കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Sunday, 27 July 2014

ശബരൻ..?

പ്രച്ഛന്നവേഷമെന്തിന്നു 
സ്വച്ഛന്ദം യാത്ര ചെയ്യുവാൻ 
പ്രച്ഛന്നവേഷമാണെങ്കിൽ 
സത്യം അവനൊരു ശബരൻ !

ഭൂതകാലം

കരഞ്ഞീടുകിൽ ഇന്നലെകളിൽ 
തീർത്ഥം നദിയാകുമായിരുന്നു
വേർപാട് തന്നു നമുക്കെല്ലാം 
ചിതലരിക്കും ഭൂതകാലസ്വപ്നം!  

സ്ത്രീ

കയ്യും,കാലും,വൃണങ്ങളും കെട്ടി -
പുഴുവരിച്ച ശരീരവുമായിട്ടു ,
രണ്ടുനാൾ മുമ്പേ പമ്പയാമാറ്റിൽ
സ്നാനം ചെയ്തിടുന്നോർക്കില്ലശുദ്ധം ?
പ്രകൃതി നല്കിയ വാരദാനമല്ലയോ
ആർത്തവമെന്ന പ്രക്രിയ തന്നെയും
ആർത്തവത്തീലധികമശുദ്ധികൾ
പേറിക്കേറുന്നുതെത്രയോ പേരിന്നു ?


കന്യകാത്വം

എന്തിനാണീ കന്യകാത്വം 
എന്തിനീ പരിശുദ്ധിയും 
പെണ്ണിൻമാത്രം മതിയോയീ 
കന്യകാത്വ പരിശുദ്ധിയും ?

മാനവൻ

കൂട്ടീം,പെരുക്കീം മനസ്സിൽ 
ചാട്ടുളി കേറ്റും വിഷങ്ങൾ 
ആറുപോൾ നീന്തിത്തുടിക്കു -   
മതിലില്ല മാനവൻ മാത്രം !

Saturday, 26 July 2014

നവരസം

രതിഭാവകത്തിൻ,സൗന്ദര്യ രസവും 
ലൗകീക ജീവിതയാദാരവും  
കാമമലങ്കാര സിന്ദൂരക്കുറിയും 
രതിഭാവമുൾക്കൊള്ളും ശൃഗാരം 
സഹതാപ,മനുകമ്പശോകഭാവം   
നല്കുന്നു കരുണരസത്തിലപ്പോൾ 
ദൃശ്യത്തിലുത്തിമ ഭാവം നൽകീടുന്ന 
ദാനധർമ്മത്തിലുത്തമ വീരം ,
ക്രോധ,ക്രൂരവും സ്ഥായിഭവത്തിൽ  
രൗദ്രത്തിലെന്നൊ ലയിച്ചിരിക്കും ,
ഹാസ്യരസം പരിഹാസം ചാർത്തി
വാക്കുകൾ,ജോക്കുകളാക്കും ഹാസ്യം,
ഒരുപാടു ചേഷ്ടകൾ ഭീതിവിതച്ചിട്ടു -
ഭയനാകമാകുന്ന കാഴ്ചയാക്കാം ,
മനം മടുപ്പിച്ചിടും ദുർഗന്ധദൃശ്യങ്ങൾ 
വെറുപ്പുളവാക്കിന്നു ഭീഭത്സമെന്നും ,
വിസ്മയ ഭാവം നല്കീടിം പ്രവർത്തിക്കു 
വിസ്മരിക്കാതെ പറയുന്നതൽഭുതം ,
ത്യാഗം,നിസംഗത വാക്കിന്നു ശോദന-
നൽകുമാത്മവിൻ രസമാണ് ശാന്തം ,

റംസാനിൻ

മൈലാടും കുന്നിന്റെ മൊഞ്ചുപോലുള്ള
മൈലാഞ്ചിയിട്ടൊരു മൊഞ്ചത്തിപെണ്ണെ 
കുപ്പിവളയും കുലുക്കിവരും  പെണ്ണേ 
റംസാനിൻ  ചന്ദ്രിക തെന്നലല്ലോ ?

ശ്രേഷ്ഠ ഭാഷ

മലയാളഭാഷ പിതാവാമെഴുത്തച്ചൻ 
മധുരമായ്  തന്നു നമിക്കു ഭാഷ 
അതുകണ്ട്  നെകളിച്ച മലയാളിയും 
മധുരമായുണ്ണുന്നു ശ്രേഷ്ഠമായി 

Friday, 25 July 2014

രക്തം

കാഴ്ചയറ്റിന്നു നേരിന്റെതീർത്ഥം 
കാണിക്കാവെയ്ക്കും കനവിൻ വേരു 
ചോരതീർക്കും നദികൾ ദിനത്തിൽ 
ചാലുതീർത്തിട്ടൊഴുകുന്നു രക്തം ! 

തന്ത്രം

മന്ത്രിവേണം നമുക്ക് ജാതി -
നോക്കി വികസനമാക്കിടാം 
തന്ത്രിമാറി ഭരിക്കാം  മന്ദിരം  
തന്ത്രം നൂറു മെനഞ്ഞിടാം !

