കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Friday, 29 January 2016

പ്രഭാതം

പ്രഭാത കിരണത്തിൽ        
പ്രകാശം പരത്താൻ 
പ്രകാശ ധൂളികളിൽ 
പ്രണവം വിടരട്ടെ ..!!

Wednesday, 27 January 2016

ഗ്രഹണം

ഗ്രഹണം ഗ്രഹണം 
സരിതാ ഗ്രഹണം 
ഭരണം ഭരണം 
സോളാർ മരണം ,

സൂര്യാഘാതത്തിൽ 
ഗ്രഹണി പിടിച്ചു 
കേരള നാട്ടിലും 
ഭരണാഘാതം ..

സരിതയും സോളാർ 
ജോപ്പനും ജിത്തും 
മുഖ്യനും കുരുവിള 
ശപ്പൻ രാഷ്ട്രിയം ..!!

ഗ്രഹണം

ഗ്രഹണം ഗ്രഹണം 
സരിതാ ഗ്രഹണം 
ഭരണം ഭരണം 
സോളാർ മരണം ,

സൂര്യാഘാതത്തിൽ 
ഗ്രഹണി പിടിച്ചു 
കേരള നാട്ടിലും 
ഭരണാഘാതം ..

സരിതയും സോളാർ 
ജോപ്പനും ജിത്തും 
മുഖ്യനും കുരുവിള 
ശപ്പൻ രാഷ്ട്രിയം ..!!

ഗ്രാമത്തിൽ നരി

പാട്ടു പാടുന്നപോൾ നാട്ടിലും പാട്ടായി 
കേട്ടൊരു കേൾവിക്കഥയോ സത്യം ,

നരിയൊരു നരനായ്‌ വന്നെന്നു കേട്ടപ്പോൾ  
നടുക്കിളഞ്ഞല്ലോ കേരനാടും ,

അത്ഭുതം കൂറിയോർ മൂക്കിൽ കൈവെച്ച് 
അത്ഭുതത്തോടെ വെടിതുടങ്ങി ,

കരയും വരയും ചുവപ്പും കറുപ്പും 
കണ്ടാൽ ഭയക്കുമെന്നോരുചൊല്ലി ,

കടുവയെന്നും ചിലർ പുലിയാണെന്നും മറ്റും 
കടുകട്ടി വാക്കാൽ മൊഴിഞ്ഞുവല്ലോ ,

അത് കേട്ട മാത്രയിൽ നായരാർ മൂലെയിൽ 
ജനമെല്ലാം വീട്ടിലടച്ചിരുന്നു ,

നരിയെ ഭയന്നും നാടാകേ പാഞ്ഞും 
നാടായ നാടെല്ലാം ഓടിയല്ലോ ,

ഗ്രാമത്തിലെത്തി ജനത്തിനെ കാണാഞ്ഞു 
കാര്യം തിരക്കിയ നേരമല്ലോ ,

വെകിളി പിടിച്ചും വെടിപറഞ്ഞും ചിലർ 
വെറുതെ പറഞ്ഞൊരു വെടിയാണത്,

വേലപ്പൻ നായരും വേലായുധൻ ചേട്ടൻ 
വെടിപൊട്ടിച്ചിട്ടൊരു വാർത്തയാണേ !!

പച്ചിലകൾ !

പച്ചിലകൾ !!
പൊഴിയുന്നയിലകളിൽ 
വിരിയില്ല പുഞ്ചിരി ,
കരയുന്ന നെഞ്ചുമായ് 
വിടപറയുന്നിലകളും ..

ഒരു പുതു ജീവന്റെ 
സന്ദേശ കാവ്യങ്ങൾ 
കഥകൾ പറഞ്ഞിട്ടു 
ഉരുവിട്ടുമുരുവിട്ടും 
വിടപറയുന്നിലകൾ ,

സുഹൃദമാം ജീവിത 
കഥകളിൽ മാനവർ 
മറക്കുന്നുയീലോക
ജീവിതം സത്യങ്ങൾ 
നാലു നാളാണല്ലൊയീ - 
ഭൂലോക ജീവിതം !!

Tuesday, 26 January 2016

ഉപ്പു കവിത

ഒരു മിന്നലാട്ടത്തിൽ കുറിച്ചിട്ട വരികൾ 
ഒരു പൊൻ തൂവൽ തിളങ്ങുന്നുവല്ലോ ,
ഉപ്പിനെപ്പോലും പ്രണയിക്കുവാനായ് 
സപ്ത സ്വരങ്ങളിൽ ഉപ്പിട്ടു കവിതയും !

Thursday, 21 January 2016

പുലയാടി .......

