കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Thursday, 28 February 2013


നമുക്കു  ജാതിയില്ല 
ശ്രീ നാരായണ ഗുരുദേവന്‍ 
======================
ഗുരുവിന്‍റെ ജാതി എന്താണെന്ന ചോദ്യത്തിനു 
ഗുരുദേവന്‍ നല്‍കിയ ഉത്തരം ,
" നാം ഒരു ജാതിയില്‍ ജനിച്ചുവെന്നതു നേരാണു !
എന്നാല്‍ ഏവരും ആരാധിക്കുന്ന പരാശര മ -
ഹര്‍ഷി ജനിച്ചതു പറയക്കുടിലിലും ,ഹൈന്ദവ 
തത്വചിന്ത ഉള്‍കൊള്ളുന്ന വേദത്തെ പകുത്ത (വി -
ഭജിച്ച ) വേദവ്യാസന്‍ ജനിച്ചതു മുക്കുവക്കുടി -
ലിലുമായിരുന്നില്ലെ ? 
ജാതിയുടെ പേരില്‍ അവര്‍ക്ക് എന്തെങ്കിലും 
ഭ്രഷ്ടു കല്പ്പിക്കുന്നുണ്ടോ ? 
ഇല്ല സ്വാമി "
ഗുരുദേവന്‍ " നാം ജാതി ഭേദം വിട്ടിട്ടു ഇപ്പോള്‍
ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു ."
എന്നിട്ടും ചില പ്രത്യേക വര്‍ഗ്ഗക്കാര്‍ (ഈഴവര്‍ -
തുടങ്ങിയ സമുദായക്കാര്‍  ഗുരുദേവനെ അവ -
രുടെ ജാതിയില്‍ കെട്ടിയിടാന്‍ തുടങ്ങിയപ്പോള്‍ ,
ഇന്നും ,അത് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ! )
നമ്മേ അവരുടെ വര്‍ഗ്ഗത്തില്‍ പെട്ടതായി കരു -
തിപ്പോരുന്നു .അക്കാരണത്താല്‍ പലര്‍ക്കും ന -
മ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണക്കിട 
വന്നിട്ടുണ്ടെന്നും നാം  അറിയുന്നു .........."
നാം ...ഒരു ..,പ്രത്യേക ...ജാതിലോ ,..മതത്തിലോ ,,..
ഉള്‍പ്പെടുന്നില്ല !ഈ വസ്തുത പൊതു ജനങ്ങളുടെ 
അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു "
എന്നു ഗുരുദേവന്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി 
(ഒരിക്കല്‍ ഗുരു ഉദ്ദേശിച്ച ഏകലോകം വരുമോ ???)
" ഒരു നീതി  ,ഒറ്റ  ജനത ,ഒരോറ്റ ജനത " ലോകം  !!!
ജാതിയില്ലാത്ത ഒരു സമുഹമായിരുന്നു ഗുരുദേവന്‍
ആഗ്രഹിച്ചതു  (സങ്കല്‍പ്പത്തില്‍ )!!!

ദേവന്‍ തറപ്പില്‍ 


ആത്മോപദേശ ശതകം (65)
ശ്രീ നാരായണ ഗുരുദേവന്‍ 
=======================
ഒരു കുറി നാമറിയാത്തതൊന്നുമിങ്ങി -
ല്ലുരുമറവാലറിവീലുണര്‍ന്നിതെല്ലാം ,
അറിവവരില്ലതിരറ്റതാകയാലീ -
യരുമയെയാരറിയുന്നഹോ വിചിത്രം !!!
സാരം 
=====
ഒരു തരത്തില്‍ നോക്കിയാല്‍ നാമറിയാത്തതായി  
ഇവിടെ ഒന്നുമില്ല .അറിവിനു വിധേയമാകാത്ത -
തായി ഇവിടെ ഒന്നും തന്നെ ഈ ലോകത്തില്‍ ഇല്ല 
തന്നെ !(ഒരു പ്രാവശ്യമെങ്കിലും നാമരിയാത്തതാ -
യി ഇവിടെ യാതൊന്നും ഇല്ല )
അനേകമായ രൂപങ്ങലുടെ മറവു കാരണം അറി -
വു പൂര്‍ണ്ണമായി ഉണര്‍ന്നു എല്ലാറ്റിനേയും ചേര്‍ - 
ത്തു  ഒന്നായി നാം അറിയുന്നില്ല .?
ഓരോരോ വിഷയത്തിനും അതിന്‍റെതായ രൂപവും ,
ഭാവവും ഉണ്ടല്ലോ .ചിലപ്പോളതു വസ്തുവിന്‍റെ 
രൂപത്തിലാകാം ,ഭാവനയുടെ രുപത്തിലാകാം ,
മറ്റുചിലപ്പോള്‍ ആശയത്തിന്റെ രുപത്തിലാകാം .
എന്നാല്‍ അതു  അതിരറ്റതായതു കൊണ്ടു (പരിമി -
തികള്‍ക്കു ഇടം ഇല്ലാത്തതു കൊണ്ടു ) അതിയായ 
ആനന്ദം തരുന്ന ഈ അരുമയെ അറിയുന്നവന്‍ സാ -
ധാരണ ഗതിയില്‍ ഇല്ല.
അത് കൊണ്ടു തന്നെ ഈ അത്ഭുതകരമായ സത്യം 
ആരും അറിയുന്നില്ല ? അതൊരു വിചിത്രം തന്നെ !!!
രുപത്തിലായതുകൊണ്ടു സത്യം കണ്ടെത്തുക എളു -
പ്പമല്ല!
കാരണം സത്യത്തെ രൂപം മറക്കുന്നു .ഒന്ന് നാമറി -
യണം ,എവിടെയും ,എല്ലാറ്റിലും നിറഞ്ഞിരിക്കുന്ന 
അതിമഹത്വമുള്ള പോരുളിനെ നാം തിരിച്ചറി -
യണം!!
സത്യത്തില്‍ ആ മഹാമായയായ പൊരുള്‍ നമുക്കു 
ശാന്തി നല്‍ക്കുന്ന ഒന്നാണു .പക്ഷെ ഈ സത്യം ആരും 
തന്നെ തിരിച്ചറിയുന്നില്ല  എന്നതാണു സത്യം .

