കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Sunday, 31 March 2013


പെണ്ണായ്പ്പിറന്നാൽ !!!
--------------------------------
ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം ,
പെണ്‍ഭ്രൂണഹത്യ കുറക്കണം ,നാട്ടിൽ ,
പെണ്‍കുഞ്ഞിൻ ഹത്യാകുറയ്ക്കണം !!!

പെണ്ണായ്പ്പിന്നെന്നാൽ പൊന്നായിടുമെന്നു ,
പണ്ടുള്ളോർ ചൊല്ലീതാണേ ,പണ്ടെങ്ങോ ,
പണ്ടുള്ളോർ ചൊല്ലീതാണേ !!!

പെണ്ണായ് പിറന്നെന്നാൽ കണ്ണീരായ് തീരുന്ന ,
ചൊല്ലെല്ലാം പൊള്ളയാണേ ,ഇന്നെല്ലാം  ,
ചോല്ലെല്ലാം പൊള്ളയാണേ  !!!

സ്വാശ്രയങ്ങൾ നേടി ശാക്തികരിച്ചല്ലോ ,
ശക്തിയും നേടിയല്ലോ ,സ്ത്രീകളും ,
സമ്പത്തും നേടിയല്ലോ !!!

കാലങ്ങൾ മാറിപ്പോൾ കാര്യ മറിഞ്ഞതും ,
കാതലിൽ  മാറ്റമുണ്ടായ് ,കലികാല ,
കാതലിൽ മാറ്റമുണ്ടായ് !!!

ഭ്രരണസിരകളിൽ സ്പോർട്ട്സ്സ് രംഗങ്ങളിൽ ,
ഭാമിനി ദേവിയായീ  ,ഭാരത നാരി ,
ഭാമിനി ദേവിയായീ !!!

കാലത്തെ തോൽപ്പിച്ചു കാവ്യം രചിക്കുവാൻ ,
കാത്തിരിക്കുന്നോരാണേ ,നാരികൾ ,
കാത്തിരിക്കുന്നോരാണേ !!!

ദേവൻ തറപ്പിൽ!!!
===============

Saturday, 30 March 2013


ജ്വാലകൾ(ദേവൻ തറപ്പിൽ )
======------------======
അണയില്ലൊരിക്കലും ,
അറിവിന്റെ ജ്വാലകൾ ,
അടരില്ലൊരിക്കലും ,
ആകാശപ്പുവിതൾ !!!

മേഘങ്ങളറിവിനെ ,
മൂടുവാൻ വന്നെങ്കിൽ ,
മിന്നൽ പ്പിണറായി ,
കവിതകൾ വളരണം !!!

അക്ഷരങ്ങൾ കൊണ്ടു ,
അത്ഭുതം തീർക്കണം ,
അർപ്പണ ബോധത്തിൽ ,
ആശങ്ക മാറ്റണം !!!

തീ മഴ പെയ്യണം ,
മനുഷ്യത്തുരുത്തിലും ,
തീയാണച്ചീടണം ,
മാനവ ഹൃദയങ്ങൾ !!!
ദേവൻ തറപ്പിൽ !!
==============

Saturday, 23 March 2013


രണ്ടു തരം നീതിയോ !!!
================
സഞ്ജയദത്തിനു ജാമ്യം കൊടുക്കുവാൻ ,
മർക്കണ്ഡെ,കട്ജു പറയുന്നല്ലോ !!

അതുപോൽ നാട്ടിലൊരുപാടുപേരുകൾ ,
ജാമ്യമില്ലാതെയിരിക്കും, ജയിലിൽ !!

മാപ്പു നൽകീടണം തീവ്രവാദികൾക്കും ,
പരിരക്ഷ നൽകാൻ പണച്ചാക്കു ചുറ്റിനും !!

ഗാന്ധിപ്പടത്തിൽ നടിച്ചതിനാൽ കൊണ്ടു ,
ഗാന്ധിയെ പോലെന്നു  മോഹൻലാലും !!

സന്ദേശംനൽകി പ്രചോദണം നൽകണം,
നീതി ജനങ്ങൾക്കു തുല്യമാകാൻ !!

മദനീ കിടന്നു ദശാബ്ദത്തീലേറേയായ് ,
നീതിക്കു  മുറവിളിയെങ്ങുമില്ല !

മദനിക്കു വേണ്ടി വിളിക്കുന്നോരൊക്കെയും ,
ഒരു സമുദയത്തിനാളു മാത്രം !!!

എവിടെ സിനിമാക്കാർ മോഹൻലാൽ കൂട്ടർ ,
എവിടെ ജനായത്ത നീതിയൊക്കെ !!

നാടിൻ പണം ദൂർത്തടിക്കുന്ന സിനിമകൾ ,
നാടിന്റെ ശാപമായ്തീരുന്നിന്നു !!

ഇറ്റലിക്കാർക്കായി നാട്ടിൽപുതിയൊരു ,
പുത്തൻ വ്യവസ്ഥയും ചേർത്തു പോലും !!

