കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Thursday, 31 January 2013


അഴി ,...മതി ...?=============
തീവ്രവാദത്തിന്‍റെ ചൂളയില്‍ ഭാരതം തീര്‍ത്തും ശപിച്ചു മരവിച്ചു നില്‍ക്കവേ ,തീരാത്തൊരര്‍ബ്ബുധ വ്യാധിയായ് മജ്ജയില്‍ തീരാക്കളങ്കമായ് ദേശത്തുമഴിമതി ...?
നങ്കൂരമിട്ടു കടലിലും ബോംബുകള്‍ നമ്പുമിനിയാരേ  പാവം പ്രജകളും .ഉറക്കം നടിക്കുന്ന ഭരണക്കോമാളികള്‍-,-ക്കുറക്കം വരില്ലധീകാ,ര ചിന്തയില്‍ ."
പണ്ടൊ ജനങ്ങള്‍ വിരളിലെണ്ണാനുള്ളു -മിന്നോ ധരിക്കണം കൊടികളുഴിയില്‍ നുറില്‍പരം കോടി വസിക്കും ജനങ്ങളില്‍ സ്തൂലമായ് വന്നു ഭവിക്കും ചിലതെല്ലാം "
രാഷ്ട്രിയസേവനം ചെയ്യുന്ന ഞങ്ങളാ -ലാവും വിധത്തിലും നാടിനെ സേവിപ്പൂ,ആശവെച്ചിട്ടല്ല മൂല്ല്യമതൊന്നിലും --മാദര്‍ശമാണല്ലോ ഞാങ്ങളിന്‍ ലക്ഷ്വുവും ? .
സാമുഹ്യ സേവനം ചെയ്യുവാന്‍ മാത്രമായ് - യൂരില്‍ ജനിച്ചതോ,യിവരെന്നു  സംശയം 'എന്തും ധരിച്ചു വശായിരിക്കും മന്ത്രി --രാഷ്ട്രിയ, പുംഗവര്‍ ചിന്തിച്ചിതേവിധം ."
ദോഷം പറയരുതല്ലോയിതിഹാസ -ദോഷൈക ദൃക്കുകള്‍ ചൊല്ലുന്നു മിങ്ങനെ ,ആശങ്കയൊക്കെയും തീര്‍ക്കുവാന്‍ ഞങ്ങളില്‍ അത്ഭുത മാന്ത്രിക വടിയില്ല ദേശത്തു...?
കേള്‍ക്കുവാനെത്ര സുകൃതമാം രാഷ്ട്രിയ -മീമാംസകന്‍റെ കവല പ്രസംഗവും ...'കേട്ടാലറക്കുന്ന ചിന്തയിലാദ്യമാ --യോടിയെത്തും ,വേശ്യ,പാതി വൃത്തിന്‍ ചൊല്ലു "
മൂഡരെ മൂഡര്‍ നയിക്കുന്ന രാജ്യത്തു ,മൂഡരോ മൂഡരാല്‍ ബന്ധസ്ഥനത്തിലും ഇല്ല കേള്‍ക്കില്ലാ ,ജനത്തിന്‍റെ രോദനം .."ഇല്ലല്ലോ പാരതന്ത്യത്തീന്നു മോചനം. .

ദേവന്‍ തറപ്പില്‍ ----------------------------  
ആത്മോപദേശ ശതകം (46)ശ്രീ നാരായണഗുരുദേവന്‍ ==========================

പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പോരുതാലോടുങ്ങുവീല 
പരമതവാദിയിതോര്‍ത്തിടാതെ പാഴേ 
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം .
സാരം 
-----------------
തമ്മില്‍ പൊരുതി ഒരു മതത്തിനു, മറ്റൊരു മതത്തിനുമേല്‍ 
ആദിപത്യം അഥവാ , വിജയം കൈവരിക്കാം എന്നതു അ-
സാദ്ധ്യമാണ് പ്രിയമുള്ളവരേ .ഒന്നു മറ്റൊന്നിനോടു പൊരു-
തുന്നതു കൊണ്ടു ഒരു മതവും നശിക്കുകയില്ലായെന്നു മാത്ര-
മല്ല ,അത് പൂര്‌വ്വധികം ശക്തിയുമെടുത്തു പടപൊരുതാന്‍ 
പുറപ്പെടുകയും ചെയ്യും എന്നുള്ളതാണ് സത്യം '

