കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Tuesday, 30 June 2015

എൻ. ഡി. യെയമ്മാവാ .

എൻ. ഡി. യെയമ്മാവാ .
(അമ്പിളിയമ്മാവ )
=====
എൻ. ഡി. യെയമ്മാവാ ... താമരക്കുമ്പിൾ നിറച്ചോളു
കുമ്പിട്ടിരുന്നോളു ..കേന്ദ്രത്തിൽ കൊമ്പനാനപ്പുറത്തു ,
താമരപ്പുവുമായി അമ്മാവന്മാർ താഴേക്കു വന്നിടുമ്പോൾ ,
വാതിൽപ്പടിയെപ്പോലും.. അടിപ്പിക്കാതൊടിച്ചിടും ജനങ്ങൾ ,
താമരഛിഹ്നവുമായ് ..നാളെവാ വോട്ടുചോദിച്ചിടുവാൻ
താലത്തിൽ ഭിക്ഷപ്പാത്രം നിറയെ കാണിക്കവെച്ചുതരാം
എൻ. ഡി. യെയമ്മാവാ ... താമരക്കുമ്പിൾ നിറച്ചോളു ,
കുമ്പിട്ടിരുന്നോളു ..കേന്ദ്രത്തിൽ കൊമ്പനാനപ്പുറത്തു
പായസവാഗ്ദാനമായ് വന്നാലോ കുറ്റിച്ചൂലുമെടുത്തു ,
പാലം കടകക്കുവോളം ഞങ്ങളും ചൂലഭിഷേകം ചെയ്യും
പാവംജനത്തിൻ കാര്യം പറഞ്ഞത് നിങ്ങൾ മറന്നുപോയോ
പാവങ്ങളാണേലും ഞങ്ങൾ ഒന്നും മറക്കുകില്ല !
എൻ. ഡി. യെയമ്മാവാ ... താമരക്കുമ്പിൾ നിറച്ചോളു ,
കുമ്പിട്ടിരുന്നോളു ..കേന്ദ്രത്തിൽ കൊമ്പനാനപ്പുറത്തു
യാത്രകൾനിത്യം ചെയ്യും.. തീവണ്ടി തീവിലയാക്കിനിങ്ങൾ
ഡീസലും,പെട്രോൾ,ഗ്യാസും കൂട്ടിയും വാഗ്ദാനങ്ങൾ മറന്നു
താമരകണ്ടു നിന്നാൽ,.. വിശപ്പൊക്കെ മാറുമോമാനവരിൻ
വാഗ്ദാനമേറെനല്കി....വോട്ടുകൾവാങ്ങി മറന്നുപോയോ !
എൻ. ഡി. യെയമ്മാവാ ... താമരക്കുമ്പിൾ നിറച്ചോളു
കുമ്പിട്ടിരുന്നോളു ..കേന്ദ്രത്തിൽ കൊമ്പനാനപ്പുറത്തു .. ,
അപ്പൂപ്പന്മാർ നരച്ചു എന്നാലും മന്ത്രിസ്ഥാനം വിടില്ല
താഴെക്കിറങ്ങിടുമ്പോ മറക്കല്ലേ പാവം ജനത്തിനെയും
മാനത്തെ മാളികയിൽ നിങ്ങളും സ്വപ്നം വിതച്ചുകൊള്ളൂ
ഇന്നാട്ടിലുള്ള ജനം മറക്കില്ല നിങ്ങളെ ഗോദയിലും !
എൻ. ഡി. യെയമ്മാവാ ... താമരക്കുമ്പിൾ നിറച്ചോളു
കുമ്പിട്ടിരുന്നോളു ..കേന്ദ്രത്തിൽ കൊമ്പനാനപ്പുറത്തു .. ,
യൂ.പി.യെ ചെയ്തതെറ്റ് നിങ്ങളോ ഒന്നും വിടാതെചെയ്താൽ
താഴോട്ടുു വന്നിടുമ്പോൾ മറക്കില്ല സമ്മാനം തന്നു വിടാൻ
അഞ്ചുവർഷംകഴിഞ്ഞു വരുമല്ലോ വോട്ടുകൾക്കായിനിങ്ങൾ
അന്ന് ജനങ്ങൾ തരും..നിങ്ങൾക്കുമോണത്തിൻ സദ്യയേറെ
മാനത്തു നോക്കിക്കൊണ്ടു മദിച്ചോളു മാനം കറക്കില്ലെന്നു ,
ഭിക്ഷനടക്കുവാനായ് .... കൈയ്യിലൊരു പാത്രവും തന്നുവിടാം
എൻ. ഡി. യെയമ്മാവാ ... താമരക്കുമ്പിൾ നിറച്ചോളു
കുമ്പിട്ടിരുന്നോളു ..കേന്ദ്രത്തിൽ കൊമ്പനാനപ്പുറത്തു ,
( ദേവൻ തറപ്പിൽ )

