കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Sunday, 29 November 2015

ശാന്തിതകർക്കും

ശാന്തലയമാക്കീ ഗുരുദേവന്‍ നാടു  
ഭ്രാന്താലയമാക്കുന്നു വെള്ളാപ്പള്ളി 
ഭ്രാന്തന്മാരായോരു കൂട്ടത്തെക്കൂട്ടി 
ശാന്തിതകർക്കും ദൈവത്തിന്‍ നാടു ?

Saturday, 28 November 2015

നാറുംകേരളം!!

നാറുംകേരളം!!
------------------
നാറുന്നു കേരളം
പാറുന്ന കേരളം
മോടിയിൽ മോഡി 
ഊട്ടുന്ന കേരളം !!
ഉറങ്ങുന്നു കേരളം
ഉമ്മയിൽ കേരളം
നില്ക്കുന്നു കേരളം
നിലനിൽപ്പിൻകേരളം
പട്ടിണിമാറാത്ത
കൂരകളില്ലാത്ത
മാറാല കെട്ടിയ
മറക്കുന്ന കേരളം
ഉമ്മയിൽ സോദരി-
യമ്മയിൽ രതിയും
കണ്ടു രസിക്കും
അർമാദി കേരളം
രാഷ്ട്രിയനപുംസക
വൃന്ദങ്ങൾ വിലസും
അക്ഷരക്കൂട്ടവും
ബലാത്ക്കാരം ചെയ്യും

അണിയാത്ത സ്നേഹമുദ്ര

അണയാത്ത സ്നേഹത്തിൻ മുദ്രനല്കി 
അതിരുകളില്ലാത്ത ജ്വാല തീർത്തു ,
അതിധീരനായൊരു ത്യാഗി നൗഷാദ് 
അവനുള്ളിൽ നന്മ കേടാവെളിച്ചം 
വിതച്ചതു നന്മ തൻ കർമ്മമല്ലോ 
എരിഞ്ഞു കരിന്തിരി പോലെ നീയും  ,
പോകരുതെന്നു തടഞ്ഞപ്പോളും നീ
സഹജീവി സ്നേഹം മാത്രമോർത്തു 
കണ്ണീരു വേണ്ട പ്രിയരേ നമുക്കിന്നു 
കണ്ണീർ തുടയ്ക്കാമവൻ കുടുംമ്പം 
ഞാനോന്നു നമിക്കട്ടെ നൗഷാദിനെ 
അര്‍പ്പിച്ചിടാം ഞാന്‍ രക്തഹാരം!!


കോഴിക്കോട് മുൻസിപ്പാലിറ്റിയിൽ മൻഹോൾ വൃത്തിയാക്കുന്ന പണിയിൽ ഏർപ്പെട്ട രണ്ടു ആന്ദ്ര പ്രദേശതൊഴിലാളികൾ ഗ്യാസ് ശ്വസിച്ചു അപകടത്തിൽ പെട്ടപ്പോൾ മറ്റുള്ളവരുടെ എതിർപ്പു മറികടന്നു ,അവരെ രക്ഷപെടുത്താൻ ഇറങ്ങിയ ഓട്ടോ തൊഴിലാളിയായ നൗഷാദും ഒരു മെഴുകു തിരിപോലെ മരണത്തിനു കീഴടങ്ങി . ആ വലിയ മനസിന്റെ മുന്നിൽ എന്റെ പ്രണാമം .

പൊന്മരം

നാടിന്റെ ദോഷം കൊണ്ടല്ല നമ്മള്‍  
വീടിന്‍റെ ദോഷത്തിലാണ് കേടു  
നന്മകള്‍ നല്‍കിവളര്‍ത്തീടുകില്‍ 
പൊന്മരമായിടും മക്കളെല്ലാം!!

Friday, 27 November 2015

പരിണയം

വെള്ളാപ്പള്ളി പരിണയം !!
പാവപ്പെട്ടൊരു ഈഴവജനതെ
ഊറ്റിയെടുത്തു തടിച്ചവനാണേ
പണംകൊടുത്തു നയിക്കുന്നിന്നു 
സമത്വ മുന്നണി വർഗ്ഗിയ ജാഥ
നായാടികളെ നംബൂരികളും
ശങ്കുമുഖത്തുമെത്തും നേരം
മിശ്രവിവാഹ കോപ്പുകൾ കൂട്ടി
പരിണയമാക്കും വെള്ളാപ്പള്ളി
ദളിതന്നിലയിൽ ബ്രാഹ്മണരുണ്ടു
അക്കീരന്മാർ ചാവേറാകും
സമത്വമുന്നണി സവർണ്ണവർഗ്ഗം
ചാവേറുകളാം ഈഴവജനവും
പ്രതിഞ്ജ ചൊല്ലി നായാടികളെ
ജനകോടികളുടെ മുന്നിൽ താലി-
ചാർത്തിവരുമ്പോൾ കേരളനാടു
കോൾമൈയിരാലെ വിജ്രംഭിക്കും
മാധവൻ നായർ വാലുകളഞ്ഞു
ജയ്‌ ജയ്‌ വെള്ളാപ്പള്ളിയെന്നും 
മന്നിടമാകെ കർണ്ണപുടത്തിൽ
ശംങ്കുമുഖത്തെ ജയ്‌ വിളി കേട്ടു
നാരായണ ഗുരു ഒരു വട്ടത്തിൽ
പുന:രവതാരം കേരള നാട്ടിൽ ..!


