കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Friday, 31 July 2015

കുത്തിക്കുറിക്കാന്‍

കെട്ടിപ്പിടിച്ചു കൊണ്ടിങ്ങിരുന്നാല്‍ 
കുത്തിക്കുറിക്കുവാന്‍ നേരമുണ്ടോ 
കുത്തിക്കുറിക്കാതെ നാമിരുന്നാല്‍ 
പത്ര സമുഹത്തിനെന്തു നല്‍കും !!Wednesday, 29 July 2015

മിസ്സൈൽ മാൻ ....!!

സ്വപ്നം കാണാൻ വർണ്ണങ്ങൾ നല്കിയ 
ഭാരത പുത്രൻ സീമന്തരാജൻ 
അമ്മയെപ്പോലെ മനസ്സിലെന്നും 
ഭൂമിയെ സ്നേഹിച്ചശാസ്ത്രജ്ഞൻ ,
രാമേശ്വരത്തിന്റെ ഗ്രാമത്തിൽ നിന്നും 
ലോകപിതാവായ് മിസ്സൈൽ ഗുരു ,
ലോകം നമിക്കുമഭിനവഗാന്ധിയായ്‌  
സ്നേഹകണികകൾ ഹൃദയത്തിലും ,
ചെറുതിരിവെളിച്ചമായ് വിശ്വത്തിലും 
അറിവിന്റെയാഴങ്ങളരുവിതീർത്തു ,
തോരാത്ത കണ്ണീരിൽ വിടചൊല്ലിയോ 
സ്വപ്നത്തിന്നഗ്നിച്ചിറകു നല്കീം ,  
എളിമയിൽ ജ്ഞാനോപാസകരാജരാജൻ  
അലതല്ലിയിതളായ് വിരിച്ചു നീളേ ,
മറഞ്ഞല്ലോയാകാശ വീഥിയിലും 
മറയില്ലൊരിക്കലും ഭാരതദീപ്തി ,
ഭാരമാതാവിന്റാത്മാവായ്‌ നീയെന്നും 
ശോഭയാലെന്നും തിരി തെളിക്കും ,
മാധുര്യം വാക്കിലും നല്കിയെന്നും 
കാരുണ്യം ദർശനം രൂപത്തിലും ,
ലക്ഷോപക്ഷം രക്തഹാരം ജനം 
ശ്രദ്ധാജ്ഞലിയായ് നല്കുമിന്നു ,
ഭാരത പുത്രൻ അഗ്നിച്ചിറകുമായ് 
അബ്ദുൾ കലാം അമർ രഹേഹ ...!!
(ദേവൻ തറപ്പിൽ )
ഭാരതത്തിന്റെ മിസ്സൈൽ മാൻ 27,/06/2015 ,നു 
ഷില്ലോങ്ങിൽ സംസാരിച്ചു കൊണ്ടിരിക്കെ 
ഉണ്ടായ അറ്റാക്ക് മൂലം നമ്മോടു യാത്ര പറഞ്ഞു .
അദ്ദേഹത്തിനു ശ്രദ്ധാഞ്ജലി അര്പ്പിക്കുന്നു ......!!

Monday, 27 July 2015

മണൽ വേലിയിൽ ഭീകരസ്വപ്നം കൊയ്യുന്നവര്‍..!

മണൽ വേലിയിൽ ഭീകരസ്വപ്നം 
കൊയ്യുന്നവര്‍..!
---------------
ഞെട്ടിയുണർന്ന പ്രഭാതത്തിൽ 
ഗുരുദാസ് പൂർ .....
ഒന്നുമറിയാതെ ജനം   
ഭീകരവാദിയുടെ       
തോക്കിനിര ....?

ഏ കെ 47 ,നും ഗ്രനേഡുമായി 
ചാവേർ .....,
പഴഞ്ചൻ തോക്കും പിടിച്ചു 
പാവം പോലീസ് .....!

മണൽത്തരിയിൽ മടതീർക്കാമെന്നു 
വ്യാമോഹിക്കുന്ന 
അയാൽ  രാജ്യം 
തീവ്രവാദത്തിൽ ,
അശാന്തിയുടെ നിഴലിൽ 
പെറ്റു കൂട്ടിയ ചാവേറുകൾ 
താളം ചവിട്ടിയപ്പോൾ 
ജീവൻ വെടിഞ്ഞതു 
പതിനഞ്ചു പേർ  ......!

