കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Wednesday, 6 March 2013


യോനികള്‍ താഴിട്ടു പൂട്ടു !!!
======---------=======-----=====
മുലകളും യോനിയും കാണിച്ചിട്ടാണോ ,
തുണിയു മുരിഞ്ഞു നടന്നതു കൊണ്ടോ ?
മൂന്നു വയസ്സുള്ള കുഞ്ഞിനെപ്പോലും ,
കാമത്തില്‍ കുത്തിക്കയറ്റുന്ന നീതി !!!

മൂക്കും പിഴിഞ്ഞു നടക്കുന്ന മന്ത്രിമാര്‍ ,
മുലയില്‍ പിടിക്കാന്‍ സീറ്റിന്‍ പിറകിലും ?
തക്കവും പാര്‍ത്തു നടക്കുന്ന നീചന്മാര്‍ ,
തന്ത്രവും കാട്ടി ഭരിക്കുന്നു നാട്ടിലും ???

പെണ്ണു പിടിയന്മാര്‍ നാടും ഭരിച്ചെന്നാല്‍ , 
പെണ്ണുങ്ങള്‍ യോനിയും താഴിട്ടു പൂട്ടണം!!
സംസക്കാരമെന്തെന്നറിയാത്ത ശുന്യന്മാര്‍, 
സംസ്ക്കരമെന്തേ പഠിപ്പിക്കും നാട്ടിലും !!!

മാര്‍ദ്ദവമില്ലാത്ത മാംസവുമില്ലാത്ത ,
മാദളമേനിയുമില്ലാത്ത കുഞ്ഞിന്‍ !!!
കാമം സ്പുരിക്കുന്ന കണ്ണുകലില്ലല്ലോ ,
കശ്മലര്‍ മാരെന്തു കണ്ടു പിന്നേ ???

അയ്യോ ഇതെന്തൊരു ഭാരതം നമ്മുടെ ,
അയ്യോയിതിന്നോ,ജനാധിപത്യം ചൊല്ലും !
പച്ചില വീഴുമ്പോള്‍ പാവം ചിരിക്കുന്ന,
കൊച്ചമ്മ മാരെ നിനക്കും വരാം ,
നാളെ ,,,,,,,,,,,,,,
കൊച്ചമ്മമാരെ നിന്‍ പെണ്മക്കള്‍ക്കും !!!
ദേവന്‍ തറപ്പില്‍ !!!
-----------------------------

Post a Comment