കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Friday, 27 February 2015

രക്തസാക്ഷികൾ

രാഷ്ട്രിയ നപുംസകര്‍ 
അധര വ്യായാമം നടത്തി 
ചിറകരിഞ്ഞു വീഴ്ത്തുന്നതു  
നിരപരാധികളെ ........

നരാധിപന്മാരുടെ 
രക്തദാഹത്തിൽ 
നാടും,നഗരവും 
രക്തപുഴയോഴുകുന്നു 
കുടുംബം ശിഥിലികരിക്കുന്ന 
രാഷ്ട്രിയ തീവ്രവാദികള്‍ 
രക്തസാക്ഷികൾ സൃഷ്ടിച്ചു 
പാര്ട്ടി വളർത്തുന്നു .

ഇതു ....,
കണ്ടില്ലെന്നു നടിക്കുന്ന 
കൊളോണിയൽ 
കോടതികൾ .
ശമ്പള പരിഷ്കരണത്തിനു മാത്രം 
ഒത്തു കൂടുന്ന 
നീതിന്യായ വ്യവസ്ഥ .....

വേറുക്കപ്പെട്ടതും ,
വിഷം പുരട്ടിയതുമായ 
അമ്പുകൾ 
എയ്തുവിടുന്ന ഛിദ്രശക്തികൾ 
ഭാരത സൌഹാർദ്ദത്തിന്റെ 
നെഞ്ചിൽ 
വിഷ പർവ്വതമാണ് 
ചീറ്റുന്നത്‌ ........

ഈ പാപം ഏറ്റുവാങ്ങാൻ 
യേശു ഉണ്ടാവുമോ ..?
സമാദാന സന്ദേശവാഹകരായി ,
ഗാന്ധിജിയോ,
സ്വാമി വിവേകാനന്ദാനൊ ,
ശ്രീ നാരായണ ഗുരുവോ ..?Monday, 23 February 2015

ട്രോജൻ കുതിര .........?

ട്രോജൻ കുതിര .?
---------
അകാല നരയിൽ 
യുവ നേതൃത്വനിര ...!
പഴകിദ്രവിച്ച മാർക്സിയൻ 
പ്രത്യയശാസ്ത്രത്തിനു പകരം 
പാർലമെന്റു മോഹത്തിന്റെ 
കുപ്പായത്തിൽ 
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ 
നല്കി യുവത്വത്തെ 
ഷണ്ഡീകരിച്ചു 
നെറികെട്ട നേതൃത്വം .......
കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് 
യൂദാസുകൾ ,
വലതു പക്ഷത്തിന്റെ 
കാൽക്കീഴിൽ 
കമ്മ്യൂണിസം കുടിയിരുത്തി ...
അച്ചടക്കത്തിന്റെ 
ഡമോക്ലോസ് വാൾ 
തലയ്ക്കു മീതേ തൂക്കി ,
വായനക്കാനാവാതെ 
യുവത്വത്തെ വന്ധ്യംകരിച്ചു ....
കേരള ഡാങ്കേ ,
അഭിനവ കമ്മ്യൂണിസ്റ്റ് 
കുറുക്കന്മാർ ചേര്‍ന്നു
മൂലധനം 
മൂലയിൽ എറിഞ്ഞു 
അധികാരമത്തിൽ 
കമ്യൂണിസ്റ്റ് സിദ്ധാന്തം 
ചോരയിൽ മുക്കിയപ്പോൾ ,
കമ്മ്യൂണിസ്റ്റുകള്‍
ചതിയുടെ ട്രോജൻ കുതിര .........?

