കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Sunday, 26 April 2015

രക്താശ്രുക്കളിൽ ഒരു ചരമഗീതം

രക്താശ്രുക്കളിൽ ഒരു ചരമഗീതം 
                  -----===-----
അമ്മതൻ വാൽസല്യമേറെയുമേറ്റവ -
രാമോദമായി വസിച്ച കാലം  .
മക്കളെയെല്ലാം വളർത്തിവലുതാക്കി 
ദുഃഖങ്ങളൊന്നുമറിയിക്കാതെ !
ദൂരെജോലിക്കായിപോയവർ രണ്ടും 
തറവാട്ടിലിളയവനൊത്തമ്മയും 
അല്ലലൊന്നും അറിയാതെയങ്ങനെ 
കൊച്ചുമക്കളിൻ കൈയ്യുംപിടിച്ചവർ  
സഞ്ചരിച്ചില്ലോ കാവിലും,പാടത്തിൽ 
ശങ്കകൂടാതെയെത്രയൊ കാലവും ! 

ഉത്സവങ്ങളുമെത്തുന്ന നാളിലും 
ഉത്സവത്തിൻ ലഹരിയിൽ മുറ്റത്തും 
ആഘോഷത്തിൻ ലഹരിനുണയുവാൻ 
പാടിമാടിത്തകർക്കും തറവാട്ടിൽ .
അഗ്നിപാശത്തിൻ തീനാമ്പു മുറ്റത്തു 
വെള്ളിടിയായ് തറവാട്ടിൽ വീണല്ലോ 
മക്കളിൽ രണ്ടുപേർക്കും കൃഷിക്കായി 
സ്വത്തുപാകവും വെയ്ക്കണമെന്നുവർ 

ചൊന്നനേരത്തിലൊട്ടും മടിക്കാതെ 
വേഗംതന്നേവിളിപ്പിച്ചുവക്കീലേ , 
തീറേഴുതുക മൂന്നുമക്കൾക്കുമായ് 
തീറാധാരം കൊടുക്കണം വേഗത്തിൽ 
ഉള്ളതെല്ലാമായ് വീതിച്ചെടുത്തപ്പോ -
ബാദ്ധ്യതയായി തീർന്നല്ലൊയമമ്മ ..!
ലക്ഷങ്ങൾ കടമുണ്ടെന്നറിഞ്ഞപ്പോൾ 
ഞെട്ടിപ്പോയല്ലൊ മക്കളെല്ലാവരും ?

തായയെചൊല്ലിയങ്കം വെട്ടിയവർ 
മൂവരും മൂന്നുപാതയിലായേലും  
ചിന്തിച്ചു ഭാരമോർത്തവരൊന്നായി -
അമ്മേ വൃദ്ധസദനത്തിലും ചേർത്തു .
ബാധ്യതയിടിത്തീയായി മുന്നിലും 
അശനിപാതയുറക്കം കെടുത്തി .
രണ്ടുവൃക്കയുമുണ്ടല്ലൊയമ്മയ്ക്ക് 
ഒന്നുവിറ്റാലോ ലക്ഷങ്ങൾ കിട്ടിടും .
ഏറിയാലഞ്ചു വർഷത്തിൽ കൂടുത -
ലായസ്സുണ്ടെന്നു തോന്നില്ലസോദര !

അന്ധതയാലിരുട്ടു ബാധിച്ചവർ 
വൃക്കവിൽക്കാനിറങ്ങി മാർക്കറ്റിലും 
അയ്യൊയെന്തൊരു കഷ്ടമീ നാട്ടിലു -
മിങ്ങനെയുണ്ടോ! മക്കളീ ഭൂമിയിൽ !
പെറ്റമാതാവിൻ നോവും മറന്നവോ 
ദുഷ്ടരായല്ലോ മക്കളുംലോകമേ !
ജന്മം നൽകിയ തായേ, വിലയിട്ടു 
പത്രത്താളിൽ പരസ്യവും നല്കീല്ലോ !

ഒട്ടുമൊട്ടുംവിഷാദവും തീണ്ടാത്ത 
ക്രൂരന്മാരായ മക്കളു മൂഴിയിയിൽ 
കാര്യമൊന്നുമറിയാത്തയമ്മയെ 
താങ്ങിയാതുരാശാലയിലെത്തിച്ചു 
അമ്മതൻ ദേഹം കീറി മുറിക്കുന്ന -
കാണനാവാതെ മക്കൾ സ്ഥലം വിട്ടു .
വൃദ്ധഭവനത്തിലെത്തിക്കുവാനും
ചട്ടംകെട്ടീല്ലോ ദല്ലാളുമാരോടും  !

കൈയ്യിലെത്തുന്ന ലക്ഷങ്ങളോർത്തവർ 
സ്വപ്നമേറേയും നെയ്തൊരുനേരത്തിൽ ,
വക്കീൽ കാട്ടിയ സാക്ഷ്യപത്രം കണ്ടു 
മോഹാൽസ്യത്തിലും വീണു,യിളയവൻ..!

നെയ്തതൊക്കെവൃഥാവിലായ്പോയതും 
പൊട്ടിവീണു തകർന്നല്ലോ കൊട്ടാരം !
അമ്മയെന്ന കണ്‍കണ്ട ദൈവത്തെ
പെറ്റമക്കൾ മറന്നോ പണത്തിനും .
ദീനനായ നിന്നച്ഛൻ മരിച്ചപ്പോൾ -
ഇല്ല ജോലിക്കായ് മുട്ടാത്ത വതിലും 
ഇല്ലപാരിലും വീടുകളൊക്കെയും 
ഇല്ലല്ലോയിനിയാരോടും ചോദിപ്പാൻ 
കിട്ടും തുച്ഛം വരുമാനമൊന്നുമേ   
പോരാതായല്ലോ നിങ്ങൾ പഠിപ്പിനും 
മുന്നിലെവഴിയെല്ലാമടഞ്ഞപ്പോ -
ളൊന്നവർ ചെയ്തുമാരുമറിയാതെ 
വിറ്റല്ലൊ വൃക്ക നിങ്ങളെപ്പോറ്റുവാൻ 
മക്കളിൻ നന്മമാത്രവുമോർത്തവർ !
കിട്ടിയ പണമൊക്കെയും ബേങ്കിലും 
നിക്ഷേപിച്ചതും മക്കളിൻ പേരിലും 
എന്നിട്ടും നിങ്ങൾ ക്രൂരന്മാരായല്ലോ 
നാലു കാശിനായ് വിറ്റല്ലൊയമ്മയെ ?

