കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Monday, 30 March 2015

മരണകാമുകൻ ?

മരണമെന്നും യൗവ്വനം 
മധുരമായ് സ്മരണയിൽ 
ജ്വലിച്ചിടും തീനാളമായ് 
മരണമെന്ന കാമുകൻ !!   

പാവം കവി ..?

ആര് ചൊല്ലി കവി പാവമെന്നു 
അണയാത്ത തീയുള്ളവർ 
ആര് ചൊല്ലി ശാപം ഗ്രസിച്ചോർ 
അക്ഷരത്താലഗ്നി തീർക്കുന്നോർ !


അക്ഷരം ...?

അക്ഷരങ്ങളില്‍ കോർത്തു 
മാലയാക്കണം വാക്കിനെ 
നെഞ്ചിൻ കൂടും പൊട്ടിച്ചു 
ഒഴുകിയെത്തട്ടെ നൊമ്പരം !!

മൌനച്ചരടു

മറവു ചെയ്യുവാനാണെങ്കിൽ
തുറക്കുമെന്തിനു പേടകം
മൌനച്ചരടിൽ കോർത്തിട്ടു
മധുരമായിട്ടെഴുതുക  !!

Saturday, 7 March 2015

ജി .ക്കെ വിടവാങ്ങി

ജി .ക്കെ വിടവാങ്ങി.....!!

വ്യവസ്ഥിതിയുടെ 
കൂരിരിട്ടിനോടു കലഹിച്ച 
ആദർശത്തിന്റെ 
ഉദയ സൂര്യൻ ........

മരണം പടിവാതിക്കലിൽ 
കാത്തു നിന്നപ്പോഴും ,
സുസ്മേരവദനനായ്  
തിരുത്തൽ വാദിയെന്ന,
ജി .ക്കെ ................

അർബുദ രോഗത്തിന് 
കീഴടങ്ങി ,
തിരുത്തൽ വാദിയായാ നിഷേധി ....

നിങ്ങളിൽ 
ആദർശമുള്ളവർ 
ആരാനുമുണ്ടെങ്കിൽ 
ജി.കെയുടെ 
ഭൗദിക ശരീരത്തിന്നരികെ 
വന്നു ,,,,
ഒന്ന് 
യാത്രാമൊഴി ചൊല്ലി 
നമിച്ചിട്ടു പോകണേ .....!!
( നിയമ സഭാ സ്പീക്കർ 
ജീ കാർത്തികേയൻ അന്തരിച്ചു )
07/03/2015,

നിരോധാനങ്ങളുടെ രാജ്യം ....?

നിരോധനങ്ങളുടെ 
രാജ്യം ....?
-----
ഭാരതം 
നിരോധാനങ്ങളുടെ  
രാജ്യമോ.....?

പുരോഗമന 
നൈസര്‍ഗ്ഗ സൃഷ്ടികള്‍ 
രചനകൾ ,
ബുക്കുകൾ ,സിനിമ ,
രാഷ്ട്രിയ പാർട്ടി ,
ബീഫ് എല്ലാം 
നിരോധിക്കുന്ന 
രാജ്യം.........!

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ 
സ്ത്രീകളോടുള്ള 
മനോനില മാറാത്ത 
ഭരണ,പുരുഷ,
കൊളോണിയൽ കോടതികൾ 
ബാല്തസംഗ കുറ്റവാളികൾ ,
മനോനില 
ഇവരിലും 
ക്രൂരമോ....?

ഭാരതം .......
സകലതും സ്റ്റേ 
ചെയ്യുന്ന രാജ്യമോ....?

കീഴ്ക്കോടതി വിധിക്കുമേൽ  
മേല്ക്കോടതി വിധി വന്നാൽ 
സകലതും സ്റ്റേ ....
അണക്കെട്ട് മുതൽ 
കരിങ്കൽക്വാറി വരെ ...
പര്വ്വതം മുതൽ ,
പാലഭിഷേകം .....?

ഇനി എന്നാണാവോ ,
വെള്ളവും,ഇടിമിന്നലും,
കാറ്റും ,മഴയും 
കണ്ണില്ലാത്ത 
ഈ കോടതിയും 
ഭാരാണാധികാരികളും 
സ്റ്റേ ചെയ്യുന്നത്,,,,,,,,,,? 

Tuesday, 3 March 2015

ഗാന്ധിജിയുടെ സ്വപ്നം

ഗാന്ധിജിയുടെ സ്വപ്നം..!!
======
ഭരതത്തിന്റെ രാഷ്ട്രപിതാവ്
മഹാത്മാ ഗാന്ധിജിയുടെ 
മഹാ സപ്നം
മദ്യവര്ജ്ജനം .......

