കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Sunday, 31 May 2015

ചെണ്ട

ചെണ്ടയിൽ കൊട്ടിപ്പാടും നേരം
ചെണ്ട മുറണ്ടു കരഞ്ഞതുമിച്ചം
ചെണ്ടയിൽ കൊട്ടി വയറു നിറച്ചു
ചെണ്ടക്കാരൻ രാമൻ നായർ ,
കവികൾ രോദന പക്ഷത്തല്ലോ
തെരുവിൽ നാടക വേദികളിൽ

Friday, 29 May 2015

മദ്യമാഫിയ (ഓട്ടംതുള്ളല്‍)

മദ്യമാഫിയ (ഓട്ടംതുള്ളല്‍)

നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ
എന്നാല്‍ ഞാനൊരു കഥയുരചെയ്യാം
ഇന്നെൻ മനസ്സിൽ തോന്നിയപോലെ
വല്ലൊരു പിശകും വന്നിട്ടുണ്ടേൽ
നല്ലോർ നിങ്ങൾ പൊറുത്തീടേണം

നാണക്കേടിൻ കഥയുണ്ടൊരു പിടി
നാണിക്കില്ലേൽ പറയാം ഞാനും
മദ്യമിതെന്നൊരു വിഷവെള്ളത്തിൽ
മുങ്ങി മരിക്കും കേരള ജനത
കോഴകൾ വാങ്ങി വീടു മുടിച്ചും
സംസ്ക്കാരത്തെ കൊള്ളയടിച്ചും
വോട്ടു കൊടുത്ത ജനത്തേ നോക്കി
പോക്കിരി വേഷം കാട്ടി ഭരിക്കും
ഉണർന്നു കഴിഞ്ഞാൽ കുടിയന്മാർക്കു
കാലേൽ നിൽക്കാൻ വയ്യാതായി
വീട്ടിൽ പട്ടിണി നാളുകളേറെ -
യെങ്കിലുമവനോ പട്ടകൾ സുലഭം
ദുരിതം പട്ടിണി ദാരിദ്രത്തില്‍
മുങ്ങി മയങ്ങിക്കേരളനാടു
വിദ്യാഭ്യാസക്കച്ചവടത്തില്‍
വിവേകമുണ്ടോ മാനവനിന്നു
പട്ടയടിച്ചിട്ടുടുതുണിയൂരി -
തലയിൽ കെട്ടി നടക്കും റോഡിൽ
വീട്ടിൽച്ചെന്നു ..അടുപ്പിലിരിക്കും
ചോറും,കറികളെറിഞ്ഞു തകർക്കും
കൊടുവാൾ വീശിയടുപ്പതുകണ്ടു
ഭാര്യേം,മക്കൾ പുറത്തേക്കോടി
അതുകണ്ടോന്നു കരഞ്ഞാകുഞ്ഞിനെ
പൊക്കിയെടുത്തുയെറിഞ്ഞുപുറത്തു
വാവിട്ടവരുടെ നിലവിളികേട്ടി-
ട്ടോടിക്കൂടി ബന്ധു ജനങ്ങൾ
ഭാര്യ കിണറ്റിൽ ചാടാൻ പോണേ
മക്കളു  രണ്ടും നാടും വിട്ടു
കള്ളു കുടിച്ചു നശിച്ചവരെത്ര
വണ്ടിക്കടിയിൽ തീര്ന്നവരേറെ
മദ്യം വിൽക്കരുതെന്നോ ചൊല്ലിയ
ഗുരുവിൻ നാടിൻ ഗതിയോ കഷ്ടം !
കാലം മാറിയ കഥയറിയാതെ
കോലം കെട്ടും മന്ത്രിപ്രഭൂക്കൾ
ശിങ്കിടി പാടി അധികാരത്തിൽ
മണ്ടൻ ചെയ്തികൾ കൂട്ടിടുന്നു
അമ്പേ തോറ്റതു കേരള നാടോ
വമ്പാണെന്നു ധരിക്കുന്നിവരും
വോട്ടു കൊടുത്ത ജനത്തെമറന്നാൽ
മാപ്പില്ലെന്നു മറന്നേക്കല്ലേ ..?
മുറി മൂക്കന്മാർ നാടു ഭരിച്ചാൽ
കൈകാര്യംജനം ചെയ്യും തീർച്ച !!
ദേവൻ തറപ്പിൽ !!08/ 01/ 15,,

Sunday, 24 May 2015

തിരികെ ഞാൻ വരുമെന്നു

തിരികെ ഞാൻ വരുമെന്ന
വാർത്ത കേൾക്കാനായെൻ 
ഭാര്യ കൊതിക്കാറുണ്ടെന്നും 

ഒരു പാടുകാലം ഞാന്‍ 
മറുനാട്ടില്‍ വാണപ്പോള്‍
ഗ്രാമത്തിന്നോര്‍മ്മകള്‍ തേടിയെത്തും 

വിടുവായിൽ പലവട്ടം 
പതിവായി വരുമെന്നു 
ഓർമ്മപ്പെടുത്താറുണ്ടെന്നും 

മറുനാട്ടിൽ വെയിലേറ്റു 
തളരുമ്പോള്‍ ഞാനെന്നും 
കൂടപ്പിറപ്പിന്‍റെ സ്നേഹമോർക്കും 

തിരികെ ഞാൻ വരുമെന്ന
വാർത്ത കേൾക്കാനായെൻ 
ഭാര്യ കൊതിച്ചിരുന്നെന്നും 

നാട്ടിൽ മടങ്ങുവാൻ 
ഞാൻ ധൃതി വെച്ചപ്പോൾ 
കളിയാക്കാറുണ്ടെന്റെ കൂട്ടുകാർ 

ഒരുകിണ്ടി വെള്ളമായ് 
വരവും പ്രതീക്ഷിച്ചെൻ 
ഭാര്യ ഇരിക്കാറുണ്ടെന്നും 

വരുവാനായ് ഞാനന്നു 
മാർക്കറ്റിൽ പോയപ്പോൾ 
മരണം വിതച്ചുട്ടു വന്നു വണ്ടി 

തട്ടിത്തെറിപ്പിച്ചെന്‍ 
സ്വപ്നങ്ങളൊക്കെയും 
തട്ടിപ്പറിച്ചെന്‍റെ ജീവൻ പോലും 

തിരികെ ഞാൻ വരുമെന്ന 
വാർത്ത കേൾക്കാനായെൻ 
ഭാര്യ കൊതിക്കാറുണ്ടെന്നും 

മലവെള്ള പാച്ചലിൽ 
പിടിവിട്ടു പോയെന്റെ  
ഇടനെഞ്ചുപൊട്ടാറുണ്ടെന്നും 

തുടികൊട്ടും ഹൃദയത്തിന്‍
തിരകളിൽ പെട്ടു ഞാൻ 
നീന്തി തുടിക്കാറുണ്ടെന്നും 

ബാല്യത്തിൻ കഥയോർത്തു 
ഗ്രാമത്തിന്നോർമ്മെഞാൻ 
ചിറകറ്റുപിടയാറുണ്ടെന്നും 

വിടുവായിൽ പലവട്ടം  
പതിവായി വരുമെന്നു 
ഞാനോർമ്മപ്പെടുത്താറുണ്ടെന്നും

വെയിലേറ്റു തളരുമ്പോൾ 
ചെറുമക്കളെ ചേർത്തു 
തണൽ തേടിപോകാറുണ്ടെന്നും 

Friday, 22 May 2015

തത്ത്വമസി സംഗമം...!!