പുലയാടികൾ ...!
പറയരേം പുലയരേം പുലയാടിത്തീര്‍ക്കാം
പുലയാടി മക്കള്‍ക്ക്‌ പുലയെന്നു തീരും

ഇരവിലും പകലിലും പുലയക്കിടാത്തി -
തന്നരയിലും നിങ്ങൾക്ക് പുളകം തീർക്കാം

പുലയാടി മക്കളെ പറയണം നിങ്ങളും
പുലയെന്നു തീരും സവർണ്ണപ്രഭൂക്കളെ

പുതിയസൗധങ്ങൾ പണിയുവാൻ നിങ്ങൾക്ക്
പുലയന്റെ രക്തോം വിയർപ്പുറ്റ് വേണം

പുലയരേം പറയരേം പുറകോട്ടു തള്ളി
പുതുപ്പണം നേടുന്നതാര്‍ക്കാണ് ചൊല്ല്

അധികാരി വർഗ്ഗമെയറിയുക നിങ്ങളും
അമരത്തിരുന്നു നീ പുലയാടിതീർക്കൂ

പറയക്കുടിലിൻറെ മറപൊക്കിപറയത്തി -
മാറിൽ പിണയുമ്പോ പുലയുണ്ടോ മക്കളെ

അധികാരം നൽകാതെയകറ്റുന്ന സത്യങ്ങൾ
അറിയുന്ന ജനമാണ് പുലയാടി മക്കളെ ...

റോഹിതിന്‍ രക്തം കുടിക്കും കഴുവേറികൾ
പുതുവർഷപ്പുലരി പുലയാടി തീർക്കും

മതേതര ഭാരതം മറയാക്കിരാഷ്ട്രീയം
മദിക്കുന്നു മാരണ മുദ്രകൾ നീട്ടിയും

പുലയന്റെ മക്കളെ സുരത ക്രീഡയ്ക്കു
പുലയില്ലേ ! പുലയാടി മക്കളെ നിങ്ങള്ക്ക്
ദേവന്‍ തറപ്പില്‍

Wednesday, 20 January 2016

സാഹിത്യരചന

സാഹിത്യരചനയില്‍ സന്ദേശമൊന്നും 
വേണ്ടന്നുചൊല്ലും സാഹിത്യനായകന്‍
കഥയില്‍ സന്ദേശം കണ്ടുപോയെങ്കിലോ 
അറപ്പുളവാക്കിടുമെന്നു മാന്യന്‍ ..?

Tuesday, 19 January 2016

അവള്‍ ഗാന്ധാരി ..

അവള്‍ ഗാന്ധാരി ...!!
------------
ഗാന്ധാര,രാജ്യത്തിലുത്തമയായൊരു-  
യൗവ്വനയുക്തയായ് ഗാന്ധാരിയും 
അന്ധനാണു തൻ വരനെന്നു കേട്ടതു -
മന്ധയായി മറച്ചു തൻ കണ്ണുകൾ  

ആത്മനിന്ദയാല്‍ മൊഴിഞ്ഞു ഗാന്ധാരിയും 
കണ്ടിടില്ല ഞാൻ ചതിയുള്ള ലോകത്തെ 
അഗ്നിസാക്ഷി പരിക്ഷണം മേൽക്കുമേൽ 
വന്നു ഭർത്താവും മക്കളിൽക്കൂടിയും 

പുത്രവാത്സല്യസ്നേഹത്താൽ താതനും 
ദുഷ്ടതയൊന്നും കണ്ടില്ല പുത്രരിൽ 
വക്രശാലി സഹോരൻ ശകുനിയോ - 
കൗരവന്മാരെ നീചരായ് തീർത്തില്ലേ ?

നീറിടുമവർ മനമൊന്നു കാണുവാൻ 
തേടിയതില്ല ഗാന്ധാരി സോദരൻ 
വസ്ത്രാക്ഷേപം നടത്തിയ വേളയിൽ 
പുത്രനെത്തള്ളി സാധ്വിയാം മാതാവും

അന്തധികാരത്തിൻ മത്തുപിടിച്ചപ്പോള്‍ 
ക്രോധരായല്ലൊ ഭർത്താവും മക്കളും 
കൊന്നൊടുക്കുന്നു ബന്ധുജനങ്ങളെ 
കണ്ടു തേങ്ങിക്കരഞ്ഞു നിസ്സഹയായ് 

അധർമ്മമാടിയ നേരം കുരുക്ഷേത്ര -
ഭൂമിയില്‍ ധർമ്മമത്രേ ജയിക്കുമെ -
ന്നോതി പുത്രശോകത്തിൽ കാലവും 
ദുഖിതയായ് കഴിഞ്ഞു ഗാന്ധാരിയും !!
-----------------------
ഹരി ശ്രീ മത്സര കവിത (1 )

നീര്‍മാതളം

നമ്മുടെ നീര്‍മാതളം .!!
വിട പറഞ്ഞല്ലോ നീര്‍മാതളം 
വികട കവിയായ്കാലമിന്നു
വിരുതു കാട്ടും ചിലസാഹിത്യം 
വിലമതിക്കാത്ത നഷ്ടമല്ലോ ?