ശ്രീ കർത്താപൂർ സാഹിബ് 
ഗുരുദ്വാരക്കു സമീപം 
ഐ എസ് ഐ വിതച്ചു കൊയ്തത് 
നിരപരാധികളുടെ 
ചേദനയറ്റ ജഡങ്ങൾ ....!

മനുഷ്യ കവചം മറപിടിച്ചു 
ഭീകരത കൊയ്തു 
പാക്യസ്ഥാൻ 
തീകൊണ്ടു സ്വയം 
തല ചൊറിഞ്ഞു 
പ്രതിരോധം തീർക്കാനാവതെ 
വെണ്ണീറാകുന്ന 
പ്രഭാതം അകലെയല്ല .....!

ആകാംക്ഷയുടെ തേരിൽ 
ചിറകു പിടഞ്ഞ മനസ്സുമായ് 
ഹുങ്കാരങ്ങളുടെ ശബ്ദം 
ഗുരുദാസ് പൂരിൽ പെയ്തപ്പോൾ 
രാജ്യം ,
കണ്ണീരിൽ കുതിര്ത്ത ,
ശ്മാശാനതയുടെ 
വേലിയേറ്റത്തിൽ 
തെളിഞ്ഞ നദിയിൽ വിരിഞ്ഞതു 
ചുവപ്പിന്റെ നിറം ....!

കുടിപ്പകയിൽ 
ചവിട്ടി നിൽക്കുംബോളും 
അടര്ന്നു പോകുന്ന 
മണ്ണു കാണാത്തവർ 
തിളച്ച എണ്ണയിൽ മുക്കി 
സമാധാന സന്ദേശമോ ...?

മതത്തിന്റെ 
മഹത്വ തത്വം പറഞ്ഞു 
ഭീകരവാദം തേനൂട്ടുമ്പോൾ 
അവർ കൊയ്യുന്നതു 
കറുത്ത രാത്രികൾ ,
ഭീകരതയുടെ ഇരുട്ടിൽ 
അടര്ന്നു വീഴാറായ 
ഒരു ദേശത്തിന്റെ 
അന്ത്യം അകലെയല്ല......!!
27/06/2015 ,

Sunday, 26 July 2015

ഗുരുപ്രതിമകൾ മുൾ വേലികൾ...!

ഗുരുപ്രതിമകൾ 
മുൾ വേലികളോ..?
--------------
എന്തിനാണീ ഗുരു പ്രതിമകൾ ,
എന്തിനീ ഗ്ലാസ് ,മതിലുകൾ ..,
ഇന്നു നാട്ടിൽ നമുക്കു ചുറ്റും ,
എന്തിനീ മുൾ വേലികൾ ......!


അന്ധകാരം ഇരുളു വീഴ്ത്തിയ ,
കേരളക്കരയിൽ പണ്ടു ,
ആദരവായ് വാണു നാട്ടിൽ ,
സോദരത്വം വളർത്തിയ ,
മാനവന്റെപ്രതിമകൾക്കും 
അയിത്തമാണല്ലോ ,കൽപിത -
മയിത്തമാണല്ലോ ........!


അരുളുനൽകുവാനരുളി മന്നവ -
നുരുവിട്ടെത്രയോ സൂക്തങ്ങൾ ,
അതിരുവിട്ടു മനുഷ്യർതമ്മി -
ലുയിരുകളയരുതെന്നും 

തമ്മിലുയിരു കളയരുതെന്നും .!

ഇരുളുമൂടിയ കാലമന്നൊരു ,
തിരിതെളിച്ചതിമാനവൻ 
ഇരുളുനീക്കാൻ കല്ലെടുത്തി -
ട്ടരുളും നൽകി ജനത്തിലും 
കല്ലെടുത്തു പ്രതിഷ്ഠ നൽകിയ -
മന്നവൻ അന്നു ചൊല്ലീതു ,


ഈഴവന്റെ ശിവനെയാണു  നാ-
മീവിധത്തിൽ തീർത്തതു ,
ആയിത്താമില്ലാതാർക്കുമിവിടെ 
ആചരിക്കാൻ വന്നീടാം ,എന്നും 
ആചരിക്കാൻ വന്നിടാം ....!


