കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Saturday, 15 February 2014

മുഖ്യനാം കേജ്രിവാൾ !

മുഖ്യനാം കേജ്രിവാൾ !
----------------
വ്യത്യസ്തനാമൊരു മുഖ്യനാം കേജ്രിവാൾ 
സത്യത്തിലെല്ലാരും തിരിച്ചറിഞ്ഞിപ്പോൾ 
അഴിമതിക്കെതിരായി പടയുമൊരുക്കി 
ആപ്പുമായ് ദില്ലിയിൽ കേജ്രിവാളെത്തി 
ആളൊരു പാവമാം 
ഹരിയാനക്കാരൻ 
അഴിമതിക്കെതിരെ 
അവനൊരു കേമൻ 
കേമൻ ...കേമൻ....കേമൻ ....കേമൻ ...!

പെട്രോൾരാജാവിനേം ഞെട്ടിച്ചുകേമൻ 
മന്ത്രിമഹാനും പണികൊടുത്തു 
ഒന്നര മാസത്തിൽ ഒമ്പത് കാര്യവും 
അൻബതു നേട്ടവും കൊയ്തൊരുരാജൻ 
വീരൻ ബഹു വീരൻ ...വീരൻ ...വീരൻ 
ജനനാഥൻ ...നാഥൻ ...നാഥൻ ....നാഥൻ 

അംബാനി ഭീമനെ തൊട്ടു കളിച്ചപ്പോൾ 
പോള്ളിയതും,കോണ്‍ഗ്രസ്സ്,ബി.ജെ,പ്പിക്കും 
ജാതിയും,തീവ്രവാദങ്ങളും മെങ്ങുപോയ് 
ആപ്പിനെ വീഴ്ത്താനുമൊന്നായവർ 
കള്ളൻ കൊടും... കള്ളർ ,,,
നാട് മുടിക്കും ....വംബർ...വംബർ...വംബർ 

അഴിമതി വീരർ ഒത്തു പിടിച്ചു 
അമ്മ മദാമ്മ മലക്കം മറിഞ്ഞു 
ഗാന്ധിയന്മാരും തള്ളിപ്പറഞ്ഞു 
അതുകട്ടരവിന്ദ് കേജ്രിവാളും 
ജനാധിപത്യമരണം കണ്ടു 
ചെങ്കൊലുകളുമെറിഞ്ഞതു ദൂരേ 
നാട്ടെല്ലുയര്ത്തി പടിയിറങ്ങി 
ജന തോഴൻ ...തോഴൻ ..തോഴൻ ..
അവനൊരു ,,വീരൻ ..വീരൻ ...വീരൻ 
അരവിന്ദാണോരു ശൂരൻ..ശൂരൻ ..ശൂരൻ  
( ദേവൻ തറപ്പിൽ )


Friday, 14 February 2014

ജനാധിപത്യശ്രീകോവിൽ !

ജനാധിപത്യത്തിൻ മരണം !
------------------
ജനാധിപത്യത്തിൻ ശ്രീ കോവിലിൽ
കറുത്തസന്ധ്യയിൽ നമ്മൾകണ്ട
കത്തിപ്പടരുന്ന കാഴ്ച്ചയിന്നു
ഭാരത ഭീഭത്സമായിമാറും

ലജ്ജിക്കണം നമ്മൾ വോട്ടിനിട്ടോർ
ലജ്ജിച്ചു തലയും താഴ്ത്തിടേണം
കയ്യാങ്കളിയിൽ കസർത്തുമേളം
വെട്ടിവീഴ്ത്താനും മുതിരുംചിലർ

കണ്ണുപൊത്തിക്കളി നാട്ടിൽപണ്ടു
കണ്ടവരല്ലോ ചെറുപ്പനാളിൽ
ഇന്നുലോകം കണ്ടുനാണിച്ചുപോയ്‌
ഇന്ത്യൻ ജനാധിപത്യത്തിൻ മുഖം

ഭീതിജനിപ്പിക്കും കാഴ്ചയാണേ
ഭീതിമാറുന്നില്ല നമ്മൾമനം
തീവ്രവാദങ്ങൾ വളർത്തുമിവർ
ഭീകരരോ നമ്മെഭരിക്കുന്നിന്നു

കയ്യാങ്കളി,കരാട്ടെ,ചവിട്ടിക്കൂട്ടു ,
കത്തിയേറിക്കസറും കളരിപ്പയറ്റും
പോർവിളി കൂക്കീവിളികളേറെ
പലവട്ടം ചാടിക്കസേരയേലും