മതം

മതമല്ല ദോഷം 
മനമാണ്  ദോഷം 
മദമൊന്നുമിളകിയാൽ 
മനുഷ്യം മൃഗതുല്യം !!

പണിതരും

അറിവുണ്ട്  നീളെ നമ്മിൽ 
അറിഞ്ഞിട്ടു പണിയണം നാം 
ചോറിയല്ലേ മറ്റാരിലും 
പണിതരും മറ്റുള്ളവർ !!

പുന്നാര മുത്തേ

പുന്നാര മുത്തേ പുഞ്ചിരി മുത്തേ 
പുഞ്ചോല ചുറ്റി നീ എങ്ങോട്ടാണേ 
മണ്‍കുടമേറ്റി മണവാട്ടിയായി 
വാനം പാടി നീ എങ്ങോട്ടാണേ ?

അമൃതം

പണം തന്നെയമൃതം 
പണം തന്നെ ജീവിതം  
സ്വാതന്ത്ര്യം മാനികൾക്കു 
ഭാരതം ഭയം,മൃതിയെക്കാൾ Thursday, 24 July 2014

ജനിക്കണോ

നുകരണം കവികളെ പീപാസമോന്തിയും 
മരണം വരിക്കണം മല്പാത്രപാനത്തിൽ ?
ജനിക്കണോ, ഈ ദുഃഖ വേദാന്തവേദി -
കണ്ടുഴറുവാനെന്തിനീ മൽജീവിതം !!

വന്ദനം

അന്തിക്ക് തിരികത്തിച്ചാനന്ദം നേടാൻ 
സന്ധ്യയിൽ വന്ദനം ചെയ്യും പെണ്ണേ 
സന്തോഷമാകട്ടെ ജീവിത വീഥിനിൻ 
നന്മകൾ നേരുന്നു ഞാനുമിന്നു !!

Tuesday, 22 July 2014

അയ്യോ കരളും

ദുർനിമിത്തങ്ങളാൽ കേൾക്കുന്നു നാടിന്റെ -
ദുരന്തങ്ങള നിറയുന്ന വാർത്തയെന്നും 
അയ്യോ കരളും ഹൃദയവുമൊക്കെയ -
ലിയുന്ന കല്ലുകൾ പോലെകാഴ്ച !

നാലു നാളിൽ

നാലു നാളിൽ പെയ്തു തീരും ജീവൻ ,
നാളെ വരുമെന്നതാരു ചൊല്ലും 
ഒറ്റൊരു നാളിൽ നാം ജീവിച്ചാലും 
ഒറ്റുകൊടുക്കല്ലേ കൂടെയുള്ളോർ 

ശാമം

ഗ്രാമീണ ഭഗിതൻ ശോഭപൊഴിക്കുന്ന 
ഗ്രാമത്തിന്നശ്യര്യ രൂപമല്ലോ 
ഭാവഗീതങ്ങളാൽ സംഗീതമെഴുതുന്ന 
വർണ്ണങ്ങളല്ലയൊ ശാമമേ നീ  

മൂക്കുത്തിയും

കണ്ടു ഞാൻ നിന്നെ മുഖപുസ്തകത്തിൽ 
കണ്ടെപ്പോളെന്നിലും കവിത പെയ്തു 
മൂക്കുത്തിയും നല്ല കരിനീല കാർമുഖിൽ 
വർണ്ണം പോഴിച്ചും മുഖകാന്തിയാൽ  
പുഞ്ചിരിപെയ്യുന്ന മൊഞ്ചുള്ള കാന്തിയിൽ 
കൊഞ്ചുന്നതല്ലോയോ നിൻ വൈശ്യവും 

ജന്മം

വെള്ളിടിവെട്ടി പരക്കുന്ന സൂര്യന്റെ-
ശോഭയിൽ വെണ്മ പരത്തിടേണം 
സന്ധ്യയിലെരിയുംകെടാവിളക്കിൻതിരി-
പ്പന്ത്മായ് തീരട്ടേ നിൻ ജന്മവും !!  


തൂവെള്ള

അയ്യോയിതെന്തു കഥയിതു ലോകമേ 
ചൊല്ലുവാൻ ഞാനും മറന്നു പോയോ 
ചന്ദ്രികതെന്നെൽ തൂവെള്ളയിൽ നീ 
ചന്ദ്രനുദിച്ചപോൽ തെളിഞ്ഞു നിൽപ്പൂ !

ഇത്തിരി പൂക്കൾ

കാത്തിരിക്കാം ഞാനുമിത്തിരി നേരത്തിൽ  
കാത്തുകാത്തെന്നെ മുഷിപ്പിക്കല്ലേ 
ക്ഷീണിതയെങ്കിൽപോയ്‌ ക്ഷീണമകറ്റീട്ടു 
വേഗം തിരികെ വാന്നീടെണം നീ 
ഒത്തിരി ചോല്ലുവാനുണ്ടെന്നു ചൊല്ലിനീ 
ഒത്തിരി നേരം ഉറങ്ങീടല്ലേ 
എന്നെ നീ കണ്ടതില്ലെങ്കിലൊ ചങ്ങാതി 
വന്നു വിളിക്കാൻ മറന്നിടല്ലേ 
ഉച്ചയുറക്കത്തിൻ ക്ഷീണമകറ്റുവാൻ 
ഇത്തിരി പൂക്കൾ ഞാൻ തന്നിടാമേ !!!


