കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Thursday, 31 December 2015

ഗസൽ പറയാൻ

ഗസൽ ...
ആ ആ ആ ആ ആ ആ ആ  ആ ....
പറയാൻ മറന്ന ഹൃദത്തിൻ തേങ്ങൽ
പറയാൻ മറന്ന ഹൃദത്തിൻ തേങ്ങൽ 
വിരഹങ്ങളിൽ പെയ്തു നൊമ്പരങ്ങൾ 
ദുഃഖങ്ങൾ തീരാതെ പടരുന്ന മോഹങ്ങൾ 
സ്മരണയിൽ നീയെന്നും ജ്വലിച്ചു നിൽക്കും  
പഴികളിൽ പലതും പറയാൻ മടിച്ചപ്പോൾ 
പടർന്നല്ലോ ഹൃദയത്തിൽ സുഷിരമെങ്ങും 
പറയാൻ മറന്ന ഹൃദത്തിൻ തേങ്ങൽ 
വിരഹങ്ങളിൽ പെയ്തു നൊമ്പരങ്ങൾ 

സ്മരണകൾ ഹൃദയത്തിൽ 
ഓളങ്ങൾ തീർക്കുമ്പോൾ 
തിരയായി ഉയരുന്നു ധമനികളിൽ 
പാതിരാ രാവിൽ തുഴയുമെന്നോർമ്മയിൽ 
പതിനാറിൻ കനവുകൾ കണ്ടു ഞാനും .
പറയാൻ മറന്ന ഹൃദത്തിൻ തേങ്ങൽ
പറയാൻ മറന്ന ഹൃദത്തിൻ തേങ്ങൽ 
വിരഹങ്ങളിൽ പെയ്തു നൊമ്പരങ്ങൾ 

വിരഹാർദ്ദമാമെന്‍ മിഴികളിലൊഴുകും 
മൃദുലവികാരത്തിൻ ചുടുകണ്ണു നീർ  
പറയാൻ മറന്ന ഹൃദത്തിൻ തേങ്ങൽ 
പറയാൻ മറന്ന ഹൃദത്തിൻ തേങ്ങൽ 
വിരഹങ്ങളിൽ പെയ്തു നൊമ്പരങ്ങൾ 

അലയുന്നു ഞാനിന്നു 
പ്രേമഭിക്ഷാം ദേഹിയായി 
അറിയുന്നുവോ എന്റെ പ്രിയതമേ നീ ....
പുളകങ്ങൾ വിതറിയ നിമിഷങ്ങളിൽ നീ 
പരിഭവിച്ചിരുന്നതും എന്നോർമ്മയിൽ .
പറയാൻ മറന്ന ഹൃദത്തിൻ തേങ്ങൽ
പറയാൻ മറന്ന ഹൃദയത്തിൻ തേങ്ങൽ 
വിരഹങ്ങളിൽ പെയ്തു നൊമ്പരങ്ങൾ 

ഗ സഗ നിസ ഗമപ 
പനിസഗഗ  സനിസ ഗമപ 
ഗമപനിസ സാനിപമഗ നിപമഗ 
ആ ആ ആ ആ ആ ആ ആ ആ 
പറയാൻ മറന്ന ഹൃദത്തിൻ തേങ്ങൽ
പറയാൻ മറന്ന ഹൃദത്തിൻ തേങ്ങൽ 
വിരഹങ്ങളിൽ പെയ്തു നൊമ്പരങ്ങൾ 

പറയാൻ മറന്ന ധനുമാസ രാവിൻ 
കുളിരേകും കഥയും ചൊല്ലിടട്ടേ 
കടവിന്റെ പടികളിൽ 
പറയാതെ പറഞ്ഞെത്ര 
പതിരുകളില്ലാത്ത നൊമ്പരങ്ങൾ 
പറയാൻ മറന്ന ഹൃദത്തിൻ തേങ്ങൽ
പറയാൻ മറന്ന ഹൃദത്തിൻ തേങ്ങൽ 
വിരഹങ്ങളിൽ പെയ്തു നൊമ്പരങ്ങൾ 

മൂകാമാമൊളിവിൽ നീ 
വിങ്ങുന്നെന്‍ കൈകളിൽ 
ഹൃദയ താപത്തിൽ പൊഴിയരുതേ ...
നിൻ മൗന ചിന്തയിൽ ഏഴു നിറങ്ങളായ് 
മഴവില്ലുണർത്തി ഞാൻ മൗനമായ് 
പാടിടാം നിൻ രാഗത്തിൽ 
പറയാൻ മറന്ന ഹൃദത്തിൻ തേങ്ങൽ
പറയാൻ മറന്ന ഹൃദത്തിൻ തേങ്ങൽ 
വിരഹങ്ങളിൽ പെയ്തു നൊമ്പരങ്ങൾ 