മറ്റു മതങ്ങളുടെ ദോഷത്തെപ്പറ്റി പറഞ്ഞു നടക്കുന്നവര്‍ ഇപ്പ-
റഞ്ഞ തത്ത്വം ഓര്‍ക്കാതെ പോയാല്‍ ഒരു അര്‍ത്ഥവുമില്ലാതെ 
തമ്മിലടിച്ചും,പടപോരുതിയും നാടിനും നാട്ടുകാര്‍ക്കും വേ-
ണ്ടാതെ നശിക്കും എന്ന ബുദ്ധി ഓരോരുത്തര്‍ക്കും ഉണ്ടാവേ-
ണ്ടതാണ് .
ഇന്നു ജാതിയുടെ പേരില്‍ ഭാരണാധികാരികളെപ്പോലും ഭീഷ-
ണിപ്പെടുത്തി സ്വന്തം കാര്യം സാധിച്ചെടുക്കുന്ന കാഴച്ച നമ്മുടെ 
മുന്നിലുണ്ടു .ഇതു സമുഹത്തില്‍ അരക്ഷിതാവസ്തയുണ്ടാക്കും 
എന്ന കാര്യത്തില്‍ സംശയവും വേണ്ട ?
അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്നതിനു പകരം മത-
ത്തിന്‍റെ മറപിടിച്ചു സമുഹത്തെ സമരഭൂമിയാക്കിത്തീര്‍ക്കുക-
യാണു ഇക്കൂട്ടര്‍, മതത്തിന്‍റെ പേരില്‍ തീവ്രവാദം പരത്തുകയും,
രക്തച്ചൊരിച്ചിലും ,കുരിശു യുദ്ധങ്ങളും ഉണ്ടാക്കുന്നു .ഇതു 
എത്രത്തോളം ഗുണം ചെയ്യും എന്ന് മത പണ്ഡിതന്മാരും ,പുരോ-
ഹിതരും ബുദ്ധി ജീവികളും ഭരണാധികാരികളും ചിന്തിക്കണം .
സമുഹത്തെ സമരഭൂമിയാക്കാതെ ,സ്നേഹത്തിന്റെയും ,സാ-
ഹോദര്യത്തിന്റെയും നേര്‍വഴി തെളിയിക്കാന്‍ എല്ലാവര്ക്കും 
കഴിയട്ടെ "
 

Tuesday, 29 January 2013

ആത്മോപദേശ ശതകം (45)
നാരായണ ഗുരുദേവന്‍ 
---------------------------------------
ഒരു മതമന്യനു നിങ്യ,മൊന്നിലോതും 
കരുവപരന്‍റെ കണക്കിനനൂനമാകും ;
ധരയിലിതിന്‍റെ രഹസ്യമൊന്നുതാനെ-
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം .
സാരം 
---------------------
ഒരു മതം മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന -
വനു നിന്യമായി തോന്നും .ഒന്നില്‍ പറയുന്ന 
തത്വം മറ്റൊരുവന്‍റെ കണക്കുകൂട്ടലില്‍ ദോഷ-
മുള്ളതാകാം. ലോക ജീവിതത്തില്‍ മതരഹ--
സ്യമായിരിക്കുന്ന തത്ത്വം ഒന്നു തന്നെയാണു ,
എന്നു അറിയുന്നതുവരെ മാത്രമേ ഇത്തരം 
ഭ്രമബുദ്ധി ഉണ്ടായിരിക്കുകയുള്ളു എന്നുള്ള-
തു നാം അറിഞ്ഞിരിക്കെണ്ടതാണെന്നു ഗുരു 
നമ്മേ ഓരോ ശ്ലോകത്തിലും ഓര്‍മ്മപ്പെടു-
ത്തിക്കൊണ്ടേയിരിക്കുന്നു .
എല്ലാ മതങ്ങളും അനുശാസിക്കുന്നത് സ്നേ-
ഹവും സാഹോദര്യവും,ആണല്ലോ ? എന്നാല്‍ 
മതങ്ങള്‍ തമ്മില്‍ നിര്‍വഹിക്കേണ്ട സ്നേഹവും
സാഹോദര്യവും ,ജീവ കാരുണ്യ പ്രവര്‍ത്തന-
ങ്ങളും മതങ്ങളില്‍ നിന്നും അകന്നു പോയിരി-
ക്കുന്നു .എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചെന്നോ?
അതിന്‍റെ കാരണം കണ്ടെത്താനോ നാം മിനക്കെ-
ടാറില്ല.നമുക്കതിനു താല്പര്യം ഇല്ലായെന്നുള്ളതു  
തന്നെ കാരണം .
പരിഷ്ക്കാര സമുഹത്തില്‍ രാഷ്ടിയത്തിന്‍റെ 
അതിപ്രസരം സാമുഹ്യ നന്മയുടെയും,മനുഷ്യ
കുലത്തിന്‍റെയും വളര്ച്ചക്കപ്പുറം സ്വന്തം താല്‍-
പ്പര്യങ്ങളിലേക്കു വളര്‍ന്നപ്പോള്‍ നഷ്ടപ്പെട്ടത് 
നമ്മുടെ മഹത്തായ കുടുംബ മൂ ല്ല്യങ്ങളും 
ഭാരതത്തിന്‍റെ തനതായ സംസക്കാരവുമാണ് .

ഇന്നു  അന്യമായിക്കൊണ്ടിരിക്കുന്ന സംസക്കാ-
രം വീണ്ടെടുക്കണമെങ്കില്‍ മത താല്‍പ്പര്യത്തി-
ലുപരി ദേശ താല്‍പര്യവും ,സാമുഹ്യ നന്മയും 
നമ്മില്‍ ഓരോരുത്തരിലും വളര്‍ന്നു വരേണ്ട-
തായിട്ടുണ്ട് .അതിനുള്ള ശ്രമം നാം വളര്‍ത്തി -
ക്കൊണ്ടേയിരിക്കണം ,അതിനാകട്ടെ ഇനിയുള്ള 
നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ................"
മതത്തിന്‍റെ പേരിലുള്ള വൈരാഗ്യം ഉച്ച വെ-
യിലില്‍ അലിഞ്ഞു പോയ മഞ്ഞു കട്ടപോലെ 
നമ്മിലെ മത വൈരം അലിഞ്ഞില്ലാതാകട്ടേയെ-
ന്നു ഞാന്‍ പ്രാര്‍ത്ഥിക്കാം .."
ദേവന്‍ തറപ്പില്‍ 
================

പ്രകൃതിയും ഭാരണവും 
------------------------------------------
ദൈവം മനുഷ്യനെ സൃടിച്ചു 
മനുഷ്യന്മാര്‍ ചേര്‍ന്ന് മതത്തേയും .

