കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Tuesday, 31 December 2013

എല്ലാവര്ക്കും എന്റെ പുതു വത്സരാശംസകൾ !!

എല്ലാവര്ക്കും എന്റെ പുതു വത്സരാശംസകൾ
സ്നെഹിഅത്തിന്റെയും ,സമാധാനത്തിന്റെയും ,
ഒരു നല്ല വർഷമാകട്ടെ വരാൻ പോകുന്നത് !!!
=========================

Friday, 27 December 2013


അഴിമതിക്കാരെ വെടിവെച്ചു കൊല്ലണം.സിബിമാത്യൂസ് ?
------------------
അഴിമതിക്കാരെ വെടിവെച്ചുകൊല്ലണമെന്നും ,വിജിലൻസ് കൂട്ടിലടച്ച തത്തയാണെന്നും മുഖ്യവിവരാവകാശ കമ്മീഷണർ സിബി മാത്യൂസ് !

രാജ്യം കൊള്ളനടത്തി ഭരിച്ചുമുടിക്കുന്നഅഴിമതിക്കാരായ രാഷ്ട്രീയക്കാരെയും ഭരണാധികാരികളെയും,പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരെയും,മന്ത്രിമാരെയും വെടിവെച്ചു കൊല്ലണം എന്നു പറയാനുള്ള ചങ്കൂറ്റമുള്ള കോടതികൾ നാട്ടിലുണ്ടോ ?

അനുദിനം ശമ്പളവും,അലവൻസ്സും,ബംക്ലാവുകളും സൌകര്യങ്ങളും പോരെന്നു പറയുന്ന അധികാര വർഗ്ഗമാണ് പാവപ്പെട്ട ഭാരതത്തിന്റെ ഇന്നത്തെ ശാപം!ഈ അധികാര വര്ഗ്ഗത്തെ കേട്ട് കെട്ടിക്കണം.അതിനു ജനം ഇനിയും മടിക്കരുതു.

സുപ്രീം കോടതിയിൽ അൻബതിനായിരത്തിലധകംകേസ്സുകൾ
കെട്ടിക്കിടക്കുന്നു.ഹൈക്കോടതിയിൽ ലക്ഷക്കണക്കിനു കേസുകളും .പിന്നെ ജനങ്ങൾക്ക് നീതി എവിടെ നിന്നു ലഭിക്കും.ഈ പഴഞ്ചൻ കോടതികളിൽ നിന്നും സാധാരണ പൗരനു നീതി ലഭിക്കുമോ ?


ലോകത്തിലുള്ള മുഴുവൻ പ്രിയപ്പെട്ടവർക്കും ദേവൻ തറപ്പിൽ സ്നേഹിത്തിന്റെയും,സമാധാനത്തിന്റെയും,ശാന്തിയുടെയും, ഒരു നല്ല ക്രിസ്തുമസ്,പുതുവലത്സരാശംസകൾ നേരുന്നു !!!

Photo: ലോകത്തിലുള്ള മുഴുവൻ പ്രിയപ്പെട്ടവർക്കും ദേവൻ തറപ്പിൽ സ്നേഹിത്തിന്റെയും,സമാധാനത്തിന്റെയും,ശാന്തിയുടെയും, ഒരു നല്ല ക്രിസ്തുമസ്,പുതുവലത്സരാശംസകൾ നേരുന്നു !!!

Tuesday, 24 December 2013

ക്രിസ്തുമസ് ആശംസകൾ !

ക്രിസ്തുമസ് ആശംസകൾ !
-------""""""""""-------
എല്ലാരും ചൊല്ലാണ് നാട്ടാരും ചൊല്ലാണ് 
പുതു വത്സരം വന്നൂന്നു ,,,,,,,,,,,,,,നാളെ ,
ക്രിസ്ത്തുമസ് വന്നുവല്ലോ ,,,,സ്നേഹത്തിൻ 
നാഥൻ പിറന്നാളാന്നൂ  !!!

ശാന്തിയും വേണം സമാധാനവുംവേണം ,
ശാന്തത കൈവെടിയല്ലേ ,,,,,,,,,,,,,,,നമ്മൾ ,
സാഹോദര്യം മറക്കല്ലേ ,,,,എന്നും ,
സന്മനംകാട്ടീടണേ !!!

പകയാരും വെക്കല്ലേ പലതൊന്നുംപറയല്ലേ ,
പതിവായി കണ്ടീടേണം ,,,,,,,,,,,,,രാപകൾ ,
സ്നേഹം വിതച്ചീടേണം ,മാനവർ 
ഒന്നായി ചേർന്നീടണം !!!