പഞ്ചാര മന്ത്രിമാർ .

പഞ്ചാര മന്ത്രിമാർ .
=======
താലപ്പൊലി വേണം
മേളവാദ്യം വേണം
ഐസ്ക്രീം മന്ത്രിമാർക്ക് ,
ലീഗിന്റെ കരളേ ,
അഭ്യാസ പൊരുളെ ,
മലപ്പുറം മുത്തല്ല നീ... ഞമ്മടെ
നാടിന്റെ മന്ത്രിയല്ലേ ..

താലപ്പൊലി വേണം
മേളവാദ്യം വേണം
ഐസ്ക്രീം മന്ത്രിമാർക്ക് ,
നിലവിളക്കെങ്ങാന്‍
കൈകൊണ്ടു തൊട്ടാ -
ഹാറാമാണു ഞമ്മയ്ക്കെന്നും  റബ്ബേ ,
ഹാറാമാണു ഞമ്മയ്ക്കെന്നും ...

ദീപം തെളിക്കും
നിലവിലക്കിന്നും
മതമുണ്ടോ മന്ത്രിമാരെ
കിത്താബു പിടിക്കാതെ
ഉദ്ദ്യോഗം നേടി
സുൽത്താന്റെ ഗമയിൽ വന്നാൽ
നിസ്ക്കാരം മറന്നാൽ നിമിത്തങ്ങൾ നശിക്കും
വഷളനെന്നോതും ജനം, എന്നും
വരുതിക്ക് പുറത്തു നിർത്തും 
=
താലപ്പൊലി വേണം
മേളവാദ്യം വേണം
ഐസ്ക്രീം മന്ത്രിമാർക്ക് ,
=
അള്ളാന്റെ പേരിൽ
പൊല്ലാപ്പു വേണ്ട ,
തല്ലാണ് നിങ്ങൾക്കിന്നു,  ജനത്തിൻ
തല്ലാണ് നിങ്ങൾക്കിന്നു ,
പച്ചബോഡും വേണ്ട
പരിഷ്ക്കാരം മതിയല്ലോ
പച്ചയിൽ കുളിപ്പിക്കല്ലേ, നാട്
ചുടലക്കളമാക്കല്ലേ ...?
=
താലപ്പൊലി വേണം
മേളവാദ്യം വേണം
ഐസ്ക്രീം മന്ത്രിമാർക്ക് ,
=
മഹറായി കിട്ടിയ
വി വി ഐ പി വേഷം
മഹത്വമായ് കാണല്ലേ
കയ്യുറബ്ബേ .....,
എലക്ഷനിൽ പറ പറക്കും നിങ്ങ ...
എലക്ഷനിൽ പറ പറക്കും
=
താലപ്പൊലി വേണം
മേളവാദ്യം വേണം
ഐസ്ക്രീം മന്ത്രിമാർക്ക് ,
=
ഭരണത്തിൽ ലയിച്ചിട്ടു
സുബർക്കത്തിലിരിക്കുമ്പോൾ
ജനത്തിനെ മറന്നെക്കല്ലേ നിയ്യു ,
ജനത്തിനെ മറന്നെക്കല്ലേ !
=
താലപ്പൊലി വേണം
മേളവാദ്യം വേണം
ഐസ്ക്രീം മന്ത്രിമാർക്ക്
ലീഗിന്റെ കരളേ
അഭ്യാസ പൊരുളെ ,
മലപ്പുറം മുത്തല്ല നീ,മുടിക്കുന്ന
നാടിന്റെ മന്ത്രിയല്ലേ ..?
( ദേവൻ തറപ്പിൽ )

പുലിവാലു പിടിച്ചു നായരച്ഛൻ

കാലു പിടിച്ചൊരു നായരച്ഛൻ 
പുലിവാലു പിടിച്ചു നായന്മാർ 
മന്നത്തുച്ചെന്നു നട്ടം തിരിഞ്ഞു 
ഹലാക്കിലായി ചങ്ങാതി ,അയ്യേ 
ഹലാക്കിലായി ചങ്ങാതി ....

