കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Monday, 31 December 2012

പുതു വര്‍ഷ ആശംസകള്‍ (२०१३)
=============================

ഒരു പാടു നൊമ്പരം തീര്‍ത്താണീവര്‍ഷം ,
ഒടുവില്‍ നീ പോകുമ്പോള്‍ ചുംബനങ്ങള്‍ "


ഒരുപാടു താലമായ് ഏതിരേല്‍ക്കാന്‍ വന്നീടാം 
ഒരുപാടു സ്വപ്‌നങ്ങള്‍ തന്നീടണം ?ആശംസ നേരുന്നു ആയിരമായിരം 
ആഘോഷമാകട്ടേ "ജീവിതത്തില്‍ "

ആത്മോപദേശശതകം ( 1 )

ശ്രീ നരായണ ഗുരുവിന്റെ 
ആത്മോപദേശശതകം 
ഒരു വേദാന്തം !!
--------------
( ഗുരുദേവന്‍റെ സത്യദര്‍ശനമാണു 
വേദാന്തമായ ആത്മോപദേശശതകം ) 
====***====
ഓരോരുത്തരും അവരവരെ പൂര്‍ണമായിഅറിയുന്നതാണല്ലോ " ആത്മവിദ്യ "
ആത്മവിദ്യ അറിയുന്നത് കൊണ്ടുള്ള പ്രയോജനം ? ജീവിതം പ്രതിസന്ധി 
നിറഞ്ഞതാണെന്നു 
തോന്നാത്തവരാരെങ്കിലുമുണ്ടോ ? പ്രതിസന്ധി എന്ത് കൊണ്ട് പ്രതിസന്ധിയായി തുടരുന്നു ?

ആത്മജ്ഞാനം എന്നാൽ ഞാൻ എന്നെ തന്നെ അറിയുക എന്നാണു (സ്വയം അറിയുക ) വിവക്ഷിക്കുന്നതു .അത് കൊണ്ടാണു  നമ്മൾ അല്ലെങ്കിൽ ഞാൻ എന്ന വ്യക്തിയെ മനസിലാക്കണം .ഞാൻ എന്നെ അറിയുമ്പോൾ എന്നെ സംബന്ധിച്ച അറിവും ,സത്യത്തെ  സംബന്ധിച്ചുള്ള  രണ്ടെല്ലന്ന അറിവ് ബോദ്ധ്യപ്പെടുകയും അങ്ങനെ ഞാൻ എന്ന ഉണ്മ ലോകത്തോളം നിറഞ്ഞു നിൽക്കുമെന്നും അതിൽ നിന്നും നമുക്ക് തെളിഞ്ഞു കിട്ടുകയും ചെയ്യും 

എന്നാൽ ഇത് കൊണ്ടുള്ള പ്രയോജനം എന്തെന്നു ചോദിച്ചാൽ ,ഈ  അറിവ് നേടുകയാണെങ്കിൽ എനിക്കു ഞാനായി ജീവിക്കാം എന്നത് മാത്രം .ഈ അറിവുകൊണ്ടു ഒരു പക്ഷെ നല്ല ഉദ്യോഗമോ, സ്ഥാനമാനങ്ങളോ,സാമ്പത്തിക നേട്ടമോ ഒന്നും ലഭിച്ചെന്നു വരില്ല .എന്നാൽ ജീവിതം പ്രതിസന്ധികൾ നിറഞ്ഞതാണെന്നും ആ പ്രതിസന്ധുക്ക് കാരണം നമ്മൾ നമ്മളെ മനസിലാക്കാതെ  ജീവിക്കുന്നതാണെന്നും  മനസിലാകും .അപ്പോൾ ഇത് പഠിച്ചിരുന്നാൽ പ്രതിസന്ധികളെ തരണം ചെയ്യാനും അതിലൂടെ  നമുക്ക് സാധിക്കും എന്നതാണു പ്രധാനം .

നേരായി അറിയുന്ന ഒരാൾക്ക് അന്യമായി കരുതാൻ ഒന്നും തന്നെയില്ല .അത് പോലെ ഒന്നും തന്നിൽ  നിന്നും അന്യമല്ലന്ന ദൃഡബോധവും ഉണ്ടാകും .ഇപ്പോൾ ഞാൻ എന്നെ മാത്രമാണു സ്നേഹിക്കുന്നതു .ഞാൻ കൂടുതൽ അറിയുമ്പോൾ എന്നെപ്പോലെ അതെ സ്നേഹം എല്ലാറ്റിനോടും ഉണ്ടാകും എന്നത് സ്വഭാവികമായിത്തീരും .

ഇത്തരം ഒരു പഠനത്തോടു കൂടി വേണം നമ്മൾ ആത്മോപദേശ ശതകത്തെ പഠിക്കുന്നതിനു പ്രവേശിക്കേന്ടതെന്നു പ്രത്യകം ഓർക്കേണ്ടതുണ്ട് .ശ്രീ നാരായണ ഗുരുവിന്റെ ഒരു കൃതികളും അതുല്യമാണ് .ആത്മോപദേശശതകത്തിലാകട്ടെ ഗുരുവിന്റെ ദർശനം .അതിമഹത്തായി നിറഞ്ഞു കവിയുന്നു മൃഗേന്ദ്രമുഖം എന്നാ വൃത്തത്തിലാണ് ഗുരു രചന നിർവ്വഹിച്ചതു . 