സംഗമം...!!
തത്ത്വമസിയിൽ സംഗമം തീര്ത്ത 
തത്വജ്ഞാനികളെ......,നിങ്ങൾ,
സൽക്കർമ്മത്തിൻ തിരികളുയർത്തി ,
ചാരുതയേകി തൃശുവപ്പേരൂർ ,

വർണ്ണനിലാവിൽ സ്വർണ്ണത്തേരിൽ 
കർണ്ണം കാമുക ഹൃദയത്തിൽ ....
നിറയട്ടങ്ങനെ നിറയട്ടേ ......ഈ 
സംഗമതീരം വിളയട്ടേ .....!

നിമിഷം ഹൃദയത്തിരതള്ളലിലും 
നീർത്തുള്ളികളായ് ചൊരിയട്ടെ 
നിങ്ങളുയർത്തിയ പടവാളിൽ ഞാൻ 
സംഗമ വേദികള്‍ കാണുന്നു ..........
നിറയട്ടങ്ങനെ നിറയട്ടേ 
ചിന്തകൾ കൂട്ടി മിന്നലു തീർത്തു 
ചിന്തേരിടണം സ്നേഹിതരേ ......
17/05/2015,Thursday, 21 May 2015

ഓർമ്മയിൽ

ഒർമ്മയിലിന്നെവരെക്കു ഞാനും
ഓമനിച്ചില്ലല്ലോ ജന്മ നാളും
ഒര്ത്തെടുത്തല്ലോ പ്രിയരേ നിങ്ങൾ -
ക്കോർമ്മിക്കുവാൻ ഞാനെന്തു നൽകും
കുത്തിക്കുറിക്കുവാനായതില്ല
കുത്തിപ്പിരിഞ്ഞു നെറ്റിന്നലെ
നന്മകൾ നേരട്ടെ പുണ്യമീ നാളിൽ
നന്മകളെന്നെന്നും വന്നിടുവാൻ !!

Monday, 11 May 2015

കവീന്ദ്രർ

ദൂരത്തുള്ലൊരു കവീന്ദ്രമാരായവരെ -
യൊന്നിച്ചു കാണാൻ കൊതിച്ചു ഞാനും 
പ്രത്യക്ഷമായ് നിങ്ങളിൻ സാമീപ്യമെന്നോ -
ന്നാശപ്പെടുന്നുണ്ടവിടെയെത്തുവാനും !

മുട്ടയോ കോഴി,യാദ്യമെന്നൊരു ചോദ്യം 
ശങ്കയെന്തിനു കവിതയിലാരെന്നും ..?
കവിതന്നെ മൂപ്പൂ ഹരിയേറ്റുമാനൂരേ 

കവിയുടെ സൃഷ്ടിയിലല്ലെ കവിത..!

ശങ്കയെന്തിന്നു കവീന്ദ്ര സൂരികളേ 
പങ്കപോലെ കറങ്ങുന്നുവോ മനം 
ശങ്കിച്ചീടുകിൽ മായായ് സകലവും 
ചങ്കിൽ മാരക ദീപമെരിഞ്ഞിടും !

സ്നേഹക്കൂട്ടു വിളക്കി നമുക്കൊരു 
സ്നേഹ മഴവില്ലുമാലകോർക്കാം 
സൌരഭ്യമായ ചില്ലുകൊട്ടാരത്തിൽ 
വർണ്ണം പൊഴിച്ചു മതിമയങ്ങാം !!


മഞ്ഞപിടിച്ചവര്‍

മഞ്ഞപിടിച്ചവന്‍ കണ്ണിലെന്നും
കാണുന്നതൊക്കെയും മഞ്ഞയല്ലേ ?
പക്ഷം പിടിച്ചു പറയുന്ന വീരർ
കക്ഷത്തിൽ വെയ്ക്കും തലയുമപ്പോൽ !
ചിലരെ നിരന്തരം പൊക്കി,താഴ്ത്തി
ചിറകിട്ടടിക്കുന്നു മണ്ടശിരോമണിയും ?

സൂരികളായി ചിലരുമിപ്പോ -
ളിവിടെ മാണ്ഡുക വേലകാട്ടും
എല്ലാം തികഞ്ഞവരെന്നു ചൊല്ലി -
പ്പിറുപിറുക്കുന്നു ശിരോമണിയും !   

Sunday, 10 May 2015

അമ്മയ്ക്കു തുല്യം

അമ്മയ്ക്കു തുല്യം !!
        =========
മാതൃസ്നേഹത്തിൻ മഴവില്ലുവർണ്ണത്തിൽ 
മധുരം പകർന്നു തന്നമ്മ ,
നിലാവിൻ നിഴലിൽ നിറകുടമായി 
നിനവിൽ സ്വപ്നം തന്നതമ്മ 

ബാല്യത്തിലെന്നെന്നും കൂടെനടത്തിയും 
ബാലപാഠം പറഞ്ഞമ്മ ,
എന്നെന്നുമെന്‍റെ കൈപിടിച്ചെപ്പൊഴും
കൂടേ നടത്തീതുമമ്മ ...

ആദ്യക്ഷരമെന്‍റെ നാവിൽ കുറിച്ചതും 
തീർത്ഥമായ് തന്നതുമമ്മ ,
തൊട്ടിലാട്ടീടുമ്പോൾ താരാട്ടുപാടിയും 
തൊട്ടു തലോടീതുമമ്മ ...

സ്കൂളിന്‍റെ മുറ്റത്തു നിന്നു കിണുങ്ങുമ്പോൾ 
മുട്ടായി തന്നതുമമ്മ ,
കുടുകുടെ കണ്ണീർ വീഴുന്ന കാണുമ്പോൾ 
ഉമ്മയിൽ പൊതിയുമെന്നമ്മ ...

കുടയില്ലാതിലചൂടിപോകുംന്നേരം 
കണ്ണുനീർ വാർക്കാറുണ്ടമ്മ ,
മഴയിൽ കുതിർന്നു നനഞ്ഞു വന്നീടുമ്പോൾ 
തോർത്തിത്തരുമെന്‍റെയമ്മ ...

പുത്തൻ ചെരുപ്പിനായ്‌ വാശിപിടിച്ചപ്പോൾ 
കണ്ണുനീർ തൂകിതുമമ്മ ,
കളിപ്പാട്ടം വാങ്ങനായ് വാശിപിടിച്ചപ്പോൾ 
മടിശീല തപ്പീതുമമ്മ ...

മരണക്കിണർ കാണാൻ ശുണ്ടികൂട്ടിയപ്പോൾ 
കണ്ണുനീർ വാർത്തതുമമ്മ 
വാശി പിടിച്ചു ഞാനോടി നടന്നപ്പോൾ 
തേങ്ങിയേങ്ങിക്കരഞ്ഞുമ്മ ,

മടിശീലയൊക്കെയും തപ്പിയെടുത്തിട്ടു  
ടിക്കെറ്റെടുത്തുതന്നമമ്മ ,
കാണിക്കയർപ്പിക്കാൻ കാശിനുകേണപ്പോൾ 
കാലണ തന്നതുമമ്മ ....

