കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Friday, 19 May 2017

അമ്മ മലയാളം !!

അമ്മ മലയാളം !!
മലയാളം അമ്മ മലയാളം
മധുവൂറും എന്റെ മലയാളം

പേറുക നമ്മൾ പെരുമകൾ പേറും 
പാണൻ പാടിയ മലയാളം ..

പാടുക നമ്മൾ പഴമകളെന്നും 
പതിരില്ലാതെ മലയാളം ...

മല നാടിന്റെ മധുരം നിറയും 
മറു നാട്ടിൽ അമ്മ മലയാളം ...

അതിരു കടന്നും അറിയുന്നല്ലോ 
അലകളുണർത്തും മലയാളം ..

ഓതുകയെന്നും ഒർമ്മ പുതുക്കാൻ 
ഓതിര കടകം മലയാളം ..

നിറയുക നാവിൽ നിധി പോലെന്നും 
നിഴലായ് നമ്മിൽ മലയാളം ...

മലയാളം അമ്മ മലയാളം ,
മധുവൂറും എന്റെ മലയാളം 
ദേവൻ തറപ്പിൽ !
Post a Comment