അണുകുടുംബം

ആരുചിന്തിക്കുന്നിതെവണ്ണമിപ്പോഴും 
സ്വാർത്ഥതമാത്രം തികഞ്ഞലോകത്തിലും 
സ്നേഹമെന്തെന്നുമറിയാത്ത ജീവിതം 
നൂനമായ് തീരുന്നുമണുകുടുംബങ്ങളിൽ  ?  
22/ 07/ 2014,

ഗാസ


പ്രണയപുശ്പങ്ങളിൻ ഇതളല്ല ഗാസ 
ചാരത്തിൽ മൂടിയ കനാലാണ്‌  ഗാസ 
മരണങ്ങൾ മാടിവിളിക്കുന്നു  ഗാസ 
ചുടുരക്തമകിടിൽ ചുരക്കുന്നു ഗാസ 

Monday, 21 July 2014

ഗാസയെരിയുന്നു..?


ഗാസയെരിയുന്നു..?
--------------
ഉതിരുന്നു ചുടുകണ്ണീരകിടും ചുരത്തി -
ട്ടമരുന്നു മരണതീനാളത്തിൽ ഗാസയും 

മൈതാനമുറ്റത്തിൽ പന്തുകളിച്ചിടും 
കുഞ്ഞുങ്ങളെന്തു പിഴച്ചെന്റെ ലോകമേ 

മാർക്കറ്റിൽ പോയവരമ്മമാരൊക്കെയും 
മാതളം ചീന്തിതെറിച്ചപോൾ നഗരത്തിൽ 

ചിന്നംച്ചിതറിച്ചുടുമാസക്കഷണങ്ങൾ 
ചുടുചോരയിൽ മുങ്ങി ജീവന്റെ സ്പന്ദനം 

പെറ്റുകൂട്ടുന്നതും ബോംബുകൾ ജഡമാക്കി 
കുത്തിയൊലിക്കുന്നു രക്തത്തിൽ നദികളും 

അറവുമാടാക്കുന്നു കൊച്ചുപാലസ്ത്യിനും 
അടിയറവെക്കുന്നു പൌരസ്തരാജ്യങ്ങൾ 

കത്തിയെരിയുന്നു ജ്വാലയിൽ  നിത്യവും 
കുത്തിയൊലിക്കുന്നു രക്തനദികളിൽ 

ബധിരം നടിച്ചുമുറക്കത്തിലാണല്ലോ 
ബധിരാരായ് ലോകരാഷ്ട്രങ്ങളുമെത്രയും 

വീടുകൾ,ഗ്രാമങ്ങൾ,നഗരങ്ങളൊക്കെയും 
നീറുന്നു കേഴുന്നു നീതിക്കു ഗാസയും 

ചിതറുന്നു ജ്വാലയിൽ ജീവന്റെ സ്പന്ദനം 
ചിറകറ്റനീതികൾ ചിതലരിക്കുന്നുവോ ?
ദേവൻ തറപ്പിൽ / 21/07/2014 ,

സ്വപ്നം

ഞാനെന്നും  മോഹിച്ചു സ്വപ്നം കാണാനായ് 
സാധിച്ചതില്ലിന്നുമെൻ ജീവിതത്തിൽ 
മോഹിച്ചു പക്ഷെ ,ഞാനും ,മോഹമത് -
മിന്നും മറ്റുള്ളവർക്ക് വേണ്ടിമാത്രം  ?

Sunday, 20 July 2014

ഭൂമി ദേവി

നമസ്ക്കാരം ഭൂമി ദേവി 
തായേ ,തിരികെയെത്തുമോ ? 
ഭൂഗോളമിന്നു കൊലയിൽ 
തിരിചെത്തുമോന്നു സംശയം..!

പത്തു പൂക്കൾ

പത്തിന്റെ നിറവിൽ പത്തു പൂക്കൾ 
മുത്തേ നിനക്കെന്റെ പത്തു മുത്തം 
മൊത്തിക്കുടിക്കണം പായസം പോൽ 
മൊത്തി വിടർത്തണം നന്മയെന്നും 
നന്നായി പഠിക്കണം നാലാളറിയണം 
നന്മതൻ പൂക്കൾ വിരിച്ചിടേണം 
നേരുന്നു ഞാനിന്നൊരായിരം പൂക്കളാൽ 
നേരുന്നു,മായുസ്സു,മപിസ്സിനായും !!
20/07/2014, 

Saturday, 19 July 2014

റോസിലി

റോസിലി 

പാർത്തതില്ലേലും നാമറിയുന്നു റോസിലി 
പാർത്തതൊ നമ്മൾ വരയിലൂടെ 
കൊണ്ട് പിടിചെന്തേ പോകുന്നു നീയിന്നു 
കണ്ടു മടുത്തോയീ മുംബൈയ് നഗരം .
പോകില്ല ഞാനോയീ,നഗരവും വിട്ടിട്ടു 
പോകുവാനാവുന്നതില്ല മനവും .
നേരുന്നോരായിരാം ആശംസ ഞാനും 
നേരുന്നു ആയിരം രക്തഹാരങ്ങളാൽ !!
19/07/2014,ദേവൻ തറപ്പിൽ 

മണ്ടൻ

ചെയ്യേണ്ടതെല്ലാം ചെയ്തെന്നു വീമ്പിൽ 
നിനക്കുന്നു മണ്ടൻ പ്രമാണിവർഗ്ഗം .
യെങ്കിലുമിന്നു ഞാൻ പ്രണാമർപ്പിടും 
സ്നേഹത്തിൻ രക്ത പൂക്കളാലും !

