കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Friday, 31 May 2013

നീർമാതളം (മാധവിക്കുട്ടി )
--------*****--------
നീർമാതളത്തിന്റെ നിലാവ്തിട്ടേൽ,
നിശീഥിനിവേളേൽ പിറന്ന പൂവു ,
വശ്യമായ് തീഷ്ണോം നിറഞ്ഞൊഴുകി ,
വിസ്മയത്തിന്റൊരു തെന്നൽതീർത്ത്‌ !
കടലും നദീകളും കടപുഴക്കീ ,
സദാചാരവൻമരം വെട്ടിവീഴ്ത്തീ !
കഥയും,കവിതയും,ലേഖനങ്ങൾ ,
കവടിനിരത്തിക്കുളിർകാറ്റേകീ !
പുതുമകൾ തീർത്തവരെഴുതിയപ്പോൾ ,
പുതു വസന്തത്തിന്റെ സൗരഭ്യമായ് ,
കവികളിൽ വടവൃക്ഷമായ് വളർന്നു ,
കഥയിലനാചാര രോശംതീർത്ത്‌ !
അഞ്ഞൂറു വാക്കുകൾ കൊണ്ടുമാത്രം ,
അതിജീവനത്തിൻ കഥപറഞ്ഞു !
വന്യമാം വാശിലെഴുതിയവർ ,
ധന്യമാംമോർമ്മയും തന്നുപോയി !
സാഹിത്യ ലോകത്തിൻ തീരാ നഷ്ടം ,
സാധകമാക്കണേ പണ്ഡിതരേ ?
ദേവൻ തറപ്പിൽ !!
(മെയ് 31,2009-ൽ 
നമ്മോടു യാത്ര പറഞ്ഞു .മാധവിക്കു
ട്ടിയുടെ നാലാം ചരമ വാർഷികം !!)

Thursday, 30 May 2013

ഋതുപർന്ന ഘോഷിന്
ആദര്ഞജലികൽ !!
നല്ല സിനിമകൾ സാമുഹ്യ നന്മക്കായ് ,
ചെയ്യുന്നോറെരെ വിരളം ഭൂവിൽ !
യെങ്കിലും നല്ല സിനിമകൾ ചെയ്തതാം ,
ഋതുപർണ്ണ ഘോശിന്നഭിവാദനം !
നല്ലവർ നാടിന്നു ഭാരമായീടാതെ ,
നന്മ വിതച്ചും മറഞ്ഞു പോകും !
...
See more
സൂര്യ നെല്ലിയും പി.ജെ.കുര്യനും.!!
------
പി.ജെ.കുര്യനെ കണ്ടിട്ടേയില്ലെന്നു സൂര്യ നെല്ലിക്കെസിലെ 
മൂന്നാം പ്രതി ധർമ്മരാജൻ ? ചാനലിൽ പറഞ്ഞതെല്ലാം മദ്യ 
ലഹരിയിൽ പറഞ്ഞതാണ് പോലും .ധര്മ്മരജനെ അറസ്റ്റു ചെയ്തു 
കൊണ്ട് വന്നപ്പോഴേ ഇയാൾ ഒന്നും സംസാരിച്ചിരുന്നില്ല .ഇ
പ്പോഴാണ് അതിന്റെ ഗുട്ടന്സ് പിടികിട്ടിയത് .
കുര്യനെ തള്ളിപ്പറഞ്ഞാൽ കേസ്സിൽ നിന്നും രക്ഷപെടുത്താമെന്നു 
ധർമ്മരാജനു ഉറപ്പു കിട്ടിയെന്നു ഇപ്പോൾ തീർച്ചയായി .??