ഈ പുണ്യം ലഭിച്ച  ഭൌതീക ജീവിതത്തില്‍ (ഇത്തി -
രിമാത്രമുള്ള ) നാം മായയുടെ മായാവലയത്തില്‍ 
പെടാതെ പോകണം .അതിനു ഇത്തരത്തിലുള്ള സ -
ന്ദേശങ്ങള്‍ മനുഷ്യന്മാര്‍ക്കു നന്മാവിതയ്ക്കാന്‍  സാ -
ധിക്കും തിനു എല്ലാവര്ക്കും കഴിയട്ടേ !!!

ദേവന്‍ തറപ്പില്‍ 

Wednesday, 27 February 2013

ആത്മോപദേശ ശതകം (64)
ശ്രീ നാരായണ ഗുരുദേവന്‍ 
======================
പ്രതി വിഷയം പ്രതി ബന്ധമേറി മേവു -
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ ;
അതിവിശദസ്മൃതിയാലതീതവിദ്യാ -
നിധി തെളിയുന്നി ,തിനില്ല നീതിഹാനി !!!
സാരം 
-----------
അറിവിനു വിഷയമായിത്തീരുന്ന ഓരോന്നും 
(ഓരോ വിഷയവും തടസ്സമായിരിക്കുന്നു )
ആത്മസത്യം കണ്ടെത്തുന്നതിനുള്ള തടസ്സം വ -
ര്‍ദ്ധിപ്പിക്കുന്നു.ഈ തടസത്തെ തന്നെപ്പറ്റിത്ത -
ന്നെയുള്ള  സത്യമായ ഓര്‍മ്മ മാത്രമേ ഇല്ലാതാ -
ക്കുകയുള്ള് .:
താന്‍ തന്നെയായിരിക്കുന്ന സത്യത്തെ (നിജസ്മ്രു -
തി, ആത്മ ബോധം )സംബന്ധിക്കുന്ന ഓര്‍മ്മ അ -
തിന്‍റെ അതിവിശദമായ അര്‍ത്ഥത്തിലെത്തുമ്പോള്‍ 
അറിയുന്നവന്‍ വേറെ ,അറിയേണ്ട വിഷയം 
വേറെ എന്നതിന് അതീതമായ വിലമതിക്കാനാ -
വാത്ത ജ്ഞാനം പ്രകാശമായിത്തീരുന്നതിനു .
യുക്തിപരമായ,അല്ലെങ്കില്‍ അസ്വാഭാവികമായി,
ഒരു തടസ്സവും ഇല്ല !!!
നമ്മില്‍ തന്നെ പലതരത്തിലുള്ള വിദ്യയും ഒളി -
ഞ്ഞും, തെളിഞ്ഞും മറഞ്ഞു കിടക്കുന്നുണ്ട് .എന്നാല്‍ 
നമുക്കു അത് കാണാന്‍ കഴിയുന്നില്ല എന്നതാണ് 
സത്യം .അതിനു നാം അകക്കണ്ണ് തുറക്കണം ?
അന്ധരംഗം ശുദ്ധമാക്കണം .അപ്പോള്‍ വിദ്യയാകുന്ന 
നിധി നമ്മുടെ മുന്നില്‍ തെളിഞ്ഞു വരുകയും അതിന്‍റെ 
ഫലം സ്വയം അനുഭവിക്കാനും ,മറ്റുള്ളവര്‍ക്ക് പകര്‍ന്നു 
നല്‍കാനും സാധിക്കും !
അതൊക്കെ സാധിക്കണമെങ്കില്‍ നാം ഹൃദയത്തെ 
ശുദ്ധമാക്കിയെ പറ്റു ! നമ്മുടെയൊക്കെ മനസ്സു അഴുക്കു 
നറഞ്ഞ, മലിനമായ ഒരു ജലാംശയം (കുളം )പോലെയാ -
ണു .
അത് എളുപ്പം കഴുകിക്കലയാമെന്നു വ്യാമോഹിക്കരുതു .
അതിനു സമയമെടുക്കും .പക്ഷെ ,ഉറച്ചു നിന്നുകൊണ്ട് 
പരിശ്രമിച്ചാല്‍ വിജയം നിശ്ചയം തീര്‍ച്ച !!!
എല്ലാവര്ക്കും സാധിക്കട്ടേ !!!
ദേവന്‍ തറപ്പില്‍ !!!
==============