നമ്മള്‍ നമ്മളെ അറിയാതെ ജീവിക്കന്നതാണ്കാരണം അല്ലേ ?ഞാന്‍ എന്ന, എന്നെ അറിയാന്‍ 

ശ്രമിക്കുന്നില്ല . അത് തന്നെ കാരണവും ?സത്യമാകുന്ന സമുദ്രത്തില്‍ ഇളകുന്ന ഒരു
തിര മാത്രമാണു ഞാന്‍ ,അല്ലെങ്കില്‍ നമ്മള്‍ ? ആ തിര അറിയാന്‍ ശ്രമിക്കുമ്പോള്‍
നമ്മുടെ ജീവിതം ധന്യമാകും ?
( ഭാരതം ഇന്നു വീണ്ടും ഭ്രാന്താലയമായിരിക്കുന്നു )

പുതു വര്‍ഷ ആശംസകള്‍ (२०१३)
=============================

ഒരു പാടു നൊമ്പരം തീര്‍ത്താണീവര്‍ഷം ,
ഒടുവില്‍ നീ പോകുമ്പോള്‍ ചുംബനങ്ങള്‍ "
ഒരുപാടു താലമായ് ഏതിരേല്‍ക്കാന്‍ വന്നീടാം  
ഒരുപാടു സ്വപ്‌നങ്ങള്‍ തന്നീടണം ?
ആശംസ നേരുന്നു ആയിരമായിരം 
ആഘോഷമാകട്ടേ "ജീവിതത്തില്‍ "

Sunday, 30 December 2012


=========ഇതോ  നീതി========
===================================

ഭരണത്തില്‍  മധുവുണ്ടുറങ്ങുന്ന നാട്ടില്‍   
പ്രതിഷേധം കാണത്തോരെ "നിങ്ങള്‍ 
സ്വന്തം സുരക്ഷ കുടുംബത്തിന്‍ സ്വത്തായ്-
ക്കരുതി നടക്കും ഭരണക്കാരെ :

നെഞ്ചും,മുലയും,യോനിയില്‍ കമ്പിയും- 
കുത്തിക്കയറ്റി കളിക്കുന്നോരെ ?
പീഡിതരായി കേഴുന്നു കുഞ്ഞുങ്ങള്‍ 
ഭാരതത്തെയും ഭയന്നിടുന്നു ?

ഭരണക്കസേരകള്‍ നിലനിര്‍ത്തുവാനു- 
മഴിച്ചുവിട്ടീടുന്നു ദ്രോഹികളെ ?
ലക്ഷത്തിലധികം കേസുകള്‍ പെട്ടിയില്‍ 
 ലക്‌ഷ്യം കാണാത്തെതാകുന്നു ?

തണുപ്പിന്‍ററയിലുറങ്ങുന്ന  കോടതി 
തലയില്‍ മുണ്ടിട്ടുറങ്ങിടുന്നു ?
കോടിശ്വരരായി വാഴുന്ന കോടതി 
കാണാത്തതെന്തേ നീതി നിഷേധം ?

ലജ്ജ തോന്നുന്നല്ലോ നാടിനെയോര്‍ത്തിട്ടു 
ലക്‌ഷ്യം,ബാലാത്സംഗം,വില്പ്പനയോ ?
നാമൊരു നുറൂ സംവത്സരം പിന്നോട്ട് 
നാണമില്ലാതെ പറക്കുകയോ ?

പ്രതികരിക്കാത്തൊരു ജനത നമുക്കിന്നു 
ശാപമായ് മാറുന്നോ ഭാരതത്തില്‍ ?
നീതിയ്ക്ക് കാത്തുനില്‍ക്കതെയ പെണ്‍കോടി 
നിദ്രയില്‍ പ്രാപിച്ചൊരോര്‍മ്മയായി     

മരിക്കില്ല ഞാനെന്നറിയിച്ചതമ്മയെ-
മരിക്കാന്‍ കൊടുക്കല്ലേന്നപേക്ഷിച്ചവള്‍ 
സ്വപ്നങ്ങളൊക്കെയുപേക്ഷിച്ചു ജ്യോതിയും
സ്വര്‍ഗ്ഗ ലോകത്തേക്ക് യാത്രയായി  ?                           

ദേവന്‍ തറപ്പില്‍ 

Saturday, 29 December 2012


ജ്വോതി അണഞ്ഞു 
=====@@=====

ഓര്‍മ്മിക്കുവനെന്നെന്നും നീ 
ഓര്‍മ്മകള്‍ മാത്രമാക്കീ 
ഒരപൂര്‍വ്വ നിമിഷത്തില്‍ 
ജ്വോതീ നീ എരിഞ്ഞടങ്ങി 

നീ ഉയര്‍ത്തി വിട്ട തീ പ്പൊരിയില്‍ 
നാടു വെണ്ണീറാകണ്‍ പോകുന്നു 
നിന്‍റെ സ്വപ്നങ്ങളില്‍, 
കരിന്തിരി തെളിയിച്ച ,
കാപാലികരും............?,
അവര്‍ക്കു ജന്മം നല്‍കിയവരും....? 
നീ തീര്‍ത്ത അഗ്നിയില്‍ ,
കത്തിച്ചാമ്പലാകും .

മാപ്പെന്ന് പറയാന്‍ പോലും 
ഞാനശക്തന്‍ ? 
ജ്വോതീ ഭാരത സംസക്കാരം 
നിന്‍റെ മരണത്തോടെ മണ്മറഞ്ഞു .
മാപ്പ്, മാപ്പ്, മാപ്പ്, മാപ്പ് ....?

ദേവന്‍ തറപ്പില്‍ 
======================

Friday, 28 December 2012

ചട്ടമ്പി സ്വാമികളും പ്രാചീന മലയാളവും


ചട്ടമ്പി സ്വാമികളും പ്രാചീന മലയാളവും 
=================
ചട്ടമ്പി സ്വാമികളെ സമുദായ ആചാര്യനായി പ്രതിഷ്ടിക്കുവാന്‍ 
നായന്മാരില്‍ ചിലര്‍ ശ്രമിച്ചെങ്കിലും,സ്വമികളുടെ പ്രതികരണം 
അനുകൂലമായിരുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതു .
നാരയ വേരില്ലാതെ നില്‍ക്കുന്ന ഒരു സമുദായത്തെ 
ഉദ്ധരിക്കുവാനുള്ള യത്നം വിജയിക്കുമോയെന്നു സ്വാമികള്‍ 
സംശയിച്ചു .തുടര്‍ന്ന് സ്വാമികള്‍ ശ്രീ നീലകണ്‌ഠ തീര്‍ത്ഥപാദരുടെ 
സേവനം സമുദായത്തിന് വിട്ടു നല്‍കുകയും ചെയ്തു .