വംശഹത്യ !!

വംശഹത്യ !!
എന്തിനാണീ പീഡനം
എന്തിനീ ദഹിപ്പിക്കൽ
നാടിൻ നന്മക്കായിനിങ്ങൾ
കാടടച്ചു ദഹിപ്പിക്കും ...
ജീവനോടെ ചുട്ടെരിച്ചു
നാട്യമായി ക്രൂരത
കാട്ടിഘോഷിച്ചിട്ടുമാന്യർ
വമ്പു കാട്ടി ഭരിക്കുന്നു ....
കഷ്ടമല്ലേ മിണ്ടാപ്പ്രാണി -
ജീവനും കൊണ്ടോടുമ്പോൾ
പക്ഷമെന്തേ മാനവർ
ദുഃഖമൽപ്പവുമില്ലയൊ ...?
പകരം ചോദിക്കാൻ
വരികില്ലെന്നറിയും
കാനനപാലകരാം
കാട്ടാള മാനുഷ്യർ !!

ശില

താളിയോലയിൽ കനവിഗ്രഹം 
താമരയിൽ തീർത്തതോ ?
താരുഭംഗിയിൽ താളമിട്ടു 
മിന്നിമിന്നി  ശിലകളും !!

Thursday, 26 November 2015

തുഞ്ചൻ പറമ്പു !

തുഞ്ചൻ പറമ്പു !!

തുഞ്ചൻ പറമ്പിൽ മഹാമേരുവായി
തഞ്ചമോടേ സർവ്വകലാശാലയും 
മലയാള മഹിമയറിഞ്ഞല്ലോഭാരതം
മലനാട്ടിലെങ്ങും വെളിച്ചമായി
അജ്ഞാനം മാറ്റി വിജ്ഞാനമേകിയും,
ശാക്തീകരിക്കുവാൻ ശാലവന്നു
പണ്ഡിതന്മാരുടെ വിജ്ഞാനബോധത്തിൽ
ശ്രേഷ്ടമാക്കീടണേ ശാലെയെന്നും 
സർവ്വരിൽ മലയാളമെത്തിച്ചിടാൻ
കൊച്ചു നിഘണ്ടുക്കളേറേവേണം
മലയാള ഭാഷാപിതാവിനെയോർക്കാൻ 
സ്മാരകം തീർക്കു തുഞ്ചൻപറമ്പിൽ !
ദേവൻ തറപ്പിൽ !

നേദിച്ച നിർമ്മാല്യം ..!!

നേദിച്ച നിർമ്മാല്യം ..!!
ഉഷസിൻ പിറവിയിലുമുരഗത്തിനെപ്പോൽ 
ഇഴകോർത്തിഴഞ്ഞെന്റെ പ്രണയസ്വപ്നം .
ഉന്മാദിയെപ്പൊലെ,യിരവിലും,പകലിലും 
പ്രണയമർമ്മരത്തിൽ രമിച്ചു ഞാനും 
ശരത്കാലസന്ധ്യയിൽ പൂക്കൾ പൊഴിച്ചും
ശബളമാം ചാമരകാറ്റത്തുലഞ്ഞും ....
നീലനിശീഥിനി യാമങ്ങൾ കനകത്തിൽ
പ്രേമത്തിലമൃതായ് വർഷംചൊരിഞ്ഞു
ചാരത്തിൽ മൂടിക്കിടന്നതാ പ്രണയത്തിൻ
നൊമ്പരതീക്കനലുകളുമെന്റെ നേരെ .
ദാഹിച്ചമോഹിച്ചു പ്രേമതീർത്ഥത്തിലും
ആമോദമായിക്കുളിച്ചിറങ്ങി
ഇമവെട്ടിടാതെ ഞാനവളുടെ തിരുനടേൽ
നിർമ്മാല്യമെന്നെന്നും നേദിച്ചുപോയ്‌
വാരിപ്പുണർന്നവൾ കദനഭാരത്തിലും
കോരിയൊഴിച്ചല്ലോ പരമ തീർത്ഥം !!
26/11/2014/ദേവൻ തറപ്പിൽ

Friday, 20 November 2015

ഇവിടെ ജീവിതം ..!!

ഇവിടെ ജീവിതം സാധ്യമോ ?
----------
ഇരവിലും പകലും യാത്രചെയ്യാന്‍ 
ഇനിയുള്ള കാലം സാധ്യമാമോ ?
ചുട്ടും കരിച്ചും പിണ്ഡങ്ങള്‍ തിന്നും 
നരഭോജികൾക്കും ചുടുകാടുകൾ 
ജാതിവർണ്ണങ്ങളിൽ വേലിയും തീർത്തു 
ജ്വാരവര്‍ഗ്ഗങ്ങൾ ഇണകൂടിപിണയും 
ഇരയാക്കിതലമുറയെ 
പിണമാക്കി മാറ്റിമ്പോ -
ളിനിയുള്ള ജീവിതം സാധ്യമാമോ ?

