കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Thursday, 30 October 2014

മന്ദാരവും..!

പുലരിയിൽ നീയൊരു പുഷ്പ വല്ലി
മധ്യാഹ്നത്തിൽ നീ പൂനിലാവ്‌ 
സന്ധ്യയിൽ നീയൊരു ദമയന്തിയും 
സുന്ദരി നീയെന്നും മന്ദാരവും !

Wednesday, 29 October 2014

ഗുരുദേവനും,വാഗ്ഭടനും

അദ്വൈതി , .!
വാഗ്ഭടാനന്ദൻ ഒരുനാൾ 
കേട്ടല്ലോ ഗുരുസ്വാമിയിൽ !
അദ്വൈതിയായങ്ങുന്നു 
ക്ഷേത്ര പ്രതിഷ്ഠ നടത്തുമെന്തേ ?
അദ്വതിയാണ് നാമെന്നാലും ..
നമുക്കല്ലെന്നറിയുക ,,,,,!
ഭാഷണം കൊണ്ടാകില്ല ,
ഭൂഷണം വേണമതിന്നല്ലോ 
വിദ്യയില്ലാത്ത ജനത്തെ 
ദൈവചിന്തകൾനല്കിയാൽ ,
അവരും താനേ ഉയര്ന്നീടും 
സമൂഹത്തിനൊപ്പവും ..
അതിനായ് നാമിന്നു 
പ്രതിഷ്ഠ നൽകി ജനത്തിനും !!

Monday, 27 October 2014

ഉറൂബിന്റെ ദുഃഖം ,

കർണ്ണാടകം തൊട്ടു തെക്കോട്ട്‌ നോക്കിയാൽ
പെണ്ണാനടച്ചന്യ ഭാഷഘോഷിക്കയും
കർണ്ണാമൃതം ചൊല്ലും കേരള ഭാഷയെ
പിണ്ണാക്കിന് തുല്യമായിട്ട്  തള്ളിയും ...
പണ്ട് ഉറൂബിന്റെ ദുഃഖം ,

ഇന്ന് ...നമ്മുടെ ദുഃഖം !
കേരളം വിട്ടിട്ടു ഭാരതം ചുറ്റികിൽ
കഞ്ഞാനടക്കമോ ചൊല്ലുന്നു മലയാളം
കർണ്ണാമൃതം ചൊല്ലും മലയാള ഭാഷയെ
പിണ്ണാക്കിനു തുല്യം തള്ളുന്നു കേരളം 
ദേവൻ തറപ്പിൽ 

"ഉറൂബ് അനുസ്മരണവും "

"ഉറൂബ് അനുസ്മരണവും "  അക്ഷരസന്ധ്യ ,ഉദ്ഘാടനവും !!

നിരൂൽ കേരള സമാജം സംഘടിപ്പിച്ച  "ഉറൂബ് അനുസ്മരണവും "  അക്ഷരസന്ധ്യ ,ഉദ്ഘാടനവും (സാഹിത്യ ചർച്ച സംഘമവേദി )
പ്രൊഫസർ എം.എൻ ,കാരശേരി നിർവഹിച്ചു .

അക്ഷരം  

Thursday, 23 October 2014

കണ്ണീർ

കാത്തിരിപ്പിന്റെ നോവും,
സ്നേഹത്തിന്റെ ആഴവും,
കാറ്റിന്റെ ശക്തിയും
കണ്ണീരിന്റെ ഉപ്പും
അളക്കാനാവുമോ  ....?            

അമർയാത്ര

ദർശിച്ചുവന്നു നീ പുണ്യം നേടി 
ദർശന ഭാഗ്യത്തിൽ ഞാനുമിന്നു 
അക്ഷരമഞ്ചത്തോണീൽ നിന്റെ 
സഞ്ചരിച്ചല്ലോ നിന്നമർയാത്രയിൽ !!


അമർയാത്ര

ദർശിച്ചുവന്നു നീ പുണ്യം നേടി 
ദർശന ഭാഗ്യത്തിൽ ഞാനുമിന്നു 
അക്ഷരമഞ്ചത്തോണീൽ നിന്റെ 
സഞ്ചരിച്ചല്ലോ നിന്നമർയാത്രയിൽ !!
Wednesday, 22 October 2014

വജ്രവാണി ..!

വജ്രവാണി ..!
ആദിത്യ രശ്മികൾ പുല്കിലഭിച്ചോരു 
പൊന്നിൻ സരസ്വതി രാധാമണി .
മുഗ്ദ്ധമാം സംഗീത ചന്ദ്രികപ്പൂവോ നീ  
ഉഷസിന്റ രശ്മിതൻ പൂനിലാവൊ .
ചാരുത്വമേറും കളേബരത്തിൽ മുങ്ങി 
ചാലിച്ചു നൽകുന്നതക്ഷരലക്ഷ്മിയും .
സൂര്യപ്രകാശവും ചൊരിയുന്നു നിന്നിൽ 
സൂര്യനെപ്പോലെ പ്രശോഭിച്ചിടും .
അക്ഷരംകൊണ്ടു നീയമ്മാനമാടുമ്പോൾ  
അഗ്നിവർണ്ണൻ തുണയേകിടുന്നു .
അഖിലാണ്ഡംനിറയുംനിൻ കീർത്തിയെന്നും 
അഖിലേശനെന്നും തുണയായിടും .
വജ്രങ്ങളാകട്ടെ നിന്നക്ഷരക്കൂട്ടു - 
വഹ്നിയിൽ സ്ഫുടമാക്കി നൽകു നീയും 
സരസ്വതിനിന്നിൽ താരുണ്യശക്തിയായ് 
സരളമാം കവിത പ്രളയമാക്കും . 
അരുണോദയത്തിലുമരുണിമയാകുവാ -
നനുമോദനങ്ങളിൽ ആശംസയും !!       
ദേവൻ തറപ്പിൽ 22/ 10/ 14, 


വജ്രവാണി ..!


വജ്രവാണി ..!
ആദിത്യ രശ്മികൾ പുല്കിലഭിച്ചോരു 
പൊന്നിൻ സരസ്വതി രാധാമണി .
മുഗ്ദ്ധമാം സംഗീത ചന്ദ്രികപ്പൂവോ നീ  
ഉഷസിന്റ രശ്മിതൻ പൂനിലാവൊ .
ചാരുത്വമേറും കളേബരത്തിൽ മുങ്ങി 
ചാലിച്ചു നൽകുന്നതക്ഷരലക്ഷ്മിയും .
സൂര്യപ്രകാശവും ചൊരിയുന്നു നിന്നിൽ 
സൂര്യനെപ്പോലെ പ്രശോഭിച്ചിടും .
അക്ഷരംകൊണ്ടു നീയമ്മാനമാടുമ്പോൾ  
അഗ്നിവർണ്ണൻ തുണയേകിടുന്നു .
അഖിലാണ്ഡംനിറയുംനിൻ കീർത്തിയെന്നും 
അഖിലേശനെന്നും തുണയായിടും .
വജ്രങ്ങളാകട്ടെ നിന്നക്ഷരക്കൂട്ടു - 
വഹ്നിയിൽ സ്ഫുടമാക്കി നൽകു നീയും 
സരസ്വതിനിന്നിൽ താരുണ്യശക്തിയായ് 
സരളമാം കവിത പ്രളയമാക്കും . 
അരുണോദയത്തിലുമരുണിമയാകുവാ -
നനുമോദനങ്ങളിൽ ആശംസയും !!       
ദേവൻ തറപ്പിൽ 22/ 10/ 14, 


ദീപാവലിക്കാഴ്ച .

