കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Thursday, 29 May 2014

മുത്തു

കൊടുങ്കാട്ടിലെ പുഷ്പങ്ങളും ,
മണലാരണ്യത്തിലെ ഉറവയും ,
കടലിൻ അടിത്തട്ടിൽ മുത്തുപോൽ !

Saturday, 24 May 2014

ഉദയ സൂര്യൻ(ഗിരിഷ് പുത്തഞ്ചേരി)

ഉദയ സൂര്യൻ(ഗിരിഷ് പുത്തഞ്ചേരി)
------------
ഉദയ സൂര്യന്റെ കിരണങ്ങളിൽ തട്ടി 
ഉണർവു നീ നൽകിയതെത്ര ഗാനം 
മഞ്ഞിന്റെ സൌന്ദര്യ കണികയിൽമുങ്ങിയും 
വർണ്ണങ്ങളിൽ നിറചെത്ര കാവ്വ്യം !
സൌന്ദര്യ ലഹരിയിൽ നീ സൂര്യരഷ്മിയായ് 
ചന്ദ്രനെകൊണ്ട് മറച്ചതെന്തു ?
മോഹിച്ചു പോയോ നീ വിടപറഞ്ഞീടുവാൻ 
നനവുള്ള ചന്ദ്രിക രാവിലെങ്ങാൻ 
ആരോരുമറിയാതെ ആരോടും പറയാതെ 
പാതിരാരാവിൽ മറഞ്ഞപോയോ .?
ഇനിയൊരു ജന്മമതുണ്ടെങ്കിലോ നീ 
സൂര്യ പ്രകാശമായ് തീർന്നിടണേ ?
ദേവൻ തറപ്പിൽ.25/05/2014.

Saturday, 17 May 2014

കെട്ടും കെട്ടി

കെട്ടും കെട്ടി ഇറ്റലീലേക്ക്‌ 
ഗാന്ധിയേ ......... ക്വട്രോച്ചിയെ .............!
ക്വട്രോച്ചിയെ .........ഗാന്ധിയേ ............!
തലേക്കെട്ടുകാരൻ തലവടിക്കാൻപോയ്‌ 
ഇറ്റലിക്കാരി ,ഇരുളിലും മുങ്ങി....,
ചിദബരം ചിണുങ്ങി ചിറകെട്ടാൻ പോയ്‌ 
കബിലും ,ബെൻസും കടലു കടന്നു 
കോണ്‍ഗ്രസ് കോണമുടുത്തും മുങ്ങി ..
കോന്തൻ ,പല്ലൻ  മുട്ടാളന്മാർ .
മുങ്ങി മല്ലർ വരുന്നത് കണ്ടു.. ..
മുഷ് ക്ക്  കാട്ടിയ മുതുമൂപ്പന്മാർ 
ഇരന്നു വാങ്ങിയ തോൽവിയതാണേ ?
കെട്ടും കെട്ടി ഇറ്റലീലേക്ക്‌ .....,
ഗാന്ധിയേ ......... ക്വട്രോച്ചിയെ .............!
ക്വട്രോച്ചിയെ .........ഗാന്ധിയേ ..............!

Monday, 12 May 2014

സ്വപ്നം !

സ്വപ്നം !
----------
ഒരു വട്ടം കൂടി നിന്നോർമ്മകൾ പെയ്യുന്ന 
മണിമുറ്റം പുൽകുവാൻ മോഹം !

മണിമുറ്റത്തൊരുകോണിൽ നിൽക്കുന്നചെമ്പക-
മരമൊന്നിളക്കുവാൻ മോഹം .!

ഇലകളും പൂക്കളും പൊഴിയുന്ന പൂമൊട്ടും 
നിൻ കൂന്തലിൽച്ചാർത്താൻ  മോഹം .!

അത് കണ്ടു നാണിച്ചു കാൽനഖം കൊണ്ടു നീ 
അവിടെല്ലാം ചിത്രം വരച്ചിടുമ്പോൾ .!

ഒരു സ്വപ്നത്തേരിൽ പറന്നു പുണർന്നെന്റെ 
ചിറകിലോതുക്കുവാൻ  മോഹം 
വെറുതെ മോഹിക്കുവാൻ മോഹം.!
( ദേവൻ തറപ്പിൽ )

വിവാഹ മംഗളാശംസകൾ !

