കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Wednesday, 10 May 2017

പീഡനരാമായണം ...!

പീഡനരാമായണം ...!
പിഞ്ചുപൈതലെ ക്രൂരമായ് ഭോഗിച്ചു
നെഞ്ചുകൂടം തകർക്കുന്ന നേരത്തും
നിശ്ചലം മൂകസാക്ഷിയായ് ഭൂദേവി
അർത്ഥശൂന്യമായ് കണ്ണീരു വാർക്കുന്ന്

കീറിപ്പറിച്ച ചുണ്ടും കവിളുകൾ
ചോരയാഴുകുന്ന് മെയ്യാകെയും
നെഞ്ചിൻ കൂടമുഴുതു മറിച്ചപ്പോൾ
നെഞ്ചുപൊട്ടിയലറിവിളിച്ചുവോ

പൈതലിൻ ചങ്കു പൊട്ടിയലർച്ചയിൽ
വിണ്ടുകീറിയോ പർവ്വതസാനുവും
പക്ഷികൾ വന്യജീവികളൊക്കെയും
ഭൂമി മാനവും നക്ഷത്രക്കൂട്ടവും
കണ്ടുഞെട്ടി വിറങ്ങലിച്ചപ്പോഴും
നിശ്ചലം കണ്ടുകണ്ണീരു വാർക്കുന്നു

മരണ വെപ്രാള ശയ്യയിൽ പൈതലും
തൊഴുത് കേണിട്ടലറിയിട്ടുണ്ടാവും
നിശ്ചലം മൂക സാക്ഷിയായപ്പോഴും
വിണ്ണിൽ താരകം കണ്ണീരുവർക്കുന്നു?

കീറിപ്പറിച്ച തുടയിൽ ചോരപ്പുഴ -
യൊഴുകിയിട്ടും കരളലിയാത്തനാം
പിച്ചപിച്ചയായ് പാറിപ്പറക്കേണ്ട
പൈതലേ പിച്ചിപ്പൂപോലറുത്തുനാം

പൂവുപോലെ മൃദുലമാം മേനിയും
കാളിന്ദി നദി കാളകൂടം പോലായ്
പിച്ചിച്ചീന്തിയ മേനിയിൽ നിർദ്ദയം
കൂരമായമ്പു തറച്ച നേരത്തവൾ
ഭൂമിയിൽ പെറ്റ മാതാവിനെയപ്പോൾ
എത്രമാത്രം ശപിച്ചിട്ടുണ്ടാവും ?

തുമ്പിയെപ്പോലെ പാറിപ്പറക്കേണ്ട
തുമ്പപ്പൂവേയറുത്ത് കളഞ്ഞുനാം
ഭൂതലത്തിലുറങ്ങാതെ നിൽക്കുന്ന
മാമരം മൂകസാക്ഷിയായ് കണ്ണീരിൽ

താര ശോഭയിൽ മന്ത്രിമാർ പണ്ഡിത -
രേവരേം പുഷ്പമായ് വരവേൽക്കണം
ഭാഷണത്തിനു ഭോഷന്മാരെത്തുമ്പോൾ
പൂക്കളർപ്പിച്ച് വരവേല്‍ക്കാൻ പൈതല്‍
ദേവ സന്നിധിൽ താലം പിടിക്കുവാൻ
ചുട്ടുപൊള്ളും ചൂടിലും പൈതങ്ങൾ
എന്നിട്ടുമന്പ് കാട്ടാത്ത ക്രൂരരാം
മാനവ ഇനിയെന്തു വിളിക്കണം ?

പിഞ്ഞിക്കീറി പഴന്തുണിക്കെട്ടു പോൽ
പഞ്ഞിപോൽ പൈതലിൻ ദേഹവും
അന്ധകാരത്തിന്‍ ചക്രവ്യൂഹത്തിലും
മൂകമൊഴുകുന്നു മരവിച് നദികളും

വന്ധ്യ ബാധയേൽ നീതി പീഠങ്ങളും
വന്ധ്യംകരിച് നിയമശാസ്ത്രങ്ങൾ
ലാസ്യഭാവത്തിലെഴുതുന്നു സാഹിതി
ദാസരായിന്ന് സാഹിത്യവർഗ്ഗവും

അമ്മയെന്നുള്ള രണ്ടു ലോകാക്ഷരം
മണ്ണിലെന്നും വിധിക്കൊന്നൊ കണ്ണീർ 
ജീവനറ്റൊരു പൈതലിൻ മെയ്യിലും
നൊന്ത് കരയുവാൻ പെറ്റമ്മമാത്രമോ
പേറു വേണ്ടെന്നു ശപഥമെടുക്കണം
പതിരുപോൽ പറത്തിക്കളയുവാൻ
ഉറ്റൊരായുള്ള ബന്ധുക്കൾ നമ്മളും
ഊറ്റം കൊള്ളുന്നിരുളിന്റ്റെ മറയിൽ
ദേവൻ തറപ്പിൽ ...!
Post a Comment