കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Tuesday, 30 April 2013

ഗുരുദേവാ ,,ദേവ ,,!!!
===****+++****===
ഗുരുദേവാ,,..ദേവ ,,ഗുരുദേവാ ,
ശ്രീ നാരായണ ഗുരുദേവാ ,,(ഗുരു )

ഒങ്കാരേശ്വരൻ ഗുരുദേവാ ,,
ഓമനസുധനാം നാരായണ,,!(ഗുരു )

ചെമ്പഴന്തീജാതൻ ചതയേശ്വരാ ,
ചെമ്പകത്തേശ്വര തമ്പുരാനേ,,!(ഗുരു )

കർമ്മനിർമുക്തനാം നാരായണ ,
കാരുണ്യമൂർത്തീ നാഥേശ്വര,,, !(ഗുരു )

സർവ്വലോകേശ്വരൻ നാരായണ,
സർവ്വജ്ഞനായജഗദീശ്വര,,,, (ഗുരു )

വിദ്യ,ധനം,മോഹമേകിയ ദേവാ ,
വിദ്യാധിരാജൻ നാരായണ,,,!(ഗുരു )

ആനന്ദദായകൻ നാരായണ ,
ആധിയും,വ്യാധിയും,തീർത്തദേവ,,(ഗുരു )

ഇരുളുകൾ നീക്കിയ ഗുരുദേവാ ,
ഇതിഹാസനാഥാ നാരായണ ,,(ഗുരു )

ധരണിയിലധിപൻ നാരായണ,
നരരൂപംപുണ്ടൊരു നാഥെശ്വര,,(ഗുരു )

കരുണകൾ ചൊരിയും ഗുരുദേവ,
കനിയണമേയെൻ ഭഗവാനേ ,,,(ഗുരു )

മഹിമജഗത്തിൻനൽകും ദേവ ,
മനമുരുകീഞാൻ ജഗദീശ്വാ,,,(ഗുരു )

ശിവഗിരി നാഥ ഗുരുദേവാ ,
ശിവലിങ്കേശ്വര ഭഗവാനേ,,(ഗുരു )

ധരയിൽക്കരുണകനിഞ്ഞൊരുദേവ ,
ധനസൌഖ്യങ്ങൾ ചൊരിയണമേ ,,,(ഗുരു )

കുമ്പിടുന്നു നിൻ മുന്നിലെന്നും ,
കുമ്പിട്ടുപൂജയുമർപ്പിച്ചിടാം ,,(ഗുരു )

ഗുരുദേവാ ,,ദേവ ,,ഗുരുദേവാ ,
ശ്രീ നാരായണ ഗുരുദേവ ,,,!!
ദേവൻ തറപ്പിൽ !!!
-------*******-------

Monday, 29 April 2013

പുത്തൂരിന്റെ വെള്ളരിപ്രാവ്‌ !!


പുത്തൂരിന്റെ വെള്ളരിപ്രാവ്‌ !!
-------------*****************-----------
ദിണ്ടിക്കൽ ജില്ലയിൽ പുത്തൂർഗ്രാമം ,
നെഞ്ചും മനവുമുരുകിയ നാൾ !
നെഞ്ചിടിപ്പോടെയാഗ്രാമ വാസി ,
നെഞ്ചിൽകൈയ് വെച്ചു പ്രാർഥിച്ചവർ!
വഞ്ചനകാട്ടിദൈവത്തിൻ പുത്രൻ ,
ഏഴു വയസ്സുള്ള കുഞ്ഞിനോടും !
പിതാവും,സഹോദരിമാരോടൊപ്പം ,
കളിച്ചും,ചിരിച്ചും നടക്കുന്നേരം !
മൂടിക്കിടക്കും കുഴൽക്കിണറ്റിൽ ,
വീണുപോയ്‌ പാവമമുത്തുലക്ഷ്മി !
അലറിക്കരഞ്ഞവർ ചങ്കുപൊട്ടി ,
ഗ്രാമം മുഴുക്കെയിളകിവന്ന് !
പോലീശഗ്നിശമനയന്ത്രങ്ങൾ ,
ഝടുതിയിൽ വന്നുഗ്രാമത്തിങ്കലും !
പതിനെട്ടടിയിൽ കുരുങ്ങിപ്പോയ ,
ബാലികേ രക്ഷിച്ചിടുന്നതിന്നായ് !
നീറും മനസുമായ് ഗ്രാമമോന്നായ് ,
വീറോടെ രക്ഷാപ്രവർത്തനങ്ങൾ !
ജീവിണ്മരണത്തിടവേളയിൽ ,
പോരാടിനിന്നല്ലോ മുത്തുലക്ഷി !
നീറുംമനസുമായ് രക്ഷിതാക്കൾ ,
രക്ഷാപ്രവർത്തനം നീണ്ടുപോയ് !
ഞരക്കോം,മൂളൽ നേർത്തുനേരം ,
ഓക്സിജൻ പ്രാണനായ് നൽകിയവർ !
പ്രതീക്ഷതൻനാമ്പിൽ പിടിച്ചുഗ്രാമം ,
പാഞ്ഞവർകുഞ്ഞുമായ് നഗരത്തിലും !
പ്രാർത്ഥനയെല്ലാം വിഫലമാക്കി ,
മുത്തുലക്ഷിഗ്രാമത്തോർമ്മയായ് !
മലാഖയായവൾ മാനത്തേക്കു ,
വെള്ളരിപ്രാവായ് പറന്നുപോയി !
ദുരന്തം വിതച്ചിടും നേരംമാത്രം 
ഉണർരും ഭാരത ഭരണകൂടം !!
ദേവൻ തറപ്പിൽ !!
--------*****--------
( തമിഴ് നാട്ടിൽ ഭിണ്ടിക്കൽ ജില്ലയിൽ 
പുത്തൂർ ഗ്രാമിത്തിൽ കുഴൾക്കിണ-
റിൽ വീണു മരിച്ച മുത്തുലക്ഷിമിക്കു 
ആദരാഞ്ജലികൾ അർപ്പിക്കുന്നു )
27/04/2013


