കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Monday, 10 June 2013

വ്യത്യസ്ഥാനാമൊരു !!!
-----------------
വ്യത്യസ്ഥാനാമൊരു വേഷത്തിൽ മുഖ്യനെ ,
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല ,
കോണ്ഗ്രസിലാനെങ്കിൽ ആളൊരു കേമൻ 
മുടിയുടെ കാര്യത്തിൽ ആളൊരു താരം 
ശാന്തം...ഒരു പാവം പുളുപറ വീരൻ ജഗ ജില്ലൻ 
പാവം ..മുഖ്യൻ.....മുഖ്യൻ......മുഖ്യൻ.........!
വാളുമെടുത്തു വരുന്നൊരുനേരം 
മുനിയുടെ വേഷം പുണ്ടൊരു ശാന്തൻ ,
കേസായ് വന്നൊരു മന്ത്രി പത്നിയെ 
നാരദ വേഷം കെട്ടീ  മുഖ്യൻ 
അവളറിയാതെ കേസുകളൊക്കെ 
യൂദാസിൻ പണി വെച്ച് ചതിച്ചു ,
ഇവനൊരു ചതിയൻ...ചതിയൻ ..ചതിയൻ....!
പട്ടിണിമരണം നടമാടുമ്പോൾ 
തമ്മിൽ തല്ലും തീർക്കാൻ യാത്ര 
പാർട്ടികൾ തമ്മിൽ തർക്കം നേരം 
മൌനം പൂണ്ടൊരു പാവം മുഖ്യൻ 
നമ്മുടെ പാവം.മുഖ്യൻ ....മുഖ്യൻ...!
ജാതികൾ നോക്കി പ്രീണന നയവും 
പേറി നടക്കും നാട്ടിൽ ഭരണം 
ആളൊരു ജില്ലാൻ,രാഷ്തൃയകേമൻ 
ഇവനൊരു ചതിയൻ ...ചതിയൻ...ചതിയൻ ...!
ജാതിമതങ്ങൽ കാഹളമാക്കി 
ദില്ലിയിൽ പോയി മണ്ടച്ചാരും 
എലെക്ഷൻ വരൂമ്പോൾ തോറ്റീടാതെ 
പാക്കെജ്കളുടെ പെരുമഴയായി 
പഴയ വാഗ്ദാനങ്ങൾ ഗോൾഡ്‌ സ്തോറെജിലും 
പഴയവപൊടീ തട്ടി പുതിയ വീഞ്ഞാക്കി 
പകിട കളിക്കുന്ന പതിമുഖ മുഖ്യൻ 
ഇവനൊരു ചതിയൻ...ചതിയൻ ...ചതിയൻ...!
ദേവൻ തറപ്പിൽ !!
 
 
 
 

Friday, 7 June 2013

പത്തു സെന്റു !!
=======
ഒന്നരലക്ഷത്തിലേറെ -
യാദിവാസികൾക്ക്  ഭൂമിയില്ലാതെ ,
കേഴാൻ തുടങ്ങിയിട്ടേറെ നാളിൽ 
കേരള നാട്ടിൽ നടുവിലെന്നും ,
ഇലക്ഷൻ വരുന്നതിൻമുമ്പേ -
ചില മന്ത്രിമാർ ചുറ്റൽ തുടങ്ങും 
വോട്ടുകൾ കൂട്ടുവാനായിട്ടേറേ-
പത്രങ്ങളിൽ നിത്യം പാക്കേജ് ,
പത്തു സെന്ററും ഭൂമിയിന്നും കൊടുക്കാത്ത -
സർക്കാരു നാട് ഭരിച്ചിടുമ്പോൾ ,
കുട്ടികളൊന്നായി ചത്തുപെരുകുമ്പോൾ -
വാഗ്ദാനം പെരുമഴ പെയ്തിടുന്നു .
പണ്ടിവർ നല്കിയ വാഗ്ദാനമൊക്കെയും ,
ഇന്നും പൊടിപിടിച്ചങ്ങോ കിടക്കുന്നു ,
ഇന്നും പുതിയൊരു വാഗ്ദാനം മുഖ്യൻ -
ആദിവാസികൾക്ക്മോരോയേക്കാർ ?
ആദ്യം കൊടുക്കണം പത്തുസെന്റും വീടും 
കേറിക്കിടക്കട്ടെയാത്യാമവർ !!!
ദേവൻ തറപ്പിൽ !!

