കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Wednesday, 31 December 2014

തത്വമസി കുടുംബം !!

തത്ത്വമസി കുടുംബം ..!!
------
തത്വമസിയിൽ  തകർക്കും മുഖാമുഖം 
തച്ചനായ് കാതുകൂർപ്പിച്ചിട്ടു വിജയേട്ടൻ 
പുതുവർഷപ്പുലരിയിൽ ഹരിയേറ്റുമാനൂർ 
മണികണ്ഠന്‍,സോബിയും ഇഷ്ക്കുചേർന്നു 
മിനി,ഡിമ്പിൾ,ഗിരിജ,ഷീബദിൽഷാദജിത ,
മധുരമനോഹര സന്ധ്യയാക്കി 
ബെല്‍സികലവൂരശോകൻ,കല്ലോലി മാരും 
ബ്ലെസ്സും ഉമാദേവി തത്വമസീൽ  .
അപർണ്ണയുച്ചേ..വിളിച്ചല്ലോ ശ്രീവാര്യരെ 
ചായ പലഹാരമായിയെത്താൻ 
ചായക്കിരിക്കുന്നനേരം ഹോമർ പ്രശോഭനും  
സഞ്ജു,സഞ്ജയാഷാകുമാർ വന്നു 
കൂടെ,യിന്ദിരാ,ഷൌക്ത്,ബിജുവർമ്മ,സുഗയും  
കൊഞ്ചിയാടിവരുന്നതു കണ്ടപ്പോൾ 
ബിനുഗീതാനന്ദനുണ്ണി,വടശേരിശിബയും
സുജദേശായിക്കു മംഗളം നേർന്നു 
ഗീതാരവിന്ദ്ര,ഫിജി,ഷബീർക്കോയസലീമുമാർ 
നംബൂരിയേം കൂട്ടി മനയിലേക്കും 
ബിനുസത്യൻ,വിക്രം,ബഷീർ,രേണു,ഫ്ലോറയും 
വിജയിക്കുവാനും കവിതതീർത്തു 
സോബീസ്,സുനില്‍,മൊകേരി,പണിക്കര്‍ ചേര്‍ന്നു 
സോപ്പിട്ടു കറങ്ങുന്നു തത്വമസില്‍
ആഷ,മംഗളം,നിഷ ഡോണ മയൂരയൊക്കെ
അസ്വാസത്തില്‍ മറഞ്ഞു നില്‍പ്പൂ 
ഇസ്ബെല്‍ ഷാബീറജിതസലിം തത്വമസിയില്‍ 
സുഭാഷ്ചന്ദ്രന്‍ സുകൃതത്തിലാനെ  
സിറാജും ലിസ്സി സതീഷും കറുപ്പു കാട്ടി
വേറുപ്പെന്നു ചൊല്ലി കലിപ്പിൽക്കുറുപ്പു
ഇന്ദ്രൻ,കുമാർ,ഷിബു,ഫൈസൽപകൽക്കുറി 
പരിതിക്കുപുറത്തു വരദേശ്വരിയും 
പ്രിയയുണ്ടു പ്രിയമുള്ള കഥയുമായ് വരുവാൻ 
കേക്കേയും എംസിയോടായിക്കേണു 
സുരഭിലമാമൊരു പുതുവർഷം നേരട്ടേ 
സമാധാനനന്മതൻ പൊൻ നിലാവും 
പേരുഞാൻ ചൊല്ലി,യിന്നിവിടെ സത്യത്തിൽ 
പേരുകൾ പലതും  വിട്ടുപോയി  
നന്മകള്‍ മാത്രമായ് നിറയട്ടെ നിങ്ങളിൽ 
ധന്യമായ് തീരട്ടേ പുതുവത്സരം !!

Tuesday, 30 December 2014

ജാതിഭേദം

ജാതിഭേദം മതദ്വേഷം -
മേതുമില്ലാതെ സർവ്വരും 
സോദരത്വേന വാഴുന്ന 
മാതൃകാ സ്ഥാനമാണിത്."
           ശ്രീ നാരായണ ഗുരു !!

Monday, 29 December 2014

പുലരി..!

 

പുതു വര്‍ഷം..!!

പുതുവർഷ പുലരി
പുതു മണവാട്ടിയായ് 
പുലരട്ടേയെന്നെന്നും 
പൂപുഞ്ചിരിയിലും !!

വിവാഹ ആശംസകൾ

പതിനെട്ടു സംവത്സരങ്ങൾ നിങ്ങൾ
പതിനെട്ടു പുഷ്പം നൽകിടാംഞാൻ
പതിരുകളില്ലാത്ത ജീവിതത്തിൽ
പടികടന്നെത്തട്ടെ സൌഭാഗ്യങ്ങൾ
നേരുന്നു ഞാനിന്നുമാശംസകൾ
നേരുന്നു,മായുസു,മപുസ്സിനായും !!

