കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Saturday, 27 February 2016

അമ്മ തൻ സാന്ത്വനം

അമ്മ തൻ സാന്ത്വനം 
---------
വയറെരിയുമ്പോൾ വരിഞ്ഞുമുറുക്കി
അന്നം കൊടുക്കുന്നു മക്കൾക്കമ്മ ,
ഭൂമിയോളം ക്ഷമിച്ചും സഹിച്ചിട്ടും
പാരിലെന്നെന്നും തുണയാകുമമ്മ ,
മനമേറെ കടലായിരമ്പുമ്പൊഴും
കരുണതൻ കൈനീട്ടിയമ്മയുണ്ട് ,
എത്ര വായിച്ചാലും തീരാത്ത പുസ്തക-
ജ്ഞാനത്തിന്നരുവിയാണമ്മയെന്നും ,
ദുഃഖനീർകൈയ്പ്പുരസത്തിന്റെ ചൂടിലും
പുഞ്ചിരിക്കുന്നൊരു പുലരിയാണമ്മയും ,
ഹൃദയധമനികളെരിഞ്ഞുകത്തുമ്പൊഴും
കരുണതൻ കനിവാകുമമ്മമാത്രം ,
കടലായിരമ്പി മനം തുടിക്കുമ്പോളും
കരുണയിൽ മുറ്റിത്തുടിക്കുമമ്മ ,
ജീവിത വീഥിയിൽ മാനവമൂല്യങ്ങൾ
മുറുകെപ്പിടിക്കുന്നമ്മമാത്രം ,
അകം നീറി മനസ്സിൽ കനലെരിയുമ്പൊഴും
പുഞ്ചിരിക്കുന്നൊരു പൂനിലാവാണമ്മ ,
കണ്ണീർ കണങ്ങൾ മുറിഞ്ഞു വീഴുമ്പൊളും
ബാഷ്പികരിക്കുമമ്മതൻ സാന്ത്വനം
ചുട്ടുപൊള്ളുന്ന ചൂടിൽ കുളിർപ്പിക്കും
മഞ്ഞുതുള്ളിതൻ വർഷമാണമ്മയും ,
അമ്മതൻ ബാഷ്പനീരിൽ നട്ടാൽ മരം
ആലുപ്പോലും മുളയ്ക്കുമാനീരിലും ,
മൺമറഞ്ഞാലും മറയാത്തതൊന്നല്ലോ -
മന്നിതിൽ അമ്മതൻ സ്നേഹവായ്പ്.
ഒരായിരം നെടുവീർപ്പിലും സത്യമായ്
മുലപ്പാൽ മണം പേറി നിഴലായമ്മ ,
സർവ്വനേരത്തിലും തണലും കവചമായ്
തുണയായ് പൊന്മരമമ്മയുണ്ട്.
ആ നെടുവീർപ്പിന്റെയൂഷ്മള മുറ്റത്തിൽ
തഴുകിയിരിക്കുവാനേറെ മോഹം 
തണലേറ്റിരുക്കുവാൻ 
മോഹമേറേ
( ദേവൻ തറപ്പിൽ )

Friday, 26 February 2016

നീതിയെവിടെ ?

നീതിയെവിടെ ?
======
മതേതരത്തിന്റെ പേരിനെ ചൊല്ലി
ജനാധി പത്യം സമുദായ ഐക്യം
നിലനിൽക്കാണൊയെന്ന്
കോണ്‍ഗ്രസ്

അഴിമതിയിലും  ആരാജകത്യത്തിലും
അടിമ വ്യവസ്ഥയിലും
മുങ്ങിക്കുളിച്ച നാടെന്നു
കമ്മ്യൂണിസ്റ്റ്

ആറര ദശാബ്ദ കഥ പറഞ്ഞു
വര്ഗിയ,ഫാസിസത്തിനെതിരെ
പോരുതിയെന്നു
കോണ്‍ഗ്രസ് !

