിക്കുന്നോർക്കെന്നും  
എത്തിച്ചു നൽകി പലർക്കുമായി 
ഇന്നേറെയുണ്ടല്ലോ കൂട്ടുകാരും 
കാത്തിരിക്കുന്നെന്റെ വരകാത്തു 
ഫുഡ്പാത്തും ആസ്പത്രി രോഗികൾക്കും  
ഇന്നേറെ ആശ്രയും ഞാനുമാണേ
ദേവൻ തറപ്പിൽ
---------------------
കരൾ പിടഞ്ഞ വിരക്തിയുടെ കവചങ്ങളായ് 
ഇന്ദ്രിയങ്ങൾക്ക് മേൽ 
അത് പടർന്നുപ്പോൾ 
സ്വപ്നങ്ങളത്രയും 
സൂര്യകിരണങ്ങളേറ്റ് വരണ്ട്
ചിന്തകൾ പടച്ചട്ടയിട്ട യോദ്ധാവിനെ

ദൈവദൂതനായ് 

പാരഡി ഒരു പടം മാത്രമെൻ ...

പാരഡി ഒരു പടം മാത്രമെൻ ...
ഒരു പടം മാത്രമെൻ നെഞ്ചിൽ ഞാൻ വെച്ചീടും   
ഒടുവിൽ നീയെത്തുമ്പോൾ കാണിക്കുവാൻ 
ഒരു പാടുസ്വപ്നമെൻ ഹൃദയത്തിൽ സൂക്ഷിക്കാം 
ഒരിക്കൽ നീയെത്തുമെന്നോർമ്മയിൽ ഞാൻ 

ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാതെ ഞാൻ 
ഒടുവിൽ നിന്നാത്മാവിൻ ശാന്തിക്കായി 
സ്വപ്നങ്ങൾ കണ്ടു എനിക്കുറങ്ങീടുവാൻ 
ഇന്നെനിക്കാവില്ല പൊന്നുമോളെ ....

മധുരമാം നിന്നോർമ്മ മാഞ്ഞു മറയില്ല 
മമ സഖി നീയൊന്നു വന്നുവെങ്കിൽ 
മനതാരിൽ വിരിയുന്നു മധുരമാമോർമ്മകൾ 
മൽസഖി നീയെന്നു വന്നുചേരും .....


മംഗളം നേരുന്നു

മംഗളം നേരുന്നിരുവർക്കും വിവാഹ -
വാർഷിക മംഗളങ്ങൾ .....
അലിഞ്ഞു ചേരട്ടേ ജീവിത വീഥിയിൽ
തെളിഞ്ഞിടട്ടേ സൂര്യപ്രകാശം ....

മംഗളം നേരുന്നു ഞാൻ ഇരുവർക്കും
പുണ്യദാമ്പത്യം നേർന്നിടുന്നു ....

വിരിയുമി സ്നേഹത്തിൻ ഇതളുകൾ പൊഴിയാതേ
ഒഴുകട്ടെയെന്നും തെന്നലായ് നിൻ
ജീവിതവീണയിൽ തെന്നലായ് ...
ഒരു മെയ്യാ..യായിരം പൂർണ്ണചന്ദ്രന്മാരെ
പുൽകുവാനെന്നും കഴിയട്ടെ .....
ഗുരുദേവാനുഗ്രഹം ചൊരിയട്ടേ .....

ഉപകാരസ്മരണ ...

ഉപകാരസ്മരണ ...
ചേതനയറ്റെന്‍റെ ദേഹവും പേറി നീ 
എകയായിട്ടു താണ്ടുന്നു പാതയും 
ഇത്തിരിനിൻ നടുവും നിവർത്തുവാൻ 
ഒത്തിരി ജനം നാട്ടിലുണ്ടായിട്ടും 

കത്തും സൂര്യന്‍റെ തീയിൽ കുളിച്ചും നീ 
പൊട്ടും മാനസ്സ നൊമ്പരത്തിൽ പോലും 
കണ്ണുനീർ വീഴ്ത്തി ആശ്രയമില്ലാതെ 
തേങ്ങിതേങ്ങി നടക്കുന്ന മോളുമായ് 

കണ്ണുനീരിൽ കുതിർന്നൊരു നിൻ മുഖം 
കാണുമ്പോൾ മനസ്സും മരവിച്ചു 
കാതമെത്രെയും താണ്ടിടേണം ഇനി   
ആറടിമണ്ണു ഭൂമിയിലെത്തുവാൻ 