Saturday, 27 December 2014

നിശാഗന്ധി

പൂക്കൾ നിറച്ചു നിൻ സ്നേഹത്തിൽ ദീപം 
പാതിരാപ്പൂക്കളിൽ പാകിനൽകാൻ 
നറുമണം പൊലിക്കുന്ന നന്മയുടെ തീരം 
വന്മരമാകട്ടെ സാഗരമായ് 
വിരിയുന്നു പൂക്കൾ ഉറവുകൾ വറ്റാതെ 
പ്രേമഗീതത്തിൽ പൊഴിച്ചീടണം 
മറയ്ക്കാതിരിക്കട്ടേ മേഘങ്ങൾ ചന്ദ്രനെ 
മായ്ക്കാതിരിക്കണം നിൻനന്മയും  
അശ്വമേധത്തിലുമാകാശ വീഥികളിൽ 
അടരാടി പോരാടാനാശംസകൾ 
സ്വപ്‌നങ്ങൾ സംഗീതപെരുമഴതീർക്കണം 
വാടാതിരിക്കട്ടെയീപ്പൂക്കളും !!
ദേവൻ തറപ്പിൽ !!

ഗ്രാമീണഭംഗി..!

മലയാള മങ്ക തന്‍ മാദകഭംഗിയിൽ 
മലര്‍ മന്ദഹാസമായ്‌ മലയാളവും 
കിളികൊഞ്ചുംനാടിൻ ഗ്രാമീണഭംഗിയിൽ 
പുളിയിലക്കരയില്‍ കേരനാടും !! 

Friday, 26 December 2014

പൂമൊട്ടു

പൂമൊട്ടു !!
വരും ജന്മം പൂമൊട്ടായ് നീ ജനിച്ചാലും
വിടരാത്ത പൂമൊട്ടതാർക്കു വേണം
വിടരുകിൽ പൂമൊട്ടിൻ ഭംഗിയേറെ -
യടരുകിൽ അരുമെയെന്നാരു ചൊല്ലും !!  


Thursday, 25 December 2014

കരുണകൾ നൽകി..!!

കരുണകൾ നൽകി കതിരുകള്‍ പാകി 
മണവാളൻ ശ്രീ യേശുനാഥൻ ,
കരുണയിലെന്നും മാനവനെല്ലാം 
സ്നേഹക്കതിരുകൾ പാകുന്നു 

മാനവ ഹൃദയമലിഞ്ഞീടാത്തൊരു 
മരമല്ലല്ലോശ്രീ യേശുദേവൻ 
കരുണകൾ നൽകാൻ മടിയില്ലാത്ത 
മനസാണല്ലോ ക്രൂശിതനു 

തുണയേകിടുക കരുണകൾ കാട്ടുക 
വരമായിട്ടും സ്നേഹിതരെ 
ആരുണോദത്തിൽ പൊങ്കതിർപുൽകാൻ 
വരുവിൻ സ്നേഹസഹോദരരേ !!

എന്റെ എന്‍റെ എല്ലാ പ്രിയപ്പെട്ടവര്ക്കും 
കൃസ്തുമസ് ,പുതു വത്സര ആശംസകൾ !!

Wednesday, 24 December 2014

പ്രകാശം !!

വെളിച്ചമുള്ളടത്തെന്തിനു
തിരികത്തിച്ചു വെക്കണം
ഇരുട്ടിലല്ലേ തിരി വേണ്ടു
പ്രകാശം ചൊരിഞീടുവാന്‍ !!

Tuesday, 23 December 2014

ശകുനന്മാർ !!

ശകുനന്മാർ !!
-------
ശകുനിമാർ നാടു ഭരിക്കും കാലം
ശകുനന്റെ കൂട്ടർക്കു നല്ല കാലം
ചാരായം വാറ്റി രസിക്കും കാലം
ചാപിള്ളയായി കുടുംബമെല്ലാം

ആധിയും വ്യാധിയും മാത്രമുള്ളേ
ആദിവാസി മരണം കേൾപ്പാനുള്ളേ
ദുഷ്ടരാം മദ്യ രാജാക്കന്മാർക്കും
ദുഷ്ടതായാലിന്നു കേര നാടും

കള്ളിൻ കടയും ചതിയും മുള്ളേ,
എള്ളോളമില്ലല്ലോ സത്യമിന്നു
വർണ്ണപ്പകിട്ടിലും മന്ത്രിമാരും
സ്വർണ്ണരഥത്തില്മേറിടുന്നു

കള്ളങ്ങൾ മാത്രം പറയും മന്ത്രി
കള്ളത്തരങ്ങളേ നാട്ടിലുള്ളു
കൊള്ളയുമുണ്ടു ചതിയുമുണ്ടു
എള്ളോളമില്ലല്ലോ സത്യമിന്നു

ശകുനിമാർ നാടു ഭരിക്കും കാലം
ശകുനന്റെ കൂട്ടർക്കു നല്ല കാലം
ചാരായം വാറ്റി രസിക്കും കാലം
ചാപിള്ളയായി കുടുംബമെല്ലാം !!


ഘർ വാപ്പാസ് !!