Wednesday, 30 December 2015

ഗസൽ മധുരമാം

ആ ആ ആ ആ ആ ആ 
മധുരമാം ഓർമ്മയിൽ  
മയിൽപ്പീലി വിടരുമ്പോൾ     
മറക്കുവാൻ ആവാതെ
ഞാന്‍ വിളിക്കും നേരം 
പ്രിയതമേ ...........
കാതു നീ എനിക്കായി 
തുറന്നിടേണം ......(2)

പാതിയുറക്കത്തിൽ 
പൊന്നിൻ കിനാവിലും 
പാതിരാ ചന്ദ്രൻ -
നിലാവിങ്കൽ  നീയും ......
പതിരുകളില്ലാത്ത  
മനസ്സുമായ് ഞാനപ്പോൾ 
മോഹങ്ങൾ കോർത്തൊരു 
മാല ചാർത്താം ....നിന്നെ ,
മോഹത്തിൽ അണിയിച്ചു 
നിര്ത്തിടാം ഞാൻ ......
മധുരമാം ഓർമ്മയിൽ  
മയിൽപ്പീലി വിടരുമ്പോൾ     

നിലാവിൽ കുളിച്ചൊരു 
രാത്രി വെളിച്ചത്തിൽ 
ഇന്ദുമുഖി നീ മയങ്ങുന്ന നേരത്തു 
കളിയായി കിളിവാതിൽ 
തുറന്നു ഞാൻ കണ്ടു ...നിന്നേ,
കളിയായി കിളിവാതിൽ 
തുറന്നു കണ്ടു..........
മധുരമാം ഓർമ്മയിൽ  
മയിൽപ്പീലി വിടരുമ്പോൾ     

എന്നെയും കണ്ടു നീ 
മയങ്ങും കിനാവിലും 
നിന്നിലെ സ്പന്ദനം 
ഞാനറിഞ്ഞു , അന്ന് 
നിന്നിലെ സ്പന്ദനം
ഞാനറിഞ്ഞു ....
മധുരമാം ഓർമ്മയിൽ  
മയിൽപ്പീലി വിടരുമ്പോൾ     
മറക്കുവാൻ ആവാതെ 
ഞാന്‍ വിളിക്കും നേരം 
പ്രിയതമേ ...........
കാതു നീ എനിക്കായി 
തുറന്നിടേണം ......(2)
[ ദേവൻ തറപ്പിൽ ]

മണിയെണ്ണുംമന്ത്രി

മണിയെണ്ണുംമന്ത്രി മണിയെണ്ണുംമന്ത്രി
നീയെന്തിനിന്നിത്ര കോഴ വാങ്ങി ..?

കോഴവാങ്ങിയതു ഞാൻ മാത്രമല്ലെ - 
യെന്നിട്ടും ഫൈവ്സ്റ്റാർ തരുന്നില്ലേ ഞാൻ 

ഫൈവ്സ്റ്റാർ ഷാപ്പുകൾ തന്നാലും നീ 
എഴുന്നൂറു ഷാപ്പുകൾ പൂട്ടിയില്ലേ ?

പത്തു കോടി രൂപ ചോദിച്ചപ്പോ നീ 
തന്നത് എച്ചിലൊരുകോടിയല്ലേ ?

എച്ചിലായാലും പിരിച്ചെഴുന്നൂറിൽ 
കൊടുത്തല്ലൊ പത്തോളം മറ്റെവനും 

എന്നിട്ടു വല്ലോം തന്നവൻ നിങ്ങൾക്ക് 
പിന്നെയും തന്നതു ഞാനല്ലയോ ?

നോട്ടുകൾ വാങ്ങി എണ്ണി നീ മിഷനിൽ  
പിന്നെ മറക്കാൻ കാര്യമെന്തേ ..?

മനുഷ്യപ്പറ്റില്ലാത്ത മലയാളിമൊത്തം
മന്ത്രിപ്പണിയും തെറിപ്പിച്ചില്ലേ ..?

മണിയെണ്ണുംമന്ത്രി മണിയെണ്ണുംമന്ത്രി
നീയെന്തിനിന്നിത്ര കോഴ വാങ്ങി ..?