ഉരുകുന്ന സൂര്യന്റെ 
വെയിലേറ്റു ഗ്രാമത്തിൽ 
തണലുള്ള മരവും 
മർമ്മരം മൂളുന്ന ഇലയുമില്ല ,
ഹരിതം വിതച്ചോരു പാടമില്ല 
തിരയടിച്ചെത്തും കടൽത്തീരമില്ല 
ദാഹനീരില്ലാതെ വരളുന്നു പുഴയും 
ആഞ്ഞാഞ്ഞുപെയ്യുമ്പോൾ മഴതടുക്കാൻ 
മാമലയും പർവ്വത ശിഖരമില്ല
കൂകിത്തിമർക്കും കുയിലിന്‍റെ നാദവും  
പാറിപറക്കും പനന്തത്തയും 
പച്ചയില്‍ വിരിയിട്ട പുഞ്ചയില്ല 
പച്ചില നിറഞ്ഞൊരു കാടുമില്ല 

വിത്തുകൾ പാകാൻ പാടങ്ങളും 
മൃത്യുവാകുന്നില്ലോ ജൈവക്കറി 
ഊഷരം ഭൂമിയിൽ ഉഷ്ണം നിറക്കുമ്പോൾ 
ഹരിതം വിതച്ച പുൽത്തകിടുമില്ല 
സൂര്യകിരണങ്ങൾ ചേതനയുമറ്റു 
ധാത്രിമാതാവോ മരണവക്രത്തിൽ  !

ഋതുക്കൾ വിരിഞ്ഞും 
വസന്തം പൊഴിഞ്ഞും 
മദമുള്ള പൂവായ് വിരിഞ്ഞീടുമോ  
ഇനിയുള്ള കാലം ഗ്രാമത്തുടുപ്പിൽ 
മാവിലെറിഞ്ഞും മാങ്ങകൾ വീഴ്ത്തീയും   
ബാല്യകാലീത്തിലേക്കേത്തീടുമോ 
പഴയ കാലത്തിന്റ ഗ്രാമത്തിമർപ്പിൽ  
ഇനിയുളള ജീവിതം യോഗ്യമാമോ ?
ദേവൻ തറപ്പിൽ 

Thursday, 19 November 2015

ചിതയിൽ ഒരു സമാധി !!

ചിതയിൽ ഒരു സമാധി !!
വളരുന്നു കേരളം തളരുന്നു കേരളം          
തുഴയുന്നു മൃത്യവിൽ പതറിയും കേരളം
മദ്യത്തിലൊഴികിത്തിമർക്കും കേരളം
അഴിമതിയിൽ ഡിഗ്രികൾ നേടും കേരളം 
വളരണം അഴിമതിയിൽ തളരാതെ കേരളം 
വളരണം വളരണം കേരനാടു ,

ഹരിതാഭകേരളം പരിതാഭമാകുന്നു  
അരുവിയും ഉറവയും വറ്റിയും കേരളം 
അഴിമതിയിലാടിത്തകർക്കുന്നു കേരളം 
കെടുതിയിലുറക്കം നടിക്കുന്നു കേരളം  
പതിരിൽ ചികഞ്ഞും 
വിഴുപ്പിൻറെ ഭാണ്ഡം 
വെറുപ്പിന്റെ കഥയിൽ 
ആടിത്തിമർത്തും 
തകരുന്നു സ്ഫടിക 
ചില്ലുകൊട്ടാരത്തിൽ 
കേഴുന്നു കേരളം നീറുന്നു കേരളം ,
തുഴയുന്നു മൃത്യവിൽ പതറിയും കേരളം...?

പച്ചപ്പു വിരിയിട്ട മാമലക്കാടില്ല 

ഉച്ചവെയിൽ ചൂടിൽ മൊട്ടയിൽ കുന്നും 
പച്ചപ്പതപ്പിൽ തിമർത്തോരു കേരളം 
ഇന്നോ, വിവസ്ത്രയിൽ പാരിസ്ഥിതി  
വയലുകൾ മൂടുന്ന നൊമ്പരക്കാഴ്ചയി - 
ലടക്കം പറഞ്ഞും, പതം പെറുക്കി 
കരയുന്നു പർവ്വതങ്ങൾ ,
കണ്ണുനീർ തുള്ളിയിൽ 
ചിതയും ഒരുക്കി  
സ്വപ്നങ്ങളിൽ നെയ്ത 
കടാസ്സു കൊട്ടാരം  
കരിന്തിരികൾ കത്തി
എരിയുന്നു കർഷകർ 
ഉരുകുന്നു , മണ്ണും പെണ്ണുമിന്നു ...