ചന്തയിൽ പോയി കാശുതികയാതെ  -
ഇഞ്ചിമുട്ടായി വാങ്ങാതെ വന്നതും 
കയ്യിൽ കിട്ടിയൊരുകത്തിയാൽ നീയും 
 കുത്തിയതൊക്കെയിന്നു മറന്നുവോ ..?
മക്കളിഷ്ടങ്ങളോരോന്നായ്സാധിച്ചും 
വെള്ളവും കരിക്കാടി കുടിച്ചിട്ടും 
ഈ നിലയിൽ വളര്ത്തിയ നിങ്ങളോ 
സമ്മാനമായി തള്ളിവഴിയിലും !

വറ്റിയല്ലോയാ കണ്ണിലുമശ്രുക്കൾ 
വറ്റിയെന്നോ വരണ്ട നദിപോലായ്‌ .
നന്മവറ്റിയോ മക്കളിൻ സ്നേഹവും 
മന്നിതീയിൽ മറഞ്ഞുവോ മാതൃത്വം !
കയ്യും,കാലും വളരുന്ന പൈതലേ -
യൂട്ടിയൂട്ടി വളർത്തിയ മാതാവെ ,
തെല്ലുശങ്കയുമില്ലാതെ ക്രൂരരേ ...
നിങ്ങൾ വിറ്റവോ, ലോകമേ, ഹാ.....കഷ്ടം !

വേണ്ടയെന്നു, ഒരുവാക്കു ചൊല്ലീടിൽ 
കൊണ്ടുപോകില്ലേ അനാഥയാക്കാതെ  
പത്തുമാസം ചുമന്നൊരാമമ്മയെ 
പെറ്റുവീണാലോയറ്റുപോമോ ബന്ധം !
നിങ്ങളോരോന്നും ചോല്ലുന്ന മുമ്പേ
ഇഷ്ടങ്ങളൊക്കെ സാധിച്ചു തന്നിതും 
പെറ്റോരമ്മേ കടങ്ങൾ വീട്ടീടുവാൻ -
ഭൂവിലാരേലും വിൽക്കുമോ മക്കളേ..?

അച്ഛനോർമ്മയിൽ മാത്രമായ്നിന്നപ്പോ -
ളമ്മ കൈയ്യും പിടിച്ചൂ നടത്തീതും . 
മഞ്ഞളിച്ചിവോ നോട്ടിന്റെ കെട്ടിലും 
മർത്യനല്ല മൃഗങ്ങളേക്കാൾ കഷ്ടം !
പമ്പയിലല്ല,ഗംഗേക്കുളിച്ചാലും  
തീരില്ല പാപം നിങ്ങളിൻ ജന്മത്തിൽ..

താരാട്ടും മുലപ്പാലിന്റെയോർമ്മയും 
ശാപമായിട്ടു മാറിടും നിങ്ങളിൽ 
അമ്മയെന്നുമേ വൃദ്ധസദനത്തിൽ 
കത്തിത്തീരും മെഴുതിരി പോലെയും 
കുഞ്ഞങ്ങൾ നിങ്ങൾ തെന്നിവീണീടുമ്പോ-  
ളാർത്തലച്ചോടിയെത്തിമാതാവു ,
വീർപ്പു മുട്ടിയും ശ്വാസ മടക്കിയും 
മാറിൽചേർത്തതു നിങ്ങൾ മറന്നുവോ ?

നെഞ്ചിടിപ്പെങ്ങാൻ കൂടന്ന നേരത്തിൽ 
നഞ്ചുതിന്നൊരു മീനിനേപ്പോലമ്മ ,
അങ്ങുമിങ്ങിമായോടിനടന്നതും 
എന്തേ മക്കള്‍ മറന്നു പോയോയിന്നു ?
മർത്യജന്മമത്യാഗ്രഹം കാണുമ്പോള്‍ .
ധർമ്മമിന്നു ചിറകറ്റു വീണുവോ ?
നന്മയും പോയിയെന്നതു മോർക്കണം 
കണ്ണുനീരുണ്ടോ ബാക്കിയുമമ്മയിൽ  
അഗ്നിപാശമായ് ചുറ്റിടും നിങ്ങളിൽ 
അഗ്നികുണ്ധവും തീർത്തിടും വീഥിയിൽ 

വക്കീലിൻ വാക്കു കേട്ടതും മക്കളിൽ 
ശ്വാസനിശ്വാസം നിന്നതുപോലെയും 
കണ്ണുനീരാൽ കഴുകുവാനാവുമോ 
എന്തുചെയ്യുകിൽ തീരുമീ പാപവും 
അമ്മ കാലിൽ പിടിച്ചവർ മാപ്പിനായ് 
കേണനേരത്തിൽ മക്കളോടായവർ ,
ആരുമില്ലാത്തൊരുപാടു പേരുണ്ടു 
ആരുമില്ലാതനാഥരായ് തീർന്നവർ   
ഇല്ല ഞാനും വരില്ലയെൻ മക്കളെ 
ഇന്നിവര്‍ എന്‍റെ കൂടെപ്പിറപ്പുകൾ 
നാളെ നിങ്ങൾക്കു ഞാൻ ഭാരമായിടും 
പിന്നെ നിങ്ങൾ വഴിയിൽ തള്ളീടിലോ ?

രക്തബന്ധത്തെക്കാളെത്രെ,ഭേദമാ  
വിൽക്കുകില്ലാ,കൊല്ലില്ലയെന്നെയും 
 മക്കളും,കുഞ്ഞുമക്കളും കേണപ്പോ -
ളന്തെവാസികളേറ്റിയകന്നല്ലോ ...
കൊണ്ടുപോയവരാര്‍പ്പുവിളിയുമായ്  
നിർന്നിമേഷരായ് മക്കള്‍ മരവിച്ചു ...
അമ്മപോയൊരു നേരത്തിൽ മണ്ണിലും 
വീണു മക്കളിന്‍ രക്താശ്രുബിന്ദുക്കൾ..?
( ദേവൻ തറപ്പിൽ ) 27/04/2015,

Friday, 24 April 2015

ക്യാപ്സ്യൂ ൾ ..!!