വഞ്ചി പാട്ടു മറുനാട്ടിൽ മലയാളം

തിത്തിത്താരാ തിത്തിതൈ 
തിത്തൈ തക തെയ്‌ തെയ്‌തോം 
മറുനാട്ടിൽ മലയാളം ,
മരിക്കുന്നു തക തെയ് തോം 
മലയാള മിഷൻ മുംബൈയിൽ 
തിത്തൈ തക തൈ തൈ തോം
മറുനാട്ടിൽ അവകാശം 
നേടാനായി പ്രതിഷേധം  
കൊട്ടു വേണം ധർണ വേണം 
സമരം വേണം ,
എന്നും സമരം വേണം .
ഓ ..തിത്തിത്താരാ തിത്തിതൈ 
തിത്തൈ തക തെയ്‌ തെയ്‌ തോം 

മറുനാടന്‍ നഗരത്തിൽ 
മലയാളി തക തെയ്തോം 
മലയാളം പഠിച്ചിട്ടു 
പുണരുന്ന നഗരത്തിൽ 
ഉണരേണം പുണരേണം 
തക തെയ് തെയ്തോം ..

മലയാളം പഠിപ്പിക്കും 
അധ്യാപർക്ക് കൊടുക്കുവാൻ 
പണമില്ലാ മന്ത്രിമാരും 
തകർത്താടുന്നു ...
ദൈവത്തിന്റെ സ്വന്തം നാട്ടിൽ 
തെയ് തെയ് തക തെയ് തേയ്തോം 
പൊന്നോലകൾ കാറ്റിലാടി 
വിളിക്കുന്നു മലയാളം 
മറുനാട്ടിലും .....
ഓ ..തിത്തിത്താരാ തിത്തിത്തൈ 
തിത്തൈ തക തെയ് തെയ്തോം 

കരുമ്പട തോൽ പൊതിഞ്ഞോർ 
തെയ് തെയ് തക തെയ് തെയ്തോം 
മുംബൈയ് നഗരത്തിൽ വാണു  
മലയാള ശവക്കുഴി തോണ്ടിടുന്നല്ലോ  
ഓ ..തിത്തിത്താരാ തിത്തിത്തൈ 
തിത്തൈ തക തെയ് തെയ് തോം 

അടി വേണം തട വേണം 
ഉപവാസവും ,
പിന്നെ ,
പണിയെല്ലാം കളഞ്ഞിട്ടു 
മന്ത്രിമാരെ പിണ്ഡം വെയ്ക്കാൻ 
പട്ടിണിയിൽ കേരൾ ഹൗസ്സിൽ 
പടയൊരുക്കാം ,എന്നും 
പടയൊരുക്കം 
ഓ ..തിത്തിത്താരാ തിത്തിതൈ 
തിത്തൈ തക തെയ്‌ തെയ്‌ തോം 

മന്ത്രിമാരും പരിവാരോം  
വന്നിടുമ്പോൾ വരവേൽക്കാൻ 
കുറ്റിച്ചൂലും ചെരുപ്പുമായ്
എതിരേറ്റിടാം ,നമ്മൾ 
കുറ്റിച്ചൂലും ചെരുപ്പുമായ്
എതിരേറ്റിടാം
ഓ ..തിത്തിത്താരാ തിത്തിതൈ 
തിത്തൈ തക തെയ് തെയ് തോം 

മുംബൈയിലെ കുലംകുത്തികൾ 
മന്ത്രിമാർകൾ വന്നീടുമ്പോൾ 
പൃഷ്ടം താങ്ങി നടക്കുന്നു 
മുംബൈയ്‌ നഗരത്തിൽ 
ഓ ..തിത്തിത്താരാ തിത്തിതൈ 
തിത്തൈ തക തെയ് തെയ് തോം ..

കെഎസ് ആർട്ടിസി,സർവീസ്സും 
വാഗ്ദാനങ്ങൾ നല്കിയോരെ 
ശവക്കുഴി തോണ്ടിയതിൽ 
കുഴിച്ചിട്ടുവോ ,നിങ്ങൾ 
കുഴിച്ചിട്ടുവോ ......
ഓ ..തിത്തിത്താരാ തിത്തിതൈ 
തിത്തൈ തക തെയ് തെയ് തോം 

സേവനങ്ങൾ വേണമല്ലോ 
വേദനങ്ങൾ കൊടുക്കില്ല 
രോദനങ്ങളുമായ് ഞങ്ങൾ 
സമരം ചെയ്യാം .....
ഓ ..തിത്തിത്താരാ തിത്തിതൈ 
തിത്തൈ തക തെയ് തെയ് തോം 
(ദേവൻ തറപ്പിൽ )