Sunday, 28 April 2013

ആത്മോപദേശ ശതകം (78 )
ശ്രീ നാരായണ ഗുരുദേവൻ 
---------**************---------
മരണവുമില്ല ,പുറപ്പുമില്ല ,വാഴ്വും 
നരസുരരാദിയുമില്ല, നാമരൂപം :
മരുവിലമർന്ന മരീചീനീരുപോൾ നീ -
ല്പൊരു പൊരുളാം ,പൊരുളല്ലിതോർത്തിടേണം ,
സാരം 
----------
ജനനം ഇല്ലാത്തതാണു  മരണം ഇല്ലാത്തതാണു ,
( ജനനവും,അതുപോലെ മരണങ്ങൾക്കും ഇടയിലു-
ള്ള ജീവിതം ഇല്ലാത്തതാനെന്നു ) മനുഷ്യർ ദേവന്മാ-
ർ തുടങ്ങിയവരും ഇല്ല . ഇതെല്ലാം വെറും പേരും,
പേരിൽ അടങ്ങിയ രൂപങ്ങളും മാത്രമാണു ,
മരുഭൂമിയിൽ കാണാവുന്ന ജലം പോലെ വർത്തി -
ക്കുന്ന ഒരു പൊരുളു മാത്രമേയുള്ളൂ ,ഇതു യഥാർഥ -
ത്തിൽ ഉണ്മയുള്ളതല്ല എന്നു നാം  എപ്പോഴും  ഓർ  -
ത്തിരിക്കെണ്ടാതാണു !
ജനനമരണാദികളും നരസുരരാദികളും അതുപോലെ 
നാമരൂപംവഴി വ്യവഹാരവിഷയമായ മറ്റുള്ളവയും 
യഥാർഥത്തിൽ ഇല്ലാത്തതും മരീചിക പോലെ ഭ്രമജ്ഞാ
മൂലവും ആണെന്നു നാം അറിയണം ,
ഈ തത്വം ഓർത്തുകൊണ്ടായിരിക്കണം നാം,,,, ഞാൻ ,
ഞാനെന്നു പറഞ്ഞു മുഷ്ടിചുരുട്ടി ആക്രോശിക്കുമ്പോൾ 
ഈ ജീവിതം ഒരു കണികയാണെന്നും ഇതൊന്നും നിലനി
ൽക്കുന്നതല്ലെന്നും അറിഞ്ഞുകൊണ്ടു പ്രവർത്തിക്കുക !!
എല്ലാ നന്മയും ആശംസിക്കുന്നു !!
ദേവൻ തറപ്പിൽ !!!
-------*******-----

Saturday, 27 April 2013

സംഘടിക്കൂ പുരുഷവർഗ്ഗമേ !
----------*******--------- 

അഞ്ചു മാസം മുതൽ തൊണ്ണൂറുവരെയും ,
പീഡനവാർത്ത ദിനമെന്നോണം !
തെറ്റിനെ തെറ്റുകൾകൊണ്ടു ഹരിച്ചെന്നാൽ ,
തെറ്റു തന്നെയെന്നറിജജീടണം !

നാലാം സെമിസ്റ്റർ പഠിക്കും വിദ്യാർഥിനി ,
പീഡനമേറ്റുപോൽ മാസങ്ങളും !
അഞ്ചാറുവയസുള്ള പിഞ്ചുകുഞ്ഞല്ലവൾ ,
പ്രതികരിക്കാനും കഴിഞ്ഞിടാതെ !

ദാമ്പത്യബന്ധം തുങ്ങിയവൾക്കൊരു ,
കുഞ്ഞും കുടുംബവുമുണ്ടായിട്ടും !
ഹാജരും,മാർക്കും,റാങ്കും ലഭിച്ചെന്നാൽ ,
വസ്ത്രമഴിക്കുമോ പെണ്‍കൊടികൾ !

കാറികൾ,വീടുകൾ,ഹോട്ടലും മാറിയും,
മുലയു,മരയും പിണഞ്ഞ നേരം !
രതിസുഖത്തിൽമുങ്ങി ലഹരിയിൽവീണപ്പോൾ ,
നഗ്നസത്യങ്ങൾ മറന്നു പോയോ ?


പരപുരുഷന്മാരിൽ രതിതേടിപ്പോകുമ്പോൾ ,
പതിയേം മകളേം മറന്നുപോയോ ?
ആഡംബരത്തിൽ രതിസുഖം തേടു നീ ,
ആരുമാറിയില്ലെന്നോർത്തു പോയോ ?

രതിസുഖവീണയിൽ തംബൂരു മീട്ടുമ്പോൾ ,
രതിദേവിയാകാൻ കൊതിച്ചുപോയോ ?
ആകർഷണംകാട്ടി കൂടെക്കിടന്നപ്പോൾ ,
ആളറിയൂന്നും മറന്നു പോയോ ?

അറിയുകപത്നിമാർ ആവേശത്തള്ളലിൽ ,
അതിരുവിട്ടാൽ അധിനി,വേശമാകും !
മോഹത്തിൽ മുങ്ങിയും കാമത്തിൽവീണാലോ ,
തകരുംതൻ ജീവിതമെന്നോർക്കണം !

പീഡനമെന്നൊരു ആയുധവും പേറി ,
പീഡിപ്പിച്ചീടുന്നേ സ്ത്രീവർഗ്ഗങ്ങൾ !
സംഘടിച്ചീടണം പുരുഷ വർഗ്ഗങ്ങളെ ,
സംഘടിക്കു വേട്ടക്കാരിൽ നിന്നും !
ദേവൻ തറപ്പിൽ !!!
--------******---------
( തിരുവനന്തപുറത്തു ഭർത്തുമതിയായ നാലാം
സെമിസ്റ്റർ നിയമ വിദ്യാർഥിനിയെ പ്രൊഫസർ
കേരളത്തിലും തമിഴ് നാട്ടിലും കൊണ്ടെ പീഡി -
പ്പിച്ചെന്നു,നോക്കണേ ഇരുപത്തോന്നാം  നൂറ്റാ
ണ്ടിലെ ഏറ്റവും വലിയ തമാശ )