തുടര്‍ന്ന് സ്വാമികള്‍ പ്രാചിനമലയാളം എഴുതുകയും,അതില്‍ 
മലയാള ബ്രാഹ്മണരെ പരശുരാമന്‍ കൊണ്ട് വരികയോ, 
മലയാള ഭൂമി ദാനം ചെയ്തിട്ടില്ലെന്നും സഹ്യാദ്രിഖണ്ധം,
കേരളമാഹാത്മ്യം,കേരളോല്പത്തി മുതലായ ഗ്രന്ഥങ്ങള്‍ 
ഉദ്ധരിച്ചു മലയാള ഭൂമിക്ക്ള്ള ഉടമസ്ഥാവകാശം നായന്മാര്‍ക്കാ-
ണെന്നു പഴയ പ്രമാണങ്ങള്‍ ഉദ്ധരിച്ച്  സ്ഥാപിക്കുകയും ചെയ്തു .

അങ്ങനെ കേരള ബ്രഹ്മര്‍ക്ക് മലയാ ഭൂമിയിലുള്ള 
അവകാശവാദത്തെ നിഷേധികുകയും,ഈ ഭൂമി നായന്മാരുടെ
വകയാണെന്നും,നായന്മാര്‍ ഉന്നത കുലജാതരാണെന്നും  
നാടുവാഴികളായ ദ്രാവീഡന്മാരാണെന്നും,അവര്‍ തങ്ങളുടെ 
കര്‍മ്മ കുശലതകൊണ്ടും,ധര്‍മ്മ തല്‍പരതകൊണ്ടും ഒരു 
കൂട്ടം ആര്യബ്രാഹ്മണരരുടെ ചതിയില്‍ പെട്ടതാണെന്നും ,
അതിനാല്‍ അവരുടെ താഴ്മയില്‍ കഴിഞ്ഞു പോകുകയായിരുന്നെന്നും 
ഈ പുസ്തകത്തില്‍ സ്വാമികള്‍ സ്ഥാപിക്കുന്നു.

ഇതു ഏവരും വായിച്ചിരിക്കെണ്ടാതായതും,ചരിത്ര പരമായി 
അറിയേണ്ടതുമായ ഒരു പുസ്തകമാകുന്നു "

Thursday, 27 December 2012
കാണ്ണില്ലാ നീതി പീഠമേ ?
===================


കണ്ണ് തുറക്കുക, നീതി പീഠങ്ങളേ .....
കണ്മുന്നില്‍ പിടയുന്ന ന്യായങ്ങളോ ,?

മുള്ളുകള്‍ കൊണ്ടൊരു വേലികള്‍ തീര്‍ത്തു 
ഭീതിയില്‍ വിളവുകള്‍ കൊയ്യുന്നു നാട്ടില്‍ 


നീതിക്കായ് ക്കേഴുന്നു മദനിയും,മക്കളും 
നിലയില്ലാക്കായലില്‍ തള്ളീയിടേണമോ ?

കാലുകള്‍ നിര്‍ജ്ജീവമായാ,മനുഷ്യനെ
കാരാഗ്രഹത്തില്‍ തളച്ചിടും നീതിയോ ?


താണ്ടിയ നാളുകള്‍ കൂരിരുമ്പാല്‍ മനം,
കുത്തി നോവിച്ചത് മെത്രയോ പേരിന്നു

അഭിമാന പൂരമായ് പറയുന്നു നാമെന്നും
ഭാരതം ലോകരാജ്യത്തിന്‍ നെറുകയില്‍ 


ഇറ്റലിക്കാരവര്‍ തീര്‍ത്തിട്ട് രണ്ടിനേം-
ഇറയത്തും,തോളീന്നി,റങ്ങാതെ ഭീഷണി .

ഭാരത നാട്ടിലെ പാവം ജനത്തിനെ
തട്ടീയെടുത്തൂകടല്‍, കൊല്ലക്കാരെന്നോ ?


കോടികള്‍ പൊട്ടിച്ചു സ്യൂട്ടില്‍ കറങ്ങുന്ന
കോടീശ്വര്‍ മന്ത്രിമാര്‍ കാണില്ലൊരിക്കലും.

കണ്ടു പഠിക്കുക ഇറ്റലിക്കാരെ നാം,
കൊണ്ടാലുമറിയാത്ത ഭരണകൂടങ്ങളേ ?


കൊള്ളില്ല നിങ്ങളോ നാടിന്‍റെ ശത്രുക്കള്‍
കൊള്ളയടിച്ചും കൊഴുത്തോളു നിങ്ങള്‍,

നാളെ ജനത്തോടു പറയണം മറുപടി
നാല്‍ക്കാലിയല്ലല്ലോ ജനമെന്നുമോര്‍ക്കുക ?


നീതി പീഠങ്ങളേ ,നീതിയില്‍ വിശ്വാസം
നേരു കേടെന്നോന്നും തോന്നല്‍ വരുത്തല്ലേ ?

കണ്ണു തുറക്കുക നീതി പീഠങ്ങളേ...;
കനിയുക സത്യത്തിന്‍ നീതി മാത്രം ?