കേൾക്കാൻ സുഖമുണ്ടു ലോകരേ നിങ്ങളും ,
കേട്ടിട്ടുറക്കം നടിച്ചിരുന്നോ !!!
ദേവൻ തറപ്പിൽ !!!
---------------------------

Thursday, 21 March 2013


മുഖ്യമന്ത്രി ഊമ്പൻ  ചാണ്ടിയുടെ പ്രേമം !!!
===================================

എണ്ണക്കമ്പനികൾ പഴനിലയിൽ പെട്രോൾ കൊടുക്കണം .
ഹൈക്കോടതി !!!
ഉടനെ വന്നു മുഖ്യ മന്ത്രി ഊമ്പൻ ചാണ്ടിയുടെ വിധി !!!
ഹൈക്കോടതി വിധി എതിരായാൽ ,കമ്പനിയുടെ നഷ്ടം 
ഗവണ്‍മെന്റു നൽകും !!!
പോരെ പൂരം ???????
എൻഡോസല്ഫാൻ ഇരകൾക്കു ഹുമൻ റൈയ്സ് 
കമ്മിഷൻ പറഞ്ഞ തുക ഇനിയും കൊടുക്കാത്ത നാറിയ 
ഭരണക്കാർ ,കുത്തക കമ്പനിക്കു നഷ്ടം കൊടുക്കാൻ ധൃതി 
കാട്ടുന്നു .ഇവർക്കു പാവപ്പെട്ടവരുടു  എന്തൊരു സ്നേഹം .
ഇനിയും കൊടുക്ക്‌ ഈ നാറികൾക്കു വോട്ടു !!!!!!!!!!!!!!
ദേവൻ തറപ്പിൽ !!
================

Tuesday, 19 March 2013

എൻഡോസൾഫാൻ പ്രശ്നം  മുംബൈയിൽ
ഐക്യദാർഡ്യ ധാരണ നടത്തി !!!

Monday, 18 March 2013

ആത്മപദേശ ശതകം (71)
ശ്രീ നാരായണ ഗുരുദേവൻ 
-----------------------------------------------
സവനമൊഴിഞ്ഞു സമത്വമാർന്നു നിൽപീ -
ലവനിയിലാരു ,മനാദിലീലയത്രേ :!
അവിരളമാകുമിതാകവേയറിഞ്ഞാ -
ലവനതിരറ്റ സുഖം ഭവിച്ചിടുന്നു !!!
സാരം 
---------
ലോകത്തു ആരും യഗാദി കർമ്മങ്ങൾ അനിഷ്ടി -
ക്കാതെ ഇല്ലെങ്കിൽ ഉപേക്ഷിച്ചു കൊണ്ടു സമത്വം ,
സമനില കൈവന്ന നിലയിൽ സ്വീകരിക്കാറില്ല .
ഭാവങ്ങൾ മാറി മാറി വരുക എന്നതു അനാദി-
യായി നടന്നുകൊണ്ടിരിക്കുന്ന തുടക്കമില്ലാത്ത
വിളയാട്ടമായ ഒരു ലീലയത്രേ .
ഇടതടവില്ലാതെ എല്ലായിടത്തും നടന്നു കൊണ്ടി-
രിക്കുന്ന ഈ മാറ്റങ്ങളെയും ,അതിൽ മാറാതെ
നിൽക്കുന്ന സത്യത്തെയും അറിയുവാൻ ഇടയാ-
യാൽ അങ്ങനെ അറിയുന്നവനു അളവില്ലാത്ത
ആനന്ദം അനുഭവിക്കാൻ സാധിക്കും ,അല്ലെങ്കിൽ
അതിരറ്റ സുഖം ഉണ്ടാകും എന്നു ഗുരു നമ്മെ ഓർ-
പ്പെടുത്തുന്നു .
ദേവൻ തറപ്പിൽ
------------

Saturday, 16 March 2013

ആത്മോപദേശ ശതകം (70)
ശ്രീ നാരായണ ഗുരുദേവാൻ 
----------------------------------------
ഒരു രതി തന്നെയഹന്തയിന്ത്രിയാന്ത: ,
കരണകളേഭരമെന്നിതൊക്കെയായി !
വിരിയു,മിതിന്നു വിരാമമെങ്ങു ,വേറാ -
മറിവവനെന്നറിവോളമോർത്തിടേണം !!
സാരം 
---------
ഒരേ വിഷത്തോടുള്ള ആഭിമുഖ്യം ഒന്നു  തന്നെയാണു.
അഹന്ത ,ഇന്ദ്രിയം ,അന്ത:കാരണം ശരീരം എന്നിവ -
യൊക്കെയും രൂപം കലർന്നു വിലസുന്നതു .ഇങ്ങനെ 
വിരിയുന്നതിനു അവസാനംഎവിടെയാണുഎന്നു 
അറിയുന്നവനായ ഞാൻ വേറെ ആണു എന്നു കരുതു-
ന്നടത്തോളം ,അഹന്ത,ഇന്ദ്രിയം,മുതലായവയിൽനിന്നു 
ഭിന്നമാണു .എന്നു ചിന്തിച്ചു കൊണ്ടേയിരിക്കണം ,എ-
ന്നു ഗുരു ഒർമ്മിപ്പിക്കുന്നു !!!
ദേവന തറപ്പിൽ 
---------------

Thursday, 14 March 2013

ഫഖീര്‍ഗാന്ധി!!!

