കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ആയിരം കാതമാകലെയാണെങ്കിലും. Show all posts
Showing posts with label ആയിരം കാതമാകലെയാണെങ്കിലും. Show all posts

Saturday, 1 February 2014

ആയിരം കാതമാകലെയാണെങ്കിലും

ആയിരം കാതം !!
ആയിരം കാതമാകലെയാണെങ്കിലും ,
മായാതെ ശിവഗിരി മനസ്സിൽ നിൽപ്പൂ 
ലക്ഷങ്ങളെത്തി നമിക്കും ഗിരിശന്‍റെ  
ആക്ഷരജ്യോതിസ്സിൻ പുണ്യഗേഹം !
പുണ്യമാം ശിവഗിരി കുന്നിന്‍റെ മേളില്‍
സഫാല്യം തേടി ....ആയിരങ്ങള്‍ ......
ആയിരം കാതം .............
ലക്ഷോപലക്ഷം പീതാംബരെത്തും ഗിരി -
പുഷ്പത്തില്‍ നിൻ പാദപദ്മം തേടി 
ദക്ഷിണ കാശിയാം ശിവഗിരിക്കുന്നിൽ
ലക്ഷങ്ങളെത്തി വണങ്ങും നിന്നേ !
ആയിരം കാതം .............
തണലായ്‌ തുണയായ് ശിരിതീർത്ഥാടനം 
കരുണാമയ നിന്‍റെ പുണ്യഭൂമി ..
കാലപലക്കങ്ങള്‍  ..........
കാലപലക്കങ്ങള്‍ എത്ര കഴിഞ്ഞാലും  
കാതിലും ഹൃദയത്തില്‍ പുണ്യനാദം  
നീ പകർന്നെത്രയും സൂക്ത ഗീതങ്ങള്‍  ,
പാടിപ്പുകഴ്ത്തുന്നു ഞങ്ങളെന്നും 
വിശ്വം മുഴുക്കേ ... പ്രകാശം തെളിയിച്ച  
വിശ്വേശ നാഥനെ കൈതൊഴുന്നേൻ !
ആയിരം കാതം .............
ഗുരുദേവ നീ തന്ന മാനവ കാവ്യങ്ങള്‍   
ഹൃദയത്തില്‍ പേറും ലക്ഷോപലക്ഷം ...
നീതിക്കായ് കേണൊരു നേരത്ത് നീ വന്നു 
നിറമുള്ള സ്വപ്‌നങ്ങൾ തന്നുവല്ലോ ....
ഗുരുദേവ ഞങ്ങള്‍ക്ക് രക്ഷകന്‍ നീമാത്രം ...
ശിവഗിരി വാഴുന്ന തമ്പുരാനേ ...!!
ആയിരം .............
( ദേവൻ തറപ്പിൽ )