കാക്ക,പൂച്ച,പട്ടികൾക്കുകൾക്കും ,
കാഷ്ഠിക്കാനുമിടം നൽകി ,
ദൂർത്തടിക്കാൻ പ്രതിമതീർത്തു ,
ദൂരെയാക്കണോ സൗഹൃദം

മതമതിലു തീർക്കും സൗഹാർദ്ദം?

അമ്പലങ്ങളിലെത്രയെത്രയോ ,
സമ്മതം നൽകി മാനവൻ  
അവിടെഗുരുവിനു പൂജയർപ്പിച്ചു ,
പൂജിതരായി ലോകരും ...!


ഈശ്വര പ്രതീതിയിൽ നാ -

മീവിധത്തിൽ ഗുരുവിനെ ,
പൂജചെയ്യും ഹൃദയമെന്തിനു 
ജ്വാല തീർക്കണം ലോകരേ 
തീജ്വാല തീർക്കണം ലോകരേ .!
( ദേവൻ തറപ്പിൽ )
അമ്പലങ്ങളിൽ പൂജിക്കുകയും അതെ ദൈവികമായ വിഗ്രഹങ്ങൾ രാഷ്ടിയക്കാരുടെതു പോലെ പ്രതികൾ പൊതു സ്ഥലത്തു സ്ഥാപിക്കുന്നതു എന്തിനു വേണ്ടിയാണെന്നു വിശ്വാസികൾ ചിന്തിക്കണം .നാം പൂജിക്കുകയും ,ആരാധിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഈശ്വരനെ മറ്റു പട്ടികൾക്കും ,പൂച്ചകൾക്കും കാഷ്ഠിക്കാനും ഇടം നൽകുന്നതും സാമൂഹിക ദ്രോഹികൾ ചവിട്ടികൂട്ടുന്നതും കാണാൻ വിധിക്കപ്പെട്ടവരോ നമ്മൾ .?
അതിന്റെ പേരിൽ മത സൗഹാർദ്ദം തകർക്കുന്ന നടപടി ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ചതൊയെന്നു കൂട്ടായി ചിന്തിക്കണം ? മത സൗഹാർദ്ദം തകർക്കരുതെന്നു കൽപിച്ച ഗുരുവിന്റെ അനുയായികൾ കാട്ടുന്ന നീതികേടിനു എന്ത് ന്യായമാണുള്ളത് പ്രിയരേ ?   ശ്രീനാരായാണിയരായ നമുക്ക് പറയാനുള്ളതും കിട്ടാനുള്ള അവകാശവും ജനങ്ങളുടെ ഇടയിൽ ജാതിസ്പർദ്ദ വലർത്തിയല്ല ?  നമ്മൾ ചോദിക്കേണ്ടത്‌ ഭാരാണാധികാരികളോടാണ് .അല്ലാതെ മറ്റു ജനങ്ങലോടല്ലെന്നു നേതൃത്വം ഇനിയെങ്കിലും അറിയണം ......
ദൈവത്തന്റെ പ്രതിമകൾ ആരെങ്കിലും പൊതുസ്ഥലത്തു സ്ഥാപിക്കുമോ .?അതിന്റെ ആവശ്യം എന്തു.?
ഇതു ശരിയോ ശ്രീനാരായണീയരേ ......? പൊട്ടിയ ഗുരു പ്രതിമകൾ സമൂഹത്തിനു ആപത്താണ്‌..?

Thursday, 23 July 2015

കുട്ടിമാമ...

കുട്ടിമാമ...!
--------
കുട്ടിമാമ ..............................!,
കുട്ടിമാമ ബഡ്ജറ്റ് കേട്ടു പനിച്ചു കിടക്കണ്ട ,
വെറുതെ ,
പാതിരാവിൽ സ്വപ്നം കണ്ടു കറങ്ങി നടക്കണ്ട ,നിങ്ങൾ
കറങ്ങി നടക്കണ്ട ....! (കുട്ടിമാമ)


ചക്കരച്ചുണ്ട് നുണക്കണപോലെ ,
മധുരം കിട്ടില്ല ....,ബഡ്‌ജറ്റിൽ
ചക്കഉലക്കയിടിത്തീ വീഴ്ത്തി ,
മിന്നലു വന്നോളും ....നാട്ടിൽ ,
മിന്നലു വന്നോളും..! (കുട്ടിമാമ)