നീര്‍മാതളം

നമ്മുടെ നീര്‍മാതളം .!!
വിട പറഞ്ഞല്ലോ നീര്‍മാതളം 
വികട കവിയായ്കാലമിന്നു
വിരുതു കാട്ടും ചിലസാഹിത്യം 
വിലമതിക്കാത്ത നഷ്ടമല്ലോ ?

Sunday, 17 January 2016

ഉണരുമോ ഭാരതം ?

" ഉണരുമോ ഭാരതം ?
ഉണരുമോ ഭാരതം വിളയുമോ വേദങ്ങൾ 
വളയുന്ന നാവിൽ തുളുമ്പുമോ ഗീതങ്ങൾ 
വേദാന്തം പാടി തകർക്കും മനസ്മൃതി
വേതാള വേഷം മദിക്കും ചാതുർവർണ്ണ്യം 

വൈവിദ്യസമ്പന്ന സംസ്ക്കാര ഭാരതം 
മതതീവ്രവാദത്തിലുരുകുമോ ജ്വാലയിൽ 
മതവൈര വിഷവിത്തു പാകിത്തിമർത്തു 
മലപോലെ മതസർപ്പം ഫണം വിരിച്ചാടി

നയനം മറച്ചും കറുപ്പിന്റെ ശിലയിൽ 
നോട്ടിൻറെ കെട്ടിൽ അറയ്ക്കുന്നു നീതി  
ജ്വലിക്കുന്നു നാട്ടിൽ പ്രകാശം കെടുത്താൻ 
കറുക്കും മതേതര മന്ത്രം കെടുത്തി

ചുരത്തും മതത്തിൽ വിഷങ്ങൾ പുരട്ടി
ചിരിച്ചട്ടഹാസം മുഴക്കുന്ന ഭീകരർ
ഒഴുക്കുന്നുചോരയി നാടിന്റെ നെഞ്ചിൽ 
മതേതര ചേതന മുക്കുന്നു ചോരയിൽ 

തീവ്രവാദത്തിൻ കൊടുങ്കാറ്റടിച്ചു 
വിതയ്ക്കുന്നുവല്ലോ കനലുകൾ നെഞ്ചിൽ 
മേലാകെ പൊള്ളുന്ന നൊമ്പരത്തോണിയിൽ 
ചടുലതാളങ്ങളിൽ പുലരും പ്രതീക്ഷയിൽ  
പുതുപുലരി വിടരുവാൻ ഇനിയെത്രനാൾ
പുലരുവാനാകുമോ ഇനി നമുക്കു. !
============

Wednesday, 13 January 2016

ഗസൽ കരയാന്‍ മറന്നു

ഗസൽ ........!!
കരയാന്‍ മറന്നു പോയ്‌ .....
കരയാന്‍ മറന്നു പോയ്‌.......
നിന്‍ , മിഴിയോരങ്ങള്‍ ......
കടലിന്റെ തിരയിൽ  അലിഞ്ഞു ചേർന്നോ. (2)

പ്രണയാർദ്രമായ് നീ  ....
അന്നെന്റെയരുകിൽ .....
പ്രസാദവുമായെന്തേ ...വരുവാൻ മടിച്ചു ...?
കരയാന്‍ മറന്നു പോയ്‌,..,
നിന്‍ , മിഴിയോരങ്ങള്‍ ......
കടലിന്റെ തിരയിൽ  അലിഞ്ഞു ചേർന്നോ.....?

നിറമിഴിയാൽ നീയും  ...
അകലെയെങ്ങോ നോക്കി  ...
നിർദ്ദയം വിടപറയാനും ,
മറന്നു പോയോ .....?
കരയാന്‍ മറന്നു പോയ്‌,..,
നിന്‍ , മിഴിയോരങ്ങള്‍ ......
കടലിന്റെ തിരയിൽ  അലിഞ്ഞു ചേർന്നോ....