ഘർ വാപ്പാസോ,,??
തലയില്ല കോഴികളോ .??
--------
ശരിയേതു തെറ്റേതുമറിയില്ല നമ്മൾക്ക് 
തെറ്റിക്കിടക്കും.. ജനാധിപത്യം .
കാളകൾ മുരളുന്നു കാമം ജ്വലിപ്പിച്ചു 
ഭീതിവിതക്കുന്നോ ഭാരതത്തിൽ ..
ജനാധിപത്യത്തിന്റെ ശ്രീകോവിലുള്ളിൽ 
മതേതരം ചൊല്ലി തലയില്ലക്കോഴികൾ
കാശുകൾ നൽകിയും കൂട്ടിക്കൊടുത്തും  
ഭരണം പിടിക്കുന്ന രാഷ്ട്രിയകോമർ  
അഴിമതിയിൽ മാത്രം മുഖമുദ്രയാക്കി 
ഭരണം കയ്യാളുന്ന ജനസേവകർ .
ഹിന്ദുവും,ക്രിസ്ത്യൻ മുഹമദിയരൊക്കെ 
ഒന്നിച്ചു വാഴുന്നതല്ലൊയി നാടു 
നീതിയുമൊന്നല്ലയവകാശമൊന്നല്ല 
ഭരണം നടത്തുവാൻ ന്യൂനപക്ഷം .
അഞ്ചുവർഷത്തിലും കാണാതയെത്രയോ 
പെണ്‍കൊടികള്‍ നാട്ടിലും പതിനായിരം 
ഒറ്റക്കേസ്സിന്നും തെളിയിക്കാൻ കഴിയാത്ത 
മദ്യത്തില്‍ വാഴുന്ന കേരനാടു  
ഹിന്ദുക്കളവകാശം ചോദിച്ചു പോയാൽ 
വർഗ്ഗിയം കൊണ്ടു നിറയുമത്രേ !
ക്രിസ്ത്യൻ,മുഹമ്മദിയരൊക്കെയും പണ്ടു 
ഹിന്ദുവാണെന്നതുമോർത്തിടേണം 
ഹിന്ദുവിൽ പോയാലോ കാളകൂടം പെറ്റു 
കാളിന്ദിയാകെ വിഷം ചീറ്റുമെന്നു ..
ആർഭാടമായിട്ടും മത പരിവർത്തനം 
ആഘോഷമാക്കും ക്രിസ്ത്യൻ,മുസ്ലീം
ഭൂരി പക്ഷത്തിന്റെ വോട്ടുവാങ്ങിച്ചവർ 
ന്യൂന പക്ഷത്തിനായ് വാദിച്ചിടും 
രണ്ടു തരത്തിലും നീതിനടത്തുമ്പോലെ -
ന്തിനാണീപ്പുറം മാറിനടക്കും നാം  
ജനാധിപത്യത്തിന്റെ ശ്രീകോവിലുള്ളിൽ 
പ്രീണനം മാത്രം തലയില്ലാക്കോഴികൾ 
മാറുന്നോ നാടിൻ പരിശുദ്ധ കോടതി -
യുറക്കം നടിച്ചും സ്വസ്ഥമായ് സീറ്റിൽ 
ഉണരുക നിങ്ങളുമവകാശമറിയണ -
മവബോധം നല്കു ജനത്തിനിന്നു !!
23/ 12/ 2014,
ഞാൻ ഒരു ജാതി ഭ്രാന്തനല്ല .എന്നാൽ ഇതിനു മുമ്പും 
ഇവിടെ മത സ്പർധയും ജാതി വിവേച്ചനവും ,മത 
പരിവർത്തനവും നടന്നിരുന്നു .അന്നൊന്നും കാണി
ക്കാത്ത വീറും വാശിയും ഇന്ന് കുറെ നപുംസകങ്ങ
ളായ ജന പ്രതി നിധികൾ വാദിക്കുന്നത് ആര്ക്ക് വേ
ണ്ടിയാണു .ഇവർ ജനാധിപത്യ വാദികളല്ല .ജനാധി
പത്യ ധ്വംസകരാണ് .ജനാധിപത്യത്തിന്റെ ശ്രീവിലിൽ 
കയറി ഹിന്ദുക്കളെ തരാം തിരിച്ചു ഇല്ലായ്മ ചെയ്യാൻ 
ഈ ജന പ്രതി നിധികൾ ശ്രമിക്കുന്നു .ഇവരെ ജനം വാ
ശിയിൽ നേരിടണം .ഭാരതത്തിന്റെ സകലതും കട്ട് മു
ടിച്ച കോണ്ഗ്രസും ജനങ്ങളുടെ പാര്ട്ടിയായ കമ്മ്യൂ
ണിസ്റ്റും ചിലര്ക്കു വേണ്ടി മാത്രം നിലകൊള്ളുന്നത് 
കണ്ടു മടുത്തു പ്രിയമുള്ളവരേ .അത് കൊണ്ടാണ് 
ഇങ്ങനെ എഴുതുന്നതു ..ഞാൻ ഒരു മതത്തിനും എതിരല്ല
ഇങ്ങനെ  പക്ഷഭേദം കാണിച്ചാൽ  കമ്മ്യൂണിസ്റ്റ് ആയ ഞാൻ 
പോലും ഹിന്ദുത്വ വാദി ആയിപോകും .മറക്കരുത്  
രാഷ്ട്രിയ  നപുംസകങ്ങളെ ...... നിങ്ങൾ  നാട്ടിലെ 
ജനങ്ങളെ  കൊലക്കു കൊടുക്കരുത് ??

പ്രണയഗീത രാജൻ !!