Friday, 26 April 2013

ആത്മോപദേശ ശതകം (77 )
ശ്രീ നാരായണ ഗുരുദേവൻ !
-------------******------------
പരമൊരു വിണ്ണു ,പരന്ന ശക്തി കാറ്റാ -
മറിവനലൻ ,ജലമക്ഷ ,മിന്ദ്രിയാർത്ഥം !
ധരണി ,യിതിങ്ങനെയഞ്ചുതത്ത്വമായ് നീ-
ന്നെരിയുമിതിന്റെ രഹസ്യമേകമാകും !
സാരം !!
-----------
പരം പൊരുളിനെ ആകാശമായ് കരുതാം . എങ്ങും 
വ്യാപിച്ച അതിന്റെ ശക്തിയാണു കാറ്റു ,അറിവു 
അഗ്നിയാണ് ,ഇന്ദ്രിയങ്ങളാണ് ജലം ,ഇന്ദ്രിയങ്ങളുടെ 
വിഷയങ്ങളാണ് ഭൂമി ,ചിത്തവും ജഡവും ഒന്നായി-
രിക്കുന്ന ഈ പ്രപഞ്ചം ഇത്തരത്തിൽ അഞ്ചു പൊരു
ളായ്‌ നിന്നെരിഞ്ഞുകൊണ്ടിരിക്കുന്നതാണ് ,(കത്തി -
ക്കൊണ്ടിരിക്കുന്നതാണ്.) 
അങ്ങനെയുള്ള ഈ പ്രപഞ്ചത്തിന്റെയും അതിലെ 
ജീവിതത്തിന്റെയും രഹസ്യം ഒരേ തത്ത്വം തന്നെയാ
നെന്നു നാം അറിയണം . പരം ആകാശം ,പരന്ന ശക്തി 
കാറ്റു ,അറിവു അഗ്നിയാണ് ,ഇന്ദ്രിയം വെള്ളവും ,
ഇന്ദ്രിയ വിഷയം ഭൂമി ഇങ്ങനെ ഇതു അഞ്ചു തത്ത്വ -
മായ് നിന്നെരിയുന്നു . ഇതിന്റെ രഹസ്യം ഒന്ന് തന്നെ
യെന്നു ഗുരു പദ്യത്തിലൂടെ നമ്മെ ഓർമ്മപ്പെടുത്തുന്നു . 
ദേവൻ തറപ്പിൽ !!!
-------*****------ 

Thursday, 25 April 2013

നിളയുടെ ചരമക്കുറിപ്പു

നിളയുടെ ചരമക്കുറിപ്പു !!
------------***********-----------
മരിക്കുന്ന നിളയെ പരിരക്ഷിക്കാൻ ,
കാടുകൾ തീർക്കണമിരുവശവും !

കായലും,നദിയുടേ കഥതീർത്തെന്നാൽ ,
പാരിസ്ഥിതി പരിതാപമാകും !

സസ്യരംഗങ്ങളും കണ്ഠൽക്കാടും ,
തീർക്കണം നദികൾക്കു,മിരുവശവും !

നീർത്തടംതീർക്കണം പഞ്ചായത്തിൽ ,
അടിയണ,തടയണ തീർത്തിടേണം !

വാർന്നുപോയീടുന്ന ജലമത്രയും ,
ചോർന്നുപോകാതെ തടത്തിൽനിർത്താം !

പാരിസ്ഥികൾ മറന്നു പോയാൽ ,
പാരിൽ പലവിധദോഷമുണ്ടാം !

പ്ലാച്ചിമടയിലെ ചൂഷണങ്ങൾ ,
പാരിസ്ഥിതികളെ മാറ്റിയില്ലേ !

മലയും നിരയും ചെടിനാമ്പുണ്ടേൽ ,
മലിനീകരണം നടക്കുകില്ല !

തെങ്ങിന്റെ ചരമക്കുറിപ്പെഴുതി ,
ജൈവസമ്പത്തൊക്കെ നാശമായി !

കാട്ടരുവികളും കാട്ടാറുകൾ ,
താഴ്ന്നുകിടക്കുന്നു താഴ്‌വരയിൽ !

വിണ്ടു കീറിക്കിടക്കുന്നു ഭൂമി ,
തുണ്ടം കണക്കെ വരണ്ടുപോയി !

കൊന്നും,മരിച്ചും,കെണികൾതീർത്തും ,
പുൽക്കൊടിത്തുംബായി മാളികകൾ !

ഹരിതം നശിക്കാതെ നോക്കിയില്ലേൽ ,
നിളാതീരം പരിതാപമായിത്തീരും !
ദേവൻ തറപ്പിൽ !!!

Wednesday, 24 April 2013

കനിവില്ലാത്ത കായൽ !!!


കനിവില്ലാത്ത കായൽ !!!
------------********-----------
ചിരക്കുപ്പുഴയിലെ വെള്ളക്കുഴിയിലും ,
കുളിക്കാനിറങ്ങിയനാലു പേരും !!
ചുഴിയിലകപ്പെട്ടു നിലതെറ്റിപ്പോയതും ,
നിലവിളിച്ചമ്മേയുറക്കെയവർ !!

കയത്തീന്നുനിലവിളികേട്ടപോൽത്തോന്നീ-
ട്ടോടിയെത്തീയവർ നദിയിലേക്കു !!
അലറിവിളിച്ചവർ സകലദൈവത്തെയും ,
അവരാരും വിളികേട്ടുണർന്നതില്ല !!

കയത്തിൽപെങ്കുട്ടികൾ മുങ്ങിപൊങ്ങീടുമ്പോൾ ,
ആത്മദൈര്യത്തോടെ ചാടിയല്ലൊ !!
ഓരോന്നായ് രക്ഷിച്ചുമൂന്നുപെരേയവർ ,
നാലാമതായിട്ടു തിരയുംനേരം !!

കാണുവാനില്ലാതെയലറിവിളിച്ചപ്പോൾ ,
കാണികളൊക്കെയുമോടിയെത്തി !!
കേട്ടവർ കേട്ടവരെത്തിക്കടൽക്കരേൽ ,
കേട്ടതോഒന്നിനെ കാണ്മാനില്ല !!

കാണുവാനില്ലന്നറിത്ത ജനക്കൂട്ടം ,
കായൽക്കയത്തീലേക്കൂളിയിട്ടു !!
ശബ്ദമുഖരിത നിമിഷങ്ങൾഭീകരം ,
ശബ്ദനിശ്ചലനിമിഷവും ഭീകരം !!