അര്‍ദ്ധനഗ്നൻ ഫഖീര്‍ഗാന്ധി!!!
====ദേവൻ തറപ്പിൽ ====

അല്‍പ വസ്ത്രത്തില്‍ കണ്ടതും ഗാന്ധിയെ ,
ഉള്‍ഭയത്തോടെ ചോദിച്ചു കുട്ടിയും !

ബാപ്പുജിക്കെന്തേ കുപ്പായ മില്ലയോ ,
ഒന്നു ഞാന്‍ നാളെ കൊണ്ടെത്തരട്ടയോ ?

കുട്ടിചോദിച്ചമാത്രയിൽ ഗാന്ധിജി ,
പുഞ്ചിരിച്ചിട്ടുച്ചൊല്ലിയുമന്നേരം !

ഒന്നു പോരെന്റേ മോളെയെനിക്കിന്നു ,
രണ്ടും,നാലും മതിയാവതില്ലല്ലോ !

വേണംനാൽപതു കോടിക്കുപ്പായങ്ങള്‍ ,
വേണമത്രയും ഭാരതമക്കള്‍ക്കു !

അത്ഭുതം കൂറി കുട്ടിയുമന്നേരം ,
നിന്നൊരുനേരം ബാപ്പുജിചൊല്ലിയും !

കുപ്പായങ്ങള്‍ക്കുംവകയില്ലാത്താളുകള്‍ ,
ഒറ്റനേരത്തിൻ ഭക്ഷണത്തിന്നുമായ്‌ ,!

ഭിക്ഷകൊണ്ടു നടക്കുന്നകാണുമ്പോള്‍
അര്‍ദ്ധനഗ്നനാകാതെനിക്കാവുമോ ??

ഇന്നു ഗാന്ധിജിഉണ്ടായിരുന്നെങ്കില്‍ ,
എന്തുചൊല്ലിടും ബാപ്പുജിയോടുനാം ?
-------------=================---------
ദേവന്‍ തറപ്പില്‍
------------------------
(ഒരിക്കല്‍ അര്‍ദ്ധ നഗ്നനായി ഗാന്ധിജിയെ 
കണ്ടപ്പോള്‍ ഒരു കുട്ടി അദ്ദേഹത്തോടു
ചോദിച്ചു"ബാപ്പിജി"അങ്ങു എന്തുകൊണ്ടു 
കുപ്പായം ഇടാത്തത് ?അതു കവിതയില്‍ )

Wednesday, 13 March 2013കേരള നവോത്ഥാനത്തിന്‍റെ സൃഷ്ടാവു !!!
---------------------------------------------------------------
കേരള നവോത്ഥാനത്തിന്‍റെ വിത്തു പാകിയതും ,
മുളപ്പിച്ചതും അന്നു അരുവിപ്പുറത്തായിരുന്നല്ലോ !
ഏറ്റവും ലളിതമായിരുന്ന ഒരു നീക്കത്തിലൂടെ നെ -
യ്യാറിലെ  ആഴമുള്ള ശങ്കരന്‍ കുഴിയില്‍ നിന്നും മു -
ങ്ങിയെടുത്ത ഒരു ശില കരയില്‍ വിഗ്രഹമായി 
പ്രതിഷ്ഠിക്കുകയും ,കേരളത്തിന്‍റെ മനസ്സു വിമലീ -
കരിക്കപ്പെട്ടതും ശ്രീ നാരായണ ഗുരുദേവന്‍റെ ചരിത്ര 
പ്രസിദ്ധമായ ഈ ശിലാ വിഗ്രഹ പ്രതിഷ്ഠകൊണ്ടാ-
യിരുന്നല്ലോ ???? 
ദേവന്‍ തറപ്പില്‍ 

അത് കൊണ്ടാണു ഗുരുദേവന്‍ ദര്‍ശ-
മാലയില്‍ സൂചിപ്പിച്ചതു ,,,,,
ഏകം സത്യം ന ദ്വിതീയം 
ഹ്യസത്യം ഭാതി സത്യവതു 
ശിലൈവ ശിവലിംഗം ന 
ദ്വിതീയം ശില്പിനാ കൃതം !!
സാരം 
-------
സത്യം ഒന്നേയുള്ളൂ രണ്ടാമതൊന്നില്ല .അസത്യം സത്യം 
പോലെ തോന്നുന്നുവെന്നുമാത്രം .ശില തന്നെയാണു ശി-
വലിംഗം .പക്ഷെ ശില്പി തീര്‍ത്തതാനെങ്കിലും അതു 
യഥാര്‍ത്ഥശിലയെന്നു പറയാനാവില്ല .ശിവലിംഗം കല്ലു 
തന്നെയാണെന്നതു ശരിയാണു .എന്നാല്‍ അതിനു ലിംഗ-
ത്വം ആരോപിക്കുമ്പോള്‍ വിപ്ലവകാമായ പരിണാമാം 
സംഭവിച്ചുയെന്നു അരുവിപ്പുറം പ്രതിഷ്ഠ കൊണ്ട് 
തെളിയിച്ചില്ലേ !!!
 
ദേവന്‍ തറപ്പില്‍ !!!

