കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Saturday, 29 March 2014

ആറുമുളയിൽ നടത്തിയതു സാധ്യതാ പഠനം ? (ഇതിന്റെ പേരോ വികസനം)

ആറുമുളയിൽ നടത്തിയതു സാധ്യതാ പഠനം ?
(ഇതിന്റെ പേരോ വികസനം)
=======================

ആറുമുള വിമാനത്താവള നിർമാണത്തിന്റെ പേരിൽ ഉയർന്നു വന്നിട്ടുള്ള പല റിപ്പോർട്ടുകളും കേന്ദ്ര ഗവണ്‍മെന്റും കേരള ഗവണ്‍മെന്റും ജനങ്ങളെ പറ്റിക്കുന്നതാണെന്നാണു എയർപോർട്ടു അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു .സ്വകാര്യ മേഖലയിലാണ് വിമാനത്താവളം .അതിനാവശ്യമായ എല്ലാ അനുമതികളും കമ്പനി തന്നെ ലഭ്യമാക്കണം എന്ന് അതോറിറ്റി വ്യക്തമാക്കുന്നു.

വ്യോമ ഗതാഗത നിയന്ത്രവും അതിനാവശ്യമായ സൗകര്യം ഒരുക്കുന്ന ചുമതല മാത്രം തങ്ങൾക്കുള്ളുയെന്നു അതോറിട്ടി വ്യക്തമാക്കുന്നു .വിമാനതാവളത്തിനായി  നാല് കുന്നുകൾ ഇടിക്കണം ,മരം മുറിക്കണം,അതിനു കേന്ദ്ര പരിസ്ഥി മന്ദ്രാലയത്തിന്റെ അനുമതി ആവശ്യം .ക്ഷേത്രത്തിന്റെ കൊടിമരത്തിൽ ലൈറ്റ് ഘടിപ്പിക്കണം. ഇങ്ങനെ അനവധിക്കാര്യങ്ങൾ അതോറിട്ടി ഹൈക്കോർട്ടിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു .ഇതെല്ലാം കാണിക്കുന്നത് തൊമ്മനും കെ.ജി.എസ്സും ചേർന്നു നടത്തുന്ന വലിയൊരു ഗൂഡാലോജനയാണ് ഇതിലൂടെ വെളിയിൽ വരുന്നതു .ഇത്രയും നിരുത്തര വാദപരമായി പ്രവര്ത്തിക്കാൻ ഇന്ത്യയിലെ ഭാരണാധികാരികൾ ക്കെ കഴിയു .അത് ജനത്തിന്റെ കഴിവ് കേടാണ് എന്ന് പറയാതെ നിവർത്തിയില്ല .

പാരിസ്ഥിതി  നശിപ്പിച്ചു വികസനം കൊണ്ട് വന്നാൽ അതു അനുഭവിക്കാൻ ജനം കാണില്ലെന്ന് ഭരണാധികാരികളും ജനതയും എന്നാണാവോ ഇനി അറിയുക .അപ്പോഴേക്കും ഇക്കൂട്ടർ നാട് വിട്ടു തുലക്കും .അതിന്റെ പേരോ വികസനം ?

സ്നേഹ നിലാവ് !(ദേവൻ തറപ്പിൽ)

സ്നേഹ നിലാവ് !(ദേവൻ തറപ്പിൽ)
-------------------------
ചൈത്രമാസത്തിലെ ചൈതന്യ തീരത്തിൽ 
പൌർണ്ണമീ രാവിൽ തെളിഞ്ഞ നക്ഷത്രം 

വെള്ളിത്തിരയിലും വെള്ളിനക്ഷത്രമായ് 
വെട്ടിത്തിളങ്ങി പ്രകാശം ചൊരിഞ്ഞു 

അഭിനയ,സപര്യയിൽ സ്നേഹനിലാവായ്‌  
അഭിനയത്തറവാട്ടിൽ മുത്തശിയായ്

വേഷവൈവിദ്യം തെളിഞ്ഞു നിന്നീടുന്ന 
വേഷപ്പകർച്ചയിലാടിത്തിമർത്തവർ 

ആറുപതിറ്റാണ്ടിലേറെ വെള്ളിത്തിരേ-
ലാടിത്തിമർത്തു നിറഞ്ഞമ്മയും 

അഭിനയമികവിന്റെയാൾത്താരയിൽ 
ആറ്റിക്കുറുക്കിയുമഭിനയജീവിതം 

വ്യക്തിപ്രകാശം പരത്തുമാജീവിതം 
വിധിവൈപര്യത്തിലും വീണുടഞ്ഞു 

അനശ്വരമഭിനയ കര്മ്മമുഹൂർത്തത്തിൽ 
അസ്തമിച്ചല്ലോ പ്രഭ പരത്തി !

സ്നേഹനിലാവായി വെള്ളിത്തിരയിലും 
സ്നേഹത്തിൽ പാലൂട്ടി സൌഹൃദങ്ങൾ 

പകരം വെച്ചീടുവാൻ പകരക്കാരില്ലാതെ 
പതിരും,ഇരുളായി മലയാളവും 

വെല്ലുവിളികളിൽ വെറ്റിക്കൊടിപാർത്തി -
വെട്ടിത്തിളങ്ങി വെള്ളിത്തിരേലും 

സാത്വിക ജീവിതയാത്മിയസ്പർശത്തിൽ  
സ്വാർത്ഥമാക്കിയമ്മ യാത്രയായി 

വിധിയുടെ ക്രൂരവിലങ്ങിന്റെ മാറിൽ 
വിരഹത്തിൻ കായലിൻചുഴിയിൽ ജനം 

ആ ദിവ്യ ദീപ്തി പ്രകാശം പരത്താ -
നായിരം തിരികൾ തെളിഞ്ഞു നിൽക്കും 

വിട്ടുപോയ്‌ നമ്മേ വിധിയുടെ ക്രൂരമാം 
ദുഷ്ട നഖങ്ങളിലാണ്ടു പോയി 

ഓർമ്മകൾ പെയ്യും മഴവില്ലായ് വാനിൽ 
ഓർമ്മ നിലാവായിയമ്മയെന്നും   

അർപ്പിച്ചിടുന്നു ഞാനിന്നീദിനത്തിലും 
ആയിരമായിരം രക്തഹാരങ്ങളും !
(ദേവൻ തറപ്പിൽ ) 
18/04/2013, re post