കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Sunday, 31 August 2014

കങ്കാണം

കങ്കാണം       കങ്കണവേ 
കമ്പര    മാല      പോയി 
മാല    മുറിഞ്ഞു     താഴേ 
വീണേ        വീണേ ....!

ഇത് കുട്ടികൾക്കു ആദ്യം പാടി 
ശേഷം അവരൊടു അക്ഷരങ്ങൾ 
പറയാൻ പറയുക .അതിനു ശേഷം 
അത് നോക്കി അക്ഷരങ്ങള എഴുതിക്കുക 
അങ്ങനെയായിരിക്കണം എഴുത്ത് . 

Saturday, 30 August 2014

മുത്തേ.!!

മുത്തേ.!! എന്തേ പിണങ്ങി നീ,പെണ്ണേ , ഇന്നെന്തിനാണിന്നീ പിണക്കം !
കുഞ്ഞു മനസ്സല്ലെ ,നിന്റെയി , കുഞ്ഞിക്കവിതകൾ കേൾക്കാം
ഒന്ന് പിടഞ്ഞെന്മനവും ,പിന്നെ - ക്കണ്ണുനീർ തുള്ളികൾ വീണോ ..?
ഒന്നും പറയാതെ പോകാൻ നിന- ക്കെന്താണതിന്നു തിടുക്കം ....,
ഒന്നൂചിരിക്കണം മുത്തേ....നീയു - മെങ്ങും പിണങ്ങിപ്പോകല്ലേ ?

എന്തു ഭംഗി നിന്നെക്കാണാൻ

ഉണരൂ !  
എന്തു ഭംഗി നിന്നെക്കാണാൻ 
ചന്തമേറും നീലമീഴികൾ 
മുത്തമിടാൻ തോന്നും മുത്തേ ,
മുത്തുമണി പല്ലുകൾപോലും!

നളിനാക്ഷി നിൻ രാവുകളിൽ 
കാർകൂന്തൽ കെട്ടഴുയുമ്പോൾ 
കനകത്തിൽ നിറയും ദേവീ ,
ചാരത്തിൽ മൂടിയ കനലോ !

ചെമ്പകത്തിൻനിറമാ,നീയും 
ചെഞ്ചുണ്ടും ചോരയിൽമുക്കി 
ചെമ്പരത്തിപ്പൂപോലല്ലോ 
ചെമ്പകേശ്വരി ദേവിനീയും !

നിന്നധരം നുകരാനായി -
വിറയാർന്നെൻ ചുണ്ടുകളും 
ഉൾവിളി നീ കേള്ക്കുന്നില്ലേ 
ഉണരുകയെൻ ദേവിജിനീ !!
30/08/14,

മുത്തേ.!!

മുത്തേ.!!
എന്തേ പിണങ്ങി നീ,പെണ്ണേ ,
ഇന്നെന്തിനാണിന്നീ പിണക്കം !
കുഞ്ഞു മനസ്സല്ലെ ,നിന്റെയി  ,
കുഞ്ഞിക്കവിതകൾ കേൾക്കാം 
ഒന്ന് പിടഞ്ഞെന്മനവും ,പിന്നെ -
ക്കണ്ണുനീർ തുള്ളികൾ വീണോ ..?
ഒന്നും പറയാതെ പോകാൻ നിന-
ക്കെന്താണതിന്നു തിടുക്കം ....,
ഒന്നൂചിരിക്കണം മുത്തേ....നീയു -
മെങ്ങും പിണങ്ങിപ്പോകല്ലേ ?

ചാരമോ ..?

വിണ്ണിൽ നിന്ന്  വന്നതോ ,
മണ്ണിൽ  പോന്മുളച്ചതോ ?
അഗ്നി നാളം പോലെ നീ 
കനലിലൂറും ചാരമോ ..?

വേഗപ്പൂട്ടു !

വേഗപ്പൂട്ടു  !!
ചുവപ്പു നാടയിൽക്കുടുക്കി നമ്മളെ ,
ചിരിച്ചു തള്ളുന്നു ഭരണ വർഗ്ഗവും .
അരിച്ചെടുക്കുന്ന നോട്ടിൻവോട്ടുകൊ-  
ണ്ടടിമയാക്കുന്നു ജനത്തെനാൽക്കാലി . 

കുഴിക്കരുകിലോ വളർന്നു നിന്നിടും 
ചെടികളുമേറെയുറവ നീർത്തടം 
തകർത്ത് പെയ്യുമ്പോൾ കുളിക്കുവാനിടം 
തെറിച്ചു പായുന്നു മദം പൊട്ടി മന്ത്രി .  

തിരിച്ചു കിട്ടിയാൽ വലിയൊരു ഭാഗ്യം 
ഉറപ്പില്ലാതെയും പുറപ്പെടും ജനം 
പറന്നുപോകുവാൻ ചിറകുണ്ടായെങ്കിൽ 
സുരക്ഷിതമായി തിരികെ വന്നേനെ .

ഇരുമ്പിൻ പൂട്ടുകൊണ്ടിടുന്നുവേഗപ്പൂട്ടൊ -
ടുവിൽക്കേറുന്നല്ലവന്റെ നെഞ്ചിലും 
പട പടച്ചോടി കുഴിയിൽ വീഴുമ്പോ -
ളവിടെയന്ധനായിരിക്കുന്നു ദൈവം .?  

Friday, 29 August 2014

പ്രണയും

പ്രണയിക്കുവാറെ മോഹം എനിക്കിന്നും 
പ്രണയമില്ലാത്തവർ വിണ്ണിലുണ്ടോ...?
മുഗ്ദ്ധഭാവത്തിൽ തിളങ്ങുന്ന മേനികൾ 
മുത്തമിടാനും കൊതിക്കുകില്ലേ ....?  

പ്രണയത്തിൻ പൂമരക്കൊംബിലിരിന്നുനാം 
വാനത്തിലോളം പറന്നീടണം 
പ്രകൃതി നമുക്ക് തന്നൊരു പൊന്നിൻകുടം 

അമൃതായിനേദിക്കാമെന്നുമെന്നും !

വിജയ സുരേഷ് !!

വിജയ സുരേഷ് !!
വർണ്ണപ്രകാശത്തിൽ സ്വർണ്ണത്തിൻവിഗ്രഹം -
വിണ്ണിലും തെളിയുന്നു ചന്ദനം ചാർത്തിയും
സിന്ദൂര ശോഭയിൽ സ്വേദ്കണമ്പോലെയും
മിന്നിത്തിളങ്ങുന്നു വിജയിച്ചു"വിജയ"യും

താമരയിതളിരുപോൽ തിളങ്ങും കവിൾത്തടം
സൂര്യകിരണങ്ങളായ്  നിൻ മുഖകാന്തിയും ,
നീലാകാശത്തിൻ താരുണ്യമേനിയിൽ
നീലവർണ്ണങ്ങളിൽ നീൻ ചാരുനേത്രം .

കോമള ഗാത്രിനിൻ സിരകളിൽ താമര-
പ്പൂവുപോൽ പവിഴത്തിൽ"വിജയ"പുഷ്പം
അഴലാർന്നകാമിനി ചാരത്തുനിന്നൊന്നു-
യഴകൊന്നു കാണുവാൻ മോഹമേറേ ?

അരുതെന്നു പറയല്ലേയരുക്കിടാവേ നീ
അഴകാർന്നയധരം ചുമന്നുപോയോ...?
മിഴികളിൽനനവുള്ള സ്ഫാടികത്തിൻതുള്ളികൾ
തെളിയുന്നു ചന്ദ്രികത്തെന്നലായി... !!
ദേവൻ തറപ്പിൽ ,

ബാല്യ കാലം !

ബാല്യ കാലം !
--------
അത്തത്തിനായിട്ടു പൂത്തു നിന്നീടുന്ന 
വീട്ടുമുറ്റത്തെ കണിക്കൊന്നകൾ  .
മേടമാസത്തിൻറെപുലരിയിൽ സ്വാഗത -
മോതുവാൻ പൊന്നോണപ്പൂങ്കുലകൾ .

പൂത്തുലഞ്ഞങ്ങിനെ നിൽക്കുംകണികൊന്ന 
പൂന്തേനരുവിതൻ വർണ്ണമത്രേ .
പൂവുകൊരുക്കുവാൻ പൂക്കുടയേന്തിയും  
പട്ടുപാവാടധരിച്ചുപെണ്‍കുട്ടികൾ .

മുത്തശിയെന്നോപറഞ്ഞകഥകളിൽ  
പൂമരത്തിന്റെ സുഗന്ധമുണ്ട് 
നട്ടുവളർത്തിയ കൊന്നമരത്തിന്മേ - 
ലൂഞ്ഞാലിലാടിക്കളിക്കും ഞങ്ങൾ .

