കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Saturday, 26 March 2016

കബന്ധങ്ങൾ കായ്ക്കും മരം !!

കബന്ധങ്ങൾ കായ്ക്കും മരം !!
= = = = =
ഭാരതത്തിൻ മതേതരമിന്നൊരു 
ഗോക്കളിൽ തട്ടി വിഷവിത്തുകൾ 
ആറ്റിച്ചെടുത്ത ശീതളച്ചായയിൽ 
അറിതണുത്ത ശിരസറ്റ മാനവർ 

പാടത്തിൽ പുല്ലറുക്കാൻ പുറപ്പെട്ട 
കുഞ്ഞുപെണ്ണിൻ ശരീരവും 
തൂങ്ങിയാടും വൃക്ഷത്തലപ്പിൽ 
അയ്യോ ഇതെന്തു മറുമായം ഭാരത 
നാടിൻ പരിഷ്ക്കാരമിത്രയോളം 

കാലിയെ ചന്തയിൽ വിൽക്കുവാൻ പോയ 
കുട്ടിയും തൂങ്ങി മരക്കൊമ്പിലാടും 
പാടങ്ങളിൽ പച്ചമരങ്ങളിലെങ്ങും 
കായ്ച്ചിടുന്നു മനുഷ്യക്കബന്ധങ്ങൾ  

പൂപറിക്കാൻ പോയ പെൺകുട്ടികൾ 
പൂപോൽ ആടിന്നു വൃക്ഷങ്ങളിൽ 
മനുഷ്യ കബന്ധങ്ങൾ വിളയുന്നഭാരത 
വൃക്ഷങ്ങളൊക്കെ കബന്ധമായി 

ഉമ്മകരഞ്ഞു വിളിച്ച നേരത്തവൻ  
ചൊല്ലിക്കരഞ്ഞു ഉമ്മതൻ ചെവിയിൽ  
ഇവിടെ സുരക്ഷയണെന്റുമ്മാ ഞാൻ 
ഇവിടെയില്ലാരും നരഭോജികൾ ..!

വളരും മരത്തിൽ ഇലകൾക്ക് പകരമായ് 
കിളിർത്തു തൂങ്ങും കബന്ധമാണോ 
ചില്ലിട്ടടിച്ച കിനാക്കളിൻ കൂടിലും 
ജീവിതം മോഹിച്ച പക്ഷിനമ്മൾ 

ഈ മണ്ണിൽ ജീവിക്കാൻ മോഹിച്ച നാം 
നിങ്ങളീ വിണ്ണിലേക്കൊന്നു നോക്ക് 
ഇവിടെ ഭയക്കേണ്ട കൊല്ലില്ല കാലരും 
നരനാം നരഭോജിയിവിടെയില്ല 
[ ദേവൻ തറപ്പിൽ ]

Saturday, 19 March 2016

പാരഡി /കൂടപ്പഴം പോലൊരു

കൂടപ്പഴം പോലൊരു..!! 
--------
കൂടപ്പഴം പോലൊരു മണിയെ തേടിഞാൻ 
ചാലക്കുടിലും അലഞ്ഞോനാണ്ടി [കൂടപ്പഴം]
ആത്മാർത്ഥമായിട്ടു സ്നേഹിച്ച കേരളം 
ഞങ്ങേ പിരിഞ്ഞു നീ പോയില്ലെടാ [2]
ഇന്നും നിൻ നാടാകെ ദു;ഖത്തിലായപ്പോൾ 
ഇന്നെന്റെ കേരളം കണ്ണീരാണ്ടി 
[കൂടപ്പഴം]

ഒട്ടിയ വയറുമായ്  ഓട്ടോയും ഓടിച്ചു 
ചാലക്കുടീലും കറങ്ങിനാണ്ടി [കൂടപ്പഴം]
കാണും സഹായത്തിനായിനിൻ വീട്ടിൽ 
കാര്യം സാധിച്ചവരെന്നും പോയി 
പുസ്തകം വാങ്ങാനും 
ഫീസടയ്ക്കാനുമായ് 
എന്നും നിൻ വീട്ടിലുമെത്രെയോപേർ ..
[കൂടപ്പഴം]

കാഞ്ഞിരം മധുര്യോല്ല്യാ കാറ്റിനോ ചിറകില്ലാ 
പുഞ്ചിരിവാക്കും വിഷമുള്ളതാ [കൂടപ്പഴം]
കൂടെ ഇരുന്നവർ പാതിരാനേരത്തു 
പാലായനം ചെയ്തു പോയാനാണ്ടി ....
[കൂടപ്പഴം]

കൂടപ്പഴം പോലൊരു മണിയെ തേടിഞാൻ 
ചാലക്കുടിലും അലഞ്ഞോനാണ്ടി [കൂടപ്പഴം]
നാടും മറന്നു നീ കൂരേം മറന്നപ്പോൾ 
കേരളനാടും മറന്നോനാണ്ടി 
കൂടപ്പഴം പോലൊരു മണിയെ തേടിഞാൻ 
ചാലക്കുടിലും അലഞ്ഞോനാണ്ടി [2]
[കൂടപ്പഴം]
കലാഭവൻ മണിയ്ക്ക് എൻറെ 
ആദരാഞ്ജലികൾ !!