ദേവന്‍ തറപ്പില്‍
===========================
ആതോപദേശ ശതകം(32)
========ഗുരുദേവന്‍ =========
---------------------------------------------------
അറിവതു ധര്‍മ്മിയെയല്ല,ധര്‍മ്മമാ,മീ-
യരുളിയ ധര്‍മ്മിയദൃശ്യമാകയാലേ 
ധാര മുതലായവയൊന്നുമില്ല,താങ്ങു-
ന്നൊരു വടിവാമറിവുള്ളതോര്‍ത്തിടേണം .
------------
സാരം --
=======
നാം നേരിട്ടു അറിയുന്നത് ധര്‍മ്മിയെയല്ല ,
ധര്‍മ്മത്തെ മാത്രമാണു .ഇപ്പറഞ്ഞ ധര്‍മ്മി
നേരിട്ടറിയാന്‍ സാധിക്കാത്ത ഒന്നായിരിക്കുക
കാരണം,ഭൂമി തുടങ്ങിയ പഞ്ച ഭൂതങ്ങളും
അവയുടെ കലര്‍പ്പായ ഈ പ്രപഞ്ചവും
ഒക്കെ ,ധര്‍മ്മങ്ങളായിരിക്കുകയാല്‍ ഇല്ലാത്ത -
താണു .
ഈ പ്രപഞ്ചരൂപത്തിലുള്ള ധര്‍മ്മ-
ങ്ങല്‍ക്കെല്ലാം ആധാരമായിരിക്കുന്നതു
ധര്‍മ്മിയായ ഒരൊറ്റ വടിവ് മാത്രമായ
അറിവ് മാത്രമാണ്.

ഈ തത്ത്വം ഓര്‍ത്തിരിക്കേണ്ടതാണെന്നാണ്
ഗുരു നമ്മോടു ആവശപ്പെടുന്നതു ?

ധര്‍മ്മിയായിരിക്കുന്ന ആത്മാവിനെ അറിയാന്‍
സാധിക്കുന്നതെങ്ങിനെ.?
ഉദാ;മനോഹരമായ ഒരു പുഷ്പം മുമ്പിലിരിക്കുന്നു ,
അതിനെ നാം കാണുന്നു ?അതിനെ റോസപ്പുവെന്നു
തിരിച്ചറിയുന്നതെങ്ങിനെയാണ് ?
അതിന്‍റെ പ്രത്യേകതകള്‍ ?
അതിന്‍റെ പ്രത്യേക രൂപഭാവം ?
അതിന്‍റെ വിശേഷഗുണം നോക്കിയാണു |

എന്നാല്‍ ആകൃതി റോസപ്പുവല്ല ;
അതു റോസാപ്പൂവാണുതാനും ?
പൂവിന്‍റെ നിറം കാണുന്നു ,
നിറവും പൂവല്ല ...;പൂവിന്റേതാണ് ?
മണം അനുഭവിക്കാം ,മണവും പൂവല്ല ?
പൂവിന്റേതാണ് "

അതിന്‍റെ മാര്‍ദ്ദവം തൊട്ടു നോക്കാം ,
മാര്‍ദ്ദവം പൂവല്ല ,പൂവിന്റേതാണ് ;
ഇങ്ങനെ നേരിട്ട് നമുക്കു ഒരുപാട് കാര്യം
അനുഭവിച്ചറിയാം .പക്ഷേ ,അതെല്ലാം
പൂവല്ല ,പൂവിന്റേതാണ് ................;

അപ്പോള്‍ നാം നേരിട്ട് കാണുന്നത് പൂവിനെയാണോ ?
പൂവിന്റെ വിശേഷ ഗുനങ്ങളോ ? ഇവിടെ വിശേഷ
ഗുണങ്ങളാണെന്നാണ് പറയുന്നതു .എന്നാല്‍ ഈ
വിശേഷ ഗുണങ്ങളെയെല്ലാം ചേര്‍ത്താണ് ധര്‍മ്മം
എന്ന് വിളിക്കുന്നതു .

സത്യം അറിവാണ് ,അറിവില്‍ ഉണ്ടായിരിക്കുന്ന
ചില വിശേഷ ഭാവങ്ങളെയാണ് രോസപ്പുവായി
കാണുകയും ,അനുഭവിക്കുകയും ചെയ്യുന്നത് .
വാസ്തവത്തില്‍ അറിവിന്‍റെ ഗുണവിശേഷങ്ങള്‍
മാത്രമാണത് .ഇതാണ് സത്യം .................."എന്ന്
ഗുരു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു ..."

Wednesday, 26 December 2012

അദ്വൈതിയുടെ അവകാശികള്‍ 
=============================
നാം ജാതി ഭേദം വിട്ടിട്ടു ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ 
കഴിഞ്ഞിരിക്കുന്നു.എന്നിട്ടും ചില പ്രത്യേക വര്‍ഗ്ഗക്കാര്‍ നാം 
അവരുടെ വര്‍ഗ്ഗത്തില്‍ പെട്ടതായി വിചാരിച്ചും വരുന്നതായും 
അത്‌  ഹേതുവാല്‍ നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ 
ധാരണയ്ക്കിടവന്നിട്ടുണ്ടെന്നറിയുന്നു .

നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല .വിശേഷിച്ചും 
നമ്മുടെ ശിഷ്യ വര്‍ഗ്ഗത്തില്‍നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ 
നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രത്തില്‍ 
ശിഷ്യ സംഘത്തില്‍ ചേര്‍ത്തിട്ടുള്ളുഎന്നും,
വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു.
ഈ വസ്തുത പൊതു ജനങ്ങളുടെ അറിവിലേയ്ക്കായി പ്രസിദ്ധം 
ചെയ്തിരിക്കുന്നു .