ക്യാപ്സ്യൂ ൾ ..!!
----------
ഓർമ്മപ്പൂക്കളിൻ 
താളു മറിക്കാം ,
മരണവാറണ്ടിന്റെ 
പച്ചമറയ്ക്കാം ,
പഴമകൾ തേടി
പോകാതിരിക്കാം ,

അരുമകൾ കൂടെ 
അണുകുടുംബത്തിൽ 
അതിസന്തോഷം 
പങ്കുവെയ്ക്കാം..!

മറക്കണ്ട നാളെ 
മരണ വാറണ്ടായ് 
തുടിക്കുമ്പോൾ 
ഊണിനു  -
പച്ചപ്പുൽപ്പാടം 
നടവരമ്പും  
കൃഷിയിടോം 
കാണില്ല നാട്ടിൽ....!

വികസനത്തിൻ 
അധിനിവേശം 
അഞ്ചുദശാബ്ദം 
പിന്നിടും വേളെ 
മൂന്നു നേരത്തിൽ 
മൂന്നടി താഴേ ,
പൊക്കമുള്ളോരാം 
മാനവർക്കായി 
വിശപ്പ്‌ മാറ്റാൻ 
മൂന്നേ മൂന്നു 
ക്യാപ്സ്യൂളുൾ 
ജീവൻ നിലനിർത്തും 
കാലം ....,
വിദൂരമല്ല ...?
(ദേവൻ തറപ്പിൽ )

ഓര്‍മ്മപ്പെടുത്തല്‍

സകലവും സിമന്റിൽ 
പുതയ്ക്കും കാലം ,
വിധൂരമല്ലല്ലേയെൻ 
ചങ്ങാതികൾ ,

ആര്ക്കും തടുക്കുവാനാ -
വാതെ നാട്ടിലേ  ,
മരവും,പച്ചിലക്കുന്നു -
കളൊക്കെയും .

വിസ്മൃതി പൂണ്ടിന്നു 
വിസ്മരിക്കുന്നു 
മറവിയെന്നപോലോര്‍ -
മ്മയാകുംനാളെ ?   

നഷ്ടങ്ങളില്ലാത്ത മനമാണ് 
നമ്മളിൽ 
കിട്ടാന്‍ കൊതിക്കുന്ന
സൌധങ്ങളിൽ ,

വറ്റാത്ത കണ്ണുനീരില്ലിന്നു 
മാനവര്ക്കി -
ഷ്ടത്തിലുള്ളതോ സ്വപ്ന 

സൗധങ്ങൾ !!

Thursday, 23 April 2015

ഉറങ്ങുന്ന ദൈവങ്ങള്‍ !!

ഉറങ്ങുന്ന ദൈവങ്ങള്‍ !!
----------
കഷ്ടം നാടിന്‍ നഷ്ടം  
സ്ത്രീകൾ 
കള്ളക്കണ്ണന്‍റെ 
തീരത്തിൽ ,
നാന്നാവാകാത്ത
ദൈവങ്ങൾ
നന്നാവാകാത്ത
മാനുഷ്യരും ,
വിഷം വിതയ്ക്കും
മതങ്ങള്‍
കല്ലും മരങ്ങളിൽ
ദൈവങ്ങളെ ,
താലോലിച്ചു
പാഴാക്കിടും 

മനുഷ്യ ജന്മം ...,
ജീവകാരുണ്യ
പാതകൾ ,
ഉറങ്ങുന്നു ദൈവങ്ങൾ
ഉണരാത്തെ
മാനവർ ,
ഇവരോ നാടിന്‍

വിധിയുടെയന്ധര്‍ ?

അനീതി ..!!

പൊരുതുവാനുള്ള മനസ്സുമായ് ഞാൻ 
പൊറുക്കാത്തനീതിയും തോളിലേറ്റി 
കുരുക്കില്ല സ്ഥാനത്തിൽ മനചിന്തകൾ 
വെറുക്കുന്ന മോഹം കടലിലാഴ്ത്തി 
വരദാനമായ് ലഭിച്ചതല്ലേയിതു 
വധുവായി വന്നതോയറില്ലെനിക്കു 
പ്രകൃതിതൻ കനൽ കനലാണോയെന്നു-
മറില്ലയില്ലയെല്ലയെൻ കവിസഖേ...!!  

Tuesday, 21 April 2015

ഉത്തരം

ഞാൻ തന്നയുത്തരം തൃപ്ത്തരല്ലാത്തവ -
രാരേലുമുണ്ടേ കൈയ്യൊന്ന് പൊക്കണേ!

ഇന്നു ഞാൻ നന്ദി പറയുമക്കാസ്സേട്ടു..,
നിങ്ങലറിഞ്ഞെന്‍റെ കവിതയിൽ ചിലതും

പലരും വരാതേ,യിരുന്നപ്പോൾ ഞാനും
പരിഭവിച്ചേ...,യെൻ മനസിനോടും ,

പിന്നിലേക്കൊന്നു ഞാൻ പോയി പലവട്ടം
വല്ലതുമാരോടും ചൊല്ലീപ്പോയോ..?

ചോദിച്ചുപോയ്‌ഞാൻ പലവട്ടം മിനിയോട് -
എന്തേ സഖാക്കൾ വരാത്തെതെന്നു...?

വല്ലകുറ്റങ്ങളൊയെന്നിൽ നിന്നുണ്ടായോ -
യെന്നും ഞാനേറേയും ശങ്കിച്ചുപോയ് !

നാട്ടിൽ പലരെല്ലാം പലവഴി പോയതിൽ
ഏറ്റം കുറഞ്ഞുപോയെന്നും മിനി ...

എങ്കിലും സാഹിത്യ സദ്യകഴിക്കുവാൻ
വന്നവരേ..,നിങ്ങൾക്കെൻ വന്ദനങ്ങൾ !!

Monday, 20 April 2015

സ്നേഹത്തുടുപ്പില്‍

സ്നേഹത്തുടുപ്പില്‍ 
ഞാൻ ആറാടിയിന്നലെ 
സ്നേഹവരംബത്ത്‌ 
നീരാടി ഞാനും ,

ആശങ്കയൊക്കെയകറ്റി 
പെയ്തോഴിഞ്ഞല്ലോ 
കൊടുങ്കാറ്റുമിന്നലെ 

നഷ്ടബോധത്തിൽ 
അല്പം ഞാനകപ്പെട്ടു 
കണ്ടില്ല പൂക്കളൾ 
പൊഴിച്ച ചിലരെല്ലാം 

സ്നേഹത്തിൻ ഗീതത്തിൽ 
ഒഴുകി ഞാനിന്നലെ 
സ്നേഹിക്കുവാനൊരു 
കൂട്ടം തത്വമസിയിൽ ,

തിരക്കിൽ പെട്ടുപോയ് 
ചിലരെങ്കിലും 
വന്നില്ല സ്നേഹത്തിൽ 
പങ്കുവെയ്ക്കാൻ 
ചിലർ ...........,

പോരായ്മയെരെയു -
ണ്ടെങ്കിലും എന്നോട്‌ 
പോരിനായാരും 
വന്നില്ല,ഞാൻ 
സ്മരിക്കാൻ നന്ദിയിൽ ,!!