Tuesday, 26 February 2013

ആത്മോപദേശ ശതകം (63)
ശ്രീ നാരായണ ഗുരുദേവന്‍ 
-------------------------------------------
അറിവിലിരുന്ന പരത്വമാര്‍ന്നിടാതീ-
യറിവിനെയിങ്ങറിയുന്നതെന്നിയേ താന്‍ 
പരവശനായറിവീല പണ്ഡിതന്‍ തന്‍ 
പരമരഹസ്യമിതാരു പാര്‍ത്തിടുന്നു !!!
സാരം 
======
അറിവും ഞാനും വേറല്ല ,അതായത് അറിവില്‍ 
നിന്നു താന്‍ അന്യനാനെന്നു വിചാരിക്കാതെ ഈ
അറിവിനെ (അതായത് ആത്മാവിനെ )നേരിട്ടനു -
ഭവിക്കാമെന്നല്ലാതെ അറിയേണ്ട ആത്മാവു മറ്റൊ -
ന്നാണു എന്നു കരുതിക്കൊണ്ടുള്ള അന്വേഷണം
വഴി ആ അറിവിനെ ഒരിക്കലും അറിയാന്‍ സാ -
ധിക്കുകയില്ല ?
ജ്ഞാനിയുടെ പരമ രഹസ്യമാണ് അറിയുന്ന ഞാനും
അറിയപ്പെടെണ്ട ആത്മാവും രണ്ടല്ലാത്ത തരത്തിലു -
ള്ള ഈ അറിവു ഇതാരും മനസിലാക്കുന്നില്ല !!!
ജ്ഞാനിയെ സംബധിച്ചടത്തോളം അറിവും അറിയു -
ന്നവനും ഒന്നാണു .അയാള്‍ (ജ്ഞാനി )അറിയുന്നെന്നു
പറഞ്ഞാല്‍ അറിവായിത്തീരുന്നെന്നാണര്‍ത്ഥം !!!
ദേവന്‍ തറപ്പില്‍
==============

Sunday, 24 February 2013

ആത്മോപദേശ ശതകം (62)
ശ്രീ നാരായണ ഗുരുദേവന്‍ 
=====================
പരവശനായ് പരതത്ത്വമെന്‍റെ തെന്നോര്‍ -
ക്കാരു ,തരുതെന്നു കഥിപ്പതൊന്നിനാലേ ,
വരുമറിവേതു ,വരാ കഥിപ്പതാലേ ,
പരമപദം പരിചിന്ത ചെയ്തിടേണം !!!
സാരം 
-----------
അഞ്ജാനമായ അറിവില്ലയ്മക്കു വശപ്പെട്ടു പരതത്ത്വം 
അതായത് ,ഏറ്റവും പ്രധാനപ്പെട്ട പൊരുള്‍ എന്റേതാണു 
എന്നോര്‍ക്കുന്നതു തെറ്റാണു .അറിവ് ഞാനാണു എന്ന് പ-
റയുന്നതു പോലെ ,ആത്മാവു എന്റേതല്ല .ആത്മാവു ഞാ-
നാണു എന്നറിയണം .!!!
ഇങ്ങനെ കരുതരുതെന്നും ,ചിന്തിക്കരുതെന്നും ആരെങ്കിലും  
പറയുന്നതു കൊണ്ട് മാത്രം അറിവുണ്ടാകുമോ ? അറിവു-
ണ്ടാകണമെങ്കില്‍ നാം പഠിക്കുകയും പരമപദം അറിയു-
ന്നതിനു വേണ്ടി  പരിചിന്തനം നടത്തുകയും വേണം !!!
ആരെങ്കിലും പറയുന്നതു കൊണ്ടു മാത്രം നമുക്ക് അറിവു-
ണ്ടാകുമോ? ആരെങ്കിലും പറഞ്ഞാല്‍ എങ്ങനെ അറിവു-
ണ്ടാകാനാണ് .അങ്ങനെ വരുന്നതുമല്ല അറിവു .സ്വയം നാം 
ധ്യാനിച്ചും,മനനം ചെയ്തും അതായിത്തീരണം !നാം സ്വയം 
സാക്ഷാത്കരിക്കണം .അനുഭൂതിയുണ്ടാവാതെ ,അതായതു 
ആഗ്രഹം ഉണ്ടാവാതെ അറിവായിത്തീരാന്‍ ആരുപദേശി-
ച്ചാലും ഒരു കാര്യവും ഇല്ല !
അതിനു മനസിരുത്തി ഓരോരുത്തരും മനനം ചെയ്തേ 
പറ്റു , എല്ലാവര്ക്കും അതിനു സാധിക്കട്ടെ !!!
ദേവന്‍ തറപ്പില്‍ 

