കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Sunday, 27 September 2015

സ്ത്രീ

മനസ്മൃതി പുണർന്നു 
പുംഗവൻ ,
ജനിച്ചത്‌ 
വായുവിലും ,
ആകാശത്തുമല്ല 
സ്ത്രീയുടെ 
പവിത്ര 
ഗർഭപാത്രത്തിൽ ......

മുലയൂട്ടുന്നവൾക്ക് 
അക്ഷരം വിലക്ക് ,
അവൾ 
രചിച്ച അക്ഷരം 
കൈകളിലെടുക്കാം .
അവളുടെ നിഴൽ 
വീണാൽ ,
സന്യാസിയുടെ 
ലിംഗം ഉദ്ധരിക്കും 
അവൾ ,
അശകുനം ,
സന്യാസി ഗർജ്ജിച്ചു 
മാറി നിൽക്ക് 
കുടലെ ......

Saturday, 26 September 2015

എഴുതുന്നതൊക്കെ

എഴുതുന്നതൊക്കെ 
വൃത്തമല്ല ,
പറയുന്നതൊക്കെ 
പ്രാസമല്ല ,
ചൊറിയും ചിലരോട് 
പറയുന്നു ,
ചൊറിയുക നിങ്ങൾ 
ചൊറിഞ്ഞോള് !!

പ്രകാശനം ഒടുങ്ങി !

പ്രകാശനം ഒടുങ്ങി 
പ്രഭാതത്തിൽ മുടങ്ങി 
പ്രലോഭനത്തിൽ 
കുടുങ്ങി ,
പ്രസാധകന്നു 
വന്നു മനം മാറ്റം ?

ചിലർ പറയുന്നു 
കണ്ടതൊന്നും സത്യാല്ല ,
മണ്ടരാണ് നാം  ജനം .

കുറിപ്പിട്ടു കളിക്കും 
കുശുംബന്മാർ 
നിർത്തൂ ഇനി 
നിങ്ങൾതൻ 
ഈ പേക്കൂത്ത് !!

പുസ്തക പ്രകാശനത്തിന് എതിരെ വിവാദം ഉയർന്നപ്പോൾ മുഖപുസ്തകത്തിൽ പോസ്റ്റിട്ടതിനെതിരെ ഒരാളുടെ പോസ്റ്റ് .സത്യം അറിയാതെയാണ് പ്രതികരിച്ചത് പോലും !!

Friday, 25 September 2015

സമവാറും ചായയും !!

സമവാറും ചായയും !!
---------
ഗ്രാമത്തിലുള്ലോരു ചാമിയേട്ടന്റെ  
ചായക്കടയിൽ കയറി ഞാനും  ,
ചായ പറഞ്ഞിട്ടു പേപ്പറും നോക്കുമ്പോൾ 
മവാറിന്നരികത്ത് കിരികിരുപ്പ് .
ചടുപട പൊടിയിട്ടു പടപടാപഞ്ചാര 
കോരിയൊഴിച്ചല്ലോ പാലുനാഴി 
ഗ്ലാസ്സിലേക്കതു ചേർത്തു വച്ചിട്ട് 
ചൂടുവെള്ള൦ ഒഴിച്ചു  ഗ്ലാസ്സിലും 
പാലും പൊടിയും ഇളക്കിയൊന്നായ്‌ 
ആറ്റുവാനായ് രണ്ടു, കൈകളുയർന്നപ്പോൾ
ചായ താഴെപ്പതിക്കുമെന്നോർത്തു 
താഴേ നോക്കിയിരുന്നപ്പോളെന്നുടെ 
മുന്നിലാവി പറക്കും ചായഗ്ലാസ്സുമായ് 
മുന്നിൽ നിൽക്കുന്നു  ചാമിയേട്ടൻ ......
ആസ്വദിച്ചു കുടിച്ചു ഞാനന്നപ്പോൾ 
ആദ്യമായ് കിട്ടിയ ചായപോലെ  ,
കൈ പിടിച്ചു കുലുക്കി നന്ദി ചൊല്ലി 
യാത്രചൊല്ലി പിരിയുന്ന നേരത്തിൽ 
ഓടിവന്നയാൾ  കൈകൾ പിടിച്ചെന്റെ 
നെഞ്ചിലും ചേർത്തു പൊട്ടിക്കരഞ്ഞപ്പോൾ 
സ്തപ്തനായി ഞാനുമാനേരത്തിൽ 
സ്തമ്പിച്ചങ്ങനെ നിന്നാനിമിഷത്തിൽ 
ആദ്യമാണെന്നോടൊരാൾ ,ഇന്നു .
ഇവ്വിതം നന്ദിയെന്നൊരു വാക്കിന്നു  
ചൊല്ലുന്നതും എന്നോടീവിതത്തിൽ !
ഇന്നു ഞാൻ ചൊല്ലുന്നു കുഞ്ഞുങ്ങളേ 
നിങ്ങളെ തല്ലിയെന്നാലും  മറക്കല്ലേ 
ചൊല്ലണം നന്ദിയേവർക്കുമെന്നെന്നും....!