എല്ലാർക്കും ചൊല്ലാണ് ആശംസ ചൊല്ലാണ് ,
പുതുവലത്സരാശംസയും ,,,,,,,,,,,,,,,നേരുന്നു 
സ്നേഹത്തിൻ സമ്മാനവും ,എന്റേ ,
ക്രിസ്തുമസ്സ് ആശംസകൾ ,എന്നെന്നും 
ക്രിസ്തുമസ്സ് ആശംസകൾ !!!
ദേവൻ തറപ്പിൽ !!!
----------------
ആദർശും തള്ളിമെന്നറിയാം .ജസ്റ്റിസ് !
--------------------------------
മുൻ മന്ത്രിമാരെയും ഉദ്ദ്യോഗസ്താരെയും കുറ്റക്കാരായ്ക്കണ്ടെത്തിയ ആദർശ് റിപ്പോർട്ടു സർക്കാർ തള്ളിക്കളയുമെന്നു അറിയാമായിരുന്നെന്നു ആദർശ് അഴിമതി അന്വേഷിച്ച മുൻ ഹൈക്കോടതി ജഡ്ജി ജെ.എ.പാട്ടിൽ പറഞ്ഞു.

മുൻമുഖ്യമന്ത്രിക്കെതിരായഅന്വേഷണത്തിനുഅനുമതിനല്കാത്തതുവഴി ആനക്കള്ളന്മാർക്ക്കൂട്ട്നിൽക്കുകയാണ്മഹാരാഷ്ട്രാഗവർണ്ണർ ഒരു മലയാളി കെ.ശങ്കരനാരായണൻ ചെയ്തതു .മലയാളികളെ ഒന്നടങ്കം അദ്ദേഹം നാണം കെടുത്തിയെന്ന് പറയാതെ തരമില്ല .അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ മലയാളിക്കു മഹിമ നേടിക്കൊടുത്തിരുന്നു .എന്നാൽ അഴിമതിക്കാരനു കൂട്ടു നില്ക്കുക വഴി മലയാളിയെ മറ്റുള്ളവരുടെ മുമ്പിൽ നാണം കെടുത്തി ?

എം.കെ.ഹരികുമാറിന്റെ അക്ഷര ജാലകം ബ്ലോഗിൽ നിന്നും !http

എം.കെ.ഹരികുമാറിന്റെ അക്ഷര
ജാലകം ബ്ലോഗിൽ നിന്നും !http
------------------------------------
മുംബൈ മലയാളികൾ മലയാളത്തിന്റെ പതാകവാഹകരാവുക.
മുംബൈയിലെ സാഹിത്യ ക്യാമ്പിനെപ്പറ്റി ഞാൻ എഴുതിയ കമന്റ് ചിലർ ദുർവ്യാഖ്യാനം ചെയ്ത് എഴുതിക്കൊണ്ടിരിക്കുകയാണ്.മുംബൈയിൽ സാഹിത്യ പ്രവർത്തനം ഇല്ലെന്ന് ആരും പറയുകയില്ല.വൈറ്റ്ലൈൻ എന്ന പ്രസ്ഥാനം തന്നെ നല്ല തുടക്കമാണ്.
ഇതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. വി ആർ സുധീഷ് സംഭവവുമായി ബന്ധപ്പെട്ട് ഞാൻ എഴുതിയത്, മുംബൈയിൽ മാത്രമല്ല കേരളത്തിലും അപകടകരമായ പ്രവണതകൾ കടന്നു കയറി എന്നാണ്. ഇത് പരിഹരിക്കാൻ എല്ല സഹൃദയരും പുതിയ ആലോചനകൾക്ക് സാഹചര്യമൊരുക്കണം. അതിനു പ്രാദേശിക വാദമുയർത്തി പ്രശ്നത്തെ വഴി തെറ്റിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
എന്റെ അഭിപ്രായത്തിൽ മുംബൈയിലെ സാഹിത്യ പ്രവർത്തകർക്ക് ഇന്ന് മലയാളഭാഷയുടെ പതാകഎന്താൻ സാധിക്കും.
അതിനു അവർ ചെയ്യേണ്ട കാര്യം ഞാൻ വിശദീകരിക്കാം:
മലയാളത്തിലെ (സ്വദേശത്തും വിദേശത്തുമുള്ള മലയാളികൾക്ക് )മികച്ച കൃതികൾക്ക് അഞ്ച് അവാർഡുകൾ വർഷം തോറും കൊടുക്കുക. തുക ഒരു ലക്ഷത്തിൽ കുറയരുത്.
എല്ലാ വർഷവും സാഹിത്യ സെമിനാറുകൾ നടത്തുക.
പുസ്തകമേളകൾ നന്നായി നടത്തുക.
നല്ലൊരു സാഹിത്യ പ്രസിദ്ധീകരണം (പ്രിന്റിലും ഓൺലൈനിലും ) ആരംഭിക്കുക.

Monday, 23 December 2013

സാധാരണ ജനങ്ങൾക്കു നീതി അകലെ ,-,
ജസ്റ്റിസ് സിരിജഗൻ !!!!!!
=====================
സാധാരണ ജനങ്ങൾക്കു നീതി ലഭ്യമാക്കാൻ സർക്കാരിനു താൽപ്പര്യമില്ലെന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് .എസ്.സിരിജഗൻ.....!കോട്ടയത്തു അതോറിറ്റി ഓഫീസ് മന്ദിരത്തിന്റെയും മധ്യസ്ഥകേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു കൊണ്ടു ,മന്ത്രി ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ് ജഡ്ജിയുടെ അഭിപ്രായപ്രകടനം .?