മൈക്കുകൾ,കംബ്യുട്ടർ,മേശയൊക്കെ
അമ്മാനമാടുന്നു പിഴുതെടുത്തും
തറയിലും,മേശമേൽക്കയറിനിന്നു
തെലുങ്കാനബില്ലുകൾ കീറിയല്ലോ

ചീറിയടുക്കുന്നു പോർവിളിയിൽ
ചിതറിയെറിയുന്നു ചീമുട്ടകൾ
അദ്ധ്യക്ഷപീഠം തകർത്തുംചിലർ
അദ്ധ്യക്ഷജീവനുംകൊണ്ടെങ്ങോപോയ്

സ്പ്രേകൾ,പലതരം രാസവസ്തുക്കളും
കല്ലും,കവണികൾ,കത്തികളേന്തിയും
കടന്നലിൻ കൂട്ടമായ്‌ എംപിമാരും
കടന്നൊരു നേരം സഭസ്തംഭനത്തിൽ

സൂര്യവെളിച്ചത്തിൻ ശോഭയേറും
സോഷ്യലിസത്തിൻ പ്രഭയുമറ്റു
കയ്യേറ്റം ,അടിപിടി,കുതികാൽവെട്ടു
സീമകൾ ലംഘിച്ചുമെമ്പിമാരും

ആത്മഹൂതിക്കും ശ്രമിച്ചുചിലർ
ആന്ധ്രവിഭജനപ്പേരിലിന്നു
പ്ലാക്കാർഡു്യർത്തി സഭയിലവർ
രാസവസ്തുക്കളിൻ സ്പ്രേയടിച്ചു

വൈകാരികത്തിന്റെ പേരിലിന്നു
വശളന്മാർ കാട്ടുന്ന പേക്കൂത്തുകൾ
അരാജകത്തിന്റെ പാപമേന്തി
മരണം ജനാധിപത്യത്തിനിന്നു
ഭൂഷണമാണോയിതെന്നു നിങ്ങൾ
ഗോപ്യമായ് ചിന്തിച്ചുനോക്കിടേണം
ഇവരിൽ പ്രതീക്ഷകലർച്ചീടിൽ
ഭാരതമൊരുപിടിച്ചാരമാകും !
( ദേവൻ തറപ്പിൽ )
1302/2014

Thursday, 13 February 2014

ആം ആദ്മിയും ബുദ്ധിജീവികളും

ആം ആദ്മിയും ബുദ്ധിജീവികളും !
-----------------------------------
ആം ആദ്മിയിലുള്ള വിശ്വാസം എന്തു കൊണ്ടു ജനം നേടി ,എന്തു കൊണ്ടു എഴുത്തുകാരും ,ബുദ്ധി ജീവി കാളോ അവിടെ ചുവടുറപ്പിക്കാൻ തയാറാകുന്നു എന്നത് പരിചിന്തനം നടത്തേണ്ടത് ഇന്നത്തെ മുഖ്യധാര രാഷ്ട്രിയ പാർട്ടികളാണു .സാഹിത്യം ജനത്തിനു രുചിക്കണമെങ്കിൽ സമുഹത്തിലെ നൊമ്പരങ്ങൾ ചാലിച്ചു അതു കണ്ണാടിയിൽ പ്രതിഫലിപ്പിക്കാൻ കഴിയണം .അത് പോലെ മുഖ്യധാര രാഷ്ട്രിയപാർട്ടികൾ ഇന്നു ജനങ്ങളിൽ നിന്നും അകന്നു .ജനം അവര്ക്ക് ഭാരമാകുന്നു .ഭരണം മതിയെന്നുള്ള അവസ്ഥയിൽ അവർ എത്തി .വോട്ടു കൊടുത്ത് ജയിപ്പിക്കാൻ ജനം ബാദ്ധ്യസ്ഥരാണെന്നും അവരെ ചോദ്യം ചെയ്യാൻ പാടില്ലെന്നുമുള്ള നിലയിലേക്കുള്ള ദാർഷ്ടത്തിലാണു ഇന്നത്തെ രാഷ്ട്രിയ നേതൃത്വങ്ങൾ .