Thursday, 17 July 2014

രാമായണം !

പഞ്ഞ കർക്കിടകത്തിന്റെ രാവിൽ  
പഞ്ഞമില്ലാതിന്നു മാനവന്മാർ 
പഞ്ഞമാണെങ്കിലും പാരായണം വേണം 
മുപ്പതു നാളിലും രാമായണം !

കാഴ്ചകൾ !

മാഞ്ഞു പോകില്ല രാവും നിറസന്ധ്യ
മാഞ്ഞുപോകുമീ രാവിന്റെവർണ്ണങ്ങൾ 
മാഞ്ഞുപോകുമി പച്ചിലക്കാടുകൾ 
മാഞ്ഞുപോകും മരതകകാഴ്ചകൾ !

Wednesday, 16 July 2014

ഗുരുദേവൻ

ഗുരുദേവൻ 
====
ഗുരുദേവാ ദേവ ഗുരുദേവാ ദേവ 
ശ്രീ നാരായണ ഭഗവാനെ 
വെളിച്ചമായിട്ടു മക്ഷരോം,മാത്മ -
ബന്ധവും സുജനന്ദനം 
സുകൃതവും മമ ബോധനമേകി -
സൂക്ത,വേദങ്ങൾ നല്കിയും 
സുരഭിലാമായി സുസ്മേരത്താലും 
സൂഷ്മ ദർശന വചനങ്ങൾ 
നിർഗുണങ്ങൾ വെടിഞ്ഞു പാരിലും 
സത്ഗുണങ്ങൾ പകർന്നിടാൻ 
തത്വചിന്തകൾ സന്മാർഗ്ഗമോക്ഷ -
മന്നിതീലോതാൻ കൽപ്പിച്ചു 
മദ്യവും,മദിരാക്ഷിയും,മാംസം 
വർജ്ജിച്ചീടുവാനരുളിയും 
വർണ്ണങ്ങൾ ചൊല്ലി മാനവന്മാരും   
മത്സരിക്കരുതെന്നെന്നും 
സ്തുതിപാഠകന്മാരാകാതേയെന്നും 
സുഷ്പുതിയിൽ വീണു പോകാതെ  
ആശ്രീതർക്കെന്നും തണലായ് തീരണം 
 പോലുള്ളി ജീവിതം 
അറിയിച്ചൂവല്ലോ അരുമൊയോടായി 
ശ്രീ നാരായണഗുരുവരർ  
ആത്മീയ ഗുരു ശ്രീ നാരായണൻ 
ദേവൻ ശ്രീ പരമേശ്വരൻ 
ഗുരുദേവാ ദേവ ഗുരുദേവാ ദേവ 
ശ്രീ നാരായണ ഭഗവാനെ !
ദേവൻ തറപ്പിൽ 16/07/2014 ,


Tuesday, 15 July 2014

വഴിക്കണ്ണ്

അചേതനാവസ്തുവെങ്കിലും സ്ക്കുട്ടറെ ,
ചേതനയാക്കിയെടുത്തല്ലോ താങ്കളും ,
സഞ്ചരിച്ചീടും നാം നൂൽപ്പാലത്തിൽ ,
സങ്കടക്കായലിലെന്നുമെന്നും ,
കവിത വായിച്ചീടും അനുവാചകർ ,
മനസ് വെച്ചീടുകലേറെ ദുഃഖം,
ഒഴിവാക്കിപോകുവാനാകുമെന്നും ,
വഴിക്കണ്ണ് മായി,യിരിക്കും ചിലർ  

പൗർണ്ണി

കണ്‍കളിൽ തിരയുന്നതാരേ നീയും  
കനകം നിറച്ചൊരു പൗർണ്ണമിയെ  
മൂകമായ്  നിനവിൽ നിറച്ചതെന്തു 
ശോകത്തിലും നീ ചന്ദ്രികയായ്      


തീരം

തീരം തകർക്കാൻ കലങ്ങാനുമിന്നു 
തീരെഴുതിക്കൊടുത്തിന്നു തീരം 
മർത്ത്യ ചരിത്രത്തിളിത്ര ദോഷം 
വന്നൊരു കാലോവും നമ്മൾക്കുണ്ടോ 

എം ടി വാസുദേവൻ

എം ടി വാസുദേവൻ 
------14/07/14.
തീഷ്ണമാമക്ഷരം ഗർഭം ധരിപ്പിച്ചു 
തീയിൽ കുരുപ്പിച്ചു കഥകളും നീ 
സാഹിത്യലോകത്തിൻ വരമായി നീ 
സ്വാർത്ഥതയില്ലാതെ പെറ്റു കൂട്ടി 
മലയാള സാഹിത്യമുന്മ നൽകി 
മധുരവും നൽകി മലയാളത്തിൻ 
നന്മകൾ വിരിയിക്കും സൂര്യതേജസ്സായ് 
ധന്യമായെന്നും നിറഞ്ഞു നിൽപ്പൂ !
നേരുന്നോരായിരം ജന്മദിനാശംസ -
നേരും ഞാനായുസു ,മപുസ്സിനായും

Saturday, 12 July 2014

ഗൗരവം

അങ്ങുമിങ്ങും കാണുമോരോ 
മാനവന്റെ മിടുക്കുകൾ 
ധനമുണ്ടെന്നു സമർദ്ദിച്ചു 
മട്ടിലുള്ളോരോ ഗൗരവം !