നന്ദി

നന്ദിയെന്നൊരു വാക്കിന്ന -
ര്‍ഹതയുണ്ടോയെനിക്കു
നിങ്ങളിൻ ശക്തിയാൽ
പോരാടി നിങ്ങളിലൂടെ !

ഞാനറിയുന്നു വീഴ്ചകൾ
ഞാനറിയുന്നു പോരായ്മ
ഞാനറിഞ്ഞുനിങ്ങള്സ്നേഹം
ഞാനരിഞ്ഞെന്നാത്മഷക്തി !

നിങ്ങൾ നീട്ടിയ സ്നേഹത്തിൽ
നിങ്ങൾ നല്കിയ അമൃതനീരും
നിങ്ങൾ കോര്ത്തിട്ട കണ്ണിയും
നിങ്ങളിൽ ഞാനും കടപ്പെട്ടല്ലോ !! 

അശ്രു

അശ്രു ബിന്ദുക്കൾ  
തിളങ്ങും കണ്ണിലും 
ആർദ്രമാകുന്നുല്ലോ 
നിങ്ങളിൻ സ്നേഹം 

Friday, 17 April 2015

ദേവൻ തളർന്നു

ദേവൻ തളർന്നു വലയുംന്നേരം 
ഇരുപുറ വാളായ് നിൽക്കരുതേ 
ഒരുപുറമത്കേട്ടോടിച്ചെന്നി  -
ട്ടായുധമായിട്ടോടരുതേ ജയ 

ചുട്ടുപുതച്ചും സൂര്യൻ തലയിൽ 
പോള്ളിക്കുന്നെ വൈരത്താലും 
കൊടിയത ചൂടും താങ്ങാനില്ല 
കടിപിടി കൂടി കുടയുമെടുത്തെ 

കുടയും നീർത്തു നടക്കുംന്നേരം 
കടയില്ലടിപിടി കണ്ടതു ഞാനും 
കേറിക്കടയിൽ മധ്യസ്ഥത്തിൻ 
ചാടിയൊരുത്തൻ കുടയിൽ വീണേ 

കുടയുമെടുത്തു പാഞ്ഞവൻ നേരെ 
ആഞ്ഞത് വീശി അപരൻ നേരെ 
പിന്നെ തല്ലുകൾ പോടിപ്പൂരത്തിൽ 
കാഴ്ചക്കാരായ് ജനമതിലേറെ 

ചോരയോലിച്ചു വരുന്നതൊരുത്ത -
ന്‍റവനുടെ കൈയ്യി തൂങ്ങിയകുടയും 
അലറിവിളിച്ചത്‌ ഞാനറിയാതെ 
പൊരുളറിയാതെ ജനങ്ങള്‍ ഞെട്ടി !!

കണ്ണിക്കണ്ടാവയൊക്കെയെടുത്തു 
പൊക്കിയെറിഞ്ഞരിശത്തിൽ ഞാനും 
കല്ലുകൾ തുരുതുരെ വന്നുകണ്ടവൻ 
ഓടിയൊളിച്ചു കടയുടെ പിന്നിൽ !!

അതു കൊണ്ടരിശം തീരഞ്ഞപ്പോൾ 
അരുവയെടുത്തവൻ പിന്നെ മണ്ടി 
ഒടുവിൽ ക്ഷമയും കൈയും കൂപ്പി 
പുതിയൊരുകുടയും വാങ്ങിത്തന്നേ !!

പോരട്ടെ നല്ലൊരു ചർച്ചയല്ലോ 
പോരിൽ മുറുകാതെ വന്നീടേണേ 
കവിതയായ് പൊട്ടണമുറവയെന്നും
കരളിലും പിഴിഞ്ഞിട്ടെടിത്തീടണേ !!

നെഞ്ചെരിയുന്ന നേരത്തു ഞാനെൻറെ  
ചങ്കു കീറി വലിച്ചു നോക്കുമ്പോൾ ,
ഉള്ളതപ്പോളെടുത്തു കവിതായായ് 
ഉള്ളം കൈയ്യിൽ തിരുന്നതുമില്ലയോ..?

ഏറെനോവുകൾ കാണുമ്പോളെൻ മനം 
കാറും കോളുമിടിക്കും ഹൃദയത്തിൽ ,
മെല്ലെയപ്പോൾ തിരയുമെല്ലായിടോം 

വന്നുചേരും കൊടുങ്കാറ്റുപോലെയും !! 

Thursday, 16 April 2015

നർമ്മം

ഓർമ്മയിലെന്നും പൊന്നിൻ കുടമായി 
മിന്നിത്തിളങ്ങണം വന്മരയിനീ ,
നർമ്മം വിതച്ചിട്ടു കർമ്മം കൊയ്യുവാൻ 
ധർമ്മത്തിൽ നീയെന്നും വാണിടേണം !!


Wednesday, 15 April 2015

ബീനയ്ക്കു !!

ബീനയ്ക്കു !!
-====--
കണ്ണുനീർ തുള്ളിയെ
ബീനയായോടുപമിച്ച
കരാള ബന്ധങ്ങളെ ,
രക്ത പീഡന ......,
 കരാള ബന്ധങ്ങളെ ...!

ചിന്നിത്തെറിക്കും
പളുങ്ക് പാത്രം പോൽ
ചിതറാതിരിക്കെട്ടെ
നിൻ ചിന്തയൊക്കെ ......!

പൊട്ടിത്തെറിക്കല്ലേ
നിന്നിൽ പ്രകാശം ,
പുഷ്പദളമായി
നിന്നിൽ വിടരണം ......!

ശോകങ്ങളൊക്കെ
മോഹങ്ങളാക്കണം ,
മോഹഭംഗത്തിൻ
ജ്വാലയിൽ വീഴ്ത്തല്ലേ ,,,,,!

സ്നേഹിക്കുവാൻ
ഞങ്ങളൊക്കെയുമുണ്ടു ,
ത്യാഗത്തിൻ ബലിയല്ലേ
നിന്നേശുദേവൻ ......!

