കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Saturday, 30 November 2013

കവിത !!!

കവിതാരസചാതുര്യം ,
വ്യാഖ്യാത വേത്തിനോ ,കവി ?
സുധാ സുരത ചാധുര്യ ,
യാ മാതാ വേത്തി നോ പിതാ !
സാരം !!
=====
മകളുടെ രതിയെക്കുറിച്ച് അഭിപ്രായം പറ
യേണ്ടതു പിതാവോ,മാതാവോ അല്ല മരുമ-
കനാണ്‌ .അതുപോലെ കവിതയുടെ ഭംഗി-
യെക്കുറിച്ച് അഭിപ്രായം പറയേണ്ടതു അ-
നുവാചകരാണ് .!
-----
സാഹിത്യ ശില്പ്പശാലകൾ നടത്തി സ്ഥിരം
കുറ്റികളെ ഒഴിവാക്കി ചാരുതയും സമ്പന്നതയും
കാത്തു സൂക്ഷിച്ചതിൽ ചിലർക്കു അസഹിഷ്ണത
ഉണ്ടെന്നുമുള്ള അഭിനവ കവി പുംഗവന്മാരുടെ
ജൽപ്പന്നങ്ങൽ കേൾക്കാൻ മുംബൈയ് മലയാളികൾ
തന്നെ വേണം .

Thursday, 28 November 2013

ദീപം !!
--------
ദീപം നമുക്ക് ദീപം 
തെളിയിച്ചീടാം നാട്ടിൽ 
സംസ്ക്കാരത്തിൻ ദീപം 
ഉർജ്ജം നല്കും ദീപം
തെളിയിച്ചീടുകയെന്നും 
തെളിമായമോടെ നാട്ടിൽ 
അപചയമായി നാടു 
ഇരുളിമ മാറി തെളിയട്ടെ 
====
ദേവൻ തറപ്പിൽ

Wednesday, 27 November 2013

ആദിവാസികൾ ചൂഷിതരോ ..?

ആദിവാസികൾ ചൂഷിതരോ ..?
---------------- 
ഗാഡ്ഗിൽ ,രംഗരാജൻ റിപ്പോർട്ടു നടപ്പിലാക്കുന്നതിനു പകരം ആദിവാസികളെ മാവോയിസ്റ്റാക്കി തുറുങ്കിലടച്ചു ചിലരെ രക്ഷപെടുത്താനാണ് ഗവണ്‍മെന്റു ശ്രമിക്കുന്നത് .താമരശ്ശേരി ഫോറസ്റ്റ് ഓഫീസിനു ഗുണ്ടകൾ തീവെച്ചപ്പോൾ 
ഫയൽഎടുത്തു കൊടുത്തത്അവിടുത്തെ ഒദ്യോഗസ്ത്തരല്ലേ?
ജലിയൻ ബാലബാഗ് പോലെ രക്ഷച്ചൊരിച്ചിലുണ്ടാകുമെന്നു 
ഭീഷണിപ്പെടുത്തിയ താമരശ്ശേരി ബിഷപ്പിന്റെയും,
മതമേലാളന്മാരുടെയും ,പുരോഹിതന്മാരുടെയും പേരിൽ ക്രിമനൽ കേസ്സെടുക്കാൻ എന്തുകൊണ്ട് യു,ഡി.എഫ് 
തയാറാകുന്നില്ല .മുത്തങ്ങയിൽ ആദിവാസികൾ സമരം നടത്തിയപ്പോൾ ആദിവാസികളെ ,വെടിവെച്ചുകൊന്നും ,
കേസ്സെടുത്തും,ജയിലിലടച്ചും പ്രതികാരം തീർത്ത 
ഗവ്ന്മെന്റു രാജ്യത്തിന്‌ തന്നെ ഭീഷണിയാണ് .?

തുഞ്ചൻ പറമ്പു !!!

തുഞ്ചൻ പറമ്പു !!!
-------------------
തുഞ്ചൻ പറമ്പിൽ മഹാമേരുവായിട്ട് 
തഞ്ചമോടേ വന്നു സർവകലാശാല 

മലയാള മഹിമയറിഞ്ഞല്ലോഭാരതം 
മലനാട്ടിലെങ്ങും വെളിച്ചമായി 

വിജ്ഞാനമേകിയും,അജ്ഞാനംമാറ്റിയും 
ശാക്തീകരിക്കുവാൻ ശാലവന്നു 

പണ്ധിതന്മാരുടെ വിജ്ഞാനബോധത്താൽ 
ശ്രേഷ്ടമാക്കീടും ഗവേഷണത്താൽ 

സർവരിലും മലയാളമെത്തിച്ചിടാൻ 
കൊച്ചു നിഘണ്ടുക്കളേറേവേണം 

മലയാള ഭാഷാപിതാവിനെയോർക്കുവാൻ 
സ്മാരകം തീർക്കുതുഞ്ചൻ പറമ്പിൽ !
ദേവൻ തറപ്പിൽ !!!
=========

Monday, 25 November 2013

ആർക്കുവേണ്ടി ഈ ശിപ്പശാല ...?
-------------------------------
സാഹിത്യ ശില്പ ശാല മുംബയിൽ വെറും കളിയായ്‌
മാറുന്നോ ? കോർപ്പറേറ്റുകളും ,ബിൽഡര്മാരുടെയും
പങ്കു പറ്റി മദ്യസേവക്കെത്തുന്നവരും അവരുടെ പിണ
യാളുകളും തീർക്കുന്ന ചക്രവൂഹത്തിൽ കുറെയെങ്കിലും
എഴുത്തുകാരും പെടുന്നില്ലേ ?

സാഹിത്യ ശില്പ്പശാലയെന്നാൽ സാഹിത്യ ചർച്ചകളും
സംവേദനങ്ങളും ,ആവശ്യമുള്ളിടത്തു നാട്ടില നിന്നും
കുറെ ബുദ്ധി ജീവികളെന്നു അവകാശപ്പെടുന്ന കള്ളു
കുടിയന്മാരെ കൊണ്ട് വന്നു വായിൽ കൊള്ളാത്ത കുറെ
എഴുന്നൽപ്പുകൾ നടത്തുന്നതാണോ ശില്പ്പ ശാല ....?

കേരള ഗവണ്‍മെന്റിന്റെ പണം ദൂർത്തടിക്കാനും ചില
രുടെ പൊങ്ങച്ചത്തിന്റെയും അവകാശം സംരക്ഷിക്കാനു
മാണോ ഈ ശിൽപ്പശാല നാടകം .എഴുത്തുകാര്ക്ക് വേണ്ടി
ശിൽപ്പശാല നടത്തുന്നവർ ,അതിൽ കുറച്ചെങ്കിലും എഴുത്തു
കാരെയെങ്കിലും സംബധിപ്പിക്കാൻ മുൻകൈയ്യെടുക്കണം

Sunday, 24 November 2013

ഉത്തരാഖണ്ഡുപ്രളയം !!!