അക്കരപച്ചകണ്ടിട്ടിക്കര നിന്ന് ചിരിക്കണ്ട
നിങ്ങടെ ,
മൂക്കിനു താഴെയുള്ളവയെല്ലാം ,
വിറ്റുതുലക്കുന്നു ....,ഇന്നു ,
വിറ്റുതുലക്കുന്നു...! (കുട്ടിമാമ)


ഉറക്കമൊഴിച്ചു ദിവാസ്വപ്നങ്ങൾ 

കണ്ടുചിരിക്കണ്ടനാട്ടിൽ ,
പ്രതിരോധങ്ങൾ,പൊതുമേഖലയും ,
തീറെഴുതീടുന്നു ,,,രാജ്യം ,
തീറെഴുതീടുന്നു ...! (കുട്ടിമാമ)


ഐ ഐ ടിയൊന്നു തന്നുനമുക്ക് മുഖം മിനുക്കിപ്പോൾ ,
എയുംസെടുത്തു കൊടുത്തു ചിർലക്കു ,
കൈയ്യടി വാങ്ങുന്നു .....,ഇവർ ,
കൈയ്യടി വാങ്ങുന്നു ...! (കുട്ടിമാമ)


വോട്ടുകൊടുത്തു റെയിൽവേ വിൽക്കാൻ ,
ലൈസെൻസെകിയൊരെ ..നിങ്ങൾ ,
വോട്ടർമാരെ കൂട്ടിലടക്കാൻ ,
താക്കോൽ നല്കീല്ലേ ,നിങ്ങൾ
താക്കോൽ നല്കീല്ലേ ...! (കുട്ടിമാമ)


ബുള്ളട്രെയിനു ചീറിപ്പായാൻ
പൂക്കൾ വിരിക്കുന്നു ..അതിൽ ,
കോടികൾ കൊയ്യാൻ കോർപ്രേറ്റുകളെ ,
മാടിവിളിക്കുന്നു .....,രാജ്യം ,
മാടിവിളിക്കുന്നു,....! (കുട്ടിമാമ)


ഓഫിസിലെത്തീട്ടെന്നെക്കാണാൻ ,
നേരം കളയണ്ട ,....എം പിമാർ ,
ഞാൻ നടക്കണ പുറകെ വന്നു ,
വഴിയും തടയണ്ട ..വെറുതെ
വഴിയും തടയണ്ട ...! (കുട്ടിമാമ)
( ദേവൻ തറപ്പിൽ )10/07/14,

അമ്മ മലയാളം

മലയാള ഭാഷയെ മധുരാമായ് നാമെന്നും 
നുണയുവാൻ മാത്രം മറക്കരുതേ ,     
മരുനാട്ടിലെങ്കിലും മാതൃ സംസ്ക്കാരത്തിൻ 
മഹനിയം മലയാളം തന്നെയല്ലോ ?

ഹൃദയമാം തന്ത്രിയിലതളായി മലയാളം 
വിരിയുന്നു മണമുള്ള പുഷ്പമായി ,
അമ്മിഞ്ഞാപ്പാലിന്റെ നറുമണം ചൊരിയുന്ന 
വിജ്ഞാന നിധിയാണ്‌ മാതൃഭാഷ .

ഗ്രീഷ്മ ,വസന്തവും മാറി വന്നെങ്കിലും 
മഹിതമായി വാഴുന്നു മലയാളമേ !
ശില്പ വർണ്ണങ്ങളാൽ നവവധുപോലെ നീ 
കല്പക വൃക്ഷമായ് തണലു നല്കി .

ആകാശംഗംഗയിൽ നീരാടി നില്ക്കുന്ന 
ചന്ദ്രിക രാവിൻ നിലാവ് പോലെ ,
കാവ്യമായ് കതിരായ് കനലിൻ കഥയായ് 
മലയാളം അറിവിൻ പ്രകാശമായി .

അമ്മ മലയാളം അഖിലമായ് നാവിൽ 
പ്രണവ മന്ത്രമായ് കാത്തിടേണം ,
മലയാളമേ നിന്നെ നെഞ്ചിലെ ചൂടായി 
പുണരും ഞാൻ ജീവൻ തുടിക്കും വരെ .
14/07/2012 ,

കണികാണും മലയാളം

കണികാണുന്നു ഞാൻ മഴവില്ലായെന്നും 
കതിരായ് പൊന്നക്ഷരമാലയിൽ ,
സ്വരങ്ങൾ കിങ്ങിണി വ്യഞ്ജനവും ചാർത്തി -
ട്ടണിഞ്ഞു കാണുന്നു  മലയാളം .