ചേതനയറ്റതൻ പൊന്നിന്റെ ജടവുമായ്‌ ,
തോളിലേറ്റിക്കരയെത്തിയനേരത്തിൽ !!
നിർജ്ജീവമായ ജഡത്തിൽ പിടിച്ചവർ ,
നിശ്ചലം നിർന്നിമേഷത്തിലും പോയ്‌ !!

ത്രിണവൽഗണിച്ചിട്ടു മൂവർക്കുംജീവിതം ,
നൽകിയെൻമോളോ പറന്നുപോയി !!
അയ്യോയിതെന്തൊരു കഷ്ടമെൻതമ്പുരാ -
നെൻറെമോളൊന്നു ചലിച്ചിരുന്നേൽ,,,,,,!!

തട്ടിയും,മുട്ടിയും,മോളെവിളിച്ചവർ ,
ചങ്കുപൊട്ടിക്കരഞ്ഞുച്ചത്തിലും !!
ചുറ്റിലുംനിന്നവർ കണ്ണീരുവാർത്തുപോയ് ,
സാന്ത്വനമേകാൻ കരുത്തില്ലാതെ !!

എരിയുന്ന ചിതയിൽ ജഡംവച്ചനേരത്തു ,
പലവട്ടം ചാടുവാനോങ്ങിയവർ !!
ഒരു നിമിഷംമൊരു യുഗമായ്‌ തീന്നല്ലോ ,
ഈനിമിഷം ഇന്നു തീർന്നേനെങ്കിലും !!!!
ദേവൻ തറപ്പിൽ !!!!
(തിരുവില്ല്വാ മലയിൽ ചിറക്ക്‌ പുഴയിൽ 
കുളിക്കാനിറങ്ങിയ നാലുപേരിൽ മൂന്നു 
പേരെ മരിച്ചപെണ്‍കുട്ടിയുടെ അമ്മ രക്ഷ
പെടുത്തി . സ്വന്തംമകളെ അവർക്കു രക്ഷ 
പെടുത്താൻ കഴിഞ്ഞില്ല )രാധികയ്ക്കു 
എന്റെ ആദരാഞ്ജലികൾ !!!


ആത്മോപദേശ ശതകം (76)
ശ്രീ നാരായണ ഗുരുദേവൻ 
-----------*********-----------
മണലളവറ്റു ചൊരിഞ്ഞ വാപിയിൻമേ-
ലണിയണിയായല വീശിടുന്നവണ്ണം . 
അനൃതപരമ്പര വീശിയന്തരാത്മാ-
വിനെയകമേ ബഹുരൂപമാക്കിടുന്നു !
സാരം !
------
നിശ്ചലമായിക്കിടുക്കുന്ന ഒരു കുളത്തിലെ 
വെള്ളത്തിൽ നിരന്തരമായി മണൽ ചൊരി
ഞ്ഞു ,നിരനിരയായി അലകൾ ഉയരുകയും 
കുഞ്ഞലകൾ ഇളകിക്കൊണ്ടിരിക്കുകയും 
അസത്യഭാവനയുടെ അവസാനമില്ലാത്തനി-
രവീശി അന്തരാത്മാവിനെ നാനാരുപങ്ങളാ 
ക്കി,അതായതു പലരുപങ്ങളാക്കിമാറ്റുകയും 
ചെയ്യുന്നു എന്നു ഗുരുദേവൻ നമ്മേ ഓർമ്മി-
പ്പിക്കുന്നു !!!
ദേവൻ തറപ്പിൽ !!

Monday, 22 April 2013

പുലയാടി മക്കൾ(പി .എൻ .ആർ .കുറുപ്പ്‌ )

പുലയാടി മക്കൾ(പി .എൻ .ആർ .കുറുപ്പ്‌ )

പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും 
പുലയന്റെ മകനോട്‌ പുലയാണ് പോലും 
പുലയാടി മക്കളെ പറയുമോ നിങ്ങള്‍ 
പറയനും പുലയനും പുലയായതെങ്ങനെ 
പറയുമോ പറയുമോ പുലയാടി മക്കളെ..
പുതിയ സാമ്രാജ്യം 
പുതിയ സൌധങ്ങള്‍ 
പുതിയ മണ്ണില്‍ തീര്‍ത്ത 
പുതിയ കൊട്ടാരം 
പുതിയ നിയമങ്ങള്‍ 
പുതിയ സുരതങ്ങള്‍ 
പുതുമയെ പുല്‍കി തലോടുന്ന വാനം

പുലരിയാവോളം പുളകങ്ങള്‍ തീര്‍ക്കുന്ന 
പുലയക്കിടത്തി തന്‍ അരയിലെ ദുഃഖം 
പുലയാണ് പോലും പുലയാണ് പോലും 
പുലയന്റെ മകളോട് പുലയാണ് പോലും 
പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും 
പതിയുറങ്ങുമ്പോള്‍
പറയനെ തേടും
പതിവായി വന്നാല്‍ 
പിണമായി മാറും .
പറയന്റെ മാറില്‍ 
പിണയുന്ന നേരം 
പറകൊട്ടിയല്ലേ കാമം തുടിപ്പൂ.
പറയനെ കണ്ടാല്‍ പുലയാണ് പോലും 
പുലയാടിമക്കള്‍ക്ക് പുലയാണ് പോലും 
പുതിയകുപ്പിക്കുള്ളില്‍ പഴയ വീഞ്ഞെന്നോ 
പഴയനീന്നും പഴയതെല്ലെന്നോ 
പലനാളിലെന്നെ കുടിപ്പിച്ച നീര് 
പുഴുവരിക്കുന്നരാ പഴനീര് തന്നെ 
കഴുവേറി മക്കള്‍ക്ക്‌ മിഴിനീരു വേണം 
കഴുവേറുമെന്‍ ചോര വീഞ്ഞായി വരേണം 
കഴിവില്ലവര്‍ക്കിന്നു കദനങ്ങള്‍ മാറ്റാന്‍ 
കുഴിവെട്ടി മൂടുന്നു നിത്യസത്യങ്ങള്‍ 
കഴുവേറി മക്കളെ വരുകിന്നു നിങ്ങള്‍ 
കഴുകനിവുടെണ്ടെന്നു അറിഞ്ഞില്ല നിങ്ങള്‍ 
കടമിഴികള്‍ കൊത്തി പറിക്കുന്ന കൊമ്പന്‍ 
കഴുകനിവുടെണ്ടെന്നു അറിഞ്ഞില്ല നിങ്ങള്‍ 