ധന്യമായ് മലയാളം

നാടക കർട്ടന്നു പിന്നിൽ  ജീവിക്കുന്ന -
മാളോരെ നിങ്ങൾക്ക്മാശംസകൾ 
മാത്രുഭാഷക്കെന്നുമുണർവു നല്കീടുവാൻ 
മധുരത്തിൽ മലയാളം മുക്കിയെന്നും 
നല്കിടും നിങ്ങളും നഗരത്തിലെന്നെന്നും 
അമ്മ മലയാളം പുൽകിടുന്നു  ,
നന്മകളെന്നെന്നും നേരുന്നു ഞാനിന്നു 
ധന്യമായ് മലയാളം നിങ്ങൾ കൈയ്യിൽ 
ദേവൻ തറപ്പിൽ!

പോകട്ടെ

പോകട്ടെ പോകട്ടെ കൂട്ടുകാരെ 
പോയിട്ടെനിക്കല്പം വേലയുണ്ടേ
വിടപറയുന്നു ഞാൻ നിങ്ങളോടും 
വെടിയല്ലെയെന്നുമീ സ്നേഹ ബന്ധം 
കണ്ണുനീരിറ്റിറ്റു വീഴുന്നല്ലോ 
കണ്ണേറു കൊണ്ടെന്നെ വീഴ്തീടല്ലേ 

ലൈക്ക്

ലൈക്ക് കൊടുക്കാത്തോരാരെലുമുണ്ടെങ്കിൽ 
ശാമള  ചേച്ചിക്ക്  ലൈക്കിടെല്ലേ ,
ലൈക്ക് കൊടുത്താലതുകൊണ്ട് പോയിട്ട് 
വീട്ടിൽ ചിലവിന്നുപയോഗിക്കും ...?

ജന്മദിനാശംസകൾ

ജന്മദിനാശംസകൾ 
-------------------
വെൻഞ്ചാമരത്തിൽ പതിച്ചുള്ള വൈഢൂര്യം ,
വെണ്‍മ നിറഞ്ഞെപോൽ വെറ്റിചാർത്താൻ !
മാനുഷ്യ ജന്മങ്ങൾ പൂർണ്ണമായിടുവാൻ ,
കർമ്മം നിരന്തരം ചെയ്തീടണം !
ജന്മ ദിനത്തിന്റെ പൂമെത്ത പുൽകുവാൻ ,
നന്മകൾ നേരുന്നോരായിരം ഞാൻ !
നേരുന്നോരായിരം ജന്മദിനാശംസ ,
നേരുന്നു,ആയുസ്സ്,മപുസ്സിനായി !!
ദേവൻ തറപ്പിൽ !!
------*****------

ജന്മദിനാശംസകൾ

ജന്മദിനാശംസകൾ 
-------------------
വെട്ടിത്തിളങ്ങുമീ ജീവിത വീഥിയിൽ ,
കർമ്മം നിരന്തരം ചെയ്തീടണം !
ജന്മ ദിനത്തിന്റെ പൂമെത്ത പുൽകുമ്പോൾ 
സാമുഹ്യാനീതി മറന്നിടല്ലെ !
ജനാധിപത്യങ്ങൾ ധ്വംസിചിടുമ്പോൾ ,
തൂലിക പടവാളായ് തീർന്നിടേണം 
നേരുന്നോരായിരം ജന്മദിനാശംസ ,
നേരുന്നു,ആയുസ്സ്,മപുസ്സിനായി !!
ദേവൻ തറപ്പിൽ !!
------*****------

           !  മംഗള പത്രം !
 ========================
തൃശൂർ ദേശം ആളൂരിൽ താമസിക്കും
ദാമോദരൻ രാമകൃഷ്ണന്റെ  മകൾ ,
ശ്രേയ രാമകൃഷ്ണന്റെയും ,

കണ്ണൂർ ദേശം കണ്ണപുരത്തു വസിക്കും
കോളിക്കൽ ചെമ്പൻ കരുണാകരൻ മകൻ ,
മഹേഷ്‌  കരുണാകരനുമായുള്ള വിവാഹം 
മലയാളം 1190-മാണ്ടുതുലാം
മാസം 14, നാലിന് ,
ഇംഗ്ളീഷ്  2014 ,ഒക്ടോബർ 31,നു
( 31/10/2014) നു വെള്ളിയാഴ്ച
രാവിലെ 9.15 മു ,10.15 നു വരെയുള്ള
മുഹൂർത്തത്തിൽ വധു ഗ്രഹത്തിൽ വെച്ചു
നടത്തുന്ന വിവരം ഇതിനാൽ ഏവരേയും
സസന്തോഷം അറിയിച്ചുകൊള്ളുന്നു .
എന്ന്  ശ്രീമാൻ  ദാമോദരൻ രാമകൃഷ്ണൻ
അവർകൾ .
31/ 10/ 2014 ,കാമോത്തെ !