Wednesday, 18 February 2015

ഘർവപ്പാസി

ഘർവപ്പാസി..!!
തണ്ടാൻ പണിക്കനെന്നുള്ള
തണ്ടുകാട്ടി നടക്കണം
ജാതി ചൊല്ലി നടന്നു നീളെ
സ്വാമിപാദം ചൊല്ലണം
കള്ളുവിറ്റു നടത്തി നാട്ടിൽ
സ്വാമി നിന്ദ കാട്ടണം
അബ്കാരിയായ് വിലസിമകനെ
മന്ത്രിപുംഗവനാക്കണം
ചാരായം വിറ്റു കുടുംബമെല്ലാ-
മർത്ഥരഹിതമാക്കണം
ഘർവപ്പാസി നടത്തി നാട്ടിൽ
രക്തമൂറ്റിക്കുടിക്കണം
സ്വാമിനിന്ദ ജയിക്കുവാനായ്
കള്ളു ദാനം നല്കണം !!
18/02/15,

Tuesday, 10 February 2015

ചായക്കാരന്‍റെ ജനാധിപത്യം..!

ചായക്കാരന്‍റെ ജനാധിപത്യം..! 
ഒരു ദിവസം 
ചായക്കടക്കാരന്‍  
പൊള്ളിച്ച വാഗ്ദാനത്തില്‍   
ഭാരതത്തിന്‍റെ ശ്രീകോവിലായ  
ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി ...

പേറ്റുനോവിന്‍റെ ഊക്കില്‍ 
ഉണങ്ങി 
വരണ്ട ജനാധിപത്യം 
വീണ്ടെടുക്കാന്‍ 
ഉദ്ദ്യോഗക്കുപ്പായം 
അഴിച്ചു അഴിമതിക്കെതിരെ 
ചൂലുമെടുത്തു 
ഭാരതത്തിന്‍റെ നെറുകയില്‍ 
അഴിമതി വിരുദ്ധ പോരാട്ടം ...

വിരസതയുടെ 
വെളിപാടില്‍ 
തുരുമ്പിച്ച 
പഴമ സംസ്ക്കാരമായ  
കുര്‍ത്തയും 
പൈജാമയും കളഞ്ഞു 
പത്തു ലക്ഷത്തിന്‍റെ
കോട്ടും സുട്ടുമണിഞ്ഞു
വാക്ക് ടോക്കില്‍ 
ഒറ്റ ദിവസത്തില്‍ 
ചായക്കാരന്‍ 
കോര്‍പ്പറേറ്റിന്‍റെ തലവന്‍ 
കോര്‍പ്പറേറ്റുള്‍ക്ക്
ഓശാന പാടി വേഷമിട്ട്‌ 
ജനാധിപത്യം ഐസീയൂവില്‍ ....

ബാബൂസ് 
കുപ്പായം കളഞ്ഞു 
നരച്ച അഴിമതി 
സംസ്ക്കാരത്തിന്‍റെ
അഹന്തയുടെ ഉടലരിയാന്‍ 
ഷര്‍ട്ടും മഫ്ലെറും ധരിച്ചു 
ശുദ്ധികരണ യന്ത്രമായ 
ചൂലുമെടുത്തു 
ജനസംരക്ഷണത്തിനു .........

പോള്ളിപ്പോയ
വാഗ്ദാനത്തേ 
ചെറുത്തവര്‍
ജനാധിപത്യത്തിനു 
വാദിച്ചവര്‍ 
മാവോവാദികള്‍
ജനം കഴുതയെന്നു ധരിച്ചവര്‍ 
മൂഢസ്വര്‍ഗ്ഗത്തില്‍ ........?
(ദേവന്‍ തറപ്പില്‍)

Monday, 9 February 2015

ആവിഷ്ക്കാര ജഡം..!!

ആവിഷ്ക്കാര ജഡം..!!
======
നിശ്ചലമായ  
ജീവനില്ലാത്ത 
ജഡത്തിൽ ,
നിങ്ങൾ റീത്തു വെച്ചു 
ആഘോഷമാക്കരുത് 
അതു എന്നെ 
അവഹേളിക്കലാണ് ...!

ജീവവനുള്ള 
ജഡത്തിൽ നിങ്ങൾ 
അധികാരങ്ങളുടെ 
റീത്തുകൾ കൊണ്ടു 
ശരീരത്തെ 
പുതപ്പിച്ചിരുന്നു 
എന്നും ......!