ഹൃദയതന്ത്രിയിൽ വെളിച്ചമേകിടാൻ 
നിരയായമ്പത്തൊന്നക്ഷരം 
കനവിലെന്നെന്നും തെളിഞ്ഞു നില്ക്കുമ്പോ-
ളണച്ചു ചേർക്കേണം ഹൃദയത്തിൽ 

പതിമൂന്നിൽ തീർത്ത സ്വരത്തിൻ കൊട്ടാരം 
മുപ്പത്തെട്ടക്ഷര വ്യഞ്ജനവും ,
ചില്ലുകളഞ്ഞെണ്ണം തീർക്കുമ്പോളറിവിൻ 
ശിഖയായ് തീരേണം ഹൃദയത്തിൽ .

കലയും സംഗീത മുംബൈയ് പൂരമാ -
യരങ്ങു തീർക്കുന്നു മറു നാട്ടിൽ 
അക്ഷരപൂക്കൾ കൊണ്ടാരങ്ങു തീർക്കു -
മെന്നറിഞ്ഞു കൊള്ളേണം മലയാളം .

വിടരും പുഷ്പമായ് തുകിൽ വർണ്ണം ചാർത്തി -
ട്ടരങ്ങേറീടുന്നു വേദികളിൽ ,
കരുണ കാട്ടേണം  മറുനാടൻ മക്ക -
ളണച്ചു ചേർക്കേണം ഹൃദയത്തിൽ ...!!
02/ 02/2012........
നീതി സാരം !.

ആചാരാല്‍ പാദാമാതത്തേ 
പാദം ശിഷ്യ:സ്വമേധയാ ,
പാദം സബ്രഹ്മചാരിഭ്യ :
പാദം കാലക്രമേണതു .
നീതി സാരം !........
ഏതൊരു വിദ്യയും ,ഗുരുവിനോടു നാലിലൊന്നും ,സ്വമേധയാ നാലിലൊന്നും ,കൂട്ടുകാരോട് നാലിലൊന്നും ,കാലക്രമം കൊണ്ടു നാലിലൊന്നും എന്നാണല്ലോ നീതിസാരം പറയുന്നതു .

Friday, 17 July 2015

ഉണരുക

കർഷകർ നിങ്ങൾ 
ഉണരുക വേണം 
വയലുകൾ മണ്ണുകൾ 
മൂടി മരിക്കും ...

ഓരോ മണികൾ 
ചേർന്നു പെറുക്കൂ 
ഇല്ലേൽ നാടും ,
പട്ടിണിയാണേ ..!!

മാളിലും തിരുമലോ..?

മാളിലും തിരുമലോ..?
---------
ഭാരതം ഇന്നു 
മാളുകളുടെ കൂടാരം ,
അവിടെ നിറയെ 
കണ്ണഞ്ചിപ്പിക്കുന്ന 
മായാലോകം ...

തിളക്കുന്ന തിരക്കിൽ 
തിരക്കു കൂട്ടുന്നതും 
വെറുതെയാവില്ല 
അവിടെ,വിഹരിക്കുന്നതു  
ചിന്തേരിൽ പണിത 
പൊങ്ങച്ചത്തിന്റെ
തിരുമുഖങ്ങളാണ് ...!

പണ്ടു ഒച്ചാനിച്ചു നിന്നു 
സാധനങ്ങൾ വാങ്ങിയ 
കാലത്തിന്റെ മരണം ,
ഇന്നു മാളുകളിൽ 
പോയില്ലെങ്കിൽ 
അഭിമാനത്തിനു 
അമ്പോ കോട്ടം ,,,,!

ഭാര്യയ്ക്കു എന്നും 
വാനിറ്റി ബാഗും തൂക്കി 
കാറിൽ സുഖയാത്ര ,
കൂടെ .....
കൈയ്യിൽ വലിയ -
സഞ്ചിയുമായ് 
പയ്യൻ പിന്നാലെ .
അമ്പോ യാത്രയ്ക്കു 
എന്തൊരു പകിട്ടു ...!

