കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Tuesday, 30 September 2014

സുഗന്ധതൈലം ,

നിന്റെനെഞ്ചിൻ ചൂടിൽ തിളപ്പിക്കും  
ചന്ദനക്കാറ്റിൻ സുഗന്ധതൈലം ,
സ്വപ്നത്തിൻ വർണ്ണക്കടലാസുകൊണ്ടു 
സ്വർണ്ണമയൂരത്തിൻ നൃത്തമാടും !

പ്രണയം

മനസും വേണം നിന്റെ മനവും വേണം മഹിമയായ് നിന്നിലെ പ്രണയം വേണം

മഞ്ഞുതുള്ളി

മഞ്ഞുതുള്ളിയായ് നിന്നിലൊഴുകുവാൻ 
നിൻസ്വാന്ത്വനത്തിൻസ്പർശമേല്ക്കാൻ
നിന്നിലെ ഉന്മാദതന്ത്രികൾ മീട്ടുവാ -
നെന്നിലെ അഗ്നി ജ്വലിച്ചിടുന്നു !!മംഗളം

മംഗളം നേരുന്നു ഞാൻ,ജീവിത 
യാത്രതൻ മംഗളം നേർന്നിടുന്നു 
ഊഷര ചൈതന്യ ഭൂമിയിൽ നീ 
മൈയിപ്പീലിയായിനിറഞ്ഞു നിൽപ്പൂ 

ഹൃദയ ഗാനം ,

ഒഴുകട്ടെ നിന്നിലെ പ്രണയ സരസിൽ ശ്രുതി മീട്ടും രാഗത്തിൻ ഹൃദയ ഗാനം , അതിലൂടെ ഞാനും ഒഴികിടാം നിന്നിൽ അലതല്ലിയെന്നും മലിഞ്ഞു ചേരാം !

ഹൃദയ ഗാനം ,


മഞ്ജാടി

മഞ്ചു മോൾക്കഞ്ചു വഞ്ചി വേണം 
വഞ്ചിയിലഞ്ചാറു കിണ്ടിയുണ്ടേ 
കിണ്ടിയിൽ നിറയെ മഞ്ജാടിയും 
മഞ്ജു മഞ്ജാടി,ക്കളിതുടങ്ങി !!

കാഴ്ചകൾ

എഴുതുവാൻ മോഹം നൊമ്പരങ്ങളാ-  
ത്മാവിൻ തീരത്തെ മാവിലയിൽ ,
കാഴ്ചകൾ,വേദന,ദുഃഖമൊക്കെ-
യെഴുതിവെയ്ക്കൂനേറെ കവിതയായി !

പ്രണയ ഗീതം

സംഗീത സാന്ത്രമാം പ്രണയ ഗീതം 
സൌന്ദര്യ മോഹന ഭാവ ഗീതം 
പ്രണയസരസിന്റ ഋതു ഭേദത്തിൽ 
പ്രണയ നിലാവായുരുകുന്നുവോ.?

രാത്രി ,


ശാന്തമായിറങ്ങും രാത്രി ,
ശരശയ്യ തീർക്കും രാത്രി 
ചന്ദനസുഖന്ധത്തിൻ രാത്രി 
ചന്ദ്രികയൊഴുകും രാത്രി !!

Monday, 29 September 2014

ചന്ദ്രിക

വെണമ നിലാവ് തെളിഞ്ഞപോലെ 
വെള്ളിനക്ഷത്രം ചിരിച്ച പോലെ 
വെന്മുഖിലെ വെളുത്ത പെണ്ണെ 
ചന്ദ്രിക ചായത്തിൽ മുങ്ങിയോ നീ ?

വർണ്ണ മയൂര

വശ്യമാനോഹര സുന്ദരി നീ 
വർണ്ണ മയൂര ചന്ദ്രിക നീ 
നിലാവിന്റെ തെന്നൽ നീ 
നിശീധിനിയൽ ചാമരമോ ?

Friday, 26 September 2014

മായ്ക്കുന്നനിഴൽ

സൂര്യനെ മായ്ക്കുന്നു നിഴലായ് നീ  
ചന്ദ്രനേ മേഘം മാറിടുന്നോ ?
സൌന്ദര്യത്തിന്റെ നിറകുടമോ   
സൌഭാഗ്യ താമരതളിരുകളോ ?

അഗ്നി നാളം

അഗ്നി നാളം പോൽ ജ്വലിച്ചുനിൽക്കും ,
അമൃതലാവണ്യത്തിൻ പൂനിലാവേ .
സ്വപ്നരാഗങ്ങളിൽ നീന്തിത്തുടിക്കും 
മഞ്ഞു തുള്ളിതൻ വെള്ളിനിലാവോ !!

Thursday, 25 September 2014

ബാറുകൾ

ബാറു വന്നാൽ ബാഷ്പം വീഴും 
വീട് കുട്ടിച്ചോറുമാകും ,
നാട്ടിലെന്നും കൂട്ടമായി 
സംഘർഷങ്ങളേറിവരും .
വേണ്ടവേണ്ടനമുക്കിനി 
നാട്ടിലൊരു ബാറുംവേണ്ട 
പൂട്ടിടേണം  പൂട്ടിടേണം     
ബാറുമൊത്തം പൂട്ടിടേണം 

Wednesday, 24 September 2014

മംഗൾയാൻ.!