പ്രണയഗീത രാജൻ !!
-------
പ്രണയ ഗീതങ്ങൾ ചന്ദനം ചാലിച്ചു
ഹൃദയം കൊണ്ടെഴുതി രാജരാജൻ

മധുരമാം ഗാനത്തിൽ മഴവില്ലുപാകി -
യഭിമാനമായിന്നു മലയാളത്തിൻ

ഏഴുവർണ്ണങ്ങളിൽ സ്വർണ്ണഗാനംതീർക്കു -
മീരേഴുലോകത്തിൻ രാജരാജൻ

പനിനീർ ചോലയിൽ പതിവായ് വിടരും
പാതിരാവിൽ സൂര്യനുദിച്ചപോലെ

പ്രേമ ഗീതങ്ങളിൽ കോൾമയിർ കൊള്ളും
സാഗരതീരത്തിൻ സംഗമമോ

ഉറവകൾ തേടുന്ന പ്രേമതീരത്തിലെ
കനവുകൾ തീർക്കും മഴമുഖിലോ

 ഹൃദയവിജ്ഞാനത്തിൻ കോശമായ് തമ്പി
പ്രണയ രാഗത്തിന്റെ പുഷ്പമല്ലോ !!
26/12/2014 ,നു ...!!

കേരള ഹൌസിൽ നല്കും !!മുംബായ് എഴുത്തുകാരുടെയും 
മാധ്യമ പ്രവർത്തകരുടെയും സംഘടനയായ ഫോറം ഓഫ് മീഡിയ 
അസോസിയെററ്സിന്റെ സമഗ്രസംഭാവനക്കുള്ള ഈ വര്ഷത്തെ '
ഫോമ പുരസ്‌കാരം' ശ്രീകുമാരൻ തമ്പിക്ക് നൽകുന്നതാണ് !!Friday, 19 December 2014

ഉമ്മൻ!!

ഉമ്മൻകള്ളനിന്നു നല്ലകാലം നാട്ടിൽ,
ഷാപ്പുകൾക്കു പൂരക്കാലം ,,,,,,
മന്ത്രിമാർക്കു പുട്ടടിക്കാൻ നാട്ടിൽ
കോപ്പു കൂട്ടും ഭരണക്കാരും ,,,,

ബാറു കൂട്ടിത്താറടിച്ചു കേരള ,
നാട്ടിലിന്നു കൂട്ടത്തല്ലു
കഴുത ജനങ്ങൾ വോട്ടുംനൽകി നാട്ടിൽ
പട്ടിണി മരണം മാത്രം നൽകും ....

മാഫിയകൾക്ക് നല്ല കാലം കേരള
നാട്ടിലിന്നു കോഴക്കാലം .....
മാണിക്കിന്നു ഭൂഷണകാലം തൊമ്മൻ
ചാണ്ടിക്കിന്നു ശുക്രൻവന്നേകളഭം ...!!

ഹൃദയത്തിൻ കളിത്തോട്ടിൽ നിന്നും 
കളവാണിയായിട്ടു കവിത വന്നാൽ 
കുളിരിൽ തീർത്തൊരു കളഭമല്ലോ 
കതിരിൽ പണിതൊരു തീർത്ഥമല്ലേ 

മധുരം പകരുന്നു കവിത നിന്റെ 
കരളിൽ കുളിരേകും മഞ്ഞിലയും 
നുണയുന്നു തേനൂറും കാവ്യഭംഗി 
മധുരമായ് മഞ്ഞിലും മതിമറന്നു !!Wednesday, 17 December 2014

കവിത..!!

ദുര്‍ഗന്ധമുള്ലൊരു 
കവിതയുണ്ടോ 
ചാപിള്ളയായി 
ജനിക്കുന്നുണ്ടോ 

നല്ലതും ചീത്തതു-
മെന്നൊന്നുണ്ടൊ 
ഭാഗ്യ,നിർഭാഗ്യത്തി -
കവിതയുണ്ടോ 

ആശയ പുഷ്ടി 
കുറഞ്ഞുവെങ്കിൽ 
ആശയം പോരെന്നു 
ചൊല്ലാം ദേവി ..!!

ഏ ട്ടി എം..!!


ഏ ട്ടി എം കാഡിലും തട്ടി 
മക്കൾ ഏഴെട്ടു ജന്മം കളഞ്ഞു 
ഏഴു ജന്മങ്ങളും തീർന്നാൽ 
ഇവർക്കമ്മതൻ സ്നേഹം ലഭിക്കോ .........

പണമെന്ന പിണ്ഡം 
വിഴുങ്ങി ...അത് ,
പതിരെന്നു കാണാത്ത മക്കൾ ...
അരുതെന്ന് പറയില്ല ലോകം 
അവര്ക്കതിലുണ്ട് 
പതിരിന്റെ പതിരും .....??

Tuesday, 16 December 2014

സൗഹൃദരെ !!

എഴുതുന്നതൊക്കെയും
കവിതയല്ലേ
പറയുന്നതൊക്കെയും
 സാഹിത്യവും
മെനയുന്നതൊക്കെയും
വരികളല്ലേ .....
അരുതെന്ന് പറയാമോ
സൗഹൃദയരെ 

തത്വമസി....!!