ഉത്തരാഖണ്ഡുപ്രളയം !!!
------------!!!!!!---------
ഉത്തരാഖണ്ഡിലയ്യോ ,പൊലിഞ്ഞല്ലൊ 
എണ്ണമറ്റജനങ്ങൾ 
പ്രയളത്തിൻ താണ്ഡവത്തിൽ ,കരയെല്ലാം 
കടലായ് മാറിയല്ലോ 

ഗ്രാമപ്രദേശങ്ങളും ,ദര്മ്മാശാല 
എല്ലാം തരിപ്പണമായ്‌ 
നാശം വിതച്ചവിടെ ,ഭീകരമാം 
രാക്ഷസ രൂപം പൂണ്ടു 

ദുരന്തം വിതച്ചു കൊയ്ത ,കേദാറിൽ 
പ്രാണനും നഷ്ടമായി 
കലികേറി മന്ദാകിനി ,നദിയൊരു 
താണ്ഡവനൃത്തമാടി 

പുണ്യനഗരിയിലും ,മരണത്തിൻ 
വിത്തു വിതച്ചുവല്ലോ 
ഭവനരഹിതരായി ,പാവം ജനം 
അഭയാർത്ഥി കൂടാരത്തിൽ 

പ്രാണനെടുത്തെത്രയോ ,ജനത്തെയ -
നാഥരായ് മാറ്റിയില്ലേ 
ആർത്തലച്ചങ്ങു വന്നു ,ഹിമാലയം 
ഭീകരരൂപിണിയായ് 

മിണ്ടാപ്രാണികളൊക്കെ,ഒലിച്ചുപോയ് 
പ്രളയക്കെടുതിയിലും 
വെള്ളിടി വെട്ടിയപ്പോൾ ,പേമാരിയും 
പ്രഹരത്താലാഞ്ഞടിച്ചു 

മന്ത്രമുഖരിതത്താൽ ,നിറയേണ്ട 
ക്ഷേത്ര നഗരിയിപ്പോൾ ,
വെള്ളത്താൽ മൂടപ്പെട്ടു,,ഭൂമിയെങ്ങും 
കാണുംതൂവെള്ളപോലെ !

ദുർഗന്ധം പേറിയിപ്പോൾ ,തളംകെട്ടി 
നിൽക്കുന്നു മൂകമായി ,
ശവമഞ്ചം ചുറ്റിലെങ്ങും,കഴുകന്മാർ 
വട്ടമിട്ടൂ പറക്കും  !

തുരുത്തിലുമൊറ്റപ്പെട്ടു ,തീർത്ഥാടകർ 
ചിതറിത്തെറിച്ചുപോയി ,
ജീവൻ നിലനിർത്തുവാൻ,വനത്തിലെ 
പച്ചിലകൾ കഴിച്ചു, 

മരണവും ,ജീവിതത്തി,ന്നിടയിലു-
മഭയത്തിനായിക്കേണു ,
മലയും നിരകളിലും ,വഴിവെട്ടി 
പാരിസ്ഥിതിയെക്കൊന്നു !

കലിതുള്ളി വന്നുവല്ലോ ,ദുരന്തത്തിൻ 
പേമാരി കാലനായി 
കേഴുവാനാരുമില്ല,യവർക്കായി 
ഭാരത നാട്ടിലിന്നും !

എങ്ങുപോയ്ജീവനില്ല ,ദൈവമെല്ലാം 
മണ്ണിൽ പുതഞ്ഞുപോയോ ?
ബധിരരും മൂകന്മാരും ,ഭരിക്കുന്ന 
നാട്ടിലും പീഡനങ്ങൾ ,

പാരിസ്ഥിയെയിന്നു,വ്യഭിചാരം 
ചെയ്തിട്ടു കൊല്ലുന്നല്ലോ 
ഗാഡ്ഗിലും,രംഗനാഥൻ ,റിപ്പോർട്ടെല്ലാം 
കൊല്ലാതെ നോക്കിടേണേ !

പാരിസ്ഥിയെക്കൊന്നു ,വികസനം ,
വേണ്ടിനി ഭാരതത്തിൽ !
വേണം നമുക്ക് നാടിൻ ,പാരിസ്ഥിതി 
സംരക്ഷണത്തിലൂന്നി !!!

(ദേവൻ തറപ്പിൽ !!!)
------------
ആന്ധ്രപ്രദേശിലെ വാറംഗലിന് സമീപം നെക്കോണ്ടയില്‍ എട്ടുവയസുകാരിയെ പതിനാലും പതിനഞ്ചും വയസുള്ള മൂന്നുവിദ്യാര്‍ഥികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഇവ പിന്നേട് സുഹൃത്തുക്കള്‍ക്ക് എം എം എസ് ആയി അയച്ചു. ഇവരില്‍ ചിലര്‍ യൂട്യൂബിലും അപ്‌ലോഡ് ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തിയ സിഡി സിഡിഷോപ്പുകളിലും എത്തിയതായും പോലീസ് കണ്ടെത്തി.

ഈമാസം പതിനഞ്ചിനാണ് സംഭവം. നെക്കോണ്ടയിലെ ബി സി കോളനിയില്‍ പെണ്‍കുട്ടിയുടെ വസതിയില്‍വച്ചാണ് പീഡനം നടന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് മൂന്നുപേരും. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ഒരുവിദ്യാര്‍ഥിയുടെ നേതൃത്വത്തിലാണ് സംഭവം. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഡോക്ടറുടെ അടുത്ത് എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അതേസമയം വിദ്യാര്‍ഥികള്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. എം എം എസ് സന്ദേശം ലഭിച്ചവരുടെ മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തു. പെണ്‍കുട്ടിയുടെ വീട്ടുകാരും ബലാത്സംഗത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥിയുടെ വീട്ടുകാരും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും നെക്കോണ്ട പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് അമൃത് റെഡ്ഡി പറഞ്ഞു.