(പി.എന്‍.ആര്‍. കുറുപ്പ് കവിത )

Friday, 19 April 2013


ആത്മോപദേശ ശതകം (75 )
ശ്രീ നാരായണ ഗുരുദേവൻ !!
-----------************----------
പ്രകൃതി ജലം, തനു ഫേന മാഴിയാത്മാ -
വഹമഹമെന്നലയുന്നതൂർമ്മിജാലം ,
അകമലരാർന്നറിവൊക്കെ മുത്തുതാൻ ,താൻ 
നുകരുവതാമമൃതായതിങ്ങു നൂനം !!!
സാരം !
------------
പ്രകൃതി ജലത്തിന്റെ സ്ഥാനത്താണുള്ളതു . വേറെ 
വേറെ എന്നതു പോലെ കാണപ്പെടുന്ന ശരീങ്ങൾക്കു 
കുമിളകളുടെ സ്ഥാനമാണുള്ളതു . ആത്മാവാണു ക-
ടലിന്റെ സ്ഥാനത്തുള്ളതു .ഞാൻ ഞാൻ എന്നു അല-
ഞ്ഞു നട്ടം തിരിയുന്നതു ,തിരകളുടെ ഒടുങ്ങാത്ത കൂ-
ട്ടമാണു . 
അകമലരിൽ ഉൾചേർന്നിരിക്കുന്ന അറിവുകളെല്ലാം 
ആ കടലിന്റെ അടിത്തട്ടിൽ മറഞ്ഞുകിടക്കുന്ന മുത്തു
കളാണു.അവരവർ നുകർന്നുകൊണ്ടിരിക്കുന്ന അമൃ-
തരസം ആയിരിക്കുന്നതു ആ അറിവാകുന്ന മുത്തല്ലാ-
തെ മറ്റൊന്നുമല്ലെന്നു നാം അറിയണം !!!
ദേവൻ തറപ്പിൽ !!

അഭിനവഗാന്ധിമാർ

അഭിനവഗാന്ധിമാർ 
----------*****--------
കേട്ടില്ലേ പട്ടണവാസികളെ ,
നാട്ടിൽ നടക്കുന്ന ക്രൂരകൃത്യം !
അട്ടപ്പാടിയിലെ ആദിവാസി -
യൂരിൽ മരിക്കുന്നു കുഞ്ഞുങ്ങളും !
പട്ടിണികൊണ്ടു മരിച്ചതാണേ ,
പട്ടണവാസിയറിഞ്ഞോ നിങ്ങൾ !
രണ്ടുമാസത്തിൽ മരിച്ചതെത്രെ ,
മൂന്നുഡെസ്സനിലുംമേലെയാണേ !
നാളെ വളരേണ്ട കുഞ്ഞു മക്കൾ ,
നാടിന്നു തുണയായിടെണ്ടവരും !
ആദിവാസികൾക്കു മാത്രമായി ,
ലക്ഷങ്ങളെന്നുമൊഴിക്കീടുന്നു !
ലക്ഷ്യങ്ങൾ കാണാതെ പണമേരെയും ,
കക്ഷത്തിലാക്കിടുമുദ്ദ്യോഗസ്ഥർ !
ആരോഗ്യസംഘങ്ങലേറെയുണ്ടേ ,
ആർത്തിയായ് തിന്നുവാൻനേതാക്കളും !
നൈജീരിയ,ആഫ്രിക്കാൻ രാജ്യമല്ലേ ,
ഭാരതമെന്ന ധൂർത്തിന്റെ നാടു !
ആദിവാസിയുടെ പേരും ചൊല്ലി ,
ആക്രിയിൽ മുക്കുന്നുകോമരങ്ങൾ !
തെണ്ടിനടക്കുന്നോൻ കയ്യിൽനിന്നും ,
തെണ്ടികൾ തട്ടിപ്പറിച്ചിടുന്നേ !
ഗാന്ധിജി വാണൊരു നാടാണിതു ,
അഭിനവഗാന്ധിമാർ കേൾക്കുന്നുണ്ടോ ?
"ഹാ.....". കഷ്ടമെന്നു പറയേണ്ടുഞാൻ ,
കണ്ണില്ലാത്തോരാണോ" നമ്മളിന്നു !!!
ദേവൻ തറപ്പിൽ !!!

Thursday, 18 April 2013


പത്മശ്രീ സുകുമാരിയമ്മ !!!
-------------************-----------
നന്നേചെറുപ്പത്തിൽ നൃത്തത്തിലൂടെ ,
വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു !
അഭിനയസപര്യ,വെളിച്ചത്തിലും ,
സ്നേഹനിലാവായ് നിറഞ്ഞു നിൽപ്പു !
അതിശയമായ് കഥാപാത്രത്തിലും ,
അഭിനയ മിഴിവിൽ നിറഞ്ഞു നിന്നു !
ബാല്യ,കൗമാര,യൌവ്വന,വാർദ്ധക്യ -
കഥാപാത്ര മേറെ കനിഞ്ഞു നൽകി !
വേഷവൈവിദ്യം തെളിഞ്ഞുനിന്നീടുന്ന ,
വേഷപ്പകർച്ചയിലാടിയല്ലോ !
നടന വൈഭവ നാടക ശാലയിൽ ,
ഭാവാഭിനയവും  ഭാസുരമായ് !
ആറുപതിറ്റാണ്ടിലേറെ സിനികൾ ,
ആടിത്തിമർത്തു തെളിഞ്ഞു നിന്നു !
അഭിനയമികവിന്റെയാൾത്താരയിൽ ,
ആറ്റിക്കുറുക്കിയഭിനയിച്ചു !
സ്വാത്തികജീവിതംആത്മീയസ്പർശത്തിൽ,
സ്വാർത്ഥമാക്കിയവർ യാത്രയായി !
വ്യക്തിപ്രകാശം പരത്തുമാജീവിതം ,
 വിധിവൈപര്യത്തിൽ വീണു പോയി !
നിലവിളക്കിൻ തിരി ജീവൻഹത്യയിൽ ,
തീർന്നീടുമെന്നാരും കണ്ടിരുന്നോ !
അനശ്വര അഭിനയ മുഹൂർത്തങ്ങളും ,
അസ്ഥമിച്ചല്ലോ പ്രഭാ വളയം !
സ്നേഹനിലാവായ് വെള്ളിത്തിരയിലും ,
സ്നേഹത്താൽ പാലുട്ടിയമ്മയെന്നും !
പകരം വെച്ചീടുവാൻ പകരക്കാരില്ലാതെ ,
പതിരു പോലെയല്ലോ സിനിമയിന്നു !
വെല്ലു വിളികളിൽ വെറ്റിക്കൊടിനാട്ടി ,
വെല്ലുവിളിച്ചും അഭിനയിച്ചു ,
ഓർമ്മകൾ പെയ്യുമീ തീരാത്ത നോവിലും ,
ഓർമ്മ നിലാവായ് നിറഞ്ഞിടുന്നു !!!
ദേവൻ തറപ്പിൽ !!!
എന്നെന്നും  പത്മ ശ്രീ 
( സുകുമാരിയമ്മക്കു എന്റെ പ്രണാമം ) 

