കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label കാക്കയുംകറുത്തശീലയും. Show all posts
Showing posts with label കാക്കയുംകറുത്തശീലയും. Show all posts

Wednesday, 5 July 2017

കാക്കയുംകറുത്തശീലയും

കാക്കയുംകറുത്തശീലയും 
----------
ചാളയുണക്കാൻ കുഞ്ഞമ്മ
മുറ്റത്തങ്ങു നിരത്തിപ്പോൾ
കാക്കകൾ വട്ടം ക്രാക്രായിട്ട്
ചാളേം കൊത്തിപ്പോയല്ലൊ
ദേഷ്യംമൂത്തൊരു കുഞ്ഞമ്മ
കാലൻകുടയിൻ ശിലകീറി
കെട്ടിത്തൂക്കി മുറ്റത്തു...!
കാക്കേ കെട്ടി തൂക്കിയപോൽ
കണ്ടൊരു കാക്ക കൂട്ടങ്ങൾ
ശിലയും കണ്ടു ഭയന്നോടി
പുഞ്ചിരിതൂകി കുഞ്ഞമ്മ..!
ദേവൻ തറപ്പിൽ