SUGGESTED BY OTHER READERS
ക്ഷേമ ചൗധരി തേജ്പാലിനെ വഴിവിട്ട് സഹായിക്കുന്നു; തെഹല്‍കയില്‍ കൂട്ടരാജി
ഐഎഫ്‌എഫ്‌കെ : ഡെലിഗേറ്റ്‌ പാസ്‌ വിതരണം നവംബര്‍ 25 മുതല്‍
എത്ര കുഞ്ഞുങ്ങള്‍ മരിച്ചാലും സര്‍ക്കാര്‍ പഠിക്കില്ല; സ്‌കൂള്‍ ഭക്ഷണത്തില്‍ ചത്ത എലി
ശ്രുതി ഹാസനെ ആക്രമിച്ചയാള്‍ പിടിയില്‍
മുഖ്യമന്ത്രിക്കെതിരെ കല്ലേറ് അന്വേഷിക്കുന്ന എസ്‌ഐയുടെ വീടിന് നേരെ ബോംബേറ്
More in this category: « ബാബാരാംദേവിന്റെ യൂനിവേഴ്‌സിറ്റി ഹോസ്റ്റലില്‍നിന്ന് പതിനെട്ടുകാരിയെ കാണാതായി » « എത്ര കുഞ്ഞുങ്ങള്‍ മരിച്ചാലും സര്‍ക്കാര്‍ പഠിക്കില്ല; സ്‌കൂള്‍ ഭക്ഷണത്തില്‍ ചത്ത എലി »
back to top ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ ഈസ്റ്റ് കോസ്റ്റിന്റേത് ആകണമെന്നില്ല. അതുമായി ബന്ധപ്പെട്ട യാതൊരു ഉത്തരവാദിത്വവും ഈസ്റ്റ് കോസ്റ്റ് ഏറ്റെടുക്കുന്നതല്ല
ഡോറിസ് ലേസ്സ്ങ്ങും ,കമ്മ്യൂണി സവും ..?
=============
സ്ത്രീ ജീവിതാനുഭങ്ങളെ ഇതിഹാസമാക്കിയ എഴുത്തുകാരിയാണ് 
ഡോറിസ് ലെസിങ്ങ് .കച്ചവട സംസ്കാരത്തെയും കപട വാഴ്ച്ചയെയും 
സൂഴ്മമായി വിലയിരുത്തിയ എഴുത്തുകാരി .ജീവിതമാണല്ലോ എഴുത്ത്
എഴ്ത്താണല്ലോ പ്രതിബദ്ധത ,ഞാൻ ഒരു കമ്യൂണിസ്ട്ടാണോ? അങ്ങനെ 
എന്നെ ഞാൻ വിളിക്കുന്നില്ല ! കമ്മ്യുണിസത്തിന്റെ ഭാഗമാകാനും താല്പ
ര്യമില്ല .

അത് താല്പര്യം ഉള്ളത് കൊണ്ടല്ലേ ,താല്പര്യമില്ലായെന്നു ഊന്നിപ്പറയു
ന്നത്‌.എഴുത്തുകാർ കമ്മ്യൂണിസ്റ്റാണ് .മാനവികത ഉൾക്കൊള്ളൂന്നവർ
അതായിരുന്നു അവർ !

നാം മോടികളിൽ ,,അധികാരങ്ങളിൽ ,സംബന്നതികളിൽ ,സുഖസൌകര്യ
ങ്ങളിൽ ആഎത്തി പൂണ്ടു നടക്കുമ്പോൾ ,ഉത്തമ എഴുത്തുകാർ സാമുഹ്യ
വിപത്തുകളിൽ ജനമനസുകളിൽ അവരുടെ ഉന്നമനത്തിനായി എഴുതുന്നു
വിരിലുകളിൽ മോതിരമണിഞ്ഞ പുരോഹിതരെയും,അവരുടെയൊക്കെ
കൈകൾ ചുംബിക്കാൻ രാപകൽ കാത്തു കെട്ടിക്കിഅക്കുന്ന ഭക്ത്തരെയും
അവർ വെറുത്തു .
എൻപത്തിയെട്ടാം വയസിൽ നോബൽ സമ്മാനം ,കഴിഞ്ഞയാഴ്ച അന്തരിച്ചു
ഡോറിസ് ലെസ്സിങ്ങിനു പ്രണാമം !!!


ബോധി വൃക്ഷം !!
--------------
ബോധിവൃക്ഷത്തിന്റെ ചുവട്ടിലുമാക്രമം 
ബോധം മറഞ്ഞവർ ഭീകരരൂപികൾ !

സ്വസ്ഥതയേറെ നശിപ്പിക്കും രാജ്യത്തിൽ 
സ്വത്വ ബോധങ്ങൾ മറക്കും ജനങ്ങളും !

ജന്മ രാജ്യത്തിന്റെ സമ്പൽ സമൃത്തിയെ 
തല്ലിയുടച്ചെന്നാൽ നീതി ലഭിക്കുമോ ?

ബോധം നശിച്ചതാം ഭരണ കർത്താക്കളേ 
ബോധ്യപ്പെടുത്തുവാനാരുണ്ട് നാട്ടിൽ !

ഭീകരയെങ്ങും പടരുന്ന നാട്ടിലും 
വംശിയമായധിക്ഷേപിക്കും രാഷ്ട്രിയം 

ചികിത്സ കൊടുക്കുവാൻ ബാധ്യതയുള്ളവർ 
ചികിത്സിച്ചിടുന്നതോ തൊലിപ്പുറത്തിൽ !

വംശിയ വിദ്ധേഷമേറുന്നീ രാജ്യത്തിൽ 
വംശ മുടിക്കുന്നു വാർത്തകളേറെയും !

അന്യ രാജ്യങ്ങളിൽ ദുരിതങ്ങളേറുമ്പോൾ 
കോടികൾ വാരിക്കൊടുക്കും ഭരണവും !

തൻവീട്ടുമുറ്റത്തു പട്ടിണി മരണങ്ങൾ 
ളേരുന്നകാണത്ത ഭരണപ്രമുഖന്മാർ  !

രോഖമറിഞ്ഞു ചികിത്സ കൊടുത്തെന്നാൽ 
ഭേദമായിടുമെൻ നാടിന്റെ സൗഖ്യം !

ഭാരത മക്കളെ ചിന്തിക്കു നിങ്ങളും 
ഇല്ലെങ്കിൽ ഭാരതം ചാംമ്പലായിടുമേ !
ദേവൻ തറപ്പിൽ !!
----------------
(പറ്റ്നയിലെ ബോംബു സ്പോടനത്തെക്കുറിച്ചു 
07 /07/ 13  എഴുതിയതു .പ്രസിദ്ധികരിക്കാൻ 
വൈകി )
എളമരം കരീമും,കരിമണൽ ലോബിയും ?
------
മുൻ വ്യവാസായായ മന്ത്രിയും സി.ഐ .ടി യു സംസ്ഥാന 
സെക്രട്ടറിയുമായ എളമരം കരീം ദേശവിരുദ്ധൻ എന്ന് 
പറയേണ്ടി വരും .സ്വകാര്യ കമ്പനികൾക്ക് കുടപിടിക്കുന്ന 
കമ്മ്യൂണിസ്റ്റു .സഖാക്കൾ ആരാണെന്നും ,അതിന്റെ അർഥം 
അറിയാത്ത അഭിനവ കോർപ്പറേറ്റ് കമ്മ്യൂണിസ്റ്റ് .കമ്യൂണി 
സ്റ്റ്കാർക്ക് അപമാനമുണ്ടാക്കുന്ന ഇത്തരം നേതൃത്വം ദോഷം 
ചെയ്യും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല .

സെക്രട്ടെരിയറ്റു മാർച്ചിനു  തൊഴിലാളികളല്ല പണം ചിലവഴി
ച്ചതെന്നു എം.എം.ലോറസ് ആരോപിക്കുന്നു .കരിമണൽ ഖനനം 
നിരോധിക്കാൻ തൊഴിലാളി സംഘടനകളും ,വിവിധ രാഷ്ട്രീയ 
പാര്ട്ടികളും പ്രേക്ഷോഭം സംഘടിപ്പിക്കുമ്പോൾ കരീം സ്വകാര്യ 
ഖനന ലോബിക്ക് വേണ്ടി കുടപിടിക്കുന്നതാണോ ഇടതുപക്ഷരാ
ഷ്ട്രീയ നയം .കരിമണൽ പൊതു സ്വത്താണെന്ന് രാഷ്ട്രീയ മേലാളന് 
അറിയാത്തതല്ല .തമഴന്മാർക്ക് കൂട്ടിക്കൊടുപ്പു നടത്തി കേരള
ത്തിന്റെ സമ്പത്തിനെ അട്ടിമാറിക്കുന്നതാണോ ഇടതു പക്ഷ 
നയമെന്ന് ബന്ധപ്പെട്ട നേതാക്കൾ ജനങ്ങളെ അറിയിക്കാൻ ബാ
ധ്യസ്ഥരാണ് .

ഒരു ഭാഗത്ത് പൊതു മേഖലയിൽ നിലനിർത്തണമെന്നു സി.ഐ.റ്റി .
യു വാദിക്കുമ്പോൾ .മറു ഭാഗത്ത് കരിമണൽ ലോബിക്ക് ഒത്താശ 
ചെയ്യാൻ നേതാക്കൾ തന്നെകച്ചകെട്ടിയിറ ങ്ങിയിരിക്കുന്നു .എ
ന്തൊരു വിരോധാഭാസം ? കമ്മ്യൂണിസ്റ്റ്കൾ ജനപക്ഷത്താണ് .അത് 
മറന്നാൽ ജനം പ്രതികരിക്കും .ജനം കഴുതകളാണെന്ന ധാരണ മാറ്റി
യാൽ  നന്ന് .ഇല്ലെങ്കിൽ കമ്മ്യുണിസ്റ്റ്കളടക്കം ജന കൊടുങ്കാറ്റിൽ 
നേതാക്കളെന്നു നെകുളിക്കുന്ന നിങ്ങളൊക്കെ ഒഴികിപ്പോകും .

കൂടിയാൽ പത്തു വർഷത്തിനകം ട്ട്യൂനേഷ്യയിൽ പടർന്ന മുല്ലപ്പൂ 
വിപ്ലവം ഭാരതത്തിൽ അഴിഞ്ഞാടും .ജനം അക്രമത്തിന്റെ പാത 
സ്വീകരിക്കും .വിലക്കയറ്റവും,അഴിമതിയും,ആക്രമങ്ങളും അതി
രുവിടുന്നു .ജനപ്രതിനിധികൾ കോടിക്കണക്കിനു പണം ധൂർത്തടി 
ക്കുന്നു .രാഷ്ട്രീയക്കാർ പ്രോട്ടോക്കോളിന്റെ പിൻ ബലത്തിൽ നിയമ
വാഴ്ച്ചയെ വെല്ലു വിളിക്കുന്നു .ഇതിനു നമ്മൾ തടയിടണം ..? 
ദേവൻ തറപ്പിൽ !!!

Friday, 22 November 2013

ബിഷപ്പുമാർ കലാപം ഉണ്ടാക്കുന്നു 
============
ഗാഡ്ഗിൽ ,കസ്ത്തൂരി രംഗൻ റിപ്പോര്ട്ടിന്റെ 
പേരിൽ സമരം നടത്തുന്നവർ ജനജീവിതത്തെ 
താറുമാറാക്കുകയും ജനങ്ങളിൽ രാഷ്ട്രിയ,മത 
സ്പർദ്ധ വദ്ധിപ്പിക്കുകയും ജാതികളിക്കുകയും 
ചെയ്യുന്നു .പ്രകോപനമായ പ്രസംഗം നടത്തി കലാ
പം ഉണ്ടാക്കാൻ ശ്രമിക്കുന്ന ബിഷപ്പുമാരുടെ പേ
രിൽ കേസ്സെടുക്കാൻ പോലീസ്  തയ്യാറാകണം .

രക്തച്ചൊരിച്ചിലും ,ആക്രമം നടത്തിയാലും ഞങ്ങൾ 
പിന്മ്മാറില്ലെന്നു പറയുന്ന മത നേതാക്കളെ തുറുങ്കി
ലടക്കാൻ ഗവണ്‍മെന്റു തയ്യാറാകണം .പരിസ്ഥിതി 
നസിപ്പിച്ചാലും ബങ്ക്ലാവുകൾ വന്നാൽ മതിയെന്ന് 
ശഠിക്കുന്ന ഇത്തരം സാമൂഹ്യദ്രോഹികളെ നാട്കട
ത്തണം .

സമുദായത്തിന്റെ പേരിലായാൽ മത ശണ്ഠ ഭയന്ന് 
ആരും ഒന്നും പ്രതികരിക്കില്ലെന്നു ധരിക്കുന്ന ഈ ശം
ബുകന്മാരെ കേട്ട്കെട്ടിക്കണം .പരിസ്ഥിയെ കൊന്നു ത
ള്ളുന്നവർ അതിന്റെ ദുരിതം അനുഭവിക്കുന്നതു പാ
വങ്ങളാണ് .

മരങ്ങളും ,വൃക്ഷങ്ങളും ,കുന്നുകളും ഇടിച്ചു നിരത്തി 
കൃഷിയുടെ പേരും പറഞ്ഞു തോന്ന്യാസത്തിനിറങ്ങു
ന്നവർ തലയിൽ വല്ലതും ഉണ്ടങ്കിൽ ,നാളെ എന്താകും 
എന്നു ചിന്തിക്കുന്നത് നന്നു .

ഇന്ന് സ്ത്രീകളെയും പരിസ്ഥിതിയെയും ബലാൽസംഗം 
ചെയ്യാൻ യാതൊരു മടിയുമില്ലാത്ത നപുംസക വർഗ്ഗം 
കുഞ്ഞു കുഞ്ഞുങ്ങളേയും ,പീഡിപ്പിച്ചിട്ടും അനങ്ങാപ്പാ
റകളാകുന്ന നിങ്ങൾ മനുഷ്യരോ ?
ഓണം വന്നേ !!
-------------
ചന്തക്കു പോകണം ചെമ്പകം വാങ്ങണ -
മെന്നെന്റെ മാവേലി ഓണം വന്നേ !