വെളിമേകിടും സ്നേഹത്തിൻ കാഴ്ചയിൽ 
വെളിച്ചമായിട്ടു ദീപാവലിക്കാഴ്ച .
ഐശ്യര്യം നല്കട്ടെ കിടപ്പാടമില്ലാത്തോർ -
ക്കൊരു നേരത്തിന്റെ ഭക്ഷണവും 
നേരുന്നു സകലർക്കും സ്നേഹത്തിൻപൂത്തിരി 
നേരുന്നുമൈശ്യര്യ ദീപാവലി !!
ദീപാവലിക്കാഴ്ച .

വെളിമേകിടും സ്നേഹത്തിൻ കാഴ്ചയിൽ 
വെളിച്ചമായിട്ടു ദീപാവലിക്കാഴ്ച .
ഐശ്യര്യം നല്കട്ടെ കിടപ്പാടമില്ലാത്തോർ -
ക്കൊരു നേരത്തിന്റെ ഭക്ഷണവും 
നേരുന്നു സകലർക്കും സ്നേഹത്തിൻപൂത്തിരി 
നേരുന്നുമൈശ്യര്യ ദീപാവലി !!

ദീപാവലി

ചുമ്മാതിരിക്കാൻ പറയെന്റെകൂട്ടരേ 
ഇല്ലെങ്കിൽ പണിയും തരൂന്ന് ചൊല്ലു 
നല്ലൊരു നാളായ ദീപാവലിക്കിന്നു 
സരസമായ് ദർശനം തന്നിടാൻചൊല്ലു 

എല്ലാവര്ക്കും ദീപാവലി ആശംസകൾ നേരുന്നു 

ചൂളയിൽ

ചൂളയിൽ വേകാതെ വേകുന്നു ഞാനിന്നു 
ജീവിതക്കൊളത്തിൽ കോമാളിവേഷം 
പാരിൽ പണിയുന്നു കോണ്ഗ്രീട്റ്റ് മേട് 
പാരിസ്ഥികൾ പരിതാപമാകുന്നു 
ജീവജാലങ്ങൾ ജലത്തിനായ്‌ കേഴുമ്പോൾ 
മാനവനൊരുനേരം തലചായ്ക്കാവാനുമായ് 
കേഴുന്ന കണ്ടിട്ടുമുരിയാടമൃഗമായി 
കണ്ണടച്ചിട്ടുമുറങ്ങുന്ന സാഹിത്യം !!
22/ 10/ 14,

Monday, 20 October 2014

സഹോദരൻ

നാടിന്റെ സ്പന്ദനം ഹൃദയത്തിലേറ്റിയ 
സഹോദരൻ നാടിൻ നായകനല്ലയോ 
നമ്മൾ മറക്കുന്നു നിർഭയം നാടിനായ് 
ചോരയും നീരുമൊഴുക്കും പ്രബുദ്ധരെ ? 

Sunday, 19 October 2014

പക

തേങ്ങലുകളിൽ നീ തീർത്ത നൊമ്പരം
വെഥകളിൽ നിന്റെ ഒടുങ്ങാത്ത പക
വെറുപ്പിൽ നീ തീർത്ത മനോഹാരിത
ആരോടു പകയെന്നുമോതു നീ പ്രിയേ 

വാർതിങ്കൾ

വാർതിങ്കൾ താലമെടുത്ത പോലല്ലയോ വെഞ്ചാമര പൂശി തൂമന്നിൻ നിലാവും നീലനിലോല്പ വസന്തര രാവിന്റെ ചെതോഹരമായി നില്പ് നീയും !!

Friday, 17 October 2014

തേജ:പുഞ്ജം

വാർതിങ്കൾ താലമെടുത്ത പോലല്ലയോ
വെഞ്ചാമരം പൂശി തൂമണ്‍ നിലാവും
നീലനിലോല്പ വസന്തര രാവിന്റെ
ചെതോഹരമായി നില്പ് നീയും

സുഗന്ധം പരത്തുന്ന തൂവെള്ളയെന്നപോൾ
തൂക്കിയ ദീപത്തിൻ ദീപ്തിപൂരം
തേജ:പുഞ്ജം മാനോകുണ്ധലഭംഗിയിൽ
ധന്യനായ് പുരുഷജന്മവും നേടി നീ

അല്ലപ്രമാദം വിരുന്നിലും ഭൂവിലും
വന്നുവല്ലോ നീ ദിവ്യമാം പാരിലും
സർവ്വസ്വരൂപനായി വന്നു ജഗത്തിലും
പാഴുറ്റതല്ല നിൻ ജന്മമത്ര

ചിത്ര വർണ്ണോജ്ജല പട്ടുവിരിപ്പലും
മെത്രയോ മിത്രവും,ബന്ധുമിത്രാദിയും
അമ്പാടിപോലുള്ള ചങ്ങാതിമാരൊത്തു
സഞ്ചരിക്കുന്നെന്നും നിൻ സുകൃതം

ചിങ്ങനിലാവിന്റെ വെള്ളിക്കൊലുസിട്ടു
തെന്നലിലാടി തിമാര്ക്കുന്നു നീയും
പൂവണിച്ചെപ്പുകൾ പൂക്കുന്ന പൂമരം
താഴവരച്ചുണ്ടിൽ വിരിയുന്നു നിന്നിലും

ചന്ദന ശീതള ചന്ദ്രിക രാവുപോൽ
സുന്ദരമാം തങ്ക നിലാവ് ചാർത്തി
മന്ദാരപൂവിന്റെ മാണിക്യമന്ദിര -
മായി നീ സുന്ദര കോമളാങ്കൻ

ദിവ്യലെതയെന്ന പോലെയുമാണല്ലോ
ചന്ദന ചാരുഷില്പത്തിന്റെ ഭംഗിയും
സ്ഫടികമായി മിന്നിത്തിളങ്ങുന്ന നീ -
യാരോമൽ ചേകവർപോൽ തിളക്കം

വാരുറ്റതൂമണം ചേർന്ന് നിനക്കെന്നും
താരുണ്യകാന്തിയിൽ ഉല്ലസിക്കെ
മന്മഥ ശില്പത്തിൽ ദീപ്തമായ് തീരട്ടേ
കന്മദകാഞ്ചന സൌന്ദര്യത്തിൽ

ആരോമൽ ചേകവർ വീരനെപ്പോലെ നീ
രാജമനോഹര കോമളാഗൻ
പ്രേമസ്വരൂപ സരസതയാപരൻ
പ്രിയസഖകാന്തൻ കോമാളഗാത്രൻ
ദേവൻ തറപ്പിൽ !! 17/10/2014, 

Thursday, 16 October 2014

അറിയുന്നു നിന്നെ

 ഞാൻ ദൂരെത്തിരുന്നു 
അറിയുന്നു നിന്നിലെ മാനവസ്നേഹത്തെ 
അറിയുന്നു ഞാനിന്നു നീ പോയ്‌ മറഞ്ഞെന്നു 
അർപ്പിച്ചുടുന്നല്ലോ ഞാൻ രക്തഹാരങ്ങൾ !!

Wednesday, 15 October 2014

ഓമനേ മാളൂ !!