കവിത ദിനത്തിലിന്നു ,നമ്മൾ
കവിതകൾ ചൊല്ലിയാലോ
കതിരുകൾ വീഴ്തീടണം ,നമ്മൾ
കുലകൾ പറിച്ചീടണം
കലഹം തുടങ്ങും മുമ്പേ ,നമ്മൾ
കണികാണാൻ പോയിടേണം
വിജയേട്ടൻ വന്നുവല്ലോ വല്ലോം
തിന്നാനും കൊണ്ടു വന്നോ
കാപ്പിയുമായി വരുന്നു ,സുഗ
ശാപ്പാടുമായിട്ടു ശ്രീജ ,
മണികണ്ഠസ്വാമിയിന്നു ,കാലേ ,
ദീപം തെളിച്ചു പോയോ ..
ഹരിയെറ്റുമാനൂർ സാബു ,യെങ്ങോ
യാത്രയിലാണന്നറിഞ്ഞു
സഞ്ജുവും,സഞ്ജയ്സലീമു ,മങ്ങു
പാത്തും പതിങ്ങിയുണ്ടേ
അയ്യോ മറന്നു പോയേ ,ടീച്ചറും
ഗീത,യമൽ,ഡിംശ്രീജമാരും
കണ്ണുരുട്ടി നിൽക്കുന്നല്ലോ ,ദേവി
ഹരിമാർ,വർമ്മ ഷൌക്കത്തും
കലാപകാരിയാം ഹോമർ ,മുന്നിൽ
യുക്തിയും ചൊല്ലി വരുന്നു
വിക്രമ വേഷത്തിൽ വിക്രം ,പിന്നെ
പുഞ്ചിരിച്ചിട്ടു മിനിയും
പിന്നെയുമുണ്ടൊരുപാടു ,പ്രിയ
കൂട്ടുകാരായുമിവിടെ
സഞ്ചരിച്ചീടുന്നു ഞാനു ,മിന്നു
തത്വമസിലും കൂടി
വിട്ടു പോയെങ്കിൽ ക്ഷമിക്കു ,നല്ല
കൂട്ടുകാരായിട്ടിരിക്കാം
തത്വമസിയിൽ പറയാം ,നല്ല
തത്വങ്ങളൊക്കെ രചിക്കാം
യുക്തികൾ വേണം നമുക്കു ,നല്ല
യുക്തങ്ങൾ നേടാനുമാവാം
വാദം നമുക്കു നിരത്താം ,മെപ്പോം -
ശോകത്തിലാകാതെ നോക്കാം
കരളും ഞാൻ തന്നു പിരിയാം പക്ഷേ
കപടത കാട്ടാതിരുന്നാൽ
കാറ്റിൻ പുതപ്പൊന്നെടുത്തു ,ഞാനും
മൂടിപ്പുതപ്പിച്ചുറക്കാം
മാനത്തിൻ വെള്ളക്കടലാസിൽ ,നല്ല
കവിത രചിച്ചിടാമെങ്ങും
വെള്ളിടി ദേവന്‍റെ വെട്ടം ,കടം
വാങ്ങി ഞാൻ കണ്ണാടിയാക്കം
കടലിൻ തിരയേലുറക്കാം ,മേഘ -
കാറുകൾ കൊണ്ടു മറയ്ക്കാം
കാറ്റിന്‍റെ ഉഞ്ഞാലിൽ കെട്ടി ,ഞാനും
പാട്ടുകൾ പാടിയുറക്കാം
രാരിരം രാരിരം രാരോം,... തത്വ -
നാരായണന്മാരുറങ്ങു ....!!!Sunday, 14 December 2014

ഭരണവും,ധീര ജവാനും !!

ഭരണവും,ധീര ജവാനും !!
ചൂലിനിന്നു പുണ്യകാലം,..മോഡി 
ശുചിത്വ കാലപ്പൂരാഘോഷം .....
ആംആദ്മിക്കു മോശം കാലം,...മോഡി 
തട്ടിയെടുത്തുച്ചൂലും പോയി .....
കള്ളപ്പണപ്പേരും ചൊല്ലി ,...മോഡി  
വോട്ടും തേടിയധികാരത്തിൽ ....
ചാരന്മാരെ ചീത്ത വിളിച്ച,...മോഡി 
ചാടി നടക്കും വനവാസത്തിൽ...... 
അതിരുകൾ കാക്കും ജവാമാർക്കിന്നു 
അവശതമാത്രം കൈമുതലുണ്ടു .......
ചൂടും,മഞ്ഞും ഉഷ്ണം പേറി ,...ധീരർ 
ഉള്ളം കയ്യിൽ കാക്കും നമ്മേ ........
ധീരജവാന്മാർ മൃത്യുവരിക്കും,.....മോഡി 
ദക്ഷിണ നൽകും ലക്ഷം താഴേ ........
കോഴകളേറും ക്രിക്കറ്റിന്നു,.... മോഡി 
കോടികൾ നൽകിയാരാധിക്കും......
വാഗ്ദാനങ്ങൾ മറക്കുന്നല്ലോ,....മോഡി 
വാക്കു മാറി ഭരിക്കും കാലം ,......
ലോകംചുറ്റാൻ വാശിപിടിച്ചു,... മോഡി 
മോഹിക്കുന്നു മോഹം തീർക്കാൻ .....
കള്ളപ്പണം കടലിൽതള്ളി ,...മോഡി 
കപ്പം കൂട്ടി ഭരിക്കുന്നല്ലോ ......
നെഞ്ചിൽതീയും കോരി ജനങ്ങൾ,...ഇന്നു  
നീറി നടക്കും ജീവൻ നിർത്താൻ !!!
ദേവൻ തറപ്പിൽ 14/ 12/ 2014, 

സുപ്രാഭാതം !!

സുപ്രാഭാതം !!
ഉണരുമ്പോൾ തെളിനീർ
ചന്ദ്രകാന്തം പോലെ
മിന്നിത്തിളങ്ങണം
നിന്നിൽ നുണക്കുഴി.