ചന്തക്കുപോയില്ല കുത്താരി വാങ്ങീല്ല
മെന്നെന്റെ മാവേലി ഓണം വന്നേ !

പൂക്കൾ പറിക്കേണം വഴേല വെട്ടേണം
മെന്നെന്റെ മാവേലി ഓണം വന്നേ !

പൂക്കൾ പറിച്ചില്ല്യ വാഴേലവെട്ടീല്ല്യ
മെന്നെന്റെ മാവേലി ഓണം വന്നേ !

ഊഞ്ഞാലുകെട്ടേണം ഗോലികളിക്കേണം
മെന്നെന്റെ മാവേലി ഓണം വന്നേ !

ഊഞ്ഞാലു കെട്ടീല്ല്യ ഗോലികളിക്കേണം
മെന്നെന്റെ മാവേലി ഓണം വന്നേ !

ചക്കാമുറിക്കേണം നേന്ത്രക്കാ വാങ്ങേണം
മെന്നെന്റെ മാവേലി ഓണം വന്നേ !

ചക്കമുറിച്ചില്ല്യ നേന്ത്രക്ക വാങ്ങീല്ല്യ
മെന്നെന്റെ മാവേലി ഓണം വന്നേ !

ഓലപ്പന്തു വേണം ഓലക്കുടേം വേണം
മെന്നെന്റെ മാവേലി ഓണം വന്നേ !

ചക്കാപഴുത്തില്ല നേന്ത്രക്ക കിട്ടീല്ല
മെന്നെന്റെ മാവേലി ഓണം വന്നേ !

ചക്ക വറുക്കേണം പായസം വെക്കേണം
മെന്നെന്റെ മാവേലി ഓണം വന്നേ !

ചക്കയുമില്ല ചുളയുമില്ലോണത്തിൽ
എന്തെന്റെ മാവേലി ഓണം വന്നേ !

ദേവൻ തറപ്പിൽ !

പാരിസ്ഥിതിക്കും പീഡനം !
================
വികസനമെന്ന പേരിൽ ,കാനനം 
കൊല്ലുന്നു നീജമായി !

മരണംവരിച്ചു നമ്മൾ, ദിനന്തോറും
മാലിന്യം ഭക്ഷിച്ചീടും !

വെട്ടി നശിപ്പിക്കുന്നു ,നാട്ടിൽനിത്യം
മുന്നൂറിലേറെയേക്കർ !

കേട്ടാൽഭയന്നുപോകും ,പാരിസ്ഥിതി
ഭീകരമാണു് കേട്ടോ !

പാരിസ്ഥിതിക്ക് കോട്ടം ,വന്നാൽപ്പിന്നെ
പാരിന്നു തീപിടിക്കും !

പാറിനടക്കുംത്തുമ്പി ,പറവകൾ
പാരിലും കാണാതാകും !

പൂർവ്വികർ ശീലിപ്പിച്ച ,കഥയൊക്കെ
ബോധപൂർവ്വം മറക്കാം !

പന്നലും,പൂപ്പൽ കണ്ടൽ ,പലതരം
ജീവികൾ വാണിരുന്ന ,

ഇന്നതെല്ലാം നമുക്കു വെറുമൊരു
ഓർമ്മകൾ മാത്രമായി ,

വിസ്തൃതികൂട്ടുവാനായ് ,ആർത്തിയോടെ
നിത്യവും കൊല്ലും വനം

പണ്ടുനാം പൊന്നുപോലെ,കാത്തുവെച്ച
വായുവിഷമയമായ് !

നിത്യവും ശുദ്ധവായു ,ഒരുവനും
വേണം പതിനാൽകിലോ ?

നട്ടു വളർത്തണം നാം ,ആളൊന്നായ്
പതിനാലിലേറെ മരം !

കാനനംവെച്ചീടുകിൽ ,പാരിടത്തിൽ
ഓക്സിജനേറെയാകും !

പാരിസ്ഥിതി കോപിച്ചാൽ ,ജീവജാലം
ചൈതന്യമറ്റു പോകും !

കത്തികൾ വെച്ചീടുമ്പോൾ കേഴുന്നയ്യോ
കൽപ്പക വൃക്ഷമെല്ലാം !

ഭൂമിതൻ പച്ചപ്പെല്ലാം ,നിലനിർത്താൻ
മാനവർ യത്നിക്കേണം !

കേട്ടില്ലെന്നഭാവങ്ങൾ ,നടിച്ചാലോ
ഭൂമി വരണ്ടു പോകും !

ഭൂമിയെ കൊന്നു നമ്മൾ ,വികസനം
കൊയ്യണോ മാളോകരെ ..?

കൊല്ലാതെഞങ്ങളേയും ,കൈകൾകൂപ്പി
രക്ഷക്കായ്കേഴുന്നയ്യോ ...???
ദേവൻ തറപ്പിൽ !!
-------------------
ഇതാണു ഭാരതംജസീറ...?
==========
ഭാരതത്തിൻ തലസ്ഥാനനഗരിയിൽ
അനുമ്പയില്ലാതെ നാലുജീവൻ

തെരുവിൽതണുത്തു വിറച്ചു മക്കൾ
പടവെട്ടിടുന്നല്ലൊ നാടിൻനീതി

പീഡനത്തിന്റെസൂപ്പർമാര്ക്കറ്റായ
ദില്ലിയിലാണെന്നതൊർക്കു നമ്മൾ 

സഹജീവിസ്നേഹം മരവിച്ചുപോയാൽ
മൂല്യച്യൂധിയിൽ തകർന്നുപോകും

ശിശുദിന നാളിലും വിറച്ചമക്കൾ
ശികരങ്ങളില്ലാകൂടാരത്തിലും

നാളെയിചെങ്കൊട്ടേ കൊടിയുയർത്താൻ
നിങ്ങൾക്ക് കഴിയുംനാടിൻ സ്വപ്നം

തിന്നുമുടിക്കും ജനപ്രതിനിധികൾ
കാണുംപാൽ പൂച്ചകുടിക്കുമ്പോൽ

ജസ്സിറ നിന്റെ സഹനശക്തിപോലും
മീശപിരിക്കും പുരുഷർക്കില്ല

നിന്റെയിയാത്മാവിന്റെ നൊമ്പരത്തിൽ
ചേരുന്നു ഐക്യമായി ഞങ്ങളുണ്ടു
ദേവൻ തറപ്പിൽ !!!
സമുഹത്തെ ചിതലരിക്കുന്ന തരത്തിലാണ് അഴിമതിയും കൊള്ളയും
ഇതിനെതിരെ നാം ശക്തമായി പ്രതികരിക്കണം .
ജസിറയുടെ രക്ഷക്കായി നമുക്കൊരു
കൂട്ടായ്മ വേണ്ടേ .പാവം കുഞ്ഞുങ്ങളുടെ
ജീവിതം സമുഹത്തിന്റെ മുമ്പിൽ ഒരു
ചോദ്യ ചിഹ്നമാകുമ്പോൾ നമ്മൾ അതിനു
സഹായിക്കാൻ ബാദ്ധസ്ഥരല്ലേ .....?
Like ·  · 
  • Devan Tharapil ജസീറയെ സഹായിക്കണ്ടേ ബാദ്ധതയില്ലേ 
    സമുഹത്തിനില്ലേ .എന്തെ നാം ഇങ്ങനെയായി 
    മനുഷ്യത്വം നഷ്ടമായോ പ്രിയമുള്ളവരേ .
    ഇവിടെ നമുക്ക് രാഷ്ട്രീയം മാറ്റിവെക്കാം
റാവും ശാസ്ത്രവും !
========
അഭിമാനാമെങ്ങും തുളുമ്പിയനേരം 
കൊൾമൈർ കൊണ്ടല്ലോ ഭാരതരാജ്യം 