കടലിലെ തിരപോലെ
ഉലകം വിറപ്പിച്ചു
കൊടുങ്കാറ്റിലാടും
മനവുമായ്‌ നീ ......!

തളരാത്ത ചിന്തകൾ
ഉണരട്ടെയെന്നെന്നും
വാടാതിരിക്കട്ടെ
നിന്നിലെയോർമ്മകൾ ...!
15/04/2015,

Tuesday, 14 April 2015

ദേവന്‍ തറപ്പില്‍

                         (10)
ദേവന്‍ തറപ്പിന്നെന്നും മോഹം
ദേവലോകത്തോ പറന്നീടുവാൻ
ദേവന്മാരാം,ദേവിമാരോത്തെൻ
മലയാള കവിതകൾ  ചോല്ലിക്കേല്പ്പാൻ !!
           ===================
                            (2 )
സത്യമസത്യമീ നാടിന്റെ നൊമ്പരം
ധർമ്മ,മധർമ്മം വെള്ളത്തിലെ കുമിള
നല്ലത് ചെയ്യേണ്ട നാടിന്റെ നായകർ
ബുദ്ധിശൂന്യത്തിലധപ്പധ;നത്തിൽ !!
           ================
                          (3)
ചിന്തിക്കണം നല്ലതെന്നും നമ്മിൽ
ചിന്തിച്ചാൽ നാടെത്രയോ വേഗം
വളരും നന്മയാലെന്നെന്നും !!
                 =========
                   (4)
ഒന്ന് ചെയ്യും മുമ്പേ
നൂറു വട്ടത്തിൽ
ചിന്തിച്ചു കൊള്ളുക !!
             ======
                         (5)
ലോകത്തിലഭിമാനസ്ഥഭനത്തിൽ
ലോകരിൽ മലയാളി മുന്നിലെന്നും
മാടിയ മുണ്ടോന്നുഴിച്ചീടിലോ
മാനവൻ നൽകുന്നു ബഹുമാനവും !!
                       ======
                        (6)
പാരിസ്ഥിയെത്ര മനോഹരം
പാരിന്റെ മാറും പച്ചയല്ലോ
പലവിധക്കാഴ്ചയിൽ പാരും
പതറിത്തെറിക്കുന്നു ചുറ്റുവട്ടം !!
              =============
                     (7)
എനിക്കില്ലൊരു നാടും വീടും
നിനക്കുണ്ടോല്ലോ നാടുംവീടു
മണ്ണെന്നു പറയാൻ തുണ്ടെല്ലേനിക്ക്
കണ്ണു കഴച്ചാലും മിണ്ടില്ലല്ലോ !!
               ============
                  (8)
കാലം മറഞ്ഞാലും
കഴുകൻ മറഞ്ഞാലും
കതിര് വിരിഞ്ഞാലും
കഥയില്ലാമാനവാൻ !!
          ========
                     (9)
വിദ്യയില്ലേലും മന്ത്രിയാകാം
ബുദ്ധിയില്ലേലും സംന്യാസിയും
വിത്തമില്ലെലും ഭരിക്കാം നാടു
മന്ദം ബാധിച്ച കൂട്ടരല്ലോ !!
              ==========
                       (10)

ഭേദിക്കയില്ല ഞാന്‍
ഭേദമാക്കും നാടിന്‍റെ
നൊമ്പരക്കവരത്തില്‍
കാറ്റിലാടാന്‍....!!
             (11)Monday, 13 April 2015

തെന്നാലിരാമൻ ..!!

തെമ്മാടിയായൊരു ബാലനല്ലോ 
തെന്നാലിദേശത്തേ തെന്നാലിരാമൻ 
ഗുരുവിനെ പറ്റിക്കാനിരുപ്പിടത്തിൽ  
ചീഞ്ഞൊരു മാമ്പഴം കൊണ്ടവെച്ചു !

ചീഞ്ഞ പഴത്തിലപമാനിതൻ ഗുരു 

തൂക്കികിടത്തിയും ശിക്ഷ നല്കി 
പിന്നെയുമെത്രയൊ ശണ്‍ഠകൂടി -
യെങ്കിലും ബുദ്ധിമാൻ തന്നെരാമൻ !

വേലയ്ക്കു പോകാതെ നാടുചുറ്റി 

വായടിവാക്കിലും തല്ലു വാങ്ങി 
കണ്ടവരൊക്കുയും കൊടുത്തെങ്കിലും 
നാക്കിൻ കഴിവിലുമൂണു കിട്ടി ! 

കണിക്കൊന്ന

കണിക്കൊന്ന..!!
ഓർമ്മയിലെന്നോ മറന്നു പോയ
മേടനിലാവിൻ കണിക്കൊന്നയും
കാലം വിദൂരം പറന്നകന്നപ്പോൾ 
കണിക്കൊന്നയെങ്ങോ മറഞ്ഞു !