മംഗൾയാൻ.!
അഭിമാനപൂരിതമായ് ലോകത്തിൽ  
അഭിമാനം കാത്തു ശാസ്ത്രലോകം 
ശാസ്ത്രലോകത്തിലഭിമാനമായ് 
ശാശ്വതം നേട്ടത്തിൽ ഭാരതീയർ 
ഇന്ന് പുലർകാലേ ഭാരതത്തിൽ 
കോടിജനങ്ങൾ പ്രദീക്ഷയോടെ 
തിളച്ചെത്ര നെഞ്ചുമായ് ഭാരതീയർ 
മംഗൾയാൻ മംഗള നിമിഷത്തിനായ് 
ഏഷ്യയിലാദ്യ വിജയിച്ച ദൗത്യം 
ഭാരതം വാനോളമല്ലോയിന്നു 
ചൊവ്വയി,ചൊവ്വാദോഷം തീർത്തു 
ചോവ്വോടെ ഭാരതമഭിമാനത്തിൽ 
മംഗളം നേരുന്നു മംഗൾയാനു 
മംഗളം മംഗളം മംഗളങ്ങൾ !!
24/09/14,

Monday, 22 September 2014

യാത്രകൾ

കര തോട്ടും തിര തൊട്ടും 
അലയട്ടെ തിരമാല ,
കിരണങ്ങൾ പൂക്കളും 
തെന്നലായ് വിരിയട്ടേ .
അണയാ വിളക്കുകൾ 
പേമാരിയിലണയട്ടെ .
സ്നേഹനിലാവായ് നീ 
യാത്രകൾ തുടരട്ടേ !! 

നാവു ഒരു തീ !

നാവു ഒരു തീ !
വാർത്തകളിൽ  പുലമ്പും നാവു 
അതിരുകക്കപ്പുറത്ത്  ചിലക്കും 
പരദൂഷണങ്ങൾ കാതോർക്കും 
പടിവാതിക്കൽ പിണ്ഡംവയ്ക്കും !

ആടിനെ പട്ടിയാക്കുന്നതു നാവു 
ബന്ധങ്ങൾ മുറിക്കുന്ന നാവു 
നാരദ,ചണ്ഡളരെ സ്തുതിക്കുംനാവു  
അന്ധവിശ്വാവാസം വളർത്തുംനാവു !

സത്യാ,മസത്യം പറയും നാവു 
ജനാധിപത്യം രക്ഷിക്കും നാവു 
സദ്‌,ദുർഗുണങ്ങൾ മൂടിതുറക്കും 
എങ്കിലുംസത്യംപറയുംനാവുമത്രം !
22/09/14,

നാലു വരി

നാലു വരിയിൽ പറയും വൃത്താന്തം 
നാവു കൊണ്ടും നഗ്നമായി ചിലതു 
ഇരുട്ടിനെ മൂടാനാവത്ത പോലെ 
സത്യം പറയും നാവെന്നും നഗ്നൻ !

Saturday, 20 September 2014

നിമ്മി

നിന്നെഞാനെന്തു വിളിക്കും നിമ്മി ,
നീ കേരളത്തിന്റെ സ്വന്തം !
ഓസ്ക്കറും വാങ്ങി നീ വന്നു കേര -
നാടിന്റെ പേരിലും സ്വന്തം !
പാചകത്തിന്റെ പുരയിൽ നിമ്മി,
പാകി വിരിച്ചു പുരസ്ക്കാരവും !
ആശംസ നേരുന്നു ഞാനുമിന്നു 
ഉയരങ്ങൾ താണ്ടണമെന്നും !

കാഴ്മീർ !

കണ്ണുനീർ തുള്ളികൾ വറ്റിയോ  കാശ്മീരിൽ 
കരയെല്ലാം കടലായായ് തീർന്നനേരം 
പത്തുമിരുപതു മടിയോളം കരയും 
തിരയും കടലുമെടുത്തു  പോയി      
കണ്മുന്നിൽ മക്കളും,ഭാര്യയു,മ്മമ്മയും 
ഭർത്താവുമൊക്കെ ഒളിച്ചു പോയി 
ജീവൻ നിലനിർത്താൻ  വൃക്ഷത്തിലേറിയോ-
രൊക്കെയും താണ്ഡവം തൂത്തെറിഞ്ഞു   

Thursday, 18 September 2014

ഓർമ്മയിൽ ഒരു ചിത !!