എന്ന് 

(ഒപ്പ് )

നാരായണഗുരു 

ജാതിയെ കയ്യോഴിയുവാനും സമുഹത്തെ സ്വാര്‍ത്ഥ രഹിതമായി ധര്‍മ്മ-
ബോധത്തിന്റെ വിശാലതയില്‍ എകീകരിക്കാനുമുള്ള പ്രയത്നം ഗുരു 
തുടര്‍ന്ന്കൊണ്ടിരിക്കെ യോഗം ആ വഴിക്കല്ല സഞ്ചരിക്കുന്നതെന്ന 
കാരണത്താല്‍ ഗുരു യോഗത്തില്‍ നിന്നും അകലാന്‍ തുടങ്ങി.ഇതു 
വിവരിച്ചുകൊണ്ട് ൧൯൧൬ ഗുരുദേവന്‍ ഡോക്ടര്‍ പല്പ്പുവിനു 
കത്തെഴുതുകയും 

(കത്തിനെക്കുറിച്ച് അടുത്ത ലക്കത്തില്‍ വിവരിക്കാം )  • അറിപ്പു 
=========================
നാളെ ...............?നിങ്ങള്‍ക്കും ...................? വരാം ...............................?
നവി മുംബയില്‍ മലയാളി പെണ്‍കുട്ടി പീഠിപ്പിക്കപ്പെട്ടിട്ടും ഒന്നോ,രണ്ടോ,
മലയാളി സംഘടനയോഴിച്ചാല്‍ വേറെയാരും പ്രതിഷേധിക്കാന്‍ തയ്യാറായില്ല ?
ഇതു മതിയോ ?ഇതാണോ മലയാളി,..........................? കൂട്ടായമ്മ...........................?
പ്രതിഷേധിക്കു,പ്രതികരിക്കു...........................?,
നാളെ നിങ്ങള്‍ക്കുമാകാം ?.................വരൂ,......................?
സ്ത്രീ .............പീഡനത്തിനെതിരെ വെള്ളിയാഷ്ച്ച പ്രതിഷേധം സംഘടിപ്പിക്കുന്നു.
വരൂ ..............................?
അണിചേരു ................?

Tuesday, 25 December 2012


അദ്വൈത ജീവിതം 

====================മനുഷ്യരെല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്നത് 
സുഖത്തെയാണു ,ലൗകീകമായും ദൈവീകമായും 
നടത്തപ്പെട്ടുവരുന്ന എല്ലാ സഭകളുടെയും പരമാവധിയും 
ഇതു തന്നെ, ഷണഭംഗുരങ്ങളായ വിഷയസുഖങ്ങളേക്കാള്‍
മനുഷ്യാത്മാവിനു അധികം പ്രിയം സുഖത്തിലാണ് .?

ഇതിനെ ലക്ഷീകരിച്ചുകൊണ്ട് മനുഷ്യാത്മാവ് ഒരു
മഹത്തായ യാത്ര ചെയ്യുകയാണു.ഓരോ സമുദായങ്ങള്‍
എത്രകണ്ടു ആന്തരമായ പര്ഷ്ക്കാരത്തെ പ്രാപിക്കുന്നുവോ,
അത്രകണ്ടു ഈ സുഖപ്രാപ്തിയുടെ അളവും
ഭേദപ്പെട്ടുകൊണ്ടിരിക്കും എന്ന് അദ്വൈതം പറയുന്നു |

Friday, 21 December 2012

ആറു മാസം തികയാത്ത കുഞ്ഞിനെ ?
===================================

ആറുമാസം തികയാത്ത കുഞ്ഞിനെ 
ആരെ ഏല്‍പ്പിച്ചു പോകും പുറത്തിനു ? 

അമ്മയല്ലോ ഞാന്‍ നൊന്തുപ്രസവിച്ച
രക്തവും,മാംസ,ജീവനും,നല്കീതും,,,"

കണ്ണു കെട്ടി ഇരുട്ടത്തിരിക്കുന്ന 
നീതി ന്യായങ്ങള്‍ നീരിലെ കുമിളപോല്‍..,

പാരിതോഷികം പ്രീണനങ്ങള്‍ കൊണ്ടു
പാരില്‍ ചൂഷണം കുറ്റകൃത്യങ്ങളാല്‍ .

ഏറി നാട്ടില്‍ അനാചാരമൊക്കെയും
മാറിയല്ലോ ജനം ചക്രവ്യുഹത്തില്‍ ?

ക്രൂരമായ പൈശാചിക വൃത്തികള്‍
ഭാരമാണല്ലോ ഭാരത നാടിന്നു,?

ദുര്‍ബലമായ നീതി വ്യവസ്ഥകള്‍
ദുര്‍നടപ്പിനു സ്വാധീനമേകുന്നു ."

ദൃശ്യ,മാദ്യമ, പാശ്ചാത്യ, സംകാരം,
ഏറി നാട്ടില്‍ തകര്‍ത്തൂ സദാചാരം."

മാതാവിന്‍റെയും ,സോദരിമാരുടെ-
നഗ്ന ഫോട്ടോയെടുത്തി,ന്‍റെര്‍നെറ്റിലും ,


വിറ്റു കാശാക്കും മക്കളിന്‍ സംക്കാരം
ആരു നല്‍കി സമുഹമൊ,മാതാവേ ???
-------------------------------------------------------
ദേവന്‍ തറപ്പില്‍
---------------------------------------------------------

Thursday, 20 December 2012

ചേദിക്കുക ലിംഗം 

-======

മഹിള ഭരിക്കുന്ന നാട്ടി ലും പെണ്ണിന് 
പേടികൂടാതെ നടക്കാനും വയ്യല്ലോ ?
ഓരോ പ്രഭാതവും പൊട്ടി വിരിയുമ്പോള്‍
കടലിരുംമ്ബുന്നെന്‍റെ മാനസത്തില്‍ 