കൈനീട്ടി നാണയം വാങ്ങി പണ്ടു
കാലം കഴിഞ്ഞാലുമോർക്കുമിന്നും
എഴരരാവിൻ വെളുക്കും മുമ്പേ
എഴഴകായി വരുമമ്മയും !
കൊച്ചു വീടിന്റെയ കോലായിലും
പട്ടുവിരിച്ചിട്ട മേശമേലും
ഒട്ടും കുറയാത്തെ വർണ്ണഭംഗീൽ
ഓടക്കുഴലുമായ് കള്ളക്കൃഷ്ണൻ !
കണ്ണുമടച്ചു പിടിച്ചു പിന്നിൽ
കിന്നാരമോതീട്ടുമമ്മയന്നു
കൃഷ്ണന്‍റെ മുമ്പില്‍ കൊണ്ടുനിർത്തി
മെല്ലേമൊഴിഞ്ഞിടും കണ്‍തുറക്കാൻ !
ചക്കപ്പഴവും പഴവർഗ്ഗമൊക്കെയും
കാണുമ്പോ നാവിൽക്കൊതിയൂറും
 കൃഷ്ണനെയല്ല ഞാൻ കണ്ടതപ്പോൾ
കാഴ്ച്ചവെച്ചുള്ള പഴങ്ങൾ മാത്രം !
പിന്നെ പടക്കം തകിർധിയായി
പൊട്ടിക്കുവാനും തിടുക്കമായി
ഓലപ്പടക്കവും കമ്പിത്തിരീം
ചക്രങ്ങളോരോന്നും കൈയ്യിത്തരും !
കൂട്ടുകാരോക്കെയും നോക്കിനിൽക്കേ
കത്തിച്ചു ധീരത കാട്ടിയന്നു
പിന്നെയടുത്തുയൽപ്പക്കത്തിലും
കൂട്ടുകാരൊത്തോരൂഞ്ഞാലാട്ടം !
കവുങ്ങിന്റെ പട്ടയെടുത്ത് വന്നു
പെണ്ണ് പിടുത്തം തുടങ്ങും പിന്നെ
കണ്ണുകെട്ടിക്കളി ഗോട്ടികളി
കണ്ണന്റെ പേരിലും സദ്യവട്ടം !
പുതു വസ്ത്രമൊക്കെയുടുത്തുവന്നാ-
കാലണ കൈയ്യിലും കിട്ടുമപ്പോൾ
താഴെ നിലത്തു വിരിച്ച പായിൽ
ചമ്രം പടിഞ്ഞിട്ടിരിക്കുംമെല്ലേ !
വീട്ടിൽ സകലരുമൊത്തിരുന്നാൽ
അമ്മവിളമ്പൂല്ലോ തൂശനിലേൽ
എല്ലാം വിളമ്പിക്കഴിഞ്ഞമ്മയും
കൂടെയിരിക്കും ഞങ്ങളൊന്നായ്‌!
ഉച്ചക്കൊരുണു തകിർധിയായി
കെങ്കേമായൊരു സദ്യയപ്പോൾ
ഊണും കഴിഞ്ഞുമിറങ്ങും പിന്നേം
ഇന്നുമതിൻ പുണ്യമോർമ്മയുണ്ടേ !

ഓണോം വിഷുവും വരുവാനായി
കാത്തിരിക്കുന്നല്ലൊ ഞങ്ങളെല്ലാം
പട്ടിണിയായൊരു നാളിലെത്തും
ആഘോഷമന്നു പൊടിപൊടിക്കും  
കാലങ്ങൾ മാറിക്കഥയും മാറി
കോലവും കെട്ടി മലയാളിയും
ഇമ്പമില്ലാതായായണുകുടുംബം.
ശങ്കയായ്മാറും സമുഹത്തിലും !
സമ്പത്തതിന്നുണ്ടു സ്നേഹമുണ്ടോ
നഷ്ടമായല്ലോ ഗ്രഹാതുരത്വോം
സമ്പത്തു വന്നപ്പോൾ മക്കളെല്ലാം
സ്നേഹമില്ലാത്തണു കുടുംബം !!
ദേവന്‍ തറപ്പില്‍
13/04/2015.,

ഭൂമി...!!

കാടിന് പേരൊന്നും വേണ്ടയിന്നു 
കാടായകാടെല്ലാം സൌധമായി ,
ഭൂമിയെന്നൊന്നു വിളിക്കാന്‍മടി -
ചരാചാരമെല്ലാമിന്നന്യമായി..!!

Sunday, 12 April 2015

മദമാടി ..!!

മദമാടി..!!
സ്ഥാനവും പണോവും ചൊല്ലിക്കലഹിച്ചു 
നാണം കെട്ടും ഭരിക്കുന്നതും ചിലർ  
മത,വര്ഗ്ഗചിന്തകൾ കുത്തീ ജനങ്ങളിലിൽ 
മദമാടിടുന്നു നാട്ടിലിന്നുംചിലർ !! 

Saturday, 11 April 2015

കവിതയില്‍ സ്പന്ദനം

സംവദിക്കാം നമുക്കും , പ്രിയരേ
കവിതയിൽ സ്പന്ദന -
മേറ്റുവാങ്ങാം ......

തുടിക്കട്ടെ സാഹിത്യ, ശബ്ദമിന്നു
പഠിക്കാം പരസ്പര -
നിരീക്ഷണത്തിൽ ......

തുടിക്കട്ടെ ജീവന്റെ ,യാത്മാവിൽ
മുറിക്കാതെ കാലികം
കാത്തു വെയ്ക്കാം .......

സാമുഹ്യ നമകൾ , നമ്മിലാണേ
സാദരം ചൊല്ലി -
പ്പിരിയലല്ലേ ..............!!  

കവിവര്യൻ !!

അറിയുന്നതൊക്കെ 
പറയും കവിവര്യൻ 
ഇഴകീറിയാത്രയിൽ 
ഉരുകുന്ന മനവുമായ്‌ .!

ചികയുന്നു ഗിരിനിര 
ഒരു പുൽക്കൊടിയിലും 
വിരിയുമെന്നോർത്തു 
തുടരുന്നു യാത്രയും ..!

മഞ്ഞായി മണലായി 
തെന്നലായി സഖേ നീ 
അതിൽ വിളങ്ങുന്നല്ലോ 
സൂര്യന്‍റെ ശോഭയിൽ..!

ഗുരു സന്ദേശം !!

ഗുരുവിൻ സന്ദേശം ,
നഷ്ടപ്പെടുത്തിയാൽ
മഫ്തിയിൽ വാഴും 
ജാതിക്കോമരങ്ങൾ !

കഷ്ടമെന്നല്ലാതെന്തു പറയും
നഷ്ടപ്പെടുത്തും ഗുരുദേവനെ  ,
ദളിതനെക്കൊണ്ട് ദൈവദശകം -
ചൊല്ലിച്ച ഗുരുവിന്‍റെ മണ്ണിൽ 
ദളിതനുമപമാനം വന്നുകൂട !

ജാതി ചോദിക്കരുതെന്നും  
ചൊല്ലിയ ഗുരുവിന്‍ 
ജാതിയും ചൊല്ലി നടക്കുന്നു 
പ്രസ്ഥാന നേതൃത്വം !

ദൈവാധീനം ജഗത് സര്‍വ്വം 
മന്ത്രധീ നം തു ദേവത ,
തേ മന്ത്ര ബ്രഹ്മണാധീത 
ബ്രഹ്മണോ മമ ദൈവതം !!