ട്ട്യൂ ,ജി.സ്പെക്ട്രം അഴിമതി
ആദര്ശ് .കൽക്കരിപ്പാടം ,
എണ്ണ അഴിമതി അങ്ങനെ
എണ്ണിയാൽ ഒടുങ്ങാത്ത
അഴിമതിക്കാരെന്നു
കമ്മ്യൂണിസ്റ്റ് !

ടീ.പി..വധം,ഫൈസൽ വധം,
ഗുണ്ടാ രാഷ്ട്രിയം,
വേണോയെന്ന് കാണ്‍ഗ്രസ് !

ആറര പതിറ്റാണ്ടിൽ
കോണ്‍ഗ്രസ് ജനിപ്പിച്ചത്
ആറരക്കോടി സഹസ്രം
ആറരക്കോടി
അഴിമതിക്കേസുകൾ
കോടീശ്വരന്മാർ !

വിലക്കയറ്റവും ,
നാണ്യ വ്യവസ്ഥയും
ആഗോള പ്രതിഭാസമെന്നു
കോണ്‍ഗ്രസ് !

ഗ്യാസ്,പെട്രോൾ,തുടങ്ങി
സമുഹത്തിലെ
സകല വിലക്കയറ്റത്തിനും
കാരണം കോണ്‍ഗ്രസെന്ന്
കമ്മ്യൂണിസ്റ്റ് !

കള്ളപ്പണക്കാർക്കും
അഴിമതിക്കർക്കുമെതിരെ
കോടതി കേസ്സ് വന്നപ്പോൾ
കോണ്‍ഗ്രസ്
അതിനെതിരെ
കോടതിൽ പോയി
ഇവരെങ്ങനെ
ജനരക്ഷകരാകും ?

ഞങ്ങള്ക്ക് വോട്ടു
ജനാധിപത്യം
സംരക്ഷിക്കാനെന്നു
കോണ്‍ഗ്രസ് !

അഴിമതി തുടച്ചു നീക്കാൻ
അവകാശം സംരക്ഷിക്കാൻ
സാധാരണക്കാർ
പാർലുമെന്റിലെത്താൻ
വോട്ടു കമ്മ്യൂണിസ്റ്റിനു !

ഒന്ന് അഴിമതിയിൽ
മുങ്ങിക്കുളിച്ചു ,
മറ്റൊന്നു
സാധാരണക്കാരുടെ
അത്താണി !

ആലോചിച്ചു നിങ്ങളുടെ
സമ്മദിദാനം നൽകണം
ഒരിക്കൽ കുത്തിയാൽ
മാറ്റാനും,
മറിച്ചു കുത്താനും പറ്റില്ല
അതിനാൽ ,
കഴിഞ്ഞ കാലത്തെ
ചെയ്തികൾ
വിലയിരുത്തി
വോട്ടു ചെയ്യുക !

Tuesday, 23 February 2016

ട്രോജൻ കുതിരയോ .?

ട്രോജൻ കുതിരയോ .?
---------
അകാല നരയിൽ 
കമ്മ്യൂണിസ്റ്റ്
യുവ നേതൃത്വനിര ...!
പഴയ മാർക്സിയൻ 
പ്രത്യയശാസ്ത്രത്തിനു പകരം
പാർലമെന്റു മോഹത്തിന്റെ
കുപ്പായത്തിൽ
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
നല്കി യുവത്വത്തെ
ഷണ്ഡീകരിച്ചു
നെറികെട്ട നേതൃത്വം .......!
കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ്
യൂദാസുകൾ ,
വലതു പക്ഷത്തിന്റെ
കാൽക്കീഴിൽ
കമ്മ്യൂണിസം കുടിയിരുത്തി 
അധികാര വ്യഭിചാരത്തിൽ ....!
അച്ചടക്കത്തിന്റെ
ഡമോക്ലോസ് വാൾ
തലയ്ക്കു മീതേ തൂക്കി ,
വായനക്കാനാവാതെ
യുവത്വത്തെ വന്ധ്യംകരിച്ചു 
യൂദാസുകൾ ......!
കേരള ഡാങ്കേയും  ,
അഭിനവ കമ്മ്യൂണിസ്റ്റ്
കുറുക്കന്മാർ ചേർന്നു
മൂലധനം
മൂലയിൽ എറിഞ്ഞു
അധികാരമത്തിൽ
കമ്യൂണിസ്റ്റ് സിദ്ധാന്തം
ചോരയിൽ മുക്കിയപ്പോൾ ,
കമ്മ്യൂണിസ്റ്റുകൾ
ചതിയുടെ ട്രോജൻ കുതിരയായ് 
വിശേഷ ചിന്നത്തിൽ.........?