Saturday, 23 February 2013

ആതോപദേശ ശതകം (61)
ശ്രീ നാരായണ ഗുരുദേവന്‍ 
=====================
വെളിവിഷയം വിലസുന്നു വേറുവേറാ -
യളവിടുമിന്ദ്രിയമാര്‍ന്നു തന്‍റെ ധര്‍മ്മം ;!
ജളതയതിങ്ങു ദിഗംബരാദി നാമാ -
വലിയോടുയര്‍ന്നറിവായി മാറിടുന്നു !
സാരം 
------------
വെളിയിലുള്ള വിഷയങ്ങളെ വെവ്വേറെ ഉള്ളതായി 
മനസിലാക്കാന്‍ ശ്രമിക്കുന്ന ഇന്ദ്രിയങ്ങള്‍ അതാതിന്‍റെ 
ധര്‍മ്മം കൈക്കൊണ്ടു ആ വിഷയങ്ങളെയൊക്കെ അള-
ക്കുന്നു എന്നും നമുക്കു തോന്നുന്നുണ്ടു .
എന്നാല്‍ ഈ തോന്നലുകളെല്ലാം അറിവില്ലായ്മ മൂ--
ലമാണു . ഇപ്പറഞ്ഞതെല്ലാം ദിക്കു ,ആകാശം ,തുട-
ങ്ങിയ എണ്ണിയാലൊടുങ്ങാത്ത  നാമങ്ങളോടൊപ്പം ,
സൂഷ്മത പ്രാപിച്ചു അറിവു മാത്രമായി മാറുന്നു !

ഇങ്ങനെ ഇന്ദ്രിയജ്ഞാനത്തിലുടെയുള്ള വിഷയ 
ബോധം അജ്ഞാനത്തിന്‍റെ സന്തതിയാണ്. ബാഹ്യ 
വസ്തുക്കളായ ദിക്കു ,ആകാശം മുതലായ അനേകം 
പേരുകളോടെ അറിവായി മാറിടുന്നു !!!
ഇതു മനസിലാക്കികൊണ്ടായിരിക്കണം നമ്മള്‍ 
പ്രവര്‍ത്തിക്കേണ്ടത് ?
ദേവന്‍ തറപ്പില്‍ 
===============

Friday, 22 February 2013


Devan Tharapil shared Jyothibai Pariyadath's status.

ഇത്തരം സന്ദേശങ്ങള്‍ അമ്മമാര്‍ നല്‍കാത്തതാണ് 
നമ്മുടെ നാട്ടില്‍ മൂല്യബോധം നഷ്ടമാകുന്നതു !!!
ജ്യോതി ഭായ് പരിയേടത്തിനെപ്പോലെ നിങ്ങളും 
ഇന്നു തന്നെ തീരുമാനമെടുക്കുക !!!
ദേവന്‍ തറപ്പില്‍
===========================
എന്റെ മക്കള്‍ക്കൊരു തുറന്ന സന്ദേശം ....

ഉണ്ണിയ്ക്കും കണ്ണനും ,

"പ്രതികരിക്കണം. പ്രതിഷേധിക്കണം . പ്രതിജ്ഞ ചെയ്യണം, വാക്കുകൊണ്ടോ നോക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒരു സ്ത്രീയെ വേദനിപ്പിയ്ക്കില്ലെന്ന് . ഒരു പെണ്ണിന് ശാരീരികമായോ മാനസികമായോ അഹിതമാകും വിധം പ്രകടിപ്പിയ്ക്കാനുല്ലതല്ല ഒരു ക്രോമസോമിന്റെ വ്യത്യാസം കൊണ്ടുമാത്രം കിട്ടിയ ഈ ആണത്തത്തിന്റെ ഊക്ക് എന്ന് പറഞ്ഞു ബോധ്യപ്പെടുത്തണം ."

അവകാശത്തോടെ അമ്മ !
 • Anil Kumar കൌമാരത്തിന്റെ ചാപല്യം .... ഇന്നത്തെ ഇന്റര്നെദറ്റ്‌ സംവിധാനത്തില്‍ എല്ലാം തുറന്ന പുസ്തകമാണ്. സന്തെശങ്ങള്‍ കൊണ്ട് കാര്യമില്ല. കൌമാരത്തിന്റെ ചിന്തയെ സ്വാധീനിക്കണം, നല്ല ദിശാ ബോധം കൊടുക്കുവാന്‍ വീടുകര്ക്കും , വിദ്യാ സ്ഥാപനങ്ങള്ക്കും്, സമൂഹത്തിനും, കഴിയണം. എന്നാലുമത്രമേ മാറ്റം വരുകയുള്ളു
 • Swapna Nair കുറ്റം ചെയ്ത അന്യന്റെ മക്കളെ തുക്കിലേറ്റണമെന്ന് ശക്തിയായി വാദിക്കുന്ന അമ്മമാരെ..സ്വന്തം ആണ്‍ മക്കളെ അല്പമൊന്നു ശാസിച്ചു വളര്‍ത്തുക.ചെറുതിലെ ശിക്ഷിച്ചാല്‍ ഒരുപക്ഷെ നാളെ നിങ്ങളുടെ മകന്റെ തലയ്ക്കു വേണ്ടി ആയിരങ്ങള്‍ ആര്‍ത്തു വിളിക്കില്ല.

