കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Saturday, 28 June 2014

പഞ്ചാര മന്ത്രിമാർ,

പഞ്ചാര മന്ത്രിമാർ .
=======
താലപ്പൊലി വേണം 
മേളവാദ്യം വേണം 
പഞ്ചാര മന്ത്രിമാർക്ക് ,
ലീഗിന്റെ കരളേ ,
അഭ്യാസ പൊരുളെ ,
മലപ്പുറം മുത്തല്ല നീ... ഞമ്മടെ  
നാടിന്റെ മന്ത്രിയല്ലേ ?
=
താലപ്പൊലി വേണം 
മേളവാദ്യം വേണം 
പഞ്ചാര മന്ത്രിമാർക്ക് ,
=
കിത്താബു പിടിക്കാതെ 
ഉദ്ദ്യോഗം ഭരിച്ചു 
സുൽത്താന്റെ ഗമയിൽ വന്നാൽ 
നിസ്ക്കാരം മറന്നാൽ നിമിത്തങ്ങൾ നശിക്കും 
വഷളനെന്നോതും ജനം,എന്നും 
വരുതിക്ക് പുറത്തു നിർത്തും നിന്നെ ,
വരുതിക്ക്  പുറത്തു നിർത്തും 
=
താലപ്പൊലി വേണം 
മേളവാദ്യം വേണം 
പഞ്ചാര മന്ത്രിമാർക്ക് ,
=
അള്ളാന്റെ പേരിൽ 
പൊല്ലാപ്പു വേണ്ട ,
തല്ലാണ്  നിങ്ങൾക്കിന്നു, ജനത്തിൻ 
തല്ലാണ്  നിങ്ങൾക്കിന്നു ,
പച്ചബോഡും വേണ്ട
പരിഷ്ക്കാരം മതിയല്ലോ 
പച്ചയിൽ കുളിപ്പിക്കല്ലേ, നാട്  
ചുടലക്കളമാക്കല്ലേ ...?
=
താലപ്പൊലി വേണം 
മേളവാദ്യം വേണം 
പഞ്ചാര മന്ത്രിമാർക്ക് ,
=
മഹറായി കിട്ടിയ 
വി വി ഐ പി വേഷം 
മഹത്വമായ് കാണല്ലേ 
കയ്യുറബ്ബേ  .....,
എലക്ഷനിൽ പറ പറക്കും നിങ്ങ ,
എലക്ഷനിൽ പറ പറക്കും 
=
താലപ്പൊലി വേണം 
മേളവാദ്യം വേണം 
പഞ്ചാര മന്ത്രിമാർക്ക് ,
=
ഭരണത്തിൽ ലയിച്ചിട്ടു 
സുബർക്കത്തിലിരിക്കുമ്പോൾ 
ജനത്തിനെ മറന്നെക്കല്ലേ നിയ്യു ,
ജനത്തിനെ മറന്നെക്കല്ലേ !
=
താലപ്പൊലി വേണം 
മേളവാദ്യം വേണം 
പഞ്ചാര മന്ത്രിമാർക്ക് 
ലീഗിന്റെ കരളേ 
അഭ്യാസ പൊരുളെ ,
മലപ്പുറം മുത്തല്ല നീ,ഞമ്മടെ  
നാടിന്റെ മന്ത്രിയല്ലേ ?
( ദേവൻ തറപ്പിൽ )28/06/14 ,

പാവാട വേണം

പാവാട വേണം മേലാട വേണം 
ഇന്നെന്റെ മോളൂട്ടിക്ക് ,
അമ്മേന്റെ മോളെ,അച്ഛന്റെ തേനെ 
മുത്താണ് നീ ഞമ്മക്ക് ,
മുത്താണ് നീ ഞമ്മക്ക് ,
നേരുന്നു മുത്തേ നേട്ടങ്ങൾ കൊയ്യാൻ ,
ആശംസ നേർന്നിടുന്നു   എന്നും ,
ആശംസ നേർന്നിടുന്നു

Thursday, 26 June 2014

മൂഢനോ

പാലിക്കണം നമ്മൾ സംയമനമെന്നും 
പാലിച്ചു പോകുവാൻ ബാദ്ധ്യസ്ഥരും ,
മൂഢനോ,ബധിരനോനായിട്ടു പോകുവാ -
നാവതില്ലല്ലൊയെൻ സ്നേഹിതരെ 