കണ്ണുനീരിൽ കുളിച്ച മകളെങ്ങാൻ 
മന്നിതിയിലും വാടിതളരല്ലേ 
മഞ്ചമൊന്നുമേയില്ലാതെയെങ്കിലും     
നിന്റെതോളിൽ ഞാനെത്ര സുരക്ഷിതം  

പാതയോരത്തു കണ്ടവരൊക്കെയും 
മണ്ടിപുച്ഛം കളിയാക്കുയും ചിലർ   
നെഞ്ചകമെൻ പിടഞ്ഞുപോയാക്ഷണം 
വഞ്ചനയുടെ പര്യായമോ ലോകം 


എന്തിനോ വേണ്ടി വാശിപിടിക്കാത്ത 
പൊന്നുമോളു കണ്ണുനീർ വീഴ്ത്തിയും 
കാണുമ്പോളെൻ മനസ്സും പിടയ്ക്കുന്ന 
പ്രാണനാഥ ഞാനിന്നെന്തു ചെയ്തിടും 


 എത്രദൂരം നീഹൃദയത്തിൽ ചേർത്തെന്നെ
താണ്ടിടുന്നതുമൊറ്റയ്ക്കു കാണുമ്പോൾ 
നിന്റെ ജീവിത പങ്കാളിയായ ഞാ -
നേറ്റം ഭാഗ്യമുള്ളോരു പത്നിയും 

നിന്റെ കണ്ണുനീർ വീഴ്ത്തിയ ഭൂതലം 
ചുട്ടുപൊള്ളിടും പർവ്വതം പോലെയും 
മൗനഗര്‍ഭത്തിൽ നൊമ്പരങ്ങൾ സ്വയം 
നെയ്തു നീയും വിധിയെ പഴിക്കാതെ  

ഇട്ടെറിഞ്ഞില്ല പൊന്തക്കാടിലെന്റെ 
നിശ്ചലമായ ഈശരീരം പോലും 
നിന്റെ കൺകോണിൽ നിന്നുവീഴുന്നതു   
രക്തതുള്ളികളാണെന്നറിയുന്നു 

അസ്ഥിപോലെയായിരുന്നു നീയെങ്കിലും 
വജ്രമാണെന്നറിയിച്ചു ലോകരെ 
ശ്വാസമറ്റെൻ ശരീരവും പേറി നീ 
കൂസലില്ലാതെ പാതതാണ്ടിടുമ്പോൾ 

ആത്മവിശ്വാസം നിന്നിലുണർത്തിയ -
രായിരത്തിലൊരംശമായെങ്കിലും 
നാട് നിന്നോടു കരുണകാട്ടിയെങ്കിൽ 
പ്രാണനാഥ ഞാനിന്നെത്ര ഭാഗ്യവാൻ 

എത്രമാത്രം കൊതിക്കുന്ന് നാഥാ ഞാൻ   
തൊട്ടറിയുവാൻ നിന്റെ മനമിന്ന് 

ചന്തമുണ്ടേറെ നമ്മൾ മകൾക്കിപ്പോൾ 
സന്ധ്യയായിടും നേരത്തുമൊറ്റയ്‌ക്കു 
വല്ലൊരാപത്തുമില്ലാതെ പാർക്കുവാൻ 
എല്ലാനേരം ഉൾക്കാഴ്ച കാണണം

പ്രാണനാഥ തുടിക്കുന്നെൻ ചുണ്ടുകൾ 
ചുബിച്ചോട്ടേയവസാനമായ്  ഞാനും 
 വ്യർത്ഥമാണെന്നറിയുന്നു  ഞാനിപ്പോൾ 
വർത്തമാനത്തിൻ കാലം മറന്നുപോയ് 

ഇത്രമാത്രം ഞാൻ നിങ്ങളിൽ പുണ്യമായ് 
കർമ്മമായിട്ട് വല്ലതും ചെയ്തുവോ   
യാത്ര ചൊല്ലട്ടെ പ്രാണപ്രിയേശ്വര 
നന്ദിയോടെ സ്മരിക്കും ഞാനെന്നും  ....
ദേവൻ തറപ്പിൽ .....23/08/2016 ,  

ബലസോര്‍: ഒഡീഷയില്‍ ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമന്ന് പത്ത് കിലോമീറ്റര്‍ സഞ്ചരിച്ച ദനാ മാഹ്ജിയെന്ന 42 വയസ്സുകാരന്‍ രാജ്യത്തെ കണ്ണീരണയിച്ചിരുന്നു. 

