കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Monday, 12 May 2014

വിവാഹ മംഗളാശംസകൾ !

വിവാഹ മംഗളാശംസകൾ !
-----------------
ആശംസ നേരും ഞാനും നിങ്ങൾക്കിന്നു  
വിവാഹ മംഗളങ്ങൾ !
ആയ്യസ്സു മപുസ്സുമെല്ലാം ,നേടുവാൻ 
നന്മകൾ ചെയ്തിടേണം !
രണ്ടു വ്യക്തികളല്ല ,നിങ്ങളിന്നു 
രണ്ടു ഗോത്രത്തിനംശം !
വന്യമായ്തീർത്തീടല്ലേ ,ജീവിതം 
ധന്യമായ് തീർത്തിടണേ  !
കുറ്റം കുറവുമെല്ലാം ,പരസ്പപരം 
മുറ്റുമേ തീർക്കവേണം !
അണുകുടുംബങ്ങൾ ,നാട്ടിലിന്നു 
അർദ്ധപ്രാണൻപോലായി !
ജീവിത വീക്ഷണങ്ങൾ ,മറക്കുമ്പോ -
ളയ്യയ്യോ മാനവ ധർമ്മമുണ്ടോ ?
ആശംസ നേർന്നിടുന്നു വിവാഹ -
മംഗള ആശംസകൾ !


Post a Comment