Wednesday, 5 June 2013

പൊതു ജനത്തിന്റെ ചോരകുടിക്കുന്ന ഈ ശവം തീനികളെ 
തളക്കാൻ ഒരു സംഘടന ഉണ്ടാക്കാൻ പ്ലാൻ ചെയ്യുന്നു താല്പര്യ 
മുല്ലവര്ക്ക് ജോയിൻ ചെയ്യാം
അതിനു ശേഷം ഇവര പട്ടിച്ചവർ ചേർന്ന് കേസ് ഫയൽ ചെയ്യാൻ ..
സ്വർണ്ണം പോയവര് കൊണ്ടാക്ക്ട്ടു ചെയ്യുക ....!!
ദേവൻ തറപ്പിൽ !!

ലോക പരിസ്തി ദിനം !!
ലോക പരിസ്തി ദിനം !!
--------****--------
ആഹാരമേറെ ദുർവ്യയം ചെയ്യുമ്പോൾ ,
പട്ടിണികൊണ്ട് മരിക്കും ജനം !
നഗരകേന്ദ്രങ്ങളിൽ പാഴാക്കും ഭക്ഷണം
ഗ്രാമ തീരങ്ങളിൽ വിഷംവിതക്കും !
വനമേഖലകളിൽ കൊടിയനാശം ,
ഹരിതഗൃഹങ്ങൾ പുറന്തള്ളുംവാതകം ,
പരിതസ്തികളിൽ ദുർഗന്ധമാക്കി ,
പരിതാപമാക്കിമരിക്കും ഭൂമി !
ജൈവ കൃഷികൾക്കു പ്രാധാന്യമേകിയും ,
മാലിന്യമൊക്കെയും സംസ്കരിക്കാം ,
അടുക്കളത്തോട്ടങ്ങൾ ഏറെഉണ്ടാക്കിടാം ,
ജലാശയമേറെ തടുത്തു നിർത്താം !
ആഗോളചിന്തയിൽ മലനിരതീർക്കുമ്പോൾ ,
അപ്രത്യക്ഷമായിടും കുളിർക്കാറ്റുകൾ ,
വംശനാശത്തിലും തവളയും,മീനുകൾ ,
ജലാശത്തിൽ ചത്തു പൊങ്ങുമെന്നും !
വർജിക്കണം നാം അഴുകാത്തമാലിന്യം ,
വർജിക്കു പ്ളാസ്റിക്ക് കൂടൊക്കെയും ,
മുറ്റങ്ങൾ പണ്ടാത്തെപ്പോലാകണം ,
വെള്ളം ലഭിക്കട്ടേ ഭൂമിക്കെന്നും !
മഴവെള്ളം സംഭരിച്ചീടുവാനായ് ,
വിടിന്റെ മുകളിലും ശേഖരിക്കാം ,
മഴവെള്ളം പോകാതിരിക്കുവാനായ് ,
കിടങ്ങുകൾ കയ്യാല കെട്ടിടേണം !
ആഗോളം തലയിൽ പിടച്ചവരെ ,
ആശ്രയം ഭൂമിയാനെന്നോർക്കണം ,
ആശവെച്ചീടുകിൽ ഭുമിയിൽ നാം
ആശിച്ചതൊക്കെ ലഭിക്കുകില്ലോ !
പച്ചപ്പരപ്പുകളൊക്കെളഞ്ഞീടിൽ ,
വറ്റി വരണ്ടിടും ഭുമി ദേവി ,
പാരിസ്ഥിതികളെ കൊലചെയ്യുന്നോർ ,
പാരിടത്തിൽ വീണു തേങ്ങിടുമേ !
ദേവൻ തറപ്പിൽ !!
----------

