കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Thursday, 29 January 2015

മുത്താണ് മലയാളം...!!

മുത്താണ്  മലയാളം...!!
----------
പാലട വേണം പായസം വേണം
പതിവായി മലയാളിക്ക്  ,
മലയാള നാടിൻ   മധുരത്തിൻ പൊരുളെ
മുത്താണ്   മലയാളം   ഞമ്മക്ക്.....
മുത്താണ്  മലയാളം ..... (പാലട)

മലയാളം പഠിച്ചു ഉദ്യോഗം വരിച്ചു
സുൽത്താന്‍റെ ഗമയില്‍  വരാം ,
മറുനാട്ടുകാരെല്ലാം മലയാളം പാടി
മലയാളക്കരയിൽ പോകാം
ഞങ്ങളൊന്നായ്‌
പറ പറ പറന്നു പോകാം  (പാലട)

അല്ലേലും ഞമ്മക്ക്  പൊല്ലാപ്പു വേണ്ടെ
അച്ചാരമൊന്നും വേണ്ടെ
മലയാള നാടിൻ കൈത്താങ്ങു തന്നാൽ
മലയാളം പൊടിപൊടിക്കാം
ഞമ്മക്കു ....
മലയാളം പൊടിപൊടിക്കാം ..(പാലട)

ഇംഗ്ലീഷ്‌ പഠിച്ചു ഗമയിലങ്ങിരിക്കുമ്പോ-
നാടൊന്നും മറന്നെക്കല്ലേ ,ഞമ്മടെ ,,
സംസ്ക്കാരം മറന്നെക്കല്ലേ
നിങ്ങള്‍ ,,,,
മൂത്തോരെ വെറുത്തേക്കല്ലേ  (പാലട)
( ദേവൻ തറപ്പിൽ )02/ 07/ 14 

പവിഴത്തിൻ മുത്തേ ,

പാതിവിട്ടോരെൻ പവിഴത്തിൻ മുത്തേ ,
പാതിയും വിട്ടു നീ പടിയിറങ്ങി ,എന്റെ
ജീവിതവീഥിന്നും പടിയിറങ്ങി
ഇരുമെയ്യാണെങ്കിലും ജീവിതവീഥിയിൽ
കരുണാകാട്ടാതെയും നീ മറഞ്ഞു .
കണലായെരിൻ ഹൃദയത്തിൻ കോണിൽ
തണലായെനിക്കിനി നിന്നോർമ്മകൾ
വേർപെട്ടുവല്ലോ നീയാരോടും പറയാതെ
വേർതിരിചെന്തേ നീ വഴിവിട്ട്തു
ഒരു കൈത്താങ്ങായെനിക്കാരുണ്ട് മന്നി-
ലൊരുകാതം പോവാനുമാവതില്ല
ജീവിതവീഥിയിൽ താങ്ങായിരുന്നപ്പോൾ
ജീവിതഭാരമെന്തെന്നുമാറിയില്ല
ജീവിച്ചുവല്ലോ നിൻ തണലായിഞാനും
അനുരാഗസന്ധ്യയിൽ പുളകമായി
നീറുന്നു നിഴലും നിലവിളിച്ചീടുന്നെൻ
നിന്നെപ്പിരിയുവാൻ വായ്യെൻ സഖേ
കേഴുന്നു കരളും കടലിലെത്തിരപോലെ
അലയടിച്ചീടെന്നെൻ നൊമ്പരങ്ങൾ
ആധാരം വിതുമ്പുന്നു മിഴികളും തൂവുന്നു
വിറപൂണ്ടുനിൽക്കുമെൻ ഹൃദയതന്ത്രി
തമസ്സിന്റെ തേർവാഴ്ച തളിരിട്ടുമേനിയിൽ
കതിരും മുറിച്ചു വിടചൊല്ലുവാൻ
മൃതികളിൽ തെളിയുന്നു നദികളുംവഴിതെറ്റി
ഒഴുകുന്നു വിറപൂണ്ടു വിധിയുടെതീരത്തിൽ
നൊമ്പരം കൊണ്ടെൻ മിഴികൾ നിഞ്ഞു
അമ്പരന്നല്ലോ ചങ്ങാതിമാരും .
പെയ്തുതീരട്ടേ കണ്ണുനീരെന്നവർതമ്മിൽ
പെയ്തതോ ചോരയാണെന്നറിയില്ല
കണ്ണുനീർ പൊടിയുന്നു കടൽപോലെയെൻ-
മിഴികണ്ണീരിനാലോ കടലായാല്ലോ
വിടരാർന്നൊരെൻ പ്രിയനെന്നേപ്പിരിഞ്ഞു
പറയാതെ പോപോകുവാനെന്തു കാര്യം
കനൽപോലെയെരിയുന്നെന്നോർമ്മയിൽ
നീയൊരു കനലുള്ള തീർത്ഥവുമായിരുന്നു
തേങ്ങളുകലൊതുക്കാൻ കഴിയില്ലെനിക്കു
വ്യർത്ഥമായ് ബന്ധങ്ങളൊക്കെയിന്നു
നോവിന്റെ തിരകളുമാടിയുലഞ്ഞിട്ടു -
നൊംബരത്തീപ്പൊരി പാറിടുന്നു


നീയെന്‍റെ ദാഹജലം

നീയെന്റെ ദാഹ ജലമാണ് എന്റെ നേര്‍ രേഖയാണ് നീയെന്റെ ചിന്തയാണ് , നീ ഉള്ളടത്തെ എന്നെ കാണ് നീ ഇല്ലെങ്കില്‍ ഞാന്‍ വെറും ചിറകരിഞ്ഞ പക്ഷിയാണ്
നിന്റെ ബലത്തില്‍ ഞാന്‍ അഹങ്കരിക്കുന്നു . നിന്റെ സ്നേഹമെന്ന പദത്തില്‍ ഞാന്‍ ഒരു ശിശു മാത്രം
നിന്റെ ശരീരമല്ല മനസ്സാണ് എനിക്ക് വേണ്ടത് അത് നിന്റെ ശരീരമാണെന്നു ഞാന്‍ തിരിച്ചറിയുന്നു
നീ എന്നോട് ചോദിക്കുന്നു ശരീരം ഇത്ര പ്രാധാന്യമോ ? ഞാന്‍ നിന്നോട് ചോദിക്കുന്നു നീ നിന്റെ ശരീരത്തിന് സ്നേഹത്തെക്കാള്‍ വില നല്കുന്നോ,...?
എങ്കില്‍ ഞാന്‍ പറയുന്നു നീ എന്നില്‍ നിന്നും എന്തോ ഒളിക്കുന്നു നിന്റെ ശരീരം അത്രക്ക് നിനക്കു വിലപ്പെട്ടെതെങ്കില്‍ ഞാന്‍ നിനക്കു അന്യനല്ലേ .....?
എന്തേ നീ ഒന്നും പറയാത്തത് നിന്റെ തൊലി വെളുപ്പാണോ ഞാനും നീയും ഒന്നായത് ...? എന്താണ് ഈ മനസ്സ് അതിനു ശരീരം കൂടിയില്ലേ ?
നിന്നില്‍ ഞാന്‍ പ്രവേശിച്ചത്‌ നിന്റെ താല്പര്യങ്ങല്‍ - ക്കെതിരെയാണോ ? നിന്റെ മോഹങ്ങള്‍ മുരടിക്കുന്നോ? നിന്റെ അഭിഷ്ടങ്ങള്ളുടെ തലയ്ക്കു ഞാന്‍ , വാളു വെക്കുന്നോ ? എനിക്ക് നീയും നിനക്കു ഞാനും ശിശുവല്ലേ .....?
നീ എന്നെ അറിയുന്നില്ലേ ഈ നിന്റെ കാല്ക്കീഷില്‍ ഞാന്‍ എന്നിട്ടും നീ എനിക്ക് മനസ്സുകൊണ്ട് വേലിതീര്‍ത്ത്‌ . അവിടെ എനിക്ക് നീ പ്രവേശനം തന്നില്ല എന്താണ് നിന്റെ ശരീരത്തിന് ഇത്ര പ്രാധാന്യം ?
പറയാന്‍ നിനക്കാവില്ല നീ അണിഞ്ഞത് പോയ്‌ മുഖത്തിന്റെ മുഖം മൂടി ഇല്ലാത്തമതിലിന്റെ തണല്‍ കൊണ്ട് നീ എന്നെ മറയ്ക്കാന്‍ ശ്രമിക്കുന്നു !
ഒരു നിമിഷം കൊണ്ട് അലിഞ്ഞു പോകുന്ന ഈ ശരീരത്തിന് നീ എത്ര പ്രാധാന്യം നല്‍കുന്നു . എനിക്ക് നിന്നോട് അസൂയ തോന്നുന്നു .
സത്യത്തില്‍ നീ ഭാഗ്യവതിയാണ് നിന്റെ മനസിനെക്കാള്‍ നീ നിന്റെ ശരീരത്തെ സ്നേഹിക്കുന്നു നിന്റെ ശരീരത്തെ നീ ഊണിലും,ഉറക്കത്തിലും കാക്കുന്നു ഞാന്‍ എന്റെ ശരീരത്തെ സ്നേഹിച്ചില്ല ജീവിത്തിലോരിക്കല്‍ പോലും . ഞാനറിയുന്നു അതെന്റെ തെറ്റു ഇനി ഈ തെറ്റും ശരിയും ആരറിയാന്‍ .....?
നീ എന്നെ തെറ്റിദ്ധരിക്കുന്നു അല്ല തെറ്റിദ്ധരിപ്പിക്കുന്നു . നീ എനിക്ക് മാലാഖയല്ല എന്നാല്‍ നീ എനിക്ക് സ്നേഹത്തിന്റെ മാലാഖയാണ് തേജസ്‌ നിന്നില്‍ ഞാന്‍ കാണുന്നു . അത് മാലാഖയുടെ പരിശുദ്ധിയല്ല നിര്‍മ്മലമായി നീ എനിക്ക് നീട്ടിയ പരിശുദ്ധ പ്രമത്തിന്റെ പൊടിപിടിച്ചു മണ്മറഞ്ഞു കിടന്ന മേഘ കൊണ്ടുണ്ടാക്കിയ കൊങ്കാറ്റുണര്‍ത്തിയ വിങ്ങിവീര്‍പ്പു മുട്ടിനിന്ന സ്നേഹ കൊടുങ്കാറ്റ് അഴിച്ചു വിട്ടത് നീയാണ് ദേവീ നീ മാത്രം ഞാന്‍ തുടിക്കട്ടെ നീ എന്നില്‍ സ്നേഹത്തിന്റെ മിന്നല്‍ പ്രളയം തീര്‍ത്ത എന്റെ പ്രയിനിയാണ് എനിക്ക് നിന്നെ അറിയണം ?