മനുഷ്യനും,മതവും,ദൈവവും കൂടി ,
അസ്വാരങ്ങള്‍ പണിതുയര്‍ത്തീ .

സാത്താന്‍റെ വേഷം പൂണ്ടൊരു രാഷ്ടിയ-
ഭിക്ഷാം ദേഹികള്‍ വിശ്വമാകെ "

ചെതനയറ്റു കിടക്കും ശവത്തിലും,
റിത്തുകള്‍ രൂപത്തില്‍ വീരചക്രം ."

മരങ്ങളും, മലകളും കൊന്നൊടുക്കി ,
മാതൃത്വ  വേരുകള്‍ പിഴുതെറിഞ്ഞു "

കാലത്തിന്‍ വേദന കാണാതിവര്‍ 
കാണിക്ക വെച്ചതോ ബംങ്ക്ലാവുകള്‍ ?

ധര്‍മ്മവും ,നര്‍മ്മോം വിളംബി ജന-
മുമ്പിലും സ്രേഷ്ടന്മാരായ്ത്തിളങ്ങി ,

കച്ചവടത്തിന്‍ കരിമ്പടത്തോലിട്ട 
ചെന്നായ്ക്കളായി വിലസിയവര്‍ "

നാട്ടില്‍ ശവമഞ്ചം തോലിലേറ്റിയവര്‍  
ഉരുച്ചുറ്റാനും മടിച്ചില്ലല്ലോ ?

പ്രകൃതിയെ കൊയ്തരിവാളിനാല്‍ കൊല്ലും 
പ്രതികരിക്കാതെയിരിക്കും ജനം ....?

ദേവന്‍ തറപ്പില്‍ 
----------------------------

Monday, 28 January 2013

ശത്രുത സൈറ്റിനോടല്ല 
വേണ്ടു ? (ദേവന്‍ തറപ്പില്‍ )
======================
സോഷ്യല്‍ സൈറ്റുകള്‍ 
നിരന്തരം രാജ്യത്തു ,
സ്പര്‍ദ്ധ വളര്‍ത്തുന്നു
ജാതി മതങ്ങളില്‍ ...?

ദേശിയോത്ഗ്രഥനത്തിന്‍ 
വിരുദ്ധ പ്രവര്‍ത്തനം 
നീളുന്നു സൈറ്റിലും 
പ്രതിദിനം കൂണുപോല്‍ .

അശ്ലീല ,സമുദായ -
മത,വിദ്വേഷം ,പല 
കുറ്റങ്ങള്‍ ചെയ്യുവാന്‍ 
പ്രരിപ്പിക്കുന്നു പോല്‍ |

മുല്ലപ്പൂ വിപ്ലവം 
നാട്ടില്‍ പടര്‍ന്നപ്പോള്‍ 
ഉറക്കച്ചടവീന്നെ -
ഴുന്നേറ്റു മന്ത്രിമാര്‍ ."

എഴുപത്തിയഞ്ചിലും ,
അണ്ണയും ,സംഘവും ,
അഴിമതി പോരാട്ടം-
ശ്ര ദ്ധായായ് ലോകത്തു "

ജനമൊന്നായ് റോഡില്‍ 
ഇളകി ഭരണത്തിന്‍ ,
വീഴച്ചകള്‍ കാട്ടുവാന്‍ 
ആക്രോശം ചെയ്തപ്പോള്‍ ,

ഉറക്കച്ചടവീന്നെ -
ഴുന്നെറ്റ ഭരണക്കാര്‍ 
പോരിന്നിറങ്ങുന്നു 
നിയമത്തിന്‍ ഖഡ്ഗമായ് "

തീവ്രവാദത്തിന്‍റെ 
തീയിലെരിഞ്ഞെത്ര 
ഛിന്നമായ് തീര്‍ന്നതും,
നഗരപ്പെരുമയോ..?

അമ്മുക്കു മോനെയും,
ഭാര്യയ്ക്കു ഭാര്‍ത്താവും, 
കുട്ടികള്‍ക്കച്ചനും ,
കൊല്ലിച്ച ഞങ്ങളോ...?

മന്ത്രിയും .എം.എല്‍. .എ-
പദവികള്‍ കാലങ്ങള്‍ 
കെടു കൂടാതെയിരി-
യിരുത്തുന്നു നിങ്ങളും.."

രാജ്യത്തു ശണ്‍ഠകള്‍ 
കൂട്ടി ഭരണത്തില്‍ 
ഭോഗിച്ചു മൃഷ്ടാന്ന-
ഭോജനത്തില്‍ മുങ്ങി .."

ശത്രുത വളര്‍ത്തീ -
ദേശത്തില്‍ വിഘടനം 
കൊളുത്തീട്ടു നിത്യോം , 
ഭരിക്കുന്നു നിങ്ങള്‍ .."