Sunday, 21 February 2016

കാവ്യസൂര്യനു പ്രണാമം

കാവ്യസൂര്യനു പ്രണാമം ..!!
മലയാള ഭാഷയിൽ മധുരമായ് കാവ്യങ്ങൾ 
മണിമുത്തിൽ ചാലിച്ച കാവ്യസൂര്യൻ ,       
ഏഴുനിറത്തിലും ഏഴുവർണ്ണങ്ങളിൽ 
കനകത്തിന്നക്ഷരജ്വാലയിലഗ്നിൽ 
കവിതയും ചൊല്ലി കഥയും പറഞ്ഞ
സൂര്യകിരീടവും മൺ മറഞ്ഞു ....!

മലയാള മണ്ണിൽ മഞ്ഞൾ വരക്കുറി
ചാർത്തിയ സൂര്യൻ മറഞ്ഞുവല്ലോ
അഗ്നിശലഭത്തിൽ അക്ഷരമായപ്പോൾ
അരിവാളും നക്ഷത്രം ജീവനേകി...!

പൊരുതുന്ന സൌന്ദര്യം
തീർത്ത്‌ സ്നേഹാക്ഷരത്തോണിൽ 
കാവ്യസൂര്യനു..!
അർദ്ധവിരാമത്തിലൂടെ യാത്ര ...
തോന്ന്യാക്ഷരങ്ങളിൽ 
കൂടെനീയാത്മാവിൽ 
മുട്ടിവിളിച്ചിട്ടു നറുമൊഴിയും തീർത്ത്‌ 
നിളയിളിറങ്ങിയോ നീരാടുവാൻ ...!

അഗ്നിച്ചിറകിൽ നിൻ കാവ്യസർഗ്ഗങ്ങൾ
നാലുമണി പൂക്കളായ് വിരിഞ്ഞ നേരം
മഞ്ഞൾ പ്രസാദവും ചാർത്തിയിട്ടല്ലോ നീ
ഭൂമിക്ക് ഗീതങ്ങൾ ചൊല്ലിയാത്ര..?

ഒരു ശാപപ്പുലരിയിൽ
തിരശീല പിന്നിലും 
മറഞ്ഞിരുന്നല്ലൊ 
മരണത്തിൻ കാമുകൻ .....
പറയാതെ നീയും 
വിടചൊല്ലിയപ്പോൾ
തേങ്ങിയിലോകം നിനക്ക് വേണ്ടി 
നിന്നോർമ്മയിൽ മലയാളം
മരവിച്ചുവോ ....

അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നും 
ഒരുമാത്ര വെറുതെ 
മോഹിച്ചു പോയ്‌ ,ഞാനും 
ഒരുമാത്ര വെറുതെ മോഹിച്ചു പോയ്‌ ...!
(16/02/16 , അന്തരിച്ച മഹാകവി ഓ എൻ വിയുടെ
ഓർമ്മയ്ക്ക്‌ മുമ്പിൽ എന്റെ പ്രണാമം)

Tuesday, 16 February 2016

ഹേ അഗ്നേ!