ഇരുമ്പു ചക്രങ്ങൾ മലകൾ നിരത്തി-
കൈപ്പിടിയിൽ , കായലും,കാടുമിന്നു 
ഒഴുകുന്നു മതവൈര്യവെറിയും നിറച്ചു-  
അർമാദിക്കുന്നല്ലൊ രാഷ്ട്രപ്രഭൂക്കൾ ,
ചാരത്തിൽ മൂടിയ കൈപ്പണക്കനലും  
നേദിച്ചു വെയ്ക്കണം പാരിന്റെ നടുവിൽ 
അറയ്ക്കുന്നനീതി ജനത്തിൽവിഷംവെച്ചും -
വിതയ്ക്കുന്നഹിഷ്ണതപ്പീഡനങ്ങൾ ...

പതിച്ചല്ലൊ വെള്ളിടി ഗോമാത,പൂതന-
പെരുപ്പിച്ചു രാഷ്ട്രിയ ചണ്ഡളരും   
വിധിക്കുന്നു ക്രൂരക്കരാളപ്പിടുത്തം
ചെറുക്കാനുമാവാതെ  പാവം ജനം
വധിക്കുന്നു ക്രൂരം ഉറങ്ങുന്ന നീതി  
ഉറക്കം നടിച്ചങ്ങിരിക്കും സമാധിയിൽ..
ഉറക്കം നടിച്ചങ്ങിരിക്കും സമാധിയിൽ ..?
     
കേഴുന്നു കേരളം തളരുന്നു കേരളം
തുഴയുന്നു  മൃത്യവിൽ പതറിയും കേരളം
വളരുന്നു തുഴയുന്നു അഴിമതിയിൽ കേരളം 
ഐക്യമില്ലാതേ തളരുന്ന കേരളം ,
ഐക്യം തകർന്നൊരു കേരനാടു ....!     

തണൽ മരം ..!

തണൽ മരം  ....!!
ഒന്നര ശതകം പ്രായമതുള്ളൊരു
വമ്പൻ നമ്മുടെ ആലിൻ വൃദ്ധൻ 
മരണ മുഖത്തെ കണ്ടൊരു നേരം 
കിടുകിട വിങ്ങിപ്പൊട്ടിക്കൂകി 
മഴുവുമെടുത്തു വരുന്നത് ദൂരെ 
കടുമണിപോലെ മനുഷ്യക്കരടി 
ഛേദിക്കാനായി  ആഞ്ഞൊരുനേരം   
വിങ്ങിപ്പൊട്ടിയലറി മരവും 
ആലിനലർച്ച കേട്ടപ്പോളൊരു 
കൂട്ടം പൈതൽ സേനയുമെത്തി 
കാടുകുലുക്കിയാരമായി -
ട്ടൊരുകൂട്ടം ജനമോടിക്കൂടി 
തണലേകുന്നൊരു വൃദ്ധനെ നിങ്ങൾ 
തകൃതിൽ കോടാലിക്കിരയാക്കും 
അലറി വിളിച്ചതു കേട്ടില്ലേ നീ -
യിവനുടെ ചോര പൊടിഞ്ഞതു കണ്ടോ ?
ചോട്ടിലിരുന്നു കളിച്ചതുമെത്രെ 
ഈ തണലിൽ നമ്മൾ ഉറങ്ങിയതില്ലേ 
കുട്ടികൾ കല്ലും മണ്ണുംകൾ കൊണ്ടു 
വൃദ്ധമരത്തെിനു തറയുമൊരുക്കി 
ദിവസോം വെള്ളോം വളവും നൽകി 
പരിപാലിച്ചവർ തണലേകാനായ്  ,
സന്തോഷത്തിൻ പൂത്തിരിയായി 
വൃദ്ധൻ പുഷ്പ,വൃഷ്ടിയുമേകി ..!!

Tuesday, 17 November 2015

പുഞ്ചിരി

പുഞ്ചിരിയില്‍ പുതുമണവാട്ടി 
ചന്തത്തില്‍ താമര വിരിയും 
ചെന്താമരവീണയിലഖിലം 
തെളിയുന്നതിനെന്തു രഹസ്യം ?

Sunday, 15 November 2015

മധു വിളപ്പിൽ /സ്മരണാഞ്ജലി !!

സ്മരണാഞ്ജലി !!
പകർന്നാട്ടക്കാരൻ മധു വിളപ്പിൽ 
പകർന്നാടി നഗരത്തിൽ 
പകരക്കാരാരോരുമില്ലാതെ 
ജീവിതം കൊണ്ട് നീ നാടകമെഴുതി 
ജീവിക്കുവാനും മറന്നു പോയോ ?

രംഗബോധങ്ങളില്ലാത്ത കോമാളി 
രംഗത്തും നിന്നുമകറ്റി നിന്നെ 
കലയിൽ കലാപം കൊളുത്തിയഗ്നിയിൽ 
കരുതി നീയെത്ര സാമുഹ്യചിൻറെകൾ ,..!

ചോരയിൽ നീന്തിക്കടക്കുന്ന നഗരത്തിൽ
ശോകത്തിൽ രക്തം നനയുന്നു നയനം
ഇളം തെന്നൽ തട്ടിത്തെറിപ്പിച്ചാതീപ്പൊരി
ഇതളുകളില്ലാതെ സൂര്യോദയം ...!