നാടുഭാരിക്കുന്നെങ്കിലും നാണമില്ലാത്തവന്റെ മുന്നില് പറഞ്ഞിട്ടും വലിയ കാര്യമില്ലെന്നു ജസ്റ്റിസിനും തോന്നിക്കാണും .ഏഴു വർഷം കൊണ്ടു മുന്നൂറ്റി എണ്‍പത്തിനാലു ഹർത്താലുകൾ കേരളത്തിൽ നടന്നപ്പോൾ നാട് പത്തു വർഷം പിന്നോക്കംപോയിയെന്നും പറഞ്ഞു .

ഇതു രാഷ്ര്റ്റീയ പാർട്ടികൾ ചിന്തിക്കേണ്ട ഒരു പാഠമാനണുയെന്നു തോന്നുന്നു .ഇനിയും ആക്രമ സമരങ്ങൾ നിർത്തി പാർട്ടികൾ ചൂലെടുത്തും ഗന്ധിയന്മാർഗത്തിലുമുള്ള സമരം തുടങ്ങണം .ഇടതു പക്ഷം ജനങ്ങളിൽ നിന്നും അകന്നു പോയതിന്റെ പരിണിത ഫലമാണു് ,ഡൽഹിൽ മൂന്നു സ്ഥലത്തും കെട്ടിവച്ച കാശ് പോലും നഷ്ടമാകാൻ ഇടയായതു .അവർ അധികാരകേന്ദ്രത്തിലേക്കുള്ള വഴിയിലാണു .ഇടതു പക്ഷം ചെയ്യേണ്ട കാര്യങ്ങൾ ആം ആദ്മി പാർട്ടി ഏറ്റെടുത്തപ്പോൾ ജനങ്ങൾ അവർക്കൊപ്പം നിന്നു .ഇനിയും കമ്മ്യൂണിസ്റ്റുകൾ ജനങ്ങളെ മറന്നാൽ ഇവരുടെ പൊടിപോലും കാണില്ല ഡൽഹി ഒരു പാഠമാകട്ടെ ?
ദേവൻ തറപ്പിൽ !!!

Friday, 20 December 2013

വസ്ത്രാക്ഷേപവും നയതന്ത്ര സുരക്ഷയും ?

വസ്ത്രാക്ഷേപവും നയതന്ത്ര സുരക്ഷയും ?
=---------------------------------------=
അമേരിക്കയുടെ നേരെ ഇത്രയും രോഷം ഇന്ത്യഇതുവരെ പ്രകടിപ്പിച്ചിട്ടില്ല .ഇപ്പോഴത്തെക്കാരണം കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിനുണ്ടായ പരാജയം തന്നെ കാരണം .ജനങ്ങളെ ദ്രോഹിച്ചും വിലവർദ്ധിപ്പിച്ചും നാട് കുട്ടിചോറാക്കി ഭരിച്ച നെഹ്രുവിന്റെ പിൻഗാമികൾക്ക് സാധാരണ ജനത്തിന്റെ വേദനയെങ്ങിനെയറിയാൻ .

ഇന്ത്യൻ ഡെപ്യുട്ടി കോണ്‍സൽ ജനറൽ ദേവയാനി ഖോബ്രാഗഡെയ്ക്ക് നേരിട്ട ദുരനുഭവം തന്നെ കാരണം .പരിചാരികയുടെ പരാതിയുടെ പേരിൽ പൊതു നിരത്തിൽ വെച്ച് അറസ്റ്റുചെയ്യുക,ക്രിമലിനെപ്പൊലെ കൈയ്യാമം വെക്കുകയും കൊടും കുറ്റവാളികളുടെ കൂടെ പാർപ്പിക്കുക ,ഉടുത്തുണിയഴിച്ചു ചെറുപ്പക്കാരിയായ അവരുടെ സ്വകാര്യ ഭാഗങ്ങളിൽ തപ്പി നോക്കുക ,

ആദരിയണിയനായ മുൻ രാഷ്ട്രപതിയയും ഭാരത രത്നവുമായ അബ്ദുൾകലാമിനെ ഇതുപോലെ അപമാനിച്ചപ്പോഴും ഈ ഭാരാണാധികാരികളായ കുരങ്ങന്മാർ അനങ്ങിയിരുന്നെങ്കിൽ ഇന്നു ഭാരത നാരിയുടെ തുണിയഴിക്കാൻ വെറളിപിടിച്ച അമേരിക്കാൻ ഗുണ്ടായിസ്സൻ നടക്കില്ലായിരുന്നു .ഇന്ന് കോണ്‍ഗ്രസ് ഭരിച്ചു ഭരിച്ചു സകലസ്തലത്തും തോൽവി ഏറ്റുവാങ്ങുകയും ,മറുവശത്തു നരേന്ദ്ര മോഡിയെന്ന അതികായകനെയും കണ്ടപ്പോൾ മാത്രമാണു നപുംസകങ്ങളായ ഭരണാധികാരികൾക്കു ഉറക്കത്തിൽ നിന്നും ഉണരാൻ തോന്നിയതു .അന്ന് പ്രതികരിച്ചിരുന്നെങ്കിൽ ഇന്നിത് വരില്ലായിരുന്നു .അമേരിക്കാകാരന് അറിയാം ഇന്ത്യൻ ഭരണാധികാരികൾ നട്ടെല്ലില്ലാത്ത വിനിതവിധേയരാണെന്നു .