Wednesday, 17 April 2013

സൂര്യ താപം


സൂര്യതാപോം,പരിതസ്ഥിയും
____________________ ____ 
സൂര്യ താപം അരുതെന്നരുളും ,
സൂര്യമൂർത്തികൾ വാഴും നാടു !

കണ്ടൽക്കാടുകൾ വെട്ടിനിരത്തി ,
കണ്ടംപോലെ വെളുപ്പിക്കുന്നു !

വെള്ളംമുട്ടരുതെന്നു പറഞ്ഞും ,
വെള്ള മകറ്റു മണക്കെട്ടീന്നും !

ഫോറിൻവിൽക്കും കുഴിമടിയന്മാർ ,
ഫോക്കസ്സ് ചെയ്യും നാടൻ മദ്യം !

കനലുകളൊക്കെ വരണ്ടുമുണങ്ങീ ,
ഹരിതപ്രകാശം കാണ്മാനില്ല !

മേളകളിന്മേൽ കോളകൾ നൽകീ ,
മേളവുമാക്കി വെള്ളവുമൂറ്റാൻ !

പുൽനാമ്പോക്കെ പുതച്ചുകിടന്നാ ,
പുതുമണ്ണിന്റെ ദൃശ്യമതുണ്ടോ ?

അടി,ക്കാടുകൾ വെട്ടി നിരത്തി ,
അടിമണ്ണിൻറെ പുതപ്പുചുരണ്ടീം !

ജൈവ പ്രകൃതീ,  മേള നടത്തി ,
ജലവും,വായു ദുഷിപ്പിക്കുന്നേ !

കാർഷികവിളകൾ വെട്ടിനിരത്തി , 
ആറൻമുളയിൽ വായുവാഹനം !

പുൽനാംബുകളിൽ പ്രാണമുണ്ടേ ,
ദൃശ്യ,മദൃശ്യം ഭൂമിയിലുണ്ടേ !

വേനൽവരുമ്പോൾ വെള്ളവുമില്ലേ ,
വെള്ളം നിർത്താൻ പാങ്ങില്ലെന്നും !

ലഹരിനുണഞ്ഞു നടത്തും ഭരണം ,
അധികാരത്തിൻ ലഹരിയിലാണേ !

ജൽപന്നങ്ങൾ കേട്ടുമടുത്തേ ,
ഉൽപ്പന്നങ്ങൾ നാട്ടിലുമില്ലേ !

കറണ്ടു മുട്ടരുതെന്നു പറഞ്ഞു ,
കണിയാന്മാരെ തേടും മന്ത്രി !

പരിതസ്ഥിയെ കൊലചെയ്തിട്ടും,
പണ്ഡിത വർഗം കണ്ടില്ലെന്നോ !

ഉടുതുണി മാറ്റി പരിതസ്തിയെ,
പീഡിപ്പിക്കും കഷ്മലരെ !

നിങ്ങൾ കൊളുത്തിയതഗ്നിയിലും,
നിങ്ങളു തന്നെയെരിഞ്ഞീടും!!!
ദേവൻ തറപ്പിൽ !!!
===****===

Monday, 15 April 2013

എം ഏ പഠിച്ചവൻ !

എം ഏ പഠിച്ചവൻ !
--------**********-------
എം ഏ പഠിച്ചിട്ടും ചുമ്മാതിരിക്കല്ലേ ,
മമ്മട്ടി വാങ്ങഡാ നാരായണ .....


നാട്ടിൽ പണിതേടി തെണ്ടിനടക്കാതെ ,
വീട്ടിലെ പാടത്തു പണിയെടു ....


കബ്യൂട്ടർ പെട്ടിയിൽ കണ്ണു കളയാതെ
കപ്പ നടിനെട നാരായണ ....


ചൈനീസു ഫാസ്റ് ഫുഡും തിന്നുകേടക്കാതേ ,
ചക്കയും മാങ്ങയും തിന്നിനെഡാ ...


നഗരത്തിൽ തങ്ങാതെ ഗ്രാമക്കുടിലിലെ
ഓടിനു കീഴിലും തങ്ങീനെഡാ  ....


വരണ്ടു കിടക്കുന്ന പാടത്തെ മണ്ണൊക്കെ
ഉഴുതു മറിക്കെടാ നാരായണ ...


പച്ചക്കറീകളും പച്ചയും പോയെന്നാൽ ,
പിച്ചയെടുക്കണം നാളെ നമ്മള്‍  ...


പച്ച മലയാളം ചൊല്ലിക്കൊടുക്കണം ,
പച്ചവിരിപ്പെല്ലാം കാത്തിടേണം .....
ദേവൻ തറപ്പിൽ !!