ആണുംപെണ്ണുമായിയൂഞ്ഞാലിലാടി
കണ്ണുപൊത്തി,പിന്നെപെണ്ണുപിടി -
യക്കഥയൊക്കെയുമോർത്തുഞാനെന്നും  
തേങ്ങുന്നതെത്രയോരാവിലെല്ലാം .

കളീവീടുകെട്ടിയും കഞ്ഞീ,കറിവെച്ചും 
വൈക്കോലിനുള്ളിൽ മറഞ്ഞിരുന്നും 
വിളികേട്ടുചെല്ലാത്തനേരത്തുമുത്തശി-
ക്കുറുന്തോട്ടിചീന്തുമായോടിയെത്തും . 

മുത്തശി നീട്ടീവിളിക്കുന്ന നേരത്തിൽ 
മുറ്റത്തെമാവിന്റെ കൊമ്പിലേറും 
മുത്തശിമാവിന്റെ കൊമ്പിലാടുന്നേരം  
മുത്തശി,കല്ലെടുത്തേറു തന്നെ .

ഇരുളിന്‍റെ മറവിലും കുസൃതികൾകാട്ടി 
ഇടിച്ചും,അടിച്ചും പതം പെറുക്കീം .
ബാല്യ,കൗമാരത്തിൻ,നൊമ്പരക്കാഴ്ചയിൽ  
ബാലനായൊന്നു,ജനിക്കാന്‍ മോഹം !

മോഹിച്ചുപോകുന്നു പൊന്നോണക്കാഴ്ച  
മോഹമാണിന്നെൻ ഗ്രഹാതുരത്വം 
ജീവിതമോഹങ്ങൾ തേടിയീ,യാത്രയിൽ 
ഹോമിച്ചുവല്ലൊയെൻ ബാല്യകാലം .

പിന്നെപ്പലപല ജീവിത വീഥികൾ  
താണ്ടിയെന്നോയെത്തി മറുനാട്ടിലും 
എങ്കിലുംചോരാതെയിക്കഥ തീയായി-
യെപ്പൊഴും സൂക്ഷിക്കും നെഞ്ചിലെന്നും .

നെഞ്ചുപിളർന്നുപൊയക്കഥയോർക്കുമ്പോ -
ളിന്നെത്ര മാറിയെൻ കൊച്ചുഗ്രാമം 
സ്നേഹം തുടിക്കുന്ന ഗ്രാമത്തിൻ ഭംഗിയു-
മെങ്ങോമറഞ്ഞുപോയ്‌ ബാല്യകാലോം..?
ദേവൻ തറപ്പിൽ,29/08/14,

Thursday, 28 August 2014

ചക്രം !!

അര്പ്പിചിടുന്നു ഞാനായിരമായിരം 
രക്തഹാരത്തിലും പുഷ്പഹാരം .
നൊമ്പരംതീർക്കുവാൻപുഷ്പങ്ങൾ പോര- 
പമ്പരംപോലുള്ള ചക്രം വേണം !!

പ്രണയനിലാവ്

പ്രണയനിലാവ് 
---------
അഗ്നിനാളംപോൽ ജ്വലിച്ചുനിൽക്കും ,
അമൃതലാവണ്യത്തിൻ പൂനിലാവേ .

അനുരാഗസ്വപ്നത്തിൻതേരിൽനീയും  
അനശ്വരവീണയായി മാറിയില്ലേ  ,

പൂമുഖവാതലിൽപ്പടിയിൽ ഞാനും 
പുലരിയാവോളവും കാത്തിരുന്നു 

താരകമായിട്ടെൻഹൃദയത്തിലും 
തളരാതെനിന്നെ പ്രതീക്ഷിച്ചുല്ലോ 

ഒരുവാക്ക് പോലും പറയാതെ നീ ,
പരിഭവിചെങ്ങോമറഞ്ഞു പോയോ ?

ഓർമ്മകൾമരിക്കുമോ..?

ഓർമ്മകൾമരിക്കുമോ..?
------------
മരണമെത്തിയ നേരത്തിൽ പ്രിയതമേ -
യരികിലൽപ്പമിരിക്കുവാൻ വന്നെങ്കിൽ 
നിനവിൽ നിൻനിഴലോർമ്മയിലെന്മനം 
ഹൃദയംപൊട്ടിത്തകർന്നുപോയീ..!


ചിതറിത്തെറിചെന്റെ കൈകാൽവിരളുകൾ 
ചിരവിയ തേങ്ങപോലായല്ലോ ദേഹവും   
മരവിച്ചു മനവും ശരീരവുമാനേരം  
തളിരിട്ടുവല്ലോ ഒളിമിന്നും നിന്നോർമ്മ ! 

മരണം പതിയിരുന്നോരു നേരത്തിലും 

മണിവീണമീട്ടിക്കൊതിച്ചു നിൻ സാമീപ്യം  
കനിവുകാട്ടുവാനെന്തേ പ്രിയേ നീയും 
കരുണയും നിന്നിൽ പൊലിഞ്ഞു പോയോ !

തേടിഞാനാൾക്കൂട്ടമിടയിലുമെൻ നേത്രം   

തേടിഞാൻ ചുറ്റും നിന്നൊരാൾ മാത്രം 
ജ്വലിച്ചിടുമഗ്നിയുമെന്നെ വിഴുങ്ങുമ്പോൾ  
കാതോർത്തുവല്ലോ,ഞാൻ നിൻതേങ്ങലിന്നായ്  !

ഹൃദയം നൊമ്പരക്കദനത്താൽ മൂടിയെൻ
അശ്രുധാരകൾ പെയ്തോരു നേരത്തിൽ 

ശലഭമായ് നീയൊന്നണഞ്ഞങ്കിലെന്നു ഞാൻ 
ചിതയിൽ വെച്ചൊരു നേരോം കൊതിച്ചുപോയ്‌ !

കരുണയോടല്ല നീൻ ചെയ്തിയെങ്കിലും
കരളിളിരുൾനീക്കി 
ഹൃദയത്തിൽചേർത്തേനെ 

കാലമാംവർണ്ണ സ്വപ്നത്തിൻ ചിറകിൽഞാൻ   
മോഹിച്ചുപോയ്‌ നിന്റെ സ്വാന്തനഗീതവും !

ഓർമ്മകൾ ഹൃദയത്തിൽ പൂത്തു വിരിഞ്ഞപ്പോൾ  
ഓർമ്മിച്ചുവല്ലോഞാൻ നിൻ മുഖകാന്തിയും 
തീർത്ഥങ്ങളാണല്ലോ നിന്റെ സാമീപ്യവും 
തിരകളായ് അലതല്ലി ഹൃദയത്തിലും !

താളപ്പിഴകളാൾ  ജീവിതനൌകയിൽ
താളം തെറ്റിപ്പിരിഞ്ഞു നാമെങ്കിലും
സ്നേഹത്തിൻ വീണക്കമ്പികളെല്ലാം
ശ്രുതിമീട്ടുവാനും മറന്നുപോയ്‌ നമ്മൾ  !

ഓർമ്മകൾ പേറുമെൻ കുഴിമാടത്തറയിൽ 
ഓർമ്മിക്കുവാൻ നീൻറെ നിഴലുമാത്രം
ആർദ്രമായിടുമെൻ ഹൃദയത്തിൻ തന്ത്രികൾ
തഴുകുവാൻ പ്രിയതമേ വന്നു വെങ്കിൽ  

തഴുകുവാനൊന്നു നീ  വെങ്കിൽ .......?

ദേവൻ തറപ്പിൽ !!!

അഗ്നി !

അക്ഷരങ്ങൾ കൊണ്ട് 
തീജ്വാല തീർക്കണം .
അഗ്നിയായ് പടരണം 
അനീതിക്കെതിരേ നാം  .

വെളിച്ചം !

വിരിഞ്ഞ പൂമോട്ടിൽ 
തിരി തെളിയിക്കാൻ 
വെളിച്ചമാകണം 
സമുഹമദ്ധേ നീ !!  

Wednesday, 27 August 2014

തീർത്ഥം

എത്ര മനോഹരമെത്ര തീർത്ഥം 
എത്രബന്ധങ്ങലെത്ര സുഗന്ധം 
എത്രയോർമ്മകളെന്നുമെന്നും 
എത്ര രാവിന്റെ പരിസമാപ്തി !

ബാല്യം !


ബാല്യം !
നഷ്ടപ്പെടാത്തതോന്നാണ് ബാല്യം 
നഷ്ടകണക്കുകൾ പറയുന്ന യൗവ്വനം
തേടിനടക്കുന്നു ബാല്യ,കൌമാരവും 
തിരികെ വരാത്തതോന്നതുമാത്രം  !!

