കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Thursday, 17 August 2017

വൃദ്ധർ ശാപമോ

എന്തിനുവൃഥാ വ്യസനിക്കുന്നിജീവിതം
അന്ത്യമൊരുനാളില്‍ പോകണ്ടവർനാം
ബാല്യ,യവ്വന,വാർദ്ധക്യവും നമ്മേ,
തേടിയെത്തുന്നതി ലോക നീതിയത്രേ

ആരുമാകട്ടെയീ ജീവിത വീഥിയിൽ  
ആറടി മണ്ണിൻ അവകാശി നമ്മൾ
രാജാവും ദരിദ്രൻ പണ്ഡിതൻ,പാമരൻ
ജേതാവോ,സന്യാസി,ഭിക്ഷക്കാരൻ
ഈ നാടകാന്ത്യത്തിൽ വിടപറയുവാൻ
കാത്തിരിക്കുംകാല, തിരശീലപിന്നിൽ

കാല നീതിയലംഘനീയമീ ജീവിതം
കാത്തിരിക്കും വിധിതടുക്കുവാൻ
ബന്ധങ്ങളൊക്കെമറന്നു കളഞ്ഞു
വൃദ്ധസദനത്തിലാക്കിയാൽ മക്കൾ
അറ്റുപോകുമോ മാതാപിതാക്കളിൻ
രക്ത ബന്ധങ്ങളൊക്കെയും ...

ഒരുതിരശീല പിന്നിൽ ദുഃഖസാന്ദ്രമായ്
കാലം തുടരുന്നു പ്രിയരേ നാം
ഓർക്കുക വല്ലപ്പൊഴുമീ ജന്മംനൽകിയ
വൃദ്ധരാം മാതാപിതാക്കളെ
ഓർക്കുകനിങ്ങൾ നാളെ നരയുടെ ഉ -
ടകളാകുന്ന കാലം വിദൂരമല്ല ...

വെട്ടിപ്പിടിച്ചും തട്ടിപ്പറിച്ചുതൊക്കെ
നാം, ഒരുനാളിവിടിട്ടേച്ചു പോകണം
നഗ്നരായി വെറും മെയ്യാൽ വരുന്നവർ
നഗ്നരായിട്ട് തന്നെ പോകേണ്ടയോ

ഓർക്കണം വൃദ്ധരാം മാതാപിതാക്കളെ
ഓർക്കണം വൃദ്ധരാകുമെന്നൊരുസത്യം
വൃദ്ധസദനത്തിലാക്കാതെ ,
ശിഷ്ടകാലം സന്തുഷ്ടമാക്കുവാൻ മക്കളെ
നൽകണം സന്തുഷ്ടം ജീവിതം
ദേവൻ തറപ്പിൽ 

എന്‍റെ മരണം...!

ഞാൻ മരിച്ചാൽ
ആഘോഷമാക്കരുത് !
എന്റെ ജഡത്തിൽ,
പുഷ്പങ്ങൾ ആരും 
വെയ്ക്കരുത് !

ബലിയിട്ടു കർമ്മങ്ങൾ 
ചെയ്യുകയോ
റീത്ത് വയ്ക്കുകയോ 
അരുത് !
ആത്മാവിനു വേണ്ടി ആരും 
പ്രാർത്ഥിക്കരുത് !

എന്നെ കുളിപ്പിച്ചു
കോടി തുണികൊണ്ട്
ജഡം, പുതപ്പിക്കരുത് !
പുതിയത് അനാഥർക്ക്
ദാനം കൊടുത്ത്,
പഴന്തുണി കഴുകി, 
ജഡത്തിൽ ഇടണം... !

ഗുണമില്ലാത്ത,
പൂജയ്ക്ക് പണം ,
വ്യയം ചെയ്യാതെ,
പകരം അന്നദാനം 
നടത്തണം ...!

അവയവങ്ങൾ
വളമാക്കും മുൻപേ ,
മരിച്ചു ജീവിക്കുന്നവർക്ക് 
ദാനം ചെയ്യണം....

അസ്ഥിയെടുത്ത്
കർമങ്ങൾ ചെയ്തു
പുഴയിൽ ഒഴുക്കരുത്.
അവ ....,
പരിസ്ഥിതി മലിനമാകും,
പകരം, ജഡം കത്തിച്ചു ,
വളമാക്കണം !

എനിക്ക് കല്ലറ പണിതു
ധനം വ്യയംചെയ്യരുത്.
ജഡം മറവ് ചെയ്തടത്ത്,
ഒരു ബോഡിൽ,
ഇങ്ങനെ എഴുതണം..!