ആം ആദ്മിയുടെ തന്നെ ഉദയം നാം കണ്ടതാണു .അണ്ണാഹസാരെയിൽ തുടങ്ങിയ സമരം ,കേജ്രിവാൾ പാർലുമെന്റു അംഗങ്ങളെ വിമർശിച്ചപ്പോൾ അവർ പ്രൊട്ടോക്കോൾ എന്ന ആയുധം എടുത്തു കേജ്രിവാളിനു നേരെ വീശുകയും ചെയ്തു .അപ്പോൾ തന്നെ കേജ്രിവാൾ മറിച്ചു ചിന്തിക്കാൻ തുടങ്ങി .അതാണു അണ്ണാഹസാരെ എതിർത്തിട്ടും കേജ്രിവാളെന്ന മനുഷ്യസ്നേഹി രാഷ്ട്രിയമെന്ന ആയുധം നിർമ്മിക്കുകയും ,ആ ആയുധം അവര്ക്ക് നേരെ വീശിയതും .ഉഷ്ണം ഉഷ്ണേന ശാന്തിയെന്നല്ലേ പ്രമാണം .അതാണ്‌ കേജ്രിവാൾ മുഖം മൂടി രാഷ്ട്രിയക്കാർക്കു നേരെ പ്രയോഗിച്ചതും !

മുഖ്യധാരാ രാഷ്ട്രിയ പാർട്ടികൾ സമരം അധികാരത്തിന്റെ  ചെങ്കൊലായ്കണ്ടു ,അതിന്റെ ചവിട്ടു പടിയിൽ നിന്നു ആഭാസ നൃത്തം ചെയ്യുന്ന കാഷ്ച നാം നിത്യവും കാണുന്നു .ഇവിടെയാണു ആം ആദ്മിയുടെ പ്രവർത്തന മികവു നാം കാണേണ്ടതു .ജനങ്ങളുടെ ഇംഗിതത്തിനു അനുസരിച്ചു ,അവരോടു ആരാഞ്ഞതിനു ശേഷമാണു് എന്തു ചെയ്യണം എന്നു തീരുമാനിച്ചതും ,ആ തീരുമാനം നടപ്പിൽ  വരുത്തിയതും എന്നു നാം കാണണം  ഇന്നു ഭാരതത്തിലെ എല്ലാ മുഖ്യധാര രാഷ്ട്രിയ പാര്ട്ടികളും ജനങ്ങളിൽ നീന്നും അകന്നു .ഭരണം അവരുടെ മാത്രം കുടുംബ സ്വത്തായി കാണുന്നു .ജനത്തിനെ സംരക്ഷിക്കണമെന്ന ബാദ്ധ്യത തീരെ നഷ്ടപ്പെട്ടു .ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിൽ നിന്നും പിന്നോട്ട് പോകുന്ന ഭരണരംഗങ്ങൾ കുഞ്ഞു കുഞ്ഞുങ്ങൾക്കും സംരക്ഷണം കൊടുക്കാൻ ബാദ്ധ്യതയില്ലെന്ന നിലയിലെക്കെത്തി .ഇവിടെയാണ് ആം ആദ്മി പാർട്ടിയുടെ പ്രസക്തി എന്നു നാം തിരിച്ചറിയണം !

Friday, 7 February 2014

പ്രതീക്ഷ ( ദേവൻ തറപ്പിൽ )

പ്രതീക്ഷ !!!
--------------
സ്വപ്‌നങ്ങൾ പേറുന്നീ നഗര
                                          പ്രാന്തത്തിലും 
ഘടികാര സൂചിപോൽ സ്നേഹം 

പൊയ്പോയകാലങ്ങൾ വരി
                                          കില്ലെന്നറികിലും 
ചിലതെല്ലാം തിരികെ പ്രതീക്ഷ നൽകി 

ചിലതൊക്കെ കാലത്തിൻ ചിതയിൽ 
                                          ദഹിച്ചിട്ടും 
ചിരിതൂകി വരുമെന്നും മോഹം !!!
( ദേവൻ തറപ്പിൽ )

Thursday, 6 February 2014

ഗുരുപ്രതിമകൾ ഇന്നു മുൾ വേലികൾ ......!!!

ഗുരുപ്രതിമകൾ ഇന്നു 
മുൾ വേലികൾ ......!!!
---ദേവൻ തറപ്പിളോ ??
---------------------------
എന്തിനാണീ ഗുരു പ്രതിമകൾ ,
എന്തിനീ ഗ്ലാസ് ,മതിലുകൾ  ..,
ഇന്നു നാട്ടിൽ നമുക്കു ചുറ്റും ,
എന്തിനീ മുൾ വേലികൾ ......!