നയതന്ത്ര പ്രതി നിധികൾക്ക് പ്രത്യക പരിരക്ഷയുണ്ടായിട്ടും അതു വകവെക്കാത്ത അമേരിക്കയുടെ ദാർഷ്ട്യം ഇന്ത്യക്കാരുടെ അടുത്തു നടക്കും .അമേരിക്കൻ സ്വകാര്യ കമ്പനിയിലെ മുൻ സൈനിക ഉദ്ദ്യോഗസ്ഥൻ പട്ടാപ്പകൽ രണ്ടു പാക്ക് പൗരന്മാരെ വേടിവെച്ച് കൊന്നപ്പോൾ ,നയതന്ത്രം പൊക്കി കാട്ടി രക്ഷപെടുത്തിയ അമേരിക്ക ഇപ്പോൾ അത് പറ്റില്ലെന്നു പറയുന്നു എന്ത് ന്യായം ?

കാൽ നൂറ്റാണ്ടു മുമ്പു വാതക ദുരന്തത്തിൽ 20,000/ പേർ പിടഞ്ഞു മരിച്ചപ്പോൾ ദുരന്ത കേസ്സിലെ പ്രതിയെ വിട്ടു തരാത്തവാരാണ് അമേരിക്ക ,തുണിയഴിച്ചെന്ന വാർത്ത വരുന്നവരെ കാത്തിരുന്ന നപുംസകങ്ങളായ ഇവരെ പാഠം പഠിപ്പിക്കേണ്ടതു ജനങ്ങളാണ്.അമേരിക്കാൻ നയതന്ത്ര ഉദ്ദ്യോഗസ്ഥരുടെ പേരിൽ  കേസെടുക്കുകയും,ആയുധ ഇടപാടു പുന:പരിശോധിക്കുമെന്നും പ്രഖ്യാപിക്കുവാനും തന്റേടമുണ്ടോ നമ്മുടെ ഭരണാധികാരികൾക്കു .നമ്മുടെ രാജ്യം എങ്ങോട്ടു .നാം നൂറു വർഷം പിന്നോട്ട് പോകുന്നോ ?ഉള്ളിൽ കനലും നിറച്ചു ജസീറ !ഡിസംബറിലെ മരം കോച്ചുന്ന തണുപ്പിലും..?

ഉള്ളിൽ കനലും നിറച്ചു ജസീറ !
-----------------------------------
ഡിസംബറിലെ മരം കോച്ചുന്ന തണുപ്പിലും സുരക്ഷിതമില്ലാത്ത ദില്ലി നഗരത്തിൽ മൂന്നു കുട്ടികളുമായി മണൽ മാഫിയക്കെതിരെ ഒറ്റയാൾ സമരം നടത്തുന്ന ഒരമ്മ ?ഇതാണോ ജനാധിപത്യം ?ഇതാണോ ഭാരത സംസ്ക്കാരം ലോകരെ ? 

Thursday, 19 December 2013

ജനലോക്പാൽ / പുതിയ ലോക്പാൽ ?

ജനലോക്പാൽ / പുതിയ ലോക്പാൽ ?
==========================
* ജഡ്ജിമാർ പരിധിയിൽ / വരുന്നില്ല ..?
* ഉദ്ദ്യോഗതലത്തിലെ എല്ലാ
* അഴിമതിയും വരും ..../ ഏ.ബി.സി.ഡി.
   .......................................... / മാത്രം ........?
* സന്നദ്ധ സംഘടനകളെ-
  ഒഴിവാക്കി ?............../ ഇല്ല
* കുറ്റകൃത്യങ്ങൾ അഴിമതി
  തടയൽ,ഉദ്ദ്യോഗസ്ഥർക്കെതിരെ
  ഐ പി സി അപരാധം ?.ഇല്ല ..
* സി.ബി.ഐ ലോക്പാൽ
  കീഴിൽ ?...........................ഇല്ല
* അഴിമതി അന്വേഷിക്കുമ്പോൾ
  സി.ബി.ഐ ലോക്പാൽകീഴിൽ ?ഇല്ല
* സി.ബി.ഐ യുടെ പ്രൊസിക്യൂ
  ഷൻ കീഷിൽ .?.......................ഇല്ല
* പ്രധാനമന്ത്രി,മന്ത്രിമാര്,എംപിമാർ
  എമ്മെല്ലേമാർ,എല്ലാ ജഡ്ജിമാരും
  ലോക്പാലിൻ കീഴിൽ ?.....ഇല്ല
  പൌരന്മാരുടെ അവകാശ ലംഘനവും
  ലോക്പാൽ പരിശോദിക്കും ?ഇല്ല

* പിന്നെ എന്തിനാണു ഈ ലോക്പാൽ
  ബില്ലെന്ന് കോണ്‍ഗ്രസ് പറയണം ....?
  ഉദ്ദ്യോഗസ്ഥ തലത്തിൽ ഏറ്റവും താഴെ-
  യുള്ള ഉദ്ദ്യോഗസ്ഥരാണു പണം വാങ്ങി
  മുതിർന്ന ഉദ്ദ്യോഗസ്ഥർക്ക്‌ കൊടുക്കു-
  ന്നതു ,അവർ ഉൾപ്പെടില്ല ഗുണംആർക്കു ?
  രണ്ടു വര്ഷത്തിൽ കേസ് തീർപ്പുവേണം

ജനാധിപത്യ രാജ്യമല്ലേ .എന്തുമാകാല്ലോ ?