മതേതര
ജനാധിപത്യ രാജ്യത്തെ
ജനകിയ കോടതികൾ
അതിര് വിട്ട പരാമർശനം
നടത്തി സംരക്ഷണം
നല്കുന്നതാര്ക്ക് ........?

ഭാരതത്തിൽ
നയം രൂപികരിക്കുന്ന
രാഷ്ട്രിയ പാർട്ടികൾ
നടപ്പിലാക്കുന്നതും ,
നിയമമാക്കുന്നതും
നിയമ സഭയും പാർലുമെന്റും ....
നിയമം സംരക്ഷിക്കേണ്ട
ബാദ്ധ്യതമാത്രം കോടതികൾക്ക് .....

കോടതിയും
ജഡ്ജിമാരും
കോര്ട്ടലക്‌ഷ്യമെന്ന 
ഇരുതല വാള് കാട്ടി 
രാജാക്കന്മാരെപ്പോലെ
ജനത്തെ ഭയപ്പെടുത്തുന്നു ..
ഇത് ജനാധിപത്യ
രാജ്യത്തിന്‌ ഭൂഷണമോ ....?

പ്ലാച്ചിമട

ഇരുകാലി മൃഗം 
നാഗങ്ങളായി മദിച്ചു 
വന്യതയുടെ മുഖം മിനുക്കി 
ഗോഡ്സെമാരാകുമ്പോൾ ,
മുലകുടിമാറാത്ത 
കുഞ്ഞുങ്ങൾ 
നഗ്നരായി 
ജീർണ്ണിച്ച ശവകുടിരങ്ങൾ , 
ചേതനയില്ലാത്ത സമുഹം 
അവയ്ക്ക് നേരെ 
പല്ലിളിക്കുന്ന ആണും,പെണ്ണും  ......?

എൻഡോൾഫാൻ 
ബാധിതർ 
ആത്മനൊംബരത്തിൽ പിടയുമ്പോൾ 
പ്രഖ്യാപനം നടത്തി 
നിർവൃതിയിൽ 
ഭരണവും മന്ത്രിയും ......

പ്ലാച്ചിമടയിൽ 
വിഷം വിറ്റു 
പാശ്ചാത്യർ പണം കൊയ്യുമ്പോൾ 
കയ്യും മെയ്യും മറക്കുന്ന 
നീതിന്യായവ്യവസ്ഥ .....

കറുത്ത മഷിയിൽ 
വെളുത്ത 
അക്ഷരങ്ങൾകൊണ്ട്‌ 
മിന്നലുകൾ തീർക്കാനാവതെ 
ഒരു പറ്റം ബുദ്ധിജീവികൾ 
ഇതോ എഴുത്തിന്‍റെ 
ആവിഷ്ക്കാര ജനാധിപത്യം ......?

Sunday, 1 March 2015

തലയില്ലാ കോഴികള്‍ ..?

മരണം കാത്തു കിടക്കുന്ന
മുല്ലപ്പെരിയാര്‍ ഡാം
കേരളത്തിലോ ,
അതോ ,
തമിഴു നാട്ടിലോ ....?

വോട്ടു കൊടുത്ത
ജന  പ്രതിനിധികൾ
തമിഴർക്കു വേണ്ടിയോ,
മലയാളത്തിനോ.?

കോച്ചു ഫാക്റ്ററി മുതൽ
കേരളത്തിന്റെ
സകല വികസനവും ഒടുവിൽ
തമിഴന്റെ നിയന്ത്രണത്തിലെന്നു
ഞെരങ്ങി 

അലമുറയിടുന്ന 
നാണം കെട്ട ജനപ്രതിനിധി .....?

ഭാരതം  മുഴുവൻ നന്നാക്കാൻ
മിനക്കെടുന്ന കേരളത്തിലെ
ജനപ്രതിനിധികൾ,
തലയില്ലാക്കോഴികൾ ....?

തുരുംബെടുത്ത ആശയം
ആമാശയത്തിൽ കുത്തി നിറച്ച
ഭരണ പ്രതിപക്ഷത്തിലെ
ജനപ്രതിനിധികളെ ,
ജനം ചൂലിൽ
മൂത്രമൊഴിച്ചും ,
ചെരുപ്പിനു അടിച്ചും
പരസ്യ  വിചാരണ നടത്തണം
ഈ ശുംബന്മാരെ .....!!