ഓമനേ മാളൂ !!
യാമങ്ങളുതിരുമ്പോൾ തീർഥങ്ങളാകുന്നു 
മാളു നിൻ മിഴികളിൽ നിർവൃതിയോ .
പാതിര പൂക്കളിൽ പുളയുന്നു മിന്നലും  
ഇടിനാദം പോലേ തെളിയുന്നു പിണറും .
നയനങ്ങളിൽ പൂക്കും നിന്നിലെ കവിത 
സ്വാന്തനമാം തേരിൻ മുദ്രപുഷ്പം .
ഹൃദയത്തിലഗ്നിയായ് പടരണം വിദ്യയി -
ലധിവേഗം കടവുകൾ താണ്ടിടേണം .
ഓമനേ ബാല്യംലഭിക്കുന്നതൊന്നല്ലോ 
നേടണം പവിഴവും മുത്തുമൊക്കെ .
സൌരഭ്യം ജീവിത വീഥിയിൽ വിടരട്ടെ 
സൌഭാഗ്യ രത്നം തീർത്ഥമായിടേണം 
മൊഴിയണമഴകിൻ  കനലുകളാകട്ടെ 
മാളു നീൻ നാമം പാരില്ലെസിക്കടണം!!   
ദേവൻ തറപ്പിൽ,.16/ 10/ 14, 

വേഗപ്പൂട്ടു !!

വേഗപ്പൂട്ടു !!
ചുവപ്പു നാടയിൽക്കുടുക്കി നമ്മളെ ,
ചിരിച്ചു തള്ളുന്നു ഭരണ വർഗ്ഗവും .
അരിച്ചെടുക്കുന്ന നോട്ടിൻവോട്ടുകൊ- 
ണ്ടടിമയാക്കുന്നു ജനത്തെനാൽക്കാലി . 

കുഴിക്കരുകിലോ വളർന്നു നിന്നിടും
ചെടികളുമേറെയുറവ നീർത്തടം
തകർത്ത് പെയ്യുമ്പോൾ കുളിക്കുവാനിടം
തെറിച്ചു പായുന്നു മദം പൊട്ടി മന്ത്രി .

തിരിച്ചു കിട്ടിയാൽ വലിയൊരു ഭാഗ്യം
ഉറപ്പില്ലാതെയും പുറപ്പെടും ജനം
പറന്നുപോകുവാൻ ചിറകുണ്ടായെങ്കിൽ
സുരക്ഷിതമായി തിരികെ വന്നേനെ .

ഇരുമ്പിൻ പൂട്ടുകൊണ്ടിടുന്നുവേഗപ്പൂട്ടൊ -
ടുവിൽക്കേറുന്നല്ലവന്റെ നെഞ്ചിലും
പട പടച്ചോടി കുഴിയിൽ വീഴുമ്പോ -
ളവിടെയന്ധനായിരിക്കുന്നു ദൈവം .?
30/08/14,

Tuesday, 14 October 2014

,ശ്രീ ശങ്കരാചാര്യ


സത്യത്തിൽ എനിക്കു വളരെയധികം സന്തോഷമുണ്ട്‌ ,ഈ വർഷത്തെ ഏറ്റവും നല്ല  കവിതയ്ക്കുള്ള കവി അയ്യപ്പൻ പുരസ്ക്കാരം ശ്രീമതി രാധാമണി പരമേശ്വരന്റെ (Radhamani Parmesharan),ശ്രീ ശങ്കരാചാര്യ എന്ന കവിതയ്കകാണു ലഭിച്ചിരിക്കുന്നത് എന്ന് അറിയുന്നതിൽ .!

ആധുനികതയും ,ഉത്തരാധുനികതയുമൊക്കെ നിറഞ്ഞു നില്ക്കുമ്പോഴും ,പരമ്പരാഗത ശൈലിയിൽ നിന്ന്  അല്പം പോലും വ്യതിചലിക്കാതെ അതെ പാത പിൻതുടരുകയും എന്നാൽ കവിതകളിൽ നൂതനമായ ആശയസംവേദനകൾ സന്നിവേശിപ്പിച്ചു  സാധരണക്കാർക്കു മനസിലാകുന്നതരത്തിൽ രചിക്കുകയും അതു  ജനഹൃദയങ്ങൾ കീഴടക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് കവിതയുടെ മാത്രമല്ല ,കവിയുടേ തന്നെ വിജയമാണു .

മകളുടെ രതിയെക്കുറിച്ച് അഭിപ്രായം പറയേണ്ടത് മാതാപിതാക്കളല്ലെന്നും ,അതു മരുമകനാണെന്നും പറയുന്നത് പോലെ കവിത വിലയിരുത്തേണ്ടതു വായനകകാരാണല്ലോ .ആ നല്ല വായനയുടെ ഫലമാണ് ഇന്നു ശ്രീമതി രാധാമണി പരമേശ്വരന് ഇന്നു ഈ പുസ്ക്കാരം നേടിക്കൊടുക്കാൻ ഇടയാക്കിയതും കൂടുതൽ വായനക്കാരിൽ എത്താൻ ഇത് വഴി സാധിക്കട്ടയെന്നും ഞാൻ ആശംസിക്കുന്നു .

" ഇന്നോളം ഞാനാര്‍ജ്ജിച്ച -
  തൊന്നുമേ എന്റേതല്ല  "
ഇന്നോളം അല്ലെങ്കിൽ ഇനിയും ലഭിക്കാൻ പോകുന്നതൊന്നും  എന്റെതല്ലന്ന ആത്മബോധമാണ്  ആദ്യം മനുഷനു ഉണ്ടാവേണ്ടത് .അപ്പോൾ തന്നെ അഹന്തയെന്ന മഹാമേരു നമ്മേ വിട്ടകലും .

"എന്റെയീ ഇല്ലായ്മതന്‍
 ബോധമാണെനിക്കുള്ളില്‍......"

ഈ ഒരു ചിന്തയാണ് നമുക്കു എന്നും  വേണ്ടത് ....എന്റെ ഇല്ലായ്മ എന്താണെന്ന് ഞാൻ തിരിച്ചറിയുന്നു,ആ ബോധം എന്നും എപ്പോഴും എനിക്കുണ്ടെന്നു സംശയലേശ്യമെന്ന്യേ  ശ്രീമതി രാധാമണി പരമേശ്വരൻ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുക കൂടി ചെയ്യുന്നു ,ഇന്ന്  ആധുനിക കവിതയെഴുതുകയും അത് മനസിലാകാത്ത രീതിയിലായിരിക്കണം എന്ന് വാദിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ ,സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ ലളിതമായി പ്രതിപാതിക്കുന്ന ശ്രീമതി രാധാമണി പരമേശ്വരന്റെ കവിതകൾ എന്നും സാധാരണ ജനങ്ങളിൽ നിറഞ്ഞു നില്ക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല .

പണം കൊടുത്ത് നേടുന്നതല്ല ,പുരസ്ക്കാരങ്ങളെന്നും അതൊക്കെ കഴിവിന്റെ അടിസ്ഥാനത്തിൽ വന്നെത്തെണ്ടാതാണെന്നുമുള്ള സാമാന്യ ബോധമുള്ളവർ അറിയട്ടെ ! ആയിരക്കണക്കിന് കവിതകൾ എഴുതുകയും അത് നമുക്കൊക്കെ മുഖപുസ്തകത്തിലൂടെ പ്രാപ്യമാക്കുകയും ചെയ്ത .ഇനിയും ബഹുമതികൾ അനേകം ലഭിക്കട്ടെയെന്നും ഞാൻ ഈയവസരത്തിൽ ആശംസിക്കുന്നു .എന്റെ എല്ലാ ആശംസകളും നേരുന്നു ശ്രീമതി രാധാമണി പരമേശ്വരന്നു .ശ്രീമതി രാധാമണി പരമേശ്വരന്റെ കവിതകൾ https://www.facebook.com/Radhamaniparameswaran?fref=ts ഈ ലിങ്കിൽ വായിക്കാവുന്നതാണ്‌ )

Saturday, 11 October 2014

നീല നിലാ മിഴി !

നീലനിലാ മിഴി !
--------
നിന്നിലെ നീല മിഴികളിൽ 
നിന്നും ഊറി വീണതു ,
നീർ തുള്ളികല്ലായിരുന്നു
നിലാവിന്റെ തിളക്കമുള്ള 
ആനന്ദക്കണ്ണീരായിരുന്നു ...
നിർവൃതിയുടെ ,
രജത പാതകളിൽ ത്ധടുതിയിൽ നീ 
കാളിന്ദി തീരം തീർത്തപോൾ 
നനഞ്ഞുതിർന്ന ,കണ്ണീരല്ല ,
സ്വാന്തനത്തിന്റെ 
മുദ്രകളായിരുന്നു ....!!


Friday, 10 October 2014

തുഞ്ചൻ പറമ്പു !

തുഞ്ചൻ പറമ്പു !!!
-------------------
തുഞ്ചൻ പറമ്പിൽ മഹാമേരുവായിട്ട് 
തഞ്ചമോടേ വന്നു സർവകലാശാല 
മലയാള മഹിമയറിഞ്ഞല്ലോഭാരതം 
മലനാട്ടിലെങ്ങും വെളിച്ചമായി 
വിജ്ഞാനമേകിയും,അജ്ഞാനംമാറ്റിയും 
ശാക്തീകരിക്കുവാൻ ശാലവന്നു 
പണ്ധിതന്മാരുടെ വിജ്ഞാനബോധത്താൽ 
ശ്രേഷ്ടമാക്കീടും ഗവേഷണത്താൽ 
സർവരിലും മലയാളമെത്തിച്ചിടാൻ 
കൊച്ചു നിഘണ്ടുക്കളേറേവേണം 
മലയാള ഭാഷാപിതാവിനെയോർക്കുവാൻ 
സ്മാരകം തീർക്കുതുഞ്ചൻ പറമ്പിൽ !
ദേവൻ തറപ്പിൽ !!!
=========

ബോധി വൃക്ഷം !!

ബോധി വൃക്ഷം !!
--------------
ബോധിവൃക്ഷത്തിന്റെ ചുവട്ടിലുമാക്രമം 
ബോധം മറഞ്ഞവർ ഭീകരരൂപികൾ !
സ്വസ്ഥതയേറെ നശിപ്പിക്കും രാജ്യത്തിൽ 
സ്വത്വ ബോധങ്ങൾ മറക്കും ജനങ്ങളും !
ജന്മ രാജ്യത്തിന്റെ സമ്പൽ സമൃത്തിയെ 
തല്ലിയുടച്ചെന്നാൽ നീതി ലഭിക്കുമോ ?
ബോധം നശിച്ചതാം ഭരണ കർത്താക്കളേ 
ബോധ്യപ്പെടുത്തുവാനാരുണ്ട് നാട്ടിൽ !
ഭീകരയെങ്ങും പടരുന്ന നാട്ടിലും 
വംശിയമായധിക്ഷേപിക്കും രാഷ്ട്രിയം 
ചികിത്സ കൊടുക്കുവാൻ ബാധ്യതയുള്ളവർ 
ചികിത്സിച്ചിടുന്നതോ തൊലിപ്പുറത്തിൽ !
വംശിയ വിദ്ധേഷമേറുന്നീ രാജ്യത്തിൽ 
വംശ മുടിക്കുന്നു വാർത്തകളേറെയും !
അന്യ രാജ്യങ്ങളിൽ ദുരിതങ്ങളേറുമ്പോൾ 
കോടികൾ വാരിക്കൊടുക്കും ഭരണവും !
തൻവീട്ടുമുറ്റത്തു പട്ടിണി മരണങ്ങൾ 
ളേരുന്നകാണത്ത ഭരണപ്രമുഖന്മാർ  !
രോഖമറിഞ്ഞു ചികിത്സ കൊടുത്തെന്നാൽ 
ഭേദമായിടുമെൻ നാടിന്റെ സൗഖ്യം !
ഭാരത മക്കളെ ചിന്തിക്കു നിങ്ങളും 
ഇല്ലെങ്കിൽ ഭാരതം ചാംമ്പലായിടുമേ !
ദേവൻ തറപ്പിൽ !!
----------------
(പറ്റ്നയിലെ ബോംബു സ്പോടനത്തെക്കുറിച്ചു 
07 /07/ 13  എഴുതിയതു .പ്രസിദ്ധികരിക്കാൻ 
വൈകി )

ദേശാടന പക്ഷി

ഞാൻ എന്നും നിന്റെ 
വരവിനായ് കാത്തിരിക്കും .
നിന്റെ മാത്രം ...
ആ നെഞ്ചിൽ മുഖമര്ത്തി 
നിന്റെ  ചൂടും ചൂരും അറിയാൻ.
പക്ഷെ നീയൊരു ദേശാടന പക്ഷിയെപ്പോൾ ,
ആരുമറിയാതെ വന്നു പോകും .
നിന്നിലെ തീമഴ പെയ്യുന്ന 
നെഞ്ചിലെ തീർത്ഥം  കുടിക്കാൻ ....
എന്നാൽ നീയോ........
ആരോരുമില്ലാത്ത നേരത്തു 
ശബ്ദമില്ലാതെ മൌനത്തിൽ 
നിന്റെ വരികൾ ഇട്ടു കടന്നു പോകും .
ഒന്ന് നിന്നിലെ വാക്കുകൾ പങ്കു വക്കൂ....
നിൻടെപ്രണയ  സംഗീതം .തരു..!

പ്രണയകൊടുങ്കാറ്റു

സുഗന്ധങ്ങളുടെ 
കൊടുങ്കാറ്റാണ് 
പ്രണയം അത്    
ചിലപ്പോൾ 
എത്തുന്നത് 
മാരകമായ ദ്വേഷ്യം 
മറ്റു ചിലപ്പോൾ ,
സ്വാന്തനത്തിന്റെ ,
സ്നേഹത്തിന്റെ ,
പ്രണയത്തിന്റെ ,
വൈരാഗ്യത്തിന്റെ ,
പ്രേമത്തിന്റെ ,
.ചൂടുള്ള  മധുരമുള്ള 
ഈർപ്പമുള്ള ...
സ്വാന്തനത്തിന്റെ .
കാറ്റായി തഴുകിയെത്തും

നീ എന്റെ പ്രാണനും..!