നാടൻ പാട്ടു കറുവാലിപ്പയ്യേ

നാടൻ പാട്ടു 
കറുവാലിപ്പയ്യേ കറുവാലിപ്പയ്യേ 
നീയെന്തിനാരന്റെ പുല്ലു തിന്നേ ?
പുല്ലു തിന്നാലെന്തേ തമ്പുരാനേ 
കട്ടു കറന്നില്ലെപാലാവരും ?
കട്ടു കറന്നപ്പോ നിന്നോപയ്യേ 
കാലു നീട്ടിച്ചവിട്ടാഞ്ഞതെന്ത്യേ  
ഒരു കുട്ട പുല്ലുമായ് വന്നതപ്പോ -
ളൊന്നും മിണ്ടാതങ്ങ്നിന്ന് ഞാനും 
ഇന്നുവരെയും ഞാൻ നിന്നെ നോക്കി-
ട്ടെന്തേ നിനക്ക് വിശ്വാസമില്ലേ ?
ഒരു തൊട്ടി പിണ്ണാക്കുമായിവന്നി - 
ട്ടൊരു പാത്രം പാലും കറന്നെടുത്ത്
എന്നിട്ടും മിണ്ടാത്തതെന്ത് നീയും 
പട്ടിനിക്കാണോ കിടപ്പിവിടെ ..?
അരവട്ടി പുല്ലുമായ് വന്നവരും   
ഒരു വട്ടിച്ചണകം കൊണ്ട് പോയി 
എന്നിട്ടു പിന്നെയും വന്നനേരം 
പുറംകാലു നീട്ടിക്കൊടുത്തു ഞാനും 
കറുവാലിപ്പയ്യേ കറുവാലിപ്പയ്യേ 
നീയെന്തിനാരന്റെ പുല്ലു തിന്നേ ?

Thursday, 24 December 2015

അഞ്ജനമെന്നാൽ നാടൻ പാട്ടു

തെയ്താരാ തക തെയ്താരോം 
തെയ്തെയ് താരോ തെയ്താരോം(1)

പെണ്ണായ പെണ്ണെല്ലാം കൂട്ടം കൂടി   
വട്ടത്തിൽ കൂടിക്കള പറിച്ചേ....
കളയും പറിച്ചു കളി പറഞ്ഞോർ  
വാഴക്കളത്തിൽ വഴക്കടിച്ചേ .....

കാഴ്ച്ചയില്ലാത്തൊരു പെണ്ണുചൊല്ലി 
കണ്മഷി കണ്ണിന്നു നല്ലതല്ലാ  .....
പൊട്ടക്കണ്ണിയുടെ വാക്ക് കേട്ടു 
പൊട്ടച്ചെവിച്ചി ചിരിച്ചു തള്ളി .....

കാതുകളില്ലാത്ത പെണ്ണൊരുത്തി   
കാതിന്നു കമ്മലു കൊള്ളില്ലാന്നു .. 
കൈകളില്ലാത്തൊരു നാട്യക്കാരി  
കരിവള കയ്കളിൽ ചേരില്ലന്നും ......

കാലുകളില്ലാത്ത പെണ്ണൊരുത്തി   
കാലിൽക്കൊലുസ്സും കൊള്ളില്ലപോലും ...
മുടിയൊട്ടുമില്ലാത്ത കറമ്പിചൊല്ലി 
തയിൽമുടിയുള്ലോർക്ക് ഭംഗിയില്ലേ ....

കണ്ണും മൂക്കും കാതും പോയോരുത്തി  
കൈകൊട്ടിപാടി മൊഴിഞ്ഞതപ്പോൾ 
അഞ്ജനമെന്നാലോ ഞാൻ ചൊല്ലിടാം  
സ്വർണ്ണനിറം പോൽ വെളുത്തതല്ലേ ? 

അംഗവൈകല്യങ്ങളുള്ളോരെല്ലാം 
സ്തംഭിച്ചിരുന്നവൾ പാട്ടുകേട്ടു ..
തെയ്താരാ തക തെയ്താരോം 
തെയ്തെയ് താരാ തെയ്താരോം...

Monday, 21 December 2015

പാരഡി/കുളിരാണ് മലയാളം

കുളിരാണ് മലയാളം (പാരഡി )
(എല്ലാരും ചൊല്ലാണ് എന്ന രീതി)
-----------
എല്ലാരും ചൊല്ലാണ് മറുനാടും ചൊല്ലാണ് 
മലയാളം നെഞ്ചീലെന്നു ,
എന്നും മലയാളം ..എന്നും മലയാളം 
നെഞ്ചീലെന്നു ...........

മലയാളം വന്നപ്പോൾ    
മധുരത്തിൽ മുക്കിയ തുണ്ടാണ് കിട്ടിതയ്യാ..
അന്ന് മറുനാട്ടിൽ ,
അന്ന് മറുനാട്ടിൽ തുണ്ടാണ് കിട്ടിതയ്യാ ........