മുട്ടണു ചീറ്റണു നായന്മാർ 
ആ ...ചീറിവരുന്നു നായരച്ചൻ 
മുക്കും മൂലെമരിച്ചു പെറുക്കി 
ചക്കിലുമാട്ടി നായരച്ചൻ (കാലു )

സിനിമയിലുള്ലൊരു നായരച്ചൻ 
അരങ്ങുതീർത്തു നായരച്ചൻ 
വീട്ടിലിൽ ചെന്നു നായരച്ചൻ 
വോട്ടു പിടിക്കാൻ ചെന്നപ്പോൾ

നാണം കെട്ടൊരു നായരച്ചൻ 
പുലിവാലുപിടിച്ചു നായരച്ഛൻ 
നായരേം നടനേം ഓടിച്ചല്ലോ 
നാവു കിളിർത്തൊരു നായന്മാർ ...
(കാലു)
ദേവൻ തറപ്പിൽ 

മണ്ടച്ചാരേ

മണ്ടച്ചാരേ ഗുണ്ടത്തലവാ
ചോരകൾ ചീന്തി നടന്നോള്
പീഡന കൊള്ളകൾ പാടിനടന്നു
വോട്ടുകളിവിടെ മറിഞ്ഞില്ലേ
മറിഞ്ഞില്ലേ മറിഞ്ഞില്ലേ മറിഞ്ഞില്ലേ ....

നാട്ടിലൊരാളും കേട്ടില്ലേ
നാണക്കേടിനി മാറൂല്ല
തലയിൽ മുണ്ടും മൂടി നടന്നു
സന്യാസത്തിനു പൊയ്ക്കൊള്
പൊയ്ക്കൊള് പൊയ്ക്കൊള് പൊയ്ക്കൊള്

കിട്ടാനുള്ളതു കിട്ടീല്ലേ
അരുവിക്കരയും തന്നില്ലേ
കുറ്റം ചൊല്ലി നടന്നോള്
പൊത്തിൽ പോയി ഒളിച്ചോള്
ഒളിച്ചോള് ഒളിച്ചോള് ഒളിച്ചോള് .....

മൂക്കില്ല രാജ്യം രാജാക്കള്‍ക്കു
മൂക്കത്തരിശം കാണുന്നേ
തലയും മൂടി നടന്നാട്ടെ
അധികാരത്തിൻ ഹാലുമിളക്കി
അമരക്കാരെ ഞെളിയരുതേ
ഞെളിയരുതേ ഞെളിയരുതേ ഞെളിയരുതേ..!