ശാസ്ട്രോപദേശകൻ സി,എൻ,ആർറാവുനെ 
കണ്ടു പഠിക്കേണം ദേശസ്നേഹി 

കണ്ടാലും കണ്ടാലും കൊണ്ടുംപഠിക്കാത്ത 
രാഷ്ട്രിയ പമ്പരവിഡ്ഢി വർഗം 

രസതന്ത്ര ഗുരുശ്രേഷ്ടർ ചൊല്ലിയിന്നു
വിഡ്ഢികളാണല്ലോനേതാക്കളും

പത്മശ്രീ,പത്മ വിഭൂഷൻ നേടി
ഭാരത രത്നവും തേടിയെത്തി

ശാസ്ത്ര ദൗത്യങ്ങൾ വിജയിക്കുവാൻ
പണമേറെനല്കണം മന്ത്രിമാരെ

വിഡ്ഢികൾ രാജ്യം ഭരിച്ചീടുകിൽ
വിഡ്ഢിത്യമല്ലേ നടമാടിടു

നേരുന്നോരായിരം ആശംസഞാൻ
നേരുന്നു ഭാരത മക്കളിന്നു
ദേവൻ തറപ്പിൽ !!
ആം ആദ്മി പാർട്ടിക്ക് ഇനി സംഭാവന 
വേണ്ടാന്നു ..?
ഇന്ത്യയിൽ ഇത് പോലെ ചങ്കൂറ്റത്തോടെ 
ഏതെങ്കിലും രാഷ്ട്രീയ പാര്ട്ടിക്കു കഴിയുമോ ?
ഇന്ത്യയിൽ കോണ്ഗ്രസ്സ് ഒരു ഏകാധിപദ്യപാ
ര്ട്ടിയാകുന്നുണ്ടോ ..?
കൊമ്ഗ്രസിനെ എതിർത്താൽ ആ പര്ട്ടിക്കെതിരെ 
അന്വഷണം നടത്തുകായും അവരെ ഒതുക്കാൻ 
സ്രെമിക്കുന്നതും അതിന്റെ പടിയാനെന്നതിൽ 
സംശയം ഇല്ല ................!
കൊണ്ഗ്രസിനും നേതാക്കല്ക്കും ട്ടുണേഷ്യയിലെ
അനുഭവം ഉണ്ടാകാതിരുന്നാൽ നന്ന് ,....?
എന്നും ഭരണം ഉണ്ടാകും എന്ന് ധരിക്കുന്നതും
മൂഢ സ്വര്ഗ്ഗത്തിലാണന്നെ പറയാനാവു ...?
ഒഎക്കുന്നതു നന്ന് കൊണ്ഗ്ര്സ്സുകാര ...???

ഭര്ത്താവിന്റെ മാതാപിതാക്കളുടെ വീട്ടിൽ താമസിക്കാൻ ഭാര്യയ്ക്ക് അവകാശമില്ലെന്ന് ദില്ലി അഡീഷണൽ സെഷന്സ് ജഡ്ജി വിധിച്ചിരിക്കുന്നു .ഭര്ത്താവിന്റെ സ്വത്തിനു ഭാര്യയ്ക്ക് അവകാശം ഉന്നയിക്കാം .എന്നാൽ ഭര്ത്താവിന്റെ മാതാ പിതാക്കളുടെ വീട്ടിൽ ബലാമായി താമസിക്കാൻ അനുവാദമില്ല

കടലും കായലും കരയുന്നു 
==========

പ്രിയപ്പെട്ട കൊച്ചിക്കാരോട് "

നിലംബൂർ ചുള്ളിയോട് സ്വദേശിനി ഭവ്യ 
ചോദിക്കുന്നു ,കടലിന്റെയും കായലിന്റെയും 
അങ്ങകലെന്നും മുന്നറിയിപ്പ് .മലിനീകരണം 
കാരണം കൊച്ചിക്കായലിന്റെയും അറബിക്ക
ടലിന്റെയും ജൈവഘടനയിൽ അട്ടിമറിയുണ്ടാ
കുമെന്നു ഗവേഷണം നടത്തിപ്പറയുന്നു .
ലക്ഷക്കണക്കിനുള്ള സമുദ്രജലസൂഷ്മ ജീവികളെ 
നിലനിർത്തണമെന്നും ഓർമ്മപ്പെടുത്തുന്നു .
ഇനിയും കള്ളന്മാർ ജയിക്കട്ടെ 
-----------------------

ജയിലുല്ലവർക്കും ഇനി മുതൽ മത്സരിക്കാം >?
ജയിലിലും പോലിസ് കസ്റ്റഡിയിലുമുള്ള ക്രിമ
നൽക്കു ഇനിമുതൽ മത്സരിക്കാം ...?
കോടതി വിധിയെ മറികടക്കാനുള്ള നിയമ ഭേദ
ഗതി ബിൽ പാർലമെന്റു പാസാക്കി .
കള്ളന്മാർ ഒത്തു കൂടുമ്പോൾ ഒന്നാണ് എന്ന് 
പറയുന്നത് എത്ര സത്യം ...................???
സ്ത്രീകളുടെ സ്വന്തം ബാങ്കു 
=================
സ്ത്രീ ശാക്തികരണം ലക്ഷ്യമിട്ട് യു,പി.എ 
സർക്കാർ കിഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 
ഭാരിതീയ മഹിളാബാങ്കിന്റെ ഉദ്ഘാടനം 
കഴിഞ്ഞു .
പുരുഷന്മാർക്കു അയത്തമില്ല പോലും !!!
ആറൻ മുള വിമാനത്താവളം !!
------------------=====------------------