സുഖമെന്ന പദം

സുഖമെന്നപദമല്ലോ കേൾക്കാനിഷ്ടം 
അത് തന്നെ പറയുന്നു നിങ്ങളോടും 

സ്നേഹത്തിൻ തേങ്കനി !!

സ്നേഹത്തിൻ തേങ്കനി !!

സ്നേഹത്തിൻ വീണപൊന്തൂവലുമായി ,
താരകമായ് വന്ന നക്ഷത്രമേ .
സ്നേഹമാംസ്വർണ്ണത്തിൻ നൂലുകൾകൊണ്ട് നീ 
സ്നേതീരങ്ങളും കോർത്തിണക്കി .

മൗനമാം നിൻ സ്നേഹരാഗത്തിലലിയുമ്പോൾ  ,
മധുര സ്വപ്നങ്ങളുമണിയുമെന്നിൽ  
നിൻസ്വാന്തനത്തിന്റെ വാതയനത്തിലും 
ജ്വാലാമുഖിയായ് ഞാനുണരും .

സ്നേഹത്തിൻ പൊന്മണിവീണകൾതീർക്കുമ്പോൾ  
പൂമരച്ചില്ലയിൽ ഞാനുറങ്ങും .
സാഹോദര്യത്തിന്റെ തേങ്കനി നുകരുവാ -
നെന്തൊരുപുണ്യം ചെയ്തിന്നുഞാനും .

പുളകങ്ങളെന്നിൽ വിരിയും നിൻസ്വാന്തന -
പുഷ്പങ്ങളായി വിരിഞ്ഞു നിൽപ്പൂ .
ഇരവിലും,പകലിലും നിന്നോർമ്മയിൽ ഞാൻ 
വർണ്ണത്തിൻ തേരിൽ പറന്നിടട്ടേ ..!!
ദേവൻ തറപ്പിൽ ,27/08/14,താരകം

പ്രണയവ്ല്ലിയിൽ പൂത്തു വിരിഞ്ഞൊരു 
കുസുമ പുഷ്പമായ് രമ്യ,വിരിഞ്ഞപ്പൊൽ 
മധുരമോഹിനി മണിവീണമീട്ടി നീയും 
മധുരമായെന്നിൽ താരകം തീർത്തല്ലോ !!  

പ്രണയം ...!

വർണ്ണ പുഷ്പങ്ങൾ കൊണ്ടു ഞാനോമനെ -
യിന്നൊരു സ്വർണ്ണപാസ്സുരം തീർത്തിടാം  ,
വർണ്ണമയൂരമാം നിൻ പ്രണയവല്ലിയിൽ 
ഒരുമഞ്ഞുതുള്ളിയായലിയുവാൻ മോഹം !!

Tuesday, 26 August 2014

ചന്ദ്രികേ !!

മന്ദഹാസത്തിൽ വിരിയും നിൻചുണ്ടിലെ    
മഞ്ജീരനാദത്തിലലിയുവാൻകാതുകൾ !
ചന്ദ്രികേ നീയൊരു പൂവായിരുന്നെങ്കിൽ ,
ചന്ദ്രനത്തോണിയിൽ നീരാട്ടിയേനെഞാൻ !

നിൻ പ്രേമരാഗത്തിലലിയുവാനായെങ്കിൽ 
നിൻ മധുപാനപാത്രം നുകർന്നീടുവാൻ ,
പ്രണയമാമഗ്നിനാളത്തിൽ ജ്വലിച്ചുനിൻ 
പ്രണയതീർത്തത്തിൽ എരിഞ്ഞുതീരാൻ  .

ഒരുമഞ്ഞുതുള്ളിപോലൊഴുകും മനോഹര -
ചുണ്ടുകളെഴുതുന്നിപ്രേമത്തിൻഗാനം .
പ്രണയമുദ്രകളെഴുതുന്ന ചെഞ്ചുണ്ടിൽ  ,
തളിർ മഴപെയ്യുന്ന മഞ്ഞില പൂക്കൾ !!

ജന്മാന്തരം

ഒരു വേളപോലും മറക്കുവാനാകുമോ ,
ഒരു നൊമ്പരത്തിൻകൊടുങ്കാട്ടല്ലോ 
ജന്മാന്തരങ്ങളിൽ കാത്തിരുന്നാലും ,
ഈജന്മമെന്നും സുകൃതമല്ലേ !!!  

Sunday, 24 August 2014

അനശ്വര പ്രേമം

ചോര്ന്നുപോയ് ചോർന്നുപോയ് പ്രേമമെല്ലാം 
ചോരയിൽ മുങ്ങിക്കുളിച്ചു പോയി .
തീർന്നുപൊയ് തീര്ന്നുപോയ് നർമ്മമെല്ലാം 
തീരത്തു നന്മയുണങ്ങിപ്പോയി .

പ്രേമമനശ്വരമാണെല്ലാർക്കും,ചില 
കാലങ്ങളിൽ ലതപോലെയല്ലോ 
നശ്വരഭാവത്തിൻ തീയാണല്ലോ 
അനശ്വരദുഖത്തിൻ കനലുമാണേ ..?    

രാധ മീര !!

രാധമീരക്കു ജന്മദിനാശംസ!! 
------====------
മുഖമില്ല,മുഖമുള്ള രാധയല്ലോ ,
മുനകൂട്ടിപ്പറയുന്ന രാധയല്ലോ ..

പതിരുകൾ പറയാതെ രാധയെന്നും 
പതിവായി മുഖപുസ്തകത്തിൽ വരും

അറിവിന്റെ ജാലകവാതിൽപ്പടീൽ 
അറിവുള്ളതെല്ലാമെഴുതിവെയ്ക്കും

അറിവു നല്കീടുവാൻ വാചലായായ് 
അറിവുകൾ പകരും പതിരില്ലാതെ

പകരം വെയ്ക്കാനില്ല രാധമീര 
പകരക്കാരായിന്നു വന്നതില്ല

പുലരിയിൽ കാണുന്നു രാധമീരേ 
പതിവായിട്ടറിയുന്നു നിന്നെ ഞാനും

ജന്മദിനത്തിന്റെ തേരിലെന്നും 
ജന്മങ്ങൾ ചന്ദ്രനെ ദർശിക്കുവാൻ ,

ആശംസനേരുന്നു രാധമീരേ നിന -
ക്കായിര,മായിരം രക്തഹാരം !!!
24/0814,

ഗോവ .

പനാജി ............
 പോണ്ട   ........
 വാസ്‌ക്കോ ....
 ബാംബോളിം..
 സാക്‌ളിം.........
 ബിച്ചോളിം...
 ഹോണ്ട.........
 സാവഡെ.....
 മഡ്ഗാവ്........
 കൊര്‍ളിം.....
 അമോണ...
 ബാഗ.........
 കലുങ്കൂട്ട്....
മെര്‍സസ്....
 പോര്‍വരീം..
 മപ്‌സ...
 തിവീം......
 കര്‍മാലി...
ഗോവ .......

കത്തിയടിക്കൂട്ടത്തിൽ ...

കത്തിയടിക്കൂട്ടത്തിൽ .....
കത്തിയടിപെരുന്നാളല്ലോ
ഇന്നാണല്ലോ നിങ്ങൾക്കെല്ലാം ,
ഒത്തുകൂടൽപാട്ടു .....!
പാട്ടുകേൽക്കാൾനുണ്ട് ഞാനും ...

പാട്ടുപാടാം കഥപറയാം ....
പാട്ട് പാടിമതിമറന്നോ...,
പതിരില്ലാ പണ്ടത്തെ പാട്ടുകൾ പാട്  ,
നാടാൻ പാട്ടികൾ പാട് .......

നേരുന്നു ഞാനിന്നു നേരിലും നിങ്ങൾക്ക്
ദൂരേയിരുന്നുകൊണ്ടാശംസകൾ ...
നേരുന്നോരായിരം ആശംസകൾ ,
കത്തിയടിക്കൂട്ടമാശംസകൾ .....!
(ദേവൻ തറപ്പിൽ )24/08/14,
 ...

Saturday, 23 August 2014

പ്രണയം

പ്രണയമൊരുഗ്നിനാളം ,യൌവ്വനം 
ധ്യാനിച്ചുണർന്നപ്പോൾ സ്വപ്നരാഗം 
പ്രണയമൊരു അമൃത തീർത്ഥം, മധുര 
പ്രപഞ്ചത്തിൻ ലാവണ്യമിന്ദ്രതീർത്ഥം 

പൂമൊട്ടു

കൂമ്പിത്തളിർത്തൊരു പൂമൊട്ടു നീ ,
കാലം വിരിച്ചൊരു പൂമെത്തയിൽ 
വാടാതെ നിന്നിലെ പുഞ്ചിരിപ്പൂക്കൾ 
കാണുവാൻ മോഹമീ വാനത്തിനും !!