  ഒരു മകന്റെ അമ്മ.
 • Devan Tharapil സത്യത്തില്‍ സ്വന്തം കുടുംബത്തില്‍ നിന്നാണ് 
  തുടങ്ങേണ്ടത് .മാതാ പിതാക്കള്‍ ചെയ്യേണ്ടത് 
  യഥാ സമയം ചെയ്യാത്തതിന്റെ കുറവാണ് 
  സമുഹത്തില്‍ ഇത്തരം കുറ്റങ്ങള്‍ വര്‍ധിക്കാന്‍ 
  കാരണം .നമ്മള്‍ എത്ര പരിഷ്ക്കാരങ്ങള്‍ നേടിയാലും
  ദേവന്‍ തറപ്പില്‍ 
ആത്മോപദേശ ശതകം (60)
ശ്രീ നാരായണ ഗുരുദേവന്‍ 
-------------------------------------------

അറിവിനെയും മമദക്കധീനമാക്കി -
പ്പറയുമിതിന്‍ പരമാര്‍ത്ഥമോര്‍ത്തിടാതെ !
പറകിലുമപ്പരതത്ത്വമെന്നപൊലീ -
യറിയറിയുന്നവനന്യമാകുവീല !.
സാരം 
----------
ഇപ്പറഞ്ഞതിന്‍റെ പരമാര്‍ത്ഥം മനസിലാക്കാതെ എന്റേത് 
എന്ന് കരുതി "എന്‍റെ അറിവു "എന്ന് പറഞ്ഞു പോരാറു-
ണ്ട്. ഇങ്ങനെ പറയുന്നുണ്ടു എന്നിരിക്കിലും അത് എന്നു 
പറയാവുന്ന പരതത്ത്വം അറിയുന്നവനില്‍ നിന്നു അന്യമ-
ല്ലാതിരിക്കുന്നതു പോലെ "എന്റേതു "എന്ന് കരുതിപ്പോരു-
ന്ന ഈ അറിവും , അറിയുന്നവനില്‍ നിന്നു വേറെയായി 
ഒന്നും ഉണ്ടായിരിക്കുന്നില്ല എന്ന് നാം അറിയണം ! 

" ഞാനാണ് അറിവെന്നും " അത് നാം അറിയുന്നില്ലായെന്നും 
ഗുരു നമ്മെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ "ഞാന്‍ "
അറിവാണ് എന്നതിനു പകരം ,"അറിവു എന്റേതാണ് "എ-
ന്നു നാം കാരുതി പോകുന്നു .അത് ഒരു തെറ്റല്ല .എന്നാല്‍ ആ 
തെറ്റു തുടര്‍ന്നു ചെയ്തു കൊണ്ടിരിക്കുന്നത് തെറ്റാണു .

അതെ പോലെ എന്‍റെ അറിവ് എന്നു പറയുന്നത് പോലെ 
തന്നെ "എന്‍റെ ആത്മാവെന്നും " പറയുന്നു .അപ്പോള്‍ ഞാനും 
ആത്മാവും ഒന്നല്ലാതായിപ്പോകുന്നു എന്നു നാമറിയണം !
സത്യത്തില്‍ ആത്മാവും,അറിവും, ഈ ഞാന്‍ തന്നെയാണു 
മനസിലാക്കി പ്രവര്‍ത്തിക്കണം .ഇത്തിരിയുള്ള ജീവിതം
ഒത്തിരി പേര്‍ക്ക് ഗുണം ചെയ്യട്ടേ ! എല്ലാവര്ക്കും നന്മമകള്‍ 
നേരുന്നു ..
ദേവന്‍ തറപ്പില്‍
---
----------------------

Thursday, 21 February 2013


!!!കനിവായ് മലയാളം !!!
===---------======-------===
കണി കാണുന്നു ഞാന്‍ മഴവില്ലയെന്നും ,
കതിരായ് പോന്നക്ഷര മാലയില്‍ !!!
സ്വരങ്ങള്‍ കിങ്ങിണി വ്യഞ്ജനവും  ചാര്‍ത്തി-
ട്ടണിഞ്ഞു കാണേണം മലയാളം !!!
ഹൃദയത്തിന്‍ തന്ത്രീല്‍ വെളിച്ചമേകീടാന്‍ ,
നിരയായംബത്തൊന്നക്ഷരം !!!
കനിവില്‍ എന്നെന്നും തെളിഞ്ഞു നില്‍ക്കുമ്പോ-
ളണച്ചു ചേര്‍ക്കേണം ഹൃദയത്തില്‍ !!!
പതിമൂന്നില്‍ തീര്‍ത്ത സ്വരങ്ങള്‍ കൊട്ടാരോം ,
മുപ്പത്തെട്ടക്ഷര വ്യഞ്ജനവും !!!
ചില്ലുകളഞ്ചെണ്ണം ചേര്‍ക്കുബോളറിവിന്‍, 
ശിഖയായ്ത്തീരേണം ഹൃദയത്തില്‍ !!!
കലയും സംഗീതം മുംബയ് പൂരമാ-
യരങ്ങു തീര്‍ത്തല്ലോ മറുനാട്ടില്‍ !!!
അക്ഷരപൂക്കള്‍ കൊണ്ടാലകള്‍ തീര്‍ക്കു-
മെന്നറിഞ്ഞു കൊള്ളേണം മലയാളി !!!
വിടരും പുഷ്പമായ്തുകില്‍വര്‍ണ്ണം ചാര്‍ത്തി-
ട്ടരങ്ങേറിടുന്നു വേദികളില്‍ !!!
കരുണ  കാട്ടേണം മറുനാടന്‍ മക്കേ -
ളണച്ചു ചേര്‍ക്കേണം ഹൃദയത്തില്‍ !!!
===============================
ദേവന്‍ തറപ്പില്‍ 
==============

