കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Thursday, 21 April 2016

വാണിക്ഷേത്രം

കുസുമം വാരി നിറച്ചു കാവ്യ -
തരംഗിണിയക്ഷര കനലുകളിൽ  
അഭിരാമത്തിലെ വാണിക്ഷേത്രം 
ഒഴുകും അക്ഷര നദിയായും...!!

Wednesday, 20 April 2016

പാരഡി /വ്യത്യസ്തമായൊരു രാഷ്ട്രിയ

വ്യത്യസ്തമായൊരു രാഷ്ട്രിയ ...!
വ്യത്യസ്തമായൊരു രാഷ്ട്രിയ പാർട്ടിയെ    
സത്യത്തിൽ വോട്ടർ തിരിച്ചറിഞ്ഞീലാ 
തലയെടുക്കുന്നോരെ തലവനാക്കും പാർട്ടി 
വെറുമൊരു പാർട്ടിയല്ലിവരൊരു തോട്ടി 

പാർട്ടി ഒരു തോട്ടി കടിപിടി കൂട്ടി നടുറോട്ടിൽ  
അടിപിടി കൂട്ടി ഭരിക്കും 
രാഷ്ട്രിയ പാർട്ടി പാർട്ടി പാർട്ടി പാർട്ടി 

ഹൃദയൻ പതയ്ക്കുന്ന വാഗ്ദാനംനൽകി 
വോട്ടറെ ചാക്കിടും രാഷ്ട്രിയപാർട്ടി
ആശയസമരങ്ങൾ നിറവേറ്റാതായപ്പോൾ
കോഴയും കൊള്ളേം നടത്തുന്ന വീരാ ...
താരവേഷത്തിലും ഭരണം കയ്യാളുന്നോർ 
ഊരീന്നു വേരറ്റു പോയൊരു പാർട്ടി
ഒന്നും അറിയാത്ത നാട്യഭാവത്തിലും 
എല്ലാം കൈക്കുള്ളിലാക്കുന്ന നേതാക്കൾ 
[ പാർട്ടി ]
കരളിൽ തലോടുന്ന സുന്ദരിയെപ്പോലെ 
കോൾമയിർ കൊണ്ടു ഭരിക്കുന്ന പാർട്ടി 
വ്യത്യസ്തമായൊരു പാർട്ടിയെ നാട്ടിൽ 
സത്യത്തിൽ വോട്ടർ തിരിച്ചറിഞ്ഞപ്പോൾ 
കായലും ബാറും വിറ്റു തുലയ്ക്കുന്ന 
മന്ത്രിപ്രഭൂക്കളെ നിങ്ങൾക്കഭിവാദ്യം 
ലോകർക്ക് വാഗ്ദാന പെരുമഴകൾ വിതറി 
നിർവീര്യമാക്കുന്ന രാഷ്ട്രിയ തന്ത്രം ......!!
പാർട്ടി ഒരു തോട്ടി കടിപിടി കൂട്ടി നടുറോട്ടിൽ  
നമ്മുടെ പാർട്ടി പാർട്ടി പാർട്ടി പാർട്ടി 
[ ദേവൻ തറപ്പിൽ ]
-----------------------------

Tuesday, 19 April 2016

വിവാഹ വാർഷികാശംസ

വിവാഹ വാർഷികാശംസ 
----നാലു ദശകത്തിൻ 
പാതയിലെത്തിയ 

നാല്പാമരത്തിൻ 
മണിവിളക്കേ ...
മംഗളം നേർന്നു ഞാൻ 
മുത്തുകൾ കോർത്തി -
ണിയിച്ചടട്ടെയി -
ന്നിരുവരേയും ....
വാണിയിൽ പൂജിച്ചു 
വേണികടാക്ഷത്തിൻ 
തച്ചനായ് നീയെന്നും 
വാണിടേണം .....
ഓർമ്മകൾ പേറുന്ന 
യവ്വനകാലത്തിൻ 
ഓളങ്ങളെന്നെന്നും 
വിരിഞ്ഞിടേണം 

-----

പാരഡി /വ്യത്യസ്തരാമൊരു

പാരഡി .....
വ്യത്യസ്തരാമൊരു  !!
------------
വ്യത്യസ്തരാമൊരു മദ്യരാജാക്കളെ 
സത്യത്തിലാരും തിരിച്ചറിഞ്ഞീലാ 
കള്ളടിക്കുന്നോർക്കു തലവനാം രാജാവ് [2] 
വെറുമൊരു രാജനല്ലിവനൊരു ക്രൂരൻ  
കള്ളൻ ഇവരൊരു  കുള്ളൻ 
നമ്മുടെ നാടിൻ കാലൻ കാലൻ ... [2]


പതകൾ തുളുമ്പുന്ന കള്ളുമായെത്തി    
ചതിയിൽ ഒളിപ്പിച്ച മരണക്കിണറാ  
മാളോരെ കാണുമ്പോൾ വെളുക്കെ ചിരിച്ചു 
ഷാപ്പിന്റെ പിന്നിൽ ഒളിക്കുന്ന ക്രൂരാ......
ഷാപ്പുരാജാവിന്റെ കൈകളിൽ പെട്ട 
നാടൊരു കൂട്ടക്കുരുതിയായ് മാറി .....