Wednesday, 29 May 2013

ശ്രേഷ്ഠം അതി ശ്രേഷ്ഠം !!
-------*****------
എന്ത് കൊണ്ടും മലയാളത്തിനു ശ്രേഷ്ഠ ഭാഷാ പദവി കിട്ടിയത് 
സന്തോഷമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല .
ഭാഷയുടെ ഉന്നമനത്തിനു വേണ്ടി കേന്ദ്ര ഫണ്ട് ഉപയോഗിച്ചാൽ 
ഭാഷയുടെ വളർച്ച കാര്യക്ഷമമായി നടത്താൻ കഴിയും .എന്നാൽ 
എത്രത്തോളം ........???
നമുക്കാദ്യം വേണ്ടത് മലയാളത്തിൽ ഭാഷയുടെ വളര്ച്ചയാണ് ,
അതായത് ,മറ്റു ഭാഷയിലുള്ള ഓരോ വാക്കുകൾക്കും മലയാളത്തി
ലുള്ള പുതിയ  പേരു കണ്ടെത്തുക .ഇന്നും നമുക്ക് മലയാളത്തിൽ 
ഭാഷയിലുള്ള വളർച്ച പരിമിതമായി ഒതുങ്ങിയിരിക്കുന്നു .അക്ഷര
ങ്ങളെ പരിഷ്കരിച്ചു വൈകല്യങ്ങലാക്കുകയാണ് നമ്മുടെ പണ്ഡിത
ന്മാർ ചെയ്തിരിക്കുന്നത് .ഇന്നും നാം എടുത്താൽ പൊങ്ങാത്ത വാക്കു
കൾ ഉപയോഗിക്കുന്നു ,
ഒരു ഭാഷയെന്ന നിലയിൽ മലയാളത്തിന്റെ അവസ്ഥ ശോച്ചനിയം 
ആണെന്ന് പറയാതെ നിവര്ത്തിയില്ല .ലിപി വിന്യാസം പ്രായോഗി
ക തലത്തിൽ അശാസ്ത്രിയമായി പരിഷ്കരിച്ചിരിക്കുന്നു .മലയാളത്തിനു 
വളരാൻ കഴിഞ്ഞോയെന്നതു പണ്ഡിതന്മാരും,ബുദ്ധിജീവികളും ചിന്തി
ക്കുന്നത്  ഈയവസരത്തിൽ നല്ലതാണ് .ഇരുപത്തിയാറു അക്ഷര
മുള്ള ഇംഗ്ളീഷിനു ഏതാണ്ട് ഏഷര ലക്ഷം വാക്കുകൾ ഉണ്ടുപോലും ?
എന്നാൽ അൻപതിൽ താഴെ അക്ഷരങ്ങളുള്ള മലയാളത്തിനു ഇന്നും 
അന്പതിനായിരത്തിൽ താഴെ മാത്രം വാക്കുകൾ ....എങ്ങനെയുണ്ട് 
നമ്മുടെ ബുദ്ധിജീവികളും സാമുഹിക,സാംസ്കാരിക നേതൃത്വം ...?
 
ഇനി നൂറു കോടി കൈയ്യിട്ടു വാരാനുള്ള തത്രപ്പാടിലായിരിക്കും രാഷ്ട്രിയ 
ഭിക്ഷാം ദേഹികൾ .....!
എന്നാലും ശ്രേഷ്ഠം അതി ശ്രേഷ്ഠം തന്നെ !!!