Thursday, 25 June 2015

ഉണ്ണിക്കല്ല്യാണം

ഉണ്ണിക്കല്ല്യാണം (ദേവന്‍ തറപ്പില്‍ )
             ==============
അയലത്തെ വീട്ടിലേയക്കച്ചി വന്നപ്പോ-
ലുണ്ണി പിടിച്ചിട്ടറയിലിട്ടു ,
പൂക്കളും ,മൊട്ടും,ചുവടെയറുത്തവനാ-
മോദതത്തോടൊരു മാലകൊര്‍ത്ത് !
വേഗമവളെയിരുത്തിയിലയിലായ് കെ-
ട്ടിയ മാല ഗളത്തില്‍ ചാര്‍ത്തീ ,
നാണിച്ചിട്ടമ്മിണിക്കുട്ടന്‍ വികൃതി കണ്ട-
മ്പരപ്പോടെ പുറത്തു ചാടി !
കരിയും ,പുകയുമായമ്മയടുക്കളേല്‍
പണിയുമ്പോളുണ്ണിക്കു സങ്കടമാ ,
അമ്മയ്ക്കു കൂട്ടിനും, തീയൂതുവാനുമായ്-
അക്കയെയിന്നു ഞാന്‍ കെട്ടിയമ്മേ .."
കല്യാണമെന്നോയുറപ്പിച്ച പെണ്ണിന്‍റെ
കയ്യും പിടുച്ചുണ്ണി വന്ന നേരം ,
ഉണ്ണിക്കളിയല്‍പ്പം കാര്യമായ് പോയപ്പോ-
ളമ്മ കുപീതയായോടിയെത്തി !
മുട്ടേന്നു പോലും വിരിയാത്ത ചെക്കനും
പെണ്ണു കെട്ടാനും തിടുക്കമായോ ?
വേഗം പുറത്തുപോയ് വല്ലോം പഠിക്കുവാ-
നോതിക്കൊണ്ടൊന്നു കൊടുത്ത നേരം "
ശരവേഗമേറ്റവന്‍ പാഞ്ഞു പാര്‍ശത്തിലു-
മപ്പൊനോടായിട്ടു ഗദ്ഗതത്തില്‍ "
പണ്ടെന്‍റെയമ്മയേ കെട്ടിയ കാലത്തില-
ച്ചമ്മ,യെങ്ങാനും തല്ലിയോച്ചാ.......?
വാരിയെടുത്തയാള്‍ മുത്തം കൊടുത്തു കൊണ്ടു-
ണ്ണിയോടായിട്ടു ചൊല്ലി കാതില്‍ ,
അഞ്ചു വയസ്സുള്ള പിഞ്ചു പൈതല്‍ നീയും
കല്യാണ പ്രായമായില്ല പൊന്നേ "
കണ്ണുനീര്‍ തൂകിത്തുടച്ചു കൊണ്ടുണ്ണിയും,
സന്ദേഹം ചങ്ങാതിമാരോടായി... "
പെണ്ണിനെ കൂടാതെ കെട്ടുവാനാകുമോ--
യെങ്കിലീ കുട്ടനോടോന്നു ചൊല്ലൂ ...?

Tuesday, 23 June 2015

പാഠ പുസ്തകം

പാഠ പുസ്തകം !!

യോഗയുടെ ഇരുളില്‍ 
മറ പറ്റി ,
ലളിത് മോഡി ....

നിലവിളക്കിന്റെ 
പ്രകാശത്തില്‍ പാഠ-
പുസ്തകമെല്ലാം,
കരിഞ്ഞും പുകഞ്ഞും 
ഇരുളിലായ് ,
അബ്ദുറബ്ബ് ..?

ആയുധത്തെക്കാള്‍ 
അധികാര വര്‍ഗ്ഗമേ 
ഭയക്കുക നീ 
തീക്കനൽ തീര്‍ക്കുന്ന 
അക്ഷര ശബ്ദങ്ങള്‍ ..?

Monday, 22 June 2015

ജാതിപ്പിശാശു

ജാതിപ്പിശാശു..!
കാലത്തു  മുണ്ടൊന്നു മാടിക്കെട്ടി
കാവിലെ ഷാപ്പിൽ പോയിടേണം 
ദേവന്റെ പേരിലും ജാതി ചൊല്ലി
ദേവനെ വില്ക്കുന്ന നേതാവിന്നു
ഷാപ്പുകൾ പൂട്ടുവാനാജ്ഞാപിച്ചു
കത്തിമുറിച്ചിട്ടു ഷേവ് ചെയ്യാൻ
സന്ദേശം നല്കിയ നാഥനായ
ദേവനെ വിലക്കുന്നു ജാതിചൊല്ലി !!    

Thursday, 18 June 2015

കുയിലിന്റെ നാദവും ,

സുപ്രഭാതത്തിൽ 
കുയിലിന്റെ നാദവും ,
വീണമീട്ടിടുന്നു 
ആത്മാവിൻ രാഗവും 
കേള്ക്കുന്നുവോ 
മഹിതൻ തേങ്ങൽ 
അറിയുന്നു നിൻ 
അനുരാഗ ഗീതം !!

