കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label മൂന്നു ക്യാപ്സുളും. Show all posts
Showing posts with label മൂന്നു ക്യാപ്സുളും. Show all posts

Wednesday, 14 December 2016

ആഗോളവും,മൂന്നു ക്യാപ്സുളും

ആഗോളവും,മൂന്നു ക്യാപ്സുളും
===========
കാലാമാം കഴുകന്റെ മൂശയിലാധുനിക-
ഭാരതം വാർക്കുന്നു സിമന്റുസൌധം 
ഒരുനാളിൽ കേരളക്കരകാണാൻ മാവേലി 
ഓണപ്പുലരിയിൽ കേരനാട്ടിൽ 
ഉണങ്ങിക്കിടക്കുന്നു വയലും കൃഷിയിടം  
ഉഴുവാനുമാവാത്ത വയൽപ്രദേശം 
ആകാശം മുട്ടയും ചുംബിച്ചു നിൽക്കുന്ന-
താകാശ രമ്യഹർമ്മങ്ങൾ മാത്രം 
ഭീബൽസമായൊരു കാഴ്ചയിൽ മാവേലി
ഭീതിയിലപ്പോള്‍ തരിച്ചുനിന്നു 
ക്രിമിക്രീഡരായുള്ള മനുഷ്യരെപാര്‍ത്തുതും  -
ഹൃദയം മരവിച്ചു മാവേലിയും 
മരതകഭംഗി കനിഞ്ഞൊരു കേരളം
മരുപ്പച്ചയില്ലാ  പുഴയുമില്ല 
കല്പക വിളകളും കൃഷികളാൽ പച്ചപ്പിൻ
പുഞ്ചപ്പുൽപ്പാടോം വിവസ്ത്രയായോ.
കുന്നും പുഴകളിടിച്ചു നിരത്തിയും
പെരുമയിൽ വാഴും രമ്യഹർമ്മങ്ങൾ 
ക്ഷീര,ധാന്യങ്ങളും പച്ചക്കറികൾക്കുമായ് ,
കൈ നീട്ടി കുമ്പിട്ടു കേഴുമയൽ നാട്ടിൽ 
ആധുനികാഗോളസാമ്രാജ്യ നേട്ടത്തില്‍
ഭാരതം ശ്രുതിപോയ വീണയായി 
ആഗോളസാമ്രാജ്യ വേരു പാകിയവർ
ബി.ടി.എ വിത്ത്‌വിതച്ചു കൊയ്തു 
പാശ്ചാത്യ പരിഷ്ക്കാരമെങ്ങും കവിഞ്ഞപ്പോൾ  
ഭാരത സംസ്ക്കാരം പടികടന്നു 

ആഗോള പാപത്തിൻ വിത്തുമുളപ്പിച്ച-
ഭാരതനാടിന്നും ശാപമായോ 
ഭാരതശോഷണം കണ്ടതും മാവേലി  
ഞെട്ടിത്തരിച്ചു വിറങ്ങലിച്ചു 
പാരിൽ പരിചിതമായൊരു മാനുഷ്യർ
ക്കൊന്നുമേ പൊക്കവും വണ്ണമില്ല 
ആഗോളവികസനം  ഭാരതനാട്ടിലോ 
രണ്ടടിത്താഴെയായ് പൊക്കമുള്ളോർ 
ആശ്ചര്യമായ്  താടി കൈവെച്ചമന്നനും
ആധുനിക ഭാരത കർമ്മമത്രേ .....
ഒരു ശതാബ്ദം പിന്നീടിൽ ലോകത്ത് 
അന്നാഹാരങ്ങളായ് ലഭിക്കുകില്ല  ...
ധാന്യദി വർഗങ്ങളൊല്ലാം വർജ്ജിച്ചു 
ദ്രാവകരൂപത്തിൽ മൂന്ന് ക്യാപ്സ്യൂൾ 
കൃഷികൾ മരിച്ചീടിൽ മാനവർക്കാഹാരം
ഒരുനേരമൊരുക്യാപ്സ്യൂൾവരുംകാലം 
വരുമോരുനാളിൽ വിശപ്പകറ്റീടുവാൻ
മാത്രകൾ മൂന്നിൽ വിശപ്പകറ്റാം 
ഹാ,,കഷ്ടം കർമ്മങ്ങളെന്നോതി  
മാവേലി മന്നനും  യാത്രയായി  
പഴമയിൽ ഭാരതം ഹരിതാഭമാക്കുവാൻ 
ഉണരണം കൈരളി മക്കൾ നമ്മൾ 
ദേവൻ തറപ്പിൽ !