ജ്വലിക്കും അഗ്നിനാളം ...!

താതന്റെ ചിന്തകൾ അഗ്നിനാളങ്ങളായ്  
താണ്ഡവമാടുന്നോർമ്മതൻ ചിതയിലും   
മോഹങ്ങൾ തീർക്കും നിഴലായിസ്വാന്തന -
മേകുംമനസ്സിന്റെ സ്നേഹത്തിൻചെപ്പിൽ  !

കുളിരായ് കരളിന്റെ സ്പന്ദനത്തിൽ ഞാൻ     
തണലായച്ഛനെൻ നിഴലിലെന്നും  
എങ്ങുപോയെന്നാലുമോർമ്മയിലെപ്പോഴും  
വന്നിടുമച്ഛനും മിഠയ് കൂട്ടമായി !

ജ്വലിച്ചീടുമോർമ്മകൾ നല്കിമറഞ്ഞപ്പോൾ  
കരിനിഴൽ വീഴ്ത്തിയെൻ ജീവിതത്തിൽ  
കരയുവാനാവാതെ കണ്ണുനീരില്ലാതെ 
കരളും പിടച്ചു പോയ്‌ ഞാനുമപ്പോൾ !

ഒരു തുണയാരെന്നു വിങ്ങി ഞാൻ ചുറ്റിനും 
പല വേവലാധിയിൽ നോക്കും നേരം   
അനുകമ്പോയോടെന്നെയച്ഛൻറെ സ്നേഹിതർ 
അനുദാവനത്തിലും ചേര്ത്തു നിർത്തി !

പിടയുന്നഹൃദയവും എരിയുന്ന മനവുമായ്‌  
വിങ്ങിവിരണ്ടുംക്കരഞ്ഞും ഞാനും 
അച്ഛന്റെയോർമ്മകൾ പേറുമീ നാളിലും
ആത്മാവിൽ നൊമ്പരജ്വാലമാത്രം !!
ദേവൻ തറപ്പിൽ 23/08/14 ,
Friday, 22 August 2014

പ്രണയം

പ്രണയം ഒരു കടലുപോലാണ് ,
മഞ്ഞണിഞ്ഞ നിശാഗന്ധിയാണ്
ഇളം കാറ്റിലെ ലതകളാണ് ,
കുസുമ സുരഭിലമാണ്
അനുരാഗ പൂക്കളാണ് ,
ഹരിത പാടമാണ്
പ്രണയം പരിമളമാണ്  ,
നിറമാർന്ന നിഴലാണ്
നിറവിന്റെ കനലാണ് ,
തളിരിന്റെ തേരാണ് ,
പ്രണയം ജലതരംഗം പോലെ
മഞ്ഞുമഴപ്പൂക്കളാണ് ,
പ്രണയം അഗ്നി നാളമാണ് ,
തമസിന്റെ പൂനിലാവാണ് ,
താരുണ്യത്തിൻ നിലാവാണ്‌ ,
പ്രണയം സ്ത്രീ സുരലയമാണ് ,


കന്റി ബാറുകൾ

കന്റി ബാറുകൾക്കു കഷ്ടകാലം ,
ഫൈസ്റ്റാ,റുകൾക്കു നല്ലകാലം 
ഉമ്മൻ,ബാബു,ഹസ്സനുംകഷ്ടകാലം 
പ്ളസ്  2 ,കൾക്ക്  വിളവു കാലം !!

മതം വേണ്ട ?

ജാതി വേണ്ട മതം വേണ്ട ?
വേണ്ട ദൈവങ്ങളെന്നുമെ ,
ഉപ്ബോധനങ്ങൾ നടത്തിയ 
സഹോദര,ജന്മദിനാശംസകൾ!!!

Thursday, 21 August 2014

ബാറും മുങ്ങി

നാഴികയിൽ നാല്പതു വട്ടം 
നാവുചുഴറ്റിവലയ്ക്കും മുഖ്യൻ 
വാക്കുമെറിഞ്ഞു  കളിക്കും 
നാക്കല്ലേ മാറ്റാൻ പറ്റു .

ചാരായത്തിൽ മുങ്ങിപ്പൊങ്ങി 
ചാടിച്ചാടി വാക്കുകൾ മാറി 
നാക്കുകൾ നാട്ടിൽ നീട്ടിവലിച്ചു 
മുട്ടാപ്പോക്കിൽ ബാറും മുങ്ങി 

കഷ്ടകാലം

കഷ്ടകാലം !
------
ബാറുകൾക്ക്  കഷ്ടകാലം നാട്ടിൽ ,
ഫൈ,സ്താറുകൾക്ക് പൂത്തകാലം 
ബാബുമാർക്കു ദശകൾ മാറി,ശനി -
പിടിച്ചല്ലോ കൊള്ളസേവകർക്കു !!

ബാറുകൾ

ബാറുകളല്ലനാടിൻ സമ്പത്ത് ,   
സാമൂഹ്യ നന്മാകളാവണോന്നു 
ഇച്ഹിച്ചു പട പൊരുതി സുധീരം -
നേടീത് കേരള നാടിൻ വിജയം 

സിന്ദൂരം

വർണ്ണപ്രപഞ്ച,വാനിൽ പ്രകാശിച്ചു ,
കുങ്കുമം ചാർത്തിയ സിന്ദൂരംപോൽ 
ഒരു പൊട്ടുപോൽഞാൻ കാണുന്നുനിന്നെ
ഒരായിരം പൊന്നിൻ നക്ഷത്രമായ്‌ 
ശോഭ തെളിച്ചു വരുംനിൻ പ്രകാശം 
സ്വേദ്കണമായെൻ സാന്നിദ്ധ്യവും !!

ഓ എൻ വി !!

ഓ എൻ വി !!
-------
നെഞ്ചിൽ കൈവെച്ചി"ട്ടോയെൻവി"ചൊല്ലി 
അമ്മ മലയാളമൊന്നാമതാക്കണം 
ശ്രേഷ്ഠഭാഷപദവിയും സർവ്വകലാശാലയും 
ഒന്നും മറക്കുന്നതില്ലിന്നു ഞാൻ 
ഒന്നാമതായി പഠിക്കണം മലയാളം 
ഒന്നാം ഭാഷയുമാക്കിടേണം  !!
( ദേവൻ തറപ്പിൽ )21/08/14,

Wednesday, 20 August 2014

കള്ളു

കള്ളപ്പണം വാങ്ങികള്ളുകചോടത്തി -
ന്നച്ചാരം വാങ്ങുന്ന മന്ത്രിമാരെ 
കൊള്ളാപ്പള്ളിടേം കൊച്ചാപ്പിമാരുടേം 
കോണം തുടക്കുന്ന ഭരണക്കാരെ 
നാടിന്റെ നന്മകൾ നോക്കിഭരിക്കുവാൻ  
വാഗ്ദാന,വോട്ടും മറന്നുപോയോ 
ഇലലമറക്കില്ല നിങ്ങൾ മറന്നാലും 
ഞങ്ങൾ ജനങ്ങൾ മറന്നീടില്ല ??

ജന്മഭൂമി

കാലം കഴിഞ്ഞാലും കോലം മറക്കില്ല 
കേരളമാണെന്റെ ജന്മഭൂമി 
കർമ്മങ്ങളിൽപെട്ട് വന്നവർ നമ്മൾ 
ജനനിതുരത്വങ്ങൾ മറന്നീടുമോ ? 

നാടേ

ഉണരുക നാടേ 
നാടിൻ നന്മകൾ 
മരണം കാത്തു കിടക്കുന്നു 

അറിയുക നാടേ 
നാടിൻ ഭരണം 
കാടത്വത്തിൽ മാറുന്നെ ?

ഒരുതുണ്ട് ഭൂമിക്കു നില്പു സമരം !!

ഒരുതുണ്ട് ഭൂമിക്കു നില്പുസമരം !!
-----------------
ഒരുതുണ്ട് ഭൂമിക്കുമൊരുചെറ്റക്കുടിലിനും 
വനഭൂമിയൊക്കെയും കാക്കുവാനായ് 
പലനാളായ്‌ സമരം നടത്തുന്ന ഗോത്ര -
ക്കാഴ്ചകൾ കാണാത്ത ഭരണവർഗ്ഗം .

അടിമത്തംപേറിയ തൊഴിലാളിനേതാക്കൾ 
അടിമയായ്  തൊഴിലാളി വർഗ്ഗപാർട്ടീം  
എവിടെയൊളിച്ചിന്നു കടമമറന്നൊരേ - 
യെവിടെയാണെന്നും പറഞ്ഞിടേണം .