Sunday, 14 June 2015

എങ്കിലും ഒന്ന് നീ

എങ്കിലും ഒന്ന് നീ ചൊല്ലിയില്ല
മംഗളമാമൊരു പുണ്യനാളിൻ
ശങ്കകൾ വല്ലോം ഭവിക്കുമെന്ന്
ശങ്കിച്ചുവല്ലോ നീ കൂട്ടുകാരി
മംഗളമായി ഭവിച്ചിടട്ടെ നിന്റെ
പുണ്യമി ജീവിത താളിലെന്നും
നാലുനാളുല്ലൊരു ലോകവാസം
നാഴിക താണ്ടുവാനെറെയുണ്ടു
ആയിരമായരമാശംസകൾ
ആയസ്സു,മപുസ്സിനു.മാരോഗ്യം !!

Wednesday, 10 June 2015

വ്യത്യസ്ഥാനാമൊരു മുഖ്യൻ

വ്യത്യസ്ഥാനാമൊരു മുഖ്യൻ 
-----------------
വ്യത്യസ്ഥാനാമൊരു മുഖ്യനാമുമ്മൻ ,
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല ,
കോണ്ഗ്രസിലാനെങ്കിൽ ആളൊരു കേമൻ 
മുടിയൊരു കാകിടിലൻ പുലിയുടെ ശൌര്യം
ശാന്തം...ഒരു പാവം പുളുപറവീരൻ ജഗജില്ലൻ
പാവം ..മുഖ്യൻ.....മുഖ്യൻ......മുഖ്യൻ.........!
വാളുമെടുത്തു വരുന്നൊരുനേരം
മുനിയുടെ വേഷം പുണ്ടൊരു ശാന്തൻ ...... ,
കേസായ് വന്നൊരു മന്ത്രിപ്പത്നീയെ .
നാരദ വേഷം ആടിയ മയക്കി ,
അവളറിയാതെ കേസുകളൊക്കെ
യൂദാസിൻ പണി വെച്ച് ചതിച്ചു ഗണവീരൻ ,
ഇവനൊരു ചതിയൻ...ചതിയൻ ..ചതിയൻ....!
പട്ടിണിമരണം നടമാടുമ്പോൾ
തമ്മിൽ തല്ലും തർക്കോം ബഹളോം ,
പാർട്ടികൾ തമ്മിൽ തർക്കം മൂത്താൽ
മൌനം പൂണ്ടൊരു പാവം മുഖ്യൻ ,
ഏക്കർകണക്കിന് പാടം വിറ്റിട്ടോ-
ന്നുമറിയില്ലെന്ന് നടക്കും ശുരൻ വീരൻ
നമ്മുടെ പാവം.മുഖ്യൻ ......മുഖ്യൻ.....മുഖ്യൻ !
ജാതികൾ നോക്കി പ്രീണന നയവും
പേറി നടക്കും നാട്ടിൽ ഭരണം
ആളൊരു ജില്ലൻ,രാഷ്തൃയകോമരം
ഇവനൊരു ചതിയൻ ...ചതിയൻ...ചതിയൻ ...!
ജാതിമതങ്ങൾ കാഹളമൂദുംമ്പോൽ
ദില്ലിയിൽ പോയി മണ്ടച്ചാരും
എലെക്ഷൻ വരൂമ്പോൾ തോറ്റംപാടി ,
പാക്കെജ്കളുടെ പെരുമഴനാട്ടിൽ
പഴയവപൊടീതട്ടി പുതിയവീഞ്ഞാക്കിയും
പകിട കളിക്കുന്ന പതിമുഖ മുഖ്യൻ ,
ചോദിച്ചാലെന്തും ചിരിയിൽ മയക്കി ,
ചാക്കിലൊതുക്കും പാവത്താനായി ശുരൻ ,
ഇവനൊരു ചതിയൻ...ചതിയൻ .....ചതിയൻ...!
ദേവൻ തറപ്പിൽ !!

Friday, 5 June 2015

ലോക പരിസ്തി ദിനം !!