ശത്രുത ഞങ്ങള്‍ വളര്‍--,-
ത്തില്ല ദേശത്തില്‍ 
ഞങ്ങള്‍ ക്കൊരേ ശബ്ദം 
ഭാരത ദര്‍ശനം ....|

കണ്ണു മടച്ചിട്ടി-
രിക്കുന്ന ബധിരന്മാര്‍ 
അധികാര കൈയ്യൂക്കു 
കാട്ടും ജനത്തിന്മേല്‍ ..'

രക്തം കൊടുത്തിട്ടു 
നേടിയ സ്വാതന്ത്യം 
അടിയറ വെക്കില്ല 
ഭാരത മക്കളും ...."

എണ്ണിത്തുടങ്ങിക്കോ 
നിങ്ങളിന്‍ നാളുകള്‍ 
എണ്ണിത്തീരും മുമ്പേ 
അഴികളില്‍ ജീവിതം ..?
--------------------------------
( സോഷ്യല്‍ സൈറ്റുകള്‍ 
നിയന്ത്രണം കൊണ്ടുവന്ന -
ത്തിനെതിരെ എഴുതിയത് )
ആത്മോപദേശ ശതകം(44)
=====ഗുരുദേവന്‍ =====
-------------------------------------------
പല മതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ .
പലവിധയുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമര്‍ന്നിടേണം. 
സാരം 
----------
പല മതങ്ങളുടെയും സാരം ഒന്നു തന്നെയാണെന്നുള്ളതു  
മനസിലാക്കാതെ ലോകത്തില്‍ ആനയെക്കണ്ട അന്ധ-
ന്മാരെപ്പോലെ പല തരത്തിലുള്ള യുക്തികള്‍ പറഞ്ഞു
മഠയന്മാര്‍ എങ്ങുമെത്താതെ അലയുന്നതു കണ്ടു അല-
യാതെ, സ്വയം ശാന്തമായിക്കൊള്ലെണ്ടാതാണ് എന്നു 
ഗുരു നമ്മെ ഓര്‍മ്മിപ്പിക്കുന്നു . 

മതങ്ങളുടെയെല്ലാം ലക്ഷ്യം സാമുഹനന്മയാണല്ലോ ?
പല മതങ്ങളുടെയും തത്വം  സത്യത്തില്‍ ഒന്നു തന്നെ-
യാണ് .മനുഷ്യ നന്മയാണ് എല്ലാവരുടെയും ലക്‌ഷ്യവും.
എന്നാല്‍ അന്യായ അറിവു ഉള്‍ക്കൊള്ളാന്‍ സാധിക്കാ-
തെ വരുമ്പോഴാണ് തിന്മകള്‍ നടമാടുന്നതു .

പ്രകൃതിയെ നാം മനസിലാക്കുകയും,പ്രകൃതിയില്‍ 
നിറഞ്ഞു നില്‍ക്കുന്നതു എല്ലാം ഏകമാണെന്ന ബോധം 
ഉണ്ടാവുകയും ചെയ്യുമ്പോള്‍ അതു "സമയായ" അറി-
വാണെന്നു ബോധ്യപ്പെടും.ആ ഒന്നായിരിക്കുന്ന സത്യ-
മാകട്ടെ അറിവും ആണു.

ഈ ഏകമായ അറിവിനെയാണ് നാം ആത്മാവുവെ-
ന്നും ബ്രഹ്മം ,യഹോവ,അല്ലാഹു,ഈശ്വരന്‍,ഭഗവാന്‍ 
എന്നീ പേരുകളില്‍ വിളിച്ചു .കൊണ്ടിരിക്കുന്നതു .
അത് കൊണ്ട് തന്നെ എല്ലാ മതത്തിന്‍റെയും പൊരുള്‍ 
ഒന്നാണെന്നു  കണ്ടെത്തുകയും എല്ലാ മത ദര്‍ശനങ്ങളും 
നല്‍കുന്ന പൊരുള്‍ ഒന്നാണെന്ന് ഗ്രഹിക്കുകയും ചെ-
യ്‌താല്‍ ഇന്നുണ്ടായ്ക്കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങ-
ള്‍ക്കും പരിഹാരമാകും. അത്തരത്തില്‍ ചിന്തിച്ചു 
നന്മകള്‍ ചെയ്യാന്‍ എല്ലാവര്ക്കും കഴിയട്ടേ " 

Sunday, 27 January 2013

ആത്മോപദേശ ശതകം (43)
ശ്രീ നാരായണ ഗുരുദേവന്‍ 
-------------------------------------------
" പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം 
സുകൃതികള്‍ പോലുമഹോ ചുഴന്നിടുന്നു .
വികൃതി വിടുന്നതിനായി വേല ചെയ്വീ-
ലകൃതി ഫലാഗ്രമറ്ററിഞ്ഞിടേണം ......."
സാരം ,
==========
പ്രകൃതി പിടിച്ചു ചുഴറ്റുന്നതിനനുസരിച്ചു 
സുകൃതികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ 
പോലും നിസ്സഹായരായി ചുറ്റി പോകുന്നു
വല്ലോ . പ്രകൃതിക്കു സഹജമായ വികാര-
ങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കുന്നതി-
നായി അതെ വികാരങ്ങളുടെ ഭാഗം തന്നെ-
യായ പ്രയത്നങ്ങള്‍ കൂടുതല്‍ ചെയ്യുകയല്ല 
വേണ്ടതു .മറിച്ചു ,
ആ മോചനം ലഭിക്കുന്നതിനാവശ്യമായ 
അകര്‍മ്മം ഫലത്തില്‍ ആഗ്രഹാമില്ലാതെ-
യുള്ള സ്വാഭാവികവൃത്തികള്‍ മാത്രാമാണ്
എന്നുള്ളതു നാം  എപ്പോഴും ഓര്‍ത്തിരിക്കെ-
ണ്ടതാണെന്നു ഗുരു മനുഷ്യ കുലത്തെ ഓര്‍-
മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു .
ദേവന്‍ തറപ്പില്‍ 