കൂട്ടുകാരൊക്കെയവരച്ഛന്‍റെ കൂടെയും 
കൈപിടിച്ചോടുമ്പൊളമ്മ -
നെടുവീര്‍പ്പുമിട്ടെൻ നേരെനോക്കി മുഖം 
പൊത്തിക്കരഞ്ഞതുമമ്മ ...

വീട്ടിൽത്തനിച്ചാക്കി വേലക്കു പോകുമ്പോൾ  
കണ്ണുനീർ പൂകീടുമമ്മ ,
വേലകഴിഞ്ഞോടിയെത്തിയാലാദ്യമായ്  
വാരിയെടുത്തിടുമമ്മ ...

കാലൊന്നു തട്ടിഞാൻ വീണു പോയിടുകിൽ
കരളും പിടഞ്ഞോടിയമ്മ ,
വാരിയെടുത്തെന്നെ നെഞ്ചോടു ചേർത്തിട്ടു 
നെറുകേലുമുമ്മവെച്ചമ്മ ...

ഉറങ്ങാതെ തൊട്ടിൽ കിടന്നു കളിക്കുമ്പോൾ 
തുടയില്‍താളം കൊട്ടിയമ്മ ,
കണ്ണന്‍റെ പാട്ടുകൾ പാടിയുറക്കിടും 
കരുണാർദ്രയാമെന്‍റെയമ്മ ...

വ്യാധിവരുന്നേരമുണ്ണാതുറങ്ങാതെ 
തൊട്ടു തലോടിയുമമ്മ ,
ആയസ്സു നീട്ടുവാൻ കണ്ണുനീർത്തൂകിയും 
വഴിപാടുനേരുന്നോരമ്മ ...

നന്മതൻ പാന്ഥാവുമെന്നിൽ നിറക്കുവാൻ 
മുന്നിൽ വഴികാട്ടിയമ്മ ,
നല്ല ശീലങ്ങളും നന്മയും വന്നിടാൻ 
മുത്തശിക്കഥ പറഞ്ഞമ്മ ...

മൂത്തോർ ജനത്തെ ബഹുമാനം നൽകുവാൻ 
പഞ്ചശീലോം പറഞ്ഞമ്മ ,
അന്യമായിടും സ്നേഹ,സാമൂഹ്യധര്‍മ്മങ്ങൾ 
ചൊല്ലിത്തരുമെന്നുമമ്മ ...

വല്ലതും കണ്ടു ഭയന്നു പോയിടുകിൽ 
ഉപ്പുമുളകിലും ഉഴിയുമമ്മ ,
ഭൂതപ്രേതാധികൾ ബാധയെന്നും ചൊല്ലി 
ദുർമന്ത്രവാദിയെതേടുമമ്മ ...

എത്രപറഞ്ഞാലുമെത്രദ്രോഹിച്ചാലും  
എന്നെന്നും സ്നേഹിക്കുമമ്മ ,
എന്നെന്നുമെന്‍റെ വളർച്ചക്കു തണല്‍നല്‍കി 
നിഴലായിയെന്നുമമ്മമാത്രം...

അമ്മ ചൊരിഞ്ഞിടും സ്നേഹത്തിൻ പാരിൽ 
പകരംനല്കീടുന്ന രണ്ടക്ഷരം ,
മാതൃസ്നേഹത്തിന്‍റെ മഹിമയായ് മക്കളും 
അമ്മയ്ക്കു നൽകണം  "സ്നേഹം"മാത്രം "    
ദേവൻ തറപ്പിൽ 10/05/2015,അമ്മയ്ക്കു

കാലവും കോലവും എത്ര മാറീടിലും 
ഗര്‍ഭവും,പ്രസവവും സ്ത്രീയല്ലെയോ
ശാത്രവും,സാങ്കേതികത്വം വളര്‍ന്നിട്ടും  
അമ്മയ്ക്കു മാത്രമെന്നെന്നുമമ്മ തന്നേ..!!

Saturday, 9 May 2015

മാനവ ദുഃഖത്തിൻ

പ്രണയ വർണ്ണങ്ങളിൽ 
മോഹനസ്പനങ്ങൾ 
സ്പന്ദന തീരം 
രചിക്കുവോരെ ......!

കാണുക നിങ്ങളി 
ചേതനയറ്റിടും 
മാനവ ദുഃഖത്തിൻ 
കഥകൾ കാണു ....!

കൃഷ്ണ കൃഷ്ണ

ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ 
കൃഷ്ണ കൃഷ്ണ ഹരേ ജയ ..
കൃഷ്ണ ഹരേ., ഹരേ കൃഷ്ണ 
കൃഷ്ണ കൃഷ്ണ ഹരേഹരേ ..!

കണി കണ്ടുണരണം ശാമകൃഷണ 
എന്‍റെ ശ്രീ ബാലാനന്ദന ശ്രീകൃഷ്ണ 
നീലാംമ്പുജാക്ഷ ദേവ കൃഷ്ണ
വാസുദേവ ജയ കൃഷ്ണഹരേ ..!

സന്താപമൊക്കെയകറ്റു കൃഷ്ണയെന്‍
കരുണാമയനായ കൃഷ്ണ കൃഷ്ണ 
കാളിയമര്‍ദ്ദനാ വെണ്ണക്കള്ള കൃഷ്ണ 
കായമ്പുവർണ്ണനാം രാജീവാലോചന

ആനന്ദലോല കാമ ദേവകൃഷ്ണ 
യദുവംശ നായക ഗോപാലനേ 
മുരളിയുമൂതി മനതാരിൽ വാഴണം 
ഗുരുവായൂർ വാഴും കൃഷ്ണദേവ..!

ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ 
കൃഷ്ണ കൃഷ്ണ ഹരേ ജയ ..
കൃഷ്ണ ഹരേ., ഹരേ കൃഷ്ണ 
കൃഷ്ണ കൃഷ്ണ ഹരേഹരേ ..!!
ദേവൻ തറപ്പിൽ ,09/05/2015 ,


ഇതളുകൾ വിരിയട്ടേ..!

ഇടനെഞ്ചു പൊട്ടി പോകല്ലേ വാക്കുകൾ
ഇടറുന്നതെന്തേ സഖേ നിൻ മൗനത്തിൽ ,
ഇടിവെട്ടി പെയ്യട്ടെ ഇടതൂർന്നക്ഷരം
അതിപ്പെട്ടരയും നിൻ ദുഃഖങ്ങളൊക്കെ ,
മനമൊരു മരുപ്പച്ചയാകട്ടെ നിന്റെ
മതിലുകൾ തീർക്കാം നോവോക്കെയും
കരവിരുതിൽ പറക്കട്ടെയക്ഷരക്കൂമ്പാരം
കളിയിൽ തോല്ക്കാതെ നോക്കുനീയും
ഇരുളല്ല മുന്നിൽ വെളിച്ചം ചിരിതൂകും
ഇതളുകൾ വിരിയണം പുഞ്ചിരിയിൽ !!


Friday, 8 May 2015

പ്രവാസി

മറുനാടന്‍ ദുഃഖമറിയുവാന്‍,നിങ്ങള്‍ 
മറുനാട്ടില്‍ മാസങ്ങള്‍ വാണിടേണം 
അകലെക്കഴിയും കുടുംബമില്ലാതെ 
അലറും കടല്‍ത്തിര പോലെ മനം..
വെളിച്ചമേറെയുണ്ടെന്നാകിലും മറു -
നാട്ടുകാർക്കെന്നുമിരുട്ടല്ലെയോ....!  