ഇനി നിങ്ങൾ ചിന്തിക്കുക എന്തുവേണ
മെന്നു ഇങ്ങനെ പോയാൽ നമ്മുടെ നാടു
പാശ്ചാത്യരുടെ കൈയ്യിലാകും.നമുക്ക്
ജീവിക്കാനും പറ്റില്ല ?

Sunday, 15 December 2013

ഇതാണു ഭാരതംജസീറ...?
==========
ഭാരതത്തിൻ തലസ്ഥാനനഗരിയിൽ 
അനുമ്പയില്ലാതെ നാലുജീവൻ 

തെരുവിൽതണുത്തു വിറച്ചു മക്കൾ 
പടവെട്ടിടുന്നല്ലൊ നീതിക്കായി 


പീഡനത്തിന്റെസൂപ്പർമാര്ക്കറ്റായ 
ദില്ലിയിലാണെന്നതൊർക്കു നമ്മൾ 

സഹജീവിസ്നേഹം മരവിച്ചുപോയാൽ
മൂല്യച്യൂതിയിൽ തകർന്നുപോകും

ശിശുദിന നാളിൽ വിറച്ചമക്കൾ
ശിഖരങ്ങളില്ലാകൂടാരത്തിലും

നാളെയിചെങ്കൊട്ടേ കൊടിയുയർത്താൻ
നിങ്ങൾക്ക് കഴിയണം നാടിൻ സ്വപ്നം

തിന്നുമുടിക്കും വലതിടതും
കണ്ണുമടപാൽ മോന്തും പൂച്ച

ജസ്സിറ നിന്റെ സഹനശക്തി
മീശപിരിക്കും പുരുഷർക്കില്ല

നിന്നാത്മനൊമ്പരപൂക്കളത്തിൽ
ചേരുവാനൈക്യമായി ലോകരെത്തും !
ദേവൻ തറപ്പിൽ !!

നവംബർ

Monday, 9 December 2013

കുടുംബ വാഴ്ച !!
==========
കുടുംബവാഴ്ചയിൽ മുങ്ങിപോയതു 
കുരുടന്മാരുടെ പാർട്ടികൾ 

ചൂലെടുത്തു ചുഴറ്റി ഉറുമിയും 
ആഞ്ഞുവീശിയാമാദ്മിയും 

കരളുത്തകരും പോലെഡൽഹിയിൽ 
രക്ത സാക്ഷികൾ പാര്ട്ടികൾ 

മരണഭീതിയിൽ ജീവച്ഛവമായി-
ട്ടടിവസ്ത്രത്തിലൊളിച്ചതും 

കുരുടന്മാരല്ല പൗരന്മാരെന്ന -
റിയേണം സുഖലോലുപരെ 

മതി മതി നിങ്ങൾ ഭരണം നാട്ടിൽ 
കുടുംബ വാഴ്ചയറുക്കുക 
ദേവൻ തറപ്പിൽ !!!


ഒരേ നാണയം !!!
==========
ഓവർഡ്രാഫ്റ്റുകൾ വാങ്ങിനാടിനെ 
ഒറ്റിടുന്നല്ലോ മന്ത്രിമാർ !

ജനസമ്പർക്കപ്പേരുചൊല്ലിയും 
കാലിയാക്കുന്നു ഖജനാവ് !

ജനങ്ങൾ കഴുതകളെന്നു ചൊല്ലി 
സ്വപ്നം കണ്ടൊരു കോണ്ഗ്രസും

കൂപ്പുകുത്തി ചുഴലിൽപ്പെട്ടു 
മുങ്ങിത്താഴുന്ന കപ്പലായ് !

ജാട്ട് വേലകൾ കാട്ടി സി.പി.എം 
ജോക്കറാകുന്ന കാഴ്ചകൾ !

കാണുന്നല്ലോ ദിനത്തിൽലോകർ 
സി.പി.എമ്മിന്റെവേലകൾ !

വിപ്ലവത്തിന്റെ ചൂരുപൊയപ്പോൾ 
ചീറ്റിപ്പൊയപടക്കമായ് !

വേരുതെയെന്തിനി സർക്കസ് കാട്ടും 
വിപ്ലവത്തിൻ പാർട്ടികൾ !

മനുഷ്യപക്ഷത്തിൽനിന്നകന്നു 
കോർപ്പറേറ്റുകൾ കൂട്ടമായ്‌ !