ഉൾക്കാഴ്ച


ഉൾക്കാഴ്ച !!
---------
ഉൾക്കാഴ്ചയില്‍ തെളിയുന്നതെന്തും ഉണ്മയിലുള്ളതെന്നും ചൊല്ലിടും , വന്യമാം ലോകത്തെ കാണണമെങ്കിൽ ഉൾക്കാഴ്ച്ച തന്നെ മാനവന്നമൃതം 
ബാഹ്യസൗന്ദര്യം ദർശിക്കും കണ്ണുകള്‍ കാണുകില്ലന്തരാത്മാവിന്‍റെ നോവും തെളിമയിൽ കാണണമെങ്കിൽ കാഴ്ച അന്ധനെപ്പോലെ നാം കണ്ണടച്ചീടണം ,
ബാഹ്യനേത്രങ്ങളിൽ കാണുവാനാ- യേകാഗ്രതയിൽ നാമെത്തീടുകിൽ മിഴിയും മനവും തുറക്കണം നിത്യം ഉപബോധ മനസ്സു കണ്ടീടുമെല്ലാം
കാണുന്നതൊക്കെ സത്യമല്ലെന്നതു കാണുന്നുമെന്നും മിഴികള്‍നേരില്‍ ദർശിച്ചിടുന്ന നേർക്കാഴ്ചയൊക്കെ- സ്പർശിച്ചിടേണം മനക്കണ്ണില്‍ നാം !!

Wednesday, 28 January 2015

സ്നേഹപ്പൂക്കള്‍

അമ്മതന്‍ പാലിന്‍റെ 
ചൂരും മറക്കില്ല 
അമ്മതന്‍ സ്നേഹത്തിന്‍ 
നേരും മറക്കില്ല 
അമ്മേയെന്നു ഒന്ന് 
വിളിക്കുകില്‍ 
പിന്നെ മറക്കാം 
ആവുമോ ആ 
സ്നേഹപ്പൂക്കള്‍ 
നൊമ്പരം ?

ഹാസ്യത്തിന്‍ മുത്തു

ഹാസ്യത്തിന്‍ മുത്തുകള്‍ 
രാകി മിനുക്കിയും
വാദ്യമേളത്തിന്റെ 
ചെപ്പു തുറന്നും 
ആ കണ്ണുനീരിന്‍റെ നക്ഷത്രം 
ഇന്നിതാ വീണുടഞ്ഞല്ലോ

ആ പൊന്‍ പാത്രമിന്നു 
ആ പൊന്‍ താരകം 
നേരിന്‍റെ നനവുകള്‍ 
തീര്‍ത്തെത്ര രാവില്‍ 
മിന്നിത്തെളിഞ്ഞെന്നും 
മലയാള സിനിമയില്‍ 
ഇന്നിത ,,,,
നമ്മോടു വിട പറഞ്ഞു 

വർണ്ണ ശബളമായ് 
എത്ര തിളങ്ങിലും 
ഒരു നാളിൽ നമ്മൾ 
വിട പറഞ്ഞീടേണം 
അർപ്പിച്ചിടട്ടെ 
ആ ദിവ്യ സൂര്യനാം 
മാളയ്ക്കു ഞാനും 
രക്തഹാരത്തില്‍ 
ആദരാജ്ഞലികൾ
28/01/2015,

വീണ

ശ്രുതിയില്‍ പിഴക്കുന്ന താളമെത്ര 
വീണയില്‍ പൊട്ടുന്ന കമ്പിയെത്ര 
മധുരമായ് തീരട്ടെ നിന്‍റെസ്വപ്നം 
മഹിമയായ് മാറട്ടെ ജീവിതത്തില്‍ 

അക്ഷരതീജ്വാല

ഉണരട്ടെ നോവിന്‍റെ ശബ്ദം ഗദ്ദറില്‍ 
ഉണര്‍ത്തക രോദനം ജനത്തിലൂടെ 
മാറ്റൊളികൊള്ളട്ടെയക്ഷരതീജ്വാല    
മാറ്റണം സാമുഹ്യമുഖംമൂടിനമ്മള്‍ 

Tuesday, 27 January 2015

കിനാക്കളിൽ

നിനവുകളില്‍ 
പ്രണയം തുടിക്കും 
കനവുകളില്‍ 
കദനം നടക്കും 
ഓര്‍മ്മകളില്‍ 
സ്മരണ പുതുക്കും 
കിനാക്കളിൽ 
നൊമ്പരം മാത്രം !!

സഫിയ അജിത്‌ !!

ഒരു തുള്ളി കണ്ണുനീർ മാത്രം ഞാൻ സഫിയക്കു 
അറിയില്ലയെങ്കിലും നൽകിടട്ടെ 
ഒടുവിൽ നീയാത്ര പറയാതെ പോയപ്പോൾ 
ഒരു പാടുപേരും വീഴ്ത്തി കണ്ണീർ 
ഒരായിരം രക്തഹാരങ്ങൾ  വെയ്ക്കട്ടെ  
ഒരുപാടശരണർ നാമത്തിലും 
അർപ്പിച്ചിടട്ടെ ഞാനായിരം പുഷ്പങ്ങൾ 
അർപ്പിച്ചിടാം നിൻ കാൽച്ചുവട്ടിൽ !!   

ആശരണരായിരുന്നു പ്രവാസികളുടെ താങ്ങായിരുന്നു സഫിയ അജിത്തിന്റെ   വിയോഗത്തിൽ  എന്റെ ദുഃഖം രേഖപ്പെടുത്തുന്നു !!

Saturday, 24 January 2015

ഹരിചന്ദനം !

