കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label അമ്മ മലയാളം. Show all posts
Showing posts with label അമ്മ മലയാളം. Show all posts

Thursday, 23 July 2015

അമ്മ മലയാളം

മലയാള ഭാഷയെ മധുരാമായ് നാമെന്നും 
നുണയുവാൻ മാത്രം മറക്കരുതേ ,     
മരുനാട്ടിലെങ്കിലും മാതൃ സംസ്ക്കാരത്തിൻ 
മഹനിയം മലയാളം തന്നെയല്ലോ ?

ഹൃദയമാം തന്ത്രിയിലതളായി മലയാളം 
വിരിയുന്നു മണമുള്ള പുഷ്പമായി ,
അമ്മിഞ്ഞാപ്പാലിന്റെ നറുമണം ചൊരിയുന്ന 
വിജ്ഞാന നിധിയാണ്‌ മാതൃഭാഷ .

ഗ്രീഷ്മ ,വസന്തവും മാറി വന്നെങ്കിലും 
മഹിതമായി വാഴുന്നു മലയാളമേ !
ശില്പ വർണ്ണങ്ങളാൽ നവവധുപോലെ നീ 
കല്പക വൃക്ഷമായ് തണലു നല്കി .

ആകാശംഗംഗയിൽ നീരാടി നില്ക്കുന്ന 
ചന്ദ്രിക രാവിൻ നിലാവ് പോലെ ,
കാവ്യമായ് കതിരായ് കനലിൻ കഥയായ് 
മലയാളം അറിവിൻ പ്രകാശമായി .

അമ്മ മലയാളം അഖിലമായ് നാവിൽ 
പ്രണവ മന്ത്രമായ് കാത്തിടേണം ,
മലയാളമേ നിന്നെ നെഞ്ചിലെ ചൂടായി 
പുണരും ഞാൻ ജീവൻ തുടിക്കും വരെ .
14/07/2012 ,

Wednesday, 6 August 2014

അമ്മ മലയാളം

മലയാളം അമ്മ മലയാളം 
മധുവൂറും എന്റെ മലയാളം 

ഉണരണം നിങ്ങൾ ,
ഉണർത്തണം നാടിൻ 
ഉജ്ജലശ്രേഷ്ഠം മലയാളം (മല )

വളരണം  നമ്മൾ 
വളർത്തുകയെന്നും 
മറുനാട്ടിൽ അമ്മ മലയാളം (മല )

അറിയുക നമ്മൾ 
അറിയിക്കുക നാം 
അറിവിൻ കനിയാം മലയാളം (മല )

ഉണരുക നാടേ 
ഉശിരൻ നാടൻ 
പട്ടുകളറിയാൻ മലയാളം (മല )

ഒതുകയെന്നും ,
ഒർമ്മപുതുക്കാൻ 
ഓളം നിറയും മലയാളം (മല )

പാടുക നമ്മൾ ,
പഴമകളെന്നും ,
പതിരില്ലാതെ മലയാളം (മല )

നിറയുക നാവിൽ ,
നിഴലായെന്നും ,
നിധിപോലുള്ളൊരു മലയാളം (മല )

മലയാളത്തിൻ ,
മഹിമകൾ വാഴ്ത്താൻ 
മറുനാട്ടിൽ അമ്മ മലയാളം (മല )
19/09/2012 ,