കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഉപകാരസ്മരണ .... Show all posts
Showing posts with label ഉപകാരസ്മരണ .... Show all posts

Wednesday, 14 December 2016

ഉപകാരസ്മരണ ...

ഉപകാരസ്മരണ ...
ചേതനയറ്റെന്‍റെ ദേഹവും പേറി നീ 
എകയായിട്ടു താണ്ടുന്നു പാതയും 
ഇത്തിരിനിൻ നടുവും നിവർത്തുവാൻ 
ഒത്തിരി ജനം നാട്ടിലുണ്ടായിട്ടും 

കത്തും സൂര്യന്‍റെ തീയിൽ കുളിച്ചും നീ 
പൊട്ടും മാനസ്സ നൊമ്പരത്തിൽ പോലും 
കണ്ണുനീർ വീഴ്ത്തി ആശ്രയമില്ലാതെ 
തേങ്ങിതേങ്ങി നടക്കുന്ന മോളുമായ് 

കണ്ണുനീരിൽ കുതിർന്നൊരു നിൻ മുഖം 
കാണുമ്പോൾ മനസ്സും മരവിച്ചു 
കാതമെത്രെയും താണ്ടിടേണം ഇനി   
ആറടിമണ്ണു ഭൂമിയിലെത്തുവാൻ 

കണ്ണുനീരിൽ കുളിച്ച മകളെങ്ങാൻ 
മന്നിതിയിലും വാടിതളരല്ലേ 
മഞ്ചമൊന്നുമേയില്ലാതെയെങ്കിലും     
നിന്റെതോളിൽ ഞാനെത്ര സുരക്ഷിതം  

പാതയോരത്തു കണ്ടവരൊക്കെയും 
മണ്ടിപുച്ഛം കളിയാക്കുയും ചിലർ   
നെഞ്ചകമെൻ പിടഞ്ഞുപോയാക്ഷണം 
വഞ്ചനയുടെ പര്യായമോ ലോകം 


എന്തിനോ വേണ്ടി വാശിപിടിക്കാത്ത 
പൊന്നുമോളു കണ്ണുനീർ വീഴ്ത്തിയും 
കാണുമ്പോളെൻ മനസ്സും പിടയ്ക്കുന്ന 
പ്രാണനാഥ ഞാനിന്നെന്തു ചെയ്തിടും 


 എത്രദൂരം നീഹൃദയത്തിൽ ചേർത്തെന്നെ
താണ്ടിടുന്നതുമൊറ്റയ്ക്കു കാണുമ്പോൾ 
നിന്റെ ജീവിത പങ്കാളിയായ ഞാ -
നേറ്റം ഭാഗ്യമുള്ളോരു പത്നിയും 

നിന്റെ കണ്ണുനീർ വീഴ്ത്തിയ ഭൂതലം 
ചുട്ടുപൊള്ളിടും പർവ്വതം പോലെയും 
മൗനഗര്‍ഭത്തിൽ നൊമ്പരങ്ങൾ സ്വയം 
നെയ്തു നീയും വിധിയെ പഴിക്കാതെ  

ഇട്ടെറിഞ്ഞില്ല പൊന്തക്കാടിലെന്റെ 
നിശ്ചലമായ ഈശരീരം പോലും 
നിന്റെ കൺകോണിൽ നിന്നുവീഴുന്നതു   
രക്തതുള്ളികളാണെന്നറിയുന്നു 

അസ്ഥിപോലെയായിരുന്നു നീയെങ്കിലും 
വജ്രമാണെന്നറിയിച്ചു ലോകരെ 
ശ്വാസമറ്റെൻ ശരീരവും പേറി നീ 
കൂസലില്ലാതെ പാതതാണ്ടിടുമ്പോൾ 

ആത്മവിശ്വാസം നിന്നിലുണർത്തിയ -
രായിരത്തിലൊരംശമായെങ്കിലും 
നാട് നിന്നോടു കരുണകാട്ടിയെങ്കിൽ 
പ്രാണനാഥ ഞാനിന്നെത്ര ഭാഗ്യവാൻ 

എത്രമാത്രം കൊതിക്കുന്ന് നാഥാ ഞാൻ   
തൊട്ടറിയുവാൻ നിന്റെ മനമിന്ന് 

ചന്തമുണ്ടേറെ നമ്മൾ മകൾക്കിപ്പോൾ 
സന്ധ്യയായിടും നേരത്തുമൊറ്റയ്‌ക്കു 
വല്ലൊരാപത്തുമില്ലാതെ പാർക്കുവാൻ 
എല്ലാനേരം ഉൾക്കാഴ്ച കാണണം

പ്രാണനാഥ തുടിക്കുന്നെൻ ചുണ്ടുകൾ 
ചുബിച്ചോട്ടേയവസാനമായ്  ഞാനും 
 വ്യർത്ഥമാണെന്നറിയുന്നു  ഞാനിപ്പോൾ 
വർത്തമാനത്തിൻ കാലം മറന്നുപോയ് 

ഇത്രമാത്രം ഞാൻ നിങ്ങളിൽ പുണ്യമായ് 
കർമ്മമായിട്ട് വല്ലതും ചെയ്തുവോ   
യാത്ര ചൊല്ലട്ടെ പ്രാണപ്രിയേശ്വര 
നന്ദിയോടെ സ്മരിക്കും ഞാനെന്നും  ....
ദേവൻ തറപ്പിൽ .....23/08/2016 ,  

ബലസോര്‍: ഒഡീഷയില്‍ ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമന്ന് പത്ത് കിലോമീറ്റര്‍ സഞ്ചരിച്ച ദനാ മാഹ്ജിയെന്ന 42 വയസ്സുകാരന്‍ രാജ്യത്തെ കണ്ണീരണയിച്ചിരുന്നു.