ഹേ അഗ്നേ !!
ഹേ അഗ്നേ! ബ്രഹ്മതേജസിൽ വിളിങ്ങിടും 
പഞ്ചേന്ദ്രിയങ്ങളിൽ സകലവും നീ ,

ബാഷ്പ താപോർജ്ജ ,തന്മാത്രയിൽ നിന്നെ 
സൂര്യപ്രകാശവിശുദ്ധിയിൽ കണ്ടു ഞാൻ 

പഞ്ചഭുതങ്ങളിലഗ്നിതൻ ശിഖയായ്
പൗരബോധത്തിൽ നീയഗ്നിസാക്ഷിയായ് 

ചൂളം വിളിച്ചോടും കല്ക്കരിവണ്ടിക്കും -
ഓടുവാനും വേണമഗ്നിച്ചിറകുകൾ 

പൂജക്കൊരുക്കുന്ന പുഷ്പദളം മുമ്പേ 
അഗ്നിയിലാദ്യം ശുദ്ധി വരുത്തണം

അഗ്നിയെ പൂജിച്ചു വാഴ്ത്തുന്ന ലോകർ -
ക്കാത്മശാന്തിക്കായി പൂജിച്ചിടും നിന്നെ  

സകല പാപങ്ങളും പാരിന്റെ നെഞ്ചിൽ
സംസ്ക്കരിച്ചീടുവാനഗ്നി വേണം 

സപ്തമേഘങ്ങളിൽ മാരിവിൽ തീർത്തഗ്നി 
സ്വപ്നവർണ്ണങ്ങളിൽ മോഹവും തീർക്കും 

മന്തതന്ത്രങ്ങളാൽ വേദം കടഞ്ഞിട്ടു
ശുദ്ധി,മുക്തി വരുത്തും ഭവാനഗ്നിയിൽ  

അന്തിയിൽ ദീപം കൊളുത്തുന്ന പ്രഭയിൽ
ചിത്തം പൊഴിച്ചു വരും നന്മ പാരിൽ 

ഗ്രഹങ്ങൾക്കും സൂര്യനും കോടാനുകോടി -
നക്ഷത്ര ഭൂമിയ്ക്കുമഗ്നിവേണം ,
-------------------------
അഗ്നിശുദ്ധി വരുത്തി ഞാനോരു നാളിൽ 
വഗ്നിയിൽ പെട്ടു ലോകവാസത്തിലും 

നാമവും ചൊല്ലി പ്രകാശങ്ങൾ വിതറി -
ട്ടാത്മവിശ്വസത്തിൽ കൂട്ടിനായഗ്നിയും 

അഗ്നിജ്വാലയിൽ ദോഷങ്ങളൊക്കെയും
വെന്തു വെണ്ണീറായിടും പാപങ്ങൾ..!

ഇരുട്ട് മാറി വെളിച്ചമേകുവാൻ തുണയ്ക്കു -
മഗ്നിയും പ്രപഞ്ച വീഥിയിൽ 

മഞ്ഞവർണ്ണത്തിൽ പെയ്തിറങ്ങും നീ 
അശ്വരൂഡനായ് പായുന്നു വിശ്വത്തിൽ 

തേജസ്വിയായ്‌ നിശയിൽ ചിറകു വിരിച്ചു
അമൃതം ഭുജച്ചിട്ടമരനായ് നീയെന്നും 

നന്മതിന്മ വിതയ്ക്കുന്ന നിൻ നാക്ക് 
മന്നിലശ്വൈര്യമാകുവാൻ ഹോമിക്കാം   
ഹരി ശ്രീ മത്സര കവിത (3)