Tuesday, 12 March 2013

അരുവിപ്പുറത്തെ തീ നാളം 
ഭാരതത്തെ ഇരുട്ടില്‍ നിന്നകറ്റി !!!
------------------------------------------------
ശ്രീ നാരായണ ഗുരുദേവന്‍ അരുവിപ്പുറത്തു 1888 ഫെ -
ബ്രുവരി മാസം ശിവരാത്രി നാളില്‍ നടത്തിയ ശിവലിം-
ഗ പ്രതിഷ്ട ഇരുട്ടിലാണ്ടു കിടന്നിരുന്ന ഭാരതത്തില്‍ പ്ര -
കാശത്തിന്‍റെ അഗ്നിശിഖയുടെ കൊടിമുടിക്കു അര്‍ദ്ധരാ-
ത്രിയില്‍ തിരികൊളുത്തുകയായിരുന്നു .അധകൃതനായ 
ശ്രീ നാരായണനു ശിവ പ്രതിഷ്ഠ നടത്താന്‍ ഏതു വേദ -
ത്തിലാണു വിധിച്ചതെന്ന ആഡ്യബ്രാഹ്മണന്‍റെ ചോദ്യത്തി
നു ഗുരു നല്‍കിയത് ,"നാം ഈഴവ "ശിനെയാണു പ്രതിഷ്ടി -
ച്ചതെന്നായിരുന്നു !!!
ഗുരുദേവന്‍റെ വാചാര്‍ത്ഥ്യം ശ്രവിക്കുകയും ലക്ഷ്യാര്‍ത്ഥം 
കാണാതെ പോയ ബ്രാഹ്മണന്‍റെ തലത്തിലേക്ക് ഇന്നു ശ്രീ 
നാരായണിയരും കൂപ്പു കുത്തി വീഴുകയാണു എന്നു പറ-
യേണ്ടി വരുന്നു ഏറെ ദുഖകരം തന്നെയാണു!!!!!
ദേവന്‍ തറപ്പില്‍ !!!
===============
ആത്മോപദേശ ശതകം (69)
ശ്രീ നാരായണ ഗുരുദേവന്‍ 
---------------------------------
ശ്രുതിമുതലാം തുരഗം തൊടുത്തൊരാത്മ -
പ്രതിമയെഴും കരണ പ്രവീണനാളും ,
രതിരഥമേറിയയഹന്തരമ്യരൂപം 
പ്രതി പുറമേ പെരുമാറിടുന്നജസ്രം !!!
സാരം 
---------
ചെവി ,കണ്ണ് ,മൂക്കു മുതലായ ജ്ഞാനേന്ദ്രിയങ്ങള്‍ ,
(പഞ്ചേന്ദ്രിയങ്ങള്‍) )ആകുന്ന കുതിരകളെ പൂട്ടിയി -
ട്ടുള്ളതും ,ആത്മാവിന്‍റെ പ്രതിരൂപം അകത്തു അ -
തായത് യജമാനെന്‍റെ സ്ഥാനത്തു ഇരിക്കുന്നതും ,ഇ-
ന്ദ്രിയങ്ങളില്‍ സാമര്‍ത്ഥ്യമുളളവനായ മനസ്സു ,അ -
ല്ലെങ്കില്‍ അന്ത:കരണം എന്ന സമര്‍ത്ഥനായ മനസ്സു ,
തേരാളിയോടു കു‌ടി തെളിയിക്കുന്നതും ആയ രതി 
എന്ന രഥത്തില്‍ കയറി "അഹന്ത "പുറമെയുള്ള മ -
നോഹരമായ രമ്യ രൂപങ്ങള്‍ തോറും ഇടതടവില്ലാ-
തെ ബാഹ്യലോകത്തു പെരുമാറിക്കൊണ്ടിരിക്കു -
ന്നു .(നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു )
ഭോഗ്യ വിഷയങ്ങളില്‍ ഞാന്‍ ശരിയാണു എന്നു 
കരുതുമ്പോള്‍ ,,(നമ്മള്‍ )
അഹന്തയെ ഗുരുദേവന്‍ ഒരാളായി വിഭാവനം ചെ -
യ്യുകയും രതിയെ രഥമാക്കി ,ഇന്ദ്രിയങ്ങളെ കുതിര -
കളാക്കി ,മനസിനെ തേരാളിയാക്കി വിഷയങ്ങളെ  -
യൊക്കെ ഒരു രഥസഞ്ചാരമാക്കി ,മനുഷ്യന്‍റെ രമി -
ക്കാനുള്ള അതിരു കവിഞ്ഞ ആഗ്രഹത്തെയാണ് ഇ -
വിടെ പല വിഷയങ്ങളായി വിവരിക്കുന്നതു !!!