ആത്മോപദേശ ശതകം (59)
ശ്രീ നാരായണ ഗുരുദേവന്‍ 
=======================
അറിവിനെ വിട്ടഥ ഞാനുമില്ല , യെന്നെ-
പ്പിരിയുകിലില്ലറിവും പ്രകാശമാത്രം !
അറിവറിയുന്നവനെന്നു രണ്ടു മോര്‍ത്താ-
ലൊരു പോരുളാ ,മിതിലില്ല വാദമേതും !
സാരം 
=====
അറിവിനെ ഒഴിവാക്കിയാല്‍ പിന്നെ " ഞാന്‍ " എന്ന സത്ത  
ഇല്ലാതാകും.എന്നെ ഒഴിവാക്കിയാല്‍ അറിവും ഇല്ലാതാകും .
ഞാന്‍ എന്നതും  അറിവു എന്നതും ഒരൊറ്റ പ്രകാശം മാത്ര-
മാണ്. അറിവെന്നതും അറിയുന്നവന്‍ എന്നും ഉള്ള രണ്ടും ,
ചിന്തിച്ചു നോക്കിയാല്‍ ഒരൊറ്റ പൊരുള്‍ മാത്രംമാണെന്നു 
മനസിലാകും .
അതില്‍ ഒരെതിര്‍ വാദവും  ഉന്നയിക്കാന്‍ കഴിയില്ല .ഇതിനെ 
സംബന്ധിച്ചു ഒരു വാദപ്രതിവാദത്തിനും ഉള്ള അവസരമില്ല 
തന്നെ !
അറിവു  തന്നെയാണു  ആത്മാവു , അഥവാ  "ഞാന്‍ " എന്ന 
പൊരുള്‍ എന്നാണല്ലോ നാമുക്ക് മനസിലാക്കാന്‍ കഴിയുന്നത്‌ .
അറിവ് എന്ന് വാക്കു  കേള്‍ക്കുമ്പോള്‍ നമ്മക്കു സംശയം തുട-
ങ്ങും . ആരുടെ അറിവ് ,എന്തിന്‍റെ അറിവു ,എങ്ങിനെയുള്ള 
അറിവു ,എവിടെയാണ് ഈ അറിവുള്ളതു ,എങ്ങിനെയാണു 
ഈ അറിവിനെ കണ്ടു  പിടിക്കുക ,അങ്ങനെ എണ്ണിയാല്‍ ഒടു-
ങ്ങാത്ത സംശയത്തിനു നാം അടിമപ്പെടും !
എന്ത് കൊണ്ട് അങ്ങനെയൊരു ചോദ്യം നമ്മില്‍  ഉദിക്കുന്നതു .
നാം  മായക്കു അടിമയാകുന്നതു കൊണ്ടാണു .അറിവു ഓരോ 
സത്തയിലും അടങ്ങിയിരിക്കുന്നു എന്ന് നാം മനസിലാക്കുന്നു-
വോ ? അപ്പോള്‍ മാത്രമേ മായ നമ്മെ വിട്ടു പോകയുള്ള് !
ദേവന്‍ തറപ്പില്‍ 
------------------------------