മണിമുഴക്കം നിലച്ചു .!

മണിമുഴക്കം നിലച്ചു .!
ചാലക്കുടിക്കാരനോട്ടോക്കാരാൻ 
ചാലക്കുടീലൊരു വന്മരമായ് 
നർമ്മവും കർമ്മവും നല്കിയവൻ
നല്ലത് മാത്രമായ് ചാലക്കുടീൽ
വാകമരത്തണൽ പോലെയെന്നും
ചാകര തീർത്തല്ലോ ജന്മനാട്ടിൽ
ഒട്ടൊരു നാടിനെ ചിരിപ്പിച്ചോനും
വട്ടായി മാറ്റിയ നാടിനെയും
ചാലക്കുടിക്കാരൻ ചാർലിചാപ്ലിൻ 
മണിനാദമിന്നു നിലച്ചു പോയി 
ചിരിയുമടങ്ങി മണിമുഴക്കോം
കരളും പറിച്ചു നീ യാത്രയായ്  
6/03/2016 ,നു കലാഭവൻ മണി അന്തരിച്ചു ..!!
( ദേവൻ തറപ്പിൽ )

Friday, 18 March 2016

പാരഡി / ഞാനാണ് പൂവൻ

[ പാരഡി ]   
ഞാനാണ് പൂവൻ ...!!
പന്ത്രണ്ടു വാഴയും വെച്ചൊരണ്ണാ 
നിന്റെ വാഴയിൽ ഞാനാണ് പൂവൻ 
പന്ത്രണ്ടു ആഴ്ചയും കാത്തൊരണ്ണാ 
നിന്റെ വാഴയിൽ ഞാനാണ് വമ്പൻ 
എന്റെ കുലയിൽ നരച്ചും കുലക്കുകില്ലാ 
കണ്ണിലൂറുന്ന പാഷാണ വളവുമില്ലാ ......
ഉള്ളിലഗ്നിചീറ്റും പാലുരഞ്ഞു തീപെയ്യുന്ന 
സത്യമായ് വിഷനീരുമെന്നിലില്ല 
വായ് വിൽ നിറംവച്ചു ഉയിരുകളെടുക്കുന്ന 
പാഴ്വിഷ കിറ്റുകൾ മനുഷ്യന്റെ നെഞ്ചിൽ 
ഉറകെട്ടി കേവലം വിളവെടുക്കാനായ് 
ചുടുകാട്ടിലെരിയിക്കാൻ വരുകില്ല ഞാൻ 
ചുടുകാട്ടിലെരിയിക്കാൻ വരുകില്ല ഞാൻ 
നേരു പറയുന്ന ഞാനാണു പൂവൻ 
മനസ്സിളക്കുന്ന കായാണ് ഞാനും 
നേരു പറയുന്ന ഞാനാണു പൂവൻ 
മധുരം വിളമ്പുന്ന കായാണ് ഞാൻ 
വീഴ്ചയുടെ വേഷങ്ങളെരിയുന്ന മാസ -
ക്കൊടുംചൂടു പതിയിരിക്കുമ്പോൾ 
പരിസ്ഥിതികളെല്ലാം ഓടുങ്ങുന്ന പാരിൽ 
പരിതാപമായി നിൽക്കുമ്പോൾ 
കരിയിലയനങ്ങാത്ത മണ്ണില്ലാക്കരയിൽ 
നീയെന്നെ വെച്ചുവളർത്തി  
ചീർത്ത കൂനൻ കരിങ്കൽല്ലിളക്കിമാറ്റി 
മണ്ണു പോകാതെ കല്ലുകളടുക്കിവെച്ചു 
ചിതറുന്നു മണ്ണു കാറ്റിൽ പറന്നു 
കൊടുങ്കാറ്റടിച്ചു തകർത്തപ്പൊഴും 
ചുടുകാട്ടിലെന്നപോൽ ആലംബമില്ലാതെ 
ചുറ്റിലും ചുറ്റിത്തിരഞ്ഞൊരു തിരിയായ്‌
രക്ഷക്കായ് ചുറ്റിലും നോക്കിയപ്പോൾ 
ചൂളം വിളിച്ചിട്ടു ഓടിയടുക്കും കൊടും കാറ്റിനെ 
ധീരമായ് നേരിട്ടു ഞാനും 
കാറ്റുവീശുന്ന ദിശനോക്കിതാങ്ങായെനിക്ക് നീ 
മുളകൾ മുറിച്ചിട്ടു നടകുത്തി നാട്ടി 