Wednesday, 16 September 2015

ഓട്ടം തുള്ളല്‍ (വിഷദ്രാവകം)

ഓട്ടം തുള്ളല്‍  വിഷദ്രാവകം ,,!

നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ,,!

എന്നാല്‍ ഞാനൊരു കഥയുര ചെയ്യാം
ഇന്നെൻ മനസ്സിൽ തോന്നിയ പോലെ
വല്ലൊരു പിശകും വന്നു പിണഞ്ഞാൽ
തുള്ളൽക്കഥയിൽ  ചുക്കുമതില്ലെ ....

നാണക്കേടിൻ കഥയുണ്ടൊരുപിടി
നാണിക്കില്ലേൽ പറയാം ഞാനും
മദ്യമിതെന്നൊരു വിഷവെള്ളത്തിൽ
മുങ്ങി മരിക്കും കേരള ജനത
ബാറിൻ മുന്നിൽ ക്യൂനിൽക്കാനും
നാണമതില്ലേ  നാരായണ ജയ ....

കോഴകൾ വാങ്ങി കൊള്ളയടിച്ചും
വീടുകൾ പട്ടിണി നാരായണ ജയ
വോട്ടു കൊടുത്ത ജനത്തേ കോക്രി -
കാട്ടിഭരിക്കും നാരായണ ജയ ..

കുടിയന്മാരുമുണർന്നു കഴിഞ്ഞാൽ
കാലേൽ നിൽക്കാൻ വയ്യാതായി
വീട്ടിൽ പട്ടിണി നാളുകളേറെ -
യെങ്കിലുമവനോ പട്ടകൾ സുലഭം...

ദുരിതം പട്ടിണി ദാരിദ്രത്തില്‍
മുങ്ങി മരിക്കും കേരളനാടും
വിദ്യാഭ്യാസം വിറ്റു തകർക്കും
നാരായണ ജയ നാരായണ ജയ

പട്ടയടിച്ചിട്ടുടു തുണിയൂരി -
തലയിൽ കെട്ടും നാരായണ ജയ
വീട്ടിൽച്ചെന്നാലടുപ്പിലിരിക്കും
ചോറും,കറികളെറിഞ്ഞു തകർക്കും
കണ്ടതു കണ്ടതു പൊക്കിയടുത്തു
മണ്ടുന്നവനും വിൽക്കാനായ് ജയ

കൊടുവാൾ വീശിയടുപ്പതുകണ്ടു
ഭാര്യേം,മക്കൾ പുറത്തേക്കോടി
അതുകണ്ടൊന്നു കരഞ്ഞാക്കുഞ്ഞിനെ
പൊക്കിയെടുത്തുപുറത്തേക്കെറു
കള്ളുകുടിച്ചും ബോധം പോയൊരു
നാടോ കേരളം നാരായണ ജയ ...

വാവിട്ടവരുടെ നിലവിളികേട്ടി-
ട്ടോടിക്കൂടി ബന്ധു ജനങ്ങൾ
ഭാര്യകിണറ്റിൽ ചാടാൻ പോണേ
മക്കളു രണ്ടും നാടും വിട്ടു
എന്നിട്ടും കലിതീരാത്തവനോ
പുരകത്തിക്കും നാരായണ ജയ ...

കള്ളു കുടിച്ചു നശിച്ചവരേറെ
വണ്ടിക്കടിയിൽ തീർന്നവരെത്രെ
മദ്യം വിൽക്കരുതെന്നും ചൊല്ലിയ
ഗുരുവിൻ നാടിൻ നാരായണ ജയ

കാലം മാറിയ കഥയറിയാതെ
കോലം കെട്ടും മന്ത്രിപ്രഭൂക്കൾ
ശിങ്കിടി പാടിയധികാരത്തിൽ
മണ്ടൻ ചെയ്തികൾ കൂട്ടിടുന്നു

അമ്പേ തോറ്റതു കേരള നാടോ
വമ്പാണെന്നു ധരിക്കുന്നിവരും
വോട്ടു കൊടുത്ത ജനത്തെമറന്നാൽ
മാപ്പില്ലല്ലോ നാരായണ ജയ ..

മുറി മൂക്കന്മാർ നാടു ഭരിച്ചാൽ
കൈകാര്യംജനം ചെയ്യും തീർച്ച
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ !!

വിശകലനം
മുംബൈ നഗരത്തിൽ വാണരുളും
ജനരാജാക്കന്മാരായ നിങ്ങളുടെ
കാരുണ്യത്താൽ തുള്ളൽ
കഥയവതരിപ്പിക്കാൻ ഒരു വേദി
ലഭിച്ചതിൽ മുംബയ് നിവാസികൾക്ക്
രസിക്കേണം എന്നും പ്രാർഥിക്കുന്നു

ദേവൻ തറപ്പിൽ,,08/ 01/ 15,,

ഗുരവേ മാപ്പ് ..