Saturday, 26 January 2013


ധീര ജവാന്മാര്‍ക്ക് എന്‍റെ പ്രണാമം (ദേവന്‍ തറപ്പില്‍ )
=====================

നിയമബുക്കിന്‍റെ താളില്‍ നമുക്കിന്നും

സ്വാതന്ത്രം കിട്ടീട്ടു നാളെരെയായല്ലോ "

ഇന്നും നാം വാഴുന്നു അടികളെപ്പോല്‍ 

സ്വാതന്ത്രമിന്നും കടലാസില്‍ മാത്രമോ ...?
======================


Photo: നിയമബുക്കിന്‍റെ താളില്‍ നമുക്കിന്നും 
സ്വാതന്ത്രം കിട്ടീട്ടു നാളെരെയായല്ലൊ  ,
ഇന്നും നാം വാഴുന്നു അടികളെപ്പോല്‍ 
സ്വാതന്ത്രമിന്നും കടലാസില്‍ മാത്രമോ ...?
=================================
എല്ലാ ധീര ജവാന്മാര്‍ക്കും പ്രണാമം

Friday, 25 January 2013

മതേതരം കേഴുന്നു


മതതരം കേഴുന്നു 
-----------------------------

പെണ്ണായി ഭാരതത്തില്‍ 
പിറന്നാല്‍ കൊച്ചു കുഞ്ഞി-
നൊട്ടുമേ  രക്ഷയില്ലീ -
ക്കാമരാക്ഷസന്മാരാല്‍ .?

മണ്ണുണ്ടു കണ്ണെത്താത്ത 
ധൂരത്തില്‍ ധരണിയി--
ലെങ്കിലും സുരക്ഷിതം 
പെണ്ണിന്നു "ഗര്‍ഭ പാത്രം " ?

പര്‍വതത്തോളം പൊങ്ങി ,
നില്‍ക്കിലും പുല്ലിന്‍ കൊടി -
ശക്തിയാല്‍ വീശും കാറ്റി-
ലിളകാതിരിക്കുമോ...?

ലോഹദണ്‍ണ്ടുക്കള്‍ മര-
ക്കത്തിയാല്‍ മുറിക്കാമെ-
ന്നോതിടും രാഷ്ട്രിയക്കാര്‍ 
നാടിന്നു ശാപമിന്നു ....?

പണ്ടു പാശ്ചാത്യര്‍ ചൊല്ലി-
പ്പിറന്നാല്‍ ഭാരതത്തില്‍,
സുകൃതം കിട്ടും പോലും 
പുണ്ണ്യമാം നാടണന്നു .."

നീറുന്നെന്‍ മനസ്സെന്നും 
കേഴുന്നു മതേതരം |
വീഴുന്നു കബന്ധങ്ങള്‍ 
വാഴുന്നു കീചകന്മാര്‍ .?  
ദേവന്‍ തറപ്പില്‍ 
===================


സ്ത്രീകളും,പുരുഷ സമുഹവും ...?
===========================

"സ്ത്രീശരീരത്തില്‍ ദുരര്‍ഥത്തോടെ നോക്കുന്നതും 
ലൈംഗികപീഡനമാണെന്ന് വരണം. സ്ത്രീകളെ 
മാനിക്കാതെ, അവളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന-
വരുടെ ഡയറക്ടറിയുണ്ടാക്കണം. 'കാമക്കോമരങ്ങള്‍' 
എന്ന പേരില്‍. ഇവരുടെ ഫോട്ടോ എല്ലാ പോലീസ്സ്റ്റേ-
ഷനുകളിലും പതിക്കണം."സുനിത കൃഷ്ണന്‍ 
( സോഷ്യല്‍ ആക്റ്റിവിസ്റ്റ് )
-------------===========-------------------
നിങ്ങള്‍ സ്ത്രീകള്‍ പലപ്പോഴും യഥാര്‍ത്ഥ 
കാരണം മറക്കുന്നു .അത് കൊണ്ട് തന്നെ
അത്തരം പുലബലുകള്‍ ജനങ്ങള്‍ തള്ളിക്ക-
ളയും .ആര്‍ക്കു പറയാന്‍ പറ്റും കാമത്തൊടു
കൂടി മാത്രമേ സ്ത്രീകളെ നോക്കുയെന്നു ? .