ശിലകൾ..!

പൊന്നും പണങ്ങളും 
കാണവുമഭിഷേകോ -
മില്ലെങ്കിൽ ശിലകൾക്ക്‌ 
ജീവനുണ്ടോ ...? 
അല്ലെങ്കിലന്നന്നു 
ജീവിതം തള്ളുന്ന 
പട്ടിണിപ്പാവങ്ങൾ -
ദുഖമുണ്ടോ ...?
മണ്ടൻ മതത്തിന്റെ 
മട്ടുപ്പാവിൽ നോക്കി 
പണമെണ്ണി കൂട്ടുന്ന 
പിണ ദൈവമേ ...?
ശിലകളെ നിങ്ങൾ 
ഉറങ്ങുന്നു സുഷ്പതീയിൽ
ശിലകളിലെന്നെന്നും 
നിത്യംസൌഖ്യം !
എരിഞ്ഞു തീരും ജന -
അടിമത്ത മോചനം 
അവസാനം ദുഃഖ -
ശ്വാസത്തിലാണോ .?
ദേവൻ തറപ്പിൽ 
12/07/14, 


Friday, 11 July 2014

നന്ദി

നന്ദിയെന്തിന്നു നല്കിടും സോദരി ,
നന്ദിയില്ലാത്ത ലോകമല്ലേ ?
യാമമേറെയും നീറി മരിക്കുന്നു 
യാതനകളുമേറുന്നു പാതയിൽ 
നന്ദിയോടെന്നുംനെഞ്ചിലും ചേർത്തു -
വെച്ചിടും ഞാനാ സൌന്ദര്യ പുഷ്പം !
ആശംസകൾ

ആശംസകൾ മലയാളഫൌണ്ടേശനാശസ 
മധുരങ്ങൾ നല്കി നഗരത്തിൽ  ഭാഷയെ -
മധുരമാക്കീടുന്ന ഫൌണ്ടേശനാശംസ .
നിധിപോലെ കാക്കണം അമ്മമലയാളം 
മധുരമായ് നുണയാം മലയാളിക്കെന്നും 

കാർമുകിൽ

കാർമുകിൽ സന്ധ്യയുടെ കരലാളനത്തിൽ 
കാവ്യമായ്  പൊഴിയുന്നു നിൻ മന്ദഹാസം 
കരിനീലക്കണ്ണുകളിൽ കാമം വിരിയുമ്പോൾ 
കാർകൂന്തൽ കാർമേഘസ്പർശമായി 

ആരാണ്

ആരാണ് ചൊല്ലിയതിക്കഥ പണ്ട് നമ്മോ -
ടാരോരൊ ചൊല്ലിയ കിനാക്കളല്ലമാത്രം !
നേരന്നു ചൊല്ലി ചരിത്രമന്നതൊക്കെ  
നേരല്ലപോലുമത് വിശ്വസിച്ചിന്നതെല്ലാം !

Thursday, 10 July 2014

ബഡ്ജെറ്റ്

ബഡ്ജെറ്റ് !!!
--------
കുട്ടിമാമ .....................!,
കുട്ടിമാമ....,ബഡ്ജറ്റ് കേട്ടു 
പനിച്ചു കിടക്കണ്ട , വെറുതെ ,
പാതിരാവിൽ സ്വപ്നം കണ്ടു 
കറങ്ങി നടക്കണ്ട ,നിങ്ങൾ ,
 കറങ്ങി നടക്കണ്ട ....!    (കുട്ടിമാമ)
ചക്കരച്ചുണ്ട്  നുണക്കണപോലെ ,
മധുരം കിട്ടില്ല ....,ബഡ്‌ജറ്റിൽ 
ചക്കഉലക്കയിടിത്തീ വീഴ്ത്തി ,
മിന്നലു  വന്നോളും ....നാട്ടിൽ ,
മിന്നലു  വന്നോളും..!    (കുട്ടിമാമ)
അക്കരപച്ചകണ്ടിട്ടിക്കര 
നിന്ന്  ചിരിക്കണ്ട ..., നിങ്ങടെ ,
മൂക്കിനു താഴെയുള്ളവയെല്ലാം ,
വിറ്റുതുലതുലചോളാം  ....,ഇന്നു ,
വിറ്റുതുലതുലചോളാം ...!    (കുട്ടിമാമ)
ഉറക്കമൊഴിച്ചു ദിവാസ്വപ്നങ്ങൾ 
കണ്ടുചിരിക്കണ്ട ..., നാട്ടിൽ ,
പ്രതിരോധങ്ങൾ,പൊതുമേഖലയും ,
തീറെഴുതീടുന്നു ,,,രാജ്യം ,
തീറെഴുതീടുന്നു ...!    (കുട്ടിമാമ)
ഐ ഐ ടിയൊന്നു തന്നു നമുക്ക് 
മുഖം മിനുക്കിപ്പോൾ ,
എയുംസെടുത്തു കൊടുത്തു ചിർലക്കു ,
കൈയ്യടി വാങ്ങുന്നു .....,ഇവർ ,
കൈയ്യടി വാങ്ങുന്നു ...!    (കുട്ടിമാമ)
വോട്ടു കൊടുത്തു റെയിൽവേ വിൽക്കാൻ ,
ലൈസെൻസെകിയൊരെ ..നിങ്ങൾ ,
വോട്ടർമാരെ കൂട്ടിലടക്കാൻ ,
താക്കോൽ നല്കീല്ലേ ,നിങ്ങൾ 
താക്കോൽ നല്കീല്ലേ ...!    (കുട്ടിമാമ)
ബുള്ളറ്റ് ട്രെയിനുകൾ  ചീറിപ്പായാൻ 
പൂക്കൾ വിരിക്കുന്നു ..അതിൽ ,
കോടികൾ കൊയ്യാൻ കോർപ്രേറ്റുകളെ ,
മാടിവിളിക്കുന്നു .....,രാജ്യം ,
മാടിവിളിക്കുന്നു,....!    (കുട്ടിമാമ)
ഓഫിസിലെത്തീട്ടെന്നെക്കാണാൻ ,
നേരം കളയണ്ട ,....എം പിമാർ ,
ഞാൻ നടക്കണ പുറകെ  വന്നു ,
വഴിയും തടയണ്ട ..വെറുതെ ,
വഴിയും തടയണ്ട ...!    (കുട്ടിമാമ)
( ദേവൻ തറപ്പിൽ )10/07/14,