ഒന്നുമേ അറിയാത്ത പാവത്തിനെപ്പോലെ [2]
കള്ളിൽ കുളിച്ചു മറിയുന്ന കുള്ളർ  
കള്ളു കുടിച്ചു തുണിയും പറിച്ചു 
റോഡിൽ കൂത്താടിയോടുന്ന പൊണ്ണർ ... 

കള്ളിൽ മയങ്ങും കുടിയന്മാർ കൂരയിൽ [2]
കുഞ്ഞിനെ പോലെ ഇഴയുന്നു വീട്ടിൽ
വേലയ്ക്കു കിട്ടുന്ന പണമെല്ലാം കുടിയർ 
കള്ളും കുടിച്ചു കൂത്താടിത്തീർക്കും ... 

വ്യത്യസ്തരായൊരു മദ്യരാജാക്കാളെ 
സത്യത്തിലിന്നു തിരിച്ചറിയും ജനം 
കേരള നാടിന്റെ അഭിമാനമാകാത്ത  
മദ്യരാജാക്കളെ നാടുകടത്തണം 
കള്ളൻ ഇവരൊരു  കുള്ളൻ ....
നമ്മുടെ നാടിൻ കാലൻ കാലൻ  [2]
[ ദേവൻ തറപ്പിൽ ]
----------

Friday, 15 April 2016

മിണ്ടണ്ട മിണ്ടണ്ടാ

മിണ്ടണ്ട മിണ്ടണ്ടാ മിണ്ടിപ്പറയേണ്ടാ  
കണ്ടവരാരോടും മിണ്ടിടേണ്ടാ .....

കറുപ്പന്‍ കരിമ്പന്റെ തോടിനടുത്തുള്ള 
മാവിന്റെ ചോട്ടിൽ ഞാൻ പോയനേരം ...
ചുമ്മാ നടക്കാനായ് പോയൊരു നേരത്താ 
മാവിനറെ മേലോന്നു നോക്കി ഞാനും ....[2]

മുത്തച്ഛൻ മൂവാണ്ടൻ മാവിന്റെ കൊമ്പത്ത് 
മൂത്തു പഴുത്തു കിടക്കും മാങ്ങാ ..... 
കൊതിമൂത്ത്‌ വായിലും വെള്ളവുമൂറിയപ്പോൾ 
മാവിൻറെ മേലെയും കയറി ഞാനും .....[2]

കൊമ്പ്  കുലുക്കീതും താഴേക്കു മാങ്ങകൾ 
ചടപടാ വീണപ്പോൾ ചങ്കിടിച്ചു  
പള്ളിക്കൂടം പോകും നേരത്താ കുഞ്ഞുങ്ങൾ 
മാങ്ങാപ്പഴം കണ്ടു ആർത്തിയോടെ 

പടപടാ കാൽ ശബ്ദം കേട്ടൊന്നു നോക്കിപ്പം 
ചറുപറ മാങ്ങാ പെറുക്കി കുട്ട്യോൾ .....
താഴെ ഇറങ്ങി ഞാൻ ചുറ്റിലും നോക്കിപ്പോം 
എല്ലാം പെറുക്കി അവർ കടന്നു  ....!!
[ ദേവൻ തറപ്പിൽ ]

Saturday, 9 April 2016

പാരഡി /കൂടപ്പഴം പോലൊരു..!!

കൂടപ്പഴം പോലൊരു..!! പാരഡി 
--------
കൂടപ്പഴം പോലൊരു മണിമുത്തുതേടിഞാൻ 
ചാലക്കുടിയാകെ അലഞ്ഞോനാണ്ടി [കൂടപ്പഴം]
ആത്മാർത്ഥമായിട്ടു സ്നേഹിച്ച കേരളം 
ഞങ്ങേ പിരിഞ്ഞു നീ പോയില്ലെടാ [2]
ഇന്നും നിൻ നാടാകെ ദു;ഖത്തിലായപ്പോൾ 
ഇന്നെന്റെ കേരളം കണ്ണീരാണ്ടി 
[കൂടപ്പഴം]

ഒട്ടിയ വയറുമായ്  ഓട്ടോയും ഓടിച്ചു 
ചാലക്കുടീലും കറങ്ങിനാണ്ടി [കൂടപ്പഴം]
കാണും സഹായത്തിനായി നിൻ വീട്ടിൽ 
കാര്യം സാധിച്ചവരെന്നും പോയി 
പുസ്തകം വാങ്ങാനും 
ഫീസടയ്ക്കാനും ആയി 
എന്നും നിൻ വീട്ടിലും എത്രെയോപേർ ..
[കൂടപ്പഴം]