ഹരിചന്ദനം !!
ഹരിചന്ദനത്തിൽ ഹരിയെറ്റുമാനൂർ    
കമലദളമായ് ഹരി,കല്ലുവാതുക്കൽ ,
വിജയത്തിളക്കത്തിൽ വിജയൻ മാഷു 
വിരിമാറുകാട്ടി രാജേഷ് ശിവ ,
ഉച്ചത്തിൽ വാദിച്ചുമാദേവി വന്നു
ഉണർവിനയ് ചോക്ലേറ്റ്മായെത്തിമിനി
ഗീർവാണമോതിയും ഗീതമാരെല്ലാരും 
സൌപർണ്ണയിതളും സഞ്ജയ്മാരും
കല്ലൻ കലയുമായ് ഷീബയും,കൂട്ടരും 
പ്രാസത്തിലെത്തി പ്രശോഭനിന്നു ,
 ഇന്ദീവരത്തിലുമായിന്ദിരഇഷ്ക്കും  
ആശയിൽ ദേശം ആഷയപർണ്ണയും ,
സനാതാനം ചൊല്ലി സഞ്ജയ ശ്രേഷ്ഠര്‍
ബാഹുബലത്തിൽ ഹരികുമാറും 
കലവൂരുംവിധുവും കലവിരുതു കാട്ടി 
നന്ദു ഗിരിഷ്മാര്‍ സങ്കടത്തില്‍ 
ആത്മമിത്രത്തില്‍ അജിതസുരേഷ്കുമാര്‍ 
അന്നമായ് വന്നു ഹോമറുംകൂട്ടര്‍ 
വര്‍മ്മയിരിക്കുന്നു വാമഭാഗം 
വന്ദിച്ചുവല്ലോ സലിമുമാരും  
വസന്ത കാലത്തില്‍ ദേവിമനോജും 
വരദേശ്വരി വന്നു വരവുമായി 
ഷിബുമോന്‍  ശില്പമായൊടുവിലായി 
മന്ദസ്മിതത്തില്‍ വരുന്നുവല്ലോ 
രഘുനാഥ്‌ രാഘവന്‍ ഷൈജു ഷെല്ലും 
കളിക്കളം വിട്ടല്ലോക്കരുതിക്കൂട്ടി 
തത്വമസിയിൽ പൊങ്കാലയിടുവാനായ് 
തപ്പിത്തടഞ്ഞെത്തി കുറുപ്പുസാറും 
അഗ്നിസാക്ഷിയായ് സുഗ സിനിയും 
അഗ്രഗണ്യനായ് വിജയൻ മാഷും  
തുള്ളലിൻ താളത്തിൽ ശ്രീജവാരിയർ 
തുള്ളിപ്പിടഞ്ഞെത്തി ഡിംപിളോടി  
സ്വാഗതമോതുവാൻ ഷൗക്കത് ബഷീർ 
നർമ്മഭാവത്തില്‍ ബിനു നിർമ്മല
സകലർക്കും ബ്ലെസ്മായ്ബെൽസിയെത്തി 
സാദരം ക്ഷണവുമായ് ഇസ്ബെല്ലയും 
മരതകം ഹരി മണികണ്ഠനെത്തി 
മംഗളമോതുവാൻ മിനി മോഹനൻ !!

Friday, 23 January 2015

ആദിവാസികൾ

 മാവോയിസ്റ്റ് വേട്ടചൊല്ലി 
കോടികൾ തകർക്കുന്നു 
ആയുധങ്ങൾ ഉണ്ടുയെങ്കിൽ 
തീവ്രവാദയായി പോൽ    

പാർശ്വവല്ക്കരിച്ചതാണു  
പാവമീ ജനങ്ങളും 
പാടമെല്ലാം പീഡിപ്പിച്ചു 
ചേതനയും പോയല്ലോ  

ചൂഷണത്തിന്റിരകളായ 
ജനത്തിനെന്തു നീതി 
ആക്രമത്തിലായിപ്പോയാ-
തീവ്രവാദിയാകും 
ആശ്രയം കൊടുത്തിടേണ്ട 
സർക്കാരിന്നു തൂങ്ങി 
നിന്നിടുന്നഴിമതിയിൽ
പേര് കേട്ട് നാട്ടിൽ  
രോഗമല്ല ചൂഷിതർക്കു 
ആശ്രയങ്ങൾ നല്കു  
പദ്ധതികൾ കാട്ടി നിങ്ങൾ 
പങ്കു വെച്ചുടുന്നോ 

അഴിമതി മുങ്ങിനില്ക്കും 
മന്ത്രിമാരെതൊട്ടാൽ 
തീവ്രവാദിയായിടുന്ന-
തെങ്ങനെന്നു ചൊല്ലു 

രാഷ്ട്രിയക്കാർ കൊന്നിടും-
നിരപരാധിയെത്രെ 
മാവോയിസ്റ്റ് പേരുനല്കി 
ശിക്ഷ നൽകുമാരു ?

കോടികൾ ചിലവഴിച്ചി-
താരക്ക് വേണ്ടി വേട്ട 
മാവോയിസ്റ്റ് പേരുചൊല്ലി 
അഴിമതിയുമേറെ 

ചെറുക്കണം ജനങ്ങളെ 
ചെറുത്തു നമ്മപോകണം 
വറുത്തിടുന്ന കാറ്റിലും 
തിളച്ച രക്തമൂറ്റണം 

തോക്കിലൂടെയല്ല വേട്ട-
യാശയത്തിലായിടാം 
ആവശ്യങ്ങളൊക്കെ നല്കി 
കുടില് നിങ്ങൾ നൽകിടു 

ആദിവാസികൾക്ക്‌ വേണ്ടി 
കാടുകൾ മറന്നിടാം 
കാട്ടിലിവർ കൂരവെച്ചു 
ജീവിതം തുലച്ചിടും 

വേദനയാൽ നെഞ്ചകം-
കാർന്നിടുമ്പോളെന്തു  
മദ്യവും മയക്കിലൊക്കെ 
പെട്ടുപോകും ലോകരെ 

വിദ്യയില്ല വിത്തമില്ല 
മദ്യമുണ്ടു വേണ്ടത്ര 
സദ്യയില്ല സഭ്യമില്ല 
ചാകാരങ്ങളൊന്നുമേ 
നിലാവു

നിലാവുദിച്ചതു 
പോലെ നിന്നക്ഷരം 
നിന്ന് ചിരിക്കുന്നു 
മുത്തു മണിമായ് 
പ്രണയഭാവത്തിലും 
കനലുകൾ മിന്നി -
ത്തളികയിലേറി 
പറക്കുന്നല്ലോ !!

Wednesday, 21 January 2015

കവിതയെഴുത്ത് !!


മനസ്സില്‍ കൊള്ളും വിധത്തിൽ 
രചിക്കാം കവിതയൊക്കെ ,      
താളത്തിലെഴുതീടുമ്പോൾ 
മേളവും മനസ്സിൽ തീർക്കും !

വൃത്തത്തിലെഴുതി കവിതയാക്കാം 
തത്വങ്ങളൊക്കെ മാറ്റിനിര്‍ത്താം  
സാമുഹ്യതിന്മകളുമെഴുതുമെങ്കിൽ 
വൃത്തതത്വങ്ങലും മാറ്റിനിർത്താം!

കവിതയില്‍ കുടികൊള്ളുന്നസത്യം 
സാമുഹ്യസൗന്ദര്യം ബോധമാവാം
നേരിന്‍റെ വഴിയേ  നടക്കുമെങ്കില്‍ 
നേര്‍ന്നേരയായ് വരച്ചു വെയ്ക്കാം !

സന്ദേശമുണ്ടല്ലൊ പ്രണയത്തിലും
രചനയിൽ ഹൃദയത്തിൻ താളമല്ലേ 
ഉൾക്കൊണ്ടു കവനം നടത്തുകീടിൽ 
സന്ദേശ കാവ്യം രചിച്ചു നല്കാം !

ഗദ്യത്തിലെഴുതി ഗുരുത്വം ചേര്‍ത്താല്‍ 
സത്യത്തിലതിന്ന് മുണ്ടുസ്ഥാനം 
കാവ്യഗുണങ്ങൾ മനസിരുത്തി 
കാവ്യം രചിച്ചാൽ മനം നിറഞ്ഞു !

വൃത്ത പ്രാസങ്ങളിലുള്ള നിയമം
തത്വത്തില്‍ മാറ്റിക്കുറിച്ചിടാമേ ,
സാമുഹ്യബോധങ്ങളുള്‍ക്കൊള്ളുവാ-
നാകണം കവനത്തില്‍ നമുക്കുമെന്നും !

തെളിച്ചിടുന്നു വൃത്തത്തിന്‍ വഴിയില്‍
നടന്നു നോക്കാം പ്രിയരേ നമ്മുക്കും 
കിട്ടുന്നതോക്കെയുമെടുത്തു വെയ്ക്കാ-
മല്ലാത്തൊക്കെ കളഞ്ഞിട്ടു പോകാം !