ജീവനുള്ളപ്പോൾ 
ജീവച്ഛവമായിരുന്നു 
ആഡംബര ഭ്രമത്തില്‍ 
പ്രതികരണശേഷി
നഷ്ടമായ 
നിസ്സംഗത   
തിലകക്കുറി ചാര്‍ത്തിയ ,
അധികാരം അനുഭൂതിയാക്കി ,
ആദര്‍ശനഷ്ടത്തിന്‍റെ
തൂവല്‍ സ്പര്‍ശം മാത്രം .
ഒടുവിൽ ,
ജീവനുള്ള ശരീരത്തിലെ 
ജീവൻ നഷ്ടമായ 
പ്രതികരിക്കാന്‍ മറന്ന 
വെറും ജഡം ....!

എഴുത്തു 
ആത്മബലിയാണ് 
ചോരകിനിയുന്ന ആത്മനൊമ്പരം...

ആവിഷ്ക്കാരമാണ് 
ആയുധവും ,
സ്വാതന്ത്ര്യവും ,
ആവിഷ്ക്കാരത്തിന്‍റെ  
മരണം ..,
എഴുത്തിന്‍റെ  മരണമാണ് ...

പിന്നെ ,
ഞാൻ വെറും ജഡം ,
അക്ഷരത്തെ 
വ്യഭിചരിക്കുന്ന 
ആവിഷ്ക്കാര ജഡം ..!

Saturday, 7 February 2015

ഒത്തു പിടിച്ചോളിൻ

ഒത്തു പിടിച്ചോളിൻ ,...നമ്മൾ ,
ഒന്നായ് ചേർന്നോളിൽ ...
ഒത്തിരി ഒത്തിരിക്കാര്യം നേടാം ,
ഒരുമിച്ചു നിന്നോളിൽ ....(ഒത്തു)

ഐശ്യര്യത്തിൻ പൊന്നോണത്തിൽ 
ആടിത്തിമർത്തോളിൻ ,..
ഐക്യമായിട്ടെന്നും ,നിങ്ങൾ ,
ഒന്നായ് ചേർന്നോളിൽ ....(ഒത്തു)

മാനത്തോളം വലൂതാവാൻ 
മഴവില്ലായി വിരിഞ്ഞൊളിൽ 
ഇത്തിരി പൂത്തിരി കത്തിച്ചെന്നും 
ഒത്തിരിയോണം ഉണ്ടോളിൻ ....(ഒത്തു)

മഞ്ഞക്കിളിയും ഓണത്തുംബീം ,
പാറിനടന്നോട്ടെ ,..
അക്കരയിക്കരയെല്ലാം നോക്കി ,
കണ്ടു പഠിച്ചോട്ടെ ,..അവർ ....(ഒത്തു)

മാനവരെല്ലാം നാമൊന്നായ് ,
മാധവസേവയിൽ ചേർന്നോളിൽ ,
ഒത്തിരിയൊത്തിരിയോർമ്മ പുതുക്കാൻ ,
ഒന്നായ് ചേർന്നോളിൽ .....നമ്മൾ (ഒത്തു)
10/ 11/ 2014,

ഭാരതം ഭ്രാന്താലയം ....?

ഭാരതം ഭ്രാന്താലയം!
-------
വിസ്മയിപ്പിക്കുന്ന 
മനോഹാരിത നിറഞ്ഞു 
വൈവിധ്യങ്ങളിൽ 
ചവിട്ടി നിന്നു 
ഞാൻ അന്വേഷിച്ചു 
എവിടെയാണ് 
മത സൗഹാർദ്ദം 
എവിടെ ന്യൂനപക്ഷ ,
ഭൂരിപക്ഷ 
സംരക്ഷണം ......?

പൈതൃക ,
ചെതോഹാരിതയിൽ 
അസഹിഷ്ണുതയില്ലാതെ 
വിഭജനം കാട്ടാതെ ,
ദേവാലയങ്ങൾ ആക്രമിക്കാതെ ,
ബഹുസ്വരതയും 
മത വൈവിധ്യവും 
മൗലിക സ്വാതന്ത്ര്യവും 
ന്യൂനപക്ഷ സംരക്ഷണവും 
കൊടുത്താൽ ജനാധിപത്യം !