ആറുമുള പള്ളിയോടം

തെയ്യാരെ തയ്യാ തെയ്‌തയ്യാറെ
തെയ്യാരെ തയ്യാ തെയ്‌തയ്യാറെ 2
ആറുമുള പള്ളിയോടം ആർപ്പുവിളി വള്ളം കളി 2
അക്കരെയും ഇക്കരെയും ആൾത്തിരക്കിൻ പൂരക്കളി 2
അമരത്തിരുന്നു ഞാൻ തുഴത്തുഴഞ്ഞേറവേ 2
അന്നക്കിളി നിന്നെക്കണ്ടു നെഞ്ചിലല്ലീ പൂവമ്പുകൊണ്ടു 2

പിറകെവരും പരുന്തുവാലൻ മുന്നിലേക്കോ ....
പിണങ്ങിനിൽക്കും എന്റെ ചുണ്ടൻ പിന്നിലേക്കോ 2
കരളിനുള്ളിൻ കായലിനുള്ളിൽ തിരകൾ തുള്ളുമ്പോൾ
തുഴയും പോയി തുണയും പോയി തിത്തകത്താരാരോ 2

തുഴയില്ലാതെ കുഴഞ്ഞനേരം നീലിപ്പെണ്ണേ ....
അഴകോലും പൂമിഴിയാൽ തങ്കത്തുഴയും നീ തന്നു 2
അണിയത്തും ഞാൻ അമരത്തും ഞാൻ തിത്തകതെയ്താരോ
ചുണ്ടനുമില്ല ചുരുളാനുമില്ല നമുക്കു നാം മാത്രം

ആറുമുള പള്ളിയോടം ആർപ്പുവിളി വള്ളം കളി 2
അക്കരെയും ഇക്കരെയും ആൾത്തിരക്കിൻ പൂരക്കളി 2
അമരത്തിരുന്നു ഞാൻ തുഴത്തുഴഞ്ഞേറവേ 2
അന്നക്കിളി നിന്നെക്കണ്ടു നെഞ്ചിലല്ലീ പൂവമ്പുകൊണ്ടു 2 

അണു കുടുംബബന്ധം

അണു കുടുംബബന്ധം ....!!
ജന്മം കൊടുത്തിട്ടു എഞ്ചിനീറാക്കിയ
അച്ഛന്റെ ജീവൻ തുടിക്കും ശരീരത്തെ
തുണ്ടം തുണ്ടമായി വെട്ടിനുറുക്കീട്ടു
ചാക്കിലാക്കിയും കടലിന്റടിത്തട്ടിൽ
തള്ളിടും ദുഷ്ടഹൃദയരാം മക്കളെ
എന്തിനായിട്ടു നൽകും സമൂഹത്തിൽ

ഗ്രാമത്തിൻ മണ്ണിലറുമാദിച്ചീമ്പോൾ
നേർവഴി കാട്ടാത്ത മാതാപിതാക്കളെ
പച്ചപ്പരിഷ്ക്കാരി മക്കളോ നിങ്ങളെ
ചാക്കിലാക്കാനും മടിക്കില്ല സ്വത്തിനും

വ്യർത്ഥമായെന്നു പിന്നെ ഖേദിച്ചിടുവാൻ
ശ്വാസമുള്ളൊരു ശരീരമോ കാണില്ല
ശാസ്ത്രം പടിച്ചു വലുതായ കുഞ്ഞുങ്ങൾ
അസ്ത്രമെറിഞ്ഞു കഷണങ്ങളാക്കിടും

വസ്ത്രമുരിയുന്ന പോലിന്നു ബന്ധങ്ങൾ
ചിത്രങ്ങൾ തീർക്കും കരിക്കട്ടയെപ്പോലെ
ചിത്രങ്ങളൊക്കെ വരച്ചീടുകിൽ പിന്നെ
മുറ്റും ഖേദമില്ലാതെറിയും കാട്ടിലും

അണുകുടുംബത്തിലാദർശമില്ലാതെ-
യതിരില്ലാതെ പറക്കുന്ന മോഹങ്ങൾ
കതിരിൽ തന്നെ മുളപൊട്ടി കീടങ്ങൾ
വിളവു നൽകാതെയമരുന്നു ഭൂവിലും
ദേവൻ തറപ്പിൽ
അമേരിക്കക്കാരനായ ഒരച്ഛനു സ്വത്തിന്റെ പേരിൽ സ്വന്തം മകൻ അദ്ദേഹത്തിൻറെ ജീവൻ എടുത്തത് ഹൃദയഭേദകമാണ് . അദ്ദേഹത്തിൻറെ ഓർമ്മയ്ക്ക്‌ മുന്നിൽ ......!