ഞാന്‍ ആത്മാവാണ് എന്നതു മറന്നു ഞാന്‍ രസിക്കു-
ന്നവനാണ് ,അല്ലെങ്കില്‍ രമിക്കാന്‍ മാത്രമാണ് ഈ ജീ -
വിതം എന്നു കരുതുമ്പോഴാള്‍ ,അതിനു വേണ്ടി അ -
ന്വേഴിച്ചു നടക്കുകയും ,അതില്‍ മാത്രം മനസ്സു വ്യാ -
പരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ അറിയാതെ പോകു-
കയും ചെയ്യുമ്പോളാണ് ,ഇന്നു നാം നേരിട്ടുകൊണ്ടി -
രിക്കുന്ന ഹീനവും ,എന്നാല്‍ ഹൃദയഭേദകവുയമായ   
വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരുന്നത്‌ .
ഇതിനോരറുതി വരണമെങ്കില്‍ മനുഷ്യന്‍ ആത്മീയ  -
മായ കാര്യങ്ങള്‍ പഠിക്കുകയും മനസ്സു നന്മയിലേക്കു 
തിരിച്ചു വിടുകയും ചെയ്യണം !!!
ഈശ്വരനില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരി-
ക്കുകയോ ചെയ്യാം .എന്നാല്‍ അതില്‍ അടങ്ങിയിട്ടുള്ള 
സന്ദേശങ്ങള്‍ നമുക്കു ,അല്ലെങ്കില്‍ നമ്മെ നന്മയിലേക്ക് 
നയിക്കുന്നതാണെന്ന കാര്യത്തില്‍ യാതൊരു സംശയവും 
വേണ്ട ! അത്തരത്തില്‍ ചിന്തിക്കാനും ,പ്രവര്‍ത്തിക്കാ-
നും എല്ലാവര്‍ക്കും കഴിയട്ടെയെന്നു ഞാന്‍ ആശിക്കുന്നു !

ഇന്നു നടക്കുന്ന എല്ലാ ആക്രമങ്ങള്‍ക്കും കാരണം മനുഷ്യ
ന്‍റെ അധിമോഹമാണ് .അതിനു അറുതി വരുത്തണം .
വരുത്തിയെ പറ്റു !!! അല്ലെങ്കില്‍ ആറുമാസം മാത്രമായ 
കുഞ്ഞിനെപ്പോലും ,ഇതിനു മുംബോരിക്കലും കേള്‍ക്കാ-
ത്ത തരത്തില്‍,പീഡിപ്പിക്കുന്ന ഒരു സമുഹത്തിന്റെ അവ-
സ്ഥ ഒന്നു മനസിരുത്തി നാം ആലോചിക്കണം  അതിനു മാ-
റണമെങ്കില്‍ "നമ്മുടെ മനസ്സു എവടെ നില്‍ക്കുന്നു എന്ന് 
സ്വയം അല്പമെങ്കിലും ചിന്തിക്കാന്‍ തയ്യാറായാല്‍ ഉത്ത-
രം നമുക്ക് തന്നെ കണ്ടെത്താന്‍ സാധിക്കും 
പ്രിയമുള്ളവരേ അല്പം നിന്നു ,ഒന്നു ചിന്തിക്കു ??????
ഈ സമുഹത്തിന്‍റെ ഇന്നത്തെ പോക്ക് എങ്ങോട്ടാണു ??
ഇതിന്റെ അവസാനം എവിടെ ??
നാം പാലുട്ടി വളര്‍ത്തി കൊണ്ടു വന്ന 
നമ്മുടെ സദാചാര ബോധം എവിടെ ??
ഇതു തുടരുന്നതാണോ നല്ലത് ???
ഇതു അവസാനിപ്പിക്കെണ്ടതല്ലേ ??
നമുക്കെവിടെയാണ് പിഴാച്ചത് ??
ഒരു പരിചിന്തനം നടത്തി ഇതു 
അവസാനിപ്പിക്കെണ്ടേ ?????
വീട്ടില്‍ നിന്നാണു തുടങ്ങേണ്ടത് ??
മാതാവില്‍ നിന്നാണു തുടങ്ങേണ്ടത് ??
എനിക്ക് സമയമില്ലായെന്നു നിങ്ങള്‍ പറഞ്ഞതു കൊണ്ട് 
നിങ്ങള്‍ക്കതില്‍ നിന്നും രക്ഷപെടാന്‍ കഴിയില്ല .സമുഹ-
ത്തിന്‍റെ ശാപം നിങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരും തീര്‍ച്ച !!!
അതാണിന്നു ,ഫെസ്ബുക്കിലും ,മറ്റു മാദ്യമങ്ങളില്‍ക്കൂ-
ടിയും മാതാ,പിതാക്കളെ ശപിച്ചു കൊണ്ട് ജനങ്ങള്‍ പ്രതികരി -
ക്കുന്നത് .ഇതു നാം കണ്ടില്ലെന്നു നടിക്കരുത് "
ഒന്നു .............?
ഇനിയെന്തു ...?
ദേവന്‍ തറപ്പില്‍ 
-------------------------
   

Monday, 11 March 2013


കേരളത്തിലെ ജനങ്ങളെ ഇവള്‍ വിഡ്ഢികളാക്കി 
ഇവള്‍ക് ഓശാന പാടിയ മാധ്യമങ്ങള്‍ എവിടെ 
ഫേസ് ബുക്ക്‌ പേജ്കള്‍ എവിടെ???  
എവിടെ മാധ്യമ നപുംസകങ്ങളെ !!!
കണ്ടില്ലേ ഇതൊന്നും കാണുന്നില്ലേ ???
അമൃതേ,,,

നീ പരിഹസിച്ചത് ഒരു സമൂഹത്തേയാണ്, നീ ചൂഷണം 
ചെയ്തത് എന്നും സ്ത്രീപക്ഷ നിലപാടുകളെടുക്കുന്ന 
മുഴുവൻ പേരേയുമാണ്. അതിലുപരി സ്വപക്ഷത്തെ 
തന്നെയാണ്....