കൊടും കാറ്റും വിറളി പിടിച്ചും 
പ്രകൃതിതൻ വ്രതശുദ്ധിയെന്നു  
തരിശാക്കി തീർത്തൊരെൻ ഭൂമിയാമമ്മയെ 
തരിശുകളില്ലാതെ തീർത്തു 
രുചിയേറും വാഴയിൽ പൂവൻ 
വമ്പനിൽ വമ്പനായ് കൊമ്പൻ 
കോരിച്ചെരിയുന്ന മഴയത്തും കാറ്റിലും  
ഒടിയാതെ കാത്തിരിക്കുമ്പോൾ 
കൊടമഞ്ഞിൽ മൂടിയ നേരം പറമ്പിൽ 
കിളയ്ക്കുവാനെത്തി നിൽക്കുന്നു  
കാലായടിച്ചും പെറുക്കുവാൻ വന്നവർ 
കായും പറിച്ചങ്ങിരുന്നു 
രുചിയിൽ തിമർത്തങ്ങിരുന്നു 
ചീർത്ത കുലയിൽ കത്തികൾ കൂർത്തിറക്കി 
കായ പടലങ്ങളൊക്കെ വലിച്ചു കീറി 
ഒടുവിലൊരുവഴിപോക്കൻ വകതിരിവുമില്ലാതെ 
നെറികേടുമായ് തിരിഞ്ഞു നിന്ന് 
എന്നെ വട്ടം വെട്ടുവാനോങ്ങിയപ്പോൾ 
ഒരിയിട്ടോടിച്ചവനെ നീയും 
പുഴയുടെ തിട്ടയിൽ മൺകട്ട കെട്ടി 
മണ്ണൊലിപ്പൊക്കെ  തടഞ്ഞു നിർത്തി 
കണ്ടവരൊക്കെയും എന്നെ നോക്കി 
നാലു പൂവൻ പഴങ്ങൾ പഴുത്ത കണ്ടു 
ഇരുളിന്റെ മറവിൽ പഴമുള്ള തോട്ടത്തിൽ  
ഇരുളാൽ മയങ്ങിയ മഞ്ഞിലപ്പോൾ 
പാമ്പും പറക്കുന്ന വവ്വാലും മൂങ്ങയും 
വട്ടുപിടിച്ചിട്ടു ഓടിയും ചാടിയും  
ആടിയുലഞ്ഞിട്ടു വേടന്റെ വേഷത്തിൽ 
പൂക്കുലകൾ പോലെയും വെട്ടുന്നു വാഴ 
വാക്കത്തി മൂളിച്ചു കാറ്റിൽ വീശിടുമ്പോൾ 
വാക്കത്തി മൂളിച്ചു കാറ്റിൽ വീശിടുമ്പോൾ 
ആഡ്യത്വമുയുയർത്തി പിടിച്ചപ്പോളെൻ തല 
പന്ത്രണ്ടു കുലയും പിറന്നൊറ്റ വാഴയിൽ 
ഞങ്ങൾ ഒന്നായി വളർന്നു 
കണ്ടാലറിയുന്നു ഞങ്ങളിലപ്പോൾ 
രണ്ടെന്ന ഭാവം തോന്നിയില്ല  
നീച വിഷം വളമായ് പൂശിയില്ല  
ജന്മശോഷം അനാഥമായ് പോയുമില്ല   
കർമ്മദോഷം ഭയന്നും പോയതില്ല  
താണ്ഡവം ആമാടിയ കാറ്റിൽ തെറിച്ചില്ല  
പാടളി പുത്രരെ കണ്ടു  ഭയന്നില്ല 
കരയും കുളങ്ങളും ചുഴിയാൽ കറങ്ങി 
കരയും കുളങ്ങളും ചുഴിയാൽ കറങ്ങി 
പൊട്ടിച്ചിരിച്ചും കുലുങ്ങിക്കരഞ്ഞും 
പുറകെട്ടി അലറുന്നു മാമരങ്ങൾ 
ആകാശവീഥിയിൽ ആത്മാവിൻ വെട്ടത്തിൽ 
ഒങ്കാര ശബ്ദവും കേട്ടു ഞാനും 
ഞങ്ങൾ ഒന്നാണെന്നോർത്തു നെഞ്ചും വിരിച്ചു 
തനിച്ചല്ല ഞങ്ങളെന്നോർത്തു 
ഇരുളിന്റെ മറപറ്റി കൂകിയവരൊക്കെ 
നീയാണ് നാട്ടിലെ പൂവനെന്നു  

Tuesday, 8 March 2016

മണിവർണ്ണൻ ..!!