ഭാരത സംസ്ക്കാരം പാടേ മറക്കുന്ന 
മാതാപിതാക്കളെ നിങ്ങള്‍ ശത്രു ...."
നിങ്ങള്‍ കുരുപ്പിക്കും,വിത്തും,വിളകളും,
നിങ്ങളിന്‍ കയ്യാല്‍ കരിച്ചീടണോ...?
കാമിനിമാര്‍കള്‍ ധരിക്കുന്നവസ്ത്രങ്ങള്‍ 
കാമമുയര്‍ത്താനുതകുന്നതോ ...?
സംസ്ക്കാരമെല്ലാം മറക്കുന്ന പെണ്‍മണി 
എവിടെയും അല്‍പ്പവസ്ത്രത്തിലല്ലോ...? 
വസുധയേം കാമപൂര്‍ത്തിക്കിരയാക്കിടും 
കാമാന്ധന്മാരെ വധിക്കൂ പരസ്യമായ് 
ഷണ്ധന്മാരാക്കുക" ലിംഗം" ച്ചേദിച്ചിട്ടു,
"മാത്ര,"കൊടുത്തോ നപുംസകനാക്കുക 
വിദ്വാന്മാരെന്നു ധരിക്കുന്ന രാഷ്ട്രിയ -
വിധ്വംസകന്മാര്‍ ഭരിക്കും കാലം 
വിദ്യയോ,വിത്തമോ,സ്വാതന്ത്ര്യമല്പമോ 
കിട്ടുമെന്നാരും ധരിച്ചിടേണ്ട ....?
മതേതരത്തിന്‍റെ പേരില്‍ അധികാരി--
വര്‍ഗ്ഗം ജനത്തിന്‍ കവരുന്നധികാരം."
മദ്യത്തില്‍ മുങ്ങും ഫെമിനിസ്റ്റു വാദികല്‍ 
മയങ്ങിക്കിടന്നോള് ക്ലബ്ബിനുള്ളില്‍...:;;;;|
വല്ലതും സംഭവിച്ചാലുണര്‍ന്നേറ്റിടും -
ഭരണവും,പോലീസ്,കോടതിയും .
ഉറങ്ങിക്കിടക്കുന്ന നീതിന്യായങ്ങളേ 
ഊര്‍ദ്ധംശ്വസിക്കുന്നു പാവം ജനങ്ങളും 
ഇന്നൊരു പെണ്ണിന്‍റെ നേര്‍ക്കു നീളും കൈകള്‍ 
നാളെ നിന്‍,ഭാര്യ,"മകളുടെ നേരെയും 
ഓര്‍ക്കണം നാളെ വരുത്തും വിപത്തുകള്‍ 
കരി മഴ വീഴ്ത്തും മതേതരനാട്ടിലും............? 

ദേവന്‍ തറപ്പില്‍ 
==============================

Tuesday, 18 December 2012


ലജ്ജിക്കുന്നു സഹോദരി 
----------------------------------------------------------

ഓടുന്ന വണ്ടീലും,ആകാശ ബസ്സിലും, 
ചാടിക്കയറിയും പീഡനങ്ങള്‍........,,,,,,,,,;|

പീഡനം രൗദ്രഭാവം പൂണ്ടു രാജ്യത്തു 
ക്രൂരമായ് കേളികൊട്ടീടുമിന്നും........;

വനിതകള്‍ മുഖ്യരായ് വാഴുന്ന നാട്ടില്‍
പീഡനം നിത്യമാഘോഷമായീ.....;

കൊള്ളയും,കൊലയും,നടത്തീ നാടിന്‍റെ 
ഭംഗം വരുത്തും പ്രമാണിവര്‍ഗം......;' 

മൂല്യച്യുതികളാല്‍ രാജ്യം പ്രകമ്പനം 
കൊള്ളുന്ന കാഴ്ചയോ ഭീകരമായ്...'; 

അല്‍പ്പവസ്ത്രങ്ങളാ,ലാടിക്കളിക്കുന്ന 
പെണ്‍തരിക്കെന്തഭി,മാനബോധം.......;|"

സംസ്ക്കാരമെന്നോ കളഞ്ഞു കുളിച്ച നാം 
പരിഷ്ക്കാരമൊരു ചാണ്‍, വസ്ത്രത്തിലും ?   

കാശിനു കൊള്ളാത്ത സര്‍ക്കാരും,നിയമവും  
കണ്ണില്‍ പൊടിയിട്ടു വാഴൂന്നല്ലോ .......;?

കൂട്ടബലാത്സംഗമേറിയ ദില്ലിയില്‍ 
കൂട്ടിക്കൊടിക്കുന്നോ,.. മുഖ്യമന്ത്രി..;?

മയക്കം നടിക്കും മഹിളകള്‍ നിങ്ങള്‍  
മയങ്ങിക്കിടന്നോളു ക്ലബ്കളില്‍ ...?

മിഴികളില്‍ കണ്ണീര്‍ ചിറപൊട്ടിയൊഴുകി- 
വിതുമ്പും നിലയില്ലക്കായലിലും....; 

ഭ്രുണം നല്‍കിയോ,രച്ചനു,മമ്മയും-
വില്‍ക്കുന്നു മക്കളെ മാര്‍ക്കറ്റിലും;

വിങ്ങിക്കരയുന്നു ഗര്‍ഭപാത്രത്തീന്നും
മന്നില്‍ വരാനും ഭ്രുണത്തിന്നു പേടി..;?

ലജ്ജിച്ചു തലതാഴ്ത്തും സോദരി ഞാനിന്നു   
ലജ്ജിച്ചിടാത്തൊരു ദേശത്തെയും....: ?

രക്ഷയില്ലിന്നമ്മ ഗര്‍ഭ പാത്രത്തിലും 
രക്ഷക്കായ് ക്കെഴുന്നു ഗര്‍ഭത്തീന്നും ?
 
തൂക്കുകയര്‍ നല്‍കാം മടിക്കല്ലെ ദേശമേ 
തൂക്കിലേറ്റീടണം കഴുവേറി മക്കളെ ? 