അലങ്കാരമെന്തിന്നു കടും പിടുത്തം 
അഴകുള്ളതൊക്കെ കുറിച്ചിടാമേ  
ലംഘിച്ചിടാം പഴയ പ്രാസമൊക്കെ 
ഞെക്കിപ്പിഴിഞ്ഞും പഴുപ്പിക്കണോ ? 

വിമര്‍ശനമേറേ നടന്നിടുകിൽ 
വിരിമാറുകാട്ടിച്ചൊടിച്ചിടേണം  
ചര്‍ച്ചകൾനന്നായ് നടക്കുമെങ്കി-
ഷ്ടിക്കു കവിതകൾ കിട്ടുകില്ലേ !

സാമുഹ്യ ബോധങ്ങളില്ലാത്തതൊന്നും 
സാമുഹ്യ മനസ്സില്‍ തറക്കുകില്ല ,
ആശയം ലളിതവും ധര്‍മ്മ ബോധോം  
സന്നിവേശിച്ചാല്‍ ഹൃദയഹാരം !

ആധുനിക കവിതകളെടുത്തു നോക്കില്‍ 
ബിംബങ്ങളേറെയും ഉണ്ടല്ലതില്‍
ആശമുണ്ടേലും ഹൃയ താളബോധം 
അനുവാചകന്‍റെയാത്മാവുമില്ല !

കുത്തിക്കുറിച്ചിട്ടു പലവട്ടമായി 
വെട്ടിത്തിരുത്തിക്കുറിച്ചിടേണം  
സങ്കീർണ്ണമാണല്ലോ കവിതയെന്നും 
സങ്കല്പത്തേരിന്‍റെ സൗന്ദര്യത്തില്‍ ! 

മാസ്മര ലഹരിയിലെഴുതിടുമ്പോൾ 
മാറ്റുകൂട്ടീടാന്‍ തിരുത്തിടേണം ,
എഴുതുന്നതൊക്കെയും കളപറിച്ചു
കരുത്തുള്ളതാക്കു പദ്യമെന്നും !

സാമുഹ്യതിന്മകള്‍ തൂത്തെറിഞ്ഞീടുവാ-
നായുധമാക്കണം സാഹിത്യവും ,
മാനവൻ നൊമ്പരക്കണ്ണാടിയാണല്ലോ 
മൂല്യം വിതക്കുന്ന കവിതയെന്നും !

വിത്തൂവിതച്ചുനാം കൊയ്യുന്നതൊക്കെ
പ്രതിബദ്ധയുള്ളൊരു സൃഷ്ടിയാകാം 
സാമുഹ്യസൗന്ദര്യ ബോധമുണ്ടെങ്കിലോ   
സംസ്കാര നന്മേം പടുത്തുയർത്താം !

കവിഭാവനയെ ഹൃദയത്തിലേറ്റിടാം
കവനത്തിൽ മുറുകി രസവും നൽകാം
അളവുകോലൊക്കെ മാറ്റിവെയ്ക്കാം 
ആസ്വാദനത്തിന്റെ തേർതെളിക്കാം !


ജനാധിപത്യം

വിൽക്കുന്നു വോട്ടും വിലക്ക് വാങ്ങി 
തത്തിക്കളിക്കും ജനാധിപത്യം 
ഇരകൾ വിറക്കുന്നു പ്രോട്ടോക്കൊളിൽ 
വരകൾ വരക്കുന്നു  തോക്ക് ചൂണ്ടി !!


മാത്രകൾ .....?

പണ്ടു ,
പഴയ അടുപ്പിന്റെ 
തിളക്കത്തിൽ 
മരക്കൊംബു കത്തിച്ചു 
കരിപിടിച്ചു 
ഭക്ഷണം 
മടുക്കാതെ  

ആധുനിക 
സ്റ്റൗവിന്റെ 
കയറ്റത്തിൽ 
പഴയതു മങ്ങി ..

പണ്ട് 
തീപ്പെട്ടിക്കൊലു ,
ഇന്നു 
സ്പാർക്കിങ്ങ് 
ഓട്ടോമാറ്റിക്ക് ,
ആകെ ഒരു സുഖം ....
അടിച്ചു വാരാൻ 
ചൂലു ,
ഇന്ന് കാർപ്പെറ്റിട്ട 
മുറികളിൽ ,
പൊടിവാരൽ യന്ത്രം ,
ചൂലിനു വിശ്രമം .........

പണ്ട് ,
തുണി അലക്കുകല്ലിൽ അടിച്ചു 
കഴുകി 
പിഴിഞ്ഞു വിരിച്ചു 
അദ്വാനം ....
ഇന്നു ,
അലക്കു മിഷൻ ,
ഉണങ്ങി വെടിപ്പാക്കും 
മേലനങ്ങണ്ട ,
ഫലം 
തടിച്ചു കൊഴുത്തു 
മേദസ്  
വർദ്ധിച്ചു ,
മാത്രകൾ ഭക്ഷണം .....?

ജനാധിപത്യം ..!

വിൽക്കുന്നു വോട്ടും വിലക്ക് വാങ്ങി 
തത്തിക്കളിക്കും ജനാധിപത്യം 
ഇരകൾ വിറക്കുന്നു പ്രോട്ടോക്കൊളിൽ 
വരകൾ വരച്ചു വരുതിയിലും !!

Tuesday, 20 January 2015

ആധുനികത..!

ഇന്നു,
ആധുനികതയുടെ   
തിളക്കത്തിൽ 
മറക്കുന്ന മൌനം ,
കോർപ്പറേറ്റുകളുടെ 
മാളുകളിൽ 
രതി മൂർച്ചയാല്‍ 
നിരോധുകളുടെ 
രസതാളം ......    

ചുരുണ്ടു പോകുന്ന 
ജീവിതത്തിന്റെ 
ഭംഗി ഇവിടെ 
അവസാനിക്കുന്നു .....

അവിടെ 
ബലാത്സംഗം  
കോർപ്പറേറ്റുകളുടെ 
അവകാശം ,
ഒരു ശബ്ദം ...
സ്റ്റൗവിൽ നിന്നുള്ള 
നിലവിളി ,
ഭക്ഷണപ്പുരയിൽ 
ഇടയ്ക്ക് ,
ആരോ നിർത്തിയ 
ഒരു മൗനം ....

സ്റ്റൗവിൽ നിന്നും 
അവർ തിളപ്പിച്ചെടുത്ത 
ഭക്ഷണം 
കോർപ്പറേറ്റുകൾ 
കണ്ടു ഭയക്കുന്ന ,

പഴകിയ കൈയ്യിൽ 
തിളയ്ക്കുന്ന പാനിയം 
നിന്നു വിറയ്ക്കുന്നു 
അവർ ,
അവർ .....
നിന്നു തുള്ളുന്നു .....!!

ഈറന്‍ ഓര്‍മ്മ..!!

ഈറന്‍ ഓര്‍മ്മ..!!
--------
പെയ്തൊഴിഞ്ഞ നൊമ്പരം 
ഈറന്‍ ഓര്‍മ്മകളില്‍ മുങ്ങി 

മഞ്ഞിന്‍ പാളികളില്‍ തട്ടി 
മരവിച്ചു നില്‍ക്കുന്നവര്‍

വിങ്ങലില്‍ മിഴിതുറന്നു 
വിറങ്ങലിച്ച മനസുമായി 

നീ മറയുന്നതും കാത്തു 
ഞാനൊരു ജീവച്ഛവമായി !!

ചോരവീണമണ്ണിൽ

ചോരവീണമണ്ണിൽ നിന്നുയർന്നു വന്ന കാഹളം 
ചേദനയിൽ നീറിവീഴും  മാനവന്‍റെ രോദനം 
നോക്കുവിൻ സഖാക്കളെ മടിച്ചിടാതെ നിങ്ങളും 
ചോരനല്കി നമ്മളിന്നു വീണ്ടെടുക്കു നാടിനെ  

ആക്രമങ്ങളല്ല നാടിനാശ്രയങ്ങൾ വേണ്ടതു 
ആശയങ്ങൾ ശക്തിയായി നല്കി നമ്മളേറണം 
മാറ്റണം തുരുംബെടുത്ത ചട്ടമൊക്കെ നാടിലെ 
മാനവർക്കു ബോധനങ്ങൾ നൽകുവിൻ സഖാക്കളേ 

പുഞ്ചയെല്ലാം മണ്ണിടാതെ ഞാറുനമ്മൾ പാകണം 
പഞ്ചപുച്ചമായിടാതെ വീറു നമ്മൾ കാട്ടണം 
വാങ്ങിടല്ലെ നോക്കുകൂലി ചോരയിൽ പോതിഞ്ഞതു 
നേടിടേണം സമരവീരരക്തം നല്കി നമ്മളും 

മണ്ണിനായി പോരടിച്ചു നേടിനമ്മൾ സകലതും 
കണ്ണുനീരിൽ ചില്ലുടച്ചു തീർക്കണോ സഖാക്കളേ 
കയ്യുകൊണ്ടു നേരിടാതെ കവണിയിൽക്കൊടുക്കണം  
കഴുമരത്തിലേറ്റിടേണം കോർപ്പറേറ്റു നീതിയും 

നേടുവാൻ ജനത്തിനേറെയുണ്ടാതെന്നുമോർക്കണം 
പോരടിച്ചു വാങ്ങിടേണം മാനവൻറെ നീതിയും 
സമത്വമെന്നതല്ലെ നമ്മൾ മുന്നിലുള്ളൊരാശയം 
മരിക്കുകില്ല സതമെന്ന നീതിയും സഖാക്കളേ !!