മണിവർണ്ണൻ  ..!!
മിന്നുന്ന മണിയെ മിന്നും മണിയെ 
മിന്നും മിനുങ്ങായിരുന്നല്ലോ നീ 
നീ തനിച്ചല്ലേ പതറാതെ യാത്ര
പടികടന്നെന്തേ മറഞ്ഞു നീയും 

മധുരാമാം നാടൻ പാട്ടുകൾ പാടി 
മണിമുഴക്കങ്ങൽ തീർത്തവനെ [2]
കരളും പറിച്ചു കനകത്തിൻ മുത്തേ 
കണ്ണീരിൽ മുക്കി മറഞ്ഞതെന്തേ [2]

പണ്ടൊക്കെ പാടത്ത് ഞാറു നടുമ്പോഴും 
കൂട്ടമായ്‌പാടും പാട്ടല്ലയോ [2]
മൺമറഞ്ഞെന്നോ മലനാടിൻ പാട്ടിനെ 
മലയാളക്കരയുടെ ശീലാക്കി നീ [2]

ചാലക്കുടിക്കാരാ ചമയങ്ങളൂരി  
ചതുരംഗക്കളിയിൽ  തോറ്റുപോയോ 
മൺമറഞ്ഞിട്ടും മായാതെ നില്ക്കും 
കൈരളി നാടിൻ മണിമുഴക്കം 
മിന്നുന്ന മണിയെ മിന്നും മണിയെ 
എന്തേ നീ തനിയെ പറന്നു പോയി 
6/03/2016 , കലാഭവൻ മണി 
അന്തരിച്ചു ......!!

Saturday, 5 March 2016

പാരഡി കിങ്ങിണിയമ്മാവാ

പാരഡി ..
[കിങ്ങിണിയമ്മാവാ ]
കിങ്ങിണിയമ്മാവാ തോളത്തെ 
സഞ്ചിയിലെന്തുണ്ടൂ.......(2 )
നെൽമണിക്കൂട്ടമാണോ ,പാടത്തെ 
നെല്ലെല്ലാം കാറ്റിൽ വീണോ ...
[കിങ്ങിണി ]
കാത്തിരാപ്പാണോ നിങ്ങൾ ,പാടത്ത് 
നെല്ലിൻ പുരയിലിന്നു (2 )
പുത്തരിച്ചോറുമായീ , അമ്മായി 
മാവിൻ ചുവട്ടിൽ വന്നേ .....
പുത്തരി ചോറുമുണ്ട് അമ്മാവൻ 
ചുറ്റും പരതുമെന്തേ .... 
പാടത്തിൻ ചുറ്റും നോക്കി ,അമ്മാവൻ 
കണ്ണീരു വാർക്കുന്നുണ്ടോ ....(2 )
[കിങ്ങിണി ]
ചുട്ടുപൊള്ളും വെയിലിൽ , പാടങ്ങൾ 
വറ്റിവരണ്ടു പോയോ ......
പച്ചപ്പ്‌ കാണ്മാനില്ലേ  ,ചുറ്റിലും 
ഒക്കെ നശിച്ചു പോയോ......
കണ്ണെത്ത ദൂരത്തെങ്ങും പാടങ്ങൾ 
കാണുവാനൊന്നുമില്ലേ ......
പാടവും തോടുമെല്ലാം , വരണ്ടിപ്പോൾ 
പാറപോലെയുണങ്ങി ....(2 )
[കിങ്ങിണി ]
നെല്ലിൻ മണിതഴുകി മെല്ലെമെല്ലെ 
അമ്മാവൻ പോന്നിടുമ്പോൾ ...
സ്വർണ്ണം വിളഞ്ഞു നില്ക്കും ,പാടത്തെ 
നെൽക്കതിർ കൊണ്ടൊരാമോ ..(2 )
അക്കതിർ തന്നാലോ ഉടയ്ക്കാതെ 
വാതിൽ പടിയിൽ വെക്കാം ......(2 )
[കിങ്ങിണി ]
( ദേവൻ തറപ്പിൽ )

Thursday, 3 March 2016

കവിതയെന്നിൽ!!

അറിയാതെ നിന്നുള്ളിൽ നാമ്പിട്ടൊരു 
അതിമധുര കവിതയും പൂവിട്ടല്ലോ ?
മധുരാമാം ഗാനത്തിൻ ശകലാമായി 
മതിമറക്കുന്നല്ലോ കവിതയെന്നിൽ!!