കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label പ്രണയഗീതകം. Show all posts
Showing posts with label പ്രണയഗീതകം. Show all posts

Saturday, 15 July 2017

പ്രണയഗീതകം

അസ്ത്രമേറ്റിട്ടവളിൻ വാക്ശരങ്ങളാൽ 
അസ്തമിച്ചല്ലോ ഹൃദയത്തുടിപ്പിന്നു  

നെഞ്ചിലഗ്നിയും കോരിയിട്ടിട്ടവൾ  
നെച്ചൂകൂടംതകർത്തും കടന്നുവോ

പ്രണയംനടിച്ചെന്റെ കൂടെനടന്നിട്ടു
പ്രഹരങ്ങളേല്പിച്ചു യാത്രപോയി

ചുറ്റിനടന്നെത്ര പാർക്കുകൾ ബീച്ചുകൾ
ചുറ്റിക്കറങ്ങുന്ന ഭ്രമമാണുപോലും 

ചുട്ടുപൊള്ളിച്ചവൾഹൃദയംകനൽവീഴ്ത്തി 
ചുറ്റിവീണല്ലൊഞാൻകണ്ണീർക്കയത്തിലും  

വത്സരം താണ്ടി താണ്ടിയാവേളയിൽ 
മത്സ്യകന്യയാമവളുംപിരിഞ്ഞുപോയ്‌

അമ്പുകൊണ്ടും മുറിവേറ്റമാനീനെപ്പോൽ
അസ്ത്രമെയ്ത് തകർത്തെൻറെ ഹൃദയവും 

ഇരവുംപകലിലുംനൊമ്പരമന്യോന്യം 
ഇതൾവിടർത്തിപങ്കുവെച്ചെത്രയോ  

കരളുമുഴുതുമറിച്ചവൾ പോയപ്പോൾ 
സരളമാംഹൃദയ ശബ്ദംനിലച്ചുപോയ്

ഹൃദയസാഗരംതേങ്ങിടുന്നിപ്പോഴും
കരൾതുടിക്കുന്നവല്ലവൾക്കായിട്ട്   

പെയ്തൊഴിയട്ടെ പെരുമഴക്കാലമെന്‍ 
ഹൃദയതന്ത്രിയും കുളിരണിഞ്ഞീടട്ടെ
ദേവൻ തറപ്പിൽ