നാവിലെങ്ങും

കടൽത്തിരമാലയടിച്ച പോലെ 
വരുന്നു പദങ്ങൾ തള്ളിയേറി 
ഹൃദയത്തിലിങ്ങനെ നൃത്തമായ് 
നാവിലെങ്ങും തെളിഞ്ഞു നില്പ്പൂ  

ജന്മദിനം

ജന്മദിനാശംസകൾ ...!
നിലവിളക്കായി പ്രകാശം പരത്തട്ടെ നിറമുള്ള സ്വപ്‌നം വിരിഞ്ഞിടട്ടെ !! നേരുന്നോരായിരം ജന്മദിനങ്ങൾ ഞാൻ , നേരുന്നു,ആയ്യുസ്സു,മപുസ്സിനായി !!

ഉണ്ണിക്കുട്ട വെണ്ണക്കള്ള ,
ഉണ്ണാനായിട്ടു വന്നാലും 
ചിന്നമുഖത്തിൽമിന്നിത്തെളിയും 
മിന്നാ, മിനുങ്ങിൻനറുവെട്ടം 
ഉണരുകയുണരുകയുമ്മതരാം 
ഉണ്ണിക്കുട്ടൻ ജന്മദിനം ,...
ജന്മദിനത്തിന്നാശംസകളും 

നേരുമൊരായിരംപൂവിതളിൽ !!

ശംഭോ

കേരള നാട്ടിന്നഭിമാന ഭൂതനാം 
തമ്പുരാം മന്ത്രിമാർക്കെന്തു പറ്റി 
കള്ളും കോഴകപ്പവുംക് വാങ്ങി 
ശംഭോയിവർ നാടു തീർത്തിടുമോ 

Wednesday, 6 May 2015

ഓണം വന്നേ !


ഓണം വന്നേ !!
-------------
ചന്തക്കു പോകണം ചെമ്പകം വാങ്ങണ -
മെന്നെന്റെ മാവേലി ഓണം വന്നേ !

ചന്തക്കുപോയില്ല കുത്താരി വാങ്ങീല്ല
മെന്നെന്റെ മാവേലി ഓണം വന്നേ !

പൂക്കൾ പറിക്കേണം വഴേല വെട്ടേണം
മെന്നെന്റെ മാവേലി ഓണം വന്നേ !

പൂക്കൾ പറിച്ചില്ല്യ വാഴേലവെട്ടീല്ല്യ
മെന്നെന്റെ മാവേലി ഓണം വന്നേ !

ഊഞ്ഞാലുകെട്ടേണം ഗോലികളിക്കേണം
മെന്നെന്റെ മാവേലി ഓണം വന്നേ !

ഊഞ്ഞാലു കെട്ടീല്ല്യ ഗോലികളിക്കേണം
മെന്നെന്റെ മാവേലി ഓണം വന്നേ !

ചക്കാമുറിക്കേണം നേന്ത്രക്കാ വാങ്ങേണം
മെന്നെന്റെ മാവേലി ഓണം വന്നേ !

ചക്കമുറിച്ചില്ല്യ നേന്ത്രക്ക വാങ്ങീല്ല്യ
മെന്നെന്റെ മാവേലി ഓണം വന്നേ !

ഓലപ്പന്തു വേണം ഓലക്കുടേം വേണം
മെന്നെന്റെ മാവേലി ഓണം വന്നേ !

ചക്കാപഴുത്തില്ല നേന്ത്രക്ക കിട്ടീല്ല
മെന്നെന്റെ മാവേലി ഓണം വന്നേ !

ചക്ക വറുക്കേണം പായസം വെക്കേണം
മെന്നെന്റെ മാവേലി ഓണം വന്നേ !

ചക്കയുമില്ല ചുളയുമില്ലോണത്തിൽ
എന്തെന്റെ മാവേലി ഓണം വന്നേ !

ദേവൻ തറപ്പിൽ !!

കവിതാരസം ..!!

കവിതാരസചാതുര്യം ,
വ്യാഖ്യാത വേത്തിനോ ,കവി ?
സുധാ സുരത ചാധുര്യ ,
യാ മാതാ വേത്തി നോ പിതാ !
സാരം !!
=====
മകളുടെ രതിയെക്കുറിച്ച് അഭിപ്രായം പറ
യേണ്ടതു പിതാവോ,മാതാവോ അല്ല മരുമ-
കനാണ്‌ .അതുപോലെ കവിതയുടെ ഭംഗി-
യെക്കുറിച്ച് അഭിപ്രായം പറയേണ്ടതു അ-
നുവാചകരാണ് .!
-----
സാഹിത്യ ശില്പ്പശാലകൾ നടത്തി സ്ഥിരം
കുറ്റികളെ ഒഴിവാക്കി ചാരുതയും സമ്പന്നതയും
കാത്തു സൂക്ഷിച്ചതിൽ ചിലർക്കു അസഹിഷ്ണത
ഉണ്ടെന്നുമുള്ള അഭിനവ കവി പുംഗവന്മാരുടെ
ജൽപ്പന്നങ്ങൽ കേൾക്കാൻ മുംബൈയ് മലയാളികൾ
തന്നെ വേണം .

Tuesday, 5 May 2015

പെണ്‍ കരുത്തു

ഉറക്കം നടിക്കുന്ന പെണ്കരുത്തേ 
മയക്കത്തിൽ നിന്നും ഉണർന്നാലും     
ഉണരാനിനിയും വൈകുമെങ്കിൽ 
ഉണർന്നിട്ടുമില്ലിനീക്കാര്യമൊന്നും 

ഉണർത്തണമുശിരുള്ള രചനകളിൽ 
അറിയട്ടെ പെണ്ണിൻ കരുത്തുലോകം 
പടരട്ടെ ജിഹ്വയായ് പാരിലെന്നും 
തെളിയട്ടെനീതിതൻ പടഹധ്വനി !!

വീഥിയില്‍

ജീവിത വീഥിയില്‍ ഞാനൊരനാഥന്‍
സ്വപ്നങ്ങള്‍ ഏറെയും നെയ്ത കാലം
ഒന്നും നടക്കാത്ത ദുഃഖ സന്ധ്യേല്‍
എല്ലാം എരിഞ്ഞതില്‍ ചാരമായി !!

റോക്കറ്റ് വെങ്കിടിക്ക് ശേഷം ആർ ..?