ദേവന്‍   തറപ്പില്‍    
=================================

Monday, 17 December 2012

ആദരാജ്ഞലികള്‍ 
================ 
സിയാച്ചിന്‍ മണ്ണില്‍ മറഞ്ഞു പോയെങ്കിലും 
സിരകളില്‍ നിങ്ങള്‍ തന്‍ ഓര്‍മ്മകളുണ്ടല്ലോ

കൊടും, മഞ്ഞും,തണുപ്പിനെത്താണ്ടിയും
ദേശത്തെ കാക്കുവാന്‍ കാവലായ് നില്‍ക്കവേ ;

പൊലിഞ്ഞു പോയല്ലോ,പ്രതീക്ഷകളത്രയും
എരിഞ്ഞുല്ലൊ ജ്വാലയില്‍ കര്‍മ്മ ബന്ധങ്ങളും,

ധീരജവാന്മാരെ നിങ്ങള്‍ക്കു നാടിന്‍റെ
കണ്ണീരില്‍ കോര്‍ത്തൊരു മാലയും ചാര്‍ത്തടാം..;

ദേവന്‍ തറപ്പില്‍
==============

കേഴുക നാടേ ...............?
====@@@====@@====

വന്ദനം ഗുരു വന്ദനം കേരള- 
സന്ധ്യനേരത്തും വന്ദനം..........." 

വന്ദിക്കുന്നു ഞാന്‍ കേര നാടിനെ
നന്ദിയോടെ സ്മരിക്കുന്നു........."

ചങ്കു പൊട്ടി ഞാന്‍ ചൊല്ലുമെന്നെന്നും
നാടിന്‍ ദോഷങ്ങള്‍ തീര്‍ക്കുവാന്‍......,,,,,,"

വന്ദിക്കുന്നെന്നും കൃസ്തു ദേവനേം
അള്ളാഹു, ഭഗവാനെയും............."

ആരുമാരും കനിയുന്നില്ലല്ലോ
ആരോടിന്നു ഞാന്‍ ചൊല്ലണം ......"

നേരില്‍ കാണുന്ന നാടിന്‍ സൌരഭ്യം
നോട്ടില്‍ മുങ്ങി മരിക്കുന്നു..........."

പാടോം,തോടും,നികത്തി നാശത്തിന്‍
പാരിസ്ഥീതിയെ കൊല്ലുന്നു.....|

ആഴി മതി നാടിന്‍ ശാപമായി--
ന്നതിരും ഭേതിച്ചിടുന്നെങ്ങും.......|

ആരോടാണു ഞാന്‍ ചോല്ലിടേണ്ടിനി
നാടിന്‍ ശാപ മോക്ഷത്തിന്നായ്‌....,,,,,,,,|

നാടു വിറ്റു മുടിച്ചിടുന്നല്ലോ
വോട്ടു നേടി ഭരിക്കുന്നോര്‍......,,,,,,,,,,|

വികസനത്തിന്‍റെ പേരില്‍ സംബത്ത്
വികസിപ്പിക്കുന്നു നേതാക്കള്‍....,,,,,,,,,,,"

ദൈവത്തിന്‍ സ്വന്തം നാടു കേരളം
ഇവ്വിധമിന്നു കേഴുന്നു .............."

വന്ദനം ഗുരു വന്ദനം ദൈവ --
നിന്ദയെന്നോന്നും തോന്നല്ലേ...."

ദേവന്‍ തറപ്പില്‍Friday, 14 December 2012

കരുണക്കടല്‍
============ 

കണി കാണുന്നു ഞാന്‍ ഗുരുദേവാ നിന്നെ 
കാരുണ്യത്തിന്‍റെ മിഴവായീ .............."

നിറചാര്‍ത്തും കെട്ടി നീലക്കാര്‍ മുഖ-
മണിഞ്ഞു കാണേണം ഭഗവാനേ,,,,,,,,,"

അടിമത്തച്ചങ്ങള പൊട്ടിച്ചാനന്ദം 

നല്‍കിയ ദേവാദി ദേവനേ,,,,,,,,,,,," 
സ്നേഹത്തിന്‍ പൊരുള്‍ വാനോളം നല്‍കി
കനിവിന്‍ കാതലിന്‍ ഭഗവാനേ,,,,,,,,,,,,,,,," 

അടരാടിയെന്നും അറിവും നല്‍കികൊ-
ണ്ടലതല്ലും സ്നേഹ തന്ത്രിയില്‍,,,,,,,,,,,,,"

അലിഞ്ഞു ചേര്‍ന്നല്ലോ ജനത്തില്‍ നീയെന്നും 
ആദ്രമാം സാഗര തീരത്തില്‍,,,,,,,,,,,,," 

വര്‍ണ്ണത്തില്‍പ്പെട്ട കരിമാടന്മാരെ
കനിവ് നല്‍കി നീ കരകയറ്റീ,,,,,,,,,,,"

തരണം ശക്തീ നിന്‍ ദീപത്തിന്‍ ശിഖയായ്
തെളിയിച്ചീടം ഞങ്ങ,...ളേകാരായ്‌.......,,,,,,,,,,,,; 


ഇരുട്ടീലായൊരു ജനത്തെ മോചിപ്പാന്‍
വെളിച്ചമേകി നീ കാത്തല്ലോ,,,,,,,,,,,,,,," 

കരുണ കാട്ടേണം കനിവും നല്‍കേണേ
കരുണ നല്‍കിയ ഭഗവാനേ,,,,,,,,,,,,,,,,,"

ദേവന്‍ തറപ്പില്‍
-----------------------------
==അരിയും ,ഒറ്റ രൂപയും==
==========================
==========================


ഒറ്റ രൂപയ്ക്കരി കിട്ടു മേന്നോര്‍ത്തിട്ടു 
ഒറ്റി ക്കൊടുത്തല്ലോ, നാടിനെ -
ഒറ്റിക്കൊടുത്തല്ലോ ?

ഇപ്പോള്‍ പറയുന്നു ബേങ്കിലടച്ചിട്ടു 
പാസ്ബുക്കെല്‍പ്പിക്കാം --നിങ്ങളേ -- 

പാസ്ബുക്കേല്‍പ്പിക്കാം .
പത്തു രൂപക്കരി അഞ്ചു കിലോയോളം
കിട്ടിയിരുന്നല്ലോ ..?പണ്ട്
കിട്ടിയിരുന്നല്ലോ ..?