എല്ലാ വിശ്വാസം 
ആചാരങ്ങള്‍ 
സർവ്വ ജനത്തിനും 
സർവ്വ നീതിയും 
സംരക്ഷിക്കുന്ന 
മതേതരം വിളയുന്ന ,
ഏകശില 
വ്യവസ്ഥിതിയല്ലേ 
ഇരുപതാം നൂറ്റാണ്ടിന്‍റെ
ഭാരത സംക്കാരം !

ഗോഡ്സേമാർ 
ഭരിക്കുമ്പോൾ 
ശൈഥില്യം നിറഞ്ഞ 
മത ധ്രുവീകരണം 
ഗാന്ധിജി ഞെട്ടുന്നു ..?
ഭാരതത്തിൽ 
ഗാന്ധി ഘാതകൻ 
ദൈവമാകുന്നു ...
അവര്‍ക്കു 
മന്ദിരം നിർമ്മിക്കുന്നു ,
ഗോഡ്സേമാര്‍,,,
സംപൂജിതര്‍.....
ഭാരതം ,
ഭ്രാന്താലയം ....?

Friday, 6 February 2015

നരജന്മം

നരനും നാരിയുമൊരുപോൽ നാറ്റിച്ചു 
നരജന്മമൊരുപാടു  വേരറുക്കും ,
കുറ്റങ്ങൾ തേടിയാൽ തീരില്ല നമ്മളിൽ 
ഒപ്പത്തിനൊപ്പം പഴിയും ചാരയും 
മുട്ടയോ,കോഴിയോയാദ്യമെന്നതുപോൽ 
മുറ്റും പറയാമോ കൂട്ടുകാരേ ...??  

പ്രണയം ആഘോഷം

പ്രണയം ...!
മനസിന്‍റെ
ആഘോഷമാണ്
പ്രണയത്തിനു
കണ്ണും കാതുമില്ല
നിമിഷത്തില്‍ മറിയുന്ന
വിഹ്യലതകള്‍ ,
പറിച്ചെറിഞ്ഞു 
താലോലിക്കും
ഹൃദയ തുടിപ്പുകൾ ...

പ്രണയം ,
ചിലപ്പോൾ ,
വരണ്ട പാടങ്ങളിലെ 
കാൽപനികതയുടെ
ദുരന്ത ഭൂമിയാണു ,

പ്രണയം ,
അനിര്‍വചനിയം
അനുഭൂതിയും ,
മനോഹാരിതയും
കാവ്യഭംഗിയും
മലര്‍വാടിയും
മരുഭൂമിയും ആണു ...

ഒരിക്കലും 
സ്മൃതിയുടെ 
ചുണ്ടിൽ 
എരുഞ്ഞു തീരാത്ത 
തൂവൽ സ്പർശം 

ഒടുവിൽ ,
ചിതലരിച്ച  സ്വപ്നങ്ങളുടെ
ഭാന്ധവും പേറി ,
ഓർമ്മയുടെ തീരത്തു
അഴുകിയ
പ്രണയച്ചെപ്പിൽ
പ്രണയം സുരഭിലമാകും ....!
ദേവന്‍ തറപ്പില്‍

പാറ്റൂർ ഭൂമി

പാറ്റൂർ ഭൂമി ,
ആര്ക്കും വേണ്ടാതെ കിടന്നിടം 
അംബരചുംബി 
അവിടെ ഒരു 
മണിമന്ദിരം ,
ഷോപ്പും മാളും 
പണിയാൻ സമ്മതം 
അത്രേയുള്ളൂ ....?

മൂത്രിച്ചും തൂറിയും 
നാറിക്കിടക്കും സ്ഥലം 
അവിടെ 
ഒരു നല്ല കാര്യം 
ചെയ്യാൻ ,
കുറച്ചു.., കാശ് വാങ്ങി 
മറിച്ചു അത്രേയുള്ളൂ .......