മറുനാടും ചൊല്ലണ്  മലയാളിം ചൊല്ലാണ് 
കുളിരാണ് മലയാളോന്നു ..
കരളിൽ കുളിരാണ് ,
കരളിൽ കുളിരാണ് മലയാളോന്നു .......

ഞാനൊന്നു പാടിയപ്പോൾ ,
ആഘോഷമായെന്റെ 
കൂടേയും പാടുന്നയ്യാ ,കുഞ്ഞുങ്ങൾ 
മലയാളം പാടുന്നയ്യാ ........

ഞാനില്ല നാട്ടീല് ഞാനില്ല നാട്ടീല് 
മങ്ക്ലീഷു ചേട്ടന്മാരേ  ,  
അങ്ങ് മങ്ക്ലീഷു ...
അങ്ങ് മങ്ക്ലീഷു  ചേട്ടന്മാരേ ........

മുണ്ടൊന്നു വാങ്ങണം മാടിയുടുക്കണം 
മലയാളിയായിടേണം ...
എന്നും മറുനാട്ടിൽ 
മലയാളിയായിടേണം ......

പൂക്കൾ ഇറുക്കടേണം അത്തംവരവേൽക്കണം 
ഓണമറിയിക്കേണം ,
നാട്ടാരേ ,
ഓണമറിയിക്കേണം ,എന്നും 
ഓണമറിയിക്കേണം .......!!

Saturday, 19 December 2015

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ ബിന്ദുവായ്‌തിളങ്ങും 
ഞെരിപ്പോടായ് മന;കോണില്‍ 
എരിയുമതോര്‍മ്മ പൂക്കളായ്
ചൊരിയുമഗ്നിതന്‍ തീമഴയില്‍.,!

Thursday, 17 December 2015

അങ്ങേലെ വീട്ടിലുള്ള അമ്മിണി -
കൊണ്ടുവന്നെന്തു തന്നു 
ഇന്നലെ വന്നതല്ലോ ദുബായിന്നു -
മിന്നവൾ എത്തിയുള്ളു

അച്ഛനില്ലാത്തവൾക്ക് ആകെയായു -
ണ്ടല്ലൊനുജത്തിമാർ
വീട്ടിൽ പണിയെടുത്തു പഠിച്ചവൾ
നല്ലൊരു ജോലിനേടി


  

Sunday, 13 December 2015

തമ്പ്രാന്‍റെ മോഹം നാടൻ പാട്ടു

തമ്പ്രാന്‍റെ മോഹം നാടൻ പാട്ടു..!
----------------
ആറ്റുങ്കരയിലെ മാവിൻറെ ചോട്ടില്      
മാങ്ങ പറിക്കണ് കാമാക്ഷി ...
ചാരായം മോന്തീട്ട് തമ്പ്രാൻ ചെന്നപ്പം 
വെളുക്കെച്ചിരിക്കണ് കാമാക്ഷി

ചന്തമുള്ളോളവൾ നെഞ്ചും കുലുക്കി 
യന്തിച്ചുവപ്പില്‍ പോന്നേരം 
ചന്തിയും വെട്ടിച്ചു ഓളു നടക്കുമ്പം
ചങ്കത്തു കൊള്ളണ് തമ്പ്രാന്‍റെ 
ചങ്കത്തു കൊള്ളണ് തമ്പ്രാന്‍റെ ....

കള്ളച്ചിരിയാലു ചന്തി കുലുക്കീട്ടു -
കള്ളിയവള്‍ വന്നു പോയപ്പോ -
ളെല്ലാം മറന്നു നടന്നൊരു നേരത്തി -
ലൊന്നു പുണരാനും മോഹം ,തംബ്രാ -
നൊന്നു പുണരാനും മോഹം.......

പാടവരമ്പത്ത് കാമാക്ഷി സന്ധ്യയിൽ  
പൂനിലാവായിക്കുളിച്ചപ്പോൾ 
മാവിൻ മറ നിന്നൊളികണ്ണാൽ നോക്കി -
മത്തുപിടിച്ചല്ലോ തബ്രാനും ......