ഓർമ്മയിൽ ഒരു ചിത !!
   -------------
ചിതറിക്കിടക്കുന്നു പ്രിയതമൻ ജഡവും
ചിക്കിപപെറുക്കിയെടുക്കുന്നു കൂട്ടുകാർ 
പുലർകാലേപ്പെരുവഴിമറികടക്കുമ്പോൾ 
പുറകിലും കാലനായ് വന്നിടിച്ചു 
ചിതറിത്തെറിച്ചെങ്ങും നടുറോഡിലും  
ചിരവിയത്തേങ്ങാപ്പീരപോലെ 
ഒക്കെ പെറുക്കിയെടുക്കുന്ന കണ്ടതു -
മൊപ്പമുള്ളോരുമലറിക്കരഞ്ഞുപോയ്‌ 
വീട്ടിന്നൊരാൾപോയ്‌ തിരികെയെത്തുംവരേ
വീട്ടിലുള്ളോർ നെഞ്ചിൽ തീയെരിയും 
കാത്തിരുന്നെന്നും പാദശബ്ദം കേൾക്കാൻ 
കാത്തിരിക്കും വഴിക്കണ്ണുമായ് 
ഇത്രയും നാൾ ഞാൻ നിനക്കായിനോറ്റതു -
മിന്നുസർവ്വം വ്യർത്ഥമായിയല്ലോ 
എന്നിട്ടുമിവിധം യെന്നോടു വിധിയും
ക്രൂരമായിട്ടെന്തു പകതീർത്തതു 
എത്ര പതിറ്റാണ്ടാതെത്ര നാളൊന്നിച്ചു -
യെത്രയോ സ്വപ്നം നെയ്തുനമ്മൾ...
ആരോരുമില്ലാതനാഥയാമെന്നെനീ -
യാരൊക്കെയോ,യാക്കി ജീവിതത്തിൽ
ഉറ്റവരൊക്കെയെതിർത്ത നേരത്തിലു -
മുറ്റവരോടും പൊരുതിനീയും..
തള്ളിപ്പുറത്താക്കി രണ്ടാളെ നമ്മളേ -
കൊട്ടിയടച്ചോരാ നേരത്തിലും
ഒന്നും മറുത്തു പറയാതെ നീയന്നു  -
മുടുവസ്ത്രവും ഡിഗ്രി,മാത്രം പേറി
എല്ലാം ത്യജിച്ച നീ സഖിയാക്കിയെന്നെ,
യെങ്ങോട്ടെന്നില്ലാതെ നമ്മൾയാത്ര .
ബന്ധങ്ങൾവിട്ടു വെറുംകൈയ്യൊടെന്റെ -
കൈയും പിടിച്ചു തെരുവിലേക്കും
ലക്ഷ്യമില്ലാതെ നടന്നു കുറച്ചുനാ -
ളെക്ഷ്യത്തിലെത്താൻ പ്രയത്നിച്ചതും 
ദുഖവും,ദുരിതവും,പട്ടിണി രോഗവു -
മെത്രയൊ നമ്മളനുഭവിച്ചൂ .
ചെറ്റക്കുടിലിൽ മയങ്ങുന്ന കാണുമ്പോ -
ളെൻനെഞ്ചു പൊട്ടി പലനാളിലും 
ഞാനൊരാളിന്നു നിമിത്തം നിൻവീട്ടി -
ലന്യനായ് തീർന്നതുമീഗതിയും
എന്നോർത്തു ഞാനെന്നും നീറിക്കഴിയുമ്പോ -
ളെത്തും സമാധാനമായിനീയും 
കാടിയും വെള്ളവുമൊക്കെ കുടിച്ചിട്ടു -
നാളുകളെത്ര നാം തള്ളിനീക്കി
രോഗങ്ങളൊക്കെയുമാക്രമിച്ചപ്പോഴും
ധീരമായ് പൊരുതി ജയിച്ചു നമ്മൾ
എന്നിട്ടുമെത്ര ചൊല്ലി ഞാൻ നിന്നോടു 
മടങ്ങണം സ്വന്തഗ്രഹത്തിലേക്കും 
എന്നുമെനിക്കൊരു പായയും,പാത്രവും,
ഉണ്ടല്ലനാഥരാം കൂട്ടരവിടെ 
അനാഥലയത്തിൽ വളർന്നോരെനിക്കു-
മനാഥത്വമെന്നും സഖിയുമല്ലോ
എന്നു ഞാൻചൊല്ലിയ നേരത്തുവാമൂടി -
ക്കൊണ്ടു നീ മാറോടണച്ചെന്നെയും  
എന്നിലുരുകിയ കാർമേഘമൊക്കെയും -
മഞ്ഞുനീർ തുള്ളിയായ്  പെയ്തിറങ്ങി 
ചുംബന പൂകൊണ്ടു മൂടിനീയെന്നെയും 
അമ്പരച്ചുംബിയായ് ഞാനുമന്നു 
അന്നു തൊട്ടിന്നോളം കണ്ണീരുവീഴുവാ -
യിന്നേവരേക്കുമിടയുമില്ല 
ചെയ്യാത്ത വേലകളൊക്കെയും ചെയ്തുനീ -
യെല്ലാമെനിക്കായിമാത്രമല്ലോ 
എല്ലാം സഹിച്ചു പരിഭവമില്ലാതെ
നേടിയതെല്ലാമിതാർക്കു വേണ്ടി  
കനലെരിഞ്ഞീടുന്ന ജ്വാലതന്നോർമ്മയി -
ക്കരളുംപിളർത്തു നീ,യെങ്ങുപോയ്  ...
എത്രപിണക്കങ്ങളെത്രകഴിഞ്ഞാലു -
മെന്നെയും വന്നൊന്നു തഴുകിടുമ്പോൾ ..
എല്ലാംമറന്നു ഞാൻ നിന്നാത്മതന്ത്രിയി -
ലൊന്നുചേർന്നപ്പോളലിഞ്ഞില്ലയോ 
എന്നിട്ടുമെന്തേ നീയെന്നോടു പറയാതെ..
യെന്നെ തനിച്ചാക്കി യാത്രയായി..!
ചിറകുവിടർത്തിപ്പറന്നു നീ വാനിലും
ചിറകുമുറിഞ്ഞു ഞാൻ മന്നിലിന്നു
കഥന ഭാരത്തിലും ഹൃദയം തുടിക്കുന്നു
കരളിന്നു കണ്ണു നീർക്കടലുമായോ.?
ഇന്നു ഞാൻ യാചിച്ചു വന്നിടാം നിങ്ങളു -
മൊന്നു കാട്ടിത്തരൂയെൻ നാഥനേ !
നെഞ്ചകം പിഞ്ഞിപ്പറിയുന്നു സോദരേ -
യെൻറെയീ ജീവിതമാർക്ക് വേണ്ടി 
അധരം വിതുമ്പുന്നു മിഴികൾ തുളുമ്പുന്ന -
യലതല്ലി ഹൃദയം തിളച്ചിടുന്നു 
സ്നേഹത്തിൻ പൂക്കൾ നിറച്ചു നീ നല്കിയു -
മോടിമറഞ്ഞല്ലോ മൃത്യുകൈയ്യിൽ...
അറിയുന്നുവല്ലോ...ഞാൻ നിന്റെ നഷ്ടം-
യടരുന്നു ഹൃദയത്തിൻ പാളിപോലും
മായ്ക്കുവാനാവാത്ത സ്നേഹത്തിൻ നൊമ്പരം
മായില മറയില്ലയെന്നിൽ നിന്നും !
തിരികെ വരില്ലനീ,യെന്നറിയാം സഖേ ,
യെങ്കിലും കാതോർക്കും പാദശബ്ദം  !
സങ്കടപ്പേമാരി പെയ്തു കറക്കുന്നു
ചന്ദ്രം മറഞ്ഞൊരാ..വിണ്ണുപോലെ.
സൂര്യോദയത്തിലും വിണ്ണും കറുത്തുവോ -
യെൻദുഃഖ ജീവിത കഥകൾ കേട്ടു .!
സിരകളിലഗ്നി നിറച്ച നിന്നോർമ്മകൾ
മധുരമാം സ്വാന്തനക്കാവ്യമല്ലോ..!
അറിയുന്നു തീവ്രമാം മൗനവിഷാദങ്ങ -
ളറിയുന്നു നീ തന്ന സ്വപ്നങ്ങളും ...
ഇനിയെനിക്കാവുമോ നിന്നേ മറക്കുവാ-
നിനിയൊരു ജന്മം കഴിഞ്ഞിടിലും 
പാതി വിടർന്നോരെൻ പ്രണയ മുത്തേ
പറയാതെയെന്തേ നീ യാത്രയായ് ,!
ആരോടും പറയാതെ കാത്തു സൂക്ഷിച്ചിടാ -
നിന്മധുര സംഗീത ചുംബനങ്ങൾ..
മറക്കുവാനാവില്ലയീജന്മസാഫല്യം 
മായ്ക്കുവാനാവുമോ,നിന്നോർമ്മകൾ...
എത്രശിശിരം,വസന്തം കഴിഞ്ഞാലു -
മെത്രദശകം കഴിഞ്ഞീടിലും .
പെയ്തു തീരാത്തൊരു പേമാരിയായ് നീ
പെയ്തീടുമെന്നുമെന്നാത്മതന്ത്രീൽ.!
ആത്മവിന്നൊമ്പര തീർത്ഥക്കുളത്തിലു -
മൊഴുകും കണ്ണീർ കടലുതീർത്തു .!
തേങ്ങലൊതുക്കുവാനാവില്ലെനിക്കിന്നും,
തേങ്ങിപ്പറിയുന്നു ഹൃദയതന്ത്രീം..
നോവിന്റെ തിരകളുമലയടിച്ചുയരുന്നു
ഗോപുരം പോലെൻ ഹൃദയത്തിലും..
വാടാത്ത പുഷ്പമായ് സ്നേഹത്തിന്തോണി-
ചൂടാതെ വെയ്ക്കാം നിനക്കുമാത്രം 
കണ്ണുംക്കൊതിക്കുന്നു ദർശനത്തിന്നായി  
കണ്ണനായെങ്കിലും വന്നീടുമോ..!
വ്യർത്ഥമാണല്ലോയീ,ജീവിതം ഭൂമിയി -
ലഴുകിയ തീർഥക്കുളങ്ങൾ പോലെ...
ചോരകിനിഞ്ഞിട്ടാപട്ടടയെങ്കിലു -
മൊരുനോക്കു കാണാനുമായതില്ല 
അസ്തമിച്ചല്ലൊ,ചുവപ്പിലും സൂര്യന -
യസ്തമിച്ചീടുകിൽ ഹൃദയശബ്ദം ..!
നിന്നെപ്പിരിയുവാൻ വയ്യില്ലെനിക്കിന്നു
ഞാൻ വന്നിടട്ടയോ നിന്റെകൂടേ ..?
തമസ്സിന്റ തേർവാഴ്ച മൃത്യുവായ് വന്നപ്പോൾ 
തകർന്നതെൻ ജീവിത സ്വപ്നമെല്ലാം  
തകർന്നതെൻ ജീവിത സ്വപ്നമെല്ലാം !!