ഇന്നു പറയുന്നു ഇരുപതു രൂപയ്ക്ക്
ഒറ്റക്കിലോ വാങ്ങാം, അരി--
ഒറ്റക്കിലോ വാങ്ങാന്‍ ..........? 

കോഴകള്‍ വാങ്ങിട്ടു കോടി പുതപ്പിക്കും
നാടിനെ കൊല്ലുന്നേ , നമ്മുടെ --
നാടിനെ കൊല്ലുന്നേ ................? 

വോട്ടു കൊടുക്കുമ്പോളോര്‍ത്തു കൊടുത്തോളു
ദു:ഖിച്ചിടെണ്ട നമ്മള്‍ ,നാളെ --
ദു;ഖിച്ചിടെണ്ട നമ്മള്‍ ....?

ദേവന്‍ തറപ്പില്‍ 
-----------------------------

Sunday, 9 December 2012

ഈജിപ്തിലെ മുല്ലപ്പൂവിപ്ലവത്തിന്റെ സുഗന്ധം ഇന്ത്യയില്‍ ഇരുന്നു ആസ്വദിക്കുന്നവര്‍ ഇന്ത്യയില്‍ ഒരു താമര വിപ്ലവം ഉണ്ടായാല്‍ സ്വാഗതം ചെയ്യുമോ..?

രണ്ടും പൂക്കള്‍ അല്ലേ.......?രണ്ടിനും അതിന്റെതായ മണവും ഗുണവുമുണ്ട്.....
"മുല്ലപ്പൂ സ്വര്ഗീയമായി തോന്നുന്നവര്ക്ക്" താമര വര്ഗീയമായി തോന്നുന്നത് എന്തുകൊണ്ടാ....?


(നൂറു പൂക്കള്‍ വിരിയട്ടെ എന്ന് പണ്ട് ആരോ ( മാവോ ആണെന്ന് തോന്നുന്നു ) പറഞ്ഞിട്ടുണ്ടല്ലോ...അത് ഒരേ തരത്തില്പ്പെ ട്ട നൂറു പൂക്കള്‍ എന്നാകാന്‍ വഴിയില്ല....)


വെളുക്കുബോളുണരേണം
വെളുത്ത മുണ്ടുടുക്കേണം
അടുത്തുള്ള കള്ളുഷാപ്പിന്‍റെ-
കത്തേക്കു കടക്കേണം

ദേവന്‍ തറപ്പില്‍


മാനസം കല്ലു  കൊണ്ടല്ലാതെയുള്ളോരു 
മാനവരാരാനു മുണ്ടെങ്കില്‍ 
ഈ സൈറ്റില്‍ വന്നു 
അല്പമിരുന്നു പരതീട്ടു പോകണേ .

Saturday, 8 December 2012

കേഴുക നാടേ ...............?
====@@@====@@====

വന്ദനം ഗുരു വന്ദനം കേരള- 
സന്ധ്യനേരത്തും വന്ദനം..........." 

വന്ദിക്കുന്നു ഞാന്‍ കേര നാടിനെ 
നന്ദിയോടെ സ്മരിക്കുന്നു........."

ചങ്കു പൊട്ടി ഞാന്‍ ചൊല്ലുമെന്നെന്നും 
നാടിന്‍ ദോഷങ്ങള്‍ തീര്‍ക്കുവാന്‍......,,,,,,"

വന്ദിക്കുന്നെന്നും കൃസ്തു ദേവനേം
അള്ളാഹു, ഭഗവാനെയും............."

ആരുമാരും കനിയുന്നില്ലല്ലോ
ആരോടിന്നു ഞാന്‍ ചൊല്ലണം ......"

നേരില്‍ കാണുന്ന നാടിന്‍ സൌരഭ്യം
നോട്ടില്‍ മുങ്ങി മരിക്കുന്നു..........."

പാടോം,തോടും,നികത്തി നാശത്തിന്‍
പാരിസ്ഥീതിയെ കൊല്ലുന്നു.....|

ആഴി മതി നാടിന്‍ ശാപമായി--
ന്നതിരും ഭേതിച്ചിടുന്നെങ്ങും.......|

ആരോടാണു ഞാന്‍ ചോല്ലിടേണ്ടിനി
നാടിന്‍ ശാപ മോക്ഷത്തിന്നായ്‌....,,,,,,,,|

നാടു വിറ്റു മുടിച്ചിടുന്നല്ലോ
വോട്ടു നേടി ഭരിക്കുന്നോര്‍......,,,,,,,,,,|

വികസനത്തിന്‍റെ പേരില്‍ സംബത്ത്
വികസിപ്പിക്കുന്നു നേതാക്കള്‍....,,,,,,,,,,,"

ദൈവത്തിന്‍ സ്വന്തം നാടു കേരളം
ഇവ്വിധമിന്നു കേഴുന്നു .............."

വന്ദനം ഗുരു വന്ദനം ദൈവ --
നിന്ദയെന്നോന്നും തോന്നല്ലേ...."

ദേവന്‍ തറപ്പില്‍
നിര്‍വൃതി പഞ്ചകം 
====ഗുരുദേവന്‍ ====
====================
കോ നാമദേശ കാ ജാതി:
പ്രവര്‍ത്തികാ കിയദ്വയ;
ഇത്യാദിവാദോപരതിര്‍ 
യസ്യ തസൈറ്യവ നിര്‍വൃതി 

നിങ്ങളുടെ പേരെന്താണ് ?
ജാതി എന്താണ് ?
ജോലി എന്താണ് ?
എത്ര വയസുണ്ട് ഇത്യാദി
വിഷയങ്ങളില്‍ നിന്നും
നിവര്‍ത്തിച്ചവന് മാത്രമേ
നിര്‍വൃതി അനുഭവപ്പെടുകയുള്ളൂ