ഈ മെയിൽ കല്യാണം ...?

പ്രത്യേക ശ്രദ്ധയ്ക്ക് ?
ഒരു ഈ മെയിൽ 
സന്ദേശം ......
ഇന്ന് ഞാൻ ലീവാണ് .
നാളെ കാണാം ..
ശെടാ ,...അതിനു ഞാൻ ..?
രണ്ടു നാളക്ക് അപ്പുറം ,
എന്റെ കല്യാണം 
ഉറപ്പിച്ചു ,
താങ്കളെ ക്ഷണിക്കും ,....

ഇതൊരു പുലിവാലായല്ലോ ..?
എവെന്റെയൊക്കെ ,
ദ്വേഷ്യം കൊണ്ടു 
മുഖം ചുവന്നു 
കരുവാളിച്ചു 
ഇങ്ങോട്ട് വരട്ടെ ,
കാണിച്ചു കൊടുക്കാം 
ഞാനാര മോൻ ......!

രാത്രി പന്ത്രണ്ടു മണി 
നിർത്താതെ മൊബൈലിന്റെ 
ഞെരുക്കം .. 
മെസ്സേജ് 
എടുത്തു തുറന്നു ,
മനോഹരമായ 
പ്രണയിനികളുടെ 
കളർഫുൾ ........
താഴെ സ്വർണ്ണത്തിളക്ക 
അക്ഷരക്കൂട്ടിൽ 
എഴുതി ......,
ഞങ്ങളുടെ 
വിവാഹം ,
ഈ മെയിലിൽ നടന്നു ......?

ഓ ....സന്തോഷം കൊണ്ടു 
തുള്ളിച്ചാടി ,
ഇരുപത്തിയൊന്നാം 
നൂറ്റാണ്ടിലെ ആധുനിക ,
കുസൃതിയിൽ 
ഈ മെയിൽ കല്യാണം ...??

സത്യം മറച്ചു

പ്രതികരിച്ചീടണം തീവ്രമായി 
മറുപടിക്കായ്നീ കാത്തിടേണ്ട 
അപ്രിയമെങ്കിലുമന്നു തന്നെ 
മുറ്റും തിരിയാതെ ചൊല്ലിടേണം 
സത്യം പലതെന്നു ചൊല്ലി വന്നാൽ 
സത്യം മറച്ചു കുമിള കൂട്ടും !!

തൃക്കണ്ണു ..!

രതിയിടെ ചൂരിൽ ജഡത്തിൻമേലും  
പകക്കുന്നു മങ്ങി ഭ്രമിച്ചു പോയി 
രമിക്കുന്നു കഴുകർ ശവത്തിന്മേലും
ദഹിപ്പിക്കു മൂന്നാം തൃക്കണ്ണിലും !!   

നന്മയെന്നും !!

മടിക്കേണ്ട നമ്മക്കൊന്നായ്‌കൂടെയെന്നും  
മടിക്കാതെ പോകാമൊരുമിച്ചുമിന്നു 
നമിക്കട്ടെ ഞാനൊന്ന് നിന്നെ വാക്കിലൂടെ 
നശിക്കാതിരിക്കട്ടെയി നന്മയെന്നും !!

ഇന്നലകൾ ,,,!!

ഇന്നലകൾ ,,,!!
------
ഇന്നലെ 
അടുപ്പിലയരുന്ന 
തീനാമ്പിന്റെ
ഗന്ധചൂടില്‍ 
മൂക്കു പൊട്ടിത്തെറിക്കുന്നു ..
അലര്‍ച്ച 
മനമിളക്കി 
ഭക്ഷണ പാനിയങ്ങളുടെ 
വരണ്ട ഒരു മരണഗന്ധം .... 

ഇന്നു പലതരം 
അടുപ്പുകൾ ...
അവയ്ക്കു ,
തീപ്പെട്ടിക്കൊലു വേണ്ട 
കരണ്ടിൽ 
മൈക്രോ വേവ് ,
ഗ്യാസ് സ്റ്റൗ തുടങ്ങി 
അനേകം .....
എന്തും വെക്കാം 
സമയം കുറിച്ചു 
സാധനം റെഡി ,
സ്ത്രീകൾക്കു ,
സന്തോഷം ...
സീരിയൽ കാണാൻ 
വേണ്ടുവോളം 
സമയം .......

അറിയാതെ ഒരാൾ 
പടിപ്പുരക്കൽ 
പിടിവിടാതെ  
അളവുകൾ കൂടി 
ഒടുവിൽ 
സീരിയലുകൾ മങ്ങി 
ഉറങ്ങയതു വീടിന്റെ 
വിലക്കു 
രോഗം ,
വാങ്ങിയവർ ..

കക്കൂസിന്‍റെ 
മുറി നിറഞ്ഞപ്പോള്‍, 
കമ്പിയിട്ട് വലിച്ചു 
മുഖം മറക്കാത്ത 
സേഫ്റ്റീട്ടാങ്കിൽ  
തൊഴിലാളിക്കു ,
ഭ്രമിപ്പിക്കുന്ന 
ഓക്കാനം ........

പഴയ സ്വപ്‌നങ്ങൾ 
പൊതു പറമ്പിൽ 
പോയിരുന്ന 
കാലം 
കാറ്റും മഴയും 
കണ്ടും കൊണ്ടും 
കാര്യം സാധിച്ചു ...
ആ സുഖം 
ഇപ്പോളില്ല 
ഇനി ഒരിക്കലും 
വരില്ല .......!!

Monday, 19 January 2015

ചോര വീണ

ചോര വീണമണ്ണിൽ നിന്നുയർന്നു 
വന്ന ജീവിതം 
താമരയിൽ കോര്ത്തു വെച്ചതല്ലെ-
തെന്നുമോർക്കണം 
ചെങ്കൊടി പകുത്തു നല്കും 
ധീരരാം സഖാക്കളെ 
ഒത്തു ചേര്‍ന്നു മാനവന്റെ തത്വമെന്നു 
ചൊല്ലണം സഖാക്കളേ

അഗ്നിചിറകുകൾ..!!

അഗ്നിചിറകുകൾ..!!
-------
തെണ്ടി നടക്കുന്ന
കുട്ടികൾ
വിണ്ണിൽ മേഘങ്ങളും,പർവ്വതങ്ങൾ ,
കിളികൾ ചിലക്കുന്നില്ല 
അടച്ചിട്ട
അലമാരയിലെ
ചാരായക്കുപ്പികള്‍
ഒന്നും മിണ്ടാതെ ഉറുങ്ങുന്നു....

ജീവനില്ലാത്ത
വീടിനു ശരിക്കും
ജീവൻ വച്ചു ദ്വേഷ്യം ...
നട്ടപ്പാതിരാവിൽ
ഉറങ്ങാതിരിക്കുന്ന
ജീവികൾ
വീടിന്റെ അട്ടത്തിൽ
ഒരു പല്ലി ചിലക്കുന്നു.....

ചുമരിൽ
താളത്തിലിരിക്കുമ്പോൾ
ക്ഷീണം പിടിച്ചു
തളരുന്ന
തത്വശാസ്ത്രങ്ങൾ
മരവിച്ച ഫ്രിഡ്ജിൽ
മെലിഞ്ഞ
ഉണക്ക സിദ്ധാന്തം 
കൊണ്ടു നടക്കുന്നു 
കോര്പ്പറേറ്റുകൾ ......