പുരുഷു, പഴയ സിനിമയിലെ ഒരു ഡയലോഗ് ഇവിടെ 
നിങ്ങളെ ഓർമ്മിപ്പിക്കട്ടെ,,,
"നീ അടക്കമുള്ള മുഴുവൻ 
സ്ത്രീകളും ചിരിച്ചുകൊണ്ട് ശപിക്കും, കരഞ്ഞുകൊണ്ട് 
കൊഞ്ചും"


ഇതിനോട് പുരുഷുവിന് നൂറു ശതമാനം യോജിക്കാനാവില്ല,,, 
എങ്കിലും,,,,, എങ്കിലും നിന്നെ പോലെ കുറച്ചുപേരുണ്ടായാൽ 
അതു എനിക്കും കൂട്ടുകാർക്കും വിശ്വസിക്കേണ്ടിവരും....

ഒപ്പം ഒന്നു കൂടി ഓർമ്മിപ്പിച്ചോട്ടെ,,,, പുറത്തിറങ്ങാനാവാ -
ത്തവിധം ആ ചെറുപ്പക്കരെ പരിഹസിച്ചവരെ,, നാറ്റിച്ചവരെ.... 
അത് തിരുത്തേണ്ട ഉത്തരവാദിത്തം നിങ്ങൾക്കുണ്ടെന്ന് ...
ദേവന്‍ തറപ്പില്‍ !!!
Photo: കേരളത്തിലെ ജനങ്ങളെ ഇവള്‍ വിഡ്ഢികളാക്കി ഇവള്‍ക് ഓശാന പാടിയ മാധ്യമങ്ങള്‍ എവിടെ ഫേസ് ബുക്ക്‌ പേജ്കള്‍ എവിടെ???

Friday, 8 March 2013


ഉണരൂ നാരികളേ 
==============
ഉണരുക വേഗം   ഉണരുക വേഗം ,
വനിതകള്‍ നിങ്ങള്‍ ഉണരൂ വേഗം !!

കരയരുതേ പെണ്‍ കൊടികള്‍ തുല്യത -
നേടാനുര്‍ജ്ജം പോരാടീടുക !!!

പുതിയൊരു നാളെ പുതിയ പ്രഭാതം ,
പ്രഭ ചൊരിയാനായ് പൊരുതുക നിങ്ങള്‍ !!

അതൃപ്തി കാട്ടി കനലു നിറച്ചും ,
പുകയും മനസുകള്‍ നീറ്റാതേ !!!

വിരിയും കൈവഴി താങ്ങുകളൊക്കെ ,
വിലക്കു നീക്കൂ മഹിളകളെ !!!

തുല്യത വേണം സ്വാതന്ത്ര്യത്തിന്‍ ,
മൂല്യം കാക്കാന്‍ പോരാടിടുക !!!

"നിര്‍ഭയ,"സൗമ്യ,"മലാലയുമല്ല" ,
നീതികള്‍ കോടതി പാലിക്കേണം !!!

ഉണരുക നിങ്ങള്‍ കലികാലത്തിന്‍ ,
ചാവേറാകുക നാരികളേ !!!!!
----------------------------
ദേവന്‍ തറപ്പില്‍ 
-------------------

ഐസ് ക്രീമില്‍ !!!
-----------------------------
കാമകേളി നടത്തിയും ,
കാമപൂര്‍ത്തിക്കിരയാക്കി ,
എം .പി.മാരാല്‍ ഭരിച്ചിടും ,
ഭാരതം മഹാ ഭാരതം !!

ഐസ്ക്രീമില്‍ മുങ്ങി പ്പോങ്ങി ,
ഐസായി കേരനാടും 
ഐക്യമായി ഭരിക്കുന്നു 
ഐക്യമുള്ള മന്ത്രിമാരും !!

പാട്ടു പാടി നടന്നൊരാള്‍ ,
പാട്ടുമൂത്തു വിമാനത്തില്‍ 
സീറ്റിലുള്ള പെണ്‍കൊടിയെ 
കാമകേളിക്കിരയാക്കി !!

പണ്ടു മുഖ്യന്‍ കേരള സിംഹം ,
പെണ്ണു കേസ്സു കേട്ടപാടേ 
രാജി വെക്കാന്‍ പറഞ്ഞിട്ട് 
പിണ്ഡം വച്ച് പുറത്താക്കി !!

ഇന്നു യുവ മന്ത്രി പുത്രന്‍ ,
കാമാ കേളി മന്ദിരത്തില്‍ 
അനസ്യുതം തുടര്‍ന്നപ്പോള്‍ 
ചക്ര വ്യുഹം തീര്‍ത്തിതല്ലോ !!