Monday, 8 February 2016

ഈ മണ്ണിൽ

ഈ മണ്ണിൽ !!
ഈ പച്ചമണ്ണിൽ വസന്തങ്ങൾ തീർക്കുവാൻ   
ഇവിടെ നാം മാമരം നാട്ടീടണം ,

ഇവിടെ നാം വിഷമുറ്റു ചാകാതിരിക്കാൻ 
അടുക്കളത്തോട്ടങ്ങൾ തീർത്തീടണം ,

ഈ മുറ്റം നെൽമണികൾ നിറയുവാനായ് 
ഇവിടെ നാം ഞാറുകൾ നട്ടീടണം ,

ഈ പറമ്പെല്ലാം വിളഞ്ഞുനിന്നീടുവാൻ 
കൃഷിയും പഴങ്ങളും ഉണ്ടാകണം ,

ഈ കുന്നുമലകൾ തടഞ്ഞുനിറുത്താനായ് 
ഇവിടെ നാം കൽമൺഭിത്തി തീർക്കാം ,

ഇനി വരും ജന്മങ്ങൾ പാഴകാതാകുവാൻ 
ഇവിടെ നാം വിഷരഹിതമാക്കീടണം ,
ഈ മണ്ണ് വിഷരഹിതമാക്കീടണം ..!!
(ദേവൻ തറപ്പിൽ )

Saturday, 6 February 2016

ദണ്ഡിയാത്ര

               = ദണ്ഡിയാത്ര =
സ്വാതന്ത്ര ദണ്ഡിയാത്രയിൽ ഗാന്ധിജി     
പാരതന്ത്ര്യത്തെ ഭേദിക്കുവാനുമായ് 
ഭാരതത്തിന്റെ മോചനത്തിന്നായുപ്പ് 
വീരസ്വാതന്ത്ര സമരായുധം തീർത്തു ,

സൂര്യകിരണത്തിൽ വറ്റിച്ചെടുത്തുപ്പു   
രുചിനമുക്കേകി മന്നിലെത്താരകം 
ചാരത്തിൽ മൂടിക്കിടക്കുന്ന കനലായ് 
എന്നെന്നുമുപ്പൊരു ഹൃദയത്തുടിപ്പ് ,

കടുകട്ടിമാനവഹൃദയവുമിരുമ്പും 
ലോലമാക്കീടും ഉപ്പെന്നു ശാസ്ത്രം 
രോഗപ്രതിരോധ ശക്തിയാണിന്നുപ്പു  
മൂല്യച്യുതിക്കുമൊരായുധമാണല്ലോ ,

ഉപ്പു തിന്നുന്നവർ വെള്ളം കുടിക്കുന്നോർ 
ഉപ്പിന്‍റെ രുചിയുള്ള വാക്കോതണം
ഉപ്പില്ലാതിന്നു കറിയില്ലയഖിലാണ്ഡം  
ഉപ്പിനേപ്പോലെ വളരണം മാനവർ .!

താരമാണി'ന്നുപ്പു ലോകരിലെങ്കിലും  
കാരമുപ്പിനെപ്പോലെ മാറിടല്ലേ ?
'സാലറി'യെന്ന നാമേധയത്തിൻറെ 
മാറ്റമുൾക്കൊണ്ട പേരാണു സാൾട്ടുപോൽ ?

തൊട്ടതിനൊക്കെ ഉപ്പുപമചൊല്ലിടും 
തൊട്ടുകൂട്ടും പഴഞ്ചൊല്ലിനൊപ്പവും 
വട്ടല്ലേ നമ്മൾ ഭൂമിയുടെയുപ്പാണെ - 
ന്നോർത്ത്, വജ്രമുപ്പിനെപ്പോലെ മാറണം.!!
ദേവൻ തറപ്പിൽ 
----------------------
ഹരി ശ്രീ മത്സര കവിത (2)

Thursday, 4 February 2016

സരിത സാഗരം !!

സരിത സാഗരം !!
=======
സരിതയിൽ സാഗര കോളിളക്കത്തിൽ
തലകുനിക്കുന്നല്ലോ കേരള നാടും

ഇടിവെട്ടി ഹുങ്കാരശബ്ദം പരത്തി -
ട്ടിടിമിന്നലായി സരിതയിൽ കേരളം

ചെളിയായ്തെറിച്ച് ഭരണത്തിൽ ശുക്ലം
ഇറ്റിറ്റു വീഴുന്നു മന്ത്രി പ്രഭൂക്കളിൽ

ശാലു,സരിതമാരിൽ പ്രഭ കണ്ടിട്ടു
മാനം വെടിഞ്ഞും നടക്കുന്ന മന്ത്രിമാർ

കർത്തവ്യബോധം മറക്കുന്ന ശുംബരോ
അധർമ്മം പേറി ജീവിത വീഥിയിൽ

സാമുഹ്യസേവകർ വർത്തിക്കും ധർമ്മം
ഭേദിച്ചീടുകിൽ വന്നിടുമിവ്വിതം....