നന്മ


നന്മ പെയ്യുന്ന വന്മരമാകുവാൻ 

തിന്മയിലെരിയും  ജ്വാലതീർക്കാൻ 
ജീവകാരുണ്യ പാതകൾതേടണം 
ജീവിതം സ്വർഗ്ഗമായ്  തീർത്തിടേണം 
മൂന്നു പുഷ്പത്തിൻ പൂമാലകൊർത്തിട്ടു 
മൂവായിരം ദളം ചാർത്തിടുന്നു 
നേരുന്നോരായിരം മംഗളാശംസകൾ 
നേരുന്നുമായുസ്സുമാപുസ്സിനായും 


Wednesday, 9 July 2014

ഡാം

ഡാം !
---
മഴയെവിടെ മക്കളെ 
കാടെവിടെ മക്കളെ 
മുല്ലപ്പെരിയാറിൻ 
ഡാമെവിടെ മക്കളെ ? 

കൂകു കൂകു!

കൂകു കൂകു!
-------
കൂകു കൂകു തീവണ്ടി 
കൂകിപ്പായും ബാങ്ക്ളൂരിൽ 
കൂലികൾ കൂട്ടിത്തീവണ്ടി 
കോർപ്പറേറ്റിന്നായ് പിണവണ്ടി 
വിഴുപ്പുഭാണ്ഡം കേരത്തിൻ 
വിഴുങ്ങിയല്ലോ മാങ്ക്ളൂരും 
കോടികൾകൊയ്യും തീവണ്ടി 
കോമരമാടി ഉറഞ്ഞുതുള്ളും 
പാലു വിതച്ചു വിദേശത്തും 
പാമാരനിന്നും കുമ്പിളിലും 
കഞ്ചിക്കൊടിനു കുത്തീട്ടു 
വഞ്ചികൾ നല്കി ബേങ്ക്ളൂരിൻ 
പാലക്കാടിൻ സോണുപുറത്തു 
ചെന്നൈയ്,ബേങ്ക്ളൂർപായുന്നു  
ആണിയടിച്ചു തറച്ചൂശബരി
വീണകൾ മീട്ടി മാങ്ക്ളൂറും !
ദേവൻ തറപ്പിൽ 
09/07/14 ,

അദ്ധ്യാപകൻ

തുലക്കുവാൻ ഞാനൊ സൌഭാഗ്യജീവിതം 
തുലയുവാൻ തൂക്കില്ല ഭാവിഭാഗ്യം !
എരിയുന്നതല്ലയധ്യാപക ജോലിയീ നാട്ടി-
ന്നിരുളുകൾ മാറ്റുവാൻ ബാദ്ധ്യസ്തർ ?

Monday, 7 July 2014

നപുംസ ദൈവം

നപുംസദൈവം !
----------------
രണ്ടു ദുട്ടേകിടിൽ നാലിന്നു വിൽക്കുന്ന 
ചുണ്ടിൽ ചിരിയുമായ് വന്നിടും മാനവൻ  
തേങ്ങിയെത്തീടും പ്രഭാതത്തിൽ ദൈവവും 
കൂദാശനൽകീടിൽ കൂറൂമാറും !
കൂറു കാണിക്കുകയില്ല കഷ്ടം, മതം 
സങ്കടം തീർക്കുമേന്നോർത്ത്  പാവം 
മന്ത്രവും,പ്രാർത്ഥനയൊക്കെ ചൊല്ലീടിൽ 
സംപ്രീതിമാകാതെ "ശില"ദൈവവും 
വഞ്ചിതരാകുന്നു സാധൂജനങ്ങളും 
സങ്കോചമില്ലാതെ പൂജാധിയിൽ 
എങ്കിലും നമ്മുടെ സങ്കടം തീർക്കാതെ 
നട്ടെല്ലൊടിഞ്ഞ നപുംസദൈവം !
ദേവൻ തറപ്പിൽ ,08/ 07/ 14 

Sunday, 6 July 2014

സ്വപ്നം !