പിടക്കും മനമിന്നുകരയിൽ പരൾപോൽ  
പിടികിട്ടാതായി ചിന്തയിന്നു 
കുണ്ഠിനായപ്പോൾ കണ്‍തടങ്ങളിൽ
കണ്ണുനീർ തുള്ളിയും പെയ്തിറങ്ങി


യവനിക മുൻപിന്നിലാചാര്യനായ നീ -
വല്ലഭ രാജൻ പടിയിറങ്ങി
നഗരത്തിൽ യവ്വനം ഹോമിച്ചു ജീവിച്ചു 
ഹൃദയം നാടക സ്റ്റേജുമാക്കി ,

ജീവിതനാടക വേദിയിൽ നീതിമാൻ
അഭിനയം തീർക്കാതെയെങ്ങുപോയി
അറം പറ്റിയോ നിൻ നാടക ജീവിത -
കഥയും ദുഃഖ കഥാപാത്രമായ് ..?
സ്റ്റേജിലുടഞ്ഞല്ലോ സ്ഫടികക്കൊട്ടാരം
ഇഴകൾ നെയ്തെത്ര നാടകം നീ
സിരകൾ മരവിച്ചു രക്തമുറുകി -
പ്രാണനും വിട്ടു നീ യാത്രയായി ...!

നിർന്നിമേഷത്തിൽ പകച്ചല്ലൊ ഞാനും
നിർദ്ധയം നീയെന്തേ യാത്രയായി
നിറയട്ടെ നഗരത്തിൽ നവതേജസ്സായ് നീ
സ്മരണജ്വലിച്ചിടും യവനികയിൽ ..!!

പുലരികൊതിപ്പൂ

ദിനകര ലാളനമേൽക്കാൻ മാനവ -
രിന്നുകൊതിപ്പൂ പുലരിയിലെന്നും  
മധുരം നുകാരാനയിട്ടൊരു പിടി -
പൂക്കൾവിടരു മധുവായ്ച്ചെടിയിൽ !!

Saturday, 14 November 2015

വഴിവിളക്കു

വഴിവിളക്കു..!!
--------
വഴിവിളക്കായെന്നും
തെളിയട്ടെ ജീവിതവീഥിയി-            
ലിതളായി വർണ്ണങ്ങളിൽ....
വിരിയട്ടേ ജീവിത -
പൂക്കളിൽ സൌരഭ്യം
വിളവുകൾ കൊയ്യണം
തെന്നലായ് ...

Wednesday, 11 November 2015

സീസറും ഭാര്യയും

അയ്യോ ഞാനൊന്നുമറഞ്ഞില്ലേ സീററെ        
ചുമ്മാപറഞ്ഞല്ലോ ജഡ്ജിമാനും
മാണിയെയല്ലായാള്‍ മോനെപ്പോലും    
കണ്ടതുമില്ല ഞാന്‍ സീസറണ്ണാ...!!

പ്രണയം !!

പ്രണയം !!
പ്രണയം ഒരു നോവാണു ,
ചിലപ്പോള്‍ ,
പനീനീർ പൂവിനെപ്പോൾ 
മനോഹരം .....
മറ്റു ചിലപ്പോള്‍ 
പ്രണയം മരണമാണു..
പ്രണയം ശ്വാസ്സോശ്വാസം 
പോല്‍ നിശബ്ദം ..
പ്രണയം ചിലർക്കു 
കുരങ്ങന്റെ കൈയ്യിലെ 
പൂമാല പോലെ 
കീറിപ്പറിക്കാനാണിഷ്ടം ..
പ്രണയം ഒരു വിശ്വാസം 
കുഞ്ഞിനോടെന്ന പോല്‍
നിശ്വാസവും ആണു ,
പ്രണയം .....
പേറ്റു നോവിന്‍റെ നൊമ്പരമായ്
ഹൃദയത്തില്‍ 
നിറഞ്ഞു നില്‍ക്കുന്ന
നൊമ്പരപ്പൂക്കള്‍  !!

Tuesday, 10 November 2015

തന്ത്രിയും മന്ത്രീം !

അഴിമതി കാട്ടാൻ രാഷ്ത്രിയം കൂട്ടു 
അതിരുകൾ പേറാൻ പാവം ജനം 
മണികൾ പെറുക്കി തുണിയിൽ മറച്ചു  
തരുണിമണികൾ ചുറ്റിനും നിർത്തി 
കവടി നിരത്തി കതിനകൾ  പൊട്ടി
കരളു പിളർന്നും അഴിമതിയിൽ 
നാടിന്റെ പോക്കിൽ നാദരില്ലാതെ 
നാണമില്ലാതെ തന്ത്രിയും മന്ത്രീം !!

അഭിരമമുറ്റം

അഭിരാമ മാണിക്യമുറ്റത്തൊന്നു  
അക്ഷരം കൊണ്ടും പോരാടണം 
അക്ഷയലോകമഭിരസന്ധ്യയില്‍ 
അടരാടി കഥകള്‍,കവിതകൊണ്ടും !!