എവിടെയാണിന്നു നപുംസക,മാദ്യമം ,
എവിടെയാഹരിതയെമ്മെ,ല്ലെമാരും  
മരണമടഞ്ഞോ,ചവിട്ടേറ്റു വീണോ -
യവരിൻ ചരിത്രവും ചരടിൽ തൂങ്ങി .

പണത്തിന്നു,ഭാര്യ,യമ്മ,പെങ്ങന്മാരെ  
വില്ക്കുന്ന മാദ്യമ,ശിഖണ്ഡി നിങ്ങൾ 
അധിനി,വേശത്തിൻ കഥപറഞ്ഞു 
അരവിറ്റു,കാശാക്കും ചാനലുകളും .

സിംഹാസനത്തിന്റെ തേരിൽക്കരേറി 
സരിതയുടെ പൃഷ്ടംരുചിച്ചുനടക്കുന്ന ,
യവസരവാദികൾ മാദ്യമ,ശിഖണ്ഡി -
ളറിയണം നാടുന്റെ കഥകളെന്നും .

ഒരുനാളിലഴുകുമാ,കാപട്യ ഭീമന്മാര -
ധികാര സിംഹാസനകസേരേൽ  
തച്ചുടച്ചീടുമന്നധികാര വർഗ്ഗമേ 
വെയ്ക്കില്ല വെണ്ണീരു പോലുമന്നു .

ഗ്രാമസ്വരാജിന്റെ ഓർമ്മകൾപേറി 
നീറിമരിക്കുന്നു ഗാന്ധി സ്വപ്നം .
ഇവിടെയാ,ഗാന്ധിയെ വിറ്റുകാശാക്കി -
പ്പണിയുന്നു,കോണ്‍ഗ്രസ് കോണ്‍ഗ്രീറ്റുകൾ .

അധികാര വര്ഗ്ഗമേ,യറിയണം നാടിൻ  
കൊടുങ്കാറ്റിലുലയും നിൻ കോട്ടയത്രേം 
അധികാര,വ്യഭിചാര,മാദ്യമ,വേതാളം 
അധിരുകടക്കുന്നു നിങ്ങൾ വേഷം .

മാപ്പുതരില്ല നിങ്ങൾക്കൊരിക്കലും 
ക്യാമറതൂക്കി നടക്കുന്ന വർഗ്ഗമേ .
മർക്കട മുഷ്ടികൾ കാട്ടി ഭരിക്കുന്ന 
ശബരവർഗ്ഗമേ നിങ്ങള്ക്ക് മാപ്പില്ല .
കടപുഴകു,മോരുനാളിൽ കാപട്യവർഗ്ഗമേ 
തളരില്ലയവകാശം നേടും വരേ !!
( ദേവൻ തറപ്പിൽ )20/08/2014,

വിരുതു

ഇനിയുമുണ്ടൊരു ജന്മമെനിക്കെങ്കിൽ 
കേരളനാട്ടിൽ തന്നെ പിറക്കണം 
വിജനമാക്കല്ലേ ഭൂവിലാക്കെരളം ,
വിരുതു തീർത്തിട്ടു വിസ്തൃതമാക്കണേ !

മഹത്യം

എവിടെ തിരിഞ്ഞങ്ങു നോക്കിയാലും 
അവിടെല്ലാം മലയാള മക്കളുണ്ടേ 
മലയാള മണ്ണിൻ മഹത്യം പേറി 
മലയാളിയെന്നും വസിക്കുമല്ലോ 

Tuesday, 19 August 2014

ഒറ്റ ഞെട്ടിൽ

ഒറ്റ ഞെട്ടിൽ വിടർന്നതോ രണ്ടില ,
ഒറ്റക്കൊമ്പിൽ പിരിഞ്ഞതോ ശാഖ 
മഞ്ഞുതുള്ളിയായ്വേറിട്ടുപോകാതെ  
മരതകമായ് നുണയണം മധുരം !

മലയാളം !!

മലയാളം !!
=====
കേരളഭരണക്കാർ കേൾക്കുമാറാകണം 
മലയാള പഠനം ഒന്നാമതാക്കണം 
കോടതി ഭാഷയും മലയാളമാക്കണം 
കുന്നു നിരത്തുന്ന പതിവു നിർത്തീടണം  

കായൽ നിരത്തിയാൽ കേരം മരിച്ചിടും 
കേരം മരിക്കാതെ മാമരം തീർക്കണം 
മാമാരമുണ്ടെങ്കിൽ മലയാളമുണ്ടല്ലോ 
മലയാളം നിർബ്ബന്ധഭാഷയാക്കീടണം 
( ദേവൻ തറപ്പിൽ )

ശിലകെട്ടി നീതിപീഠം !

ശിലകെട്ടി നീതിപീഠം !
---------
കണ്ണുതുറക്കാത്ത കറുത്ത ശിലകെട്ടി 
ന്യായം വില്ക്കുന്ന നീതി പീഠങ്ങൾ ,

ചോരയിൽ പോഴുയും നീർതുള്ളിയെത്രയോ 
നീറിമരിക്കുന്നു  തണലില്ലാതെ ,

ഇവിടെ നാമെത്ര ജീവന്റെ വിത്തുകൾ 
ഇവിടെയൊടുങ്ങി മുളപ്പിച്ചതും ,

ഒരുപാടുജീവിതം കോർപ്രേറ്റുകൾക്ക് 
വീതം വയ്ക്കുന്നോ നീതി പീഠം ,

മരവിച്ചമാനമായി തള്ളുന്നതെത്രയോ 
മാനവജീവച്ഹവങ്ങൾ ഭൂവിൽ ,
( ദേവൻ തറപ്പിൽ )

Monday, 18 August 2014

കുസൃതി ചോദ്യം

കുസൃതി ചോദ്യങ്ങളും കടം കഥകളും !  

1 ; തലയിൽ കാലുവെച്ചു നടക്കുന്ന ജീവി  ? പേൻ .
2 . തലകുത്തി നിന്നാൽ വലുതാകുന്നത്താരു     ? 6 ...9
3 ; മിന്നലും വൈദ്യുതിയും തമ്മിലുള്ള വ്യത്യാസം  ? മിന്നലിനു ബില്ലില്ല വൈദ്യുതിക്ക് ബില്ലു
4 ; 80,വയസുള്ള ആള്ക്ക്  ആകെ എത്ര ജന്മദിനങ്ങൾ
     ഉണ്ടായിരിക്കും                                                          ? ഒന്ന് മാത്രം
(ഒരാൾക്ക്‌ ഒരു ജന്മടിനമേ ഉണ്ടാകു ,ജന്മവാർഷികം അല്ല )
5 ; പരീക്ഷയുടെ അവസാനം എന്താണ്               ?  ക്ഷ ,അതായത്  പരീക്ഷ ...!
6 ; കുതിരയിലുണ്ട് കേള്ക്കില്ല ,പാട്ടിയിലുണ്ട്
കേള്ക്കും  എന്താണ് ..........................................? കുര ...!
തലതിരിഞ്ഞവൾ എന്ന് ആരെ വിളിക്കും ................?  ലതയെ (തലതിരിഞ്ഞാൽ ലതയാകും ..!
7 ; രണ്ടക്ഷരം പോയാൽ ഒന്നാകുന്ന ഒരു ഇംഗ്ളിഷ്  വാക്ക് ...?  stone st,  ( one ഒന്ന് )
8 ; ഗാന്ധിജി കാണാത്ത ഇന്ത്യ ..............?   മിസ്‌  ഇന്ത്യ ...!
9 ; കയമില്ലാത്ത ആറു ...............തകരാറു ,അടയാറു ,തുടങ്ങി പലതും ...!
10 ; നോമ്പ് സമയത്ത് കോഴി കൂട്ടിപ്പോയാൽ 
എന്ത് ചെയ്യണം .................................................?   കൂട് അടക്കണം ...!
11 ; ഒരിക്കലും എഴുതാൻ പറ്റാത്ത ബോർഡ് ....?  ഇലക് ട്രിസിറ്റി ബോർഡ് ....!
കഴുത്ത തോഴിക്കുന്നതെന്തു കൊണ്ട് ...............? കാലു കൊണ്ട്  ....!
12 ; ഒരിക്കലും തണുപ്പില്ലാത്ത വെള്ളം ...........?  ചൂട് വെള്ളം ...!
ഇങ്ങനെ പല പുസ്തകത്തിൽ നിന്നും എടുത്തു അവ നോക്കി പഠിപ്പിക്കണം !!