നീയെന്ന മോഹം എന്നിൽ 
അടങ്ങാത്ത ദാഹമാണ് പ്രിയേ .
നീ എന്റെ പ്രാണന്റെ 
പ്രാണനും .............
നീയെന്റെ പൌരഷമാണ് ,
നീ എന്റെ ജീവനും 
നീ എന്റെ സുഗന്ധമാണ് ,
പ്രിയേ നീ എന്റെ 
ബലഹീനതയും ........
നിന്റെ ശബ്ദവും രോഷവും 
ഞാൻ അറിയുന്നു ....
നിന്നിലെ സ്ത്രീത്വത്തവും ,
എന്നാലും നീ എന്റെ 
മാത്രം 
എന്നിലെ പ്രണയാഗ്നി 
നിന്നിലൂടെയാണ് 
പ്രിയേ നിന്നിലൂടെയാണ് ,
നീയില്ലെങ്കിൽ ഞാനും ഇല്ല 

എന്തിനു നീ

എന്തിനാണെപ്പോഴും വിങ്ങുന്നു നിന്‍ മനം , എന്തിനാണെപ്പോഴും തേങ്ങി വിളിക്കുന്നു ! എന്തിനാണെപ്പോഴും , ചീന്തിത്തെറിക്കുന്നു ! ചിന്തകള്‍ വേലിയില്‍ കെട്ടിയിട്ടെപ്പോഴും , ഭൂതകാലത്തിനെ ചങ്ങലക്കിട്ടെക്കു !!!

സുന്ദരി നീ

എത്രമനോഹരം സുന്ദരി നീ
എത്ര ശാലീന സൗന്ദര്യം നീ
വശ്യമാനോഹര റാണിനീയും
ഗ്രാമീണ സൌഭാഗ്യമാണുനീയും

നിന്‍ മനം ,

എന്തിനാണെപ്പോഴും 
വിങ്ങുന്നു നിന്‍ മനം ,
എന്തിനാണെപ്പോഴും 
തേങ്ങി വിളിക്കുന്നു !
എന്തിനാണെപ്പോഴും ,
ചീന്തിത്തെറിക്കുന്നു !
എന്തിനാണെപ്പോഴും ,
ചിന്തകള്‍ വേലിയില്‍ 
എന്തിനാണെപ്പോഴും ,
കെട്ടിയിട്ടെപ്പോഴും ,
എന്തിനാണെപ്പോഴും ,
ഭൂതകാലത്തിനെ 
ചങ്ങലക്കിട്ടു പോട്ടി -
ക്കരയുവാൻ വെമ്പും മുത്തേ!

Thursday, 9 October 2014

മലയാളം മലയാളം

അസ്ത്രങ്ങളാകട്ടെ നിന്നക്ഷരം 
അസ്തമിക്കാത്തൊരു ചന്ദ്രോദയം,
മനസ്സിൽ തെളിക്ക വിളക്കകളായ്  
മധുരം വിരിയണം മലയാളവും 

റീത്ത് ..!

മറക്കില്ല നിന്നെ ഇനി 
മറക്കാനുമാവില്ല ഈ 
നെഞ്ചിൽ ചേര്ത്തു പോയി 
ഒടുവിൽ നീ വരുമ്പോൾ 
ഒരു റീത്ത് മായി വന്നോളു 
നിനക്ക് ചിരിക്കാൻ 
ഞാൻ പറഞ്ഞില്ലേ ,
ഞാൻ ..നിന്റെയാരാ ..?
തിരശീലക്കു പിന്നിൽ 
നില്ക്കാൻ വിധിക്കപ്പെട്ടവൻ ?ദേശാന പക്ഷി

ഞാൻ എന്നും നിന്റെ വരവിനായ് കാത്തിരിക്കും .നിന്റെ മാത്രം ...ആ നെഞ്ചിൽ മുഖമാര്ത്തി അതിന്റെ ചൂടും ചൂരും അറിയാൻ.പക്ഷെ നീയൊരു ദേശാന പക്ഷിയെപ്പോൾ ,ആരുമറിയാതെ വന്നു പോകും .നിന്നിലെ തീമഴ പെയ്യുന്ന നെഞ്ചിൽ തീ അണക്കാൻ   ....എന്നാൽ നീയോ........ആരോരുമില്ലാത്ത നേരത്തു ശബ്ദമില്ലാതെ മൌനത്തിൽ നിന്റെ വരികൾ ഇട്ടു കടന്നു പോകും .ഒന്ന് നിന്നിലെ വാക്കുകൾ പങ്കു വക്കൂ ഈ മൌനത്തിൻ മുഖം മൂടി വലിച്ചെറിയു ,,..........ഒന്നു വരൂ ........?..സംഗീതം !

ആഗ്നേയം

അഗ്നിസ്പുലിങ്കങ്ങളാകട്ടെ നിൻ വരി 
ആഗ്നേയം തീർക്കണം നിന്റെ ശബ്ദം 
അടരാട്‌  വാക്കുകൾ കൊണ്ട് നീയും 
തളരല്ലേ ചീമുട്ടയെറു വന്നാൽ ..??

Wednesday, 8 October 2014

പ്രണയതീർത്ഥം

ആറിയുന്നു നിന്നിലെ പ്രണയശക്തി -
യറിയുന്നു വരികളിൽ പ്രണയമില്ല ,
ജീവന്റെ നിഴലാണ് പ്രണയതീർത്ഥം 
കാമിനിഹൃദത്തിലാണിതല്ലോ  ?

നിന്നിൽ

മോഹിനി നിൻ സ്നിഗ്ദ്ധസംഗീതത്തിൽ -
മോഹത്തിൽ മുക്തമാകാനെക്കാവില്ല 
നിന്നിലെ തേനും നുകരുവാൻ വരുമോ 
നിന്റെയാ താരു ശിലകളിലളിയാൻ 
ഇന്നു ഞാൻ ചുംബിച്ചിടും നിറെയദരം 
ഒന്നുച്ചലിയട്ടെ  നിന്നിൽഞാനും 
നിന്നിലെ തേനൂറും ചുണ്ട് നുകരാൻ 
ഒന്ന് വരുമോ നീ പ്രാണസഖി 
ഒന്നും പറയാതെ പോകും മുത്തേ 
നിന്നെയറിയട്ടെ ഞാനുമിന്നു !!!

പന്തു

പന്തു പോലുള്ള നിൻ മുലകൾ രണ്ടും
നെഞ്ചോട്‌  ചേർത്തു ഞാൻ വച്ചിടട്ടെ ,
അതിനെ തഴുകി മുലകാംബെന്റെയു -
മദരത്തിൽ ചേർത്ത്‌  നുകർന്നിടട്ടെ !

കണ്ണുനീർ

കണ്ണുനീർ വീഴ്ത്തി നിൻ കവിതയിന്നു 
കണ്ണും നിറഞ്ഞു കവിഞ്ഞുയെന്നിൽ 
മന്നിതിലേറെയും നോവ്‌ വെച്ചെറെയും  
ഒന്നും പറയാതെ പോകുന്നതിഥികൾ 

കവിത !!

കുറു നിരക്കുന്നിലും  
കവിതകളെഴുതുവാൻ 
കരിയിലയെടുക്കുമ്പോ,
കരളുംകവര്ന്നു നീ 
പോയിടല്ലേ ??

ഓമനേ !