പാശ്ചാത്യധർമ്മം പേറുവാൻ വെമ്പുന്ന
പരിഷ്ക്കാരി പാപം പേറുന്നു നിത്യം
[ ദേവൻ തറപ്പിൽ ]

Wednesday, 3 February 2016

ഭാരതകേരളം

ഭാരതമെന്നു കേട്ടാൽ ,പണ്ട -
ഭിമാനപൂരിതമായിരുന്നു 
ഭാരാതമിന്നു നമുക്ക് കേട്ടാൽ 
ഭാരമായ് മാറുന്നോ നമ്മിൽ ?

കേരളമെന്നു കേട്ടാൽ ,ലോകം 
ചൊല്ലുന്നു ദൈവത്തിൻ നാടു !  
കേരളമിന്നെന്നു കേട്ടാൽ കഷ്ടം ,
ഗുണ്ടകൾ വാഴുന്ന നാടോ ..?

Tuesday, 2 February 2016

ദൈവം കോപിക്കും..?


ദൈവം കോപിക്കും..?
-----***----
ആരും മിണ്ടരുതു
കണ്ണു മൂടിയ കെട്ടിയ 
കോടതി ,
ജഡ്ജിയേ , ഭരിക്കുന്നവരെ 
ഒന്നും വിമർശിക്കരുത് 
അവർ
ദൈവങ്ങളത്രേ .....!
പൗരാവകാശം
ജനത്തിനു
കുമ്പിളിൽ ആണുപോൽ ..?
പോരാടരുത്‌ ജനം 
വാ തുറക്കരുത് 
അവകാശങ്ങൾക്ക് 
വാദിക്കരുത്
ചോദിക്കരുതു
ചോദിച്ചാൽ
തീവ്രവാദി ...?
ഭരണ ഫാസിസ്റ്റു
കൊളോണിയൽ
കോടതികളുടെ
പീഡനം ഒടുവിൽ 
ജയിൽ ,ഇതാണത്രേ 
ജനാധിപത്യം ...?
ജനം വോട്ടു നല്കാനുള്ള യന്ത്രം
നിയമം
ചിലർക്കു വേണ്ടി നിർമ്മിച്ചു ,
സുഖ ജീവിതത്തിനു ,
പെൻഷനും
അവർക്ക് മാത്രം
മാടംബികളെപ്പോലെ
ഒച്ചാനിക്കണം ജനം
ഒന്നും മിണ്ടരുതു ...
മിണ്ടിയാൽ വരം ,
ഫലം.....ജയിൽ .....?
ജനം മിണ്ടരുതു ,
അവകാശം ചോദിക്കരുതു ,
അതു ചിലർക്ക് ...
ഭാരണക്കാര്ക്കും ,
കൊളോണിയൽ
ദൈവങ്ങൾക്കും ..?
ദൈവം കൽപ്പിക്കും
കറുത്ത മഷിയിൽ
കുത്തി വരച്ചു
തലവരയിടും ,
മഷിപുരട്ടി
വികൃതരൂപത്തിൽ
വികൃത വേഷത്തിൽ ..?
പ്രാകൃത രൂപത്തിൽ
ആർഭാടം അവര്‍ക്കത്രേ
ജനത്തിന്റെ 
നികുതിപ്പണം
തുലക്കാം ..
ഇതു ജനാധിപത്യം ..
ജനം
ഒന്നും...മിണ്ടരുതു
ദൈവങ്ങൾ കോപിക്കും ..?