ആറൻ മുള വിമാനത്താവളം പദ്ധതിക്കു പരിസ്ഥിതി 
മന്ത്രായാല അനുമതി .യു.പി.എയും,യു.ഡി.എഫും 
ജനങ്ങളുടെ സമരം കണ്ടില്ലെന്നുണ്ടോ ?
അതോ സമരം അട്ടിമറിച്ചു ബൂർഷ്യാസിക്കു നാടിനെ 
വിക്കാമഎന്ന വ്യാമോഹമോ,പോലിസിനെ കൊണ്ട് 
എന്തും ചെയ്യിച്ചു അടിച്ചമർത്താമെന്ന വ്യാമോഹമോ 
ഊമ്പൻ ചാണ്ടി നിന്റെ സമയം അതി വിടുരമല്ല ...?
പരിസ്ഥിതി ഏജൻസികൾ 
നേടിയത് കോടികൾ 
========================
ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകൾ മല
യോരമേഘലയെ ആശങ്കയിലാഴ്ത്തുമ്പോൾ പരി
സ്ഥിതി പഠനത്തിനു വിവിത ഏജൻസികൾ നേടി
യത് കോടികൾ .
സഹ്യ പര്വ്വത സംരക്ഷണത്തിന്റെ പേരിൽ വാ
ങ്ങിയത് 27 ,കോടി .
ഇടതനുകൂല സംഘടനകളും ......?
വോട്ടു ബാങ്ക് ലക്ഷ്യമിട്ടു സമരം നടത്തുന്ന ഇടതു
പക്ഷം ,കർഷകരെ ദ്രോഹിക്കുന്നത് എവിടെയാ
ണെന്നു പറയാൻ ബാധ്യസ്ഥരാണ് .
ആദ്യം റിപ്പോർട്ടുകൾ നടപ്പാക്കണമെന്നു ശഠിച്ച
വർ ഇതിനു ഉത്തരം പറയണം കലക്കവെള്ളത്തിൽ
മീൻ പിടിക്കാൻ പോകുന്ന നപുംസകങ്ങൾ ഇപ്പോൾ
യു.ഡി.എഫും ,എൽ ,ഡി,എഫും തമ്മിൽ എന്ത് വ്യ
ത്യാസമാനുല്ലതു .
അധികാരത്തിന്റെ മത്തു പിടിച്ചവർക്കു ആദര്ശം
പഴങ്കതയാകുന്നോ ............?
ഇടതു അനുകൂല പരിസ്ഥിതി സം-
ഘടനകളും വെട്ടിലായിരിക്കുന്നു
=============
കലാകൗമുദി റിപ്പോർട്ടു പുനര് വായനക്ക് സമർപ്പിക്കുന്നു .
സി.പി.എം കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ രംഗത്തെ
ത്തിയപ്പോൾ ഇടതു ആഭിമുഖ്യമുള്ള പരിസ്ഥിതി സംഘടന
കൾ മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞിരിക്കുന്നു .

പരിസ്ഥിതി സംരക്ഷണത്തിനു അനുകൂലം നിന്ന സി.പി.എം
ഇപ്പോൾ മലക്കം മറിഞ്ഞു കസ്തൂരി രംഗൻ റിപ്പോര്ട്ട് ചർ
ച്ചകൾക്ക് ശേഷം നടപ്പിലാക്കിയാൽ മതിയെന്ന നിലപാടാണ്
പരിഷത്തിന്റെ തീരുമാനം .

കലക്ക വെള്ളത്തിൽ മീൻ പിടിക്കാനോരുങ്ങുന്ന സി.പി.എം
ജങ്ങളിൽ നിന്നും മാറുകയാണോയെന്നു സംശയിക്കേണ്ടിയി
രിക്കുന്നു .അധികാരത്തിന്റെ അപ്പക്കഷണത്തിൽ നോട്ടമിട്ടു
ജനങ്ങളെ വഞ്ചിച്ചാൽ സി.പി.എമ്മും,കോണ്‍ഗ്രസ്സും തമ്മിൽ
എന്ത് വ്യത്യാസമാനുള്ളത്.

ജനകിയ പ്രശ്നങ്ങളിൽ ഇടപെടുന്ന പാർട്ടിയെന്ന നിലയിൽ
ഇടതു പക്ഷത്തിൽ ജനങ്ങൾ വിശ്വസിക്കുന്നു .ആ വിശ്വാസം
പാര്ട്ടി നഷ്ടപ്പെടുത്തരുത്‌ .അത് ജാധിപത്യത്തിന്റെ ക്രൂരമായ
കൊലയായിരിക്കും .............?
കുഞ്ഞേ മാപ്പു !!!
----------------


അരുത് കാട്ടാളരെ അരുതു നാടിൻപിഞ്ചു -
കുഞ്ഞിനെ കൊല്ലാതെ കൊന്നിടല്ലേ !

മാപ്പുതരില്ല നിനക്കു ജനങ്ങളും 
മാപ്പില്ല ദുഷ്ടത കാട്ടിയോരെ !

ദണ്‍ഡുകൾ കൊണ്ടുള്ള മാരകപ്രകരത്താൽ 
തുണ്ടമായ്പോയല്ലോകുഞ്ഞിക്കാലു !

ചുണ്ടും കവിളും ശരീരം വൃണങ്ങളാൽ 
കണ്ടാലും ഭീകരമായ്ഷെഫിക്കും !

കണ്ണുകൾ കൂമ്പിയടച്ചു കിടക്കുന്ന 
കുഞ്ഞിനെരക്ഷിക്കാൻനാടുണർന്നു !

ജീവൻ തുടിപ്പിനായ് ഷെഫിക്ക് യാചിക്കും 
ജീവന്റെ താളവും നേരത്ത് നേരത്ത് !

ഉണങ്ങാത്ത പാടും തിമാര്ത്തു കിടക്കും 
ഉണർവില്ലാകുഞ്ഞിൻ നേർത്ത ശബ്ദം !

കരിമുഖം ചാർത്തുന്ന രാക്ഷസവർഗം 
കരളുമേടുത്തോണ്ട് പോയതെന്ത് !

ചന്തക്കു പോയിത്തിരികെവന്നീടുമ്പോൾ 
സമ്മാനപ്പൊതിയിൽ കണ്ണും നട്ടു !

വഴിക്കണ്ണ് മായിട്ടിരിക്കും കുരുന്നിനെ 
തല്ലിക്കെടുത്തുവാനായിടുമോ !

ചുട്ടുപൊള്ളുന്ന മണലിൽ കിടത്തിയ 
ദുഷ്ടരെ നിങ്ങൾ മനുഷ്യ ജൻമ്മോ!

എങ്ങും വടുക്കളാൽ നിറഞ്ഞാശരീരം 
പട്ടിണിക്കിട്ടല്ലോ നാളെത്രയോ !

നാളത്തെ നാടിന്റെ വാഗ്ദാനമാകേണ്ട 
കുഞ്ഞുഷെഫിക്കുമാർനാട്ടിലെത്രേ !

കൈകാൽ വളരും നോക്കി നിൽക്കുന്നൊരു 
മാതാപിതാക്കൾക്കിന്നെന്തുപറ്റി !