Tuesday, 28 May 2013

എന്റെ മലയാളം !!
( വഞ്ചിപ്പാട്ടു  )
തെയ് തെയ് തക തെയ് തെയ് തോം 
തിത്തെയ് തക തെയ് തെയ് തോം ...
മറുനാടൻ കുഞ്ഞുങ്ങൾക്കും ,
മലയാളം പഠിച്ചീടാൻ ,
മാമാലകൾക്കപ്പുറത്തീന്നെത്തി സർക്കാരും(തെയ് )
അരക്ഷണം കളയാതെ ,
അക്ഷരങ്ങൾ നെഞ്ചീലേറ്റി,
ആമോദത്താൽ മലയാള സംഘമുണർന്നേ (തെയ് )
അക്ഷരങ്ങാളാദ്യം വേണ്ട ,
മണലിലും എഴുതേണ്ട ,
പുസ്തകത്തെയൽപ്പം പോലും ഭയന്നിടേണ്ടാ (തെയ് )
ചിത്രം നോക്കി പേരേഴുതാം ,
അക്ഷരങ്ങൾ നോക്കിവയ്ക്കാം ,
ചിത്രം പോലെ കാണാപ്പാഠം പഠിച്ചിടേണം (തെയ് )
നാടൻ പാട്ടും കവിതകൾ ,
ഓണപ്പാട്ടും ഓട്ടൻ തുള്ളൽ ,
പാടിയാടി രസിെച്ചന്നുംപഠിച്ചിടേണം (തെയ് )
കേരങ്ങളാൽ നിറഞ്ഞപ്പോൾ ,
കേളികേട്ടു നാട്ടിലന്നു ,
കേരളംന്നു പെരുമയായ് വിളിവന്നല്ലോ (തെയ് )
പൊന്നിൻ ചിങ്ങമണയുമ്പോൾ ,
മലയാള നാട്ടിലെങ്ങും ,
അത്തം പത്തിൽ തിരുവോണമുത്സവമാണേ (തെയ് )
ഓണക്കാലാമണയുമ്പോൾ ,
ഓണക്കോടീം ഊഞ്ഞാലാട്ടം ,
ഗ്രഹാതുരത്തോർമ്മകളായ് ഓടിയെത്തുന്നേ (തെയ് )
വൃശ്ചികത്തിൽ വിഷുവരും ,
ഡിസംബറിൽ ക്രിസ്തുമസ്സും ,
ഈദുൽഫിത്തർ ബക്രീതിന്റെം തിമർപ്പിലാണേ (തെയ് )
മതേതര  സന്ദേശങ്ങൾ ,
കൈമാറിടും ഉത്സവങ്ങൾ ,
മറക്കാതെ സൂക്ഷിച്ചീടാൻ പഠിച്ചീടണം (തെയ് )
തെറ്റാലിയിൽ കല്ലു കെട്ടി ,
മാമ്പഴങ്ങൾ വീഴ്ത്തിയെന്നും ,
ശണ്ഠകൂടി കളിചോരു കാലമുണ്ടല്ലോ (തെയ് )
കുട്ടനാട്ടിൻ കായൽ തീരം ,
നെൽമണികൾ വിളഞ്ഞപ്പോൾ ,
പെണ്‍മണികൾ നിരയായി കൊയ്തോരുകാലം (തെയ് )
പുന്നമടക്കായലിലും ,
വള്ളംകളി മഹോത്സവം ,
കൊട്ടു വാദ്യോം കുരവയായെതിരേൽക്കണം (തെയ് )
വള്ളംകളീൽ ലോകമെങ്ങും ,
പേരു കേട്ട കുട്ടനാടും ,
കേരനാടിൻ പെരുമയായറിഞ്ഞീടുന്നു (തെയ് )
കള്ള മില്ല ചതിയില്ല ,
കൊള്ളയെങ്ങും കേൾപ്പാനില്ല ,
വിദ്യ വിൽക്കാൻ ധർമ്മിഷ്ടന്മാർ തുനിഞ്ഞതില്ലന്നു (തെയ് )
പഴമകൾ മറക്കല്ലേ ,
പഴഞ്ചൊല്ലും പഠിക്കേണം ,
മൂത്തവരെയാദരിക്കാൻ പടിച്ചീടെണം (തെയ് )
മധുരമാം മലയാളം ,
ഹൃദയത്തിൽ രുചിക്കേണം ,
അമ്മ മലയാളമെന്നും നിലനിൽക്കേണം (തെയ് )
അമ്മിഞ്ഞാപ്പാൽ മധുവൂറും ,
അമ്മ മലയാളം നിങ്ങൾ ,
ഹൃദയത്തിൻ തന്ത്രികളിൽ സൂക്ഷിക്കവേണം (തെയ് )
പൊക്കിൾക്കൊടി ബന്ധമുണ്ട് ,
അമ്മിഞ്ഞാപ്പാൽ രുചിയുണ്ട് ,
അമ്മ മലയാളമെന്നും അഭ്യസിക്കേണം (തെയ് )
മറക്കല്ലേ മലയാളം ,
പ്രതിജ്ഞയും ചൊല്ലിടേണം ,
മറക്കാതെ സൂക്ഷിക്കേണം മരിക്കുവോളം (തെയ് )
ദേവൻ തറപ്പിൽ !!
------*****------
(മലയാള മിഷ്യനു വേണ്ടി എഴുതിയതു)

Monday, 27 May 2013

ഓ .എൻ .വി .കുറുപ്പിന്റെ 
ഭൂമിക്കു ഒരു ചരമഗീതം..!!
******************
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം!

അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!

ആതിരകള്‍ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!

നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!

നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍
വന്നപോല്‍ കാറ്റുകള്‍ നടന്നൂ.

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!

ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!
അരിയ നിന്‍ ചിറകിന്റെ-
യൊരു തൂവലിന്‍ തുമ്പി-
ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ!
അതു കെട്ടുപോകട്ടെ! -- നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ...!
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി സ-
ന്താന പാപത്തിന്റെ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്‍ തന്‍ ജ്വാല മാത്രമായി
പോകുമിപ്പോക്കില്‍ സിരകളിലൂടരി-
ച്ചേറുകയല്ലീ കരാളമൃത്യൂ?....

ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയില്‍ നിനക്കാത്മശാന്തി!

******ONV KURUP******

Sunday, 26 May 2013

ഓർമ്മകൾമരിക്കുമോ..?
------------
ഓര്‍മ്മയെത്തിയ നേരത്തിൽ പ്രിയതമേ -
നീയരികിലൽപ്പാമിരിക്കുവാൻ വന്നെങ്കിൽ !

കരുണയോടല്ല നീചെയ്തതതെങ്കിലും ,
കനവുകൾനീക്കി ഹൃദയത്തിൽ ചേർത്തേനെ !

കരളിൽ കുളിരായി കദനത്തിൽ മൂടിയെൻ ,
അശ്രു,കണങ്ങൾ പെയ്തോരു നേരത്തിൽ !

നിനവിൽ നിഴലായി നീ വന്നിരുന്നെങ്കിൽ ,
ഹൃദയംതുടികൊട്ടി നിന്നോർമ്മയാൽ ഞാൻ !

ഒർമ്മകളൊക്കേ വിരിയിക്കും കുമ്പിളിൽ ,
ഓർമ്മിചെടുക്കും ഞാൻ നിൻമുഖകാന്തിയും !

താളപ്പിഴകളാൽ ജീവിതനൌകയിൽ ,
താളം തെറ്റിപ്പിരിഞ്ഞൊരാനേരത്തിൽ !

സ്നേഹത്തിൻ വീണക്കംബികളെല്ലാം ,
അപശ്രുതിയാലോ മുറിഞ്ഞു വീണു ...!

ഓർമ്മകൾ പെയ്യുമെൻ കുഴിമാടത്തിൽ നി -
ന്നോർമ്മകളെന്നെന്നും നിഴലുകളാകും..!

ആർദ്രമായിടുമെൻ ഹൃദയത്തിൻ തന്ത്രികൾ ,
ഒടുവിൽ നീ വന്നൊന്നു തഴുകിയെങ്കിൽ ....
നീ,
ഒടുവിൽ  വന്നൊന്നു തഴുകിയെങ്കിൽ ....!!!
ദേവൻ തറപ്പിൽ !!!
-------