കാഞ്ഞിരം മധുര്യോല്ല്യാ കാറ്റിനോ ചിറകില്ലാ 
പുഞ്ചിരിവാക്കും വിഷമുള്ളതാ [കൂടപ്പഴം]
കൂടെ ഇരുന്നവർ പാതിരാനേരത്തു 
പാലായനം ചെയ്തു പോയാനാണ്ടി ....
[കൂടപ്പഴം]

കൂടപ്പഴം പോലൊരു മണിയെ തേടിഞാൻ 
ചാലക്കുടിലും അലഞ്ഞോനാണ്ടി [കൂടപ്പഴം]
നാടും മറന്നു നീ കൂരേം മറന്നപ്പോൾ 
കേരളനാടും കണ്ണീരാണ്ടി 
കൂടപ്പഴം പോലൊരു മണിമുത്തുതേടിഞാൻ 
ചാലക്കുടിയാകെ അലഞ്ഞോനാണ്ടി [2]
[കൂടപ്പഴം]
കലാഭവൻ മണിയ്ക്ക് എൻറെ 
ആദരാഞ്ജലികൾ !!

Friday, 8 April 2016

അമ്മ പിരിയുമ്പോൾ

അമ്മേയെന്നാദ്യം 
വിളിച്ചപ്പോൾ മാനസം 
പുതുമഴയായ് പെയ്തു 
ഹൃദയത്തിലും ....
അമ്മ പിരിയുമ്പോൾ
സ്നേഹത്തിൻ 
മുത്തുകൾ ,
പവിഴങ്ങളെന്നു നാം 
തിരിച്ചറിയും .....
വിടവാങ്ങിടുമ്പോൾ 
വിരഹത്തിൽ നാമെന്നും 
വിധിയെ പഴിക്കാൻ 
മോഹിച്ചിടും .....
മാനവ ജീവിത 
തീർത്ഥമാം യാത്രയിൽ 
മടങ്ങണം നാമെല്ലാം 
ഒരുനാളിലും ....
ആശ്വസിപ്പിക്കുവാ -
നാവില്ലയെങ്കിലും 
അർപ്പിച്ചിടട്ടെ 
ഈ പുഷ്പഹാരം ......

Monday, 4 April 2016

കുഞ്ഞുകുഞ്ഞമ്മാവാ

കുഞ്ഞുകുഞ്ഞമ്മാവാ ക്ലിപ്ഹൗസിൽ 
എന്തു വിശേഷമുണ്ട്‌ .....?
കുമ്പിട്ടിരിപ്പിരിപ്പാണോ സരിതയെ 
കെട്ടിപിടിച്ചിരുപ്പോ ....?

ക്ലിപ്പുഹൗസിൽ നിന്നും കുഞ്ഞുകുഞ്ഞു 
താഴെക്കിറങ്ങിടുമ്പോൾ ,
പാവങ്ങളാലാണേലും ഞങ്ങൾ 
സത്യമുള്ലോരാണേ ..?


പുൽപ്പള്ളിൽ വോട്ടിനായി വന്നാലോ 
ചൂലിനടിച്ചീടുമേ ,
പാലായിൽ പോയിനിങ്ങൾ ബാറിൻ 
കമ്മീഷൻ നേടിയില്ലേ ,
ഇത്തിരി മണ്ണില്ലാത്തോർ എത്രപേർ 
ഈ നാട്ടിലെത്രയുണ്ടേ ,
എന്നിട്ടും നിങ്ങളെല്ലാം നാട്ടിൽ 
ജനത്തെ മറന്നില്ലയോ ?
കുഞ്ഞുകുഞ്ഞമ്മാവാ ക്ലിപ്ഹൗസിൽ 
എന്ത് വിശേഷമുണ്ട്‌ .....?[2]

Saturday, 2 April 2016

അച്ഛനും മകനും ..?

അച്ഛനും  മകനും ..?
-----------------------
ഇന്നു ഞാൻ നാളെ നീയെന്നുചൊല്ലിച്ചിലർ
നാളുകൾ എണ്ണിക്കുറിച്ചുവെയ്ക്കും
മൃത്യുവരും വഴി കാത്തുകാത്തെണ്ണിയും  
മൃത്യുവരിക്കുവാൻ തപസ്സിരിക്കും !
കുഴികുത്തി ,കുഴിമാടംതീർത്തുകാവൽ
കുഴിമടയന്മാരും ദിവസമെണ്ണി 
അവധി കൊടുക്കുനാവാത്ത കത്തുമായ്
അരികെയെത്തി കാലം കയറുമായ്

കല്ലറ പണിതു കളിക്കൂടുതീർത്തവൻ 
കാലനെക്കണ്ടതുമോടിയെങ്ങോ...
മൃത്യുവേ പുൽകുവാൻ കല്ലറതീർത്തവൻ 
മൃത്യു ദേവനെ ഭയമെന്തിനു !