ദേവൻ തറപ്പിൽ ,06/09/2014,

ഒരു രവി വര്മ്മ ചിത്രം

ഒരു രവി വര്മ്മ ചിത്രത്തിൻറെ രതി ഭാവം മനോഹരം 

സ്വപ്നം!!

കോവിൽ തുറന്നാലും 
നടകൾ തുറന്നാലും 
കോവിലിൽ ഭഗവാൻ 
കനിഞ്ഞെന്നാലും ..

തീരം അണഞ്ഞാലും 
തിരകൾ ശമിച്ചാലും 
തളിരിട്ട നിൻ സ്വപ്നം
മാഞ്ഞീടുമോ ...?


Wednesday, 17 September 2014

പ്രവാസി ഒരു ദുഃഖം!!

പ്രവാസി ഒരു ദുഃഖം!!
ഒത്തിരിയാശകൾ പേറിപ്പലരും 
ഒറ്റക്കുകൊയ്യുവാൻ ഗൾഫിലേക്ക് 
വായുവിമാനമിറങ്ങിക്കഴിയുമ്പോൾ 
വായൂം നിലക്കും പ്രവാസികള്ക്ക് .
ചുട്ടുപൊള്ളുന്ന ചൂടിലും സൗഹൃദം 
ചുറ്റിലും തീക്കനലേല്ക്കും മെല്ലേ .
ഇക്കാമയും വർക്കുപെർമിറ്റുമായി-
ട്ടിത്തിരി സന്തോഷം നേടുന്നേരം 

മാസംകഴിയുമ്പോ,മോഹാം മറഞ്ഞു 
പൊരിവെയിൽജന്മംതുലച്ചതോർത്തു .
കടലുകൾ താണ്ടിയീ മരുഭൂമിയിന്നു 
നരകജന്മത്തിന്റെ വ്യാധി നൽകി .
നാട്ടിലുംവീട്ടിലു മുള്ളവർക്കായിട്ടും 
ദുരിതക്കയത്തിലുമെന്നും പ്രവാസി 
മനമുരുകി വേദനയോക്കെസ്സഹിച്ചു 
പുതുപുലരി പുത്തൻ സ്വപ്നം നെയ്തു 
കിട്ടുന്നതോക്കെയയച്ചു പ്രവാസി 
കിട്ടാക്കടങ്ങളും പേരിലാക്കും .
ഒടുവിൽ തിരികെനാട്ടിലെത്തുമ്പോ -
മാറാത്തവ്യാധിയിലെരിഞ്ഞു തീരും ! 
ഇന്ദു മാരാത്ത് !!