സ്വാതന്ത്ര്യം നേടാൻ
പണ്ട് സേനയുണ്ടാക്കി ,
പൊരുതിയ മഹാന്മാർ
ഈ കാഴ്ചകൾ കണ്ടു
നാണിച്ചു ഓക്കാനിക്കും
രക്തം തുപ്പും ...

ഇപ്പോളാണ്
ഒരു സുനാമിയുണ്ടാവേണ്ടത് ,
മണ്ണിനെ 
കീറി മുറിക്കുമ്പോൾ
ക്വാറികൾ മിന്നലുണ്ടാക്കുന്നു .
മലകളുടെ മാറു
അടർത്തി മാറ്റി
ബലാത്സംഗം നടത്തുന്നു ,
നദികളിൽ
മന്ദിരം പണിയുമ്പോൾ
വിറയ്ക്കും 
ഈ ഭൂമി .....
പറന്നു നടക്കണം
ഇവരുടെയാത്മാവു
ഈ ബൂർഷ്യാസികളിൽ
ഒടുങ്ങാൻ വിധി .....!

വാതിലുകൾ തുറന്ന പടിയെ
തകര്ന്നു വീഴണം
പൊട്ടിയ ചുമരിൽ 
മലിന ജലം നിലത്തു പരക്കണം
അരൂപി ഒരു മാലാഖ
പെട്ടെന്നു ,അഗ്നിച്ചിറകു
വിടർത്തി വന്നിരുന്നെങ്കിൽ .....
പക്ഷേ ...........

എങ്ങു നിന്നാണു
ഒരു കിടിലൻ ബോംബു വരുന്നതു
ആരാണ് കാത്തിരിക്കുന്നത് ,
കാടുകൾ ,മലകൾ ,പാടങ്ങൾ ,
നദികൾ ..........
ജൈവ ജീവജാലങ്ങൾ
ഒക്കെ
തകർന്നടിയും
ഒരു നാൾ .........!!

Saturday, 17 January 2015

മലയാള ഭാഷ പ്രചാരണ

പത്രാധിപര്‍ക്കു...
മലയാള  ഭാഷ പ്രചാരണ സംഘത്തിന്റെ മുഖ്യ പത്രമായ കേരളം വളരുന്നു എന്ന മാസികയുടെ ഡിസംബര്‍ മാസത്തിലെ മലയാളോത്സവപ്പതിപ്പ് ഭംഗിയുള്ള മുഖചിത്രത്തോട് കൂടി പുറത്തിരക്കിയത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു .
കരിവെള്ളൂര്‍ മുരളിയുടെ ദേശിയ ഗാനത്തിനെതിരായ പ്രചാരണം നിഷ്കളങ്കമല്ല എന്ന ലേഖനവും, കെ.കെ.പ്രകാശന്‍ തര്‍ജ്ജമ ,കൊഴുപ്പില്ലാത്ത ചോക്ലേറ്റും സമ്പൂര്‍ണ്ണ പുകവലി നിരോധനവും നല്ല നിലാവാരം പുലര്‍ത്തുക മാത്രമല്ല മാനസികമായി വളരെയധികം ചിന്തിക്കാനും ഉതകുന്നതായിരുന്നു എന്ന് എടുത്തു പറയട്ടേ  
പത്രാധിപക്കുറുപ്പും , ,ബിന്ദുജയന്റെ മലയാളക്കര മുംബയിലെത്തുമ്പോള്‍,ജയശ്രീരാജേഷിന്റെയും, രുഗ്മചന്ദ്രന്റയുംനാടകത്തെക്കുറിച്ചുള്ള സംഭാഷണങ്ങളും ,മിനി മോഹന്റെയും,ഹരികുമാരിന്റെയും,രവിവാര്യത്തിന്റെയും,രജനിനാരായണന്റെ കവിതയുമൊക്കെ ഹൃദ്യം.മറ്റു പംക്തികളും മലയാളോത്സവത്തിനെക്കുറിച്ചുള്ള വൃത്താന്തവുമൊക്കെ നന്നായി.മാസികയെ കച്ചവടമാക്കാതെ കെട്ടിലും മട്ടിലും കുറച്ചു കൂടി മാറ്റം ഉള്‍കൊള്ളിച്ചു പരസ്യത്തിനു പ്രാധാന്യം കൊടുക്കാതെ ഉള്ളടക്കത്തെ ഉത്സവമാക്കുന്നതരത്തില്‍പ്രാധാന്യം കൊടുക്കാന്‍  കഴിയട്ടെ എന്ന് ആശംസിക്കുന്നു .എല്ലാഭാവുകങ്ങളും .
പത്രാധിപര്‍ക്കു...
മലയാള  ഭാഷ പ്രചാരണ സംഘത്തിന്റെ മുഖ്യ പത്രമായ കേരളം വളരുന്നു എന്ന മാസികയുടെ ഡിസംബര്‍ മാസത്തിലെ മലയാളോത്സവപ്പതിപ്പ് ഭംഗിയുള്ള മുഖചിത്രത്തോട് കൂടി പുറത്തിരക്കിയത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു .
കരിവെള്ളൂര്‍ മുരളിയുടെ ദേശിയ ഗാനത്തിനെതിരായ പ്രചാരണം നിഷ്കളങ്കമല്ല എന്ന ലേഖനവും, കെ.കെ.പ്രകാശന്‍ തര്‍ജ്ജമ ,കൊഴുപ്പില്ലാത്ത ചോക്ലേറ്റും സമ്പൂര്‍ണ്ണ പുകവലി നിരോധനവും നല്ല നിലാവാരം പുലര്‍ത്തുക മാത്രമല്ല മാനസികമായി വളരെയധികം ചിന്തിക്കാനും ഉതകുന്നതായിരുന്നു എന്ന് എടുത്തു പറയട്ടേ  
പത്രാധിപക്കുറുപ്പും , ,ബിന്ദുജയന്റെ മലയാളക്കര മുംബയിലെത്തുമ്പോള്‍,ജയശ്രീരാജേഷിന്റെയും, രുഗ്മചന്ദ്രന്റയുംനാടകത്തെക്കുറിച്ചുള്ള സംഭാഷണങ്ങളും ,മിനി മോഹന്റെയും,ഹരികുമാരിന്റെയും,രവിവാര്യത്തിന്റെയും,രജനിനാരായണന്റെ കവിതയുമൊക്കെ ഹൃദ്യം.മറ്റു പംക്തികളും മലയാളോത്സവത്തിനെക്കുറിച്ചുള്ള വൃത്താന്തവുമൊക്കെ നന്നായി.മാസികയെ കച്ചവടമാക്കാതെ കെട്ടിലും മട്ടിലും കുറച്ചു കൂടി മാറ്റം ഉള്‍കൊള്ളിച്ചു പരസ്യത്തിനു പ്രാധാന്യം കൊടുക്കാതെ ഉള്ളടക്കത്തെ ഉത്സവമാക്കുന്നതരത്തില്‍പ്രാധാന്യം കൊടുക്കാന്‍  കഴിയട്ടെ എന്ന് ആശംസിക്കുന്നു .എല്ലാഭാവുകങ്ങളും .
കേരളമെന്നുകേട്ടാലറിയേണം 
കേരളംദൈവത്തിന്‍സ്വന്തംനാടു  
മലയാളഭാഷയെന്നാലറിയേണം 
അമ്മതന്നമ്മഞ്ഞപ്പാലുപോലെ!!
എല്ലാ ആശംസകളും നേരുന്നു
ദേവന്‍ തറപ്പില്‍ 


Friday, 16 January 2015

സുരേഷ് വർമ്മ 24 !!

ഇരുപത്തിനാലിന്‍റെ പടിവാതിലിൽ 
ഇരുപത്തി നാലുദളങ്ങൾ നല്കാം 
ഇരുപത്തിനാലു ദേശങ്ങളിലേറേ
ഈ പുണ്യഭൂമിയിൽ വാണിടേണം 
ധന്യമാമിന്നി  മുഹൂർത്തത്തിൽ ഞാനും 
ആശംസ നേരുന്നു രക്തഹാരത്തിൽ 
നന്മതൻ പൂക്കൾ വിരിക്കണം ഭൂവിലും 
നന്മ നേരുന്നു ദമ്പതി നിങ്ങൾക്ക് !!     

Thursday, 15 January 2015

അക്ഷരം

അക്ഷരങ്ങള്‍ കൊണ്ടു 
അഗ്നികൾ തീക്കണം 
അക്ഷര ജ്വാലയിൽ     
എരിയട്ടനീതിയും ,

കടമ മറക്കന്നൊന്നും 
എഴുതുക വേണ്ടല്ലോ 
കരളിലും കൊള്ളണം 
കാട്ടാള നീതിക്കും !!