അന്നെന്നരുകിൽ നിന്നും നീ
അകലെ മറഞ്ഞപ്പോൾ ,എന്നിലെ ,
ഹൃദയത്തിൻ തേങ്ങൽ അറിഞ്ഞതില്ലേ ...?
കരയാന്‍ മറന്നു പോയ്‌,..,
നിന്‍ , മിഴിയോരങ്ങള്‍ ......
കടലിന്റെ തിരയിൽ  അലിഞ്ഞു ചേർന്നോ..(2)

ഒരു ജന്മമിനിയും
പ്രണയിക്കുവാനായ്
ഈ മിഴി നീരിനി  വീഴ്ത്തരുതേ
പ്രിയതമേ ഇനിയും നീ വരുമോ ....?
കരയാന്‍ മറന്നു പോയ്‌,..,
നിന്‍ , മിഴിയോരങ്ങള്‍ ......
കടലിന്റെ തിരയിൽ  അലിഞ്ഞു ചേർന്നോ..(2)

സ്വപുത്രൻ ?

തീവ്രവാദത്തിൽ പെട്ടേകപുത്രനെ പിന്തിരിപ്പിച്ച മാതാവിനെയവൻ , ഒട്ടും ദാക്ഷിണ്യമില്ലാതെ പുത്രനും ശത്രു പാളയത്തിലെത്തി വധിച്ചല്ലോ !


Monday, 11 January 2016

അക്ഷര മുത്തു

അക്ഷര മുത്തുകള്‍ കൊണ്ടു നിറച്ചു
അതി മധുരത്തില്‍ രചിച്ചു കവിത
അതിലൊരു പങ്കാളിയായി ഞാനും
അതിലോലമാം പുതുവര്‍ഷത്തിലും
ആശംസ നേരുന്നു ഞാനുമിപ്പോൾ
ആശംസ സകലർക്കും നേർന്നിടട്ടെ

Sunday, 10 January 2016

മഹിളാമണികൾ


മന്ത്രിയെ താലത്തിലാനയിച്ചീടുവാൻ 
മഹിളകൾ തന്നെ വരവേൾക്കണം 

ആനത്തിടമ്പിൽ ഭഗവാനെന്നള്ളിപ്പിൽ 
പൂവിട്ടു നിൾക്കണം  പൈതങ്ങളും ,

രാജാവും പരിവാരവും വരുകിലോ 
അവിടെ സെറ്റും ധരിച്ചു വേണം ,

താലം പിടിച്ചിട്ടു നിൽക്കുന്ന സ്ത്രീകളോ 
താളത്തിൽ പാട്ടുകൾ പാടിടേണം ,

പുഷ്പങ്ങൾ കൊണ്ട് വൃഷ്ടിനടത്തണം 
പുഷ്പിതായായി നമസ്ക്കരിക്കാം ,

അധികാരകേന്ദ്രത്തിന്നമരത്തിരിക്കാൻ 
പുരുഷവർഗ്ഗങ്ങൾ മുന്നിലെന്നും ?

ഇപ്പുരുഷന്മാരെ സേവിക്കുവാനായി 
നിത്യവും ലജ്ജയില്ലാതെ സ്ത്രീകൾ 

പീഡനപർവ്വങ്ങളെത്രയേറ്റീടിലു -
മാടിനെപ്പോലെയും കൂടെയുണ്ട് ,
  
കുഞ്ഞുങ്ങളോരൊ ദിനത്തിലും പീഡന-
മേറ്റുവാങ്ങന്നല്ലോ നിശ്ചയം പോൽ ,

മാധ്യമചർച്ചയിൽ  മഹിളാമണികൾ 
മാളോരു കേൾക്കെക്കസർത്തിടുന്നു ,


ദൈവത്തെയൊന്നു തൊഴുവാനുമാമ്പല-
ക്കെട്ടിലും കേറ്റാത്ത ദൈവങ്ങളും ,

ദൈവത്തിനൊന്നു രമിക്കുവാൻ തോന്നുകി -
ലവിടെയും കൃഷ്ണനു സ്ത്രീകൾ വേണം ,

മനുഷ്യ,മൃഗത്തിൻ വേഷത്തിൽ ദൈവങ്ങൾ  
രമിക്കുമ്പോളും ശുദ്ധി നോക്കീടുമോ ?

അമ്പലങ്ങളിൽ സ്ത്രീകളെ കേറ്റാത്ത
തമ്പുരാനേ നമുക്കെന്തേ വേണമോ ?

കല്ലികൊത്തിയ നഗ്നമേനിയെനോക്കി -
ക്കണ്ട് രമിക്കണമമ്പലത്തിൽ ഭവാൻ ,

കുമ്പിളിലാക്കി സിമന്റിട്ടു മൂടുവാൻ 
നെന്തേ മടിക്കും മനുഷ്യവർഗ്ഗം  ? 