ബി ജി എൻ

ബി ജി എൻ !!
താളിയോലപ്പുരപാതയിൽ ബി ജി എൻ
താമരപുഞ്ചിരിചുണ്ടുമായ് വന്നല്ലോ .
എന്തും പറയാൻ മടിക്കാത്ത ബി ജി എൻ
എന്ത് ചൊല്ലുന്നെന്നു കാത്തു ഞാനും .
ചൊല്ലുന്ന സത്യം ദഹിക്കാത്ത നാട്ടിൽ
കേൾക്കുതേറേയും പ്രണയകാവ്യം .
ദുഖത്തിൻനീരും,ചവർപ്പും,പുളിയുമായ്
പച്ചയായ് മധുരം വിളമ്പിത്തരും .
മന്ദഹാസത്തിലും വിളയിച്ചതെത്ര
അക്ഷരക്കൂട്ടിൻ കനലുകൾ നീയും .
മിഴിവുകൾ നല്കുന്ന തീക്കനൽ കവിതകൾ
മിഴിവായി ലോകസമക്ഷത്തിനും .
നന്മകൾ പൂക്കുന്ന വന്മരമാകട്ടെ
നന്മ ഞാൻ നേരുന്നു ബി ജി എന്നേ ...!
16/09/14,

Sunday, 14 September 2014

തമസ്സു!!

തമസ്സുള്ള രാവിൽ 
വെള്ളി നക്ഷത്രം പോൽ 
മായാനിദ്രയിൽ നീ 
ആർദ്രയായ് 
വീണുമയങ്ങിടുമ്പോൾ .

എൻഹൃദയതന്ത്രികളിൽ 
നിലാവിൽ തെന്നി 
നിദ്രയിൽ വീണു നീ .

നിൻ സ്വേദകണങ്ങളിൽ 
മധു നുകരാൻ 
പൂക്കളിലെന്നപോൽ 
യെന്നെരുകിൽ വന്നെങ്കിൽ!

Friday, 12 September 2014

ബാല്യം

ബാല്യം നശിച്ചാലും ഓര്മ്മ നശിക്കില്ല ,
ഓര്മ്മ നശിച്ചാലും കൌമാരം വിടുമോ .
കൌമാരം വിട്ടാലും യൌവ്വനം പോകില്ല .
യൌവ്വനം പോയാലും വാർദ്ധക്യം മാറുമോ ?

Thursday, 11 September 2014

ചിങ്ങപ്പുലരി !!

ചിങ്ങപ്പുലരി !!
------------
തെയ്യാ തിനന്ത തിനം തിനം താരാ 
താനാ തിനന്തി തിനം തിനം താരോം....! 
=========----------==========
ആടിത്തിമർക്കണം ...കൈകൊട്ടിപ്പാടണം 
മതിമറന്നെല്ലാരുമൊത്തു പാടിൻ .......(തെയ്യാ )
പാലുപോൽ തൂവുന്ന തൂവെൾനിലാവിങ്കൽ 
പൊന്നോണപ്പുലരിയും വന്നിടുന്നേൻ .....(തെയ്യാ )
ആവണിത്തെന്നലീ,ലാർപ്പൂവിളിയുമായ് 
പാണനും,പാട്ടിയും തുയിലുണർന്നേൻ ....(തെയ്യാ )
ചിങ്ങപ്പുലരിയിൽ ചീപ്പോത്തി ദേവിയെ ,
പുള്ളുവർ വീണേലുണർത്തിടുന്നേൻ....... (തെയ്യാ )
നാട്ടിൻ പുറങ്ങളീ,ലോണത്തിമർപ്പിലും ,
ഊഞ്ഞാലിലാടിരസിച്ചിടുന്നേൻ............. (തെയ്യാ )
കൊന്നപ്പൂവിന്റെ നിറത്തിൽ മഞ്ഞക്കിളി -
യോണമുണ്ണാനായ് വിരുന്നുവന്നേൻ....... (തെയ്യാ )
ഓലപ്പന്തും കെട്ടി മൈതാന മുറ്റത്തി -
ലോണക്കളിയുമായ് സംഘമെത്തും........ (തെയ്യാ )
ഐശ്വര്യം നേരുവാനോണക്കുടയുമായ് ,
തെയ്യക്കോലത്തിലൂ,മോണത്തപ്പൻ...........(തീയ്യാ )
ഓണത്തല്ലിന്നായ് ചാണകത്തറയിലും ,
മല്ലന്മാർ കൈകോർത്തടിതുടങ്ങും....... (തെയ്യാ )
ഉത്രാടക്കാഴ്ചയിൽ നെല്ലും,പുടവയും ,
ദാനത്തിലോണസമത്വമാണേ,,.............,,(തെയ്യാ )
തിരുവോണനാളിലും കോടിയണിഞ്ഞും ,
തൂശനിലയിൽ വിരുന്നിരുന്നേൻ ...............(തെയ്യാ )
ഉണ്ടറിഞ്ഞീടണമോണത്തിൻ വിഭവങ്ങൾ ,
കേരളക്കരയുടെ സ്വന്തമാത്രേ .................(തെയ്യാ )
ഓണവില്ലും കെട്ടി തായമ്പകമേളത്തിൽ ,
വില്ലടിപ്പാട്ടുമായ് വീടുതോറും .................(തെയ്യാ )
ഓണമുണർത്താനായ് സ്വർണ്ണച്ചിറകുമായ് ,
പൊന്നോണത്തുമ്പികൾ പാറിവന്നേൻ....(തെയ്യാ)
കള്ളത്തരങ്ങളും ചതികളും ഇല്ലാത്ത -
യോർമ്മച്ചിറകിൽ പറന്നു പോകാം..........(തെയ്യാ)
ദേവൻ തറപ്പിൽ 

Wednesday, 10 September 2014

രാരിരം രാരീം രാരാരോ ...