അങ്ങനെയാണെങ്കില്‍ ആദ്യം സ്രീകളുടെ പേര്
പരസ്യപ്പെടുത്തേണ്ടി വരും .കേരളത്തിലെ
പീഡനങ്ങളില്‍ ഏറിയ പങ്കും പെണ്‍കുട്ടികള്‍
സ്വന്തം ഇഷ്ടത്തിനു പോകുകയും പത്തു പെര-
റിയുകയും ചെയ്യുമ്പോള്‍ പീഠനകുറ്റം ആരോ-
പിച്ചു നിയമ നടപടികളിലേക്ക് മാറുന്നതും .
ഇത്തരം വങ്കത്തരങ്ങള്‍ എഴുന്നെള്ളിച്ചു ഉള്ള
ജനപിന്തുണ കൂ ടി ഇല്ലാതാക്കണ്ട .|

ഇത്തരം അധിക്രമങ്ങളെ സമുഹമൊന്നായി
എങ്ങനെ നേരിടാന്‍ സാധിക്കുമെന്നു ആലോ-
ചിക്കുകയാണ് വേണ്ടത് .അല്ലാതെ പുരുഷ
വര്‍ഗത്തെ മുഴുവന്‍ തെറ്റുകാരാക്കാന്‍ ശ്രമി-
ക്കുന്നത് ഗുണത്തെക്കാളേറെ ദോഷമേ ഉണ്ടാക്കൂ,
എന്ന് ധരിക്കുന്നത് നല്ലതാണ് .
മഹാത്മാ ഗാന്ധി ഒരിക്കല്‍ പറഞ്ഞത് ,
പുരുഷന്‍ ഒരുവ്യക്തി മാത്രം .സ്ത്രീ ഒരു
സമുഹസത്തയാണെന്നണ്.പുരുഷന് ലഭിക്കുന്ന
വിദ്യാഭ്യാസം ആ വ്യക്ത്തിയില്‍ മാത്രം ഒതു-
ങ്ങുമ്പോള്‍,സ്ത്രീക്കു ലഭിക്കുന്ന വിദ്യാഭ്യാസം
സമുഹത്തിന്‍റെതാകുന്നു .

അമ്മക്കാണു കുട്ടിളിലെ നന്മകളും തിന്മകളും
തിരിച്ചറിയാന്‍ എളുപ്പം കഴിയുന്നത്‌ .നല്ലത്
പറഞ്ഞു കൊടുക്കേണ്ടതും അമ്മയാണ് .
അപ്പോള്‍ കുട്ടി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍
അതിനുത്തരവാദി അമ്മയാണ് .വളര്‍ത്തു
ദോഷം .........?
തീര്‍ച്ചയായും ലൈംഗീക അതിക്രമങ്ങളെ
ചെരുക്കെണ്ടാതാണ് .അത് ഒരു സമുഹ-
ത്തിലെ മൊത്തം ജനതയെ കുറ്റപ്പെടുത്തി-
ക്കൊണ്ടായിരിക്കരുത്.നിങ്ങളുടെ ഭര്‍ത്താ-
വും പുരുഷനാണെന്നു മറക്കണ്ട .....'
നമുക്ക് ഒറ്റകെട്ടായി ഇതിനെ നേരിടാം ...'
അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തു ...'
മദ്യവര്‍ജനം
-------------------------- 

ഗുരുദേവന്‍ 
=============
ബുദ്ധേര്‍ വൈകല്യ ജനകം 
മദ്യമിത്യുച്യതെ ബുധൈ;
മദ്യസേവാം ന കുര്‌വീത
മദ്യം വിഷസമം വിദു :
സാരം 
-----------
ബുദ്ധിക്കു വൈകല്യമുണ്ടാക്കുന്നതാണ് 
മദ്യം.എന്ന് പണ്ഡിതന്മാര്‍ പറയുന്നു .
മദ്യം സേവിക്കരുത് ,മദ്യം വിഷമാണ് .
എന്ന് അറിവുള്ളവര്‍ പറയുന്നു .

മദ്യം കുടുംബ ജീവിതത്തില്‍  നാശം 
വിതക്കും .അത് കൊണ്ട് ആാരും മദ്യം 
കുടിക്കരുതെയെന്നു ഞാന്‍ അപേക്ഷിക്കുന്നു .
രാജ്യത്തിന്‍റെ വളര്‍ച്ചക്ക് ഓരോ 
പൌരന്‍റെയും പിന്തുണ രാജ്യത്തിന്‌ 
ആവഷമാണു .അതുകൊണ്ട് രാജ്യ 
നന്മമുന്നില്‌ കണ്ടു മദ്യം ഒഴിവാക്കു,
കുടുംബം സംരക്ഷിക്കു ....."
ദേവന്‍ തറപ്പില്‍ 

Thursday, 24 January 2013

പച്ച പുതച്ചു വിരിഞ്ഞു നില്‍ക്കും 
പച്ച പകിട്ടുള്ള പാടം കണ്ടാല്‍ .
ദൂരേന്നു നോക്കുന്നോരാള്‍ക്ക് തോന്നും 
പച്ചത്തുണി വിരിച്ചിട്ടാതാന്നൂ ...."