ഹൃദയശുദ്ധിയുള്ളവർ,
ഈ മണ്ണിൽ ചവിട്ടുകയും,
തുപ്പുകയും ആട്ടുകയും 
ചീത്തപറയുകയും 
ചെയ്യട്ടേ.....
എന്തെന്നാൽ,
എന്റെ തെറ്റുകൾക്കു ,
ശിക്ഷ...അതാണ്‌..!
മാപ്പ് മാപ്പ് മാപ്പ്...
*ദേവൻ തറപ്പിൽ*

Friday, 4 August 2017

കടൽ വന്നു വിളിച്ചപ്പം

കടൽവന്നു വിളിച്ചപ്പം ...!!
കടൽവന്നു വിളിച്ചപ്പം കരയോട് പറഞ്ഞല്ലൊ 
കിന്നാരം ചൊല്ലാനായ് തിരികെവരാം ഞാനിപ്പം

തിരമാലകളുയരത്തിൽ മലപോലെ വരുന്നുണ്ടേ 
തിരയോടു പറഞ്ഞിട്ട് മൊഴിചൊല്ലത്തിരികെവരാം 

മലയൊന്നു തിരഞ്ഞപ്പോൾ നരവീണൊരു തലപോലെ 
മരണത്തിൽ തോടെല്ലാം മടവീണൊരു പാടങ്ങൾ 

മലമുകളിൽ വിരുന്നൊരുക്കിയ പൂഞ്ചോല പൂപ്പന്തൽ  
കാട്ടരുവികളലറിപ്പായും വെള്ളിനിലാനീരെവിടെ 

പുലർകാലേ തുള്ളികളായ് കുളിർ കോരിപ്പെയ്യുംമ്പോൾ 
സിന്ദൂരം പൂശീയസന്ധ്യേ കതിരോന്റെ രശ്മികളുണ്ടോ 

തൂവെള്ള പതഞ്ഞൊഴുകും പാൽപുഞ്ചിരി പൂത്തുള്ള
പൂനിലാപ്പന്തൽ വിരിച്ചാ നീരുറവകൾമാഞ്ഞല്ലോ 

കളകൂജനം പാടും കിളികൾ കളഹധ്വനിയില്ലാതെ 
കതിരോന്‍റെ രശ്മികളില്ലാ,തിരുൾമൂടീ,താരകവും !
ദേവൻ തറപ്പിൽ

Wednesday, 2 August 2017

കാത്തിരിപ്പ്

🌺*കാത്തിരിപ്പ്*🌺 
ഒരുവേള പ്രിയതമേ സാന്നിധ്യമേകുകിൽ
ഒരുനൂറു സംവത്സസരങ്ങൾ കാക്കാം...

ഒരു നൂറുസ്വപ്നങ്ങൾ പേറിനീയരികത്ത് 

വരുമെങ്കിൽ ദശകങ്ങൾ പങ്കുവെയ്ക്കാം...

ഒരു പിടിയോർമ്മനാം പങ്കുവെച്ചപ്പൊള-

ന്നോരായിരം വർഷം ധന്യമായി....

തംമ്പൂരുമീട്ടിയെൻ ജീവിതനൗകയിൽ

തഴുകിത്തഴുകിക്കടന്ന കാലം ..

എല്ലാം മനോഹര സ്വപനങ്ങളിന്നെന്റെ 
ചാരത്തിൽ മൂടിയ കനലുപോലെ 

ഏറും പ്രതീക്ഷകൾ കൈവെടിയാതെഞാൻ

ഏകനായിട്ടെന്നും കാത്തിരുന്നു....

ഒന്നും പറയാതെ യാത്ര നീ പോയപ്പോൾ

കണ്ണേ മറക്കാൻ കഴിയില്ലിന്നു....

നൊമ്പരങ്ങൾപേറി യാത്ര നീ പോയതും

പമ്പരം പോലെ കറങ്ങി ഞാനും.....

അവസാനാമിയെന്റെ ശ്വാസം നിലക്കുന്ന 

നേരത്തു നീയൊന്നു വന്നുവെങ്കിൽ 

അരുകിൽ നീയൊരുവേള വന്നിട്ടു പ്രിയതമേ 

തഴുകിനീ തരുമെങ്കിൽ ധന്യമായി,

ഒരുനൂറു മാപ്പുഞാൻ ചൊല്ലിടാമവസാന-

ദിനമെന്റ വാതിൽക്കൽ കാവൽനിൽപ്പു...

മരണത്തെയാട്ടിയോടിച്ചിടാം ഞാനിപ്പോൾ

പ്രിയതമേ നീ തിരികെയെത്തുമെങ്കിൽ

ഒരുനോക്കുകണ്ടിട്ട് ശ്വാസം നിലക്കുകിൽ, 
പ്രിയതമേ ജീവിതം ധന്യമായി...
പുണ്യജീവിതം ധന്യമായി..!
ദേവൻ തറപ്പിൽ.