കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ...... Show all posts
Showing posts with label ...... Show all posts

Tuesday, 13 December 2016

അരയന്ന പിടയുടെ

അരയന്ന പിടയുടെ 
മിഴിയുള്ള പെണ്ണേ
നിന്നഴകിന്റെ മാധുര്യം 
നുണയട്ടെ ഞാന്‍ ......!


ഈ മുഖം മാത്രമെൻ 
ഹൃദയത്തിൽ ചേർക്കുംഞാൻ 
ഒടുവിൽ നീ എത്തുമ്പോൾ 
നെഞ്ചിൽ ചേർക്കാൻ .....!

നിന്‍റെ ഈ അകൽച്ചപോലും 
എന്റെ സ്നേഹത്തിന്‍റെ മുദ്രയാണ് 
മറക്കാൻ ശ്രമിക്കും തോറും 
നിന്റെ ഓർമകൾ കൂടുതല്‍
എന്നില്‍  അടുക്കുന്നു ....!

കടമിഴിക്കൊണില്‍ നീ 
നിറഞ്ഞു നിൽക്കും 
പ്രണയസാഗരം കണ്ടു ഞാൻ 
കനക വിഗ്രഹം പോലെ 
തെളിഞ്ഞു മിന്നുന്ന നിൻ 
മൃതുലമേനിയും കണ്ടു ഞാൻ 
അതിലലിഞ്ഞെനിക്കൊന്നു 
നീന്തിത്തുടിക്കുവാൻ 
പ്രണയിനി നീയൊന്നു 
വന്നുവെങ്കിൽ ......!

ഞാൻ വരുന്നില്ലിനി  
കൃഷ്ണ രാധേ ..... 
നിനക്കിഷ്ടമില്ലെന്നു 
ഞാൻ കണ്ടറിഞ്ഞു... 
വന്നു വിളിച്ചാലും 
നീ വരില്ല , ചുമ്മാ - 
തെന്തിന്നു നമ്മൾ 
പിണങ്ങിടേണം ...!

ജനത്തീലൂടെ ജനമറിയട്ടെ 
ജെൽസിയില്ല ജിൻസി നീ 
കവിത നായരോടൊന്നിച്ചിരിന്നു  
കാര്യം വിളംബെടി ജിൻസിപെണ്ണേ 


മുത്തും പവിഴവും 
പോലെയല്ലോ നമ്മൾ 
മൊത്തിക്കുടുക്കുവാൻ 
തേനല്ലയോ ..........

സ്നേഹബന്ധം ഒരാത്മാവും 
രണ്ടു ശരീരവുമാണ് ...

ആയിരം ഇതളുള്ള നിൻ 
മാദകത്തിടുമ്പുള്ള   
മദനപ്പൂവിൽ മദിച്ച് 
മയങ്ങുവാൻ മോഹം ....!

മിണ്ടാതെ നീ വന്നു പോയിടുമ്പോൾ 
എന്ത് ഞാനിന്നു ധരിക്കും സഖേ !
ചങ്കു പൊട്ടും ചില നേരമെന്റെ 
അഞ്ജന കണ്ണുള്ള നിന്നെയോർത്തു !

നിന്‍ നീലിമിഴികളില്‍ 
പ്രണയത്തിന്‍ തീജ്വാല 
മിന്നലായ് ഹൃദയത്തില്‍ 
വീശിടുമ്പോള്‍ ....
ഞാന്‍ പോലുമറിയാതെ 
ഹൃദയത്തില്‍ വെള്ളിടി 
കിരണങ്ങള്‍ 
പായുന്നു പെണ്ണേ ......!

നിന്‍ മേനിതന്നില്‍ 
വാർന്നൊഴുകും 
വശ്യ സുരസുന്ദര -
സൌന്ദര്യധാമമേ ,
നിൻ മിഴികളിൽ 
തിളങ്ങും ജ്വാലകൾ  
ത്രെസിപ്പിച്ചിടുന്നെൻ 
ഹൃദയത്തുടുപ്പിൽ 
നീ മാത്രം കൃഷ്ണ....!

കണ്ണാ  നിൻ വിടരും നയനങ്ങളിൽ 
വെളുത്തപക്ഷ നിലാവ് പോലെ  
പ്രണയ പഥത്തിൽ  പാടുന്ന കിളികൾ 
നിൻ മിഴിക്കോണിൽ പൂക്കും നിലാവ് 


ചന്ദന ഗന്ധം ചാര്‍ത്തിയണിഞ്ഞൊരു 
ലലനചാരുതയില്‍ നിറഞ്ഞവളെ ,
നിന്‍ ചോര  ചുണ്ടിൽ വിരിയും മധു -
നുകരുവാൻ തുടിച്ചിടുന്നു 


നിൻ നീലമിഴികളൽ 
വിരിയും കാമാഗ്നിയിൽ 
എരിഞ്ഞടങ്ങാനേറെ മോഹം..!
തേൻ ചോരച്ചുണ്ടിലെ 
മധുരം നിറച്ച നിൻ 
ചുണ്ടൊന്നു നുകരുവാൻ 
പൊന്നേ മോഹം ..!