സര്‍വ്വവ്യാപിയായ ദൈവം ജഗത്തില്‍ മുഴുവനുണ്ട്‌ ,എന്നാല്‍ ദൈവത്തെ പ്രസാദിപ്പിക്കണമെങ്കില്‍ മന്ത്രം വേണം .മന്ത്രമുള്ളത് ബ്രഹ്മണന്റെ കൈയ്യില്‍ ,അപ്പോള്‍ ആരാണ് ദൈവം ...ബ്രാഹ്മണന്‍ .....ഇതാണ് ബ്രാഹ്മണന്‍ ചൊല്ലി നടന്ന മന്ത്രം !!  (ഇതാണ് ഇപ്പോഴും ചിലര്‍ തലയില്‍ വെച്ച് കൊണ്ട് നടക്കുന്നുത്) 

Thursday, 9 April 2015

കണ്ണില്ലാ നീതി

മുഖം മറയ്ക്കാന്‍ 
പണം മതി ,
മാനം മറയ്ക്കാന്‍ 
തുണിവേണ്ട ,
സത്യം മറയ്ക്കാന്‍ 
കണ്ണില്ലാ നീതി ,
വൃണം മറയ്ക്കാന്‍ 
കൈലെസ്സു മാത്രം !!


ചാതുര്‍ വർണ്യത്തിൻ 
നാടു നമ്മൾ ,
ചാരായത്തിലും 
കഥ പറയും ,
വെള്ക്കുവാൻ വേറൊന്നു-
മാവതില്ല ,
തടുക്കുവാൻ നീതിതന്‍  

ത്രാസുമില്ലേ..?

സത്യം അസത്യമായ് കാണും നമ്മള്‍ , ചൊല്ലുവാന്‍ നമ്മിലും നന്മയില്ല , ആരെന്നു നോക്കി വിധിക്കുന്ന നീതി , മാറണം നാടിന്റെ മാനവും കാക്കാം !!

വേദമന്ത്രങ്ങളില്‍ ഭാരതത്തിന്‍ , യശസ്സുര്‍ത്തുന്നു വേണ്ടുവോളം , ഇച്ഛയില്ലാത്ത ഭരണ വർഗ്ഗം , സ്വരുക്കൂട്ടി നാടും വികൃതമാക്കും !!

വിവാഹമല്ലല്ലോ 
ബീഭത്സമിന്നു നാടിന്‍റെ ക്രൂര
വിനോദമല്ലേ ..! നാടിന്‍റെ ഘാതകർ 
മതാപിതാക്കള്‍ വീടിന്‍റെ ദുഃഖമൊരു 
പെണ്ണുതന്നോ..?


Wednesday, 8 April 2015

ഭ്രൂണഹത്യ ..!!

ഭ്രൂണഹത്യ ..!! '''''''''''''''''''''''''''''''''''''''''
അയ്യോ കഷ്ടം ! കാണുമിതുപോലെത്ര നിത്യം , വയ്യേ നാടിന്റെ ദുഷ്കീർത്തിയോർത്തു . നോവും ചിലപ്പൊളരിവാളെടുത്തു ചെന്നു തീര്‍ക്കാനെൻ മനസ്സ് വെമ്പുന്നതുണ്ടേ...?
ജീവന്നു നാട്ടിൽ വിലയിന്നു തൃണസമാനം നോട്ടിൻ വലുപ്പം നോക്കി ഭരിക്കുമിന്നു പാരിസ്ഥിക്ക് വിലയിട്ടു പാശ്ചാത്യ വർഗ്ഗം പാരിൽക്കിടന്നുമാരിപ്പാനുമില്ലില്ലിടം ..!
കേഴുകയല്ല നീ വേണ്ടതു സോദരീ, മന്നിൽ കൈയ്യിൽ ചൂലുമായ് മുഴക്കൂ കാഹളം നാക്കും വാക്കും കുഴുഞ്ഞു തിരികെയെത്തു- ന്നേരമീനാടു ചുട്ടു ചാമ്പലാക്കും ..!
പൈശാചികത്വത്തിൻ തേരിൽക്കരേറി നമ്മൾ പൈതൃകം കാത്തുവെയ്ക്കാൻ മിനക്കെടുന്നു പാരിൽ മരിക്കുന്നതു ദിനവും നന്മയെല്ലാം പോക്കറ്റ് ചീർക്കുന്നു ചിലരുടെ മാത്രമിന്നു !
സത്യം മരിക്കുന്നു നിത്യം നാട്ടിലിന്നു - മസത്യം ജയിക്കും ദുഷ്ചെയ്തിയാലും മദ്യം ജയിക്കുമ്പോൾ മാനവ ദുരിതമേറും മൽപ്രാണനായിട്ടു തീരുന്ന കുടുമ്പമെത്ര ..!
കാഴ്ചയല്ലിത് സഖേ,നോവുതന്നെ ഏറ്റം കുറക്കാൻ നാം പൊരുതിടേണം തോറ്റം പറഞ്ഞു പോയുറങ്ങിടിലോ- മ്ലേച്ഛം മാനുഷ്യമനസ്സെത്ര പാപ പങ്കിലം !
ഭ്രൂണഹത്യയിന്നൊരു മഹാപാതകം നീതിക്കു നിരക്കില്ല ഭാരതാംബ തന്‍ മണ്ണില്‍ , ക്രൂശിച്ചുവല്ലോ,പൊന്നു കുഞ്ഞിൻ ജഡം പാശത്തിലേറ്റിക്കഴുകർ കഥകഴിച്ചു !!

നീർകണങ്ങൾ

പേരറിയാത്തൊരു തീർത്ഥവികാരത്തിൻ പ്രേമത്തില്‍ മോഹിച്ചു ഞാനും ..
മണ്ണിൽ വീണുടയുന്ന നീർകണങ്ങൾ 
കണ്ണുനീരെന്നും പേരിട്ടു പോയ്‌ ,

കണ്ണുനീര്‍പ്പുഴകൾ പെയ്യുന്ന നേരം  
ഉടയാച്ചിരിയുമായ്‌ കുട നിവർത്തി ,
നോവിന്‍റെ തേങ്ങലില്‍ കരളു വിങ്ങുമ്പോൾ മുത്തുകൾ കോരി ഞാൻ നല്കിയല്ലോ ?
ഉടയാത്ത മുത്തുകൾ തേന്മലരാക്കി , മാലോകോർത്തണിയാൻ കൊടുത്തു..
സുറുമയിൽ നീ വരച്ചിട്ടാതാം മിഴിയിൽ പ്രണയ മധുരം തുളുമ്പി നിന്നോ ..?
സൂര്യകാന്തിപ്പൂക്കൾ ശോഭ പരത്തി നിന്നിലെ വെന്മകൾ കാത്തിരുന്നോ ..?
വിണ്ണു പുലരുവാൻ കാവലായ് നിന്നൊരു സൂര്യപുത്രിയെപ്പോലെ നീയും ...?
രാവിൽ വിടരുന്ന വെണ്മതന്‍ പൂവിൽ ഭൂമിദേവിക്കു നിറമാലയും ..?