ഇടം സാംസ്ക്കാരിക സംഘടന,
പ്രേക്ഷകർക്കു ഇടം കൊടത്തില്ല !!
--------------***********************------------
ഒരു സാംസ്കാരിക സംഘടനയായി രൂപികരിക്കു-
കയും കഥയും കവിതയുമൊക്കെ ചർച്ച ചെയ്യപ്പെ -
ടേണ്ട ഇടം സംഘടന, സംഘാടകരുടെ കേമത്തരങ്ങു-
കളുടെ കൂത്തരങ്ങായി മാറിയ കാഴ്ചയാണ് വാശി
കൈരളി കലാമണ്ഡലത്തിൽ അരങ്ങേറിയതു .
സിനിമ സംവിധായകാൻ ലാൽജോസ് അഞ്ജലി മേ-
നോനൊടൊപ്പം മുംബയിലെ സിനിമപ്രവർത്തകരാ-
യ ഷിജിത്ത് കോയേരിയും,എസ് . രാധാകൃഷ്ണനേ-
യും,ആദരിക്കുന്ന ചടങ്ങു ഇടത്തിനു "പൊൻതൂവൽ"
ചാർത്തുന്നതാണെങ്കിലും,സംഘാടകരുടെ കേമത്തരം
കാട്ടുന്നതിനുള്ള വേദിയാക്കി മാറ്റിയെന്നുള്ളതാണു
വാസ്ഥവം !
അതിഥികളുമായി നേരിട്ടു സംവദിക്കാനുള്ള അവ -
കാശം പ്രേക്ഷകന്റെതാണു . അതു നിഷേധിച്ച സംഘ
ടനാപ്രവർത്തകർ അക്ഷന്തവ്യമായ തെറ്റാണു പ്രേക്ഷ-
കരോടു ചെയ്തതു .കൊല്ലത്തിലൊരിക്കൽ മാത്രം ഉയ
ർത്തെഴുന്നേറ്റു,ഉറക്കച്ചടവോടെ സാംസ്ക്കാരിക പൈ
തൃകം കാത്തു സൂക്ഷിക്കുന്നെന്നു വീമ്പിളക്കുന്ന ഇത്ത
രം കടലാസു സംഘടനകളുടെ ഗതി അവസാനം ചവറ്റു
കുട്ടയിലാണെന്നു മറക്കരുതു !!
ഹാളു നിറയ്ക്കാൻ ജനങ്ങളെ വിളിച്ചു വരുത്തി
ഘോരഘോര പ്രസംഗം നടത്തുന്ന സംഘാടകർ പ്രക്ഷ-
കരെ അപമാനിക്കുന്ന രീതി മുംബയിൽ പതിവു കാ -
ഴ്ചയാണ്.അതുകൊണ്ടൊക്കെ തന്നെയാകണം കസേര-
കൾ നിറഞ്ഞിട്ടും കാഴ്ചക്കാർ ഇല്ലാതെ പോകുന്നതു .
ഇനിയെങ്കിലും സംഘാടകർ ഇത്തരത്തിലുള്ള തെറ്റുക-
ൾ ആവർത്തികാതിരിക്കാൻ ശ്രദ്ധിക്കുക !!
അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാത്ത സംഘാട-
കർ ഇനിയെങ്കിലും തങ്ങളുടെ വാക്ധോരണിയിൽ മി-
തത്വം പാലിച്ചു സമയപരിധിക്കുള്ളിൽ നിന്നുകൊണ്ടു
സംഘടിപ്പിക്കുവാൻ ശ്രദ്ധിക്കുക !!
ദേവൻ തറപ്പിൽ !!!
==============
ഇടം  സാംസ്ക്കാരിക  സംഘടന,  പ്രേക്ഷകർക്കു ഇടം കൊടത്തില്ല !! --------------***********************------------ ഒരു സാംസ്കാരിക സംഘടനയായി രൂപികരിക്കു- കയും കഥയും കവിതയുമൊക്കെ ചർച്ച ചെയ്യപ്പെ - ടേണ്ട ഇടം സംഘടന, സംഘാടകരുടെ കേമത്തരങ്ങു- കളുടെ കൂത്തരങ്ങായി മാറിയ കാഴ്ചയാണ് വാശി  കൈരളി കലാമണ്ഡലത്തിൽ അരങ്ങേറിയതു . സിനിമ സംവിധായകാൻ ലാൽജോസ് അഞ്ജലി മേ- നോനൊടൊപ്പം മുംബയിലെ സിനിമപ്രവർത്തകരാ- യ ഷിജിത്ത് കോയേരിയും,എസ് . രാധാകൃഷ്ണനേ- യും,ആദരിക്കുന്ന ചടങ്ങു ഇടത്തിനു "പൊൻതൂവൽ" ചാർത്തുന്നതാണെങ്കിലും,സംഘാടകരുടെ കേമത്തരം  കാട്ടുന്നതിനുള്ള വേദിയാക്കി മാറ്റിയെന്നുള്ളതാണു  വാസ്ഥവം ! അതിഥികളുമായി നേരിട്ടു സംവദിക്കാനുള്ള അവ - കാശം പ്രേക്ഷകന്റെതാണു . അതു നിഷേധിച്ച സംഘ ടനാപ്രവർത്തകർ അക്ഷന്തവ്യമായ തെറ്റാണു പ്രേക്ഷ- കരോടു ചെയ്തതു .കൊല്ലത്തിലൊരിക്കൽ മാത്രം ഉയ ർത്തെഴുന്നേറ്റു,ഉറക്കച്ചടവോടെ സാംസ്ക്കാരിക പൈ തൃകം കാത്തു സൂക്ഷിക്കുന്നെന്നു വീമ്പിളക്കുന്ന ഇത്ത രം കടലാസു സംഘടനകളുടെ ഗതി അവസാനം ചവറ്റു  കുട്ടയിലാണെന്നു മറക്കരുതു !! ഹാളു നിറയ്ക്കാൻ ജനങ്ങളെ വിളിച്ചു വരുത്തി  ഘോരഘോര പ്രസംഗം നടത്തുന്ന സംഘാടകർ പ്രക്ഷ- കരെ അപമാനിക്കുന്ന രീതി മുംബയിൽ പതിവു കാ - ഴ്ചയാണ്.അതുകൊണ്ടൊക്കെ തന്നെയാകണം കസേര- കൾ നിറഞ്ഞിട്ടും കാഴ്ചക്കാർ ഇല്ലാതെ പോകുന്നതു .  ഇനിയെങ്കിലും സംഘാടകർ ഇത്തരത്തിലുള്ള തെറ്റുക- ൾ ആവർത്തികാതിരിക്കാൻ ശ്രദ്ധിക്കുക !! അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാത്ത സംഘാട- കർ ഇനിയെങ്കിലും തങ്ങളുടെ വാക്ധോരണിയിൽ മി- തത്വം പാലിച്ചു സമയപരിധിക്കുള്ളിൽ നിന്നുകൊണ്ടു  സംഘടിപ്പിക്കുവാൻ ശ്രദ്ധിക്കുക !! ദേവൻ തറപ്പിൽ !!! ==============

Sunday, 14 April 2013

devantharapil.com

കണികാണും കൃഷ്ണ !!!
====******====
കണികാണുംകൃഷ്ണ കരുണയുള്ളോരു ,
കനിവൂ  നൽകീടും ഹൃദയങ്ങൾ !!
ശ്രുതിതാളങ്ങളും സ്നേഹത്തിൻ തീരോം ,
ശ്രുതി ചേരാതെങ്ങോ മുങ്ങിപ്പോയ്‌ !!!