മാപ്പുഞങ്ങൾ തരില്ലനിങ്ങൽക്കു 
മാഫിസംഘത്തലവരേ  !
ദേവൻ തറപ്പിൽ 

ആം ആദ്മി !!

ആം ആദ്മി !!
--------------
ചാണകത്തിൽ ചൂലുമുക്കിയും ,
ശുദ്ധിയാക്കുക ചൂലുമായ് 
കാത്തിരുന്നു മടുത്തവർക്കു 
മോക്ഷമേകണേ ആം ആദ്മി 

അഴിമതിയിൽ മുങ്ങിയെങ്കിലും 
അതിരുവിട്ടെങ്ങും പോകല്ലേ 
അതിരു വിട്ടുകടന്നാലാമാദ്മി 
ചവറ്റു കുട്ടയിലായിടും 

നീതികേടിനു കുറ്റിച്ചൂലിലും 
മൂത്രം മുക്കിയടിക്കണം 
മലിമസാമായ രാഷ്ട്രീയത്തിൽ 
തിരുത്തൽശക്തികളാകണേ 

നഷ്ടമായൊരു രാഷ്ട്രചേദസ്സു 
ശോഭയായിപ്പകർത്തണം 
അഴിമതിയിൽ മുങ്ങിപ്പോയിടം 
തിരുത്തലായിട്ടു വളരണേ !
ദേവൻ തറപ്പിൽ !

Saturday, 7 December 2013

നോക്കല്ലേ നോക്കല്ലേ പോന്നു മോളെ ,
യിങ്ങനെ നോക്കീ മയക്കീടല്ലേ !
സൗന്ദര്യദാമമാം ശാലിനീ നീ
സൌന്ദര്യറാണിയാണിന്നു നീയും !
കാമിനി മായ മകുടമേ  നീൻ
മോഹമിളക്കുന്ന നോട്ടമിന്നു !
കാനന വാസത്തിലുംനീയൊരു ,
മോഹിനി രൂപിണിയെന്നപോലെ ,
മാനവരൂപത്തിലേറിയൊരു ,
ശാലിനി ഗ്രാമസ്വരൂപിണിനീ !


 Nokkalle ponnu mole ,
yingane nokkie mayakkeedalle ?
saundarya daamamaaya shaaleena,
sundariyaanu neeyum !
kaamam niranjeedunna sundari ,
kaamini mohini nee !
kaanana vaasatthilum neeyoru ,
kaamaswaroopiniyo ?
Seen 16:23

അമ്മതൻ കൈയ്യിൽ പിടിച്ചുകൊണ്ടു 
ആഹ്ലദമോടേ നടക്കും കുഞ്ഞു !
പേടിച്ചിടുവാനവനില്ലോന്നും  
അമ്മയല്ലെയവൻ കൂട്ടുനുള്ളൂ ! 
കല്ലും വടിയുമെടുത്താലമ്മ 
കൊഞ്ചിക്കുഴഞ്ഞു കൊണ്ടോടിയെത്തും 
തഞ്ചത്തിലമ്മയെ പാട്ടിലാക്കി 
പാറിനടക്കും പറവയായി !
ജസീറയും കുഞ്ഞുങ്ങളും നടുറോഡിൽ ?
=======================
അനധികൃത മണൽഖനനത്തിനെതിരെ ജന്തർമന്ത്രറിൽ അനിശ്ചിതകാല അമരം നടത്തുന്ന ജസീറയെ പോലീസ് ഇടപെട്ടു ഒഴിപ്പിച്ചു .യാതൊരു മുന്നറിയിപ്പും നൽകാതെ ഒരു സ്ത്രീയും മൂന്നു കുട്ടികളെയും നടുറോട്ടിലേക്കും ഇറക്കിവിട്ട ദേൽഹിപോലീസ് ഗുണ്ടാസമാണ് കാട്ടിയത് .ഭരണസിരാകേന്ദ്രത്തിന്റെ മുന്നിലും,ഭാരതത്തിലെ അവസാന നിയമസംരക്ഷണം കിട്ടുമെന്നു നമ്മളൊക്കെ തെറ്റിദ്ധരിച്ചിരിക്കുന്ന സുപ്രീം കോടതിയുടേം കാൽച്ചുവട്ടിൽ ,ആരോരുമില്ലാത്ത ഒരമ്മയും ,മൂന്നു കുഞ്ഞുങ്ങളും കൊടും തണുപ്പിനെ അവഗണിച്ചു നടുറോട്ടിൽ കിടന്നിട്ടും കണ്ണു തുറക്കുന്നില്ലെങ്കിൽ എനിക്ക് ഈ ഭരണകൂടത്തിലും ,നിയമ സംവധാനത്തിലും വിസ്വാസമില്ല പ്രിയമുള്ളവരേ .ഇതാണോ ഭാരതം ഉച്ചൈസ്തരം കൊട്ടിഘോഷിക്കുന്ന ജനാധിപത്യം ?
ഇതാണോ ജനാധിപത്യത്തിന് വേണ്ടി പോരാടുമെന്നു മുദ്രാവാക്യം വിളിക്കുന്ന പാർട്ടികൾ ?
ഇവരാണോ ,ജനാധിപത്യത്തിന്റെ കാവല പട്ടികൾ ?
എവിടെ അന്നാഹസാരെ !ഇത് നീതിക്കുവേണ്ടിയുള്ള പോരാട്ടമല്ലേ ?
ഇവി എവിടെ ആം ആദ്മി പാർട്ടിയും നേതാക്കളും ,ഈ ഒരമ്മയുടെ ധൈര്യം പോമില്ലാത്ത മീശവച്ചു നടക്കുന്ന ശുംബൻമാരായ നേതാക്കളിൽ എനിക്കു വിശ്വാസമില്ല .എന്റെയും കുടുംബത്തിന്റെയും വോട്ടു ഇനീനിമുതൽ നിഷേധ വോട്ടായിരിക്കും ?
കണ്ണുള്ളവർ കാണട്ടെ ?
ജനങ്ങളെ നിങ്ങള്ക്കും കണ്ണില്ലേ ?
അതോ കണ്ടില്ലെന്നു നിങ്ങളും നടിക്കുന്നോ ?
പ്രതികരിക്കു ,പ്രതിഷേധിക്കു ,ഈ നീതിനിഷേതത്തിനെതിരെ ?