കവിതകൾ എഴുതുന്ന 
മന്ദഹാസത്തിൽ 
മിഴിയിൽ തിളങ്ങി 
വിരിയും ദിനം ...!

നിൻ മുഖതേജസിൽ 
വീണലിയാത്തവർ 
ഈ മണ്ണിൽ പുരുഷ 
വർഗ്ഗമുണ്ടോ ......?

വജ്രം പോൽ തിളങ്ങും തരുവിൻ
വേണ്മയേറിടും മാണിക്യമല്ലോ  
വെട്ടിത്തിളങ്ങുന്ന വൈര്യത്തെപോൽ 
മുത്താണ് ചാരുശീലയായ് നീ ...!

പ്രണയത്തിൻ നൊമ്പര 
കുളിർകാറ്റു തെന്നലായ്  
ഞാൻ വിരഹത്തിൻ 
വിശറിയും വീശിയെത്തും ...!

പ്രണയത്തിൻ വർണ്ണ 
സന്ധ്യാപകിട്ടിൽ ഞാൻ 
പൊന്മുത്തം നൽകിടും 
പൊന്നോമലാളേ ...!

പ്രണയത്തിൻ ജ്വാലയിൽ 
സ്വപ്നങ്ങൾ കൊണ്ടൊരു 
വർണ്ണപ്പകിട്ടേകി സഖി നീ ..

സ്വര്‍ണ്ണ നിറങ്ങളില്‍ 
നീ നിറഞ്ഞീടുമ്പോൾ 
വർണ്ണമായ് ഹൃദയത്തിൽ 
സൂക്ഷിച്ചിടാം .............!


ദാഹിക്കുന്നു പ്രിയേനിൻ 
മൂകമാം പ്രണയത്തിൻ 
തൂവെള്ള ചീളുകൾ  
കുളിരായ് എന്നിൽ 
പതിച്ചിടുമ്പോൾ .........!

നിന്നേ പുണർന്നെന്റെ 
ജീവനിൽ ചേർക്കുവാൻ 
നിന്നിലിന്നോന്നലിഞ്ഞിടുവാന്‍
പ്രിയേ നീ വരുമെങ്കിലെൻ 
ഹൃദയത്തിൻ കൊട്ടാര
വാതിൽ തുറന്നു ഞാൻ 
പ്രണയത്തിൻ തന്ത്രികൾ
ശ്രുതി ചേർത്തു മീട്ടി 
ഞാൻ ദാഹിച്ചു 
ഒന്നേ അലിഞ്ഞു ചേരാന്‍  ....!

പ്രണയത്തിലാണെന്റെ  
മാനസമിപ്പൊഴും 
പ്രണയിനി നീയൊന്നു 
വന്നുവെങ്കിൽ .........


ഒരു ചുംബനത്തിന്റെ
നിശ്വാസതാളത്തിൽ
മെഴുകു തിരിപോലെ
എരിയുമ്പോള്‍ പ്രിയേ -
നിന്നിലിയുവാൻ മോഹം ...!.

വർഷമേഘങ്ങളിൽ 
പ്രണയാർഥമായ നിൻ 
താരുവിൽ ഞാനൊന്ന് 
ചുംബിച്ചുറങ്ങിടട്ടേ .....

രതിവർഷം ചൊരിയുന്ന 
നിൻ മദനപുഷ്പത്തിൽ 
മതിമറന്നൊന്നു 
ലയിച്ചീടണം ,
നിന്റെ താരുസുഗന്ധ -
യിളം ചൂടിൽ നിന്നേ ഞാൻ   
രതി സുഖതീരത്തിൽ 
 പ്രിയേ നിന്നെ ആറാടിക്കും ....

പുതുമഴയുടെ നേരിൽ 
മൃദുതളിരു കിളിർക്കുമ്പോൾ 
പ്രിയേ നിൻ മദനഗന്ധത്തിൽ 
ഞാനലിഞ്ഞു ചേരും 
നിന്നിൽ അലിഞ്ഞു ചേരും ......

പ്രണയത്തിൻ വേരുകൾ 
തേടി ഞാൻ നിന്നിലെ 
മദനപുഷ്പത്തിൽ വിരിയും 
മധുര തേനിൽ കുളിച്ചിടട്ടെ ......

മഞ്ഞുകാല സായാഹ്നത്തിൽ 
നിൻ മാറിന്റെ ചൂടേറ്റ്‌ 
നിന്നെ പുണർന്നു 
മോഹാൽസ്യപ്പെട്ടൊ -
ന്നുറങ്ങീടണം ....