സ്വപ്നങ്ങളെന്നെന്നും ധന്യമാം ജീവിത 
വീഥിയിൽ പുഷ്പമായ് വിരിയിക്കണം !
നന്മകൾ വിരിയിക്കും സൂര്യതേജസ്സായ്  
ധന്യമായെന്നും നിറഞ്ഞു നിൽപ്പൂ 
നേരുന്നോരായിരം ജന്മദിനാശംസ -             

Saturday, 5 July 2014

നേരം

നേരമൊട്ടു പുലരണ്ട നാട്ടിലും    
നേരറിഞ്ഞാസകലതും വിസ്മൃതി 
വീര്യമെല്ലാം ചരസിലും,മദ്യവും 
ധീരനായൊന്നുറങ്ങുവാനാകില്ല 

Friday, 4 July 2014

മാലാഖമാർ ..!

മാലാഖമാർ ..!
------------

തിക്രിതിൽ പെട്ട മാലാഖമാരെ 
തീഷ്ണമായ് വീക്ഷിക്കും മത്രാലയം 
തീവ്രവാദികളിൽപ്പെട്ടാപാവം 
ജീവനായ്  കേഴുന്നു ലോകരോടും 
എംബസിയുണ്ട്  പ്രമാണിമാരാൽ 
വേണ്ടത്ര ശ്രദ്ധയുല്ലവർക്കു 
ഇന്നല്ല പണ്ടുമിവരിതുപോൾ 
കണ്ടതാ ഞങ്ങളുമൊന്നുപൊലെ 
കേഴുന്നുവല്ലോ കുടുംബമെല്ലാം 
മോഹിച്ചു വീഴും മാതാപിതാക്കൾ 
ആഴ്ചകൾ പിന്നിട്ടു നാളെറെയായ് 
ആരും തിരിഞ്ഞങ്ങു നോക്കാതെയും 
അടിമപ്പണികളും  ചെയ്തുവരും 
ആതുരസേവനമാണ്  പോലും 
കാണുന്നു ഭീകര ദൃശ്യമൊക്കെ 
കാണുന്നതുണ്ടല്ലോ മാധ്യമത്തിൽ 
തീവ്രവാദികളോ ട്രക്കുമായി 
തട്ടിയെടുത്തു കടന്നിന്നലെ 
എന്നിട്ടിം കണ്ണുമടച്ചു നമ്മൾ 
ചുമ്മാതിരിക്കുന്ന ലോകമല്ലോ 
പ്രാർഥനമാത്രം നമുക്കുമുന്നിൽ 
തോരാതെ കണ്ണീരിൽ മുങ്ങീടല്ലെ 
മനുഷ്യക്കവചമായ് തീർത്തീടുമോ -
മരണമുഖത്തെ മറികടക്ക്യോ ..?
( ദേവൻ തറപ്പിൽ )04/07/14,
ഇറാക്കിൽ തീവ്രവാദികളുടെ 
കൈയിൽ പെട്ട നേഴ് മാർക്കു 
പ്രാർഥനകലോടെ സമർപ്പിക്കുന്നു .!

Thursday, 3 July 2014

മുത്താണ് മലയാളം...!

മുത്താണ്  മലയാളം...!
(പാവാടവേണം രീതി)
പായസം വേണം പപ്പടം വേണം 
പതിവായ്  മലയാളിക്ക്  ,
മലയാള നാടേ  മധുരത്തിൻ പൊരുളെ 
മുത്താണ്   മലയാളം   ഞമ്മക്ക് ,  ,
മുത്താണ്  മലയാളം  (പായസം)

മലയാളം പഠിച്ചു ഉദ്യോഗം വരിച്ചു 
സുൽത്താന്റെ സുൽത്താന്റെ വരാം ,
മറുനാട്ടുകാരെല്ലാം മലയാളം പാടി 
മലയാളക്കരയിൽ വരും,ഞങ്ങൾ 
മലയാളക്കരയിൽ വരും ,
മധുരം മലയാളം പാടി 
പറ പറ പറന്നു വരും (പായസം)

അല്ലേലും ഞമ്മക്ക്  പൊല്ലാപ്പു വേണ്ട 
അച്ചാരമൊന്നും വേണ്ട ....
മലയാള മിഷൻ കൈത്താങ്ങ്‌  തന്നാൽ 
മലയാളം പൊടിപൊടിക്കാം ,
മറുനാട്ടിൽ മലയാളം പൊടിപൊടിക്കും 
മലയാളം പഠിച്ചു ഗമയിലങ്ങിരിക്കുമ്പോൾ 
സംസ്ക്കാരം മറന്നെക്കല്ലേ ,നിങ്ങൾ ,
മൂത്തോരെ വെറുത്തെക്കല്ലേ ! (പായസം)
( ദേവൻ തറപ്പിൽ )02/ 07/ 14