വിരിയട്ടെ പുലരിയിൽ
നറുമണം പരത്തും
പുതു മണവാട്ടിയെപ്പോ -
ലുണരണമെൻ മുത്തു

നിൻ ചുണ്ടിലെന്നെന്നും
പുഞ്ചിരികൾ പൊഴിയേണം
നിന്നെലെ സൌരഭ്യം -
നുണയണമെന്നും  !!

Friday, 12 December 2014

മുഖപുസ്തകം !!

 മുഖപുസ്തകം !!
 മുഖ പുസ്തകത്തിന്‍ 
താളിലൂടെ 
മുഖമറിയാതെ നാം 
സംവദിക്കും ,

സ്നേഹ സംഗമ 
വിരുന്നൊരുക്കാന്‍ 
സ്നേഹിക്കുവാനൊരു 
ഇടവുമായി .

ശീലിച്ചിടുന്നു നാം 
ശീക്രമെല്ലാം 
ശീലിക്കും അതിലൂടെ 
വക്ര ബുദ്ധീം ...!!

ഉറുമ്പ് തിന്നുന്ന നീതി !!

കോമയിലെറിഞ്ഞും.
കോടതി കയറ്റീം..
കാലമാം ചേറിന്‍റെ 
പൊന്തയിലെറിഞ്ഞും 

ആസിഡൊഴുച്ചു 
ഇരുളിൻ വേലിയിൽ      
ഇരുകാലിമൃഗമായി 
തുരുമ്പും സദാചാരം 
കൊക്കയിൽ തള്ളി 
മുഹൂർത്തങ്ങൾ നോക്കി 
അറക്കുന്നുമാടിനെ -
പ്പോലെ ഇരുളിന്റെ 
മറയിൽ .....?

രുചിക്കണംനാടിൻ 
കാടത്ത വീര്യം 
പൊതിക്കണം നമ്മള്‍  
മടിക്കാതെയെന്നും  
രചിക്കണമെന്നെന്നും 
കവിതയില്‍ക്കൂടി 

പിറക്കട്ടെ നിയമം 
മറക്കില്ല നാടും 
പൊരുതി മരിക്കാം 
നാടിന്റെ നന്മയിൽ !!
12/ 12/ 14 ,

Thursday, 11 December 2014

ഉമാദേവിക്കു മംഗളം !!

ഉമാദേവിക്കു മംഗളം !!
------------------!!
തത്വമസിയുടെ കുടുമ്പ -
കൂട്ടത്തിലുള്ളതാം ദേവി
മൂന്നര ദേശകം താണ്ടി
പൊൻതൂവൽ ചാർത്തി-
നിൽപ്പൂ...........

കണ്ണും തിരുമി തിടുക്കം
ഞാനോ പടം നോക്കിയപ്പോ -
ക്കണ്ടു ഉമ,പ്രഭാദമ്പതി
പുഞ്ചിരിച്ചിട്ടു നില്പതും ,

സന്തോഷത്തിൽ തിടുക്കം
 കുറിച്ചിട്ടു ചിലതൊക്കെ
മുഖപുസ്തകത്താളിലും
പൂർണ്ണേശ്വരി ഉമക്കായി ,

മുപ്പത്തി നാലിൻ പടിയിൽ
മുന്നേറും ഉമ,പ്രഭാകരൻ
ശതകങ്ങൾ താണ്ടാൻ ഞാനും
നേരുന്നു,മായുസ്സു,മപുസ്സ്യം

ആയിരം രക്തഹാരത്താൽ
ആശ്ലേഷം നൽകിടാം ഞാനും
ആമോദമായിട്ടെന്നെന്നും
ധീർഘസുമംഗലീ ദേവിനീ !!
------------------

Wednesday, 10 December 2014

തെറ്റും,ശരിയും ..?

മാറു മറയ്ക്കാനും 
മാറിനിന്നീടാനും 
മാറ്റത്തിനായും 
കൊതിച്ചവർ നാം 

ഉറഞ്ഞു തുള്ളാനൊരു 
സരിത വന്നു 
മദ്യത്തിൽ മത്തു 
പിടിച്ചോർ നമ്മൾ 

തെറ്റും,ശരിയും 
പതിവ് പോലെ 
കക്ഷത്തിൽ വെച്ചു 
നടക്കും നമ്മൾ  !!

പ്രിയം ..!!

അറിവിലും അറിയാതെ 
അജ്ഞതേൽ മുങ്ങുമ്പോൾ 
സത്യം  വെളിച്ചത്തി -
ലിരുള് തീർക്കും ,,,,,,,,

പ്രിയതരമാകുന്നു ..                  
ശൂന്യത എവിടെയും 
ഉണ്മ തൻ നൂലിലും 
കാണുന്നു മരണവും...!!സാങ്കല്‍പ്പികം !!

സാങ്കല്പ്പികമെന്നു നാം ധരിച്ചു 
സ്വപ്നാടത്തിലൂടുഴലുന്നു നമ്മൾ 
നീ നല്കിയ മൗനവൃതങ്ങളെന്നും 
മാനുഷ്യ വിമോചന ശബ്ദമല്ലോ !!

പുതു പെണ്ണു !!

കണ്ണിമ ചിമ്മാതെ -
യാരെയും കാക്കാതെ 
പുലരിയിലെത്തും 
പുതുമണവാളനായ് 
പുതിയ പ്രഭാതത്തിൻ 
പൂത്തിരി കത്തിച്ചു 
പുതു പെണ്ണിനേപ്പോൽ 
സൂര്യനെത്തും !!    