തണുത്ത കാറ്റിന്റെ 
ചീളുകൾ നിന്നിൽ 
കാമഗ്നിയായി 
ചീറിയടിക്കുമ്പോൾ ,
പ്രിയേ നിൻ താരുനേത്രത്തിൽ 
മതിമറന്നെപ്പഴോ 
ഞാനുറങ്ങി ........

മരണമെത്തുവാന്‍ 
കാത്തൊരു നേരത്തിൽ 
ശരണമായൊരു 
ദീപം തെളിഞ്ഞു ......
വരണമാല്യ മണിയിച്ചെന്‍ 
ഹൃദയത്തിൽ 
അരുണോദയത്തിൽ 
കുളിച്ചു  ഞാനും  


ഒരാൾ ..........
പ്രണയിക്കാൻ
പ്രായപരിധിയുണ്ടെന്നു ...?
ഞാൻ .....................,
മധുരം നിറച്ച നിന്‍
പാനപാത്രത്തിലെ
മാദക പൂഷ്പത്തില്‍
തേൻ നുകരാനും ,
പ്രായം ഒരു വിനയോ ....?

നിന്റെ മിഴികളിൽ 
ദാഹത്തില്‍ 
ആളിക്കത്തുന്നത്‌ 
എന്തിന്റെ തീജ്വാലയാണ് ....?
നിന്റെ തേനൂറും ചുണ്ടിൽ 
വിരിഞ്ഞു  ...
പ്രകാശം പരത്തുന്നതു 
ഏതു തീർത്ഥം നുകരാണ് ...!

പനിനീര്‍ നിറച്ച നിന്‍ 
തേന്‍ ചുണ്ട്  നുകരാന്‍ 
ദീര്‍ഘമൌനങ്ങളില്‍ 
വര്‍ഷമേഘം പൊതിഞ്ഞു 
മോഹങ്ങള്‍ പൂവണിഞ്ഞു
വിടര്‍ന്ന നേരം 
മിഴികള്‍ കൂമ്പി 
ഇടിമുഴക്കത്തില്‍ 
ഉടലുകള്‍ പിണഞ്ഞു 
സ്വര്ഗീയ കഥകള്‍ പറഞ്ഞു 
ഒടുവില്‍ ഇരുളിന്റെ 
മൌനത്തില്‍ നീയും ഞാനും 
ഒരു മഴയായ് പെയ്തു 
മിന്നല്‍ പിണരു പോള്‍ 
കെട്ടിപ്പിണഞ്ഞു 
മിഴികള്‍ കൂമ്പി 
വെള്ളി നക്ഷത്രം പോലെ 
വിയര്‍പ്പുകണങ്ങള്‍ 
മേനിയില്‍ തിളങ്ങിയ
സ്വര്‍ഗ്ഗിയ രാവില്‍
ഒരുമെയ്യായി .......


എന്തിനാനെന്നോട് പിണക്കം 
സഖി ,നെന്തിനാണെന്നോട്‌ തിടുക്കം 
നീ പറഞ്ഞില്ലെ .......
നീ മൊഴിഞ്ഞില്ലെ .... 
പ്രണയിക്കാൻ പ്രായം 
കഴിഞ്ഞെന്നു ..........?

ഞാൻ പറഞ്ഞില്ലല്ലൊ 
ഞാൻ മൊഴിഞ്ഞില്ലല്ലൊ 
പ്രണയ കുരുക്കിട്ട് 
വീഴ്ത്തുമെന്നു ..........!

കാലം തിരുത്തട്ടെ 
നേരംവെളുക്കട്ടെ 
ഉദിച്ചസ്തമിച്ചും  
സൂര്യൻ മടങ്ങട്ടെ ,,,

സ്നേഹം പിടിച്ചു  -
വാങ്ങുവാനാകുമോ -
യെന്ന് നീ എന്നോട് 
ചൊല്ലിടാമോ
എന്നോട് നീയൊന്നു  
ചൊല്ലിടാമോ ..........? 

പ്രണയത്തിൻ മാധുര്യം 
അക്ഷരജ്വാലയിൽ 
കോർക്കുവാൻ 
പ്രണയിക്കണം നാം 
ഒരു വട്ടം .....................!
രതിസുഖമെ ന്തെന്നു 
അറിയണമെങ്കിൽ
ഒരു വട്ടമെങ്കിലും ...
രമിച്ചീടണം ...........!

കാറ്റിനെ പിടിച്ചു കെട്ടാനാകില്ല 
തിരയെ തടത്തു നിർത്താനും ,
മഴയെ മറച്ചു നിർത്താൻ പറ്റില്ല 
അതുപോലെ  ,സ്നേഹം 
പിടിച്ചു വാങ്ങാനുമാവില്ല ....!