ലോക പരിസ്തി ദിനം !!
         --------****--------
ആഹാരമേറെ ദുർവ്യയം ചെയ്യുമ്പോൾ ,
പട്ടിണികൊണ്ട് മരിക്കും ജനം !
നഗരകേന്ദ്രങ്ങളിൽ പാഴാക്കും ഭക്ഷണം 
ഗ്രാമ തീരങ്ങൾ വിഷംവിതക്കും !
വനമേഖലകളിൽ കൊടിയനാശത്തിൽ ,

പരിതസ്ഥികളിൽ ദുർഗന്ധമാക്കി ,
ഹരിതഗൃഹങ്ങൾ തള്ളും വാതകങ്ങൾ
പരിതാപമായി മരിക്കും ഭൂമി !
ജൈവ കൃഷികൾ പ്രാധാന്യമേകിയും   ,
മാലിന്യമൊക്കെയും സംസ്കരിക്കാം ,
അടുക്കളത്തോട്ടം ഏറെഉണ്ടാക്കിടാം ,
ജലാശയമേറെ തടുത്തു നിർത്താം !
ആഗോളചിന്തയിൽ മലകൾ നികത്തി
അപ്രത്യക്ഷമായി കുളിർക്കാറ്റുകൾ ,
വംശനാശത്തിലും തവളയും,മീനുകൾ ,
ജലത്തിലും ചത്തു പൊങ്ങുമെന്നും !
വർജിക്കണം നാം അഴുകാത്തമാലിന്യം ,
വർജിക്കു പ്ളാസ്റ്റിക്കു കൂടൊക്കെയും ,
മുറ്റങ്ങൾ പണ്ടാത്തെപ്പോലാകണം ,
വെള്ളം ലഭിക്കട്ടേ ഭൂമിക്കെന്നും !
മഴവെള്ളം സംഭരിച്ചീടുവാനായ് നാം
വിടിന്റെ മുകളിലും ശേഖരിക്കാം ,
മഴവെള്ളം പോകാതിരിക്കുവാനായ് ,
കിടങ്ങുകൾ കയ്യാല കെട്ടിടേണം !
ആഗോളം തലയിൽ പിടച്ചവന്മാരെ
ആശ്രയം ഭൂമിയെന്നോർത്തിടേണം
ആശവെച്ചീടുകിൽ ഭുമിയിൽ നമ്മൾ
ആശിച്ചതൊക്കെ ലഭിക്കുകില്ലോ !
പച്ചപ്പരപ്പുകളൊക്കെളഞ്ഞീടിൽ ,
വറ്റി വരണ്ടിടും ഭുമി ദേവി ,
പാരിസ്ഥിതികളെ കൊലചെയ്യുന്നോർ നാം
പാരിടത്തിൽ വീണു തേങ്ങിടുമേ !
ദേവൻ തറപ്പിൽ !!05/06/2013
----------

Monday, 1 June 2015

യാത്ര പറയുന്നു

യാത്ര പറയുന്നു നിങ്ങളോടൊക്കെയും 
ഇല്ല സംവാദം തത്ത്വമസിയിലും 
വ്യക്തിപരമാണെന്നോർക്കു സഹജരേ !
ദുഷ്ടലാക്കൊന്നുമില്ലന്റെ പ്രിയരേ !
നിങ്ങളെ വിട്ടു പോകുമ്പോൾ ദുഃഖവും 
ഉണ്ടല്ലോ സത്യമായിട്ടെനിക്കിന്നു ,
സംവദിക്കുവാൻ നേരവും ഇല്ലല്ലോ 
സംവദിക്കിൽ പിരിയാനുമാവില്ല !
തന്നതു നിങ്ങളെന്നും സ്മരിക്കുവാൻ 
ജീവിതത്തിലി "ദേവനു "സ്നേഹം 
ഒക്കെ നിങ്ങൾ പൊറുക്കണേയെന്നോടു 
വന്നു വല്ലതും തെറ്റുകളുണ്ടെങ്കിൽ 
നിങ്ങളിൻ സ്നേഹമുത്തുകളൊക്കെയും  
കോർത്തുവെയ്ക്കുമെൻ ഹൃദയത്തിലെപ്പോഴും !!
രക്താശ്രുക്കളിൽ ഒരു ചരമം !