രാരിരം..രാരീരം.. രാരാരോം ... 
രാരിരം രാരിരം രാരാരോ ... 

മുത്തേയുറങ്ങുറങ്ങൂ ,കണ്ണേ 
യെൻമാറിൽ നീയുറങ്ങൂ ....
മുത്തവും തന്നുറക്കാം,പൊന്നേ,
മുത്തിമുത്തിയുറക്കാം ...(രാരി)

താളം പിടിച്ചിടാം,ഞാൻ ,
നിന്നാലിലപ്പൂവയറിൽ ....
പൂത്തു നില്ക്കുന്നുവല്ലോ, നീ -
പൂനിലാവെന്നപോലെ..(രാരി)

സൂര്യനും,ചന്ദ്രനുംപോൽ,നീ ,
ഏഴുവർണ്ണളിൽ മിന്നും .... 
നോവാതെമുള്ളുു കൊണ്ടും,ഞാൻ 
കുത്തിട്ടേ നിൻമാറുമെല്ലേ...
നോവിക്കയില്ലഞാനും,മുത്തേ,
നോവാതെ കാത്തിടാംഞാനും.(രാരി)

ഏഴുവർണ്ണങ്ങളിൽ പീലി..,വിരി -
ചെന്നും കൊതിപ്പിക്കും നീയും ...
മുത്തിൽ കൊരുത്തിട്ടമാലേൽ ,ഞാ-
നൊട്ടിക്കിടക്കട്ടെമാറിൽ,,, (രാരി)

താമരക്കണ്ണല്ലെ മുത്തേ,യതിൽ ,

കാന്തി തുടിക്കുന്നുവല്ലോ ....
മോഹംപൊതിഞ്ഞോരു ചുണ്ടൂം,മതിൽ,  
വർണ്ണം തിളങ്ങുന്ന മാറും (രാരി)

ചാഞ്ചാടിയാടും മയിലേ ,നിൻ ,
മേനിയിൽ സംഗീതം തീർക്കും
താലോലം പാടിയുറക്കാം ,നിൻ ,
മാറും പുണർന്നിട്ടുറങ്ങാം.ഞാൻ ,
രാരി............................
ദേവൻ തറപ്പിൽ, 10/09/14,

Sunday, 7 September 2014

പോന്നോണാശംസ !

പോന്നോണാശംസ !
------------
പൊന്നോണപ്പുലരിയിൽ ,
പൊന്നരഞ്ഞാണത്തിൽ ,
ചെമ്പകചെത്തിപ്പൂ...
വർണ്ണശോഭേൽ .......!
മന്ദമായ്  വെണ്മകൾ ...
പകരുന്നു നാട്ടിൽ  ,..!
മഞ്ചാടിക്കുരുവുമായോണ-
മെത്തിയിന്ന്, സാഹോദര്യത്തിന്റെ-
യോണമെത്തി ..........!
മുക്കുറ്റിത്തുളസിയും,
തുമ്പപ്പൂ,കോളാമ്പി ,
ചെത്തി,മന്ദാരവും വെന്മനല്കി.!
ഒരു മുറിപ്പാടിന്റെയകലത്തിൽ 
നിന്ന് ഞാൻ നേരുന്നോയിരം
ആശംസകൾ   .........!
സമൃദ്ധികൾ വിളയുവാൻ ,
സൗഹൃദം വാഴുവാൻ ..............
സാഹോദര്യത്തിന്റെ,
പുണ്യം പേറാൻ .......?
ജാതിവിദ്വേഷങ്ങളൊ -
ക്കെയകറ്റുവാൻ ,
മതവൈര്യമൊക്കെയും -
തൂത്തെറിയാൻ .!
സാഹോദരങ്ങൾക്കി -
ന്നാശംസകൾ ..ഇന്നെൻ ,
സ്നേഹത്തിൻ പൂച്ചെണ്ടി -
ന്നാശംസകൾ 
പോന്നോണപ്പുലരിത -
ന്നാശംസകൾ !!!
07/09/14,
എന്റെ പ്രിയപ്പെട്ട എല്ലാവർക്കും 
എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ

Friday, 5 September 2014

ഗുരുനാഥൻ ..!

അറിവിന്റെ ജ്വാലകൾ തീക്കനലായ് നല്കുി
പകരുന്നോരാണല്ലോ ഗുരുനാഥരും ,
അണയുകയില്ലനിൻ അക്ഷരദീപങ്ങൾ
അർപ്പണബോധത്തിൻ തിരി തെളിക്കാം ! 

Tuesday, 2 September 2014

മലയാള മങ്ക

മലയാള മങ്ക തന്‍ മാദകഭംഗിയിൽ
മലര്‍ മന്ദഹാസമായ്‌ മലയാളഭാഷയും
കിളികൊഞ്ചുംനാടിൻ ഗ്രാമീണഭംഗിയിൽ
പുളിയിലക്കരമുണ്ടുമായ് മലയാളവും !