Tuesday, 13 January 2015

ഓട്ടം തുള്ളല്‍ /ക്ഷൗരം ഭേദം/gurudevn

ഓട്ടം തുള്ളല്‍ /ക്ഷൗരം ഭേദം !
==========
നാരായണ ജയ നാരായണ ജയ                  
നാരായണ ജയ നാരായണ ജയ

എന്നലിനിയൊരു ഗുരുവരുളിക്കഥ
ചൊല്ലാം മനസ്സിത്തോന്നിയപോലെ
വല്ലൊരു പിശകും വന്നിട്ടുണ്ടേൽ
തുള്ളൽ കഥയിൽ ചുക്കുമതില്ലേ  ...!
(നാരായണ )
നാണക്കേടിൻ കഥയാണിവിടെ
ചൊല്ലാം നമ്മുടെ കേരളനാടിന്‍
നാരായണഗുരു ജന്മമെടുത്തൊരു
കേരള നാടിൻ കഥയൊ കഷ്ട.....
(നാരായണ )

അധ;കൃതജനത വസിക്കും നാട്ടില്‍
അടിമത്വത്തിന്‍ ചങ്ങല കണ്ടു
ദുരിതം മാറ്റാന്‍ പോരിനിറങ്ങിയ
നാരായണഗുരുദേവന്‍ ജയജയ ...
(നാരായണ )

മറുതേം മാടനെ പൂജകൾ ചെയ്തും
കള്ളും കോഴീ, ബലികൾ കഴിച്ചും
ജന്മിക്കുടിലിൽ അടിയാന്മാരായ്
കാലക്ഷേപം നടത്തിയ കാലം
നാരായണഗുരു മുങ്ങിയെടുത്തൊരു
ശിലയൊരു ശിവനായ്പ്രതിഷ്ഠ നടത്തി
നാരായണ ജയജയ

ഈഴവനിവിടെ പ്രതിഷ്ടാകർമ്മം
ചെയ്യാന്‍ ശാസ്ത്രവുമേതെന്നുംചിലര്‍
ചോദിച്ചവരോടെല്ലാം സ്വാമികൾ
നമ്മുടെ ശിവനാണല്ലോ ജയജയ ....
(നാരായണ )

വാചാര്‍ത്ഥത്തിന്‍ ശബ്ദം കേട്ടു -
ലക്ഷ്യാര്‍ത്ഥത്തിന്‍ പൊരുളറിയാതെ
മൌനികളായ ബ്രാഹ്മണര്‍ നിലയില്‍
കേരള നാടും നാരായണ ജയ ....
(നാരായണ )

പ്രതിഷ്ഠ കഴിഞ്ഞൊരുനേരം സ്വാമികൾ
വിദ്യകള്‍ വേഗം നേടാനോതി
പലമതമുള്ലൊരു നാടാണല്ലോ
പലമതസാരവുമൊന്നാണല്ലോ
മതവും ജാതികള്‍ തമ്മിൽ തല്ലി
കലഹം വേണ്ടന്നരുളി ഗുരുജയ
(നാരായണ )
മതമേതെന്നതു നോക്കുക വേണ്ട
മനുഷ്യർ നന്നായാൽ മതിയെന്നും
മദ്യമതെന്നൊരു വിഷപാനീയം
ഉണ്ടാക്കരുത്,കൊടുക്കരുതെന്നും
ചൊല്ലിയ ഗുരുവിന്‍ നാട്ടിലുമെങ്ങും
ഷാപ്പുകൾ സുലഭം നാരായണജയ
( നാരായണ.)

ചെത്തും നിറുത്തി വരുന്ന ജനത്തി -
ന്നോരോ നാണയം നല്കാമെന്നും
ചെത്തണ കത്തികൾ  നാലായ്കീറി
ക്ഷൗരംചെയ്യുകിലിതിലും മാന്യം
എഭ്യന്മാരുടെ വങ്കത്തരവും
കേട്ടുനടക്കരുതെന്നും ഗുരുജയ ..
(.നാരായണ )

സന്യാസികളോ ധനവാന്മാരുടെ
സഭയിൽ പോകരുതെന്നും സാമികള്‍
വിദ്യാഭ്യാസം പടിപടി പകരാന്‍
നാട്ടില്‍ സ്ക്കൂളുകൾ നിറയെവേണം
വീടുകളിൽ കൃഷി കാര്യങ്ങൾക്കും
ഉപദേശങ്ങൾ നൽകീ ജയജയ ...
( നാരായണ )

തെങ്ങുകൾ ചെത്തുന്നോർകൾ വന്നാൽ
കള്ളിൻ മണവും നാറ്റവുമേറും
കള്ളുകുടിച്ചു വഴക്കുണ്ടാക്കി
തുള്ളൽ നടത്തും മാനവർവേണ്ട
മദ്യം വേണ്ടന്നരുളിയ ഗുരുവിനെ
മദ്യക്കാർക്കും വിൽക്കുന്നയ്യോ  !
( നാരായണ )

യോഗത്തലവർ യോഗ്യതയോടെ
യോജിച്ചിട്ടു നയിക്കാനും ജയ
മണ്ടൻ ചെയ്തികൾ മണ്ടിനടത്തി കുണ്ടും കുഴിയില്‍ വീഴരുതെന്നും
ജാതിമതത്തിന്‍ വേര്‍തിരിവാക്കി
നാട്ടില്‍ കലഹം  വേണ്ടെന്നുംഗുരു
( നാരായണ )
----------------------------------------------
സമ്പന്നര്‍തന്‍ പിച്ചകൾ വാങ്ങി
കനിവിൻ കണികയതൽപ്പവുമില്ല
ദിവസം പലതും കഴിയുന്തോറും
ധനവാന്മാരായ് മേവുന്നിവരും..
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ  ...

വിശകലനം ,,,
ജനകിയ സദസിൽ കഥ അവതരിപ്പിക്കാനും
ശ്രീ നാരായണ ഗുരുവ്റെയുംകാരുണ്യത്താൽ
തുള്ളൽ കഥയവതരിപ്പിക്കാൻ
ഒരു വേദി ലഭിച്ചതിൽ തിരുവിതാംകൂര്‍ വാഴും
മഹാദേവനായ പ്രമാണിക്കു രസിക്കുമെന്ന്
പ്രതീക്ഷിക്കുന്നു ........
ദേവൻ തറപ്പിൽ 13/01/2015,

ഗൃഹാതുരത്വം

വരണമിനിയും നിൻ സാന്നിധ്യം 
തരണമിനിയും നാടിൻ വൈഭവം 
വിടരണം ഹൃത്യം ഗൃഹാതുരത്വം 
പടരട്ടെ പഴയ സൗഹൃദങ്ങൾ  !!

അവൾ ....!!

മറയില്ല നിന്നുലെ സ്നേഹത്തിൻ ചെപ്പു
മായില്ല നിന്‍ സുഗന്ധത്തിനോർമ്മകൾ ,
അണയില്ല ചൊരിഞ്ഞൊരു സ്ന്മരണയും
കടലോളമുണ്ടല്ലോ നിൻ വശ്വവാസന !! 

നോവു ..!!

മനസിന്റെ പന്തലിൽ നീ നെയ്തുകൂട്ടി
സ്നേഹത്തിൻ വേരും അസ്തമിച്ചു
ശ്വാശതമല്ലല്ലോ ഈ സ്വപ്നഭൂമിയും
പാശമായ് തന്നതോ നീ സ്നേഹവും  !!

Thursday, 8 January 2015

വിഷദ്രാവകം (ഓട്ടംതുള്ളല്‍)

വിഷദ്രാവകം ,,(ഓട്ടംതുള്ളല്‍)
=========
നാരായണ ജയ നാരായണ ജയ 
നാരായണ ജയ നാരായണ ജയ,,!