അവിടുത്തെ കുറച്ചു സ്ഥലത്തിന്റെ പേരുകൾ അയച്ചാൽ നന്ന് 

ചെറിയ ചെറിയ പേരാണ്  നല്ലത്  .എത്രയും പെട്ടെന്ന് തരിക .
 (കടപ്പാട് )

ദുഖവും

നോമ്പ് നോറ്റിട്ടുകാത്തിരുന്നല്ലോ   
നീറും നാടിന്റെ കാരണം തേടിയും .
എതുമില്ലാതലഞ്ഞു നടന്നിട്ടും 
നോവുതീരില്ല മാനവൻ ദുഖവും 

ചിങ്ങപുലരി

ചിങ്ങനീലാവുകൾ കാണുവാനിന്നു 
കണ്ണടക്കാതെ കിടന്നു ഞാനിന്നലെ 
കണ്ടില്ലിരവിലും,പകലിലും ഞാനാ ,
പണ്ടുള്ള ചിങ്ങപ്പുലരിയെങ്ങും !!   

നവരഗ്നം പൊലിഞ്ഞു !


നവരഗ്നം പൊലിഞ്ഞു !
------------------
ആയിരം ചന്ദ്രന്മാർ  മുത്തമിട്ടും ....,
ദർശിചൊരായിരം പൌർണ്ണമിയും 
നവതിയിൽ നവരഗ്ന ദീപമായി -
തെളിഞ്ഞശിഖയുംമറഞ്ഞുവല്ലോ .

ഗുരുദേവ ദർശനം നെഞ്ചിലേറ്റി -
യാത്മീയഭാവത്തിൽ കർമ്മതേരിൽ 
നിഷ്കാമ ,നിസ്വാർത്ഥ,സേവനത്തി -
ലെത്തിച്ചു സമതിയെ ലോകനെറുകേൽ 

നിഴലായി ഗുരുദേവ പാദസേവേൽ 
തണലായി മന്ദിര സമിതി ചുറ്റും 
ചോരകൊടുത്തും പടുത്തുയർത്തി 
ചേറിലും വിദ്യാലയങ്ങൾ തീർത്തു .

ആശരണ,വിദ്യാർഥിക്കാശ്രയവും 
അതിലൂടെ ജീവകാരുണ്യങ്ങളും ,
മന്ദിര സമിതിതന്നമരക്കാരൻ 
മാഞ്ഞസ്തമിച്ചു ചുവന്നസൂര്യൻ!!

( ദേവൻ തറപ്പിൽ )17/08/14 ,

രണ്ടു ദശകങ്ങൾ

രണ്ടു ദശകങ്ങൾ മുന്നിൽ നിങ്ങൾ ,
രണ്ടല്ലവ്യക്തികൾ രണ്ടു ഗോത്രം 
താലിയുടെ ചരടിൽ ചേർത്തുകെട്ടി 
പൊന്നിലുരുക്കി വലിച്ചു ചേർത്തു  

കൊളുത്തുകൾ തേയാതെ കാലമിത്രേം 
കാത്തു സൂക്ഷിച്ചല്ലോ നെഞ്ചിലേറ്റി 
നേരുന്നു സപ്തതി,നവതിയാഘോഷവും 
നേരുന്നു മായുസ്സ് ,മപിസ്സിനെന്നും !!
ദേവൻ തറപ്പിൽ 

Sunday, 17 August 2014

കേരനാട്

നാളികേരത്തിന്റെ നാട്ടിലെനിക്കിന്നു 
കാലുകുത്താനുള്ള മണ്ണില്ലല്ലോ ?
നാരായവേരുമായ് നാട്ടിലിറങ്ങുവാൻ 
ജീവനു ഞങ്ങൾക്ക്  പേടിയാണേ ??

തള്ളിപ്പറയില്ല ഞാനെന്റെ നാടിനെ 
തള്ളിക്കലയാനുമാവില്ലല്ലോ ..?
ഉള്ളതു ഉള്ളപോൾ ചൊല്ലിയെന്നെയുള്ളു 

ഉള്ളിലെന്നുമുണ്ട് കേരനാട് ....?


Saturday, 16 August 2014

വെളുത്ത

വെളുത്ത പെണ്ണേ വെണ്മുകിൽ നീയോ 
പൗർണ്ണമി നാളിലെ ചന്ദ്രികതെന്നലോ 
വെള്ളിനിലാവിൻ അരയന്നപ്പിടയോ 
വെള്ളിത്തിരയിലെ നായികയൊ ? 

നീറുമോർമ്മ

നീറുമോർമ്മയിൽ നിലയില്ലാക്കായലിൽ ഞാനും 
നാടിനെയോർത്തെൻ മനം നാഴികതോറും നീറും 
നാണവുമഭിമാനവുമില്ലീ നാട്ടിന്റെ നെഞ്ചിൽക്കേറി  
കരളുംമുറിച്ചുഭരിക്കുമ്പോൾ കഥയറിയാതാടും ജനം  

Friday, 15 August 2014

മേഘം !

കനവിന്റെ കാണ കസവുതോണിയിൽ 
കനകമേ നിൻമണിവീണമീട്ടുന്നൊ  ,
മേഘങ്ങൾ കൊണ്ടു മറഞ്ഞ നിൻ ചേലുള്ള 
മുഗ്ദമാം സൗന്ദര്യ തിടമ്പല്ലയോ..!!

സ്വാതന്ത്ര്യം അമൃതോ ?

സ്വാതന്ത്ര്യം?
----------
ഭാരതം ഭാസുരമാക്കണം ഭൂവിയിൽ 
ഭാരതം ഭാവിയിൽ ഭാഗ്യം വിതക്കണം 

ലോകരാഷ്ട്രങ്ങളിൽ ഒന്നാമതാകണം 
ലോകർക്ക് ജനനീ,വിശ്വാസമാക്കണം 

ജീവൻ ത്യജിച്ചുനാം നേടിയസ്വാതന്ത്ര്യം 
ജീവന്റെ,കണികപോൽ കാത്തുസൂക്ഷിക്കണം  

സ്വാതന്ത്ര്യം ഭാരതത്തിലമൃതമെന്നെന്നും  
ഇന്നതു,മൃതിയെക്കാൾ ഭയനാകമോ ??

ദേവൻ തറപ്പിൽ ! 15/08/2014,

Thursday, 14 August 2014

അഭിനവഗാന്ധിമാരുടെ നാടു!!


അഭിനവഗാന്ധിമാരുടെ  നാടു!!
----------*****--------

കേട്ടില്ലേ പട്ടണവാസികളെ ,
നാട്ടിൽ നടക്കുന്ന ക്രൂരകൃത്യം !

അട്ടപ്പാടിയിലെ ആദിവാസി -
യൂരിൽ മരിക്കുന്നു കുഞ്ഞുങ്ങളും !

പട്ടിണികൊണ്ടു മരിച്ചതാണേ ,
പട്ടണവാസിയറിഞ്ഞോ നിങ്ങൾ !

രണ്ടുമാസത്തിൽ മരിച്ചതെത്രെ ,
മൂന്നുഡെസ്സനിലുംമേലെയാണേ !

നാളെ വളരേണ്ട കുഞ്ഞു മക്കൾ ,
നാടിന്നു തുണയായിടെണ്ടവരും !

ആദിവാസികൾക്കു മാത്രമായി ,
ലക്ഷങ്ങളെന്നുമൊഴിക്കീടുന്നു !

ലക്ഷ്യങ്ങൾ കാണാതെ പണമേരെയും ,
കക്ഷത്തിലാക്കിടുമുദ്ദ്യോഗസ്ഥർ !

ആരോഗ്യസംഘങ്ങലേറെയുണ്ടേ ,
ആർത്തിയായ് തിന്നുവാൻനേതാക്കളും !

നൈജീരിയ,ആഫ്രിക്കാൻ രാജ്യമല്ലേ ,
ഭാരതമെന്ന ധൂർത്തിന്റെ നാടു !

ആദിവാസിയുടെ പേരും ചൊല്ലി ,
ആക്രിയിൽ മുക്കുന്നുകോമരങ്ങൾ !

തെണ്ടിനടക്കുന്നോൻ കയ്യിൽനിന്നും ,
തെണ്ടികൾ തട്ടിപ്പറിച്ചിടുന്നേ !

ഗാന്ധിജി വാണൊരു നാടാണിതു ,
അഭിനവഗാന്ധിമാർ കേൾക്കുന്നുണ്ടോ ?

"ഹാ.....". കഷ്ടമെന്നു പറയേണ്ടുഞാൻ ,
കണ്ണില്ലാത്തോരാണോ" നമ്മളിന്നു !!!
ദേവൻ തറപ്പിൽ !!!

കണികാണും കൃഷ്ണ !!!