രക്താശ്രുക്കളിൽ ഒരു ചരമം !
                  -----===-----
അമ്മവാത്സല്യമേറെയുമേറ്റവ -
രെന്നുമൊറ്റക്കുടക്കീഴിൽ വാഴിച്ചു 
അല്ലതില്ലാതെ മൂവരെയുമമ്മ
ദുഃഖമൊന്നുമറിയിക്കാതിത്രനാൾ  

ദൂരെജോലിക്കായ് മക്കളിൽ രണ്ടുപേർ 
പോയനേരം തറവാട്ടിലമ്മയും 
കൊച്ചു മക്കളിൻ കൈയ്യും പിടിച്ചിട്ടു 
ഉല്ലാസത്തിൽ കഴിഞ്ഞൊരു നേരത്തിൽ 

ഉത്സവത്തിൽ തിമര്‍ത്തൊരു നേരത്തിൽ 
വെള്ളിടിവെട്ടി തറവാട്ടിലുമന്നു !
അഗ്നിപാശത്തിൻ തീനാമ്പുവീഴ്ത്തിയും 
മക്കൾ വീതം ചോദിച്ചുവന്നല്ലോ !

ഒന്നുമൊന്നും മടിക്കാതെ മക്കൾക്കു 
ബാദ്ധ്യയൊക്കെതീർത്തു കഴിഞ്ഞതും 
മാർജ്ജാരനെപ്പോൽ പതുങ്ങിയമക്കൾ 
വൃദ്ധസദനത്തിലാക്കിമണ്ടിയല്ലോ !

ബാദ്ധ്യതയിൽ സ്ഥലമെന്നറിഞ്ഞപ്പോൾ 
പതറി മൂവരും മൂക്കിലും കൈവച്ചു 
രണ്ടുവൃക്കയുമുണ്ടല്ലൊയമ്മയ്ക്കു 
വിറ്റിടാമെങ്കിൽ ലക്ഷങ്ങൾ കൈവരും 

ഏറിയാലഞ്ചു വർഷത്തിൽമേലെയും 
ആയസ്സുണ്ടെന്നു തോന്നില്ലയമ്മക്കും 
ബാധ്യതെയൊക്കെ തീരണമെങ്കിലോ 
ശങ്കകൂടാതെ വൃക്കയും വിറ്റിടാം !

അയ്യൊയെന്തൊരു കഷ്ടമീ ലോകമേ -
യിങ്ങനെയുണ്ടോ! മക്കളീ ഭൂമിയിൽ 
പെറ്റമാതാവിൻ നോവും മറന്നവോ 
ദുഷ്ടരായല്ലൊ മക്കളും ഭൂവിയിൽ !

കാര്യമൊന്നുമറിയാതെയമ്മയെ -
യെത്തിച്ചുമവരാതുരാശാലയിൽ 
പത്രത്താളിൽ പരസ്യം കൊടുത്തതും 
ഷഷ്ടിയാഘോഷമല്ലെന്നതോർക്കുക !

കൈയ്യിലെത്തുന്ന ലക്ഷങ്ങളോർത്തവർ 
സ്വപ്നമേറേയും നെയ്തൊരുനേരത്തു 
വക്കീൽ നീട്ടിയ സാക്ഷ്യപത്രം കണ്ടു 
മോഹാൽസ്യത്തിലും വീണല്ലോമൂവരും?

അമ്മയെന്നൊരു കണ്‍കണ്ട ദൈവത്തെ
മക്കളെ നിങ്ങൾ  മൂവർ മറന്നുവോ 
മാറാദീനത്തിലച്ഛൻ മരിച്ചപ്പോൾ 
മുട്ടാത്തവാതലില്ലല്ലൊനാട്ടിലും 

ഇല്ലല്ലോ നാട്ടിൽ വീടുകളൊക്കെയും 
ഇല്ലല്ലോയിനി ജോലി ചോദിപ്പാനും 
പോരാതായല്ലോ നിങ്ങൾ പഠിപ്പിനായ് 
കിട്ടുമമ്മക്കു തുച്ഛം വരുമാനം 

വിറ്റല്ലൊ വൃക്ക നിങ്ങൾപ്പഠിപ്പിനായ് 
മക്കളിൻ നന്മമാത്രവുമോർത്തവർ 
എന്നിട്ടും നിങ്ങളെത്രക്രൂരന്മാരായ്  
പെറ്റയമ്മയെ വിറ്റല്ലൊ കശ്മലർ !