Sunday, 5 April 2015

മാതൃഭാഷേ !!

മാതൃഭാഷേ !!
---==----
അക്ഷരങ്ങള്‍ ജ്വലിപ്പിച്ചാൽ 
സാക്ഷരന്മാർ ആയിടും ,

സാക്ഷരന്മാർ മരിച്ചീടിൽ 
രാക്ഷസന്മാരായിടും ,

പക്ഷപാതം ചേരുകെന്നാൽ 
മൽക്ഷണം നന്മ ചോർന്നിടും ,

വജ്രമായി തെളിയട്ടെ 
അക്ഷരത്തിൻ ജ്വാലകൾ ,

വക്രഗതിയിൽ ചരമമടയും 
ചക്രശ്വാസം വലിക്കുന്നോർ ,

ആച്ചമിക്കുക മാതൃഭാഷേ 
ആങ്കലേയത്തിൽ മുക്കാതെ ,

അഗ്നിപാത്രത്തിലെന്നോണം 
അഗ്നിരേതസ്സായ് മലയാളം ,

വഹ്നിയിൽ മുക്കി ശുദ്ധിയാക്കി 
ശക്തമാക്കീടണം കവികളേ !!
ദേവൻ തറപ്പിൽ !05/04/15,

Saturday, 4 April 2015

ഞങ്ങൾക്കറിയുവാൻ ..??

ഞങ്ങൾക്കറിയുവാൻ ..??
----====------
ഞങ്ങൾ ചോദിക്കട്ടേ നാടുവാഴുന്നോരെ 
നിങ്ങളി നാടുനെയെന്തു ചെയ്തു .

കോർപ്പറേറ്റ് നീട്ടുംതിളക്കത്തിൽ നിങ്ങൾ 
നാടിനെ വില്‍ക്കുവാൻ നിശ്ചയിച്ചോ ..?

ജീവനും,രക്തോം കൊടുത്തു നേടിനാടിൻ 
സ്വാതന്ത്ര്യം ആർക്കാനും കാഴ്ചവെച്ചോ ...?

പാവങ്ങൾക്കായെന്നോ ബാപ്പുജി നേടിയ 
ഗ്രാമ സ്വപ്നങ്ങളും വിറ്റു തീർത്തോ...?

മദ്യം കുടിച്ചും വിശപ്പ്‌ തീർത്തീടാമോ 
നട്ടെല്ലും കാഴ്ച്ചവച്ചോരെ നിങ്ങൾ ...?

ആഗോളമേന്മച്ചുരത്തി പറയുന്ന 
ഗാന്ധിയന്മാരെ മറന്നിടേണ്ട ....!

വൈദേശ്യ,പുണ്യത്തിൽ മുങ്ങിന്നോർക്കിന്നും  
വയറുകാളുന്നോരെ നോവ്വറിയ്യ്യോ ..?

ഞങ്ങൾക്കറിയുവാൻ താല്പര്യമുണ്ടല്ലോ 
ഭാരത മണ്ണിനെ എന്തു ചെയ്യും ......?   
( ദേവൻ തറപ്പിൽ )04/04/2015,

Friday, 3 April 2015

ഗുരുതീർത്ഥം

സാമുഹ്യ ഭൂമുഖം 
നന്മാനല്കാൻ 
ഗുരുദേവ തീർഥങ്ങൾ 
നല്ലതാണെ !!


നേരും നെറിയും 
നശിച്ചിടുമ്പോൾ 
വായുമൂടി നമ്മൾ    
പോയിടല്ലേ

കരിനിയമം

കരിനിയമം..!!
കരിനിയമം കരിനിഴൽ വീഴ്ത്തി -
കരളു പറിച്ചു വിതച്ചപ്പോൾ

കഥ പറയാൻ പുതു തലമുറയും
നവമാധ്യമത്തിൻ തേരിൻമേൽ

പൌരാവകാശ പാതിയിൽ കത്തി -
കുത്തിയിറക്കിയ പുതു നിയമം

ആരെ ഭയക്കും ഭരിക്കുന്നോരും
ആദർശക്കാരില്ലീ നാട്ടിൽ

അഴിമതി മുക്തിയറുത്തു മുറിക്കും
അലറി വിളിച്ചവർ അതിലാണേ

കൂച്ച് വിലങ്ങും പോട്ടിച്ചല്ലോ
ആദര പൂർവ്വം കോടതിയും

ആര്പ്പു വിളിക്ക് സോദരരെ
ആരവമോടെ നീതിക്കായ് !!

Wednesday, 1 April 2015

ലൈക്കടിച്ചാൽ

കുത്തിക്കുറിക്കാതെ ലൈക്കടിച്ചാൽ
കൊത്തിയെടുക്കുവാനാവതുണ്ടോ
തെറ്റും ശരികളുകളും നോക്കിടേണ്ട
മുറ്റും പറഞ്ഞിടാം വർത്തമാനം
കുത്തിക്കുറിക്കാതെ നാമിരുന്നാൽ
കഷ്ടം ജനത്തിനുമെന്തു നല്കും
അഷ്ടിക്കു വല്ലതും നല്കണോങ്കിൽ
വറ്റിച്ചെടുക്കണം അക്ഷരാഗ്നി
സൗഹൃദമാണു പ്രകാശമെന്നു
തത്വമായ് ചൊല്ലുന്നു തത്വമസി
തത്വങ്ങളില്ലേലും സത്യമാകാം
വ്യക്തമായി ചൊല്ലണം കൂട്ടുകാരേ !!

പ്രണയത്തിൻ

ഗദ്യവും പദ്യവുമല്ലല്ലോ ജീവിതം 
മുൾമുനതീർത്തൊരു മുള്ളിന്റെ തീരം 
വേദന കൊണ്ട് വേരോട്ടം നിന്നൊരു 
ദുഖസ്മരണതൻ നോവിന്റെ കഥയാണ്‌ 


ഗന്ധരാജന്റെ പൂന്തോപ്പില്‍ കാമുകൻ  
തഴുകി തലോടുന്നു പൂവിളം കാറ്റും
അതിൽ മുങ്ങിനറുമണം പുണരും നേരം
പ്രണയത്തിൻ പൂവല്ലി പൂത്തുലഞ്ഞു