മാതൃഭാഷാ പഠനം

മാതൃഭാഷാ പഠനം പ്രവാസി മലയാളികളുടെ ആകുലതകൾ

"മാതൃഭാഷാ പഠനം പ്രവാസി മലയാളികളുടെ ആകുലതകൾ " എന്ന വിഷയത്തെ അധികരിച്ചു വാശി ഒഡീസഭവനിൽ നടന്ന പ്രബന്ധത്തിൽ കവിയും, തുഞ്ചത്തെഴുച്ചൻ സർവകലാശാലയുടെ വൈസ് ചാൻസലറുമായ കെ .ജയകുമാർ "മാതൃഭാഷയുടെ വൈകാരികവും വൈജ്ഞാനികവു"
മായപ്രാധാന്യത്തെ ഉദാഹരണങ്ങൾ സഹിതം വ്യക്തമാക്കി . കാരന്തൂരിലെ ഗ്രാമത്തിൽ നിന്ന് മലയാളം മീഡിയയിൽ പഠിച്ചുവന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ രസതന്ത്രം പിജിക്കു പഠിക്കുന്ന വിദ്ധ്യാർഥിനി സി .എൻ .ആർ റാവുവിനെ ഒരു സ്വകാര്യ സംവാദത്തിൽ അത്ഭുതപ്പെടുത്തിയത് കഥ ഓർമ്മിച്ചു പറയുകയുണ്ടായി .

രസതന്ത്രത്തെ കുറിച്ച് അവൾക്കുള്ള അവഗാഹം പ്രായത്തേയും അവളുടെ സിലബസ്സിനെയും മറി കടക്കുന്നതായിരുന്നു.അത്ഭുത പരതന്ത്രനായ റാവു അവളോട്‌ പറഞ്ഞത് ലോകത്തിലെ ഏതു സർവകലാശായിലും പഠിക്കാനുള്ള അവസരം നൽകാമെന്നതാണ് .എങ്ങനെ ഇത്രയും കാര്യങ്ങൾ വശമാക്കി എന്ന ചോദ്യത്തിന് അവളുടെ ഉത്തരം,അവളെ രസതന്ത്രം പഠിപ്പിച്ച വ്യക്തി സ്വീകരിച്ച മാതൃകയായിരുന്നു, ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി ഓരോ മൂലകങ്ങളെയും രാസപ്രവർത്തനങ്ങളെയും കുറിച്ച് മലയാളത്തിൽ  അധ്യാപകൻ പറഞ്ഞു അനുഭവിപ്പിച്ചത്കൊണ്ട് അവൾക്കു വീട്ടിൽ കുത്തിയിരുന്നു പഠിക്കേണ്ടി വന്നില്ല . ഒരു പരിചിത ലോകം പരിചയ പ്പെടുത്തി അപരിചിത ലോകത്തിന്റെ മഹാപ്രവാഹങ്ങളുടെ സങ്കേതങ്ങളുടെ  ശാസ്ത്ര ജനൽ  അദ്ധ്യാപകൻ തുറന്നുകൊടുക്കുകയായിരുന്നു....

പിന്നെയും ഒട്ടേറെ ഉദാഹരണങ്ങൾ നിരത്തി,അദ്ദേഹം മനോഹരമായ  ഒരു സായാഹ്നത്തെ മലയാള ഭാഷയുടെ കരം ഗ്രഹിച്ചുകൊണ്ട്  കവിയും ഗാനരചയിതാവുമായ കെ . ജയകുമാർ
പ്രോജ്വലമാക്കിപ്പോൾ,മുംബൈ മലയാളികൾ രണ്ടു കൈയും നീതി അത് സ്വീകരിച്ചു . ചങ്ങബു ഴയുടെ ചിലങ്കയണിഞ്ഞ കവിതയും ബഷീറിന്റെ നാടൻ ഭാഷയും ഒക്കെ അവിടെ കടന്നുവന്നു .

കേരളത്തിലെ  കുട്ടികളോട് ആശാന്റെയും,വൈലോപ്പിള്ളിയുടെയും ,ഉള്ളൂരിന്റെയും നാലുവരി കവിതകൾ ചൊല്ലാൻ മറുനാട്ടിലെ  കുട്ടികൾ പറഞ്ഞാൽ ,ഏതു ആശാൻ,ഏതു വൈലോപ്പിള്ളി യെന്നു തീീരിച്ചു  കേരളത്തിലെ കുട്ടികൾ ചോദിക്കുന്ന നിലയിലേക്ക് നമ്മുടെ മാതൃ ഭാഷയെക്കൊണ്ട്  എത്തിച്ചിരിക്കുകയാണ്  നമ്മുടെ വിദ്യാഭ്യാസം .ഇതു ഭാഷയേയും യാതൊരു മടിയുമില്ലാതെ രണ്ടു കയ്യും കൂട്ടി ഏറ്റുവാങ്ങുന്ന സാഹോര്യ സ്വഭാവമാണ്  മലയാളത്തിന്റെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി .

കടൽ എന്ന വാക്കിനു മലയാളത്തിൽ ഒട്ടേറെ പദങ്ങളുണ്ട് .അതുപോലെ രാത്രിക്കും  അങ്ങനെ വാക്കുകൾ നമുക്കു കാണാം  .എന്നാൽ  ആംഗലേയത്തിൽ വിരളമാണുതാനും . എന്നാൽ ഇത്തരം വാക്കുകൾക്കു മലയാളത്തിൽ ഒട്ടേറെ പദസമുഹം  നമുക്കുണ്ട് . ലോകത്തിലെ എല്ലാ ഭാഷയിലെ വാക്കുകൾ ഉൾകൊള്ളാൻ മലയാളത്തിനു മടിയില്ല . ഒരിക്കൽ കവിയായ അയ്യപ്പപണിക്കർ ഒരു ഡാൻസ് ട്രൂപ്പിനിട്ട പേര് സമുദ്ര എന്നായിരുന്നു .സംശയം തോന്നിയ ജയകുമാർ ചോദിച്ചു, ഈ പേരിനെന്താണ് ഇത്ര പ്രത്യേകത .പണിക്കർ മറുപടി പറഞ്ഞു സ , മുദ്ര "സദാ മുദ്ര" കാണിക്കുന്നവൾ എന്നാണു . അതാണ്‌ മലയാളം . സമുദ്രത്തിലെ തിരമാലകലെ പ്പോലെയാണ്  മലയാളം .   മലയാളം  അടങ്ങിയിരിക്കുന്നില്ല .  .ഓരോ മലയാള പദത്തിനും അതിന്റേതായ അർത്ഥമുണ്ട് . ഈ മഹാചൈതന്യങ്ങളിൽ നിന്നും ഒരു തലമുറയെ ഹ്ര്വസ്വ വീക്ഷണത്തിന്റെ പേരിൽ നാടു  കടത്തുന്നതു  മഹാപരാധമായിരിക്കുമെന്നു  ഓർമ്മപെടുത്തികൊണ്ടാണ് ജയകുമർ ഐ ഏ എസ്  പ്രസംഗം അവസാനിപ്പിച്ചതു  .
അടുത്തു തന്നെ തുഞ്ചതെഴുത്തച്ചൻ സർവകാലാശാലയുടെ ആഭിമുഖ്യത്തിൽ വരുന്ന ഓണ്‍ ലൈൻ മലയാള ഭാഷാ നിഘണ്ടുവിനെക്കുറിച്ചും ,വിദൂര കോഴ്സുകളെക്കുറിച്ചുമുള്ള പ്രഖ്യാപനങ്ങൾ തിങ്ങി നിറഞ്ഞ സദസ്സ് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത് ..

ഓണ്‍ലൈൻ മലയാള നിഘണ്ടു കേരളപ്പിറയായ നവംബർമാസത്തോടെ നിലവിൽ  വരുമെന്നും ,അതിന്റെ ഉച്ചാരണം ഇംഗ്ളീഷിൽ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു .ലോകത്തിലുള്ള മുഴുവൻ മലയാളികൾക്കും നിഘണ്ടു പ്രയോജനപ്പെടുന്ന തരത്തിലാണ്  രൂപകല്പന ചെയ്യുന്നത് ,അതുപോലെ യാതൊരു തരത്തിലുള്ള തെറ്റുകൾ വന്നു കൂടാതിരിക്കാനും പരമാവധി ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിച്ചു .ടീവിയുടെ മുമ്പിലിരുന്നും,സീരിയൽ കണ്ടും സമയം കൊല്ലുന്ന മലയാളിക്കു ,കെ .ജയകുമാർ ഐ എ എസിന്റെ  പ്രഭാഷണം ഒരു ഗോൾഡെൻ സമ്മാനമായിരുന്നു .

രാവിലെ ത്രീശൂരിൽ നിന്നും വന്ന പ്രോഫഷണം നാടക ഗ്രൂപ്പിന്റെ "തൊഴിൽ കേന്ദ്രത്തിലേക്ക് "
എന്ന നാടകവും കാണികൾക്ക് ,ഇമ്പമേറി .അവതരണത്തിലും,അഭിനയത്തിലും അധിഭാവുകത്വമില്ലാതെ അഭിനയിച്ചവർ എല്ലാം സ്ത്രീകളായിരുന്നു എന്ന പ്രത്യേകതകൂടിയുണ്ടായിരുന്നു .1946,48 ൽ നമ്പൂരി കുടുംബങ്ങളിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ സ്ത്രീകൾ തന്നെയെഴുതി സ്ത്രീകൾ തന്നെ അവതരിപ്പിക്കുകയും ചെയ്ത സ്ത്രീ ശാക്തികരണ കഥയാണ്‌  തൊഴിൽ കേന്ദ്രത്തിലേക്കു .

6.30,തോടെ അവസാനിപ്പിച്ചു ,വാശി കേരളാഹൌസിൽ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ  (എയ്‍മ )സംഘടിപ്പിച്ച,  എയ്‍മയുടെ മുൻ പ്രസിടണ്ടും ,നാടക നടനും,സംവിധായകനും എന്നതിലുപരി നല്ല ഒരു സംഘാടകനും,ഒരു മനുഷ്യ സ്നേഹിയുമായിരുന്ന  രാജൻ കടന്നപ്പള്ളിയുടെ സ്മരണികപ്രകാശനവും ,അനുസ്മരണത്തിന്റെയും  മുഖ്യാതിഥികൂടിയായിരുന്നു ശ്രീ കെ. ജയകുമാർ ഐ ഏ എസ് .നിർവഹിച്ചു .

ദേവൻ തറപ്പിൽ ,മുംബയ് .മനോധർമ്മം...!

മർത്യന്റെ മൃഗഭാവങ്ങൾ 
മാറ്റക സംസ്ക്കാരത്തിൽ 
മനോധർമ്മം മാറ്റീടിൽ ,
മാറീടുമന്നീ ലോകവും .

പൊൻവീണ...!

അമൃതലാവണ്യത്തിൻ തീരത്തിലും 
ഗ്രാമീണസൗന്ദര്യ പൊൻവീണയിൽ  
താമരത്തളിരിൽ കുളിച്ചു നിന്നീടുന്ന  ,
താരകമാണു നീ താര സുന്ദരി !!

Monday, 1 September 2014

എന്തേ നീ....?

എന്തേ നീയോടിമറഞ്ഞതെന്തേ 
ചന്ദ്രനിലാവിന്റെ ചന്തമല്ലോ ?
മഞ്ഞിൾകുളിച്ചുചേമ്പിലകൾപോലെ 
വെള്ളിക്കണംപോൽ തുടുത്തുവോ നീ