Friday, 6 December 2013

കറുത്ത മുത്തിനു ആദരാജ്ഞലികൾ
=============
മൂന്നു ദശാബ്ദങ്ങൾ ജയിൽ വരിച്ചിട്ടും ,
ഗാന്ധിയൻ തത്വം മുറുകയെന്നും!
രണ്ടരക്കോടി ജനത്തിന്റെ മോചനം ,
സ്വപ്നമായ് കണ്ടൊരു നേതാവല്ലോ ?
സ്വാതന്ത്ര്യപ്പുലരിക്ക് സ്വാപ്നങ്ങളേകി ,
തപസനുഷ്ടിച്ചുകാരാഗ്രഹത്തിൽ !
വർണ്ണവിവേചനത്തേരുകൾ പൊട്ടിച്ചു ,
മണ്ടേല രാജ്യത്തിന്നഭിമാനമായ് !
ഭാരതദർശനം നെഞ്ചുലുമേറ്റിയ ,
സാരഥിയാണല്ലോ മണ്ടേലയും !
വർണ്ണവിവേചനം പാടേപിഴുതൊരു ,
കറുപ്പിൻമുത്തും വിടവാങ്ങിയോ !
അഭിനവ ഗാന്ധിയായ് ലോകമറിഞ്ഞ ,
നിൻറെ പ്രകാശം പൊലിഞ്ഞു പോയോ?
ഹൃദയം തകർന്നും വിടചൊല്ലിടുന്നു ,
അർപ്പിച്ചിടുന്നുഞാനദരാജ്ഞലികൾ !
ദേവൻ തറപ്പിൽ !(06/12/2013)
--------------------------

Wednesday, 4 December 2013

വനിതാ കമ്മീഷൻ !!
=========
സ്ത്രീകൾക്കു നേരെ നടക്കുന്ന അനീതികൽക്കെതിരായി മുപ്പതോളം സാമുഹ്യസംഘടനകൾ ചേർന്നു സംസ്ഥാന കമ്മീഷൻ രൂപികരിച്ചു .5 ,കോടിയോളം വരുന്ന വനികളിൽ ഒരാളെ പോലും കിട്ടുന്നില്ല വനിതാ കമ്മിഷനാകാൻ കിട്ടുന്നില്ലെന്ന് സർക്കാർ ...?

മുംബൈയ് അടക്കമുള്ള സംസ്ഥാനത്ത് ജനവരിയിൽ പ്രവർത്തനം തുടങ്ങും .അനീതിയും, അന്യായങ്ങൾക്കും ഇരയാകുന്ന സ്ത്രീകൾക്കു നിയമപരമായി നിയമപരമായി പിന്തുണ നൽകും .ഗാന്ധിജിയുടെ തത്വങ്ങൾ മുറുകെ പിടിക്കും .

എല്ലാ സ്ത്രീ ജനങ്ങളും ഇവരുമായി ബന്ധപ്പെടുക !!

സുവർണ്ണാവസരം മുംബൈയ് നിവാസികൾക്കു !!

സുവർണ്ണാവസരം മുംബൈയ് 
നിവാസികൾക്കു 
=========
മുംബൈയ് ശ്രീനാരായണ കോളേജിനു ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ ഡുവൽ ഡിഗ്രിക്കുള്ള അംഗികാരം ലഭിച്ചു .ആയിരക്കണക്കിനു കുട്ടികൾക്ക് പ്രയോജനം ലഭിക്കുന്ന ഈ പ്രോഗ്രാം മുംബൈയ് യൂണിവേഴ്സിറ്റിയിൽ നിന്നും ആദ്യം ശ്രീ നാരായണ 
കോളേജിനാണ് .ഭാരതത്തിൽ 9 ,സംസ്ഥാനങ്ങളിൽ മാത്രമാണ് നിലവിൽ ഈ പ്രോഗ്രാം ഉള്ളത് .

