കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label അവള്‍ ഗാന്ധാരി ... Show all posts
Showing posts with label അവള്‍ ഗാന്ധാരി ... Show all posts

Tuesday, 19 January 2016

അവള്‍ ഗാന്ധാരി ..

അവള്‍ ഗാന്ധാരി ...!!
------------
ഗാന്ധാര,രാജ്യത്തിലുത്തമയായൊരു-  
യൗവ്വനയുക്തയായ് ഗാന്ധാരിയും 
അന്ധനാണു തൻ വരനെന്നു കേട്ടതു -
മന്ധയായി മറച്ചു തൻ കണ്ണുകൾ  

ആത്മനിന്ദയാല്‍ മൊഴിഞ്ഞു ഗാന്ധാരിയും 
കണ്ടിടില്ല ഞാൻ ചതിയുള്ള ലോകത്തെ 
അഗ്നിസാക്ഷി പരിക്ഷണം മേൽക്കുമേൽ 
വന്നു ഭർത്താവും മക്കളിൽക്കൂടിയും 

പുത്രവാത്സല്യസ്നേഹത്താൽ താതനും 
ദുഷ്ടതയൊന്നും കണ്ടില്ല പുത്രരിൽ 
വക്രശാലി സഹോരൻ ശകുനിയോ - 
കൗരവന്മാരെ നീചരായ് തീർത്തില്ലേ ?

നീറിടുമവർ മനമൊന്നു കാണുവാൻ 
തേടിയതില്ല ഗാന്ധാരി സോദരൻ 
വസ്ത്രാക്ഷേപം നടത്തിയ വേളയിൽ 
പുത്രനെത്തള്ളി സാധ്വിയാം മാതാവും

അന്തധികാരത്തിൻ മത്തുപിടിച്ചപ്പോള്‍ 
ക്രോധരായല്ലൊ ഭർത്താവും മക്കളും 
കൊന്നൊടുക്കുന്നു ബന്ധുജനങ്ങളെ 
കണ്ടു തേങ്ങിക്കരഞ്ഞു നിസ്സഹയായ് 

അധർമ്മമാടിയ നേരം കുരുക്ഷേത്ര -
ഭൂമിയില്‍ ധർമ്മമത്രേ ജയിക്കുമെ -
ന്നോതി പുത്രശോകത്തിൽ കാലവും 
ദുഖിതയായ് കഴിഞ്ഞു ഗാന്ധാരിയും !!
-----------------------
ഹരി ശ്രീ മത്സര കവിത (1 )