സൂര്യനോട്

സൂര്യനോട് 
--------------
സൂര്യനോട് ചോദിച്ചല്ല താമര വിടരുന്നത് 
ഏകലവ്യൻ ദ്രോണാചാര്യരോട് ചോദിച്ചല്ല 
ഗുരുസ്ഥാനം ആഗ്രഹിച്ചത്‌ .അത് പോലെയാണ് 
നാം ചെയ്യുന്ന സത്പ്രവർത്തികൾക്ക് ആരുടേയും 
അനുവാദം കാത്തിരിക്കേണ്ട ആവശ്യമില്ല 
ദേവൻ തറപ്പിൽ

Monday, 9 November 2015

ദൈവമേ കൈതൊഴാം

ദൈവമേ കൈതൊഴാം !!
------------------
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
മാനവർ ദുഃഖങ്ങൾ മാറ്റുമാറാകണം

ലോകത്തിൽ തിൻമ്മകൾ നീക്കുമാറാകണം
ലോകത്തു നന്മ്മകൾ വരുത്തുമാറാകണം
വിദ്യ പഠിക്കുവാൻ തോന്നുമാറാകണം
വിശ്വസാഹോദര്യം ഞങ്ങൾക്ക് തോന്നണം
വൃദ്ധജനങ്ങളെ കാക്കുമാറാകണം
വിശ്വം മുഴുക്കെയുമൈശ്വര്യം നൽകണം
നല്ലതേ ഞങ്ങളിൽ നാവിൽ വരുത്തണം
നൻമ്മകൾ ചെയ്യുവാൻ തോന്നുമാറാകണം
മതവൈര്യ ശക്തിക്ക് ബുദ്ധിനൽകീടണം
നേർവഴിക്കെന്നും നയിക്കുമാറാകണം
ദുഷ്ടരാം ശക്തിക്ക് ബുദ്ധി നൽകീടണം
ദുഷ്ടത നീക്കീട്ടഭയമേകീടണം
മാനവർ തമ്മിലുംമൈക്കമുണ്ടാക്കണം
ജീവകാരുണ്യക്കനിവു നൽകീടണം
പാപങ്ങളൊക്കെയും നീക്കിത്തന്നീടണം
പാരിൽ സമത്വത്തിൻ വിത്തുകൾ പാകണം
ഭിന്നത ഞങ്ങളിൽ തോന്നാതെ കാക്കണം
ഭിന്നമായൊന്നും വരുത്തല്ലേ ദൈവമേ
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
മാനവർ ദുഃഖങ്ങൾ കേൾക്കുമാറാകണം
ദേവൻ തറപ്പിൽ 

പോത്തു ജയിച്ചു

പശുവും ജാതിയും തോറ്റിടത്തു
പോത്തും മതവും ജയിച്ചപ്പോൾ 
ബീഹാറും ഡിയെന്നെപൊട്ടി 
രാവിന്‍ നിറവും കറുത്തു .
മാനവും പോയി മനവും പോയി 
നാടിനു ചുറ്റും കനവും വന്നു
ഭാരത പേരില്‍ പാരിന്‍റെ മാനം
എങ്ങും മറഞ്ഞല്ലോ മോഡി .
ചായപ്പണിയില്‍ മടങ്ങാം നല്ല
ചായപ്പണിക്കാരനാകൂ ...?
Saturday, 7 November 2015

വ്യത്യസ്ഥാനാമൊരു മുഖ്യന്‍ !!!

വ്യത്യസ്ഥാനാമൊരു മുഖ്യന്‍ !!!
-----------------
വ്യത്യസ്ഥാനാമൊരു വേഷത്തിൽ മുഖ്യനെ ,
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല ,
കോണ്ഗ്രസിലാനെങ്കിൽ ആളൊരു കേമൻ 
മുടിയുടെ കാര്യത്തിൽ ആളൊരു താരം
ശാന്തം...ഒരു പാവം പുളുപറ വീരൻ ജഗ ജില്ലൻ
പാവം ..മുഖ്യൻ.....മുഖ്യൻ......മുഖ്യൻ.........!
വാളുമെടുത്തു വരുന്നൊരുനേരം
മുനിയുടെ വേഷം പുണ്ടൊരു ശാന്തൻ ,
കേസായ് വന്നൊരു മന്ത്രി പത്നിയെ
നാരദ വേഷം കെട്ടീ മുഖ്യൻ
അവളറിയാതെ കേസുകളൊക്കെ
യൂദാസിൻ പണി വെച്ച് ചതിച്ചു ,
ഇവനൊരു ചതിയൻ...ചതിയൻ ..ചതിയൻ....!
പട്ടിണിമരണം നടമാടുമ്പോൾ
തമ്മിൽ തല്ലും തീർക്കാൻ യാത്ര
പാർട്ടികൾ തമ്മിൽ തർക്കം നേരം
മൌനം പൂണ്ടൊരു പാവം മുഖ്യൻ
നമ്മുടെ പാവം.മുഖ്യൻ ....മുഖ്യൻ...!
ജാതികൾ നോക്കി പ്രീണന നയവും
പേറി നടക്കും നാട്ടിൽ ഭരണം
ആളൊരു ജില്ലാൻ,രാഷ്തൃയകേമൻ
ഇവനൊരു ചതിയൻ ...ചതിയൻ...ചതിയൻ ...!
ജാതിമതങ്ങൽ കാഹളമാക്കി
ദില്ലിയിൽ പോയി മണ്ടച്ചാരും
എലെക്ഷൻ വരൂമ്പോൾ തോറ്റീടാതെ
പാക്കെജ്കളുടെ പെരുമഴയായി
പഴയ വാഗ്ദാനങ്ങൾ ഗോൾഡ്‌ സ്തോറെജിലും
പഴയവപൊടീ തട്ടി പുതിയ വീഞ്ഞാക്കി
പകിട കളിക്കുന്ന പതിമുഖ മുഖ്യൻ
ഇവനൊരു ചതിയൻ...ചതിയൻ ...ചതിയൻ...!
ദേവൻ തറപ്പിൽ !!