Wednesday, 25 June 2014

എൻ. ഡി. യെയമ്മാവ

എൻ. ഡി. യെയമ്മാവാ .(അമ്പിളിയമ്മാവ )
==================
എൻ.ഡി.യെയമ്മാവാ ... താമരക്കുമ്പിൾ നിറച്ചോളു 
കുമ്പിട്ടിരുന്നോളു ,കേന്ദ്രത്തിൽ കൊമ്പനാനപ്പുറത്തു  ,

താമരപ്പുവുമായി അമ്മാവൻ താഴേക്കു വന്നിടുമ്പോൾ ,
വാതിൽപ്പടിയെപ്പോലും, അടിപ്പിക്കാതൊടിച്ചിടും ജനങ്ങൾ ,
താമരഛിഹ്നവുമായ് നാളെവാ വോട്ടുചോദിച്ചിടുവാൻ 
താലത്തിൽ ഭിക്ഷപ്പാത്രം നിറയെ കാണിക്കവെച്ചുതരാം 

എൻ.ഡി.യെയമ്മാവാ,താമരക്കുമ്പിൾ നിറച്ചോളു ,
കുമ്പിട്ടിരുന്നോളു ..കേന്ദ്രത്തിൽ കൊമ്പനാനപ്പുറത്തു  

പായസവാഗ്ദാനമായ്  വന്നാലോ കുറ്റിച്ചൂലുമെടുത്തു ,
പാലം കടകക്കുവോളം ഞങ്ങളും ചൂലഭിഷേകം ചെയ്യും 
പാവംജനത്തിൻ കാര്യം പറഞ്ഞത് നിങ്ങൾ മറന്നുപോയോ 
പാവങ്ങളാണേലും ഞങ്ങൾ ഒന്നും മറക്കുകില്ലേ !

എൻ.ഡി.യെയമ്മാവാ, താമരക്കുമ്പിൾ നിറച്ചോളു ,
കുമ്പിട്ടിരുന്നോളു ..കേന്ദ്രത്തിൽ കൊമ്പനാനപ്പുറത്തു  

യാത്രകൾനിത്യം ചെയ്യും.. തീവണ്ടി തീവിലയാക്കിനിങ്ങൾ 
ഡീസലും,പെട്രോൾ,ഗ്യാസും കൂട്ടിയും വാഗ്ദാനങ്ങൾ മറന്നു 
താമരകണ്ടു നിന്നാൽ,.. വിശപ്പൊക്കെ മാറുമോമാനവരിൻ 
വാഗ്ദാനമേറെനല്കി....വോട്ടുകൾവാങ്ങി മറന്നുപോയോ  !

എൻ.ഡി.യെയമ്മാവാ,താമരക്കുമ്പിൾ നിറച്ചോളു ,
കുമ്പിട്ടിരുന്നോളു ..കേന്ദ്രത്തിൽ കൊമ്പനാനപ്പുറത്തു  

അപ്പൂപ്പന്മാർ നരച്ചു എന്നാലും മന്ത്രിസ്ഥാനം വിടില്ലെ  
താഴെക്കിറങ്ങിടുമ്പോൾ മറക്കല്ലേ പാവം ജനത്തിനെയും 
മാനത്തെ മാളികയിൽ നിങ്ങളും സ്വപ്നം വിതച്ചുകൊള്ളൂ 
ഇന്നാട്ടിലുള്ള ജനം മറക്കില്ല നിങ്ങളെ ഗോദയിലും !

എൻ.ഡി.യെയമ്മാവാ,താമരക്കുമ്പിൾ നിറച്ചോളു ,
കുമ്പിട്ടിരുന്നോളു ..കേന്ദ്രത്തിൽ കൊമ്പനാനപ്പുറത്തു  

യൂ.പി.യെ ചെയ്തതെറ്റ്  നിങ്ങളും ആവർത്തിച്ചീടുകിലോ 
താഴോട്ടുു വന്നിടുമ്പോൾ മറക്കില്ല സമ്മാനം തന്നു വിടാൻ 
അഞ്ചുവർഷംകഴിഞ്ഞു വരുമല്ലോ വോട്ടുകൾക്കായി നിങ്ങൾ 
അന്ന് ജനങ്ങൾ തരും..നിങ്ങൾക്കുമോണത്തിൻ സദ്യയേറെ 

മാനത്തു നോക്കിക്കൊണ്ടു മദിച്ചോളു മാനം കറക്കില്ലെന്നു 
ഭിക്ഷനടക്കുവാനായ് കൈയ്യിലൊരു പാത്രവും കൊണ്ടുപൊരു 
എൻ.ഡി.യെയമ്മാവാ,താമരക്കുമ്പിൾ നിറച്ചോളു ,
കുമ്പിട്ടിരുന്നോളു ..കേന്ദ്രത്തിൽ കൊമ്പനാനപ്പുറത്തു  
( ദേവൻ തറപ്പിൽ ) 25/06/ 14 ,

വാക്ക്

വാക്ക്  അഗ്നിപോലെയാണ് ,
ചൂടും പ്രകാശവുമുണ്ട്  ,
അത്  നന്മയ്ക്കും തിന്മയ്ക്കും വേണം .
വാക്കുകൾ സുക്ഷിച്ചു വിളമ്പണം !