വിവാഹ മംഗളാശംസകൾ !
-----------------
ആശംസ നേരും ഞാനും നിങ്ങൾക്കിന്നു  
വിവാഹ മംഗളങ്ങൾ !
ആയ്യസ്സു മപുസ്സുമെല്ലാം ,നേടുവാൻ 
നന്മകൾ ചെയ്തിടേണം !
രണ്ടു വ്യക്തികളല്ല ,നിങ്ങളിന്നു 
രണ്ടു ഗോത്രത്തിനംശം !
വന്യമായ്തീർത്തീടല്ലേ ,ജീവിതം 
ധന്യമായ് തീർത്തിടണേ  !
കുറ്റം കുറവുമെല്ലാം ,പരസ്പപരം 
മുറ്റുമേ തീർക്കവേണം !
അണുകുടുംബങ്ങൾ ,നാട്ടിലിന്നു 
അർദ്ധപ്രാണൻപോലായി !
ജീവിത വീക്ഷണങ്ങൾ ,മറക്കുമ്പോ -
ളയ്യയ്യോ മാനവ ധർമ്മമുണ്ടോ ?
ആശംസ നേർന്നിടുന്നു വിവാഹ -
മംഗള ആശംസകൾ !


Tuesday, 6 May 2014

ചെങ്കൊടി കാലഹരണപ്പെട്ടോ ?

ചെങ്കൊടി 

കാലഹരണപ്പെട്ടോ ?

മാർക്സിസം 
കാലഹരണപ്പെട്ട 
പ്രത്യയശാസ്ത്രമെന്നു 
ദോഷൈകദൃക്കുകളുടെ 
ആക്ഷേപം !

കാലത്തിന്റെ ഇച്ചയ്ക്കു 
പ്രവർത്തിക്കുന്ന 
ശാസ്ത്രമെന്നു 
ബോധ്യം നൽകി ഒരു 
മെയ്ദിന സന്ദേശം കൂടി !

പണ്ടു ,
സമരം  തൊഴിലാളിയുടെ അവകാശം 
അതു  സമരം ചെയ്തു പിടിച്ചു വാങ്ങി 
അങ്ങനെ സര്വ്വ രാജ്യത്തൊഴിലാളികൾ 
സംഘടിച്ചു .

ഇന്നു ,
മദ്യം വിളമ്പും തൊഴിലാളി ,
മണൽ മാഫിയക്കും ,
കരിമണൽ ഖനനത്തിനും ,ക്വാറി ,
ലോട്ടറി ,ലക്ഷ്യറി ബസ് കുത്തകൾക്കും 
വേണ്ടി ,
സെക്രട്ടെറിയേറ്റിൽ കൊടിപിടിച്ചു 
മുദ്രാവാക്യം വിളിച്ചു ,
വന്ധ്യത ബാധിച്ച ,
ആലസത്തിൽ നിന്നും ,
തൊഴിലാളി നേതൃത്വം  സർവ്വ രാജ്യ 
തൊഴിലാളികളെ സംഘടിപ്പിച്ചു !

സർവ്വരാജ്യ ബാർ ,
ബസ് ,ക്വാറി ,മണൽ ,ലോട്ടറി ,മദ്യ ,
ബലാത്സംഗ ,മാഫിയകളെ ,
സംഘടിക്കുവിൻ .?
മാർക്സിസത്തിന്റെ 
ഉത്തേജക സൂക്തം "
പരിപ്പുവട ,
കട്ടൻ ചായ തുടങ്ങിയ 
പദാർഥങ്ങൾ സത്യന്വേഷണത്തിൽ 
കാലഹരണപ്പെട്ടെതെന്നു , 
പുതിയ മാഫിയ 
പ്രത്യയ ശാസ്ത്രം !

മാർക്സിസം 
കുത്തകൾക്കും ,ബാറുടമകൾക്കും ,
ക്വാറി കുത്തകകൾക്കും ,
പുത്തൻ ചരിത്ര ബോധം നൽകി ,
മടിശീലകൾ വീർപ്പിച്ചു ,
തൊഴിലാളി വർഗത്തെ കുത്തകകളുടെ 
രക്തസാക്ഷിയാക്കി 
ബലിയർപ്പിച്ചു .

ഒരു മെയ്ദിനം കൂടി 
ചരിത്രത്തിന്റെ ഭാഗം .
തൊഴിലാളി വർഗം ,
ഗർജ്ജിക്കുന്ന ,കണ്ഠനാളത്തിൽ 
ചൊരയൊലിപ്പിക്കുന്നവരുടെ 
കൈകൾ തിരിച്ചറിയും ,
ചെങ്കൊടി സത്യത്തിന്റെ ,
നന്മയുടെ ,ആദർശത്തിന്റെ 
അസ്തമന ചന്ദ്രനല്ല ,
മിന്നിത്തിളങ്ങുന്ന പുതിയ ,
ഉദയ സൂര്യന്റെ ചെങ്കതിരാണു !
ലാൽ സലാം !
(ദേവൻ തറപ്പിൽ )


Monday, 5 May 2014

സ്വപ്നം !