മൂന്നു വർഷം പഠനം പൂർത്തികരിക്കുമ്പോൾ ,ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിനോടൊപ്പം ,മുംബൈയ് യൂണിവേഴ്സിറ്റിയും ഡിഗ്രി നൽകുന്നതാണ് .ആഴ്ചയിൽ രണ്ടോ,മൂന്നോ മണിക്കൂർ മാത്രം ക്ലാസിൽ പങ്കെടുത്താൽ മതിയാകും .അവധി ദിവസങ്ങളിൽ കമ്പനികളിൽ പരിശീലനത്തിനും പോകാം .അവരവർക്കു  ഇഷ്ടമുള്ള പ്രോഗ്രാം പരിശീലനം നേടാം .

ഈ കോഴ്സിൽ ചേരുന്ന എല്ലാ കുട്ടികൾക്കും സൗജന്യമാണ് പഠനം .അതിന്റെ ചിലവുകൾ ടാറ്റയാണ് വഹിക്കുന്നതു .താല്പര്യമുള്ളവർക്കു ചെംബൂരിലെ ശ്രീ നാരായണ കോളേജുമായി ബന്ധപ്പെടാം .ഈ സുവർണ്ണാവസരം നമ്മുടെ കുഞ്ഞുങ്ങൾക്കു പ്രയോജനപ്പെടുത്താൻ മാതാപിതാക്കളും,മറ്റുള്ളവരും ജഗരൂകരാവുക ......!

Monday, 2 December 2013

ഞാൻ കമ്മ്യൂണിസ്റ്റു ,പക്ഷേ ,,,,,,,,?

ഞാൻ കമ്മ്യൂണിസ്റ്റു ,പക്ഷേ ,,,,,,,,?
==========////// \\\\\\\========
ദേശാഭിമാനിയുടെ കുമ്പസാരം !!!
--------
ദേശാഭിമാനി പത്രം 
പാർട്ടി പത്രമാണ്‌ ,പക്ഷെ പരസ്യത്തിന്റെ ഉത്ത
രവാദിത്യം ദേശാഭിമാനിക്കില്ല ..?
----
സഖാവ് മറുന്ന് പോയെന്നു തോന്നുന്നു ഇത് ഇരു
പതാം നൂറ്റാണ്ടാണേന്നു .....| 
-----
വാർത്ത കൊടുക്കുന്നവരുടെ ജാതകം നോക്കീട്ടല്ല ?
പണം നൊക്കി ആയിരിക്കും അല്ലെ സഖാവേ ...?
---
വാർത്ത കൊടുക്കുന്നവരുടെ പിന്നാമ്പുറം അന്വേ
ഷിക്കാൻ പോലിസല്ലല്ലോ ,
അത് ശരിയ ഞാനും അതങ്ങ് മറന്നു !!!
--
ചാക്ക് രാധാകൃഷ്ണന്റെ ജാതകം അറിയില്ല ...|

നാട്ടിലെ കുഞ്ഞുങ്ങൾക്ക്‌ പോലും അറിയാം ,എന്നാൽ 
പാർട്ടി പത്രം വിവരമില്ല |
--
വിവരക്കേട് കാണിക്കുന്നവർഅറിയുന്നതെങ്ങനെ ..?
---
മൻമോഹൻ മുതൽ തൊമ്മൻ ചാണ്ടി വരെ പരസ്യം 
കൊടുക്കുന്നത് ഇതൊക്കെ നോക്കിയാണോ....?
----
അല്ല സഖാവേ ,അവർക്ക് ജനങ്ങളോട് കടപ്പടില്ല ,
കടപ്പത്രമുണ്ടാക്കലാണ് അവരുടെ ജോലി ...|
---
കമ്യൂണിസ്റ്റു പാർട്ടിക്ക് ,ധാർമ്മികതയുണ്ട് ,
കോണ്‍ഗ്രസ്സിന് അത് എന്താണെന്ന് അറിയില്ല ..|
----
ഇതാണോ കമ്മ്യൂണിസ്റ്റേ നിങ്ങൾ പറയുന്ന ധാർമ്മികത ?

Sunday, 1 December 2013

ഇതി പ്രാര്‍ത്ഥയതേ

ഇതി പ്രാര്‍ത്ഥയതേ 

ഇതി പ്രാർത്ഥയതേ ദന്തോ
ഹേ! ജിഹ്വേ ബഹു മാ വദഃ
ത്വയാപരാധേ തു കൃതേ
സ്ഥാനഭ്രംശോ ഭവേന്മമ.

(ഇതി പ്രാര്‍ത്ഥയതേ : പല്ലു് ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു:
ഹേ ജിഹ്വേ! : അല്ലയോ നാക്കേ!
മാ വദ ബഹു : അധികം സംസാരിക്കരുതു്
ത്വയാ കൃതേ അപരാധേ : നീ ചെയ്യുന്ന അപരാധത്തിനു്
മമ സ്ഥാനഭ്രംശഃ ഭവേത് : എനിക്കാണു സ്ഥാനഭ്രംശം വരുന്നതു്. )