ഭാരതിയൻ ഒന്ന് നീതി രണ്ടു  ??
------------------------
കാതു കേൾക്കുന്നോരായിരുന്നെങ്കിൽ ,ഞാൻ 
പാട്ട് പാടി അറിയിക്കുമായിരുന്നു .
നേരിന്റെ നാവുള്ളവരായിരുന്നെങ്കിൽ ,ഞാൻ 
നേരിൽ പതം പെറുക്കി പറയുമായിരുന്നു .
കണ്ണ്ള്ളവരായിരുന്നെങ്കിൽ ,ഞാൻ 
അഭിനയിച്ചു കാണിക്കുമായിരുന്നു ...
കൊള്ളയിലും ,അഴിമതിയിലും ,മുങ്ങാത്തവർ-
ഉണ്ടായിരുന്നെങ്കിൽ നീതിക്ക് വേണ്ടി കെഴുമായിരുന്നു .?
തെക്കും,വടക്കും,കിഴക്കും,പടിഞ്ഞാറിനും ,
കോടതിയും ,നീതിയും വേറെയോ...?
ഭാരതം ലോകത്തിലെ ജനാധിപത്യമെന്നു 
പറയുന്നവർ ഇവിടെ നോക്ക് ...?
അട്ടപ്പാടിയിൽ ദിനന്തോറും മൂന്നു കുഞ്ഞുങ്ങൾ ,
ഭരിക്കുന്നവർ കശാപ്പു ചെയ്യുന്നു ...?
ശ്രീ ശാന്തിനു മോക്കെയും ജാമ്യവും അകലെ ..!
മറ്റുള്ളവർക്ക് ആകാം ,നീതി രണ്ടു തരം ...? 
അഴിമതിക്കാരായ മന്ത്രിമാർ ഉറക്കം ബംളാവിൽ 
പ്രതിപക്ഷത്തിരിക്കുന്നവർ ജയിലിൽ ...?
ഇതു ഭാരത നീതി .....?
ബോംബു വീണാൽ ദാവൂദും,ഷഖീലും ,പീന്നെ 
വിദേശ ബന്ധങ്ങൾ വേറെ ....?
അതും ....അന്വേഷണത്തിൽ ....!
വാദു വെച്ചാൽ ഡീക്കംബനി ,കു‌ടെ വിദേശികളും ..!
പ്രക്ഷോഭമായി പ്രതിപക്ഷം പാർലമെന്റിൽ ,
പിറ്റ്യെ ദിവസം നഗരങ്ങളി ബോംബാക്രമണം ..?
അത് മുസ്ളീമും,പാക്യസ്താനും .....?
അതും അന്വേഷണത്തിൽ ,.........?
ഇതാണ് ഭാരതം നപുംസകങ്ങളുടെ ഭാരതം 
ഇതാണ്‌ ഭാരതം കൊള്ളക്കാരുടെ ഭാരതം ..?
ഇതാണ് ഭാരതം നീതി വിലക്കുന്നവരുടെ ..?
ഇതാണ് നമ്മുടെ ജനാധിപത്യ ഭാരതം ..?
ജയ്‌ ജവാൻ ജയ്‌ കിസാൻ ...ഇതോ.......?
ദേവൻ തറപ്പിൽ !!
----------
(ഇതൊരു കവിതയല്ല എന്റെ 
വേദനയാണ് ഭാരദീയരുടേയും രോദനം 
3

Sunday, 2 June 2013

നീർമാതളം (മാധവിക്കുട്ടി )

