കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ദൈവമേ കൈതൊഴാം. Show all posts
Showing posts with label ദൈവമേ കൈതൊഴാം. Show all posts

Wednesday, 14 December 2016

ദൈവമേ കൈതൊഴാം

ദൈവമേ കൈതൊഴാം
=========
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
ലോകത്തിന്‍ ദുഃഖങ്ങള്‍ മാറ്റുമാറാകണം
പാഴാകും ജന്മത്തെ കാക്കുമാറാകണം 
പാപിയെ രെക്ഷിച്ചുനോക്കു മാറാകണം
വാദ്യ പഠിക്കുവാന്‍ ബുദ്ധി തന്നീടണം
വൃദ്ധീ പരത്തുവാന്‍തോന്നുമാറാകണാം
വൃദ്ധ ജനത്തെ നമിക്കു മാറാകണാം
വൃക്ഷങ്ങലോക്കെയും പൂത്തു നിന്നീടണം
ഭിന്നത തോന്നാതെ ശാന്തി നല്കീടനം
ഭിന്നമായോന്നും വരുത്താതെ നോക്കണം
പാപമാം ലോകത്തെ മുക്തമാക്കീടനം
പാരില്‍ സുകൃതം നിറയുമാറാകണം
നന്മകള്‍ ചെയ്യുവാന്‍ തോന്നുമാറാകണം
നല്ലതേ ചിന്തയില്‍ കാണുമാറാകണം
കൂരിട്ടുല്ലോര്‍ക്ക് വെട്ടമെകീടണം
ക്രുരര്‍ക്ക് നന്മ കൊടുക്ക്‌ മാറകണം
സത്യം പറയുവാന്‍ ശക്തി തന്നീടണം
സങ്കടമൊക്കെയും നീക്കുമാറാകണം
നല്ല കാര്യങ്ങളെ നാക്കില്‍ വന്നീടനം
നക്ഷത്രം പോലെ തിളങ്ങുമാറാകണം
ദൈവമേ കൈതൊഴാം കേള്‍ക്കു മാറാകണം
ഞങ്ങളിന്‍ ദുഃഖങ്ങള്‍ മാറ്റുമാറാകണം
ദേവന്‍ തറപ്പില്‍

Monday, 9 November 2015

ദൈവമേ കൈതൊഴാം

ദൈവമേ കൈതൊഴാം !!
------------------
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
മാനവർ ദുഃഖങ്ങൾ മാറ്റുമാറാകണം

ലോകത്തിൽ തിൻമ്മകൾ നീക്കുമാറാകണം
ലോകത്തു നന്മ്മകൾ വരുത്തുമാറാകണം
വിദ്യ പഠിക്കുവാൻ തോന്നുമാറാകണം
വിശ്വസാഹോദര്യം ഞങ്ങൾക്ക് തോന്നണം
വൃദ്ധജനങ്ങളെ കാക്കുമാറാകണം
വിശ്വം മുഴുക്കെയുമൈശ്വര്യം നൽകണം
നല്ലതേ ഞങ്ങളിൽ നാവിൽ വരുത്തണം
നൻമ്മകൾ ചെയ്യുവാൻ തോന്നുമാറാകണം
മതവൈര്യ ശക്തിക്ക് ബുദ്ധിനൽകീടണം
നേർവഴിക്കെന്നും നയിക്കുമാറാകണം
ദുഷ്ടരാം ശക്തിക്ക് ബുദ്ധി നൽകീടണം
ദുഷ്ടത നീക്കീട്ടഭയമേകീടണം
മാനവർ തമ്മിലുംമൈക്കമുണ്ടാക്കണം
ജീവകാരുണ്യക്കനിവു നൽകീടണം
പാപങ്ങളൊക്കെയും നീക്കിത്തന്നീടണം
പാരിൽ സമത്വത്തിൻ വിത്തുകൾ പാകണം
ഭിന്നത ഞങ്ങളിൽ തോന്നാതെ കാക്കണം
ഭിന്നമായൊന്നും വരുത്തല്ലേ ദൈവമേ
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
മാനവർ ദുഃഖങ്ങൾ കേൾക്കുമാറാകണം
ദേവൻ തറപ്പിൽ