റോക്കറ്റ് വെങ്കിടിക്ക് ശേഷം ആർ ..?
-----------
നമ്മൾ മലയാളികൾ അറിയുമോ ഈ ചെർപ്പുളശേരിക്കാരനെ ..? ഈ നെടുനീളൻ മുളവടിയും കുത്തി നടക്കുന്ന മലയാളിയുടെതായ ഒരു പൊങ്ങച്ചവും കാട്ടാത്ത പൊക്കത്തിലിരിക്കുന്ന ഈ വൃദ്ധനാണ് (മനസ്സുകൊണ്ടുചെറുപ്പക്കാരൻ) അക്ഷരാർഥത്തിൽ ഭാരതത്തിന്റെ ബഹിരാകാശപദ്ധതികളുടെ ജ്വലന (കത്തിക്കുന്ന )സഹായിയെന്നു എത്ര പേർക്കറിയാം ...! നമ്മുടെ അഭിമാനമായ മംഗൾയാൻ "അടക്കമുള്ള ബഹിരാകാശ പദ്ധതിയുടെ കുതിച്ചു ചാട്ടങ്ങളുടെ പിന്നിൽ പ്രവർത്തിച്ച രാസവസ്തു നിർമ്മിക്കുന്നത്‌ ഈ ചെർപ്പുളശേരിക്കാരന്റെ വീട്ടു മുറ്റത്തുള്ള ഇദ്ദേഹത്തിന്റെ ഉടമസ്ഥതിയിലുള്ള സാധാരണ ഓലഷെഡിലാണെന്ന് അറിയുമ്പോളാണ്  നമ്മൾ മലയാളികൾ  കൊടുമുടിയോളം ഉയരുന്നതു ....!

സപ്തതിയുടെ മുധുരം കഴിഞ്ഞിട്ട് രണ്ടു വർഷമായി .അദ്ദേഹത്തിൻറെ വീട്ടുമുറ്റത്തെ ചെറിയ ഷെഡിൽ രാജസ്ഥാനിൽ നിന്നും കൊണ്ടുവരുന്ന ചെമ്പു തകിടുകൾ നൈട്രിക് ആസിഡിലിട്ടു ഗ്രാമീണ സ്ത്രീകൾ അവ ഇളക്കിയെടുത്തു ക്രോമിക് ആസിഡും ബേറിയം നൈട്രേറ്റും ചേർന്ന വലിയ ഒരു പാത്രത്തിൽ ഇട്ടു എല്ലാം  ചേരും പടി ചേർത്തു അവ ഇളക്കിയെടുത്തു ആ മിശ്രിതത്തിൽ നിന്നു കളിമണ്ണിനറെ നിറമുള്ള അവ ഉരുട്ടി ചെറിയ പന്തുകളാക്കി ഉണക്കാൻ വെക്കുന്നു .ഭാരതത്തിന്റെ ബഹിരാകാശ പര്യവേക്ഷണങ്ങൾക്കു വേണ്ടിയുണ്ടാക്കുന്ന രാസവസ്തുവിന്റെ നിർമാണമാണ് ഈ ചെർപ്പുളശേരിക്കാരന്റെ ഷെഡിൽ നിർമ്മിക്കപ്പെടുന്നത് .

റോക്കറ്റിന്റെ പ്രൊപ്പലന്റു കത്തിക്കുന്നതിനുള്ള കാറ്റലിസ്റ്റ് അഥവാ ജ്വലന സഹായിയാണ് ചെർപ്പുളശേരിക്കാരന്റെ കൊച്ചു ഷെഡിൽ തയാറാക്കുന്നത് .തുമ്പയിൽ നിന്നും ശ്രീ ഹരിക്കോട്ടയിൽ നിന്നുമെല്ലാം ബഹിരാകാശത്തേക്ക് കുതിച്ചുയരണമെങ്കിൽ വെങ്കിടിയുടെ ഈ ജ്വലന സഹായി വേണം .ഐ എസ് ആർ ഓ,യിൽ നിന്നും ശാസ്ത്രജ്ഞനായി വിരമിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു .റോക്കറ്റ് നിർമാണത്തിന്റെ അത്യാധുനിക സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്ന ഒരു ശാത്രജ്ഞനാണെന്ന് സമീപവാസികൾക്ക്‌ പോലും അറിയില്ല . തന്റെ ചുമതല ഇന്നും ഭംഗിയായി നിറവേറ്റുന്നു ഈ എഴുപത്തിരണ്ടുകാരാൻ പറയുന്നു .

സാമ്പത്തിക നേട്ടമല്ലെന്നും സ്വന്തം രാജ്യത്തോടുള്ള കര്ത്തവ്യവും   കൂറുകൊണ്ടാണെന്നും ഉറച്ച ശബ്ദത്തിൽ പറയുമ്പോൾ അഴിമതിയുടെ കൂത്തരങ്ങായി മാറിയ ഭാരതത്തിൽ എത്ര ഭാരാണാധികാരികൾക്കും,ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കും ഇത്തരം അവകാശവാദം അവകാശപ്പെടാനാവും..?

 . പ്രൊപ്പലന്റു കാറ്റലിസ്റ്റ് പിഴവില്ലാതെ നിർമ്മിക്കാൻ കഴിവുള്ളവർ നമ്മുടെ രാജ്യത്തു വേറെയില്ല പോലും .പുറം ലോകം അധികമാരും അറിയാതെ പോയ മലയാളിയുടെ അഭിമാനമായ ഈ ശാത്രജ്ഞന്റെ ജീവിതമാണിതു . അത് കൊണ്ടാണ് വെങ്കടിക്ക് ശേഷം ആര് എന്ന ചോദ്യം ഉയരുന്നത് ..? 

ചെർപ്പുളശേരി മുന്നൂർക്കോട് മാപ്പാട്ട് മഠത്തിൽ കൃഷ്ണശർമ-പാർവതി അമ്മാൾ ദമ്പതിമാരുടെ പത്തു മക്കളിൽ എട്ടാമൻ .രസതന്ത്രത്തിൽ ബിരുദം കഴിഞ്ഞപ്പോളാണ് ബി ഏ ആർ സി,യുടെ കീഴിലുള്ള  സയന്റിസ്റ്റ്‌  ട്രെയിനിംഗ് സെൻററിലേക്ക് ആളെ വേണമെന്ന പരസ്യം കാണുകയും അവിടെ ജോലി തരപ്പെടുകയും നാല് വർഷം അവിടെ ജോലി ചെയ്യുകയും ചെയ്തതും  .

വിക്രം സാരാഭായി...

പിന്നീടു ധാതുക്കളുടെ രാസഘടനാ പഠനത്തിനു ഉപകരിക്കുന്ന മോസ് ബോവർ സ്പെകട്രോമീറ്റർ വെങ്കിടി ഭാരതത്തിൽ ആദ്യമായി വികസിപ്പിച്ചു .പിന്നീട് തുമ്പയിൽ റോക്കറ്റ് പ്രൊപ്പലന്റ് പ്ലാന്റു ആരംഭിച്ചപ്പോൾ ഇദ്ദേഹം അങ്ങോട്ട്‌ മാറ്റം വാങ്ങുകയും മഹാനായ വിക്രം സാരാഭായിയുടെ കീഴിൽ ജോലി ചെയ്യാനുള്ള അവസരം ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും പറയുന്നു . ക്വാളിറ്റി കണ്‍ട്രോൾ ഇൻചാർജ് ആയാണ് ജോലിക്ക് ചേർന്നതെങ്കിലും പ്ലാന്റു മാനേജരാകുകയും തുടർന്നു റോക്കറ്റ് നിർമാണത്തിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതും ഉത്പാദനം തുടങ്ങിയതും ഇദ്ദേഹമടക്കമുള്ള നാലു പേരായിരുന്നു .