വാക്കുകൾ പ്രകാശം പരത്തും ,
അറിവു നല്കി അഞ്ജത മാറ്റണം ,
തിന്മകളെ എയ്തു വീഴ്ത്തണം 
നന്മകളിൻ വിത്തു പാകണം !

സ്വന്തം മഹിമകൾ പാടരുത് ,
മറ്റുള്ളവരെ താഴ്ത്തരുത് ,
വാക്കുകൾ ബഹുമാനമുള്ളതാകണം ,
സ്വയം പരിഹാസമാകരുതു ,
വാക്കുകൾ കത്തുന്ന നനഞ്ഞ -
വിറകു കൊള്ളിപോലാകരുത് ,

വാക്കുകൾ പ്രത്യാശയുടേയും ,
പ്രകാശത്തിന്റെയുമാകട്ടെ 
വെളിച്ചത്തിന്റെ കിരണങ്ങലാകണം !
( ദേവൻ തറപ്പിൽ )

ആദരാഞ്ജലി

എന്ത് പറഞ്ഞു ഞാൻ ആദരാഞ്ജലി .....,
അർപ്പിച്ചിടുമിന്നു ആ ചെറുപ്പക്കാരൻ 
എന്ത് പറഞ്ഞു ഞാൻ ആശ്വസിപ്പിക്കും ,
ആ കുടുംമ്പത്തിന്റെങ്ങംഗളെ ,
എങ്കിലും നേരുന്നു ആത്മശാന്തിക്കായ് 
ആയിരം രക്തഹാരത്തിന്റെ പൂമൊട്ടു !!

Tuesday, 24 June 2014

പാട്ട്

ഞാനൊരു പാട്ട്  പാടാം 
നാടുന്റെ മാനം കാക്കാൻ 
നാട്ടിലെ സ്ട്രീകളൊന്നായ് 
ആയുധമേന്തിടുക !!

അയ്യോ

അയ്യോയെന്തേ വിളിക്കുന്നു നമ്മളും 
ഉണുമൊക്കെകഴിഞ്ഞിട്ടുറക്കത്തിൽ 
അല്ലലെന്നുമറിയാതെ ദൈവവും 
വീണുപോയി മയക്കത്തിലദ്ദേഹം 

നന്മ

നന്മ പെയ്യുന്ന വന്മരമാകട്ടെ 
തിന്മയിലെരിയും  ജ്വാലകളും 
അക്ഷരം കൊണ്ടഗ്നിതീർക്കുവാൻ 
നേരുന്നു ,മായുസ്സും,മപുസുഞാനും 

Monday, 23 June 2014

അനുപമേ

അറിയുന്നു ഞങ്ങളും അനുപമേ നിന്നെ 
മുഖപുസ്തകത്തിന്റെ താളിലൂടെ ,
അറിയുവാനെറെയും മോഹങ്ങളുള്ളത് 
മാനവർക്കാണെന്നറിഞ്ഞീടുക 
പരിഭവമെന്തെന്നറിയുന്നു ഞാനും 
പകയോടെ പോകല്ലെ അനുപമേ നീ 
23 / 23// 14 