കാമാക്ഷി ചായണ കട്ടില് കണ്ടപ്പോ -
പൂതിയിളകിപ്പോയ് തബ്രാനും
കട്ടിലെ ചെന്നങ്ങു കെട്ടിപ്പുണർന്നപ്പം  
ചത്താലും വേണ്ടില്ല തബ്രാനും .ഇനി... ,
ചത്താലും വേണ്ടില്ല തമ്പുറാനു.....
( ദേവൻ തറപ്പിൽ )

Thursday, 10 December 2015

കട്ടനും പരിപ്പുവടയും

കട്ടനും പരിപ്പുവടയും !!!
---------------------
എന്തിനാണി സമരാഭാസം
എന്തിനാണിയുപരോധം
ഇടതുപക്ഷത്തുചോർച്ചയി -
ലങ്കലാപ്പോ നേതാവേ ?
സമരംചെയ്യാൻ പോയിടും
സമരവീര സഖാക്കൾ
ഒന്നുവേഗമറസ്റ്റു ചെയ്യുതു
ഉമ്മന്‍ചാണ്ടി പോലീസേ ?
ഒത്തുകളിയല്ല വീരർഞങ്ങൾ
സമരപാത വിടുന്നതു
രക്തസാക്ഷികളാകാനാളു -
കിട്ടുന്നില്ലല്ലോ മാളോരെ ?
പാര്ട്ടിയിന്നു പരിഷ്കാരത്തില്‍
കോർപ്പറേറ്റുകൾ കൂട്ടിനും
നാട്ടുകാരെയകറ്റി നിർത്തി
കോപ്പുകൂട്ടുന്നു ഞങ്ങളും ?
മുട്ടിടിക്കും നേതാക്കൾക്കിന്നു
പോലീസ് വണ്ടികാണുമ്പോൾ
ജയിലുള്ള ഗുണ്ടയെല്ലാം
തണലുനൽകാൻകടമയും ?
ഏസിറുമിലിരുന്നുഭാഷണം
ചെയ്‌താൽപോരെ ജനങ്ങളെ
കട്ടൻകാപ്പി വടയുംവേണ്ട
ഉച്ചരിക്കല്ലെയണികളേ ?
ദേവൻ തറപ്പിൽ

കോരനു കുമ്പിളിൽ

കോരനു കുമ്പിളിൽ !!!
======!!!=====
ക്ലീൻ ചിറ്റു നൽകി മൻമോഹനേയും
രക്ഷിച്ച ചാക്കോ നീന്നെ നമിക്കണം !
ആദർശമഴിമതി സഭയിൽ വെക്കില്ലെന്നും
ജെ.പി.പി.സി റിപ്പോർട്ടു നൽകിയോനെ
ബോഫെഴ്സും,കൽക്കരീക്കോഴേമുക്കി
ടൂജി സ്പെക്ട്രത്തേം ഞക്കിക്കൊന്നു
ആഴിമതികാട്ടാത്തോരാണുയെങ്കിൽ
ലോക്പാലേന്തേ നടപ്പാക്കില്ല
കള്ളപ്പണക്കാര്ക്കും,കുത്തകൾക്കും
വിടുപണിചെയ്യുന്നതെന്തെനിങ്ങൾ
അറിവുകൾ നേടുന്നതിന്റർനെറ്റിൽ
അഴിമതി മതിയാക്കു ഭരണക്കാരെ
ഭരണത്തിൻ ശവക്കുഴിതോണ്ടുന്നോരെ
നിങ്ങൾ ശവക്കുഴി നിങ്ങൾ തോണ്ടു
ആരു ഭരിച്ചാലും കഞ്ഞിയെന്നും
കോരനുകുമ്പിളിൽ തന്നെയല്ലോ
ദേവൻ തറപ്പിൽ !!

അജ്ഞതേൽ

അറിവിലും അറിയാതെ
അജ്ഞതേൽ മുങ്ങുമ്പോൾ
സത്യം വെളിച്ചത്തി -
ലിരുള് തീർക്കും ,,,,,,,,
പ്രിയതരമാകുന്നു ..
ശൂന്യത എവിടെയും
ഉണ്മതൻ നൂലിലും
കാണുന്നു മരണവും...!


തെറ്റും,ശരിയും !
----------
മാറു മറയ്ക്കാനും
മാറിനിന്നീടാനും
മാറ്റത്തിനായും 
കൊതിച്ചവർ നാം
ഉറഞ്ഞു തുള്ളാനൊരു
സരിത വന്നു
മദ്യത്തിൽ മത്തു
പിടിച്ചോർ നമ്മൾ
തെറ്റും,ശരിയും
പതിവ് പോലെ
കക്ഷത്തിൽ വെച്ചു
നടക്കും നമ്മൾ !