ഗുരവേ മാപ്പ് ..
തണ്ടാൻ പണിക്കനാണെന്ന
തണ്ടും കൊണ്ടു നടക്കണം ..!
ജാതിമാറ്റി പറയണം നാം  ,
തലമറച്ചു നടക്കണം ..!
കള്ളുമുതലാളി ചൊല്ലിടും 
ഗീർവാണങ്ങൾ പാടണം ..!
നാട്ടുകാരെ പാട്ടിലാക്കി ,
മോനെ മന്ത്രിയുമാക്കണം ..!
ചെത്തുകാരെ ഒറ്റിയൊറ്റി-
പൊടിപൊടിക്കാം കച്ചോടം...!
ധർമ്മം പാടിനടക്കും സംഘം 
സ്വാമി പാദം മറക്കണം ..!

ഗുരവേ മാപ്പ് ..

ഗുരവേ മാപ്പ് ..
തണ്ടാൻ പണിക്കനാണെന്ന
തണ്ടും കൊണ്ടു നടക്കണം ..!
ജാതിമാറ്റി പറയണം നാം  ,
തലമറച്ചു നടക്കണം ..!
കള്ളുമുതലാളി ചൊല്ലിടും 
ഗീർവാണങ്ങൾ പാടണം ..!
നാട്ടുകാരെ പാട്ടിലാക്കി ,
മോനെ മന്ത്രിയുമാക്കണം ..!
ചെത്തുകാരെ ഒറ്റിയൊറ്റി-
പൊടിപൊടിക്കാം കച്ചോടം...!
ധർമ്മം പാടിനടക്കും സംഘം 
സ്വാമി പാദം മറക്കണം ..!

Saturday, 12 September 2015

ലലനചാരുത്വം

ലലനചാരുത്വം കവിതയില്‍ തീര്‍ത്തു
കനകമണിയിൽ പൊഴിച്ചുടും മുത്തു
അഗ്നിയിൽ ജ്വാലയിൽ തീർത്തയക്ഷരം 

അലകടലായ് പടരട്ടെയെങ്ങും ...!!

Saturday, 5 September 2015

അധ്യാപിക എന്റെ ദൈവം ..!

അധ്യാപിക എന്റെ ദൈവം ..!
------------
നിറഞ്ഞു നിൽക്കുന്നു ഹൃദയത്തിലിന്നും
മിന്നിമറയുന്നു റോസ്സിട്ടീച്ചർ ,
ഒന്നിലും ,രണ്ടിലുമെന്നെന്നുമോർമ്മയാ -
യിന്നു ഞാനോർക്കുന്നു  ടീച്ചറമ്മേ
സ്ക്കൂളിൽ വരാതെ കാത്തിരിക്കും മര -
ക്കൊംബിലും മറ്റും വൈകുംവരെ ,
രണ്ടുനാൾ വിട്ടു വരുമ്പോളവരെന്നോട്‌ -
കിള്ളിച്ചോതിച്ചിട്ടു കൂടുമെൻ ചുറ്റും
കാര്യം ഗ്രഹിച്ചവർച്ചുമലിലും കയ്യിട്ടു
സ്നേഹപൂർവ്വം കൊണ്ടോഫീസ്സിലും
പലവിധ കഥകളും ചൊല്ലിത്തിരുത്തുവാ -
നാവതുമെന്നോട് കാതിലെന്നും
നാണയം നാണയത്തേയെറിഞ്ഞീടുകിൽ
നാണയം വർദ്ധിക്കുമെന്ന് ടീച്ചർ
വീട്ടിൽ ഞാൻ ചെന്നെടുത്തിട്ടു കാലണ
ഉന്നം നോക്കിയെറിഞ്ഞു മറ്റേതിനെ ,
കൊണ്ടില്ല കാലണ ഗർഭം ധരിച്ചില്ല
ക്ലാസ്സിൽ കയറിപ്പറഞ്ഞതും ടീച്ചർ ,
പൊട്ടിച്ചിരിച്ചു കളിയാക്കി പൊട്ടാനീ
വാണിഭം ചെയ്യുകിലിരട്ടിയാകും
എന്നുമെൻ നൻമകൾ മാത്രമാശിച്ചൊരാ -
പൊന്നധ്യാപിക വഴികാട്ടിയും
ഇന്നുമെൻ കാതിലലക്കുന്നു,മാശബ്ദം
ഒന്ന് കാണാനും കൊതിച്ചു ഞാനും
ഓർമ്മയിലായിരം പൂക്കളാൽ പുജിക്കും
വാത്സല്യനിധിയാകുമെൻ ടീച്ചറെ ...!

Thursday, 3 September 2015

രക്തസാക്ഷികൾ ??

രക്തസാക്ഷികൾ ??
=======
തലവെട്ടിഛേദിച്ചു 
നിർജ്ജീവ പിണ്ഡം 
പടവെട്ടി രക്തത്തിൻ 
സാക്ഷികളാക്കാം !

അണികളിൽക്കൂടി 
അമരത്തു വാഴുവാൻ 
സമര രങ്ങത്തെത്താൻ 
രക്ത സാക്ഷിവേണ്ടേ ..?