എന്നാല്‍ ഞാനൊരു കഥയുര ചെയ്യാം 
ഇന്നെൻ മനസ്സിൽ തോന്നിയപോലെ 
വല്ലൊരു പിശകും വന്നിട്ടുണ്ടേൽ 
നല്ലോർ നിങ്ങൾ പൊറുത്തീടേണം 

നാണക്കേടിൻ കഥയുണ്ടൊരുപിടി   

നാണിക്കില്ലേൽ പറയാം ഞാനും 
മദ്യമിതെന്നൊരു വിഷവെള്ളത്തിൽ 
മുങ്ങി മരിക്കും കേരള ജനത 

കോടികള്‍ കോഴയില്‍ മുങ്ങിയനാടും  

മദ്യമിതെന്നെ ശരണം നാടും  
വോട്ടു കൊടുത്ത ജനത്തേ നോക്കി 
പോക്കിരി വേഷം കാട്ടി ഭരിക്കും 

ഉണർന്നു കഴിഞ്ഞാൽ കുടിയന്മാർക്കു 
കാലേൽ നിൽക്കാൻ വയ്യാതായി 
വീട്ടിൽ പട്ടിണി നാളുകളേറെ -
യെങ്കിലുമവനോ പട്ടകൾ സുലഭം 

ദുരിതം പട്ടിണി ദാരിദ്രത്തില്‍ 

മുങ്ങി മയങ്ങിക്കേരളനാടു 
വിദ്യാഭ്യാസക്കച്ചവടത്തില്‍ 
വിവേകമുണ്ടോ മാനവനിന്നു 


പട്ടയടിച്ചിട്ടുടു തുണിയൂരി -

തലയിൽ കെട്ടി നടക്കും നീളെ 
വീട്ടിൽച്ചെന്നു ..അടുപ്പിലിരിക്കും 
ചോറും,കറികളെറിഞ്ഞു തകർക്കും 

കൊടുവാൾ വീശിയടുപ്പതുകണ്ടു 

ഭാര്യേം,മക്കൾ പുറത്തേക്കോടി 
അതുകണ്ടോന്നു കരഞ്ഞാകുഞ്ഞിനെ 
പൊക്കിയെടുത്തു ദൂരെയെറിഞ്ഞു

വാവിട്ടവരുടെ നിലവിളികേട്ടി-
ട്ടോടിക്കൂടി ബന്ധു ജനങ്ങൾ 
ഭാര്യ കിണറ്റിൽ ചാടാൻ പോണേ 
മക്കളു  രണ്ടും നാടും വിട്ടു 

കള്ളു കുടിച്ചു നശിച്ചവരങ്ങനെ 

വണ്ടിക്കടിയിൽ തീര്‍ന്നവരേറെ 
മദ്യം വിൽക്കരുതെന്നോ ചൊല്ലിയ 
ഗുരുവിൻ നാടിൻ ഗതിയോ കഷ്ടം !

കാലം മാറിയ കഥയറിയാതെ 

കോലം കെട്ടും മന്ത്രിപ്രഭൂക്കൾ 
ശിങ്കിടി പാടി അധികാരത്തിൽ 
മണ്ടൻ ചെയ്തികൾ കൂട്ടിടുന്നു 
അമ്പേ തോറ്റതു കേരള നാടോ  
വമ്പാണെന്നു ധരിക്കുന്നിവരും 
വോട്ടു കൊടുത്ത ജനത്തെമറന്നാൽ 
മാപ്പില്ലെന്നു മറന്നേക്കല്ലേ ..?
മുറി മൂക്കന്മാർ നാടു ഭരിച്ചാൽ 
കൈകാര്യംജനം ചെയ്യും തീർച്ച 
നാരായണ ജയ നാരായണ ജയ 
നാരായണ ജയ നാരായണ ജയ !!
ദേവൻ തറപ്പിൽ ,,08/ 01/ 15,,

Wednesday, 7 January 2015

കവികൾക്ക്

വിടില്ല ഞങ്ങളും
ഇരുണ്ട ഭൂമിയിൽ
വരണ്ടു പോകല്ലേ
ഇളിഭ്യരായിട്ടും
അറിഞ്ഞു ദുഖത്തിൻ
മനം മടുക്കുന്നു .
ക്ഷമിച്ചു ഞങ്ങളെ
അനുഗ്രഹിക്കണേ !!
രാജാൻ കൈലാസ് ,
ഭൂതക്കുളം ബിജു
നമ്പൂതിരിക്ക് വേണ്ടി !!  

അടുക്കളക്കാര്‍

അടുക്കളക്കാര്‍
അമരത്തു ,,,,,
അമരത്തുള്ളവർ
ഇരുട്ടിന്റെ മറവിൽ
നിലാവിൽ ഞാൻ
കണ്ടത് അപൂർണ്ണ ചന്ദ്രൻ ,
ഇരുട്ടിന്റെ സന്തതി
പലതും കയ്യടക്കി
അടക്കി വാണപ്പോൾ
വെളിച്ചം ഇരുട്ടിനു
വഴി മാറി കൊടുത്തു ,
അക്ഷരങ്ങളുടെ നൊമ്പരം
പിശാശു കൈയ്യടക്കി
പണത്തിന്റെ കൊഴുപ്പ്
അവരുടെ ദംഷ്ട്രങ്ങളിൽ
പൊലിഞ്ഞാടുന്നത്
ഹൃദയ വേദനയോടെ
കണ്ടു നില്ക്കാൻ
വിധിക്കപ്പെട്ട
മുംബൈയ് മലയാളി  ?
07/ 01/ 15,

പച്ചക്കറി

പച്ചക്കറികളിൽ വിഷമയമാക്കുന്ന 
പച്ചയ്ക്കു തൂക്കണം പാരിലിനി  
കൊല്ലും കൊലയും നടത്തും ഭരണവും 
കൊല്ലാക്കൊലയിലധിഷ്ടമല്ലേ !!

Tuesday, 6 January 2015

പതിവൃത

പുലയാടിയായൊരു
പെണ്പിറന്നോർ
മുഖ പുസ്തകത്തിൽ
കുത്തിക്കുറിച്ചു ..
ഞാനും ചിലതൊക്കെ
മറുപടിയിൽ ,
സൌമ്യമായിയുത്തരം
നല്കുന്നേരം
അവളുടെ ശിങ്കിടി
അർമാദിയൊത്തിട്ടു
അവളൊരു പുലയാടി
പുരനിറഞ്ഞാടി
അറിയില്ല ഞാനൊന്നും
പറഞ്ഞില്ലയെങ്കിലും
അവളൊരു പതിവൃത
ചമയുന്നു വാളിലും \
വാളിലെ തത്വങ്ങൾ
കണ്ടാലവളൊരു
സൌമ്യയെന്നാണന്നെ
തോന്നുകുള്ള് ...
പര്ദ്ദയിട്ടവളൊരു
പരവേശ്യയാണെന്നു
പറയാതെ പറയുന്നു
പുസ്തകത്താളിൽ
അഭിമാനമുള്ളവർ
പറയാനറയ്ക്കുന്ന
വാക്കുണ്ടവൾക്ക്
അഹങ്കാരം മുന്നിൽ
കളിയാടും കലികാലം
കഥകളിപോലെയും
കാമത്തിൽ തിരയുന്നു
കാമുകന്മാരെയും !!Saturday, 3 January 2015

സത്യം

സത്ത്യമതൊന്നെയീ ജീവിത വീഥിയിൽ
വിത്തം വിതക്കുണം ജീവിതത്തിൽ
അർദ്ധസത്യങ്ങളിൽ മങ്ങിയും പൊങ്ങിയും 
മർത്യൻ മറക്കല്ലേ സത്യമെന്നും !!   

Friday, 2 January 2015

ഗോപിക...?

ധനുമാസ രാവിലെ നക്ഷത്ര തീരത്തു 
റാണിയായ് ഗോപകുമാരിയിന്നു ,

തുമ്പപ്പൂവിൻറെ സുഗന്ധം പരത്തും 
ധനുമാസ രാവിന്റെ മാലാക നീ 

നൃത്തരംഗങ്ങളിൽ റാണിയായ് വാഴും 
നിറഞ്ഞു നിന്നീടട്ടെ നിന്റെ നാമം 

നീ ചൊരിഞ്ഞീടുന്ന സൌരഭ്യവീഥിയിൽ 
നിർമ്മലം മാത്രം വിരിഞ്ഞീടണം 

ഐശ്വര്യമാകണം അർഹത നേടണം 
നന്മകലെന്നും വിതച്ചീടണേ 

നേരുന്നോരായിരം വർണ്ണപുഷ്പങ്ങൾ 
നേരുന്നു,മായുസ്സു,മപുസ്സിനായും !!         

അമ്മ

അമ്മയല്ലാതൊരു ദൈവമുണ്ടോ
അതിലും വലിയൊരു ലോകമുണ്ടോ
ജനനിയിൽ മാനവ ധർമ്മമുണ്ടു
ജനനിയില്‍ സർവ്വം ജഗത്തിലുണ്ടേ.