Tuesday, 8 December 2015

വിറളിയിൽ

ചുടുചോരയൂറ്റിക്കുടിക്കുവാൻ വിറളിയിൽ 
ചെന്നായ പോലെ തിമർക്കുന്ന ജന്മം 
വിഷവിത്തു പാകിയധിന്മേൽ കയറുവാൻ 
വിരിക്കുന്നു വലകൾ സാമുഹ്യമദ്ധ്യേ 

ഉദിക്കുന്നു സൂര്യൻ ദിനത്തിൽ കിഴക്കും 
മദിക്കുന്നു മന്നവൻ മദിരാക്ഷിമേലും 
നിറയ്ക്കുന്ന മദ്യത്തില്‍ വീണുമൊരുപാട്-
ജന്മം നശിച്ചും തകരുന്ന നാടു

നവിമുംബയ് (പൈതൃക നഗരം)

നവിമുംബയ് (പൈതൃക നഗരം)
-----------
നവിമുംബൈയ് പിറക്കുന്ന മുമ്പേ 
പഴമയുടെ നിറവിയിൽ 
വിശ്വസൗന്ദര്യം തുളുമ്പി നിന്ന ഗ്രാമങ്ങൾ, 
ജീവൻതുടിക്കുന്ന കാഴ്ചകൾ 
ജീവനോടിവിടെ ഉണ്ടായിരുന്നു ....

കുന്നും കുളങ്ങളും വയലും പർവ്വതങ്ങൾ 
പൂവിട്ടു നില്ക്കും പുഞ്ചിരിയിൽ 
വസന്തങ്ങൾ വിരിഞ്ഞു നിന്ന് 
മലർവാടിയായി  പൂന്തോട്ടവും
നിരയായി ഉണ്ടായിരുന്ന്  ....  

നവരഗ്നം ചാർത്തിയ പെരുമഴയിൽ 
പൈതൃകപ്പൂമഴ ,
ലാളനമേറ്റെത്ര ഗാവും ,തിറകളും ,
പർവ്വത നിരകൾ മലകൾ , 
മലരണിക്കാടും മേടുകളൊൾ  ,
നവിമുംബൈയിൽ  
ഒരുപാടുമുണ്ടായിരുന്നു.....

പർവ്വതമായ ഉറനിൽ കുന്നുകൾ 
എയർപോർട്ടുനുള്ളിൽ 
ഞെങ്ങി ഞെരിഞ്ഞെന്നോ ഓർമ്മയാകും ....
പാടവും ചോളവും 
കടലകൾ വിളയിച്ച 
ഭൂമിയും ഈ നാട്ടിൽ 
ഉണ്ടായിരുന്നു... 
ചതുപ്പിൽ നിറഞ്ഞുള്ള 
കൃഷിയിടതോട്ടങ്ങൾ 
കടലോര വീഥികൾ 
നവിമുംബൈയ് 
വാശി മുതല്‍ 
പനവേലിലുണ്ടായിരുന്നു......

മലയിടിച്ചും ,
ക്വാറികളാക്കി പച്ചപ്പുണക്കിയും ,
പരിസ്ഥിതിയെ പാടെമറന്നു 
വികസനമാക്കി  താപനം കൂട്ടി 
അന്ത്യശ്വാസം വലിച്ചീടുന്നു ഭൂമി ......

മുക്കുവരല്ലാത്ത ഗ്രാമീണവാസികൾ 
പാരമ്പര്യത്തൊഴിലിൽ 
മത്സ്യം പിടിച്ചവരെത്രയോ -
ഇവിടെയുണ്ടായിരുന്നു .....

പേരെടുത്ത ഒരു പാടു 
നദികളും തോടുകൾ 
നിളയായ് ജീവനോടുണ്ടായിരുന്നു ...
പഴമയുടെ പെരുമകൾ 
സ്മൃതിയിൽ മൺചിത്രമായ് 
മറയുന്നു പൈതൃക കാഴ്ചയൊക്കെ ..
മറയുന്നു മണ്ണിൽ തകരുന്നു നാടിന്റെ 
പരിസ്ഥിതിയില്‍ 
വെന്തുരുകുന്ന ചൂടിലും 
ഉഷ്ണ ചൂടിൽ  
ഉരുകുന്നു മനുഷ്യ ജീവിതം
സ്വപ്നങ്ങളൊക്കെ തകരുന്ന് 
വികസനത്തിൽ പലതും തകരുന്നു 
ജീവിതം മരണം വരിക്കുന്നു ......?
{ ദേവന്‍ തറപ്പില്‍ }

ദുരന്തം വിതച്ചു ചെന്നൈ ?