Saturday, 25 May 2013

ആത്മോപദേശ ശതകം (84)
ശ്രീ നാരായണ ഗുരുദേവൻ 
----------====--------
അറിവതിനാലവനീവികാരമുണ്ടെ -
ന്നരുളു ,മിതോർക്കിലസത്യ ,മുള്ളതുർവി ;
നിരവധിയായ് നിലയറ്റുനില്പതെല്ലാ -
മറിവിലെഴും പ്രകൃതി സ്വരൂപമാകും !
======
സാരം !
അറിവിനു വിധേയമാകുന്നതു കൊണ്ടു മണ്ണിൻറെ ഒരു 
വികാര ഭേദം മാത്രമായ കലം ,കുടം ,ചട്ടി മുതലായതു 
ഉള്ളതാണെന്ന് നാം പറഞ്ഞു പോരുന്നു .ഇതു ആലോ
ചിച്ചു നോക്കിയാൽ മണ്ണിൻറെ വകഭേദങ്ങളെല്ലാം 
അസത്യമാണ് .
എന്നാൽ യഥാർത്തത്തിൽ ഉള്ളതു (അവനീ)മണ്ണു മാത്ര
മാണു .(വികാരം ഇല്ലാത്തതും )നിരവധിയായി നിലയറ്റു 
തരത്തിൽ തോന്നപ്പെടുന്നതും സ്വന്തം ഉണ്മയില്ലാതെ 
നിലനിൽപ്പുള്ളതായി തോന്നുക മാത്രം ചെയ്യുന്നതെല്ലാം 
അറിവിൽത്തന്നെ ഉയരുന്ന പ്രകൃതിയുടെ സ്വരുപം മാത്ര
മാണു !
ദേവൻ തറപ്പിൽ !!
------****-----

Friday, 24 May 2013

മലയാളം എന്റെ മലയാളം ,
മധുവൂറും എന്റെ മലയാളം !!
----------------------------
രണ്ടായിരത്തിലേറെ വർഷത്തെ കാലപ്പഴക്കമുണ്ടെന്ന വാദം 
അംഗീകരിച്ചു കൊണ്ടാണ് മലയാളത്തിനു ശ്രേഷ്ഠ ഭാഷാ പദവി 
ലഭിച്ചത് ....
മലയാളത്തിന്റെ സ്വന്തം മലയാളം !!
അങ്ങനെ കാത്തു കാത്തിരുന്നു മലയാളത്തിനും കിട്ടി ശ്രേഷ്ഠ 
ഭാഷാ പദവി .ആദ്യം തമിഴിനും പിന്നീട് തെലുങ്കിനും അവസാ
നം കന്നടക്കുമായിരുന്നു നല്കിയത് .കഴിഞഗവണ്‍മെന്റു തുടങ്ങി
വെക്കുകയും ഉമ്മൻ ചാണ്ടി ഗവണ്‍മെന്റു തുടര് നടപടിസ്വീക
രിക്കുകയും ചെയ്തതിനാൽ ശ്രേഷ്ഠ ഭാഷാ പദവികിട്ടാൻ എളുപ്പ
മായി .
ശ്രേഷ്ഠ ഭാഷലഭിച്ചാലുള്ള ക്കുള്ള ഗുണങ്ങൾ .
ശ്രേഷ്ഠ ഭാഷ ലഭിച്ചാൽ കേദ്രസർവകലാശാലകളിൽ മലയാളം 
ചെയർ .......
ഭാഷാ വികസനത്തിനും ഗവേഷണത്തിനുമായി 100 കോടിലഭി
ക്കും............
ശ്രേഷ്ഠ ഭാഷാ പഠനത്തിനായി കേന്ദ്രം ആരഭിക്കാൻ കേന്ദ്ര സ
ഹായമുണ്ടാകും  ......
സർവകലാശാലകളിൽ മലയാളം ചെയര് സ്ഥാപിക്കാനും കേന്ദ്ര 
സർവകലാശാലകളിൽ തുടക്കമിടാനും,യുജിസിക്ക് നിർദേശം നൽ
കാനും സാധിക്കും ...........
ശ്രേഷ്ഠ ഭാഷാപദവി ലഭിക്കുന്ന പണ്ഡിതന്മാർക്കു എല്ലാ വർഷവും 
രണ്ടു രാജ്യാന്തര പുരസ്ക്കാരങ്ങൾ കൊടുക്കും .........
കുറിപ്പു !!
(അതുവഴി കോടികൾ അടിച്ചു മാറ്റാൻ സാധിക്കും എന്നതിനാൽ ശ്രേഷ്ഠ 
ഭാഷയുടെ പുറകെ ഇനിമുതൽ കുറെ കുഞാനന്മാർ ഉണ്ടായിരിക്കുന്നതാ
ണെന്ന് കു‌ടി ഇതിനാൽ പ്രസിദ്ധ െപ്പടുത്തുന്നു )
ഇതുകൊണ്ടൊന്നും മലയാളം രക്ഷപെടില്ല പ്രിയമുള്ളവരേ ....?
ദേവൻ തറപ്പിൽ !!