സവർണ്ണ വർഗ്ഗത്തിന്നടിമയാകണം 
അധ:സ്ഥിതൻ പണമശുദ്ധിയില്ല ,
പ്രണയകാലം !!

മഞ്ഞൊഴുകും പുലർകാലവേളയിൽ 
മഞ്ഞിൽ തുടിക്കുന്നു ഹൃദയധമിനി 
നിമിഷങ്ങളേറെ യാമങ്ങളാകുമ്പോൾ  
നിരർത്ഥകമാകുമോ പ്രണയകാലം !!

Saturday, 9 January 2016

കാലത്ത്

കാലത്ത്പത്രമെടുത്ത് മറിച്ചപ്പോൾ 
ഭീകരരൂപിയായക്ഷരങ്ങൾ ,
കുത്തും കൊലയും പൊട്ടിത്തെറികളാൽ 
ഭാരതം ഭീകരാജ്യമായോ ..?   

Friday, 8 January 2016

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ തേങ്ങുന്ന രാവിലിന്നു 
ഓര്‍മ്മിക്കുവാനൊരു പത്രവാര്‍ത്ത
മോഹങ്ങളോക്കെയും തീരമുഖത്തു
മോഹക്കുവാനായ് വിധിക്കുകയോ ?

ജന്മഗേഹം

ജന്മഗേഹം..!!
പറയല്ലേ പറയല്ലേ കൂട്ടുകാരാ 
നാട്ടിൽ പരോളെന്നു ചൊല്ലിടല്ലേ 
പണിയില്ലയെങ്കിലും നുമ്മനാടു 
പതിരില്ല നമ്മൾ ജന്മഗേഹം !! 

Thursday, 7 January 2016

വര്‍ണ്ണം

വര്‍ണ്ണിക്കുവാനില്ല    
വിണ്ണിലിന്നു 
സ്വര്‍ണ്ണം തിളങ്ങും 
മരങ്ങളില്ല ,
അര്‍പ്പണബോധത്തില്‍ 
മുങ്ങിനമ്മള്‍ 
അര്‍പ്പിച്ചിടുന്നല്ലോ
കാവ്യങ്ങളില്‍ !!
------------

ജീവൻ തുടിക്കും

കൂട്ടിനുള്ളില്‍ കിടക്കുന്ന പക്ഷിയായ് 
പാരതന്ത്രത്താല്‍ പിടയുന്നു മാനവന്‍ 
വെന്തുരുകുന്ന തീകുണ്ഡം നെഞ്ചിലും 
വെടിയുവാനായ് ജീവൻ തുടിക്കുന്നു!!

Wednesday, 6 January 2016

പുതിയ പ്രഭാതം

പുതിയ പ്രഭാതം...!!
മഷിവറ്റിയിന്നെന്റെ പേനതുമ്പിൽ 
മതിമറന്നിട്ടു ഞാനെഴുതിടുമ്പോൾ  

ചുളി വീണഹൃദയം നരച്ചുവല്ലോ 
മടവീണ പാടോംവരമ്പു പോലെ 

നരവീണ് സ്വപ്നങ്ങളൊക്കെയപ്പോൾ 
വരവീണ ചെങ്കതിർപോലെയായി  

പൊട്ടിത്തകർന്നെന്റെ കൂടാരവും 
പൊട്ടിയൊലിച്ച വൃണങ്ങൾപോലെ 

കുളിരിൽ പ്രഭാതം ഉണർന്നെണിറ്റു 
കുസൃതികൾ കാട്ടിയുംപടികടന്നു  

പകലോന്റെ വിടവാങ്ങൾ നേരമെത്തി 
പതിവായ് ചുമപ്പിച്ചവൻ കണ്ണുരുട്ടി 

പുതിയ പ്രഭാതത്തെ വരവേൽക്കുവാൻ 
പുതിയൊരു നാളെയെ കാത്തിരുന്നു !! 

പറക്കുവാൻ

പൂത്തുനില്‍ക്കുന്നവല്ലോ പ്രഭാതവും 
പൂത്തുലയുന്നു പൂക്കളും പക്ഷികള്‍ 
പുണരുവാനേറെ മോഹത്തിൽ ഞാനും 
പൂതിയുണ്ട് പറന്നു  നടക്കുവാൻ !!   

Monday, 4 January 2016

തെന്നൽ

തെന്നൽ
തെന്നൽ കുളിർക്കാറ്റായ്
നെറ്റിയില്‍ പതിഞ്ഞപ്പോൾ
നറുമണം തൂകിപ്പരത്തി-
വന്നല്ലൊ മൂളി പ്രഭാതം!!