നാനാത്വം !!

നാനത്വമിന്നു ഭാരതം കാത്തിടും      
നാനമതത്തേം വിഭജിച്ചു കൊണ്ടും 
ചൊല്ലും തത്വങ്ങളേറെയും നാട്ടിൽ 
ചൊല്ലിക്കൊടുക്കുമനീതിയല്ലോ ? 

Monday, 8 December 2014

തുമ്പത്തു തൂങ്ങി ..!!

ഞാനറിയാതെയെന്‍
പേരുമീക്കൂട്ടത്തില്‍
ചേര്‍ത്തതു വിജയിച്ചു
വിജയേട്ടന്‍ മാത്രവും.
പെട്ടെന്ന് ദേഷ്യം വരു -
ന്നോരാളാണ്.ഞാന്‍
പൊട്ടിച്ചു പോകല്ലേ
നിങ്ങളാരും....... ?
ഈ സ്നേഹകൂട്ടാകും
തത്ത്വമസിയുടെ
തുമ്പത്തു തൂങ്ങി -
നടക്കുവാൻ നിങ്ങളെ -
പ്പോലിന്നു ഞാനും
കൊതിക്കുന്നേറെ ...!!

പുലരി..!

പുലരിവന്നെത്തുമ്പോൾ
പുണരുവാൻ നിശ്വാസ -
പ്രണയത്തിൻ താളത്തിലു -
മമൃതം  പതിക്കട്ടെ ...!!

Sunday, 7 December 2014

മിഴി...!

കണ്ണും കരളും കഥ പറയുമ്പോള്‍  
കണ്ണീരിലാണെന്ന മിഴിപറയും ,
കാതും മനവും നീറും നേരത്തില്‍ 
കാല്‍ക്കല്‍ സകലം പറന്നു പോകും 

Friday, 5 December 2014

മദിക്കല്ലേ

മദിക്കല്ലേ  മാനഭംഗത്തിൽ 
രസിക്കല്ലേ മൈനവൃതത്തിൽ 
ചിരിക്കല്ലേയല്പ്പ വസ്ത്രത്തിൽ 
ഭ്രമിക്കേണ്ട ഭ്രാന്തനാകാനും !!

Thursday, 4 December 2014

നീതിസൂര്യൻ !!

നീതിസൂര്യൻ !!
നീതി ബോധത്തിന്‍റെ ആചാര്യനായൊരു  
മുന്നണി പോരാളി പോയ്‌ മറഞ്ഞു 
മലയാള നാടിന്നഭിമാന സൂര്യനാം 
മഹാത്മവ് കാലത്തിൻ തിരശീലയിൽ 
മിഥ്യയാം നീതി മിന്നും പ്രകാശത്തിൽ 
സ്വർണ്ണ വർണ്ണങ്ങൾ നിറച്ച രാജൻ 
പാരിസ്ഥിയിലും പാതിരാനേരത്തും 
പതിയിരുന്നല്ലൊയി പരമസാദ്ധ്വീ 
നീതിബോധത്തിന്‍റെ സ്വര്‍ണ്ണതളികയില്‍ 
നീതി പ്രകാശം ചൊരിഞ്ഞ ദേവൻ 
ഇരുളിൽ മറഞ്ഞല്ലിതിഹാസനായകൻ  
മിന്നുന്ന നീതി തുലാഷു നല്കി  
ആപ്രകാശത്തിന്‍റെ ഗോപുരതീരത്തി -
ലിടറിവീണല്ലൊ ചുഴിലിയെല്ലാം 
നീതിക്കും നന്മക്കും പൊരുതിയ ധീര -
പുണ്യ പ്രകാശവുമസ്തമിച്ചു 
ശതകത്തിലെത്തിയ ശക്തിമാൻ സ്വാമി 
പരശ്ശതം നീതി പ്രകാശമേകി 
നീതിബോധത്തിൻ ഹൃദയത്തുടിപ്പുമാ - 
യസ്തമിച്ചല്ലൊയ നീതിസൂര്യൻ !!
ദേവൻ തറപ്പിൽ !!
04/ 12/ 2014.

Wednesday, 3 December 2014

ആത്മരതി..!!

എന്തു പറയണം ഞാനിന്നു നിങ്ങളോ -
ടോന്നു പറയാൻ മോഹമിന്നേറെ 
അക്ഷരതീക്കനൽ തെളിക്കുവാനുമായി   
ആത്മാവിഷ്ക്കാരം നടന്നിടേണം !!

ആത്മരതിയെന്ന വിവക്ഷപോലും 
ആത്മ സംതൃപ്തി തന്നല്ലയോ ,
ആത്മരതിയെന്നു ചൊല്ലിയെങ്കിൽ 
ആത്മാവിലണയും പ്രകാശാമല്ലോ ?.