ഞാനെന്തു നിന്നെ വിളിക്കും ഓമനേ 
ഞാനെന്നു നിന്നെ കാണും ഓമനേ 
ഞാനെന്നു നിന്നെ അറിയും ഓമനേ 
ഞാനെന്നു നിന്നെ പുണരും ഓമനേ 

പ്രാണസഖി

പ്രാണസഖി നീയൊരു വേഴാമ്പലായ്
തരൂമോനിൻ മധുരംനുണഞ്ഞിടുവാൻ  
അറിയുന്നു ഞാനിന്നോരേകാന്ത പഥികൻ 
അറിയുന്നു നിന്നിലെ നോവുകളൊക്കെയും
അറിയുന്നു മത്സഖി നീ തീർത്ത രോമാഞ്ച -
മറിയുന്നു നിന്റെയീ പ്രണയതീർത്ഥം !

ഭൂമി ..!

എത്ര മനോഹര മാണീ ഭൂമി 
അത്രയും വന്യവുമാണു ലോകം 
ധന്യമാക്കീടണം ലോകവാസം 
ധന്യമായ്തീരട്ടേ നിന്റെസ്വപ്നം 

Tuesday, 7 October 2014

ചന്ദ്രനിലാവി

എന്തെ നീയോടിമാറഞ്ഞതെന്തേ ചന്ദ്രനിലാവിന്റെ ചന്തമല്ലോ ? മഞ്ഞിൾകുളിച്ചുചേമ്പിലകൾപോലെ വെള്ളിക്കണംപോൽ തുടുത്തുവോനീ

എകാദശി ..!

നോവിന്റെ തീരത്തേ ജാലകമാണല്ലോ 
പ്രണയത്തിൻ നോവിന്റെ മഞ്ഞു തുള്ളി 
എകാദശികളിൽ നോമ്പു നോറ്റും നമ്മൾ 
പ്രണയത്തിൻ വർണ്ണം വിടർത്തിടുന്നോ ?

തേടന്നു..!

ശുഷ്കിച്ചു ചൊല്ലിയും മിണ്ടാതെ നീ 
അർത്ഥഗർഭത്തിൽ മടങ്ങ്‌ മെന്തെ
നിന്റെ സാമീഭ്യവും തേടി ഞാനും 
നിന്നുലെ സാന്ദ്രമാം ഗന്ധമറിയും 

ജീവിതം .!

അദ്രപാളികല്ലല്ലോ ജീവിതം 
തത്ര ജീവിതമേകുവാനെന്നുമേ 
ഒന്നുമല്ല നീയറിയാതെ പോകും 
വന്യമല്ലീ സ്നേഹ,മധുപാത്രം 

പഥികൻ..!

പിണങ്ങിപ്പിരിയുവാൻ നിനക്ക് മോഹം-സഖി 
പിരിയുന്നതോർമ്പോൾ തകരുമെൻ നെഞ്ചും  
അറിയുന്നു ഞാനിന്നോരേകാന്ത പഥികൻ 
അറിയുന്നു നിന്നിലെ നോവുകളൊക്കെയും
അറിയുന്നു മത്സഖി നീ തീർത്ത രോമാഞ്ച -
മറിയുന്നു നിന്റെയീ പ്രണയ തീർത്ഥം !!

രാജ ഹംസമേ !

രാജ ഹംസമേ !
രാജ ഹംസമേ നിൻ പ്രേമതീരത്തിൽ ,
മഞ്ഞു തുള്ളിയായ് പൊഴിയുന്നു തീർത്ഥം  
നീല ജലാശായ തീർത്ഥക്കുളത്തിൽ ,
നീരാടിടുന്നുവോ സാഗരസന്ധ്യയിൽ 
നീലത്താമരത്തളിരിന്റെ ലാളന -
യേറ്റുനീ സംഗീത സല്ലാപത്തിൽ 
ചുണ്ടുകൾ ചേർത്തു സംഗമിച്ചീടുമ്പോൽ 
സന്ധ്യയിലും പെയ്യും മഞ്ഞു തുള്ളി   
നിൻ പ്രേമ,മർമ്മര നവ്യാനുരാഗത്തിൽ 
നിന്നിലെ മന്മഥൻ പറയുവോ കഥ ?
ശ്രേഷ്ഠമായ് നിൻപ്രേമ വല്ലരിപൂക്കട്ടെ, 
രാവിൻ ചെരാതിലും പൂത്തിടട്ടെ !
ദേവൻ തറപ്പിൽ .07/10/ 14, 

Monday, 6 October 2014

നുകരാൻ..!

നിൻമദാലസ്യ ചെഞ്ചോരചോരച്ചുണ്ടു 
എന്നെയും മോഹ വിവശനാക്കും 
നീയൊരു കാമാക്ഷി മത്സ്യമോഹിനി
നിന്നിലെതേനും നുകരാൻ മോഹം 
മഞ്ഞുതുള്ളിപോലോഴുകിടുംനിന്നിലെ  

സ്നേഹസ്സരസ്സിൽനീന്തുവാൻമോഹം 

തിര

കുളിരു പെയ്യുന്ന മഞ്ഞുമഴ പോലെ 
കുളിരുപകരുന്നു കടലുമിന്നു 
അലറുന്ന തിരയിൽ യാത്ര കൊതിച്ചു -
മതിലുമധുരം നുണഞ്ഞു ഞാനും!!

തിന്മ...!

എത്രമനോഹരംസാമൂഹ്യധ്വനിക -
ളത്രയും ചിന്തിച്ചു പോരുതീടണം 
സാമൂഹ്യ തിന്മകലറിയണം നാമെന്നും 
സാമൂഹ്യ ബോധവും നൽകീടണം !

Saturday, 4 October 2014

ആത്മാവിൻ ജാലകം..!

ആത്മാവിൻ ജാലകം..!
---------------
നിലാവിന്റ ചീളിൽ സ്നേഹം പൊതിഞ്ഞു 
നീർത്തുള്ളിയായി നിലാവെളിച്ചം .
കണ്ണുനീർ തുള്ളിയെ സ്നേഹിച്ചു പോയി 
കണ്മണി നീ നെയ്ത നൂൽപാലത്തിൽ .
ചാരത്തിൽ മൂടിക്കിടക്കുന്ന കനലാണ് 
പ്രേമത്തിൽ നീ തീർത്ഥ പ്രണയരാഗം .
ഏകാന്തതയുടെ തടവറയിൽ ഞാൻ 
പേറുന്നുവിരഹത്തിൻ പ്രണയ ദുഃഖം .
അരികിലെത്താതെ കൊതിപ്പിച്ചു നീയും    
അകലങ്ങളിൽ മാറി പ്രാണസഖി .
നിന്നെയറിയുവനെന്നുള്ളിൽ ദാഹം ,
നിന്നിലെ ശ്വാസ,നിശ്വാസങ്ങളും .
ആത്മാവിൻ ജാലകമാണല്ലോകണ്ണുകൾ ,
ആത്മാവു പറയുന്നു കണ്ണീർ കഥ .
പ്രാണേശ്വരി നിൻ തുടുപ്പുകൾ ഞാനും  
അറിയുന്നെൻ ഹൃദയത്തിൻ താളത്തിലും .
വയ്യേയെനിക്കിനി നിന്നെ മറക്കുവാൻ 
വയ്യെന്റെയാത്മാവുമുള്ളകാലം .
നിന്നെപ്പുണർന്നും നിന്റ ചൂടേറ്റും ഞാൻ ,
നിന്നിലെ മാസ്മരഗന്ധത്തിൽ   !


ഓസ്ക്കാർ,,!