നീർമാതളം (മാധവിക്കുട്ടി )
--------*****--------
നീർമാതളത്തിന്റെ നിലാവ്തിട്ടേൽ,
നിശീഥിനിവേളേൽ പിറന്ന പൂവു ,
വശ്യമായ് തീഷ്ണോം നിറഞ്ഞൊഴുകി ,
വിസ്മയത്തിന്റൊരു തെന്നൽതീർത്ത്‌ !
കടലും നദീകളും കടപുഴക്കീ ,
സദാചാരവൻമരം വെട്ടിവീഴ്ത്തീ !
കഥയും,കവിതയും,ലേഖനങ്ങൾ ,
കവടിനിരത്തിക്കുളിർകാറ്റേകീ !
പുതുമകൾ തീർത്തവരെഴുതിയപ്പോൾ ,
പുതു വസന്തത്തിന്റെ സൗരഭ്യമായ് ,
കവികളിൽ വടവൃക്ഷമായ് വളർന്നു ,
കഥയിലനാചാര രോശംതീർത്ത്‌ !
അഞ്ഞൂറു വാക്കുകൾ കൊണ്ടുമാത്രം ,
അതിജീവനത്തിൻ കഥപറഞ്ഞു !
വന്യമാം വാശിലെഴുതിയവർ ,
ധന്യമാംമോർമ്മയും തന്നുപോയി !
സാഹിത്യ ലോകത്തിൻ തീരാ നഷ്ടം ,
സാധകമാക്കണേ പണ്ഡിതരേ ?
ദേവൻ തറപ്പിൽ !!
(മെയ് 31,2009-ൽ
നമ്മോടു യാത്ര പറഞ്ഞു .മാധവിക്കു
ട്ടിയുടെ നാലാം ചരമ വാർഷികം !!)
ആത്മോപദേശ ശതകം (85 )
ശ്രീ നാരായണ ഗുരുദേവൻ 
-----**********-----
നിഴലൊരു ബിംബമാപേക്ഷിയാതെ നില്പീ -
ലെഴുമുലകെങ്ങുമബിംബമാകയാലേ ,
നിഴലുമതല്ലിതു നേരുമല്ല ,വിദ്വാ -
നെഴുതിയിടും ഫണിപോലെ കാണുമെല്ലാം !
സാരം ...!
നിഴലിനു ഒരു ബിംബത്തെ ആശ്രയിക്കാതെ ആശ്രയിക്കാതെ 
നിലനില്പ് ഉണ്ടായിരിക്കുകയില്ല .ബിംബം ഉണ്ടായെങ്കിൽ മാ
ത്രമേ പ്രതിബിബം ഉണ്ടാകുയെന്ന സത്യം നമുക്കറിയാം .ഇവി
ടെ പ്രതീതമാകുന്ന(അല്ലെങ്കിൽ ഉള്ളതായി കാണപ്പെടുന്ന)
ലോകം ബിംബത്തോട്‌ കൂടാത്തതാകയാൽ സ്വയം ഉണ്മയുല്ല
തല്ല .
അതിനാൽ ഈ ലോകം നിഴലുമല്ല,സത്യവുമല്ല ,ജ്ഞാനിയാ
യ കലാകാരൻ എഴുതിയത് പോലെ ,അല്ലെങ്കിൽ വരച്ച വെയ്ക്കു
ന്ന,(ഒരു ഫണിപോലെ )പാമ്പിന്റെ ചിത്രംപോലെ എല്ലാം കാ
ണുന്നു എന്ന് ഗുരു നമ്മെ ഓർമ്മപ്പെടുത്തുന്നു !
ലോകം പ്രതി ബിംബാമാകണമെങ്കിൽ അതിനൊരു ബിംബം 
വേണം .അങ്ങനെ പ്രപഞ്ചത്തിനു ഒരു ബിംബം ഉള്ളതായി അ
റിവുമില്ല .അത് കൊണ്ട് പ്രപഞ്ചത്തെ നമുക്ക് അബിംബം എ
ന്ന് പറയുകയോ,വിളികുകയോ ആവാം .
പാമ്പിന്റെ ചിത്രം കണ്ടാൽ പാമ്പല്ല ,അതുപോലെ നിഴലുമല്ല.
ഇവിടെ പ്രതി ബിംബത്തെ ഗുരുദേവൻ തിരസ്കരിക്കുന്നു !!
ദേവൻ തറപ്പിൽ !!
-------------