തുടക്കത്തിൽ റോക്കറ്റ് മോട്ടോർ നിർമ്മാണം തുംബയിലായിരുന്നെങ്കിലും തിരുവനന്തപുറം നഗരം അടുത്തും അതുപോലെ വലിയ റോക്കറ്റുകൾ നിർമ്മിക്കുംബോളുള്ള അപകട സാധ്യത കണക്കിലെടുത്തു ആന്ധ്രയിലെ ശ്രീ ഹരിക്കൊട്ടയിലേക്ക് മാറ്റുകയും ചെയ്തു .എന്നാൽ കുടുംബത്തിലെ ചില ഉത്തരവാദിത്വം കാരണം  ഒന്നരപതീറ്റാണ്ടു  മാത്രമുള്ള   സേവനം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയും .വിരമുക്കുന്നതിനു മുന്നേ തന്നെ റോക്കറ്റ് മോട്ടോറുകൾക്കുള്ള കാറ്റലിസ്റ്റ് നിർമ്മിക്കാനുള്ള കരാർ അദ്ദേഹം നേടിയിരുന്നു.ഇദ്ദേഹം തന്നെയാണ് കാറ്റലിസ്റ്റ് നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ആദ്യമായി ഭാരതത്തിൽ വികസിപ്പിച്ചെടുത്തതും എന്നതും അഭിമാനത്തിനു എന്നും തിളക്കമേറും . .സങ്കീർണ്ണമായ ഒട്ടേറെ രാസപ്രവർത്തനത്തിലൂടെ പന്ത്രണ്ടു ഘട്ടങ്ങൾ കഴിഞ്ഞു വേണം കാറ്റലിസ്റ്റ് ഉണ്ടാക്കാൻ .

അബ്ദുൾ കലാം എന്ന  മഹാൻ !

വെങ്കിടിയുടെ ഓരോ കാൽവെയ്പ്പിനും കലാമിന്റെ പൂർണ്ണ പിന്തുണയും പ്രോത്സാഹനവും സഹായവും നല്കിയിരുന്നു .എഴുപത്തി രണ്ടുകാരനായ ഈ മനുഷ്യൻ  ,അല്ല ഭാരതത്തിന്റെ കേരളത്തിന്റെ മാത്രം അഭിമാനമാണോ ..?  എന്ത് കൊണ്ട് ഇത്തരം പ്രതിഭകളെ നാം ആധരിക്കുന്നില്ല .മരിച്ചു കഴിയുമ്പോൾ അവിടെ ചെന്ന് വിടുവായടിത്തം പറയുന്ന രാഷ്ത്രിയ നപുംസകങ്ങളാണ് നമ്മുടെ നാടിന്റെ ശത്രു .ഇവരെ നമ്മൾ ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ നമ്മുടെ തലമുറയോട് നാം ചെയ്യുന്നത് വലിയ അപരാധമായിരിക്കും ........
( കടപ്പാടു മാതൃഭൂമി വാരാന്തപ്പതിപ്പു )
ദേവൻ തറപ്പിൽ 
Sunday, 3 May 2015

ഗ്രാമായണം.....!!

ഗ്രാമായണം.....(മുംബൈയ് നാടക വേദി )
മുബൈയ് കേരളീയ കേന്ദ്രസംഘടനയുടെ നേതൃത്വത്തിൽ നാലുദിവസത്തെ ദൃശ്യോത്സവത്തിന്റെ മൂന്നാം നാളിൽ വാശി റെയിൽവേ സ്റ്റെഷന്റെ മുന്നിലുള്ള  സിഡ്കോ കണ്‍വെണ്‍ഷൻ ഹാളിൽ 02/05/15,വൈകുന്നേരം ആറുമണിക്ക്  മലയാള കവിതകളെക്കുറിച്ചുള്ള കാവ്യകൈരളിയും, തുടർന്നു "കലാഞ്ജലി  തീയേറ്ററിന്റെ "ഗ്രാമായണം "എന്ന സാമുഹ്യ നാടകം അരങ്ങേറുകയുണ്ടായി .

പച്ചപ്പു  നിറഞ്ഞ ഗ്രാമവും പതഞ്ഞൊഴുകി ഗ്രാമത്തിന്റെ വിശുദ്ധി പകരുന്ന നദിയും ഒരു സംസ്ക്കാരത്തിന്റെ തനിമ കാക്കുന്ന കാവും ,അവിടുത്തെ വെളിച്ചപ്പാടും ,നന്മയുടെ പ്രതീകമായി കാവ്യകേരളത്തിന്റെ പച്ചപ്പു നിറഞ്ഞ താഴ്വരകളും മനോഹരമായ കുന്നും ,അവിടുത്തെ ആദിവാസി സമുഹവും ,വയലുകളും  ജൈവകൃഷിയിൽ മാത്രം നാട്ടുണ്ടാക്കുന്ന കൃഷികളും .പച്ചക്കറികളും .പച്ചവിരിച്ചു നൃത്തമാടുന്ന പാടവും ,പഴയ ചായക്കടയുമൊക്കെ,ആ ഗ്രാമത്തിന്റെ സൌന്ദര്യം വിളിച്ചോതിയിരുന്നു .

വികസനത്തിന്റെ പേരിൽ സ്വന്തം സാമ്പത്തിക താല്പര്യം സംരക്ഷിക്കാൻ അവിടുത്തെ പഞ്ചായത്ത് പ്രസിഡണ്ടു കോർപ്പറേറ്റുകൾക്കു ഗ്രാമം തീറെഴുതി കൊടുക്കകയും അവിടുത്തെ ഗ്രാമവാസികളെ ഇല്ലായ്മ ചെയ്തപ്പോൾ ഗ്രാമം വികസിക്കുകയും ,അതിലുപരിയായി ഗ്രാമത്തിന്റെ സകല പരിസ്ഥിതി സൌഭാഗ്യങ്ങളും  വേരോടെ പിഴുതെറിയുകയും ചെയ്തു .പഴമയുടെ കാവും ,വെളിച്ചപ്പാടും ,കാട്ടിലെ മൂപ്പനും കൂട്ടരുമൊക്കെ അദൃശ്യമായി . മലതുളച്ചു പാലം വന്നപ്പോൾ അല്പമെങ്കിലും സന്തോഷിച്ച  ഗ്രാമവാസികൾ തങ്ങളുടെ ദുരിതങ്ങൾക്ക് അറുതിയായിരിക്കുമെന്നു സന്തോഷിച്ചിരുന്നവർ ഞെട്ടിയത് തങ്ങളുടെ ഉപജീവിത മാർഗ്ഗമായിരുന്ന കച്ചവടവും ,കൃഷിയുമൊക്കെ തകർത്തു ഗ്രാമത്തിന്റെ സൗന്ദര്യവും നഷ്ടപ്പെടുത്തി നാഗരികതയുടെ കരാള ഹസ്ഥത്തിൽ അമർന്നു ,അതിവിശാലമായ സൌധങ്ങളും കോണ്‍ഗ്രീറ്റു പാതകളും ,  വിഷലിപ്ത്തമായ ഫാക്ട്ടറികളുമൊക്കെ ഉയന്നർപ്പോൾ ഗ്രാമീണരെ ഉള്ളിലും ഭയശങ്കകളുണർത്തി . സമുഹത്തിൽ വളര്ച്ച അനിവാര്യമാണെങ്കിലും അത് ഗ്രാമത്തിന്റെ സൌന്ദര്യം നിലനിർത്തിക്കൊണ്ടു തന്നെ ഗ്രാമത്തിന്റെ ഹൃദയത്തിൽ തോട്ടാകണം വികസനം എന്ന തത്വം മറന്നു .മറിച്ചു ഗ്രാമത്തെ നശിപ്പിക്കുകയും  അവിടെ ഒരു യുദ്ധ ഭൂമിയാക്കുകയും ചെയ്യുകയായിരുന്നു .