'നിന്‍റെ ചുംബനത്തിന്‍റെ  അടയാളം 
എന്നിൽ നിഴല്‍ പോൽ പതിഞ്ഞു 
മായ്ക്കാന്‍ പറ്റാതെ ഹൃദയ തന്ത്രിയിൽ   
സ്വർണ്ണ ചകോരമായ്  സഖേ....!

സ്വപ്നങ്ങള്‍ വ്യര്‍ത്ഥമായിതീര്‍ന്നിടും
നേരത്തുസത്യം മരീചികയായിടും 
വിഘ്നങ്ങളൊക്കെ തളര്‍ത്തുമെങ്കില്‍ 
മിന്നാമിനുങ്ങിന്‍വെട്ടമായ്സ്വപ്നം 


പറയുവാനേറെയും 
കഥകളുണ്ട് ,
പതിരില്ലാ കതിരിൻ 
കഥനമാണേ ,
കനകത്തിൽ മുക്കിയ 
രഥമതാണേ ......
നിന്റെ മനവും 
പുകയുന്നുണ്ടോ ?

നീ വർഷമായെന്നിൽ 
മൃതുലമായ് പെയ്ത 
സ്നേഹത്തിൻ പൂക്കൾ 
ഓർമ്മകളിൽ മുത്തം 
നിറയുന്നു മറയുന്നു ..

നിന്നെ കാണാൻ 
എന്ന് മെന്നും 
ചന്തമാണേ -
കള്ളാ കൃഷ്ണ 


മണമൂറും  രാത്രിയുടെ 
നിശാഗന്ധിയോടെ ഗന്ധമോ  
വണ്ടുകള്‍ തേന്‍ ഊറാന്‍ 
പഞ്ഞെത്തും നിന്റെ 
അoഗലാവണ്യത്തിൽ  
ആകർഷിക്കും സൌരഭ്യം 
.
ഓര്‍മ്മകള്‍ മറക്കാന്‍ 
പറയാനെളുപ്പം 
മറക്കാനുമെളുപ്പം
ഈ ഓര്‍മ്മകളില്‍ കൂടി 
തുഴയുകയാണ് വേണ്ടത് 
തുഴയാനാണെനിക്കിഷ്ടം 


തിരക്കൊഴിഞ്ഞ
ശവകുടീരമല്ല മനസ്
പൂത്തു നില്‍ക്കും
വിടര്‍ന്ന പുഷ്പമാണ്‌

നന്മകള്‍ പേറും മനസ്സുമായി നന്മവിതയ്ക്കു പാരിലെന്നും മന്മത വീണയില്‍ തമ്പ് മീട്ടാന്‍ തമ്പുരാട്ടി നീ വന്നുവെങ്കില്‍
ദേവൻ തറപ്പിൽ

Thursday, 21 January 2016

പുലയാടി .......

പുലയാടികൾ ...!
പറയരേം പുലയരേം പുലയാടിത്തീര്‍ക്കാം
പുലയാടി മക്കള്‍ക്ക്‌ പുലയെന്നു തീരും

ഇരവിലും പകലിലും പുലയക്കിടാത്തി -
തന്നരയിലും നിങ്ങൾക്ക് പുളകം തീർക്കാം

പുലയാടി മക്കളെ പറയണം നിങ്ങളും
പുലയെന്നു തീരും സവർണ്ണപ്രഭൂക്കളെ

പുതിയസൗധങ്ങൾ പണിയുവാൻ നിങ്ങൾക്ക്
പുലയന്റെ രക്തോം വിയർപ്പുറ്റ് വേണം

പുലയരേം പറയരേം പുറകോട്ടു തള്ളി
പുതുപ്പണം നേടുന്നതാര്‍ക്കാണ് ചൊല്ല്

അധികാരി വർഗ്ഗമെയറിയുക നിങ്ങളും
അമരത്തിരുന്നു നീ പുലയാടിതീർക്കൂ

പറയക്കുടിലിൻറെ മറപൊക്കിപറയത്തി -
മാറിൽ പിണയുമ്പോ പുലയുണ്ടോ മക്കളെ

അധികാരം നൽകാതെയകറ്റുന്ന സത്യങ്ങൾ
അറിയുന്ന ജനമാണ് പുലയാടി മക്കളെ ...

റോഹിതിന്‍ രക്തം കുടിക്കും കഴുവേറികൾ
പുതുവർഷപ്പുലരി പുലയാടി തീർക്കും

മതേതര ഭാരതം മറയാക്കിരാഷ്ട്രീയം
മദിക്കുന്നു മാരണ മുദ്രകൾ നീട്ടിയും

പുലയന്റെ മക്കളെ സുരത ക്രീഡയ്ക്കു
പുലയില്ലേ ! പുലയാടി മക്കളെ നിങ്ങള്ക്ക്
ദേവന്‍ തറപ്പില്‍