അമ്മക്കു പകരം അമ്മമാത്രം

കണ്ണീനീരിൽ കുതിർന്ന നിൻ
വരികളിലൂടെ ഞാനൊന്നു
ഒട്ടൊന്നു യാത്ര ചെയ്തപ്പോൾ
പെട്ടെന്ന് കണ്ണുകളീറനായ് .
അമ്മക്കു പകരമായൊരു
വാക്കില്ല ഭൂവിലിന്നും
നുണയുവാനമ്മ അമ്മിഞ്ഞ -
പാലിന്റെ തേൻങ്കണം
സുകൃതമായിടട്ടെ നിന്നോ -
ർമ്മതൻ തേരിലേറി -
ത്തിമർത്തിട്ടമ്മയെ -
താലോലിച്ചാശ്വസിക്കൂ
അർപ്പിച്ചിടാം ഞാനും
ആയിരം പുഷ്പ ദളത്തിൽ
പ്രണാമങ്ങളമ്മയ്ക്ക്   !!


Tuesday, 2 December 2014

കള്ളന്‍ കൃഷ്ണന്‍

കള്ളനാം കൃഷ്ണനെ കാണുമാറാകണം 
കന്യകമാരൊത്തു ലീലയാടിടെണം 
പതിനായിരത്തെട്ടില്‍ കേളിയാടിടുന്ന 
കള്ളന്റെ കൂടെയും ലീലയാടിടണം 

കാളിന്ദി തീരത്തു കേളിത്തിമര്‍ക്കുന്ന 
കൃഷ്ണൻറെചാരത്തു കന്യകമാര്‍കളും 
കണ്ണന്റെകൂടെ രമിച്ചും രസിച്ചും 
കൂടെക്കളിക്കുന്ന ഗോപികമാർകളും 

പതിനായിരത്തിൽ രസിച്ചു രമിക്കുന്ന 
പതിവൃതനല്ലാത്ത കൃഷ്ണന്റെ ചാരത്ത് 
പതുവുകൾ തെറ്റിച്ചു രതിയില്‍ രമിക്കുവാന്‍ 
തരുണിയെ,നാമൊന്നു പ്രേമിച്ചുപോയെങ്കില്‍

വാർത്തകളായല്ലൊ പത്ര,ദൃശ്യങ്ങളിൽ 
പീഡിപ്പിച്ചെന്നൊരു തീപ്പൊരിപടരും 
കേസ്സുകൾ കൂട്ടങ്ങളൊക്കെയായ് നമ്മളെ   
നാടുകടത്തും സദാചാര വാദികള്‍ ..? 

തരുണിമണികളിൽ രതിലീലയാടി -
ത്തിമർക്കുന്ന വില്ലന്‍ കണ്ണനെപൂജിക്കും 
അയ്യോയിതെന്തൊരു ലോകമാണേ 
ഇതിനെന്തുപേരു വിളിക്കണം നാം 

ഇഷ്ടത്തിലുള്ളരു പെണ്ണിനെപ്രണയിച്ചാൽ 
കഷ്ടത്തിലാക്കുന്ന നാടാണു ഭാരതം 
മട്ടുകൾ മാറിയും വട്ടൻമാരായിട്ടു 
വിശ്വാസി,യിരുതല വാളുമായെത്തും  

പതിനായിരത്തെട്ടിൻ കൂടെ നടക്കുന്ന 
കൃഷ്ണനെ കാമിക്കാൻ കൂട്ടുനിൽക്കുന്നോ -
രവരുടെ,ഭാര്യയോ,പെങ്ങളെ നോക്കിയാ -
ലവരോടിയെത്തിയരിഞ്ഞു വീഴ്ത്തും 
ദേവന്‍  തറപ്പില്‍

നീ മാത്രം ..?

ഞാൻ നിന്നെ അറിയുന്നു
എന്നെ അറിയുന്നത് നീ മാത്രം ... നീ അറിയില്ലെങ്കില്‍ എനിക്കാരും വേണ്ട
നീ എന്റെ സ്വപ്നവും സ്പന്ദനവുമാണ്... എന്നിലെ പ്രണയം തീര്‍ത്ത ഗര്‍ത്തത്തില്‍ നൊമ്പരക്കാറ്റാണ് നീ
പ്രിയേ നിനക്കു മറഞ്ഞിരിക്കാം നിനക്കു ഇരുള്‍ നിറക്കാം ,,,,,,,, എന്നാലും ,,,,
നീ എന്റെ ജീവന്റെ ജീവനാണു....നീയെന്റെ വസന്തം നീ എന്റെ തുടിപ്പുമല്ലേ ...??

Monday, 1 December 2014

കുമിളപോൽ

തീരാത്ത ദുഃഖങ്ങൾ 
പെരുമഴ തീർക്കുമ്പോൾ 
പേറുന്നു  സാമുഹ്യ -
നൊമ്പരം നെഞ്ചിലും ...

പറയുവാനാവില്ല 
നെഞ്ചും പിടയുന്നു 
പതറാതെ സ്നേഹം 
വിതച്ചു കൊയ്യൂ ...           

ചിതയിലെരിയുന്ന 
സ്വപ്നങ്ങളെല്ലാം 
ചിതലരിച്ചിട്ടപോൽ 
ചിതറി ഭൂവിൽ ...

സ്വപ്ന,സന്തോഷങ്ങൾ 
പങ്കുവെച്ചിട്ടൊരു -
നാളിൽ പിരിയുമ്പോ -
ളുരുകും നമ്മൾ .....

അറിയുക ഈ ലോക -
ജീവിത തീർത്ഥം 
നുകരുക മണിമണി -
തേൻ കണിപോലെ .....

കായലിൽ വീഴുന്ന                                    
 കല്ലിളക്കത്തിലും 
കുമിളയായ് തീരുന്നു 
മാനവൻ ജന്മവും !!