കടലും കടന്നു നീ വാങ്ങിയോസ്ക്കാർ     
കരളായ കേരളം നെഞ്ചിലേറ്റി 
രുചിയുടെ അഴകു പടര്ത്തിപെണ്ണു 
കേരളപ്പെരുമ പടർത്തിയെങ്ങും 

അക്ഷരം

സ്വർണ്ണാക്ഷരങ്ങൾ നാവിൽക്കുറിച്ചാൽ 
പതിയില്ലവരുടെ മനസിലൊന്നും 
അക്ഷരം ഹൃദയത്തിലേറ്റണോങ്കിൽ 
നല്കണം സ്നേഹത്തിൻ തീർത്ഥമെന്നും 
നല്കണം കുരുന്നിന്റെ മനസിലെന്നും 
സദാചാരമണി മുത്തു നാവിലെന്നും ! 

കൊടുങ്കാറ്റ് .

വരുന്ന രാവിന്റെ 
പ്രളയത്തിൽ നാം, 
അശാന്തിവിതയ്ക്കുന്നു 
മനസിൽ കൊടുങ്കാറ്റ് .


രോമാഞ്ചം

നിൻചോരച്ചുണ്ടുകൾ മൊത്തിക്കുടിക്കുവാൻ ,
എൻഹൃദയ താളം തുടിക്കും പൊന്നേ .
നിൻ മൃദുല മാറിൽ മയങ്ങിക്കിടക്കുവാൻ 
നിന്നിലും രോമാഞ്ചം തീർത്തിടുവാൻ .
തീയാണു നെഞ്ചിൽ നീ ചൊല്ലും നേരം 
നിന്നെ മറക്കാനുമാവതില്ല .....!

Friday, 3 October 2014

പറുദീസ...ദേവൻ തറപ്പിൽ !

പറുദീസ...!
---------------
കൊങ്കണ്‍ടെ തീരത്തു യാത്രയിൽ ഞാൻ 
കൊങ്കണും കേരളപ്പെണ്ണുതന്നെ 
പച്ച വിരിയിട്ട നീരാടി നില്ക്കുന്ന 
പച്ച പുണർന്നെത്ര വയലേലകൾ 
കേരവൃക്ഷങ്ങളും തിങ്ങി നിൽക്കും 
കേരള നാടും തെളിഞ്ഞു വന്നു 
എങ്ങും മരങ്ങളും കാടു ,മേടും 
തിങ്ങിവിങ്ങിപ്പുണരുന്ന കാഴ്ച .
എത്ര മനോഹരമാണിതെന്നു 
ചോല്ലാനുമാവില്ലയിന്നെനിക്കും 
ഈറ്റയും കശുമാവു,തോട്ടമെല്ലാം 
ഉൾപ്പുളകത്തോടെ കണ്ടു ഞാനും .
തഴകൾ വളർന്നിട്ടു വേലികെട്ടീ
തളിര്‍ത്തങ്ങു നില്ക്കുന്നു പാടമെല്ലാം .
തളിരിട്ട വള്ളിപ്പടർപ്പുമെങ്ങും 
തളിരോടെ തലയുമുയർത്തിനില്ക്കും 
കൈത്തോടും,കൈവഴിയെങ്ങുമെങ്ങും 
കരളും കുളിർത്തല്ലോ പച്ചപ്പിലും .
എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും 
അവിടെല്ലാം കേരഫലങ്ങൾ മാത്രം 
പച്ചിലക്കുന്നുകൾ മാനം മുട്ടേ 
പച്ച വിരിച്ചും പുതച്ചു പാടം .
കേരള നാട്ടിൽ കാണാത്തതെല്ലാം 
കണ്‍കുളിർക്കെക്കണ്ടു ഞാനുമിന്നു .
കൈത്തോടു,കൈവഴി നിഴലുപോലെ 
ചെറു വഴി നിറയെയുറവകാണാം .
കണ്ണുനീർ തുള്ളിപോൽ തൂവെള്ളയിൽ .
കണ്ണാടി പോലെ പതിഞ്ഞെൻമുഖം 
വാനം തെളിഞ്ഞു ചിരിച്ചു നില്ക്കും 
തൂവെള്ളശിലയും വിരിച്ചപോലെ 
മോഹങ്ങളേറെ നശിച്ചയെന്നിൽ 
മോഹമുണർത്തുന്ന കാഴ്ചയേറെ 
ഓടിൽ പുതച്ചു നിറഞ്ഞു നില്ക്കും 
ഓമനത്തിൽ പൊതിഞ്ഞുള്ള  വീടും 
അംബര ചുംബികളായ സൗധ -
മൊന്നുമേയെങ്ങും ഞാന്‍ കണ്ടതില്ല
കേരളം മാറിയോയെന്നുമപ്പോൾ 
ഖേദിച്ചു പോയോ, ആ കാഴ്ച കണ്ട്..

Thursday, 2 October 2014

ശ്യാമ മേഘം..!

ശ്യാമ മേഘം ആഞ്ഞു പെയ്തപ്പോൾ ,
ശാമാസുന്ദര സന്ധ്യയിൽ പൂനിലാവ്‌ .
ആതുരാരാഗവിലാസത്തിൽ നീ പെയ്ത ,
ശാമാസുന്ദര നിലാവും പോഴിഞ്ഞു  !!

ഫഖീര്‍ ഗാന്ധിയും കുട്ടിയും


ഫഖീര്‍ ഗാന്ധിയും കുട്ടിയും                          
====ദേവൻ തറപ്പിൽ ====

അല്‍പ വസ്ത്രത്തില്‍ കണ്ടതും ഗാന്ധിയെ ,
ഉള്‍ഭയത്തോടെ ചോദിച്ചു കുട്ടിയും !

ബാപ്പുജിക്കെന്തേ കുപ്പായമില്ലയോ ,
ഒന്നുഞാന്‍ നാളെ കൊണ്ടെത്തരട്ടയോ ?

കുട്ടിചോദിച്ചമാത്രയിൽ ഗാന്ധിജി ,
പുഞ്ചിരിച്ചിട്ടുച്ചൊല്ലിയുമന്നേരം !

ഒന്നു പോരെന്റേ മോളെയെനിക്കിന്നു ,
രണ്ടും,നാലും മതിയാവതില്ലല്ലോ !

വേണംനാൽപതു കോടിക്കുപ്പായങ്ങള്‍ ,
വേണമത്രയും ഭാരതമക്കള്‍ക്കു !

അത്ഭുതം കൂറി കുട്ടിയുമന്നേരം ,
നിന്നൊരുനേരം ബാപ്പുജിചൊല്ലിയും !

കുപ്പായത്തിന്‍ വകയില്ലാത്താളുകള്‍ ,
ഒറ്റനേരത്തിൻ ഭക്ഷണത്തിന്നുമായ്‌ ,!

ഭിക്ഷകൊണ്ടു നടക്കുന്ന കാണുമ്പോള്‍
അര്‍ദ്ധനഗ്നനാകാതെനിക്കാവുമോ ?