ഗ്രാമത്തിന്റെ വളർച്ചയിൽ നഷ്ടമായത് അവിടെ കാലങ്ങളായി വള്ളമൂന്നിയും കച്ചവടം നടത്തിയും ,പച്ചക്കറിവിറ്റും ,പോസ്റ്റോഫിസിൽ ജോലിചെയ്തും ജീവിച്ചിരുന്ന കുടുംബങ്ങളെ ദുരിതക്കയത്തിൽ തള്ളിയിടുകയും ,അതിൽ ചെറുത്തു നിന്ന ചിലരെ  ആത്മഹത്യലേക്കും മറ്റു ചിലരെ മുഴുപ്പട്ടിണിയുടെ കയത്തിലേക്കു  തള്ളിയിട്ടുകൊണ്ട്  ആധുനികതയുടെ മുനംമ്പായ നാഗരീകത ഉയര്ന്നു വരികയായിരുന്നു അവിടെ ...

ആധുനികതതുടെ മറവിൽ ജോലിചെയ്യാൻ മടിക്കുന്ന അണുകുടുംബത്തിലെ പുതിയ തലമുറകൾക്ക് പരിചയപ്പെടുത്തുവാൻ ഒരു പ്രദർശനം നടത്തി പഴമയുടെ പ്രതീകമായിരുന്ന വെളിച്ചപ്പാടിനെയും,പച്ചക്കറിക്കച്ചവടം നടത്തി ഉപജീവനം നടത്തിയ കമലയേയും  പ്രദര്ശന വസ്തുവാക്കി വച്ചത് സമുഹത്തിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന മുല്ല്യച്ചോദനത്തിനെയാണ്  സൂചിപ്പിച്ചതു . സത്യത്തിൽ അതൊരു കൗതുകക്കാഴ്ച കൂടിയായിരുന്നു .   .പഴയതൊന്നും മനസിലാകാത്ത പുതു തലമുറ വെളിച്ചപ്പാടിനെയും പച്ചക്കറി കച്ചവടം നടത്തിയ സ്ത്രീയെ കണ്ടു മൃഗമാണോ എന്ന് ചോദിക്കുന്ന ഒരു അപരിഷ്കൃത സമുഹത്തിൽ നോവുന്ന കാഴ്ച നമുക്ക് അവിടെ കാണാൻ കഴിഞ്ഞു ....

വികസനത്തിന്റെ പേരിൽ ആർഭാടങ്ങൾ അരങ്ങു തകർത്തപ്പോൾ മലദൈവമായ   ആദിവാസിക്കുടിലിലെ മൂപ്പന്റെ നേതൃത്വത്തിൽ ഇവരെ പ്രതിരോധിക്കാൻ ഗ്രാമവാസികളെ പ്രേരിപ്പിക്കുകയും തുടർന്നു ഗ്രാമമൊന്നായി കോർപ്പറേറ്റു ഭീമൻമാരെ വേരോടെ പിഴുതെറിയുകയും ചെയ്തു കൊണ്ട് ഗ്രാമത്തിന്റെ പഴമയിലേക്കു തന്നെ നാം തിരികെ പോകണം എന്ന അതിശക്തമായ സന്ദേശം നല്കിക്കൊണ്ട് നാടകത്തിന്റെ തിരശീല വീഴുന്നു .

അടുത്തയിടെ കണ്ടതിൽ വച്ചേറ്റവും മെച്ചപ്പെട്ട അവതരണവും അരങ്ങും ഗ്രാമായണത്തിൽ കാണാൻ കഴിഞ്ഞു "കലാജ്ഞലി തീയേറ്റർ "അവതരിപ്പിച്ച ഈ നാടകം. അതിന്റെ രചനയിലും സംവിധാനത്തിലും ,ഒരു പുതുമ നമുക്ക് ദര്ശിക്കുവാൻ കഴിഞ്ഞു.പുതു തലമുറയുടെ അഭിനയമികവിലും ഉയര്ന്ന നിലവാരം പുലര്ത്തിയിരിക്കുന്നു .ഗാനരചനയും ,ആലാപനവും മുംബൈയുടെ പ്രിയ മധുനമ്പിയാർ, കെ വിനയൻ എന്നിവർ  നിറവേറ്റി  .ടി .എസ് . വിജയകുമാർ സംവിധാനം ചെയ്ത ഈ നാടകത്തിന്റെ അണിയറപ്രവർത്തകർക്കും  കലാജ്ഞലി തീയെറ്ററിനും  എന്റെ അഭിനന്ദനങ്ങൾ !!CONT: Vijayakumar ... 09769513988...
( ദേവൻ തറപ്പിൽ )

Friday, 1 May 2015

കമ്യൂണിസ്റ്റ് പാര്ട്ടിയുടെ പ്രസക്തി ?

കമ്യൂണിസ്റ്റ് പാര്ട്ടിയുടെ പ്രസക്തി ?
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇന്ന് ഭാരതത്തിൽ പ്രസക്തിയുണ്ടോ .ജനാതിപത്യ വിശ്വാസികൾ അന്വേഷിക്കേണ്ട ,അല്ലെങ്കിൽ അന്വേഷിച്ചു കണ്ടെത്തേണ്ട ഒരു കാര്യം.തൊഴിലാളിവർഗ്ഗത്തിന്റെ രക്ഷകനായ് സമുഹത്തിൽ അണി ഞ്ഞൊരുങ്ങിയിറങ്ങുകയും പിന്നീട് സാമുഹ്യപ്രതി ബധത്യമറന്നു പണം സമ്പാ തിക്കാനുള്ള കുറുക്കുവഴികൾ തേടുകയും ,അത് വഴി ജനത്തെ മറന്നു പോ കുകയും ചെയ്തപ്പോൾ കമ്യൂണിസം തന്നെ ഭാരതത്തിൽ ഉണങ്ങി വരളുന്ന  കാ ഴ്ച നമ്മൾ കാണുന്നു .അല്ല ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു .

സാമുഹ്യ -സാമ്പത്തികാവസ്ഥകളുമായി ബന്ധപ്പെടുത്തി വിലയിരുത്തുമ്പോൾ ഒരു പാട് വൈരുധ്യം നമുക്കു അനുഭവപ്പെടും .സമുഹത്തിൽ ദാരിദ്ര്യവും പി ന്നോക്കാവസ്ഥയും ചൂഷണവും അഴിമതിയും കൊള്ളയും കള്ളപ്പ ണവുമെല്ലാം കൊടുകുത്തി വാഴുമ്പോഴും ,അങ്ങനെ അഴിമതിയിൽ നിറഞ്ഞു നില്ക്കുന്ന പ്രദേശങ്ങളിൽ പാര്ട്ടി ശക്തിപ്പെടുത്തുന്നതിനു പകരം നേതാക്കൾ ജനങ്ങളിൽ നിന്നു അകലുകയും ,നേതാക്കൾ രാജാക്കന്മാർ പണ്ടു പ്രജകളോട് പെരുമാറിയത് പോലെ ഭീഷണിയിൽ സ്ഥാനത്തിരുന്നു നേതാവു ചമയുന്നു. കമ്യൂണിസ്റ്റ് പാര്ട്ടിക്കു സ്വാധീനമുള്ള ഇടങ്ങൾ ഇപ്പോൾ നഷ്ടമായിരിക്കുന്നു .