ചന്തയിൽ പോയി കാശുതികയാതെ  -
ഇഞ്ചിമുട്ടായി വാങ്ങാതെ വന്നപ്പോൾ 
കയ്യിൽ കിട്ടിയതൊക്കെയെടുത്തു നീ 
കുത്തിയതൊക്കെയിന്നു മറന്നുവോ ?

അമ്മതൻ മുലപ്പാലിന്റെ സൗരഭ്യം 
മന്നിതീയിൽ മറന്നുവോ മക്കളെ 
നന്മവറ്റിയോ സ്നേഹവും നിങ്ങളിൽ    
മന്നിതീയിൽ മറഞ്ഞുവോ മാതൃത്വം 

പത്തുമാസം ചുമന്നൊരാമമ്മയെ 
പൊക്കിൾബന്ധം മുറിച്ചാലറ്റീടുമോ 
പെറ്റൊരമ്മേ കടങ്ങൾ വീട്ടീടുവാൻ -
ഭൂവിലാരേലും വിൽക്കുമോ ഹ...കഷ്ടം 

മക്കളെ നിങ്ങൾ ചൊല്ലിടുംമുന്നെയും 
ഇഷ്ടങ്ങളൊക്കെ സാധിച്ചു തന്നിതും 
കയ്യും,കാലും വളരുന്നതോർത്തിട്ടു -
യൂട്ടിയൂട്ടി വളർത്തിയ മാതാവെ ,

മഞ്ഞളിച്ചിവോ നോട്ടിന്റെ കെട്ടിലും 
മർത്യനല്ലല്ലോ നിങ്ങൾ  മഹാമൃഗം 
പമ്പയിലല്ല,ഗംഗേക്കുളിച്ചാലും  
തീരുകില്ലെല്ലോ പാപവും ദുഷ്ടരെ  

വീർപ്പു മുട്ടിയും ശ്വാസ മടക്കിയും 
മാറിൽചേർത്തതുമൊക്കെമറന്നുവോ 
താരാട്ടും മുലപ്പാലിന്റെയോർമ്മയും 
ശാപമായിട്ടു മാറിടും നിങ്ങളിൽ 

കത്തിത്തീരും മെഴുതിരി പോലെയും 
വൃദ്ധസദനത്തിൽ കത്തിയമരട്ടേ 
വറ്റിയെന്നോ വരണ്ട നദിപോലായ്‌ 
വറ്റിയമ്മതൻ കണ്ണിലു,മശ്രുക്കൾ .

കണ്ണുനീരുണ്ടോ ബാക്കിയുമമ്മയിൽ  
അഗ്നിപാശമായ് ചുറ്റിടും നിങ്ങളിൽ 
വക്കീലിൻ വാക്കു കേട്ടതും മക്കളിൽ 
ശ്വാസവു,മപ്പോൾ നിന്നതുപോലായി 

എന്തുചെയ്യുകിൽ തീരുമീ പാപവും 
കണ്ണുനീരാൽ കഴുകുവാനാവുമോ
ഇന്നു കാണുന്നണു കുടുംബങ്ങളിൽ 
സ്നേഹവും സദാചാരവുമില്ലല്ലൊ  

അമ്മതൻ കാൽ പിടിച്ചവർ മാപ്പിനായ് 
കേണനേരത്തിൽ മക്കളോടായവർ ,
ആരുമില്ലാത്തൊരുപാടു പേരുണ്ടു 
ആരുമില്ലാതനാഥരായ് തീർന്നവർ  

ഇല്ല ഞാനും വരില്ലയെൻ മക്കളെ 
ഇന്നിവരെല്ലാം കൂടെപ്പിറപ്പെന്റെ 
രക്തബന്ധത്തെക്കാളെത്രെ,ഭേദമായ് 
വിൽക്കുകില്ലെന്നെ കൊല്ലില്ലയെന്നെ  

കൊണ്ടുപോയവരാര്‍പ്പുവിളിയുമായ്  
തോളിലേറ്റി കടന്നന്തേവാസികൾ 
അമ്മപോയൊരു നേരം നദിപോലെ 
ഭൂമിയിൽ വീണു മക്കളിൻ രക്താശ്രു ..?
( ദേവൻ തറപ്പിൽ ) 27/04/2015,