കണികാണും കൃഷ്ണ !!!
====******====
കണികാണുംകൃഷ്ണ കരുണയുള്ളോരു ,
കനിവൂ നൽകീടു ഹൃദയങ്ങൾ !!
ശ്രുതിതാളങ്ങളും സ്നേഹത്തിൻ തീരോം ,
ശ്രുതി ചേരാതെങ്ങോ മുങ്ങിപ്പോയ്‌ !!!

പതിരുപോലെയായ് പണമുല്ലോരെന്നും ,
പാറകളാണിവരിൻ ഹൃദയങ്ങൾ !!
മണലാരണ്യത്തിൽ ഉറവകളുണ്ടേലും ,
ഗുണമുണ്ടോ മാനവ ജാതിക്കു !!!

ജാതിക്കോമരം തുലയട്ടെ നാട്ടിൽ ,
നാനത്ത്വത്തിൽ വേണേകത്ത്വം !!
വളരേണം നാടു മതേതരത്ത്വമായ് ,
നിറയട്ടേ മനസ്സിൽ കണികാഴ്ച്ച !!!

വിങ്ങിടുടുന്നല്ലോ കരുണയുള്ളതാം ,
ഹൃദയങ്ങൾ നമ്മിൽ പണയത്തിൽ !!
സഹജീവികൾക്കു തുണയേകീടുമ്പോൾ ,
കാർവർണ്ണൻ മുന്നിൽ കണികാണും !!!
ദേവൻ തറപ്പിൽ !!!
----------------------

Wednesday, 13 August 2014

അരുണോദയം

അരുണോദയത്തിന്റെ കിരണങ്ങളിൽ 
അക്ഷരക്കൂട്ടങ്ങൾ വിതറീ നമ്മൾ 
ഓർമ്മകൾ പൊള്ളുന്ന സന്ധ്യാനേരം 
സ്നേഹസ്വാന്തനം നൽകിടേണം !   

അന്ത്യശാസനം

അന്ത്യശാസനം നീട്ടിജനങ്ങളെ 
പാട്ടിലാക്കുന്നു ഭരണ വർഗ്ഗങ്ങളും 
നോക്കുകുത്തിയായ് കോടതിയിന്നു 
അഴിമതിയിൽ കുളിക്കുന്നു മുങ്ങിയും 

Tuesday, 12 August 2014

മരണഭയം

വെളുക്കെച്ചിരിക്കില്ല വെന്മയുമിന്നില്ല 
പുലരിയുണരുമ്പോൾ പുകയുംപടരും 
കരിനാഗം പോലെ ഭരണം തിമർക്കുമ്പോൾ 
ഇരുളിന്റെ മറവിൽ മരണഭയം !!

കാർമുഖിൽ

സായം സന്ധ്യയിൽ വന്നോരാളിന്നലെ 
കാർമുഖിൽ വർണ്ണൻറെ ചന്തത്തിലും .
ദണ്ഡമേറിടുന്ന ദുഃഖങ്ങൾ തന്നയാൾ 
ദണ്ഡിപ്പിചെന്നെക്കടന്നു പോയി ,

മുത്തുകൾ

കവിതകൾ കനലുകളാകട്ടെ നിന്നിൽ 
കനലുകൾ സാമൂഹ്യതീരം വിതക്കണം 
വിത്തുകളക്ഷര മുത്തകളാക്കണം 
മുത്തുകൾ മിന്നൽ തീർക്കണം നമ്മൾ  

Monday, 11 August 2014

ജന്മങ്ങളൾ

വെള്ളിടിവെട്ടി പരക്കുന്ന സൂര്യന്റെ-
ശോഭയിൽ വെണ്മ പരത്തിടേണം 
സന്ധ്യയിലെരിയുംകെടാവിളക്കിൻ
തിരിപ്പന്ത്മായ് തീരട്ടേ ജന്മങ്ങളും !!    

കർമ്മം

കർമ്മകാണ്ഡത്തിൽ നീ മുള്ളുകൾ താണ്ടിയും 
നർമ്മത്തിൽ സൂര്യപ്രകാശം വിതച്ചു !
സാമൂഹ്യ ബോധത്തിൻ പുൽക്കൊടിത്തുമ്പുകൾ 
സദാചാരമൂല്യത്തിൽ ചാലിച്ച് ചേര്ത്തുനീ 
ധാര്മ്മികചൂദികൾ സാമൂഹ്യമദ്ധ്യത്തിൽ 
ചോർച്ചകൾക്കെതിരെ പോരുതീടണം    

സാഗരം

സാഗര തീർഥതടാകത്തിൽ നിന്നും 
സൗന്ദര്യക്കടലായി വന്നവളെ 
നിൻ നീല മിഴികളിൽ സ്വപ്നതീർത്ഥം 
പെയ്തിറങ്ങുന്നുവോ സുന്ദരിയേ !!  

ചന്ദനം

ശംഖുപുഷ്പം നിറഞ്ഞ നിലാവിലും 
ചന്തമേറുന്ന വിണ്ണിന്റെ തീരത്തും 
കണ്ണിമയ്കാതെ വിരിയുന്ന സൗന്ദര്യം 
ചന്ദനത്തിൽ തീർത്ത തങ്കക്കുടമല്ലോ  

തെളിനീരു

നിറയുന്ന നദിയിലെ തെളിനീരുപോലെ വിളയിചേടുത്തു നീ നല്കുന്നു ശാന്തി , ക്ഷമയോടെധമർക്കു ക്ഷേമിചെന്നുചൊല്ലും അമൃതാണ് നീ ന്ല്കുമീ നാടിൻ സൌന്ദര്യം വേദങ്ങളദരത്താൽ ചോല്ലുവോരേറെ- യെന്നാകിലും വേദത്തെ കൊല്ലുന്നവർ സാമൂഹ്യ നന്മയിൽ ശാന്തി വിതയ്ക്കുവാൻ നേരുന്നോരായിരം ആശംസ ഞാൻ രക്തഹാരങ്ങളും പുഷ്പാദളങ്ങലാൽ നേരുന്നു,മയുസ്സ് ,മപുസ്സിനും ഞാൻ

പൊരുതീടണം

കർമ്മകാണ്ഡത്തിൽ നീ മുള്ളുകൾ താണ്ടിയും നർമ്മത്തിൽ സൂര്യപ്രകാശം വിതച്ചു ! സാമൂഹ്യ ബോധത്തിൻ പുൽക്കൊടിത്തുമ്പുകൾ സദാചാരമൂല്യത്തിൽ ചാലിച്ച് ചേര്ത്തുനീ ധാര്മ്മികചൂദികൾ സാമൂഹ്യമദ്ധ്യത്തിൽ ചോർച്ചകൾക്കെതിരെ പൊരുതീടണം

Saturday, 9 August 2014

മഴ

മഴ മഴ മഴ മഴ പെയ്യെട്ടെ 
ചടുപിട ചടുപിട പെയ്യെട്ടെ 
കുട കുട കുട കുട നീർത്തോള് 
പട പട വെള്ളം വീഴട്ടെ ??

മുഖപുസ്തകം

നാളെത്രയായി ഞാൻ കാത്തിരിക്കും  
നാളെണ്ണി ഞാന്‍ സ്വപ്നം കാണ്മൂമിന്നു 
മുഖമുള്ള മുഖപുസ്തകത്തിൻ താളിൽ 
മുഖമില്ലാതെന്തേ നീ കേളിയാടും !   
ഇല്ലവരില്ല ഞാൻ നോന്നെ യോർത്തു 
എന്നാലും നീയുമെൻ പുണ്യമല്ലേ !

തൂലിക

വെൻഞ്ചാമരത്തിൽ പതിച്ചുള്ള വൈഢൂര്യം ,
പോലാണ് മാനവ ജീവിതവും !
വെട്ടിത്തിളങ്ങുമീ ജീവിത വീഥിയിൽ ,
കർമ്മം നിരന്തരം ചെയ്തീടണം !
ജന്മ ദിനത്തിന്റെ പൂമെത്ത പുൽകുമ്പോൾ 
സാമുഹ്യാനീതി മറന്നിടല്ലെ !
ജനാധിപത്യങ്ങൾ ധ്വംസിചിടുമ്പോൾ ,
തൂലിക പടവാളായ് തീർന്നിടേണം 
ഇത്തിരിയുള്ളൊരു ലോകവാസത്തിൽ 
ഒത്തിരി കർമ്മങ്ങൾ ചെയ്തിടേണം 

വേട്ടാളന്മാർ

നാരുപോൾ നേരത്ത കണ്ണുമുരുട്ടി 
വേട്ടാളന്മാർ ഭരിക്കുന്ന നാടിൽ 
ആര്ത്തു പാറിപ്പറപ്പിക്കും ലോകരേ 
ചേർത്തു നിർത്തുന്നു ചോരയിൽ വേട്ടാളർ !

