ദയാബായി
(കരുണനിറഞ്ഞ അമ്മ )
====================
അറിയേണം നിങ്ങൾ മനുഷ്യനെങ്കിൽ
അറിയേണം അമ്മ ദയാബായിയെ !
പാലായിലെങ്ങോ ജനിച്ചോരമ്മ
കന്യാസ്ത്രീ വേഷവും കെട്ടിയല്ലൊ
ആഘോഷമാഡബരം നിറഞ്ഞ
അന്തരീക്ഷങ്ങളിൽ നിന്നുമാറി
മഴയും,വെയിലും,നനഞാദിവാസി
മക്കളിൻ പട്ടിണി കോലം കണ്ടു
ഒറ്റ വസ്ത്രത്തിൽ നടന്നു നീങ്ങും
ഒക്കത്തു കുഞ്ഞിനെയേറ്റിടുന്ന
ആദിവാസി സ്ത്രീകൾ നോവുകണ്ടു
ആഡംബരങ്ങൾ വെറുത്തു പോയി
പള്ളിയിൽ പ്രാർത്ഥനക്കെത്തുമാദി -
വാസികൾ കഷ്ടവും നേരിൽ കണ്ട
ഗ്രാമക്കുടിലിൽ വിടാഞ്ഞ നേരം
ദൈവസഭവിട്ടു മേഴ്സിയമ്മ
ദാരിദ്ര്യം പേറുന്നു കണ്ടവരും
ദൈവത്തിൻ ജോലിയെടുത്തുവല്ലോ
കേക്കും,പലഹാര,മാഘോഷവും
കന്യാസ്ത്രീ വസ്ത്രോ മുപേക്ഷിച്ചവർ
ആഡംബരത്തിലറപ്പു തോന്നി
ആദിവാസിമൊത്തുറങ്ങിയവർ
ചൂഷണ,പീഡന,ഇരയായആദി -
വാസികൾക്കൊന്നിച്ചു പോരിനായി
മർദ്ദനം ഒറ്റപ്പെടുത്തലൊക്കെ
സഹനത്തിൽ നിന്നു പൊരുതിയമ്മ
അക്ഷര ശിലകളും ശാലകളും
വിദ്യലയങ്ങളും മെത്തിടുവാൻ
പൊരുതിയാദിവാസി ക്ഷേമത്തിനും
പോരുതിയവർ ഗ്രാമ മോക്ഷത്തിനും
ആശ്വ മേധത്തിൻ പുറത്തിരുന്നു
സഞ്ചരിച്ചല്ലോ തെരുവുതോറും
കവിതയും,പാട്ടുകൾ,നാടകങ്ങൾ
തെരുവിൽ കളിച്ചു മുണർത്തിയല്ലോ
ക്രിസ്തുവിൻ,ഗാന്ധിജി ദർശനങ്ങളും
കോർത്തിട്ടു സ്നേഹത്തിൻ വിത്തുപാകി
തെരുവുകൾ തോറും നടത്തി പാട്ടു
തെരുവിലലഞ്ഞു ദയാബായിയും
നന്മയില്ലാത്തൊരാ പേരുപോലും
നഷ്ടമാക്കി സഹജീവികൾക്കായ്
കർമ്മങ്ങൾ ചെയ്യുവാൻ ഗീത ചൊല്ലി
ധര്മ്മമനുഷ്ടിക്കാൻ ബൈബിൾവാക്യം
ജീവകാരുണ്യം,ഖുറാനുമേകി
ജീവിച്ചു,രക്തവും,ജീവൻ നൽകി
പുരസ്ക്കാര മെത്രയോ നേടിയിന്നു
കർമ്മത്തിൻ പാതയിലിന്നുമമ്മ
ഝാൻസീറാണിയെപ്പോലെയെന്നും
ജീവിക്കും ഭാരത മക്കളിലും
ദൈവത്തിൻ നാടിന്റെ മേഴ്സിയമ്മ
ഭാരത നാടിൻ ദയാബായിയായ്
കാണണം രാഷ്ട്രിയ സേവകരെ
കണ്ടു പഠിക്കൂ ദയാബായിയെ
നിന്നെ ഞാനൊന്നു നമിച്ചിടട്ടെ
ഭാരത മോമന പോന്നു പുത്രി
(ദേവൻ തറപ്പിൽ )
Like ·  ·