 

Wednesday, 22 May 2013

ആത്മോപദേശ ശതകം(83) 
ശ്രീ നാരായണ ഗുരുദേവൻ 
---=====---
ഉടയുമിരിക്കുമുദിക്കുമൊന്നുമാറി -
ത്തുടരുമിതിങ്ങുടലിൻ സ്വഭാവമാകും ,
മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ -
വിടരറുമൊന്നിതു നിർവികാരമാകും !
സാരം 
--------
നശിച്ചുപോവുക,സ്ഥിതിചെയ്യുക,ജനിക്കുക ഒരു രൂപം 
മാറി വേറൊരു രൂപത്തിൽ തുടരുക ,ഇതു ശരീരത്തിന്റെ 
സഹജ സ്വഭാവമാണ് .ഈ സ്ഥിതികൾക്കുപരിയായി വർ
ത്തിച്ചു ആത്മാവു മൂന്നും അറിയുന്നു.(അതായത് സൃഷ്ടി,സ്ഥിതി 
ലയം എന്നീ മൂന്നിനെയും)ഇതു ദുഃഖമറ്റതും മാറ്റമില്ലാത്തതും 
ആകുന്നു .ഇടർച്ച ഒരിക്കലും ഇല്ലാത്തതായ ഇതു ഏകാമാണ് 
നിത്യനും നിർവികാരനും സകലസാക്ഷിയുമാകയാൽ ആത്മാവിനു 
ശരീരത്തിന്റെ സ്വഭാവം ഉണ്ടായിരിക്കുകയില്ല എന്ന് ഗുരു 
നമ്മെ ഓര്മ്മ പെടുത്തുന്നു 
ദേവൻ തറപ്പിൽ !!
--------------


Tuesday, 21 May 2013

ആത്മോപദേശ ശതകം (82)
ശ്രീ നാരായണ ഗുരുദേവൻ 
-------%%*****%%------
അരണി കടഞ്ഞെഴുമഗ്നിപോലെയാരായ് വവ-
രിലിരുന്നതിരറ്റേഴുംവിവേകം 
പരമചിദംബരമാർന്ന ഭാനുവായ് നി -
ന്നെരിയുമിതിന്നിരയായിടുന്നു സർവം .!
സാരം 
------
അരണി കടയുമ്പോൾ ഉയരുന്ന തീപോലെ ,(വേദ-
കാലത്തു യാഗം ചെയ്തിരുന്നതു മരങ്ങൾ കൂട്ടിയുരചു 
തീയുണ്ടാക്കുകയായിരുന്നല്ലോ )പരമ തത്വത്തെ-
ക്കുറിച്ച്‌  അന്വേഷണത്തിന്റെ അതിരു ഇല്ലാതെ 
പൊന്തി വരുന്ന വിവേകം ,അതായതു അറിവാകുന്ന 
ആകാശത്തിൽ വന്നു സൂര്യനായ് നിന്നു എരിയും .
ആ തീയുടെ തീഷ്ണതയിൽ ജ്ഞാനമാകുന്ന സൂര്യൻ 
പ്രപഞ്ചത്തിലെ സകലതും ദഹിപ്പിക്കും . അതിനു 
സർവവും ഇരയായി തീരുകയും ചെയ്യുമെന്നു ഗുരു 
ഓർമ്മിപ്പിക്കുന്നു 
(ആത്മാവാകുന്ന അരണിയിൽ ധ്യാനവും മനനവും 
നിരന്തരമായ പ്രക്രിയ തുടരുമ്പോൾ ഉദിക്കുന്ന ജ്ഞാ-
നമാകുന്ന ജ്വാല എല്ലാത്തരത്തിലും ഉള്ള അജ്ഞാ-
നത്തിന്റെ  അറിവായ വിറകിനെ നശിപ്പിക്കുന്നു )
ദേവൻ തറപ്പിൽ !!
-------***------