അയല്‍ക്കാരെ വിളിച്ചു 
പൊങ്ങച്ചത്തിന്റെ 
കെട്ടു  പൊട്ടിച്ചു 
നാടാകെ പറയണം ,
മാളിൽ പോയി 
എല്ലാം സുലഭം .....
പക്ഷെ .....
അകത്തു കയറുമ്പോൾ 
കറുത്ത പർദ്ദയ്ക്കുള്ളിൽ 
കയറ്റി ,
ഏതാണ്ടു കുന്തം കൊണ്ടു 
മേലു മുഴുവൻ തടവി ,
മാളിലും ,
തിരുമൽ ചികിത്സയോ..?

രാമായണ മാസം

കർക്കിടകത്തിന്റെ 
പുലരി വിരിയുമ്പോൾ 
രാമയനത്തിൻ ,
ശീലുകൾ ഉയരും ...

രാമനും,സീതയും 
ലക്ഷ്മണ വീരരും 
പൊരുതി ജയിക്കും 
വീര സാഹസ്സികം !   

Thursday, 16 July 2015

സുല്‍ത്താന്‍റെ ഫാബി ..!

സുല്‍ത്താന്‍റെ ഫാബി .!
-----
സുല്‍ത്താന്‍റെ ബീവി
സുഹറത്തിലായി
സുൾഫുള്ള ഫാബി
ന്റെപ്പുപ്പാന്റെടുത്തു ...!

അനർഘ നിമിഷത്തിൽ

ചിരിക്കും മരപ്പാവയിൽ
എട്ടുകാലിയോടൊപ്പം
വിഡ്ഡികളുടെ സ്വർഗ്ഗത്തിൽ
അനുരാഗയായവൾ
യാത്ര തിരിച്ചല്ലോ 
തട്ടത്തും മറയത്തു ......?

മരണത്തിന്റെ നിഴലായ്

മാന്ത്രികച്ചെപ്പൂച്ചയായ്
ശബ്ദങ്ങളുടെ നിഴലിൽ
പ്രേമലേഖനം മറന്നു
അനുരാഗ സന്ധ്യയിൽ 
ചന്ദ്രൻ മറഞ്ഞപ്പോൾ 
അവരും മടങ്ങി
സുൽത്താന്റെ ബീവി ....!

വിശ്വവിഖ്യാത മൂക്കുമായ്

മുച്ചീട്ടു കളിക്കാരന്റെ മകൾ
ആനവാരിപൊൻകുരിശുമേന്തി
സ്ഥലത്തെ പ്രധാനദിവ്യൻ 
വിശപ്പിൽ ചിരിക്കുന്നതു കണ്ടു 
മരപ്പാവയായ്  വന്നപ്പോൾ
എല്ലാവർക്കും എടിയേയ്,
അഗ്നിയുടെ മിന്നലിൽ 
യാത്രയായ്  ...!

ഭാര്ഗ്ഗവി നിലയത്തിലും

ഒർമ്മയുടെ അറകൾ തീീർത്തു
പാവപ്പെട്ടവരുടെ അറയിൽ
ചിരജ്ഞീവിയായ് ......,
സുൽത്താന്റെ -
അല്ല ,.......
ലോകത്തിന്റെ ഫാബി ,
കർട്ടന്റെ പിന്നിൽ മറഞ്ഞു 
യാ ഇലാഹി ഇല്ലല്ലാഹി ,
മീൻ....!!
16/06/2015 ,
Wednesday, 15 July 2015

ടീ ജി എത്തി

സത്യത്തില്‍ ഇന്നലെ അപ്രതീക്ഷിതമായി ടീ ജി എത്തി .വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഞാന്‍ പ്രതീക്ഷിച്ചില്ല .കൂടെ വിക്രം സാര്‍, സുരേഷ് വര്‍മ്മ, ആശിഷ് അബ്രഹാം, മധു നമ്പിയാര്‍ തുടങ്ങിയവര്‍ . 

ആദരവായ്

ആദരവായ് !
ഇല്ല ഞാനൊട്ടും വരുമെന്നറിഞ്ഞില്ല 
ടീ ജിയും,വർമ്മ,വിക്രം,മധു,ആഷിഷ്മാർ 
ചക്കരപ്പന്തലിൽ തേൻകുടിക്കാനല്ല 
ചങ്ങാതി സൌഹൃദമരക്കിട്ടുറപ്പിപ്പാൻ 
ആതിഥേയത്വം നൽകാനുമായില്ല 
അതിഥികളല്ലല്ലോ ഹൃദയബന്ധുക്കൾ 
സ്നേഹമാണല്ലിന്നൂഴിയിൽ സകലവും 
സ്നേഹതീരം തീർത്തു വാഷിയിലെത്തി
ആദരവായ് ഞങ്ങളോർക്കുന്നു നിങ്ങളെ 
അഗ്നിയിൽ ശുദ്ധിവരുത്തിയ സ്നേഹവും !!