ഇന്നു ബാപ്പുജി ഉണ്ടായിരുന്നെങ്കില്‍ ,
എന്തുചൊല്ലും ബാപ്പുജിയോടുനാമ്മോട്  ?
-------------=================---------
ദേവന്‍ തറപ്പില്‍
------------------------
(ഒരിക്കല്‍ അര്‍ദ്ധ നഗ്നനായി ഗാന്ധിജിയെ 
കണ്ടപ്പോള്‍ ഒരു കുട്ടി അദ്ദേഹത്തോടു
ചോദിച്ചു"ബാപ്പുജി"അങ്ങു എന്തുകൊണ്ടു 
കുപ്പായം ഇടാത്തതെന്നു ?

ഫഖീര്‍ ഗാന്ധി!!!

devantharapil
അര്‍ദ്ധനഗ്നനൻ ഫഖീര്‍ ഗാന്ധി!!!                         
====ദേവൻ തറപ്പിൽ ====

അല്‍പ വസ്ത്രത്തില്‍ കണ്ടതും ഗാന്ധിയെ ,
ഉള്‍ഭയത്തോടെ ചോദിച്ചു കുട്ടിയും !

ബാപ്പുജിക്കെന്തേ കുപ്പായ മില്ലയോ ,
ഒന്നു ഞാന്‍ നാളെ കൊണ്ടെത്തരട്ടയോ ?

കുട്ടിചോദിച്ചമാത്രയിൽ ഗാന്ധിജി ,
പുഞ്ചിരിച്ചിട്ടുച്ചൊല്ലിയുമന്നേരം !

ഒന്നു പോരെന്റേ മോളെയെനിക്കിന്നു ,
രണ്ടും,നാലും മതിയാവതില്ലല്ലോ !

വേണംനാൽപതു കോടിക്കുപ്പായങ്ങള്‍ ,
വേണമത്രയും ഭാരതമക്കള്‍ക്കു !

അത്ഭുതം കൂറി കുട്ടിയുമന്നേരം ,
നിന്നൊരുനേരം ബാപ്പുജിചൊല്ലിയും !

കുപ്പായങ്ങള്‍ക്കുംവകയില്ലാത്താളുകള്‍ ,
ഒറ്റനേരത്തിൻ ഭക്ഷണത്തിന്നുമായ്‌ ,!

ഭിക്ഷകൊണ്ടു നടക്കുന്നകാണുമ്പോള്‍
അര്‍ദ്ധനഗ്നനാകാതെനിക്കാവുമോ ??

ഇന്നു ബാപ്പുജിഉണ്ടായിരുന്നെങ്കില്‍ ,
എന്തുചൊല്ലിടും ബാപ്പുജിയോടുനാം ?
-------------=================---------
ദേവന്‍ തറപ്പില്‍
------------------------
(ഒരിക്കല്‍ അര്‍ദ്ധ നഗ്നനായി ഗാന്ധിജിയെ 
കണ്ടപ്പോള്‍ ഒരു കുട്ടി അദ്ദേഹത്തോടു
ചോദിച്ചു"ബാപ്പിജി"അങ്ങു എന്തുകൊണ്ടു 
കുപ്പായം ഇടാത്തത് ?അതു കവിതയില്‍ )

ദുഃഖസ്വന്ത്വനം,,!

നിന്നിലെ വേദനയറിയുന്നു ഞാനിന്നു 
നിൻ ദുഃഖസ്വന്ത്വനം കാലം മറച്ചിടും 
എല്ലാം മറക്കുവാനുള്ളൊരു ശക്തിയു -
മീശ്വരൻ തന്നിടട്ടെ നിനക്കെന്നെന്നും 

Wednesday, 1 October 2014

ജന്മദിനാശംസ മിനിക്കു !

ജന്മദിനാശംസ മിനിക്കു !!
----------------------
ജീവിത ധന്യമുഹൂർത്തമീ വേളയിൽ 
ധാരയായോഴുകട്ടെ പുണ്യം നിന്നിൽ 
മാനവ ജന്മമതൊന്നേയുലകിലും -
നാമതു പൂർണ്ണമാക്കീടണം കർമ്മത്തിൽ 
വൈഡൂര്യമാണല്ലോ നിന്നിലെസ്പന്ദനം 
ചന്ദനത്തിൻ ചാരുനേത്രമിഴികളും  
ഓമന പൂക്കൾ നിറഞ്ഞു നില്ക്കുന്നൊരു 
വാടാത്ത പുഷ്പമാണല്ലോ നീയും 
മുഗ്ദഭാവത്തിൽ നിറഞ്ഞു നിന്നീടുന്ന 
ഓമലേ നീയൊരു തെന്നലല്ലോ 
സിരകളിലഗ്നിപടരണം നിന്നിലും 
നിർജ്ജീവമാകാത്ത രജനയെന്നും 
അഗ്നിസ്ഫൂലിംഗത്തിൽ വിരിയട്ടെവാക്കും 
അഗ്നിയിലെരിയണ,മധർമ്മങ്ങളും 
നല്കടാം പുണ്യമുഹൂർത്തത്തിൽ ഞാനും 
ആയിരമായിരം രക്തഹാരങ്ങൾ 
നേരുന്നോരായിരം ആശംസ ഞാനും 
നേരുന്നു,മായ്യുസ്സുിനും,മപുസ്സിനായും !!
ദേവൻ തറപ്പിൽ 29/09/14 !!

ഞാൻ മെഴുകു !

ഞാൻ മെഴുകു !
-------
എരിയുന്നു മെഴുകു തിരി -
യറിയില്ലയതിനോവു -
മറിയുന്നതോന്നേ...
സ്നേഹവെട്ടം....!
നീറി വെന്തും പുകഞ്ഞും ,
വെളിച്ചം നല്കുന്നു മെഴുകു.!
സ്വയമുരുകി തീരുമ്പോ -
ളറിയുന്നു മെഴുകുതിരി 
യാത്മാഭിമാനത്തിലോ ,
സ്വയം പുളകമായി !
തീരുന്നു നിത്യം നിദ്രയിൽ .
നീറുന്നു  മെഴുകു തിരി , 
ഉരുകുന്ന ചെറുതായി -
തീരുമ്പോൾ വേദനയും 
അമരുന്നതൊടുവിൽ 
കരിന്തിരിയിൽ സകലം!
വിജയ രമേഷ് !!

നിദ്രയിൽ !

നിദ്രയിൽ !
-------
നിദ്രതൻ ചുംബനം 
തഴുകിടും നേരവും 
എത്രമേൽ പ്രണ -
യിച്ചിടുന്നു ദേവീ 
നിൻ ഗാന സന്ധ്യയി -
ലെത്തുമാസ്വാദകനായ് 
നിൻ ഗാനസരസിലെ -
യനുവാചകനായ് !!

ജന്മം പുണ്യം !

ജന്മം പുണ്യം !
---------
മാനവ ജന്മം പുണ്യമെന്നറിയുവാൻ 
മാനുഷ്യനായി ജനിച്ചീടേണം .

ജന്മമെടുക്കുന്നധികവും ഭൂമിയിൽ 
പട്ടിയും, പൂച്ച ,മൃഗങ്ങളായി .

മാനവനായി ജനിച്ചൊരു മന്നവൻ 
ക്രൂരമീ വേലകൾ കാട്ടുകില്ല .

എന്തിനാണീയൊരു ലോക വൃദ്ധദിനം 
യെന്തിനി ജന്മം മറന്നിടുന്നു .

ഇന്നു നമുക്കും പഠിക്കാം ബഹുമാന -
ത്തോടെയെതിരേല്ക്കാം സർവ്വരേയും!

ദേവൻ തറപ്പിൽ ,01/10/14,