അന്ധകാരം ഇരുളു വീഴ്ത്തിയ ,
കേരളക്കരയിൽ പണ്ടു ,
ആദരവായ് വാണുനാട്ടിൽ ,
സോദരത്വം വളർത്തിയ ,
മാനവന്റെപ്രതിക്ഷകൾക്കും 
അയിത്തമാണല്ലോ ,കൽപിത -
മയിത്തമാണല്ലോ ............!

അരുളുനൽകുവാനരുളി മന്നവ -
നുരുവിട്ടെത്രയോ സൂക്തങ്ങൾ ,
അതിരുവിട്ടു മനുഷ്യർതമ്മി -
ലുയിരുകളയരുതെന്നും ...തമ്മി -
ലുയിരു കളയരുതെന്നും .....!

ഇരുളുമൂടിയ കാലമന്നൊരു ,
തിരിതെളിച്ചതി" മാനുഷ്യൻ "
ഇരുളുനീക്കാൻ കല്ലെടുത്തി -
ട്ടരുളും നൽകിജനത്തിലും .....!

കല്ലെടുത്തു പ്രതിഷ്ഠ നൽകിയ -
മന്നവനന്നു ചൊല്ലീതും ,
ഈഴവന്റെ ശിവനെയാണു നാ -
മീവിധത്തിൽ തീർത്തതു ,
ആയിത്താമില്ലാതാർക്കുമിവിടെ 
ആചരിക്കാൻ വന്നീടാം ,എന്നും 
ആചരിക്കാൻ വന്നിടാം ....!

കാക്ക,പൂച്ച,പട്ടികൾക്കുകൾക്കും ,
കാഷ്ഠിക്കാനുമിടംനൽകി ,
ദൂർത്തടിക്കാൻ പ്രതിമതീർത്തു ,
ദൂരെയാക്കണോ സൗഹാർദ്ദം ,,,മത -
മതിലു തീർക്കും സൗഹാർദ്ദം ,?

അമ്പലങ്ങളിലെത്രയെത്രയോ ,
സമ്മതം നൽകി മാനവർ 
അവിടെഗുരുവിനു പൂജയർപ്പിച്ചു ,
പൂജിതരായി ലോകരും ...!

ഈശ്വര പ്രതീതിയിൽ നാമീ -
വിധത്തിൽ ഗുരുവിനെ ,
പൂജചെയ്യും ഹൃദയമെന്തിനു 
ജ്വാല തീർക്കണം ലോകരേ ,,,,
തീജ്വാല തീർക്കണം ലോകരേ ...!


( ദേവൻ തറപ്പിൽ )

അമ്പലങ്ങളിൽ പൂജിക്കുകയും അതെ ദൈവികമായ വിഗ്രഹങ്ങൾ രാഷ്ടിയക്കാരുടെതു പോലെ പ്രതികൾ പൊതു സ്ഥലത്തു സ്ഥാപിക്കുന്നതു എന്തിനു വേണ്ടിയാണെന്നു വിശ്വാസികൾ ചിന്തിക്കണം .നാം പൂജിക്കുകയും ,ആരാധിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഈശ്വരനെ മറ്റു പട്ടികൾക്കും ,പൂച്ചകൾക്കും കാഷ്ഠിക്കാനും ഇടം നൽകുന്നതും സാമൂഹിക ദ്രോഹികൾ ചവിട്ടികൂട്ടുന്നതും കാണാൻ വിധിക്കപ്പെട്ടവരോ നമ്മൾ .?
അതിന്റെ പേരിൽ മത സൗഹാർദ്ദം തകർക്കുന്ന നടപടി ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ചതോയെന്നു കൂട്ടായി ചിന്തിക്കണം ? മത സൗഹാർദ്ദം തകർക്കരുതെന്നു കൽപിച്ച ഗുരുവിന്റെ അനുയായികൾ കാട്ടുന്ന നീതികടിനു എന്ത് ന്യായമാണു് ശ്രീനാരായാണിയരായ നമുക്ക് പറയാനുള്ളതു ?