അലറിവിളിച്ചിട്ടു വീടിന്റെ ചുറ്റിനും -
ഓടുമ്പോൾ മകനെ വിളിച്ഛച്ചനും
നാരായണായെന്റേ നാരായണാവേഗം
കാലന്റെ കയ്യിന്നു കാത്തീടന്നേ !

നാരായണായെന്ന കേട്ടതും ബ്രഹ്മാവ്
പ്രജയെന്നുകരുതിയുമോടിയെത്തി
മൃത്യുമുഖത്തീന്നു രക്ഷിച്ചിടാൻ പ്രജേ
ബ്രഹ്മസ്ത്രമായെത്തി ബ്രഹ്മദേവൻ !
ബ്രഹ്മാവിനെ കണ്ട കാലൻ ഭയന്നോടി
സംപ്രീതിയിൽ വരം നൽകി ദേവൻ
തന്മകൻ നാരായണനേ വിളിച്ചപ്പോൾ
മരണവും വിധിയെ മറികടന്നു !
മരണത്തെ ഭേദിച്ച നാരായണന്റച്ചൻ
കല്ലറ പൊട്ടിച്ചെറിഞ്ഞ നേരം
അന്തംവിട്ടു ചിലർ ചോദിച്ച നേരത്തു 
ചൊല്ലിയവയവർകളൊടച്ഛനപ്പോൾ   !

പാമരമാനവർ നമ്മളീ ഭൂമിയിൽ 
കൈകളിലെന്നെന്നും ഭദ്രമല്ലോ 

ആയസെത്തീടുന്ന നേരമാം കാലത്ത് 
പാരാതെ കാലനും കൊണ്ടുപോകും
ദേവൻ തറപ്പിൽ

Friday, 1 April 2016

ഒരു തുള്ളിനീരിനായ്...

ഒരു തുള്ളിനീരിനായ് ....!
നീരാടിനല്ലൊരു വെളുത്തമുണ്ട്  -
തോരുവാനിട്ടപോൽ പൂക്കൾപാടം  
ഉയർന്നു നിൽക്കുന്നു ഹിമകിങ്കര  
പണിതുയർത്തിപ്പരശ്ശതം മന്ദിരം 
കറുത്തിരമ്പിപ്പുകതുപ്പിമേഘം  
ചെറുക്കുവാൻ കഴിയാതെ ഭൂമി

ഹിമകണങ്ങൾ മറഞ്ഞു   
മലകളൊക്കെ നിരത്തി   
പൊൻമണിക്കതിർ വിളയും പാടം 
വിണ്ടുകീറിപ്പാറപോൽ  

വരുതിയിലാക്കിയ ഭൂമിദേവി
ഉടലുപൊട്ടി വരണ്ടുപോയ് 
മണലും ഊറ്റിയുടഞ്ഞ ദേഹം  
മലിനമായ ജലാശം 
മരണമണികൾ മുഴക്കിമണ്ണും
പുഴകളൊക്കെ വടുക്കളായ് 
ധരണിയെന്നൊരു പേരുമാത്രം 
നമ്മൾ മാനവരുള്ളിലും 

ചുട്ടുപൊള്ളുന്ന ചുടുകാട്ടിൽ  
വറ്റിവരളും പൈപ്പിലും 
തുള്ളിനീരിനായ്  നാളെ 
ആയുധങ്ങളെടുത്തിടും 
പാരിലായുധങ്ങളെടുത്തിടും 
[ ദേവൻ തറപ്പിൽ ]

------------------------------------------
വെള്ളം വില്ക്കുന്ന കമ്പനി =142 ,
ദിനം പ്രതി വില്‍ക്കുന്നത് 75 ലക്ഷം ലിറ്റർ വെള്ളം 
കേരളം കുടിക്കുന്ന കുപ്പി വെള്ളം 7 , കോടി രൂപയുടെ 
40 ലക്ഷം വെള്ളം പ്രതി ദിനം വിലക്കുന്നു 
വില ആറു കോടിയിൽ  കൂടുതൽ ഇതിനു 
പുറമേ 2 ലക്ഷം ജാറുകളിൽ വേറെ 
കേരളത്തിലെ വെള്ളം ബഹുരാഷ്ട്ര കമ്പനികൾ 
ഊറ്റുന്നു . നമ്മുടെ ഭരണ വർഗ്ഗം കണ്ടില്ലെന്നു 
നടിക്കുന്ന കാഴ്ച അസഹിനിയം .....?
-------------