സംഘടന ശക്തിയും അധികാര ശക്തിയും പേശിബലവും ഗുണ്ടായിസവും കൈ മുതലാക്കിയ നേതൃത്വം ഒരു പരിധിവരെ കോർപ്പറേറ്റുകളെപ്പോലെ ധനസമാ ഹരണത്തിലേക്കു തിരിയുക ചെയ്തതോടു കൂടി തൊഴിലാളി വർ ഗ്ഗപാര്ട്ടികളുടെ ഗരിമ നഷ്ടമായി .ഒരു കാലത്ത് വീടുവീടാന്തരം കയറിയി റങ്ങി പാര്ട്ടി പ്രവര്ത്തനം നടത്തിയിരുന്ന നേതൃത്വവും അണികളും പ്രവര്ത്തനം എന്താണെന്ന് മറന്നു .അണികല്ക്ക് നല്കിയിരുന്ന സ്റ്റഡിക്ലാസുകൾ ഗൂഡമായ പ്രവർത്തനങ്ങളിൽ മുഴുകിയപ്പോൾ വായനാശീലവും പ്രത്യശാസ്ത്ര ചര്ച്ച യും അതോടോനുബന്ധിച്ചു പോതുജനസേവനവും നടത്തിയിരുന്നു .ഇന്ന് അധികാരദണ്ധുപയോഗിച്ചു കുട്ടി സഖാക്കൾ അധികാരതിമിരത്തിലാണ് .

സത്യത്തിൽ ഇന്ന് എല്ലാ പാര്ട്ടികളും അഴിമതിയിൽ മുങ്ങിക്കുളിച്ചു നില്ക്കുന്നു .ധാർമ്മികത തൊട്ടു തീണ്ടിയിട്ടില്ല .അധാര്മ്മികമായ പണപ്പിരുവും തത്ത്വദീക്ഷയില്ലാത്ത രാഷ്ടിയ കൂട്ടുകെട്ടും എതിർ പാർട്ടികളോടും അണികളോടുമുള്ള അസഹിഷ്ണതയും, ഭരണത്തിന്റെ സൗഭാഗ്യം ആസ്വദിച്ചു പാർലുമേന്ററി മോഹം, ആഡംബരളുടെ മോഹവലയത്തിൽ പെട്ടു എങ്ങിനെയും അധികാരം കൈയ്യാളാനുള്ള ആവേശത്തിൽ  അടിസ്ഥാന  പ്രശ്നങ്ങൾ  മറക്കുകയും ,രാഷ്ത്രിയം ഉപജീവനമാക്കുകയും ചെയ്തപ്പോൾ ഉത്തരവാദിത്യ രാഷ്ത്രിയ പ്രസ്ഥാനമെന്നതു പാടെ ഇക്കുട്ടർ മറന്നു .കമ്യൂണിസ്റ്റ് പാർട്ടികൾ ചെയ്യേണ്ട സമരങ്ങൾ പലതും നക്സൽ പ്രസ്ഥാനം ഏറ്റെടുത്തു .അത് പോലെ ഈ അടുത്ത കാലത്ത് ആം ആദ്മിയും അനീതിക്കെതിരെയുള്ള പോരാട്ടത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വിജയം കണ്ടു .(അതിന്റെ രാഷ്ത്രിയ വശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല ) 

വര്ഗ്ഗിയ പാര്ട്ടികളെ അകറ്റിനിർത്തുമെന്നു പറഞ്ഞ ഇടതു പ്രസ്ഥാനം (സി.പി.എം )ആഘോരാത്രം പ്രസംഗിക്കുകയും ഏറ്റവും വിഷമുള്ള വര്ഗ്ഗിയ പാര്ട്ടിയുടെ പ്രതികമായ് മാറിയതും കേരള ജനത കണ്ടു അനുഭവിച്ചതാണ്‌.രാഷ്ത്രിയത്തിൽ സ്ഥിരമായി ശത്രുക്കളും മിത്രങ്ങളും ഇല്ലെന്ന കാഴ്ചപ്പാടിൽ ജനം അത് മറക്കും എന്നു കാരുതിയവർ  .ലോകസഭാ തിരെഞ്ഞെടുപ്പിൽ വര്ഗ്ഗിയ ചീട്ടിട്ടു കളിച്ചു .സി.പി.എം ഗാഡ്ഗിൽ റിപ്പോർട്ടു നാലു ചില്ലിക്കാശിനും വോട്ടിനും വേണ്ടി തട്ടിക്കളിച്ചു ചവറ്റു കുട്ടയിലെറിഞ്ഞപ്പോൾ  ജനം മറക്കുമെന്ന് കരുതി .അവിടയും തെറ്റി .ഇന്ന് രാഷ്ത്രിയ പാർട്ടി പ്രതേകിച്ചു കമ്യൂണിസ്റ്റ് പാര്ട്ടിയിലുള്ള ജനവിശ്വാസം നാൾക്കുനാൾ തകര്ന്നു കൊണ്ടിരിക്കുന്നു .പണ്ട് ഇതൊക്കെ ബ്യൂർഷ്യാ പാര്ട്ടികൾക്കെ ഉണ്ടാകുകയുള്ളെന്നു ധരിച്ചവർ ഇന്നു മൂഡസ്വര്ഗ്ഗ ത്തിലാണ് .

ഇന്ന് മാളുകളുടെ പേരിൽ കോർപ്പറേറ്റുകൾ മത്സരിച്ചു സാമുഹ്യ സാമ്പത്തിക തൊഴിൽ മേഖലകൾ വിഴുങ്ങുമ്പോൾ ,അവര്ക്ക് ഓശാന പാടുന്ന നേതൃത്വം ഇനി എന്ത് ചെയ്യും .മാസങ്ങളോളം ആദിവാസികൾ നില്പ്പ് സമരം നടത്തിയപ്പോൾ കണ്ടില്ലെന്നു നടിച്ച തൊളിലാളി വര്ഗ്ഗ മുതലാളി പാർട്ടിക്കാർ എവിടാരുന്നു .ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾ ഏറ്റെടുത്തു നടത്തേണ്ട കമ്യൂണിസ്റ്റ് പാര്ട്ടി അധകാരത്തിന്റെ അപ്പക്കഷണത്തിൽ മുങ്ങി ചാകുന്നത് കാണുമ്പോൾ ദുഃഖം തോന്നുന്നു .അഴിമതിക്കും അനീതിക്കും അധാര്മ്മികതക്കും ജനാധിപത്യമൂല്യങ്ങൾക്കും വേണ്ടി സമരം നടത്തുമ്പോൾ അത് കണ്ടില്ലെന്നു നടിക്കുന്നത് കമ്യൂണിസ്റ്റ് പാര്ട്ടി മാത്രമല്ല ,ജനാധിപത്ത്യത്തിൽ വിശ്വസിക്കുന്ന ഒരു സംഘടനകൾക്കും ഭൂഷണമല്ല ...