ദൈവത്തന്റെ പ്രതിമകൾ ആരെങ്കിലും 
പൊതുസ്ഥലത്തു സ്ഥാപിക്കുമോ ........?
അതിന്റെ ആവശ്യം എന്തു ....................?
ഇതു ശരിയോ ശ്രീനാരായണീയരേ ......?
Wednesday, 5 February 2014

ശുംഭന്മാരുടെ നീതി !( ദേവൻ തറപ്പിൽ )

ശുംഭന്മാരുടെ നീതി !
-----------
ലാവ് ലിനെന്നു കേട്ടാൽ ,ഭയക്കുന്നു 
ഭരണകൂടങ്ങളെല്ലാം !!

നാട്ടിൽ പ്രജകൽക്കെല്ലാം ,നീതിയേകും 
ജഡ്ജിമാർ മാളംതേടും !!

നീതിനടപ്പാക്കുന്നോർ ,വിരണ്ടിട്ടു 
കേഴുന്നു കേരളത്തിൽ !!

നാണമില്ലേയിവർക്കു ,പണം പറ്റി 
നാടിൻ വിയർപ്പു തിന്നാൻ !!

കേരള നാട്ടിലെന്തേ ,പുതിയൊരു 
ചിട്ട വളർത്തിടുന്നോ !!

നാടിൻമടിശീലകൾ ,കാലിയാക്കും 
പേറുന്നതാര്ക്ക് വേണ്ടി !!

നീതി നടപ്പാക്കുവാൻ ,കഴിയില്ലേൽ 
രാജിവച്ചിട്ടു പോണം !!

എന്തിനീ നാടകങ്ങൾ ,മലയാളി 
കണ്ടു മറന്നതാണേ !!

കയ്യാമംവച്ചിടേണം ,ഇവറ്റകൾ 
കാട്ടുന്ന നീതികേടിൻ !!
( ദേവൻ തറപ്പിൽ ) Imagine! Kenya sings for India

Monday, 3 February 2014

പത്തിന്റെ നിറവിൽ ( ദേവൻ തറപ്പിൽ )

!!!പത്തിന്റെ നിറവിൽ !!! 
--------------------------------------
നമ്മൾ ചിരിക്കുന്നു ഫെയ്സ് ബുക്കിലും 
നമ്മളൾപറയുന്നു  ഫെയ്സ് നെസ്റ്റിലും 
നമ്മൾ അറിയുന്നു നെറ്റുവർക്കിലും 
നമ്മൾ ചാറ്റിങ്ങിൽ ലോകമെങ്ങും !

സുക്കർ ബെർഗ്ഗെന്നൊരു പയ്യൻപത്തു -

വർഷത്തിൻ മുമ്പിലും ചിന്തിച്ചതിൻ 
ചന്തമാണല്ലോ നാമിന്നു കാണും ഫെയ്സ്- 
ചില്ലുകളുള്ലൊരു മൂന്നാം ലോകം !!


തമ്മിൽ ചിരിച്ചും കളിച്ചും ചിലർ 

തമ്മിലടിച്ചും കയർത്തും ചിലർ 
കൂരമ്പു കൊണ്ടേറ്റു വീണേത്രയോ 
കൂരിരുളിൽപ്പെട്ടു വീണും ചിലർ !

ചിറകും വിടർത്തി പറന്നേറേയും 

ചിരകാലസ്വപ്നംവിതച്ചുഫെയ്സ്സിൽ 
വിശ്വം മുഴുക്കെയുംഫെയ്സ്സു ബുക്കിലും 
വിശ്വമാനവന്മാരായി നമ്മൾ !

ലക്ഷ്മണ രേഖ വരച്ചില്ലഫെയ്സ് ബുക്ക് 

ചക്രവ്യൂഹത്തിൽ പെടാതെയിന്നും 
അതിരുകളില്ലാത്ത രാജ്യാമാണേ 
അതിമാനുഷ്യന്റെ മനസുമാണേ 

ഫെയ്സ്സ്ക്കെന്നൊരു കൂട്ടുകാരാൻ 

ഫെസ്സിലും കാണാമറയത്താണേ 
ആൾമറയില്ലാത്ത സ്വപ്നക്കാരാൻ 
ആരെയുമാറിയുന്ന വേട്ടക്കാരൻ !

സാമൂഹ്യ ദൗദ്യങ്ങൾ പേറിയെന്നും 

സാഹോദര്യത്തിൽ വിലസിടുന്നു 
പത്തു വയസ്സു തികയും നാളിൽ 
പാത്തരമാറ്റുള്ള മൂന്നാംരാജ്യം !
( ദേവൻ തറപ്പിൽ )

ചാർളി ചാപ്ലിൻ..ദേവൻ തറപ്പിൽ !