ഇന്നു നാടിന്‍ ഷണ്ഡന്‍ മുഖ്യന്‍ 
പിന്തിരിപ്പന്‍ നയവുമായി 
പീഡകന്മാര്‍ മന്ത്രിമാരെ 
രക്ഷക്കായി തന്ത്രം നെയ്തു !!

കേണിടുന്നു ഗുരുവിന്‍ നാടു ,
വാണിടുന്നു പീഡകന്മാര്‍ 
നാം തിരികെ പോയിടുന്നോ ?
ഭ്രാന്താലയ നിലയിലേക്കും !!!

ഭാരതത്തിന്‍ പുണ്യ വാക്യം 
ഓര്‍മ്മയുണ്ടോ നരാദമരേ ?
സ്ത്രീകള്‍ ദേവികളാണെന്നു 
ഭാരതത്തിന്‍ സുത്ര വാക്യം !!!

ദേവന്‍ തറപ്പില്‍
--------------------------

Thursday, 7 March 2013


ഇവരെ കഴുവിലെറ്റുക  ???
=======================
മുലകുടി മാറാത്ത 
കാമം ജ്വലിക്കുന്ന കണ്ണുകളില്ലാത്ത ,
നിര്‍ജീവമായ ,
എല്ല് തൂങ്ങിയ കറുത്ത ,
ഒരു പേക്കോലം !!!
തടിച്ച മുലകളില്ലാത്ത ,
ഓള മാടിക്കുന്ന നിതംബമില്ലാത്ത ,
വശ്യതയാര്‍ന്ന സൌന്യര്യമില്ല ,
എന്നിട്ടും നരാധമന്മാര്‍ ,
നിങ്ങള്‍ ചികഞ്ഞു കൊത്തിപ്പറിച്ചു !!
നിന്‍റെ ,കാമായുധം നീ അസ്ഥ പ്രഞ്ഞയായ ,
ശരീരത്തില്‍ തുളച്ചു കയറ്റുമ്പോള്‍ ...!
നരാധമ ,നീ മറന്നത് ഒരു നിമിഷം !!
ജീവിക്കാന്‍ കൊതിച്ച ,
പിഞ്ചു കുഞ്ഞിനെ നീ ,
കടിച്ചു ചവച്ചപ്പോള്‍ ,തകര്‍ന്നതു ,
ദൈവത്തിന്റെ സ്വന്തം നാടിന്‍റെ ,
പൊള്ളയായ പെരുമയും !!!
ലോകമറിഞ്ഞത് ,
ശബ്ദിക്കാന്‍ കഴിയാത്ത ,
ഒന്നനങ്ങാന്‍ പോലും  കഴിയാത്ത ,
ഒച്ചയിടാന്‍ കഴിയാത്ത ,മുലകുടി മാറാത്ത ,
പ്രതികരിക്കാനാവാത്ത കുഞ്ഞിനെ കടിച്ചു കീറിയ 
നരാധമ നിനക്ക് മാപ്പില്ല !!!
നിന്നെ ഞങ്ങള്‍ , നിയമത്തിനു കൊടുക്കില്ല ?
നിന്നെ  ജനീപ്പിച്ച പാപികളായ നിന്‍റെ മാതാപിതാക്കള്‍ക്ക്‌ കൊടുക്കില്ല !
നിന്നെ ഞങ്ങള്‍ നിന്‍റെ കുടുംബത്തിനു കൊടുക്കില്ല ?
നിന്നെ ഞങ്ങള്‍ അനീതിക്കാരായ പോലീസിനു കൊടുക്കില്ല ?
നിന്നെ ഞങ്ങള്‍ ,,,,,,,|
പരസ്യമായി ജനങ്ങളുടെ മുന്നില്‍ ,
വിചാരണ ചെയ്യുതു 
കഴുവിലെറ്റും !!!
ഈ ജനങ്ങളാണ് ,
ഈ രാജ്യത്തിന്‍റെ പരമാധികാരി !!!
ഞങ്ങള്‍ വിധിക്കുന്നു ദുഷ്ടന്‍ന്മാരെ നിങ്ങള്‍ക്ക്‌  
കൊലക്കയര്‍ !!!
ഇനി ഞങ്ങള്‍ക്ക് വിശ്രമമില്ല !!!
ബധിരന്മാരായ ഭരണാധികാരികള്‍ ,
അവര്‍ നിന്‍റെ  വിളി കേള്‍ക്കില്ല !
അന്ധന്മാരായ നീതി പീഡങ്ങള്‍ ,
അവര്‍ക്കു നിന്‍റെ വേദന അറിയില്ല !!
അവര്‍ക്ക്  വിശപ്പാണു !!!
അധികാരകാരത്തിന്‍റെ വിശപ്പു "
അഴിമതിക്കുള്ള ആര്‍ത്തിയുടെ വിശപ്പു ?
ഇവര്‍ക്ക് കണ്ണ് കാണില്ല ,
കാതു കേള്‍ക്കില്ല ,
അധികാരത്തിന്‍റെ മത്തു പിടിച്ചിരിക്കുന്നു !!
ഇവരെ നമ്മള്‍ എന്ത് ചെയ്യണം !!
ലോകരെ നിങ്ങള്‍ തീരുമാനിക്കു ?
നമുക്ക് ഈ നരാധമന്മാരും ,
നിയമ സംരക്ഷണം തരാത്ത ,
ഭരണാധികാരികളും ഒരുപോലെയാണ് ?
നിങ്ങള്‍ തീരുമാനിക്ക് ?
ജനങ്ങള്‍ നിങ്ങളാണ് ഈ രാജ്യത്തിന്റെ !!
പരമാധികാരികള്‍ !,???
ദേവന്‍ തറപ്പില്‍ 
-----------------
 