Tuesday, 14 July 2015

സംഗീത ചെരാതു !!

സംഗീത ചെരാതു !!
------------
സംഗീത ദീപമണഞ്ഞ സന്ധ്യയിൽ 
വശ്യാമാം നാദംനിലച്ചല്ലോ ഭൂവിൽ 

തിരയൊടുങ്ങിയ കടലുപോലായ് 
തിര,ശീലപിന്നിൽ മറഞ്ഞു പക്ഷി ,

കാവുഭാവന തിരകൾ തീർത്തൊരു 
കാമുകനിന്നു വഴി പിരിഞ്ഞോ ?

ഇംഗിതത്തിലും സംഗീതം തീർത്ത 
വിശ്വനാദവും മാഞ്ഞു പോയി !

സംഗീതനൗകയിൽ മാന്ത്രികം തീർത്ത 
സർവ്വകലാശാലയെങ്ങു പോയി !

നാദബ്രഹ്മത്തിൽ ഈണവുംമീട്ടി 
കാവ്യശില്പത്തിൻ ഗായകനെ 

അരങ്ങൊഴുഞ്ഞുപോയ്‌ രാഗവുമായ് 
തിരയിലൊളിഞ്ഞു മഹാസമുദ്രം !

സംഗീതനെയ്ത്തിരികരിന്തിരിയായ്
സംഗീത സാമ്രാട്ട് വിടപറഞ്ഞു !

ആയിരം ചെരാതുകളൊന്നായ്തെളിക്കാം 
ആയിരം രക്തഹാരങ്ങളാൽ ഞാൻ !!
14/06/2015,

Saturday, 11 July 2015

താളത്തിൽ പദ്യം

താളത്തിലാകട്ടെ പദ്യങ്ങളെപ്പോഴും  
തേജസ്സായി തീരട്ടെ കാവ്യങ്ങളും ,
സംഗീതമായി രചിക്കുമ്പോൾ പദ്യവും 
ഹൃദയത്തിൽ വൈവിദ്ധ്യമായിടുന്നു !

Friday, 10 July 2015

മഴ ബാല്യകാലം

ഒരു വട്ടം കൂടിഞാൻ ഓർമ്മിക്കുമിന്നെന്റെ  
തിരുമുറ്റമായെന്റെ ബാല്യകാലം ,
കർക്കടകത്തിന്റെ കാവ്യോൽസവത്തിലും 
കഥപറഞ്ഞെത്തിയോ ഇടിമിന്നലും 
ഇടിയുടെ ശബ്ദത്തിൽ ഇരുൾമൂടി പകലെങ്ങും 
അടരാടിപ്പെയ്തു മഴയുമപ്പോൾ 
തോരാത്ത മഴവന്ന നേരത്തിൽ കുഞ്ഞുങ്ങൾ 
കളിയാടിത്തിമർത്തു മഴവെള്ളത്തിൽ 
കുളിരു നിറച്ചു മദിച്ചും തിമർത്താടി 
തെരുവിലും ആഹ്ലദപ്പെരുമഴയിൽ 
പുതുമഴ നനയുവാൻ കൊതിയിൽ കുഞ്ഞുങ്ങൾ 
പെരുമഴതുള്ളിയിൽ വെണ്‍കതിർ പാകി 
തഴുകിത്തഴുകിയും  മതിമറന്നാടിയും 
പെയ്തു തീരാത്തൊരു  മഴനൃത്തത്തിൽ 
കനവിലും നീ തീർത്ത സ്വപ്നമാം രാവിൽ 
കതിരായ് പെയ്തു തിമർത്തുവല്ലോ 
കിങ്ങിണി വീണിയിൽ മണിനാദം തീർത്തും 
മങ്ങിയ കർക്കട രാവിന്റെ മാറിലും 
വെണ്മണി തുള്ളികൾ ചുംബിച്ചു നെറുകയിൽ 
തെരുതെരെ ആലിങ്കനത്തിലെന്നെ 
തൊടികളിൽ ഇറ്റിറ്റു വീഴ്ത്തി പളുങ്കുനീർ 
ഇലകളിൽ ചുംബനം നല്കിയപ്പോൾ  ,
ഈറൻ പടർത്തിയ കാറ്റു വിതച്ചു നീ 
ഇരുളിലും ആകാശ വെണ്മ പാകി ,
ആറാടി നിന്നഴകിൽ നീലപ്പൊന്മാനുകൾ 
ചേലൊത്ത ഭൂമിയിൽ കതിരു തീർത്തു 
വേനൽ ചിരിച്ചു മറഞ്ഞപ്പോൾ നീയന്നു 
വേലികൾ പൊട്ടിച്ചു പെയ്തിറങ്ങി ,
കുളിര് നിറച്ചു തിമർത്താടി നേരത്തിൽ 
കുളിരിലും ആലിംഗനത്തിൽ ഞാനും     
ദേവൻ തറപ്പിൽ 