കുഞ്ഞേ കുഞ്ഞേ

സാറേ സാറേ കാറെവിടെ 
കാറിനകത്തൊരു കുഞ്ഞുണ്ടോ  
കുഞ്ഞിനു ചാവികൊടുക്കാഞ്ഞാൽ 
കുഞ്ഞു കിടന്നു വിളില്ലേ ?

കുഞ്ഞേ കുഞ്ഞേ നീ തരുമോ 
നിന്നുടെ കൈയിലെ കാറിൻചാവി 
ഇല്ല തരില്ലീ ചാവിക്കൂട്ടം 
അയ്യോ സാറിനെ പറ്റിച്ചേ ...!!

Friday, 8 August 2014

ബഡ്ജെറ്റ്

ബഡ്ജെറ്റ് !!!
--------
കുട്ടിമാമ .....................!,
കുട്ടിമാമ....,ബഡ്ജറ്റ് കേട്ടു 
പനിച്ചു കിടക്കണ്ട , വെറുതെ ,
പാതിരാവിൽ സ്വപ്നം കണ്ടു 
കറങ്ങി നടക്കണ്ട ,നിങ്ങൾ ,
 കറങ്ങി നടക്കണ്ട ....!    (കുട്ടിമാമ)
ചക്കരച്ചുണ്ട്  നുണക്കണപോലെ ,
മധുരം കിട്ടില്ല ....,ബഡ്‌ജറ്റിൽ 
ചക്കഉലക്കയിടിത്തീ വീഴ്ത്തി ,
മിന്നലു  വന്നോളും ....നാട്ടിൽ ,
മിന്നലു  വന്നോളും..!    (കുട്ടിമാമ)
അക്കരപച്ചകണ്ടിട്ടിക്കര 
നിന്ന്  ചിരിക്കണ്ട ..., നിങ്ങടെ ,
മൂക്കിനു താഴെയുള്ളവയെല്ലാം ,
വിറ്റുതുലതുലചോളാം  ....,ഇന്നു ,
വിറ്റുതുലതുലചോളാം ...!    (കുട്ടിമാമ)
ഉറക്കമൊഴിച്ചു ദിവാസ്വപ്നങ്ങൾ 
കണ്ടുചിരിക്കണ്ട ..., നാട്ടിൽ ,
പ്രതിരോധങ്ങൾ,പൊതുമേഖലയും ,
തീറെഴുതീടുന്നു ,,,രാജ്യം ,
തീറെഴുതീടുന്നു ...!    (കുട്ടിമാമ)
ഐ ഐ ടിയൊന്നു തന്നു നമുക്ക് 
മുഖം മിനുക്കിപ്പോൾ ,
എയുംസെടുത്തു കൊടുത്തു ചിർലക്കു ,
കൈയ്യടി വാങ്ങുന്നു .....,ഇവർ ,
കൈയ്യടി വാങ്ങുന്നു ...!    (കുട്ടിമാമ)
വോട്ടു കൊടുത്തു റെയിൽവേ വിൽക്കാൻ ,
ലൈസെൻസെകിയൊരെ ..നിങ്ങൾ ,
വോട്ടർമാരെ കൂട്ടിലടക്കാൻ ,
താക്കോൽ നല്കീല്ലേ ,നിങ്ങൾ 
താക്കോൽ നല്കീല്ലേ ...!    (കുട്ടിമാമ)
ബുള്ളറ്റ് ട്രെയിനുകൾ  ചീറിപ്പായാൻ 
പൂക്കൾ വിരിക്കുന്നു ..അതിൽ ,
കോടികൾ കൊയ്യാൻ കോർപ്രേറ്റുകളെ ,
മാടിവിളിക്കുന്നു .....,രാജ്യം ,
മാടിവിളിക്കുന്നു,....!    (കുട്ടിമാമ)
ഓഫിസിലെത്തീട്ടെന്നെക്കാണാൻ ,
നേരം കളയണ്ട ,....എം പിമാർ ,
ഞാൻ നടക്കണ പുറകെ  വന്നു ,
വഴിയും തടയണ്ട ..വെറുതെ ,
വഴിയും തടയണ്ട ...!    (കുട്ടിമാമ)
( ദേവൻ തറപ്പിൽ )10/07/14,

Thursday, 7 August 2014

മാതൃഭാഷ

മനമുണർത്തും സ്പന്ദനത്തിൽ 
മാധുര്യമേറുന്ന  മലയാളം ,
മാതാവിൻമാധുര്യംനുണഞ്ഞുനാം 
മഹനിയമായൊരു മാതൃഭാഷ 

അമ്മ

അമ്മിഞ്ഞ നൽകുന്നൊരമ്മമാരിന്നില്ല 
കടംകഥ ചൊല്ലുന്ന മുത്തശിമാർ .
പാലുകുടിച്ചു വളർന്ന കുഞ്ഞുങ്ങൾക്ക്‌    
പാലൂട്ടിയമ്മയെയിന്നു വേണ്ട ?

ജ്ഞാനമേ

ജ്ഞാനമേ നീയൊന്നു നാടിനെതൊട്ടപ്പോൾ 
സൌന്ദര്യം കാണുവാനാരുമില്ല .
നൂനമാല്ലാതിതിനെന്തെന്നു ചൊല്ലുവാൻ  
ജീർണ്ണിച്ച സംസ്ക്കാരദോഷമല്ലോ.
നേരൂ പറയട്ടേ ഞാൻ കണ്ടസ്വപ്‌നങ്ങൾ 
വെള്ളത്തിൽ കോറും വരപോലല്ലോ ?

Wednesday, 6 August 2014

എന്റെ മലയാളം

നിന്നെക്കാണാനെല്ലാത്തിലും  ചന്തംതോന്നും മലയാളമേ 
എന്നിട്ടെന്തേ നിന്നെയിന്നും രണ്ടാംതരാം ഭാഷയാക്കി 

ആയിലാണേലമ്മയുണ്ടേ ഈയിലാണേലില്ലമുണ്ടേ 
കായിലാണേക്കേരമുണ്ടേ കേളികേട്ട കഥകളിയും 

ചെന്തെങ്ങെങ്ങും നിറഞ്ഞനാട്ടിൽ ചെന്താമരാപോലെയാണേ 
മുല്ലമൊട്ടുപോലെയല്ലോ മുത്തമിട്ടു മലയാളം 

മുത്തുക്കുട ചൂടിനില്ക്കും മുത്തുവർണ്ണചെപ്പിനുള്ളിൽ 
മുത്തുകോർത്തു വെച്ചുവല്ലോ മുത്തുമണി മലയാളം 

വാതുറന്നാൽ മങ്ക്ളീഷിലും പൊടിപൊടിക്കും മലയാളി 
പെറ്റമ്മയെ തള്ളിനിങ്ങൾ പോറ്റമ്മയെ പോറ്റിടുന്നോ 

മാതൃഭാഷക്കിന്നു സ്വന്തം സർവ്വകലാശാലയുണ്ടേ 
ശ്രേഷ്ഠമായ ഭാരതത്തിൽ ശ്രേഷ്ഠഭാഷ പദവിലാണേ ?
ദേവൻ തറപ്പിൽ ,08/08/2013,   

Tuesday, 5 August 2014

ഗുരുദേവഗിരി.സഹ്യനല്ലോ ?ഗുരുദേവചരണപ്രകാശത്തിൽ മുംബയിൽ 
മന്ദിരസമിതിയും തലയുയർത്തി 
വിശ്വദേവന്റെ പ്രകാശംതെളിക്കുവാൻ 
വശ്യമാം സന്ദേശമേകുവാനും 
ഗുരുദേവപരിമളം പാരിൽ പകർത്തുവാൻ 
ഗുരുദേവഗിരിയിലും തിരിതെളിച്ചു 
ആത്മചൈതന്യത്തിരിതെളിചെന്നേന്നും 
ആത്മശാന്തിയും പകർന്നിടുന്നു 
അഞ്ചുദശാബ്ദത്തിലേറെയിനഗരത്തിൽ 
നെഞ്ചു വിരിച്ചും തലയുയർത്തി 
ജാതി,ഭേദത്തിന്നിടം കൊടുക്കാതെയും 
ജീവകാരുണ്യത്തിൻ പാതമേലും ,
ഗുരുദേവസന്ദേശസ്പർശനം നൽകിയു - 
മുലകത്തിൽ സ്നേഹവും,ശാന്തിനല്കാൻ 
കൊടുമുടിയൊളമുയർന്നു നിന്നീടുന്ന 
ഗുരുദേവഗിരിയൊരു സഹ്യനല്ലോ ?
ദേവൻ തറപ്പിൽ .05/08/2014,