Friday, 6 November 2015

ഓണപ്പാട്ടു !!!!

ഓണപ്പാട്ടു !!!!
-----------------------
തെയ്യാ തിനന്ത തിനം തിനം താരോ
താന തിനന്തി തിനം തിനം താരോം
ആടിത്തിമർക്കണം കൈകൊട്ടിപ്പാടണം
മതിമറന്നെല്ലാരുമോത്തു പാടിൻ
പാലുപോൽ തൂവുന്ന
തൂവെൾ നിലാവുങ്കൽ
പൊന്നോണപ്പുലരിയും വന്നിടുന്നേൻ (തെയ്യ )
ആവണിത്തെന്നലിൽ
ആർപ്പുവിളിയുമായ്
പാണനും പാട്ടിയും തുയിലുണർന്നേൻ (തെയ്യ )
ചിങ്ങപ്പുലരിയിൽ
ചിപോത്തി ദേവിയെ
പുള്ളുവർ വീണേലുനർത്തിടുന്നേൻ (തെയ്യ )
നാട്ടിൻ പുറങ്ങളിൽ
ഓണത്തിമർപ്പിലും
ഉഞ്ഞാലിലാടി രസിച്ചിടുന്നേൻ (തെയ്യ )
കൊന്നപ്പുവിന്റെ
നിറത്തിൽ മഞ്ഞക്കിളി
ഓണമുണ്ണാനും വിരുന്നുവന്നേൻ (തെയ്യ )
ഓലപ്പന്തും കെട്ടി
മൈതാന മുറ്റത്തിൽ
ഓണക്കളിയുമായ് സംഘമെത്തും (തെയ്യ )
ഐശ്വര്യം നേരുവാൻ
ഓലക്കുടയുമായ്
തെയ്യക്കൊലത്തിലുമോണത്തപ്പൻ (തെയ്യ )
ഓണത്തല്ലിന്നായി
ചാണകത്തറയിലും
മല്ലന്മാർ കൈകൊർത്തടിതുടങ്ങും (തെയ്യ )
ഉത്രാടക്കാഴ്ചയിൽ
നെല്ലും പുടവയും
ദാനത്തിലോണം സമത്വത്തിലും (തെയ്യ )
തിരുവോണ നാളിലും
കോടിയണിഞ്ഞിട്ടു
തൂശനിലയിൽ വിരുന്നിരുന്നേൻ (തെയ്യ )
ഉണ്ടറിഞ്ഞീടണം
ഓണവിഭവങ്ങൾ
കേരളക്കരയുടെ സ്വന്തമത്രേ (തെയ്യ )
ഓണ വില്ലും കെട്ടി
തായമ്പക മേളത്തിൽ
വില്ലടിപ്പാട്ടുമായ് വീടുതോറും (തെയ്യ )
ഓണമുണർത്താനായ്
സ്വർണ്ണചിറകുമായ്
പൊന്നോണത്തുംബികൾ പാറിവന്നേൻ (തെയ്യ )
കള്ളത്തരങ്ങളും
ചതികളുമില്ലാത്ത
ഓർമ്മച്ചിറകിൽ പറന്നു പോകാം (തെയ്യ )
(ദേവൻ തറപ്പിൽ )

Wednesday, 4 November 2015

നാട്ടിൽ നാറ്റം

നാട്ടിൽ  നാറ്റം പരത്തിയ കൂട്ടർ 
നാക്കിലും വാക്കിലും രക്തക്കറ 
നാൽക്കാലിയേക്കാൽ നാണംകേട്ട 
നരാധന്മാരുള്ലൊരു  ഭാരതം ?

