കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഗുരുദേവൻ. Show all posts
Showing posts with label ഗുരുദേവൻ. Show all posts

Wednesday, 16 July 2014

ഗുരുദേവൻ

ഗുരുദേവൻ 
====
ഗുരുദേവാ ദേവ ഗുരുദേവാ ദേവ 
ശ്രീ നാരായണ ഭഗവാനെ 
വെളിച്ചമായിട്ടു മക്ഷരോം,മാത്മ -
ബന്ധവും സുജനന്ദനം 
സുകൃതവും മമ ബോധനമേകി -
സൂക്ത,വേദങ്ങൾ നല്കിയും 
സുരഭിലാമായി സുസ്മേരത്താലും 
സൂഷ്മ ദർശന വചനങ്ങൾ 
നിർഗുണങ്ങൾ വെടിഞ്ഞു പാരിലും 
സത്ഗുണങ്ങൾ പകർന്നിടാൻ 
തത്വചിന്തകൾ സന്മാർഗ്ഗമോക്ഷ -
മന്നിതീലോതാൻ കൽപ്പിച്ചു 
മദ്യവും,മദിരാക്ഷിയും,മാംസം 
വർജ്ജിച്ചീടുവാനരുളിയും 
വർണ്ണങ്ങൾ ചൊല്ലി മാനവന്മാരും   
മത്സരിക്കരുതെന്നെന്നും 
സ്തുതിപാഠകന്മാരാകാതേയെന്നും 
സുഷ്പുതിയിൽ വീണു പോകാതെ  
ആശ്രീതർക്കെന്നും തണലായ് തീരണം 
 പോലുള്ളി ജീവിതം 
അറിയിച്ചൂവല്ലോ അരുമൊയോടായി 
ശ്രീ നാരായണഗുരുവരർ  
ആത്മീയ ഗുരു ശ്രീ നാരായണൻ 
ദേവൻ ശ്രീ പരമേശ്വരൻ 
ഗുരുദേവാ ദേവ ഗുരുദേവാ ദേവ 
ശ്രീ നാരായണ ഭഗവാനെ !
ദേവൻ തറപ്പിൽ 16/07/2014 ,


Saturday, 1 February 2014

ഗുരുദേവൻ

ഗുരുദേവൻ !
-------------
ഗുരുദേവൻ ഭൂജാതനായ കാലം ,
ഗുണമുള്ളോരാരുമന്നില്ലതാനും 
കള്ളമേയുള്ളൂ ചാതിയേയുള്ളൂ ,
എള്ളോളമില്ലല്ലോ ധർമ്മമന്നു !

വർണ്ണംവിതറി നിറങ്ങൾനോക്കി ,
കർമ്മത്തിൻപാപമാണെന്നു ചൊല്ലി 
ധർമ്മംചിലർക്കെ വിധിച്ചുഗീതേ -
ലധർമ്മംനടമാടി നാട്ടിലെങ്ങും !

ഭീതി വിതച്ചും ജനത്തിലന്നു  ,
വാണുയുഗങ്ങൾ ഭൂദേവൻമാരായ് 
പൂട്ടികഴുത്തിൽ നുകംകെട്ടിയും ,
പട്ടിയെപ്പോലെ ചതച്ചവല്ലോ !

ജാതിപറഞ്ഞങ്ങു ദൂരെനിർത്തി ,
ജാത്വഭാവം കാട്ടി വാണവരും 
ഹോ,ഹോ,വിളിയിൽ ഭയന്നുപാവം 
മോചനത്തിന്നായ് കേണനേരം !

നീറും അ:ധകൃത വർഗത്തിനെ ,
നീരാളിവർണ്ണവിമോചനത്തിൽ 
രക്ഷിപ്പാനെത്തിയ തൃപ്പാദങ്ങൾ ,
കാരുണ്യം നൽകിക്കരകയറ്റീ !

ചാതുർവർണ്ണത്തേ പടികടത്താൻ ,
വർണ്ണിച്ചുമാവില നോക്കിദേവൻ 
സ്ഥംബിച്ചിരുന്നല്ലോ ഗാന്ധിജിയും ,
കാതലറിഞ്ഞു മനംകുളിർത്തു !

ക്ഷേത്രവുംവിദ്യയും നൽകിദേവൻ ,
സംഘടിക്കാനുമനുംഗ്രഹിച്ചു 
ജാതിയകറ്റി ശ്രീനാരായണൻ ,
ശാന്തമാക്കി നവഭാരതത്തേ  !
( ദേവൻ തറപ്പിൽ )