ചാർളി ചാപ്ലിൻ !!

--------------------
കണ്ണുനീർ ചാലിലൂടെ 
നർമ്മം പുരട്ടിയെന്നും 
കർമ്മം വിതറില്ലോ 
ചാർളി ചാപ്ലിൻപണ്ടു !!

ചിരികളിൻ ചാലിച്ചെന്നും 
ദുഃഖങ്ങൾ മൂടിസ്വയം 
തെണ്ടി നടന്നു ചാപ്ലിൻ 
മണ്ടനാക്കി ലോകത്തെ !!

ഒംബതിലെത്തും നാളി -
ലമ്മയ്ക്കു ഭ്രാന്തായപ്പൊൾ 
ഭിക്ഷയെടുത്തു സ്വയം 
അമ്മയെ തോളിലേറ്റി !!

വേഷങ്ങൾ മാറി മാറി 
ചെയ്തു സിനിമയിലും 
തെണ്ടിയായ് ചാപ്ലിനന്നു 
വിഖ്യാത വേഷമേറെ !!

ശബ്ദങ്ങളില്ലാതെയും 
വംശവേറിക്കെതിരേ 
ഹാസ്യക്കലയിലൂടേം 
മാലപടക്കം തീർത്തു 
മഹാമേരൂസിംഹാസ-
നങ്ങലത്രേം !!

മൌനമായ്‌ സംവദിച്ചാൽ 
പ്രാദേശമാകില്ലെന്നും 
കണ്ടൊരു മാന്യമഹാ -
നാണല്ലോ ചാർളിചാപ്ലിൻ !!

വിശ്വമനുഷ്യനാകാൻ 
സ്വാർത്ഥതയില്ലാതെയും 
ഹാസ്യത്തിലൂടെ ചാപ്ലിൻ 
ലോകമനുഷ്യനായി !!

ശബ്ദത്തീലൂടെയായാൽ 
സംവാദം മാനവരിൽ 
പ്രാദേശികത്തിന്റെയും 
വിത്തുകൾ ഭ്രാന്തമാകാം ?

വലിയ മഴയത്തിലും 
ഒറ്റയ്ക്കാണിഷ്ടമെന്നും 
ആരോരും കാണില്ലല്ലോ 
ഞാൻ കരഞ്ഞീടുന്നതും !!

കണ്ണീരിൽ മുങ്ങിയൊരു 
ഹംസ വിലാപമല്ല 
കാരുണ്യമേറിയൊരു 
ചാപ്ലിൻ വിലാപമാത്രേ ?
( ദേവൻ തറപ്പിൽ )
(ചാപ്ലിന്  നൂറാം വർഷം 
ചാര്ളി ലോക സിനിമക്ക് 
നഷ്ടം .ചര്ളിൻ ചാപ്ലിനു 
പ്രണാമം )

Saturday, 1 February 2014

അസത്യദർശനം (3/ 10) ശ്രീ നാരായണഗുരു !

അസത്യദർശനം (3/ 10) 
ശ്രീ നാരായണഗുരു !
-------------
ഏകം സത്യം ന ദ്വിതീയം 
ഹ്യസത്യം ഭാതി സത്യവത് 
ശിലൈവ ശിവലിംഗം ന 
ദ്വിതീയം ശിൽപിനാ കൃതം .

സാരം > സത്യം ഒന്നു മാത്രമേയുള്ളൂ രണ്ടാമതൊന്നിനു സത്യതത്വം ഇല്ല 
എന്നാൽ പലപ്പോഴും നമുക്കു അസത്യം സത്യമായി തോന്നാം അതു 
മിദ്യയാണ് ശിവലിംഗം ശിൽപ്പി തീർത്ത ശിൽപ്പമാണ് .അതു കല്ലല്ലാതെ 
ശിൽപ്പി തീർത്ത മറ്റൊന്നാകില്ല .

എന്നാൽ മനുഷ്യ മനസ്സിൽ ശിൽപ്പി തീർത്ത ശിൽപ്പമോ ,കല്ലോ ആയിട്ടല്ല കാണുന്നതു .അതു ജീവനുള്ള,ശക്തിയുള്ള ശിവലിംഗം തന്നെയായിട്ടാണ് കാണുന്നതു .എങ്കിലും സത്യം മറ്റൊന്നാണല്ലോ ? നാരായനഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠ രാജ്യത്തു എന്തു വലിയ വിപ്ലവമാണ് വരുത്തിയതു !