Thursday, 7 January 2016

ആഗോളവും,മൂന്നു ക്യാപ്സുളും

ആഗോളവും,മൂന്നു ക്യാപ്സുളും
===========
കാലാമാം കഴുകന്റെ മൂശയിലാധുനിക-
ഭാരതം വാർക്കുന്നു സിമന്റുസൌധം 
ഒരുനാളിൽ കേരളക്കരകാണാൻ മാവേലി 
ഓണപ്പുലരിയിൽ കേരനാട്ടിൽ 
ഉണങ്ങിക്കിടക്കുന്നു വയലും കൃഷിയിടം  
ഉഴുവാനുമാവാത്ത വയൽപ്രദേശം 
ആകാശം മുട്ടയും ചുംബിച്ചു നിൽക്കുന്ന-
താകാശ രമ്യഹർമ്മങ്ങൾ മാത്രം 
ഭീബൽസമായൊരു കാഴ്ചയിൽ മാവേലി
ഭീതിയിലപ്പോള്‍ തരിച്ചുനിന്നു 
ക്രിമിക്രീഡരായുള്ള മനുഷ്യരെപാര്‍ത്തുതും  -
ഹൃദയം മരവിച്ചു മാവേലിയും 
മരതകഭംഗി കനിഞ്ഞൊരു കേരളം
മരുപ്പച്ചയില്ലാ  പുഴയുമില്ല 
കല്പക വിളകളും കൃഷികളാൽ പച്ചപ്പിൻ
പുഞ്ചപ്പുൽപ്പാടോം വിവസ്ത്രയായോ.
കുന്നും പുഴകളിടിച്ചു നിരത്തിയും
പെരുമയിൽ വാഴും രമ്യഹർമ്മങ്ങൾ 
ക്ഷീര,ധാന്യങ്ങളും പച്ചക്കറികൾക്കുമായ് ,
കൈ നീട്ടി കുമ്പിട്ടു കേഴുമയൽ നാട്ടിൽ 
ആധുനികാഗോളസാമ്രാജ്യ നേട്ടത്തില്‍
ഭാരതം ശ്രുതിപോയ വീണയായി 
ആഗോളസാമ്രാജ്യ വേരു പാകിയവർ
ബി.ടി.എ വിത്ത്‌വിതച്ചു കൊയ്തു 
പാശ്ചാത്യ പരിഷ്ക്കാരമെങ്ങും കവിഞ്ഞപ്പോൾ  
ഭാരത സംസ്ക്കാരം പടികടന്നു 

ആഗോള പാപത്തിൻ വിത്തുമുളപ്പിച്ച-
ഭാരതനാടിന്നും ശാപമായോ 
ഭാരതശോഷണം കണ്ടതും മാവേലി  
ഞെട്ടിത്തരിച്ചു വിറങ്ങലിച്ചു 
പാരിൽ പരിചിതമായൊരു മാനുഷ്യർ
ക്കൊന്നുമേ പൊക്കവും വണ്ണമില്ല 
ആഗോളവികസനം  ഭാരതനാട്ടിലോ 
രണ്ടടിത്താഴെയായ് പൊക്കമുള്ളോർ 
ആശ്ചര്യമായ്  താടി കൈവെച്ചമന്നനും
ആധുനിക ഭാരത കർമ്മമത്രേ .....
ഒരു ശതാബ്ദം പിന്നീടിൽ ലോകത്ത് 
അന്നാഹാരങ്ങളായ് ലഭിക്കുകില്ല  ...
ധാന്യദി വർഗങ്ങളൊല്ലാം വർജ്ജിച്ചു 
ദ്രാവകരൂപത്തിൽ മൂന്ന് ക്യാപ്സ്യൂൾ 
കൃഷികൾ മരിച്ചീടിൽ മാനവർക്കാഹാരം
ഒരുനേരമൊരുക്യാപ്സ്യൂൾവരുംകാലം 
വരുമോരുനാളിൽ വിശപ്പകറ്റീടുവാൻ
മാത്രകൾ മൂന്നിൽ വിശപ്പകറ്റാം 
ഹാ,,കഷ്ടം കർമ്മങ്ങളെന്നോതി  
മാവേലി മന്നനും  യാത്രയായി  
പഴമയിൽ ഭാരതം ഹരിതാഭമാക്കുവാൻ 
ഉണരണം കൈരളി മക്കൾ നമ്മൾ 
ദേവൻ തറപ്പിൽ !