Wednesday, 20 February 2013

ആത്മോപദേശ ശതകം (58)
ശ്രീ നാരായണ ഗുരുദേവന്‍ -------------------------------------------നവനവമിന്നലെയിന്നു നാളെ മറ്റേ -ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ അവിരതമെണ്ണിയളന്നിടുന്നതെല്ലാം ,ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം !സാരം -----------ഒന്നിനു പിറകെ ഒന്നായി വരുന്ന പുതിയ പുതിയ അനുഭവങ്ങള്‍ ,ഇന്നലെ ,ഇന്നു ,നാളെ,മറ്റന്നാള്‍  അതി-നടുത്ത ദിവസം എന്നിങ്ങനെ ചിന്തിച്ചു കൊണ്ടിരിക്ക-രുത് ,എന്നാല്‍ ഇടമുറിയാതെ എണ്ണിയും അളന്നും അ-റിയുന്നതെല്ലാം ഭ്രമം മാത്രമാണെന്നും നാം അറിയണം "
ഇങ്ങനെയുള്ള ചിന്തയും ,സത്യവും പലതുണ്ടു എന്ന തോന്നലിലേക്കു നമ്മേ വലിച്ചിഴച്ചു കൊണ്ടു പോകും.എന്നാല്‍ ആ വഴിക്കു ചിന്തിക്കുന്നതിനു പകരം ഇങ്ങനെ അവസാനമില്ലാത്ത തരത്തില്‍ എണ്ണിയും അളന്നും ഒക്കെ അറിയുന്നതെല്ലാം ഒരു ഭ്രമം മാത്രമാണെന്നും, ഈപറഞ്ഞ-തില്‍ ഒരു ഭേദവും ഇല്ലെന്നും  അറിയേണ്ടതാണ്‌ .
അവയ്ക്കു അവയുടേതായ ഉണ്മയില്ലായെന്നും അവയി-ലൊക്കെ സത്യമായിരിക്കുന്ന പൊരുള്‍ ഒന്ന് തന്നെ ആക-യാല്‍ ,സത്തയില്‍ അവ തമ്മില്‍ ഒരു ഭേദവുമില്ലയെന്നും അറിയുകയാണു ആദ്യം ചെയ്യേണ്ടതു !
അറിവു മാത്രമാണ് സത്യം എന്നു ബോധ്യപ്പെടുമ്പോള്‍ വേറെ വേറെ എന്നത് പോലെ എണ്ണിയും അളന്നും അറി-ഞ്ഞതെല്ലാം ഒരു ഭമ ബുദ്ധിയാണെന്നു അപ്പോള്‍ പൂര്‍ണ്ണ-മായി ഉള്‍കൊള്ളാന്‍ സാധിക്കും .അതുവരെ നാം അന്വേ-ഷിച്ചു കൊണ്ടേയിരിക്കണം .ഞാന്‍ എന്ന പരമാര്‍ദ്ധം നിത്യ നൂതനമായ സത്യമാണെന്നു എപ്പോള്‍ നമുക്ക് വെളിപ്പെട്ടു കിട്ടുന്നുവോ അപ്പോള്‍ നാം മായക്കു അതീതരായിയന്നും തിരിച്ചറിയും !അതിനുള്ള ശ്രമങ്ങള്‍ നാം  നടത്തിക്കൊണ്ടേയിരിക്കണം,അതിനു തീച്ചയായും നമുക്ക് കഴിയും നന്മയുള്ളടത്തു ഉണ്മയുണ്ടാകും ,തീച്ച !

ദേവന്‍ തറപ്പില്‍ 
===============

Tuesday, 19 February 2013


പി.കെ. രവിന്ദ്രനഥിനു ആദരാഞ്ജലികള്‍ ===============================ഇന്നലെ സന്ധ്യയില്‍ സൂര്യന്‍ മറഞ്ഞുപോയ്‌ ,ഇന്നിന്‍റെ ശബ്ദം വിട പറഞ്ഞു ,നേര്‍ത്ത നിലാവും വേദനതീര്‍ത്തിട്ടു , നേരിന്‍റെ വഴിയേ പടിയിറങ്ങീ ,വേദനിപ്പാനല്ല നിങ്ങളെ ഞാനിന്നു ,സങ്കടക്കടല്‍ ചേര്‍ത്തു നേരുന്നു ശുഭ ദിനം !സങ്കടമാക്കാതെ പോകണം രാപകല്‍ ,സങ്കടക്കടലാക്കി നീയും മറഞ്ഞുപോയ്‌ 
ആദരാഞ്ജലികള്‍ നേരുന്നുഇന്നലെ സന്ധ്യയില്‍ സൂര്യന്‍ മറഞ്ഞുപോയ്‌ ,
ഇന്നിന്‍റെ ശബ്ദം വിട പറഞ്ഞു ,
നേര്‍ത്ത നിലാവും വേദനതീര്‍ത്തിട്ടു , 
നേരിന്‍റെ വഴിയേ പടിയിറങ്ങീ ,
വേദനിപ്പാനല്ല നിങ്ങളെ ഞാനിന്നു ,
സങ്കടക്കടല്‍ ചേര്‍ത്തു നേരുന്നു ശുഭ ദിനം !
സങ്കടമാക്കാതെ പോകണം രാപകല്‍ ,
സങ്കടക്കടലാക്കി നീയും മറഞ്ഞുപോയ്‌ 

ആദരാഞ്ജലികള്‍ നേരുന്നുഇന്നലെ സന്ധ്യയില്‍ സൂര്യന്‍ മറഞ്ഞുപോയ്‌ ,
ഇന്നിന്‍റെ ശബ്ദം വിട പറഞ്ഞു ,
നേര്‍ത്ത നിലാവും വേദനതീര്‍ത്തിട്ടു , 
നേരിന്‍റെ വഴിയേ പടിയിറങ്ങീ ,
വേദനിപ്പാനല്ല നിങ്ങളെ ഞാനിന്നു ,
സങ്കടക്കടല്‍ ചേര്‍ത്തു നേരുന്നു ശുഭ ദിനം !
സങ്കടമാക്കാതെ പോകണം രാപകല്‍ ,
സങ്കടക്കടലാക്കി നീയും മറഞ്ഞുപോയ്‌ 

ആദരാഞ്ജലികള്‍ നേരുന്നു

Sunday, 17 February 2013


മധുവൂറും മലയാളം 
----------------------------------

വെളുക്കുമ്പോളുണരേണം ,
മലയാളം പഠിക്കേണം 
അടുത്തുള്ള പള്ളിക്കുട -
ത്തയക്കേണം കുഞ്ഞുങ്ങളേ !