Wednesday, 8 July 2015

മലരുള്ള തേങ്കനി

മതിമറന്നുല്ലാസം പങ്കിടുവാനുമായ്
മലരുള്ള തേങ്കനി നുകരുവാനും 
കഴിയില്ലെനിക്കന്നു വന്നു ചേരാൻ 
കഴിയാത്തതാണെന്റെ ദുഃഖമിന്നു !!

നാഴികമണി

നേരമതു തിരിയും നാഴികമണിപോൽ 
നേരായ് കറങ്ങുന്നു നാമറിയാതെ ,
നരനതിൽ സത്യം ഗ്രഹിക്കാൻ മടിച്ചു 
നാളതിലുറങ്ങി കഴിയുന്നു കാലം !!

കാലം കഴുകൻ

കാലമൊരു കഴുകൻ     
കാവലായ് മനുഷ്യൻ 
തിരയിൽ ഉഴലുന്നവൻ 
തിരകാണാനാത്തവൻ ?

Saturday, 4 July 2015

പാമരന്മാർ ....!!

മന്നും ചരാചരമംബരവും ചമച്ചു
മിന്നും കരാംബുജമെഴുന്ന മഹാകൃപാബ്ധേ !
നിന്നെജ്ജഗന്മയ,തിരഞ്ഞറിയാ ബുദ്ധന്മാർ
പിന്നെ ബ്ഭ്ജിച്ചിടുവതു പാമരന്മാർ ....!!
(ശ്രീനാരായണ ഗുരു ഷഷ്ടിപൂര്‍ത്തി യ്ക്ക് കുമാരനാശാന്‍ എഴുതിയത്)
സാരം ....
മിന്നുന്ന ചരാചരങ്ങളായ പ്രപഞ്ചവും ആകാശവും ഭൂമിയും സൃഷ്ടിച്ചു
നിന്റെ കരകൌശല ഭംഗിയിൽ താമരയിൽ വസിക്കുന്ന  മഹാത്മാവേ , അങ്ങയെ തത്വജ്ഞാനികൾ പോലും നിന്നെ തിരിച്ചറിയാതെയിരിക്കുമ്പോൾ പിന്നെ അറിവില്ലാത്ത ,ജ്ഞാനികളല്ലാത്ത സാധാരണ ജനങ്ങൾ  എങ്ങനെ ഭജിക്കും  കൃപാനിധേ .....!!

Thursday, 2 July 2015

മുള്ളുനിറഞ്ഞ

മുള്ളുനിറഞ്ഞൊരു ജീവിത വീഥിയിൽ
മുകുളങ്ങൾ വിരിയട്ടെ നിന്നിലെന്നും
സഫലമായിടട്ടെ സ്വപ്നങ്ങൾ നിന്റെ
സൌഹൃദം തീരട്ടെ നിന്റെ തീരം
പൂക്കളിൻ സൗരഭ്യം നിന്നിൽ പതിയട്ടെ
പൂവിന്റെ നിറമുള്ള സ്വപനങ്ങളും
അറിവിന്റെ ജ്വാലയിൽ തിരകൾ വളരട്ടെ
അതിരുകളില്ലാത്ത സ്വപങ്ങളും
നിലാവായ് നിഴലായ് നിറങ്ങൾ പകരുവാൻ
നിനക്കാശംസ നേരുന്നു ഞാനുമിന്നു !!