 

Wednesday, 6 March 2013


യോനികള്‍ താഴിട്ടു പൂട്ടു !!!
======---------=======-----=====
മുലകളും യോനിയും കാണിച്ചിട്ടാണോ ,
തുണിയു മുരിഞ്ഞു നടന്നതു കൊണ്ടോ ?
മൂന്നു വയസ്സുള്ള കുഞ്ഞിനെപ്പോലും ,
കാമത്തില്‍ കുത്തിക്കയറ്റുന്ന നീതി !!!

മൂക്കും പിഴിഞ്ഞു നടക്കുന്ന മന്ത്രിമാര്‍ ,
മുലയില്‍ പിടിക്കാന്‍ സീറ്റിന്‍ പിറകിലും ?
തക്കവും പാര്‍ത്തു നടക്കുന്ന നീചന്മാര്‍ ,
തന്ത്രവും കാട്ടി ഭരിക്കുന്നു നാട്ടിലും ???

പെണ്ണു പിടിയന്മാര്‍ നാടും ഭരിച്ചെന്നാല്‍ , 
പെണ്ണുങ്ങള്‍ യോനിയും താഴിട്ടു പൂട്ടണം!!
സംസക്കാരമെന്തെന്നറിയാത്ത ശുന്യന്മാര്‍, 
സംസ്ക്കരമെന്തേ പഠിപ്പിക്കും നാട്ടിലും !!!

മാര്‍ദ്ദവമില്ലാത്ത മാംസവുമില്ലാത്ത ,
മാദളമേനിയുമില്ലാത്ത കുഞ്ഞിന്‍ !!!
കാമം സ്പുരിക്കുന്ന കണ്ണുകലില്ലല്ലോ ,
കശ്മലര്‍ മാരെന്തു കണ്ടു പിന്നേ ???

അയ്യോ ഇതെന്തൊരു ഭാരതം നമ്മുടെ ,
അയ്യോയിതിന്നോ,ജനാധിപത്യം ചൊല്ലും !
പച്ചില വീഴുമ്പോള്‍ പാവം ചിരിക്കുന്ന,
കൊച്ചമ്മ മാരെ നിനക്കും വരാം ,
നാളെ ,,,,,,,,,,,,,,
കൊച്ചമ്മമാരെ നിന്‍ പെണ്മക്കള്‍ക്കും !!!
ദേവന്‍ തറപ്പില്‍ !!!
-----------------------------


നമസ്ക്കാരം ശുഭദിനം 
-------------------------------
കേര വൃക്ഷത്തിന്‍റെ നാടായ കേരളം 
കേരമുണങ്ങി മരിക്കുന്നേ ,
ഇന്ന് കേരമുണങ്ങി മരിക്കുന്നേ !!
പേരിനു ദൈവത്തിന്‍ പേര് കൊടുത്തതും 
പോരുകൂട്ടുന്നതിനാണെ ,
എന്നും പോര് കൂട്ടുന്നതിനാണേ !!!

ദേവന്‍ തറപ്പില്‍ 
------------------

Tuesday, 5 March 2013കാത്തു സൂക്ഷിച്ചോരു കാമുകി ,!!!
=========--==================
കാത്തു സൂക്ഷിച്ചോരു കാമുകി സേവനം ,
കാറ്റില്‍ പറപ്പിച്ചേ ,
ചീപ്പ് വേപ്പ് ,കാറ്റില്‍ പറപ്പിച്ചേ !!!

നോക്കി വെച്ചല്ലോ സാമുഹ്യ സേവനം ,
നോട്ടം തെറ്റിപ്പോയി ,
അയ്യോ ,
കോടതി കേറിപ്പോയി !!

അമ്പലം ,പള്ളി ,ആകാശത്തേരിലും ,
പീഡനമേരുന്നേ ,
മന്ത്രിമാര്‍  ,
പീഡനമേറ്റിടുന്നേ  !!!

മന്ത്രിയും ,തന്ത്രിയും ,എം .പിമാരും കു‌ടി ,
പീഡന പര്‍വ്വം തുടങ്ങി ,
കോണ്ഗ്രസ് ,
പീഡന പര്‍വ്വം തുടങ്ങി !!!

നീതികള്‍ കാക്കുംകൊളോണിയല്‍ കോടതി ,
നീതി നടപ്പാക്കും ,
കോര്‍പ്പരേറ്റ് ,നീതി നടപ്പാക്കും !!!

പട്ടിണി പാവങ്ങള്‍ പാരില്‍ വസിക്കും ,
എല്ലിന്‍ തോടാകുന്നെ ,
ചാരന്മാര്‍ ,
പാര  പണിയുന്നേ !!!
ദേവന്‍ തറപ്പില്‍ !
-----------------