സ്വപ്നം !

----------
ഒരു വട്ടം കൂടി നിന്നോർമ്മകൾ പെയ്യുന്ന 
മണിമുറ്റം പുൽകുവാൻ മോഹം !

മണിമുറ്റത്തൊരുകോണിൽ നിൽക്കുന്നചെമ്പക-
മരമൊന്നിളക്കുവാൻ മോഹം .!

ഇലകളും പൂക്കളും പൊഴിയുന്ന പൂമൊട്ടും 
നിൻ കൂന്തലിൽച്ചാർത്താൻ  മോഹം .!

അത് കണ്ടു നാണിച്ചു കാൽനഖം കൊണ്ടു നീ 
അവിടെല്ലാം ചിത്രം വരച്ചിടുമ്പോൾ .!

ഒരു സ്വപ്നത്തേരിൽ പറന്നു പുണർന്നെന്റെ 
ചിറകിലോതുക്കുവാൻ  മോഹം 
വെറുതെ മോഹിക്കുവാൻ മോഹം.!
( ദേവൻ തറപ്പിൽ )

കള്ളം

കള്ളംഉള്ളിൽ നിറയും കപികൾ 
ഭള്ളുകളൊന്നും കേൾക്കുമതില്ല 
ഉള്ളിൽ നിറയെ കപടതകാട്ടി -
ട്ടുള്ളം  കയ്യും  നീട്ടും നേരേ !!

മദ്യം വിഷമല്ല ...?

മദ്യം വിഷമല്ല ...?
------------
ബാറുകൾ പൂട്ടണമെന്നു ചൊല്ലി -
ട്ടായല്ലോ നാളേറെ കോടതിയും ,

മന്ത്രി,നേതാക്കൾക്കിടയിൽ തന്ത്രം 
മെനയുന്നു കേരളമുഖ്യനിന്നു ,

വങ്കത്തരങ്ങൽക്കു കൂട്ടുനിൽക്കും 
വമ്പുകാട്ടിവെയ്ക്കും ഫോർമൂലയും 

കള്ളൂ ചെത്തുംകുടിമരുതെ ചൊല്ലി 
സന്ദേശം നൽകിയ ഗുരുവിൻനാടു 

ജാതി പറയുഞ്ഞിട്ടും മദ്യം വിറ്റും 
ചമയുന്നു ആധുനിക നാരായണൻ !!
( ദേവൻ തറപ്പിൽ )

മദ്യം ഉണ്ടാക്കരുത്,കുടിക്കരുത് 
കൊടുക്കരുത് ,
ശ്രീനാരായണഗുരു !!

മദ്യം ഉണ്ടാക്കാം കുടിക്കാം 
കൊടുക്കാം 
സദ്ഗുരു വെള്ലാപ്പള്ളിഗുരു !!

ഫോർമൂല നമ്പർ 1 ,
മദ്യലോബി വളരണം 
പണം വാങ്ങണം 
നാട് നശിക്കണം ,
സദ്ഗുരു പന്നത്തല !!
=======


Friday, 2 May 2014

അക്ഷര

അക്ഷരകൂട്ടത്തിൻ അഗ്നികൾ തീർത്തു 
നക്ഷത്രം ദീപം തെളിച്ചു വിണ്ണിൽ 
കാലപ്പഴക്കത്തിൽ തേഞ്ഞുപോയക്ഷരം 
രാകിമിനുക്കി നീ പുതുമ നൽകി 
അറിയില്ല കണ്ടില്ലയെങ്കിലുമാശംസ -
നേരുന്നു ഞാനും ഈ ദിനത്തിൽ !

പുണ്യം ജീവിതം

ഇത്തിരി ജീവിതം ഒത്തിരി കർമ്മവും 
ചെയ്യണം സാമൂഹ്യ മണ്ധലത്തിൽ ,
കർത്തവ്യമാകട്ടെ കാരുണ്യമാകട്ടെ 
കനിവിൽ തീർത്ഥം ചൊരിഞ്ഞിടേണം 

നാലുനാൾ മാത്രമീ ഇഹലോക ജീവിതം 
നന്മതൻ വിളവുകൾ കൊയ്തിടേണം 
നേരുന്നോരായിരം ആശംസപൂക്കൾ 
നേരുന്നു ആയുസ്സ് ,മപുസ്സിനായും !!