അച്ഛനമ്മയൊത്തു ചേര്‍ന്നു 
പാഠം ചോല്ലിക്കോടുക്കേണം 
കേരനാട്ടിന്‍ മഹത്വങ്ങ--
ളറിയേണം പിഞ്ചു മക്കള്‍ !

പഴങ്കഥ പഠിക്കേണം ,
പഴങ്കഞ്ഞി കുടിക്കേണം 
പതിരില്ലാ കേരനാട്ടിന്‍ 
പുതു വാര്‍ത്തയറിയേണം !

വീട്ടു പേരും സ്ഥലനാമോം 
നാട്ടിച്ചെന്നാല്‍ വായിച്ചീടാന്‍ 
അക്ഷരങ്ങള്‍ മടിക്കാതെ 
മക്കളെല്ലാം പഠിക്കേണം !

തെയ്യം തുള്ളല്‍ കഥകളി --
യൊപ്പനയും, മാര്‍ഗ്ഗം കളി ,
ചട്ടമുണ്ടും റഊക്കഎല്ലാം 
പോയകാലത്തോര്‍മ്മയായി !

ദ്രാവീടത്തീന്നുത്ഭവിച്ചു 
മധുവൂറും മലയാളം 
ശ്രേഷ്ഠമായ പദവിക്കായി 
കേണിടുന്നു മലയാളീ !

കാണം വിറ്റിട്ടോണം വേണ്ട ,
കാടു വെട്ടി നിരത്തിലും 
മലയാളം മറക്കില്ല 
മറുനാടന്‍ മക്കള്‍ നമ്മള്‍ !

ദേവന്‍ തറപ്പില്‍ 
===============

Saturday, 16 February 2013

ആത്മോപദേശ ശതകം (57)
ശ്രീ നാരായണഗുരുദേവന്‍ 
----------------------------------------
അലയറുമാഴിയിലുണ്ടനന്തമായ-
കലയിതു കല്യ ,യനാദികാര്യമാകും ;
സലിലരസാദി ശരീരമേന്തി നാനാ-
വുലകുരുവായുരുവായി നിന്നിടുന്നു !
സാരം 
--------
തിരയില്ലാത്ത കടല്‍ പോലെയുള്ളതും, അതായതു 
അലകള്‍ അറ്റുപോയ സമുദ്രമായ അറിവില്‍ എല്ലാ 
പ്രതീതികള്‍ക്കുംആധാരമായിരിക്കുന്ന മായയുടെ 
അനന്തമായ കലകള്‍ ഉണ്ടു.

ഈ മായകല  ഏതിനും സാമര്‍ത്ഥ്യമുള്ളതാണ് .ഈ 
മായാകല അനാദിയായ ,തുടക്കമില്ലാത്ത കാര്യമാ-
യി മാറിയിരിക്കുന്നു .വെള്ളം ,രസം, മുതലായ ശ--
രീരം എടുത്തു പലവിധ വിഷയത്തിന്‍റെയും രൂപ-
ത്തില്‍ ആകാരമാര്‍ന്നു നില്‍ക്കുന്നു ,
അനേകതയോടു  കൂടിയതും അനേകങ്ങളും ആയ 
ലോകങ്ങളുടെ രൂപങ്ങള്‍ പ്രാപിച്ചു ഇവിടെ കാണ-
പ്പെടുന്നു .
തിരകള്‍ക്കെല്ലാം ആധാരം കടലാണു ,സകലതിനും 
ആധാരവും അറിവാണ്,അഥവാ ആത്മാവാണ് .
ആത്മസ്വരൂപം അലകളില്ലാത്ത കടല്‍ പോലെയാ-
ണെന്നു ഗുരു ഓര്‍മ്മപ്പെടുത്തുന്നു .

അറിവാകുന്ന മഹാസമുദ്രത്തിന്‍റെ മായയില്‍ വെ-
ളിവാകുന്ന ചെറുകണിക മാത്രമാണു "ഞാന്‍".,"അഥ-
വ നാം എന്നറിയുമ്പോള്‍ ജീവിതത്തില്‍ എല്ലാ അ-
ര്‍ത്ഥവും നമ്മള്‍ ഗ്രഹിച്ചു കഴിഞ്ഞിരിക്കുന്നു .

എന്നാല്‍ സാധാരണക്കാരായ നമുക്കു പരിധികളും.
പരിമിതികളും ഉണ്ടു .അത് കൊണ്ടു ഈ പ്രതിഭാ-
സത്തിലേക്കു പെട്ടെന്ന് എത്തിക്കളയാം എന്നു ധരി-
ച്ചേക്കല്ലേ ? അതിനു വേണ്ടി നിരന്തര പ്രയത്നം,ചെ-
യ്യേണ്ടതു  ആവശ്യമാണെന്നറിയുക !
ദേവന്‍ തറപ്പില്‍ 
--------------------------