നാലുപേർ ഇരിപ്പൂ തീൻ മേശയിൽ 
നാലും കൂട്ടി മുറുക്കാനല്ല !
നാക്കിലൂറുന്നു നുരയും പതയും 
നാറ്റം പരത്തുന്നു ചുറ്റിലും !
നാൽകാലിയാണത്രെ പാത്രത്തിൽ
നല്ലെരിവും പുളിയും പാകത്തിൽ !
നാക്കിനെന്തറിയാം നക്കാനല്ലാതെ
നുണയാനും നുണ പറയാനും !
നാറ്റം പിടിച്ച വാക്കുകൾ പിന്നെ
നാട്ടിൽ പാട്ടായ കേസുകൾ !
നാട്ടിൽ വേണ്ടോനെ തട്ടാനും
നാടൻ തരുണിയെ തീണ്ടാനും !
നക്കിയോരെല്ലാം നടന്നു നീങ്ങി
നാല് കാലിൽ നാണമില്ലാതെ !
നക്കാൻ നല്കിയോൻ നാലുകെട്ടിലും
നക്കിയോരെല്ലാം നാല് കട്ടിലിലും !!!
----ഡോ .ബി .സി .നായർ

ചില്ലുമേടയിൽ !

ചില്ലുമേടയിൽ !!
-----------
ചില്ലുമേടയിലിരുന്നിട്ടു കല്ലെറിയല്ലേ 
ഞങ്ങേ കല്ലെറിയല്ലേ ......?
മന്ത്രിമാർക്കും എം.പി.മാർക്കും 
ബ്ലാക്കേറ്റും പെൻഷനുണ്ടു
പാവം ഞങ്ങക്ക് തലചായ്ക്കാൻ
ഇവിടെയിടമില്ലേ ,
ഇവിടെയിടമില്ലേ ...........
എവിടെ നിന്നും വന്നതല്ല
എവിടേക്കും പോണില്ല
നീതിപീഠമേ നീതി പീഠമേ..
നീതിനൽകാമോ ,ഞങ്ങൾക്ക്
നീതിനൽകാമോ ............?
മനുഷ്യവർഗ്ഗം തമ്മിൽ തല്ലി
മനുഷ്യത്വം മരവിച്ചു
മനസ്സിലെന്നും മനസ്സിലെന്നും
തീയാണിന്നല്ലോ ,,,,,,മനസ്സ്
തീയാണിന്നല്ലോ .....?
മോഹങ്ങൾ മരിക്കുന്നു ,
മോക്ഷം ജനം മോഹിക്കുന്നു
ഗോവധത്തിൻ പേരിലിന്നു
കൊലവിളിക്കുന്നു എങ്ങും,
കൊലവിളിക്കുന്നു .........!
ചില്ലുമേടയിലിരുന്നിട്ടു കല്ലെറിയല്ലേ
ഞങ്ങേ കല്ലെറിയല്ലേ ......?

ദേവന്‍ തറപ്പില്‍ 

ചില്ലുമേടയിൽ !

ചില്ലുമേടയിൽ !!
-----------
ചില്ലുമേടയിലിരുന്നിട്ടു കല്ലെറിയല്ലേ 
ഞങ്ങേ കല്ലെറിയല്ലേ ......?
മന്ത്രിമാർക്കും എം.പി.മാർക്കും 
ബ്ലാക്കേറ്റും പെൻഷനുണ്ടു
പാവം ഞങ്ങക്ക് തലചായ്ക്കാൻ
ഇവിടെയിടമില്ലേ ,
ഇവിടെയിടമില്ലേ ...........
എവിടെ നിന്നും വന്നതല്ല
എവിടേക്കും പോണില്ല
നീതിപീഠമേ നീതി പീഠമേ..
നീതിനൽകാമോ ,ഞങ്ങൾക്ക്
നീതിനൽകാമോ ............?
മനുഷ്യവർഗ്ഗം തമ്മിൽ തല്ലി
മനുഷ്യത്വം മരവിച്ചു
മനസ്സിലെന്നും മനസ്സിലെന്നും
തീയാണിന്നല്ലോ ,,,,,,മനസ്സ്
തീയാണിന്നല്ലോ .....?
മോഹങ്ങൾ മരിക്കുന്നു ,
മോക്ഷം ജനം മോഹിക്കുന്നു
ഗോവധത്തിൻ പേരിലിന്നു
കൊലവിളിക്കുന്നു എങ്ങും,
കൊലവിളിക്കുന്നു .........!
ചില്ലുമേടയിലിരുന്നിട്ടു കല്ലെറിയല്ലേ
ഞങ്ങേ കല്ലെറിയല്ലേ ......?

ദേവന്‍ തറപ്പില്‍ 

ചില്ലുമേട

ചില്ലുമേടയിലിരുന്നിട്ടു
കൊന്നു തള്ളല്ലേ   ,
ഞങ്ങളെ കൊന്നു തള്ളല്ലേ ..?

പട്ടികൾക്കു മേനഗാന്ധി
ഗോവർഗ്ഗത്തിന്നാറെസ്സസ്
കീടനാശിനി സ്പ്രേയടിച്ചു
പാരിലെങ്ങും വിഷമയം

തമിഴുനാട്ടിൽ പോയി നമ്മൾ
വിഷക്കറികൾ വാങ്ങണ്
വിലയ്ക്ക് വാങ്ങിയായുസ്സും
ചുരുക്കി വിൽക്കും തമിഴനു