ക്രൂരമായ് പീഡനം പിഞ്ചുകുഞ്ഞുങ്ങളേം 
വർദ്ധിച്ചിടുന്നു ദിനമെന്നോണം !

പ്രാർത്ഥന കൊണ്ടെങ്ങും കണ്ണീർതുള്ളീയാൽ 
പെരുമഴ പെയ്യിച്ചു കേരളത്തിൽ !

അഞ്ചുവയസ്സുള്ള അതിഥി മരണത്തിൽ 
കീഴ്പ്പെട്ട നാളേറെയായതില്ല !

മജ്ജയും മാംസവും രക്തവുംനൽകിയോർ-
ക്കിവ്വിതമാവാൻ കഴിയുന്നുവോ !

കുഞ്ഞുങ്ങൾ ദൈവത്തിൻ രൂപമാണെന്നല്ലെ 
ചൊല്ലുന്നു നമ്മളിൻ തത്വ ശാസ്ത്രം !

അരുതു കൊല്ലാക്കൊല ചെയ്യുംകാട്ടാളരെ 
അതിക്രൂരമാകുന്നു നിന്റെ ശിക്ഷ !

കൊട്ടിഘോഷിച്ചോരിൻ ഭാരത സംസക്കാര--
മിവ്വിതമാനെങ്കിൽ നാണിച്ചിടാം !

നീ സൗഖ്യമായി തിരികയെത്തിയല്ലോ 
കുഞ്ഞേ ഞങ്ങൾക്കു മാപ്പുതരു !
ദേവൻ തറപ്പിൽ )

Tuesday, 19 November 2013

ഓണം വന്നെ ?
==========
ചന്തക്കു പോകണം ചെത്തിപറിക്കണ-
മെന്നെന്റെ മാവേലി ഓണം വന്നേ 

ചന്തക്കു പോയില്ല്യ കുത്തരി വാങ്ങില്ല്യ -
മെന്നെന്റെ മാവേലി ഓണം വന്നേ 

പൂക്കൾ പറിക്കണം വാഴേല വെട്ടണ-
മെന്നെന്റെ മാവേലി ഓണം വന്നേ 

പൂക്കൾ പറിച്ചില്ല്യ വാഴേലവെട്ടില്ല്യ -
മെന്നെന്റെ മാവേലി ഓണം വന്നേ

ഉഞ്ഞാലുകെട്ടേണം ഗോലികളിക്കേണ -
മെന്നെന്റെ മാവേലി ഓണം വന്നേ

ചക്ക മുറിക്കേണം നേന്ത്രക്കാ വാങ്ങേണ -
മെന്നെന്റെ മാവേലി ഓണം വന്നേ

ചക്ക പഴുത്തില്ല്യ നേന്ത്രക്ക കിട്ടില്ല്യ -
മെന്നെന്റെ മാവേലി ഓണം വന്നേ

ഓലപ്പന്തു വേണം ഓലക്കുടേ വെണ -
മെന്നെന്റെ മാവേലി ഓണം വന്നേ

ഓലപ്പന്ത്‌കിട്ടില്ല്യ ഓലക്കുടെയില്ല്യ -
മെന്നെന്റെ മാവേലി ഓണം വന്നേ

ചക്ക വറുക്കണം പായസ്സം വെക്കേണ -
മെന്നെന്റെ മാവേലി ഓണം വന്നേ

ചക്കയുമില്ല ചുളയുമില്ല നാട്ടിൽ
മെന്നെന്റെമാവേലിഓണംവന്നേ

ഓണത്തപ്പനില്ല്യ ഓണപ്പാട്ടുമില്ല്യ -
മേന്നെന്റെമാവേലിഓണംവന്നേ
ദേവൻ തറപ്പിൽ !!

Monday, 18 November 2013

റാവും ശാസ്ത്രവും !
========
അഭിമാനാമെങ്ങും തുളുമ്പിയനേരം 
കൊൾമൈർ കൊണ്ടല്ലോ ഭാരതരാജ്യം 

ശാസ്ട്രോപദേശകൻ സി,എൻ,ആർറാവുനെ 
കണ്ടു പഠിക്കേണം ദേശസ്നേഹി 

കണ്ടാലും കണ്ടാലും കൊണ്ടുംപഠിക്കാത്ത 
രാഷ്ട്രിയ പമ്പരവിഡ്ഢി വർഗം 

രസതന്ത്ര ഗുരുശ്രേഷ്ടർ ചൊല്ലിയിന്നു 
വിവിഡ്ഢികളാണല്ലോനേതാക്കളും 

പത്മശ്രീ,പത്മ വിഭൂഷൻ നേടി
ഭാരത രത്നവും തേടിയെത്തി 

ശാസ്ത്ര ദൗത്യങ്ങൾ വിജയിക്കുവാൻ 
പണമേറെനല്കണം മന്ത്രിമാരെ 

വിഡ്ഢി രാജ്യം ഭരിച്ചീടുകിൽ 
വിഡ്ഢിത്യമല്ലേ നടമാടിടു 

നേരുന്നോരായിരം ആശംസഞാൻ 
നേരുന്നു ഭാരത മക്കളിന്നു 
ദേവൻ തറപ്പിൽ !!

Sunday, 17 November 2013

ഇതാണു ഭാരതംജസീറ...?
==========
ഭാരതത്തിൻ തലസ്ഥാനനഗരിയിൽ 
അനുമ്പയില്ലാതെ നാലുജീവൻ 

തെരുവിൽതണുത്തു വിറച്ചു മക്കൾ 
പടവെട്ടിടുന്നല്ലൊ നാടിൻനീതി

പീഡനത്തിന്റെസൂപ്പർമാര്ക്കറ്റായ 
ദില്ലിയിലാണെന്നതൊർക്കു നമ്മൾ 

സഹജീവിസ്നേഹം മരവിച്ചുപോയാൽ
മൂല്യച്യൂധിയിൽ തകർന്നുപോകും

ശിശുദിന നാളിലും വിറച്ചമക്കൾ
ശികരങ്ങളില്ലാകൂടാരത്തിലും

നാളെയിചെങ്കൊട്ടേ കൊടിയുയർത്താൻ
നിങ്ങൾക്ക് കഴിയുംനാടിൻ സ്വപ്നം

തിന്നുമുടിക്കും ജനപ്രതിനിധികൾ
കാണുംപാൽ പൂച്ചകുടിക്കുമ്പോൽ

ജസ്സിറ നിന്റെ സഹനശക്തിപോലും
മീശപിരിക്കും പുരുഷർക്കില്ല

നിന്റെയിയാത്മാവിന്റെ നൊമ്പരത്തിൽ
ചേരുന്നു ഐക്യമായി ഞങ്ങളുണ്ടു
ദേവൻ തറപ്പിൽ !!