പതിരുപോലെയായ് പണമുല്ലോരെന്നും ,
പാറകളാണിവരിൻ ഹൃദയങ്ങൾ !!
മണലാരണ്യത്തിൽ ഉറവകളുണ്ടേലും ,
ഗുണമുണ്ടോ മാനവ ജാതിക്കു !!!

ജാതിക്കോമരം തുലയട്ടെ നാട്ടിൽ ,
നാനത്ത്വത്തിൽ വേണേകത്ത്വം !!
വളരേണം നാടു മതേതരത്ത്വമായ് ,
നിറയട്ടേ മനസ്സിൽ കണികാഴ്ച്ച !!!

വിങ്ങിടുടുന്നല്ലോ കരുണയുള്ളതാം ,
ഹൃദയങ്ങൾ നമ്മിൽ പണയത്തിൽ !!
സഹജീവികൾക്കു തുണയേകീടുമ്പോൾ ,
കാർവർണ്ണൻ മുന്നിൽ കണികാണും !!!
ദേവൻ തറപ്പിൽ !!!
----------------------

Saturday, 13 April 2013


വിഷുപ്പക്ഷി പാടി !!!
------*****------
നാട്ടുമാവിൻ കൊമ്പിലിരുന്നു ,
വിഷുപക്ഷി പാടീപണ്ടു !
മേടക്കാറ്റിൽ ചാഞ്ചാടുമ്പോൾ ,
മേനികൾതോറും പൂമാല !!

മേടനിലാവിൻ വെളിച്ചത്തിൽ ,
മഞ്ഞിൽതൂർന്ന പൊൻചാർത്തു !
മേടമാസ ചൂടു കാറ്റിൽ
മാങ്കുനികൾ പൂത്തല്ലൊ !!

കൊന്നതോറും പൂമഴപെയ്തു ,
കൊതി തീരാപൂക്കുല നൽകി !
വിഷുക്കോടിയേന്തിയെത്തീ ,
ഐശ്യര്യത്തിന്നാരവുമായ് !!

മേടപ്പുലരിയിൽ കാടുകൾപൂത്തു ,
നാടൊട്ടുക്കും മേളാങ്കം !
മുറ്റത്തെല്ലാം കണിയെത്തീ ,
മുത്തേ ,മുത്തേ കൈ നീട്ടം !!

മറുനാട്ടിൽ വാഴും നമ്മൾ ,
മധുരമായോർമ്മിക്കുവാൻ !
കണിക്കൊന്നപ്പൂവുമായി ,
കണ്‍തുറക്കൂ മാളോർ കണ്‍തുറക്കൂ !!
ദേവൻ തറപ്പിൽ !!!
======******=====
(എൻറെ എല്ലാ പ്രിയപ്പെട്ടവർക്കും 
ഞങ്ങളുടെ വിഷുആശംസകൾ.കേരളം 
ശാന്തിയുടെയും സമാധാനത്തിന്റെയും 
ഐശ്യര്യത്തിന്റെയും സ്നേഹത്തി -
ന്റെയുംസൌഹാർദ്ധത്തിന്റെയും 
വിളനിലമായ്തീരട്ടെ )==***==

Thursday, 11 April 2013


എം എൽ എമാരും ,എൽ,സി,ഡിയും !!
================================
നാട്ടിൽ വരൾച്ചബാധിച്ചനേരം ,
എമ്മെല്ലേമാർക്കെല്ലാം എൽസീഡികൾ !

വിഷുക്കണി കെണിയാക്കിനൽകി മന്ത്രി ,
നികുതിപ്പണം കൊണ്ടു കൈനീട്ടം പോൽ !!

കൃഷികളിൽ നാശം പിണഞ്ഞെത്രപേർ ,
മരണത്തിലഭയവും തേടുന്നല്ലോ !!!

പൊതു ഖജനാവിലെ പണമെടുത്തു ,
ഉപഹാരം നൽകുന്നു മന്ത്രിമാരൻ !!

കുടുംബസ്വത്തിൽനിന്നും കൊണ്ടുവന്നു ,
കൊടുക്കുന്നതല്ലെന്നുമോർത്തിടേണം !!! 

കർഷക മരണങ്ങൾ നാട്ടിലേറെ ,
നടമാടും നേരത്തിൽ മന്ത്രി ധൂർത്തു !!

വരൾച്ചയിൽ പാടം മരിച്ചീടുമ്പോൾ ,
എമ്മെല്ലേമാർക്കെല്ലാം കൈനീട്ടങ്ങൾ !!

കൈ നീട്ടം നൽകീടാൻ നാട്ടിലെത്ര ,
ചക്കയും മാങ്ങയും വേണ്ടുവോളം !!!

ഹരിജനോ,പാവങ്ങൾക്കായിരുന്നേൽ ,
ഹരിതം വിളഞ്ഞിടുമായിരുന്നു !!!

പ്രതിപക്ഷ നേതാവാം വി.എസ്.പോലും ,
പ്രതിഷേധിക്കാതെയും വാങ്ങിവച്ചൂ !!!

ഭരണവും,പ്രതിപക്ഷം തുല്ല്യരെന്നു ,
പറയാതെ തന്നേ പറഞ്ഞിവരും !!!

അവകാശംവാങ്ങാൻ കൈകോർക്കുമിവർ ,
അവകാശം നൽകാതെ ശണ്ഠ കാട്ടും !!!

വോട്ടു കൊടുക്കുംബോളോർക്കു നിങ്ങൾ ,
വോട്ടർമാർ നമ്മൾ പടുവിഡ്ഢികൾ !!!
ദേവൻ തറപ്പിൽ !!!
-------------------------------