കൃഷി നടില്ല 
വിതക്കില്ല ആരും ,
അവിടെ മുളക്കില്ല 
മുളപ്പിക്കില്ല,
ഉണങ്ങിക്കിടക്കുന്ന 
കരിഞ്ഞു ഭൂമിയില്‍ 
നമുക്ക് അടിമത്തം ,
പിന്നെ .,
എല്ലാം തമിഴ് നാട് തരും ...

അതില്‍ ,ഭേദം 
ഫ്ലാറ്റുകൾ വന്നാല്‍ 
എനിക്കും കിട്ടും 
വെറുതെ ,
ഉണക്കണോ ഈ ഭൂമി...?

Thursday, 5 February 2015

മണിനാദം

മനസിലൊരു മണിവീണ നാദം    
കേള്‍ക്കുന്നു നിന്‍ വരികളില്‍ ,
പൊന്നൊളി തൂകിതരളമായൊരു  
മധുര മനോഹര കാവ്യമല്ലോ 

Wednesday, 4 February 2015

കവികള്‍

എന്തിനിങ്ങനെ കവികളെ 
കപികളാക്കും ,
അർത്ഥമോശമെന്നുണ്ടോ ,
വാക്കിൽ കവികളേ
ചേർത്തു വച്ചു കരുത്തിൽ 
അസ്ത്രമാക്കും ,
വാക്കിലില്ലേ കവിതകൾ 
കാലത്തിന്‍ ശബ്ദത്തില്‍ !!


Tuesday, 3 February 2015

ലാലിസം

ലാലിസം ജനത്തിനു
സാഡിസം
ജനം വീര്‍പ്പുമുട്ടി
ഗായകന്‍ ആര്‍..?
ലാലിസം കോടികള്‍ മുക്കി
കഷ്ടം  ഇയാള്‍ ആര്
ഏ  ആര്‍  രഹ്മാനോ...?

മുഴുപ്പട്ടിണിയില്‍ ജനം
ജനത്തിന്റെ നികുതിയില്‍
ഭരിക്കുന്നവര്‍
നികുതിപ്പണം
കൊള്ളനടത്തുന്നു ......

ലാലിസം
ചിലര്‍ക്ക് പാലിസം ...!

മരണ ശേഷം

മരണശേഷം തുറക്കുവാന്‍ 
വാതിലില്‍ 
അതിമനോഹര സങ്കല്‍പം 
നെയ്തൊരു ,
മധുരമായിടും വരികളില്‍ 
കൂടി നീ ,
മരണ ശേഷവും പ്രണയത്തെ 
പുല്കുന്നു...?

ജനാധിപത്യം തൂക്കുകയറില്‍ !!

ജനാധിപത്യം തൂക്കുകയറില്‍ !!
==========
ജനാധിപത്യം
ഒരു മുള്ളുള്ള മരം ..
അതില്‍ ശിഖരങ്ങള്‍
വളരും ......
ജനാധിപത്യത്തിന്‍റെ  വളര്‍ച്ച 
വളക്കൂറുള്ള  
എഴുത്താണ്...

ഇമ പൂട്ടിക്കിടക്കും 
മിന്നാമിനുങ്ങിന്‍റെ  വെളിച്ചമാണ്
എഴുത്തിന്‍റെ 
ജനാധിപത്യം ....

ഭരണ ഫ്യൂഡല്‍  മുഷ്കില്‍  
ഒരു പാട്
പെരുമാള്‍ മുരുകന്മാര്‍
ആത്മഹത്യയില്‍ ......,
ഈ വ്യവസ്ഥ 
ജനത്തെ തൂക്കി കൊല്ലും ,
ജനാധിപത്യം തൂക്കുകയറില്‍ ..!!

Sunday, 1 February 2015

പൊന്മണി

ഉണരുക ഉണരുക പെണ്മണികള്‍
അണായാതുണരുക പൊന്മണിയെ
കരുത്തു കാട്ടുക മഹിളകളും 
കതിരിൽ നുള്ളു സ്ത്രീധനവും