ദേവന്‍ തറപ്പില്‍ 

ആത്മോപദേശ ശതകം (42)
ശ്രീ നാരായണ ഗുരുദേവന്‍ 
========================
"ഇദമറി"വെന്നതിലാദ്യമാ 'മിതെ'ന്നു--
ള്ളതു സമ,തന്‍റെ വിശേഷമാണു ബോധം;
മതി മുതലായവയൊക്കെ മാറി മേല്‍ സദ് -
ഗതിവരുവാ 'നിതി'നെബ്ഭജിച്ചിടേണം .
സാരം 
======
'ഇതു അറിവാണ് 'എന്ന അറിവില്‍ ആദ്യമുള്ള 
'ഇതു'എന്നുള്ളതാണു സമയായ, അതായത് ശരി -
യായ അറിവു .
അതിന്‍റെ ഉള്‍പ്പിരിവായ വിശേഷമാണു'അറിവു' 
എന്നുള്ളത് . ബുദ്ധി ,ഇന്ദ്രിയങ്ങള്‍ തുടങ്ങിയവ-
യുടെയും അവയുടെ  വൃത്തികളുടെയും ഒക്കെ 
തലം കടന്നു പോയി .
അതിനപ്പുറമുള്ള സദ്ഗതി പ്രാപിക്കുവാന്‍ 
ഇവിടെ പറഞ്ഞ 'ഇതു'എന്ന സമയിലെ 
സാമാന്യത്തെ തപോപൂര്‍വകം ധാനിക്കെണ്ടാതാണ് .

എല്ലാത്തിനെയും ഒന്നായി അറിയുന്നതാണല്ലൊ 
'സമ' അപ്പോള്‍ സമ'യെന്ന അറിവ് ഒന്നേയുള്ളൂ .
അറിവു അഥവാ 'ബോധം'എന്നുള്ളത് സകലതി-
നെയും ഏകമായി അറിയുന്നതിനുള്ള സ്വരൂഭ -
നിശ്ചയം വരുത്തുന്ന അംശമാണു.

എന്നാല്‍ 'ഇതു അറിവ്'എന്നതിലെ 'ഇതു'എന്നതു 
ബുദ്ധി,ഇന്ദ്രിയങ്ങള്‍ മുതലായവയുടെയൊക്കെ 
വ്യാപാരങ്ങള്‍ ഒഴിവാക്കിയാല്‍ ബാക്കി വരുന്നതു 
സ്വരൂപരഹിതമായ ബോധത്തെയാണെന്നു നാം 
മനസിലാക്കണം .
എന്നാല്‍ ഈ ബോധസത്തയും നമ്മുടെ ആത്മസ-
ത്തയും രണ്ടല്ലെന്നും അറിയണം .ബോധസത്ത
എന്നതും ആത്മസത്ത എന്നതും ഒരേ പൊരുളിനു 
നാം സന്ദര്‍ഭം അനുസരിച്ചു കൊടുത്തിരിക്കുന്ന 
രണ്ടു പേരുകള്‍ മാത്രമണന്ന തിരിച്ചറിവ് നമുക്കു 
എപ്പോഴും ഉണ്ടാകണം .
ഗുരുദേവന്‍റെ  ദാര്‍ശനിക കൃതിയാണ് ഇതു .
അത്ര പെട്ടെന്നു നമ്മുടെയൊക്കെ മനസ്സില്‍ ഇടം 
പിടിച്ചെന്നു വരില്ല .അത് കൊണ്ടു വീണ്ടും 
വീണ്ടും വായിച്ചും, ചര്‍ച്ചകളില്‍ക്കൂടിയും 
സ്വായത്ത മാക്കാന്‍ നാം ശ്രമിച്ചു കൊണ്ടേയി-
രിക്കണം .
ദേവന്‍ തറപ്പില്‍ 

സാഗരഗര്‍ജ്ജനം നിദ്രയില്‍

സാഗരഗര്‍ജ്ജനം നിദ്രയില്‍..?
--------------------------
ഇടിവെട്ടി ഹുങ്കാര ശബ്ദം പരത്തീട്ടി -
ടിമിന്നലായീ മറഞ്ഞു മാഷും ,
വാഗ്മയ വിസ്മയം തീര്‍ത്തെത്രരാവിൽ 
വാചാലനായി,വെളിച്ചമായി  

ഉദിക്കും പ്രഭാതത്തെ വരവേറ്റു മാഷും 
ക്ഷോഭിച്ച തീക്കനലമ്പുമായി ,
ഭീഷണിയെന്നൊരു വാക്കും ശ്രവിക്കാത്ത, 
ധീഷണശാലിതൻ നിഘണ്ടുവില്‍ ,

അസ്ത്രങ്ങളാക്കി നീ ജീര്‍ണ്ണതക്കെതിരായ-
വാക്കിന്‍റെ സുര്യന്‍ നിശബ്ദനായീ ,
ഗര്‍ജ്ജിച്ചു വിജ്ഞാന ഭാണ്ഡാരവും പേറി 
വര്‍ജ്ജിക്കും നീതിബോധം കാക്കുവാന്‍ 

ജ്ഞാനവിജ്ഞാന കുരുക്ഷേത്ര ഭൂമിയിൽ 
പോരാടി നിത്യതയിലകന്നു പോയീ ,
ഇനിയൊരു നാളിലുമാശബ്ദം കേള്‍ക്കുവാന്‍ 
കഴിയുമോ സഹജരേ നമ്മള്‍ക്കിനി .

അക്ഷര ശോഭയില്‍ സൂര്യനായ് നില്‍ക്കവേ "
അക്ഷര ഭൂമീന്നും പടിയിറങ്ങി 
സാഗര ഗര്‍ജ്ജനം ശാന്തമായ് നിദ്രയില്‍ 
അക്ഷര കേരളം അശ്രുപൂജേൽ 
അര്‍പ്പിച്ചിടട്ടേ  ഞാനിന്നൊരു പിടിപൂക്കള്‍ 
അര്‍പ്പിച്ചിടട്ടെയെന്‍ ശ്രദ്ധാഞ്ജലികള്‍!!