തീവണ്ടി

തീവണ്ടി !
-------
വണ്ടീ വണ്ടീ നിന്നെപ്പോലെ 
വോട്റെർ നെഞ്ചിൽ തീയാണു 
ബഡ്ജെറ്റിംഗ് വരുന്നതുമുമ്പേ 
കൂകി വരുന്നു തീജ്വാലയുമായ്‌ 
വണ്ടീ .....പണവണ്ടീ ...(വണ്ടീ )
വയറുപിഴിഞ്ഞും പള്ളനിറയ്കക്കും 
ഭരണാക്കാരുടെ ഖജനാവോ നീ 
കൂക്കിവിളിച്ചും കുതികാൽ വെട്ടീം 
കോമരമാടും നീയതു സാക്ഷി ....
ചക്രത്തിന്മേൽ നിന്റെ കറക്കം 
ചക്രം ചുറ്റി ഞങ്ങൾ മയക്കം
വണ്ടീ വണ്ടീ നിന്നെപ്പോലെ 
വോട്റെർ നെഞ്ചിൽ തീയാണു
കട്ടുമുടിച്ചും വോട്ടർമാരുടെ 
കെട്ടി മുറുക്കും വയറുകളും 
എല്ലാഭാരവുമേറ്റും വണ്ടീ ,
പെരുവഴീതള്ളീ പകതീർക്കും 
വെള്ളം കിട്ടാൻ മോഹിക്കും ജന ,
പള്ളനിറയ്കക്കാൻ ഭരണക്കാർ
വണ്ടീ വണ്ടീ നിന്നെപ്പോലെ 
വോട്റെർ നെഞ്ചിൽ തീയാണു
ഒരുചാണ്‍ വയറു നിറയ്ക്കാനായി 
കൊള്ളനടത്തും ജനനായകരും 
കുറ്റമതെങ്ങാൻ ചൊല്ലീടുകിലോ 
കഷ്ടം കോടതി കയറാൻ ശാപം
വണ്ടീ വണ്ടീ നിന്നെപ്പോലെ 
വോട്റെർ നെഞ്ചിൽ തീയാണു 
ബഡ്ജെറ്റിംഗ് വരുന്നതുമുമ്പേ 
കൂകി വരുന്നു തീജ്വാലയുമായ്‌ 
വണ്ടീ .....പണവണ്ടീ ....(വണ്ടീ )
( ദേവൻ തറപ്പിൽ )

ശാമളം

ഇരുപതിയൊൻപതു പുഷ്പങ്ങൾ കൊണ്ടു 
ഇരുപതിനായിരം മാലചാർത്തും 
ശതകങ്ങലേറെ നന്മവളർത്തുവാൻ 
ശതാഭിഷേകങ്ങൾ  നേരുന്നു ഞാൻ 
നേരുന്നോരായിരം വാർഷികപ്പെരുമഴ 
തീർക്കണം നിങ്ങളിൻ ജീവിതത്തിൽ 

ശാമള  വിജയകുമാറിന്റെ 29,മത് വിവാഹ 
വാര്ഷികത്തിനു  എഴുതിയത്      

Saturday, 21 June 2014

ചോരകുടിക്കും കരിമുട്ടികളും 
വഗ്നിയിലെണ്ണയൊഴിക്കുന്നു 
വിഴുപ്പലക്കും ശിഖണ്ഡികൾ 
വിരുതന്മാരായ് വിലസുന്നു

ഞങ്ങൾ !!

ഞങ്ങൾ !
-------
ഒരു തുള്ളി പെട്രോൾ ഞാൻ സകലർക്കും തന്നിടാം 
ഒടുവിൽ  കടം വന്നാൽ  ഭാരതം വിൽക്കും ഞാൻ 
ഒരുപാടു നടപടി കടുപ്പിച്ചെടുക്കും   ഞാൻ 
അതിലൊന്നും വിവശരായ്  പോയിടല്ലേ   !

ഒരു നമോവാക്യം ഞാൻ പലകുറി പറഞ്ഞല്ലോ 
അത്  നാളെ ഭാരതത്തിൽ ഫലവത്താക്കും 
ഒരു കടമെനിക്കുണ്ട്  കടുത്തതായ്  കാണും ഞാൻ 
അത്  ഞങ്ങൾ  ട്രെയ്നിലും തുടങ്ങി വെച്ചു !

ശതകോടി മുടക്കിയും ആകാശപ്പറവകൾ 
വാങ്ങിപറാ പറന്നു ഭരിച്ചിടുവാൻ 
കോടതികൾ കണ്ണടച്ചു ഇരുട്ടെന്നു നടിക്കുമ്പോൾ 
സമ്പത്തുകൾ നശിപ്പിക്കും മന്ത്രിപുംഗവർ !

യൂപ്പിയേക്കാർ തുടങ്ങിയ വിഴുപ്പുകളെടുത്തു ഞാൻ
വിതച്ചിടും ജനങ്ങളിൽ തലയിലെല്ലാം 
മറുത്തൊന്നും പറയേണ്ട മറുപടി തരുകില്ല 
മര്യാദരാമന്മാരായ്  നിലകൊള്ളേണം !