ദുരന്തം വിതച്ചു  ചെന്നൈ ?
-----------
മാനവും കറുത്തിടിവെട്ടിപ്പെയ്തു
പുകപടർത്തി കറുത്തമഴയും 
ഒന്നുമറിയാതുറങ്ങിക്കിടന്നവർ 
നെഞ്ചിടിപ്പോടെ ചിതറിപ്പിടഞ്ഞും  
പാഞ്ഞവർ മക്കൾ കൈയ്യും പിടിച്ചി-
ട്ടെങ്ങോട്ടൊന്നെന്നും നോക്കാതെയോടി ,
സകലദിക്കിലും പെയ്തുല്ലൊ വന്യമായ്  
ഇരുളിൽ ഭീകരതാണ്ഡവനൃത്തിൽ 
നെഞ്ചിടിപ്പോടെ ബന്ധുമിത്രാദിക -
ളുറ്റവർക്കായി രാപകൽ കാത്തിട്ടു ,
ശബ്ദമൊന്നു ശ്രവിക്കുവാനായി -
ട്ടുള്ളിൽ തീയുമായ്‌ ബന്ധുജനങ്ങളും 
ആകാശയാത്രയിലുള്ളം പിടഞ്ഞെന്നു-
ആർദ്രമായിട്ടു ചൊല്ലും പൈലറ്റുമാർ 
കൈനീട്ടിയലറുന്ന കാഴ്ച്ചകണ്ടാൽ 
കണ്ണും കരളും പിടഞ്ഞിടുമേലും 
പ്രളയ ഭൂമിയിൽ കനവിനായ് കേഴുന്നു 
പൊതികളും നീട്ടി വായുവേഗത്തിലും 
വെള്ളവുമില്ല തുള്ളികുടിക്കുവാൻ 
അന്നവസ്ത്രാദിയൊന്നുമേയില്ലല്ലോ 
ചന്നംചിന്നം കയറുന്നു വെള്ളവും 
തുള്ളിഭീകരത താണ്ഡവുമാടുന്നു 
രൌദ്രഭാവത്തിൽ കാളിയായ മർദ്ദന -
മേറ്റസൗന്ദര്യ ചെന്നൈ മഹാകഷ്ടം ?
ഉറ്റവരുമുടയവരൊക്കെയും -
മെത്തിടാതെ വിധിയെ പഴിച്ചിട്ടും 
ചുറ്റും കാണുന്ന ഭീകര ദൃശ്യത്തിൽ 
മുറ്റും പ്രാർത്ഥനയായിചരിക്കുന്നു 
നഗര സൗന്ദര്യവൽക്കരണത്തിന്മേ -
ലുറഞ്ഞു തുള്ളിടുമാലോകലോകരേ -
യറിഞ്ഞിടേണേ നാ,മിനിയെങ്കിലും പാരും 
കൊന്നിടാതിനി പാരിസ്ഥിതിയെയും..?
മഞ്ഞുരുകുവാൻ കാക്കും നഗരത്തിൽ 
മഞ്ഞുപോൽ തണുത്തീടട്ടെ മാനവൻ !!

Monday, 7 December 2015

ജാതി വെറി !!

ജാതി വെറി !!
ഋതുക്കൾ മരിക്കുമ്പോൾ
വർണ്ണവെറിയർ ജനിക്കും
അശുദ്ധം തെളിഞ്ഞു
വിശുദ്ധം തളിക്കും ?
കാമിച്ചു കുഞ്ഞിനെ
കൊല്ലുന്ന നേരത്തും
ആശംസനേരുന്നു
പുണ്യപുണ്യാളന്മാർ !
വിശുദ്ധ പശുക്കളും
കാളയും പോത്തും
മമ്മിയും പപ്പയായ് ,
വിശുദ്ധ പക്ഷികൾ
കോഴിപ്പൂവന്മാരും
ഗണപതി വാഹനം
എലിയൊരു പുലിയും
വിശുദ്ധ ക്രിമിയായ്
ശംഭോ മഹാദേവ ..!
അവർണ്ണൻ കയറും
മന്ദിരം പുണ്യാഹത്തിൽ
പൂശിടും വർഗ്ഗമേ
നിങ്ങൾ നാടിന്നാപത് .?

രണ്ടും നാലും വയസ്സുള്ള ദളിത കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും ഹരിയാനയിൽ തീയിട്ടു കൊന്ന സംഘപരിവാറിനെ മാപ്പില്ല !

അലറി വിളിച്ചു

ചൊല്ലുന്നു ചിലരിവിടെ
കൂവല്‍ കൊണ്ട് കാര്യമില്ല ?
ദശാബ്ദം ഇവിടെ അലറി വിളിച്ചു
കഷ്ടം ഒന്നും നേടിയില്ല ...?

കേരളോല്‍സവം  നേടി
ചിലരൊക്കെ അത് ...
ആരൊക്കെ  ....?