ദേവന്‍ തറപ്പില്‍ 
-------------------@@@@@@@-----------------------
( ജനുവരി 24-നു അഴിക്കോട് മാഷ്‌ 
മണ്‍മറഞ്ഞിട്ടു ഒരു വര്ഷങ്ങൾ കഴിയുമ്പോളും 
കള്ളന്മാരും കൊള്ളക്കാരുമായ 
രാഷ്ട്രിയക്കാരെ നേരിടാന്‍ ചങ്കുറ്റമുള്ള  
ഏതു എഴുത്തുകാരാണ് ആരാണുള്ളത് ഇന്ന്..) 

Wednesday, 23 January 2013


ഒരു പുഷ്പം മാത്രം 
    ==================

ഒരു പുഷ്പം മാത്രമായ് നിങ്ങള്ക്ക് തന്നീടാം
ഒടുവില പുലരിതന്‍ വിരിഞ്ഞ പുഷ്പം ,
ഒരു കാര്യം മാത്രം ഞാന്‍ എന്നും പറഞ്ഞിടാം ,
ഒരുമയോടെ നമ്മള്‍ വസിക്കവേണം ....."


സുപ്രഭാതം....(ദേവന്‍ തറപ്പില്‍ )
കൂടുതല്‍ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ഇ പെജിലോന്ന്‍ ലൈക്ക്‌ ചെയ്താല്‍ മതി 
http://www.facebook.com/pages/Love/485513401488444
കൂടുതല്‍ ഫോ

ആദരാഞ്ജലികള്‍
=================

എന്തു ഞാനിന്നു ചൊല്ലേണ്ട സോദര"
വന്നിടുന്നേറെ ദുഖത്തിന്‍ വാര്‍ത്തകള്‍.,

ചൊല്ലുവാനേറെ ഉണ്ടെന്‍ മസിലും 
ചോല്ലുവാനോന്നു,മാകുന്നു മില്ലല്ലോ?

കണ്ടിടുന്നവര്‍ ഓരോന്നോരായിട്ടു
കൊണ്ടു പോകുന്നു മുമ്പില്‍ വിധിച്ചവന്‍ |

ഒന്നുമൊന്നും പറയാനശക്തന്‍ ഞാന്‍ '"
ചൊല്ലിടുന്നു നിനക്കാദരാഞ്ജലികള്‍,,,,,,,,,,?

( രാഘേഷ് വര്‍മ്മക്ക് ആദരാഞ്ജലികള്‍ )

ദേവന്‍ തറപ്പില്‍

ആദരാഞ്ജലികള്‍ ."(ദേവന്‍ തറപ്പില്‍ )
----------------------------------------------


നമിക്കന്നു നാടിന്‍റെ ധീരജവാന്മാരെ 
നമിക്കുന്നു ഞങ്ങളും "ഭാരത മക്കളും "

കൊള്ളില്ല രാജ്യത്തെ ഭരണാധികാരികള്‍ 
മിണ്ടില്ല നിങ്ങളെ കൊന്നു കളഞ്ഞാലും

ഞങ്ങളിന്‍ ദേഹത്തൊരു മണ്‍തരിപോലും,,
വീഴാതെ ഭാരത മക്കളെ കാത്തിട്ടും..?

ചവിട്ടുന്നു കാലില്‍ ചവിട്ടി തെറിപ്പിച്ചു,
ചവറ്റു കുട്ടേല്‍തള്ളി,ക്കളയുന്നതിന്‍ തുല്യം.."

കാറ്റും,മഴയിലും,കൊടും തണുപ്പിന്‍റെയും
പാതയില്‍ നിങ്ങള്‍ വ്യതിചലിക്കാതെന്നും.|

കണ്ണിലെ കൃഷ്ണമണികള്‍ പോലെപ്പൊഴും
കാത്തു സൂഷിക്കുന്നു നിങ്ങളോ ഭാരതം .....?

നിഷ്റ്റൂരമായീ വധിച്ചവര്‍ നിങ്ങളെ---
മാപ്പു കൊടുക്കില്ലെന്നറിയുക ഭാരതം..?

നന്മകളല്‍പ്പവുമില്ലാത്ത കാടന്മാര്‍,,,,,,,,|
കൊന്നു തള്ളിയല്ലോ വീരരാം നിങ്ങളെ .?

വീര ജവാന്മാരേ മുന്നോട്ടു മുന്നോട്ടു ,
മൂവര്‍ണ്ണകൊടിയേന്തിയും പോകുക .."

ധീരരാം ദേശാഭിമാനികള്‍ നിങ്ങള്‍ക്കു
ആര്‍പ്പിച്ചിടട്ടേ |,.. ആദരാഞ്ജലികളും"|

ദേവന്‍ തറപ്പില്‍
---------------------------
ഉണരൂ ജവാന്മാരെ .....;ഉണരുക നിങ്ങള്‍
നമ്മുടെ ഭരണാധികാരികള്‍ ഉറക്കത്തിലാണ് .?
നിങ്ങളെ എന്തു ചെയ്താലും ഇവര്‍ക്ക് ബോഡി
ഗാര്‍ഡുകളുണ്ട് ,നമുക്കാര് ,....? കോടതികള്‍
ഉറക്കത്തിലാണേ .......?ഉണരുക നിങ്ങള്‍ ..?