Thursday, 19 June 2014

നന്മകൾ

നന്മകൾ കൊയ്യുന്ന നല്ലമരങ്ങളായ് 
നന്മയിലെന്നെന്നും വിളഞ്ഞിടേണം 
നന്മകൾ നേരുന്നു നക്ഷത്ര ദീപമായ് 
നന്മതൻ ദീപം തെളിഞ്ഞിടട്ടെ 

ചോറ്റു

ചോറ്റു പാത്രത്തിൽ കയ്യിട്ടു വാരിയും 
ചോറുകട്ടുിട്ടും തിന്നുന്നതും ചിലർ 
കണ്ണടച്ചിട്ടവർതിന്നും നേരത്തിൽ 
കാണില്ലെന്നു ധരിക്കുന്നതും ചിലർ 


വായനാദിനം


വായിക്കുവാനുമൊരുദിനം വേണോ 
വായിക്കുമല്ലോ ജനങ്ങൾ നിത്യം 
ഭക്ഷണത്തിന്നു വിശപ്പ്‌ കാത്തിടാണോ 
സമയാസമയം കഴിക്കില്ലേ നിത്യം 
സാസ്ക്കാരികത്തിൻ വളർച്ചയിൽ വായന 
മാനവൻ സമ്പത്ത് വായന നിത്യവും 
വായനാദിനം 19/ 06/ 14 ,
ദേവൻ തറപ്പിൽ

Wednesday, 18 June 2014

ചോര

ചോരകുടിക്കും കരിമുട്ടികളും 
വഗ്നിയിലെണ്ണയൊഴിക്കുന്നു 
വിഴുപ്പലക്കും ശിഖണ്ഡികൾ 
വിരുതന്മാരായ് വിലസുന്നു 


Tuesday, 17 June 2014

ഞാനൊരു ചേകവനാണേ ,പക്ഷെ 
പാരിൽ വസിപ്പാനുമാവതുണ്ടോ .?
ജാതി പറഞ്ഞാൽ ഗുണമെന്ത് കിട്ടും 
ജാതിപരയരുതെന്നല്ലേ ചൊല്ലു ?

ഉപയോഗശൂന്യമാമക്ഷരത്താളുകൾ 
ഉപവസിച്ചീടുകിൽ നിന്റെ മുന്നിൽ 
സങ്കല്പ്പത്തേരിൽ പുഷ്പഹാരങ്ങളായ് 
തണലുനല്കീടും നിനക്കു വർണ്ണം !!
ദേവൻ തറപ്പിൽ 

Wednesday, 11 June 2014

എത്ര സുന്ദരം

എത്ര സുന്ദരം എത്ര സുന്ദരം ഗോവ മലയാളി ,
എന്നുമെന്റെ ഹൃദയത്തിൽ തങ്ങും മലയാളി 
എത്ര സുന്ദര മെത്ര സുന്ദരമെന്റെ മലയാളം ,
എന്നുമെന്റെ ശ്വാസമാണ്  എന്റെ മലയാളം! 

Wednesday, 4 June 2014

അശ്രു പൂജ !! ശ്രീ ഗോപി നാഥ മുണ്ടെയ്ക്ക് !!

അശ്രു പൂജ !!
ശ്രീ ഗോപി നാഥ മുണ്ടെയ്ക്ക് !!

==============
അകാലത്തിൽ വേർപെട്ട നമ്മളിൻ 
അമരക്കാരനുമന്ത്യാഞ്ജലികൾ !
ഒരുഞൊടിയിടയിൽ പറന്നുപോയെങ്ങോ 
ഒരു നാടിൻ നൊമ്പര തീരമായി !
പെയ്തുതീരാത്തൊരു വർഷമായ് നാടിൻ  
നൊമ്പരം തീർത്തൊരു തീജ്വാലയും !
മൂന്നിന്റെയക്കത്തിൽ കാലനായ്മൂവർക്കും 
മൂന്നൊരു ശാപത്തിന്നക്കമാണോ ?
മറഞ്ഞിരുന്നെന്തേ മരണവും നിൻ വഴി - 
മൂകമായ് നിന്നെയും കൊണ്ടുപോയോ ?
മരണക്കയത്തിലെ തീജ്വാലയിൽ നീയും 
ഒരു ദുഃഖസ്വപ്നമായ് തീർന്നതിന്നു !
ദു;ഖത്തിൻ സ്മൃതികളിൽ നൊമ്പരതേരിലും 
നാടിന്റെ പുത്രൻ വിടപറഞ്ഞു !
നേരുന്നോരായിരം രക്തഹാരങ്ങളാൽ 
നേരുന്നു ബാഷ്പാഞ്ജലികളും ഞാൻ !
ദേവൻ തറപ്പിൽ 03/ 06/ 2014 ,
അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ ശ്രീ 
ഗോപിനാഥ മുണ്ടെയ്ക്ക് എന്റെ അന്ത്യാഞ്ജലികൾ