കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Thursday, 19 May 2016

പാരഡി /വയല്‍ നിരത്തീട്ടു...

പാരഡി /വയല്‍ നിരത്തീട്ടു ;....
(വരിക്കച്ചക്കേടെ എന്നരീതി)

വയല്‍ നിരത്തീട്ടു കറുത്ത പൊന്നിനെ 
മുറിച്ചു വിറ്റൊരു കോണ്ഗ്രസ്സേ....

കോടികളൊക്കെ മുങ്ങിക്കോഴയിൽ 
കോടതി കേറില്ലേ കോണ്ഗ്രസ്സേ ...

ചാരായം കള്ളിലും കോഴകളെണ്ണാൻ 
നോട്ടെണ്ണും മിഷ്യനും വാങ്ങിയില്ലേ 

കാലിടറില്ലേ  വോട്ടു തുറന്നപ്പോൾ 
നെനച്ചിരുന്നോ കോൺഗ്രസ്സേ ...

കട പുഴകണ്  കായല് തോണ്ടിപ്പം 
തുണി പറിഞ്ഞത് കണ്ടില്ലേ ....

തറപ്പണിയിലു ചുവടു മാറ്റുംബം 
താഴെ പോയല്ലോ കോണ്‍ഗ്രസ്സേ  ...

കണ്ടു നിന്നൊരു വോട്ടർമാരേ
തണ്ട്  കാട്ടിയ കോൺഗ്രസേ ...

സോളാറ് കൊണ്ടൊന്ന സരിത പെണ്ണിനെ 
വാളാറിൽ മുക്കി കൊന്നില്ലേ ...

ഭരണം തീരണ നേരത്തിലുമ്മന്‍ നാട് വിറ്റ് തുലച്ചില്ലേ ....

മെത്രാന്‍ കായലും കടകം ഭൂമിയും
വിറ്റു തുലച്ചില്ലേ കോൺഗ്രസ്സെ ...

വിളഞ്ഞ വിത്താണ് ഉമ്മനും മാണിയും 
ചിക്കിലി മാത്രം കൊതിച്ചില്ലേ ...

ചിലച്ചതെന്തിനു കൊരച്ചതെന്തിനു 
കുരുത്തം കെട്ടൊരു  കോൺഗ്രസ്സേ ...

പോകണോ തിരിഞ്ഞോടാണോയെന്നു 
നറുക്കെടുക്കുക  കോണ്‍ഗ്രസേ.... 

കൊലച്ചതിയിലും മുടിച്ച  കേരളം 
കടത്തിലാക്കിയി കോൺഗ്രസ്സേ  ....

മാപ്പു തരില്ല കേരള മക്കൾ 
മാനം വേണേൽ മുങ്ങിക്കോ .... 
[ദേവൻ തറപ്പിൽ] 19/05/2016Saturday, 14 May 2016

പാരഡി / എല്ലാരും ചൊല്ലാണ്

പാരഡി / എല്ലാരും ചൊല്ലാണ്....
---------------
എല്ലാരും ചൊല്ലാണ് വീട്ടാരും ചൊല്ലാണ് 
ചാള കഴിക്കണോന്നു ....നെയ്‌ 
ചാള കഴിക്കണോന്നു .....

ചാള കഴിച്ചെന്നാൽ കാത്സ്യവും കൂടണൂന്നു 
ചൊല്ലണ് ഡോക്ട്ടരമ്മ  എന്നും 
 ചൊല്ലണ് ഡോക്ട്ടരമ്മ  ......

വീട്ടിൽ ഞാൻ ചെന്നപ്പം ചാളവറുത്തതിൻ 
മണമാണ് കിട്ടിതയ്യാ  നല്ല ,
മണമാണ് കിട്ടിത്തയ്യാ ....

ഞാനിന്നു കൂട്ടിയപ്പം നെയ്‌ മീങ്കരിഞ്ഞതിൻ 
തുണ്ടാണ് കിട്ടീതയ്യാ - ചാള 
തുണ്ടാണ് കിട്ടീതയ്യാ ......

വീട്ടാരും ചൊല്ലാണ് കൂട്ടാരും ചൊല്ലാണ് 
കാലം പഴേതല്ലാന്നു - ഇന്നു ,
കാലം പഴേതല്ലാന്നു ........


മാർക്കറ്റിൽ പോകണം ചാളയും വാങ്ങണം 
പുളിയിട്ടു വെച്ചീടേണം 
കൊടം പുളിയിട്ടു ..
കൊടം പുളിയിട്ടു വെച്ചീടേണം......

പറമ്പത്ത് കയറണം കപ്പപൊരിക്കണം 
നന്നായ് പുഴുങ്ങിടേണം പിന്നെ ,
ചാളകൂട്ടി  നാട്ടാരെ തീറ്റിക്കേണം  
നന്നായ് നാട്ടാരെ തീറ്റിക്കേണം  .....
എല്ലാരും ചൊല്ലാണ് വീട്ടാരും ചൊല്ലാണ് 
ചാള കഴിക്കണോന്നു ....
നെയ്‌ ചാള കഴിക്കണോന്നു .....
[ ദേവൻ തറപ്പിൽ ]

Wednesday, 11 May 2016

ചോരപൊടിയുന്ന പെണ്ണുടൽ ............?

ചോരപൊടിയുന്ന പെണ്ണുടൽ ............?
ചോരപൊടിയുന്ന പെണ്ണുടൽ നാടിൻ
അപമാനമായിട്ടു മറിടുന്നോ
ചൊല്ലി വളർത്തിയ മാതാക്കളിന്നു പെൺ-
കുഞ്ഞിനെ ഞെക്കിയും കൊന്നിടണോ

കൊച്ചു കുഞ്ഞു മുതലങ്ങോട്ടു നോക്കിയാ-
ലാർക്കുമേ രക്ഷയില്ലാതെ നാടും
ഭാഗിനി മാർകളെ നോവിച്ചു വേവിച്ചും
ഭോഗിച്ചു പച്ചക്കിറച്ചി തിന്നും
ചോരകാണത്തൊരു പെണ്ണിന്റുടലീന്നു 
കിനിയുന്ന ചോപ്പിൽ നദിയുമിപ്പോൾ

വിടരുന്ന പൂക്കളിൽ വിടരാതെയിതളുകൾ
കരിയുന്നു പൊടിയുന്നു പച്ചമാംസം
പെൺ ശരീരത്തിൽ മാംസദണ്ഡുക്കളും 
കുത്തിയിറക്കുന്നിരുമ്പു ദണ്ഡും

കാമഭ്രാന്തന്മാർ നടത്തുന്ന ഭീകരതയിൽ  
ജനിക്കുന്നു ജിഷയും,നിർഭയമാർ  
പെറ്റിടു പെങ്ങളെ പെൺകുഞ്ഞിനെ 
കുത്തിമലർത്തിട് ഭ്രാന്തരെയും 

പൊക്കിള്‍ മുറിച്ചിട്ട് ഭോഗിച്ചു തീർക്കുന്ന 
കിങ്കരവർഗ്ഗത്തിൻ ലിംഗമൊക്കെ  
പൂക്കളിൻ അല്ലി പറിച്ചെടുക്കും പോലെ 
മുളയിലെ നുള്ളിക്കളഞ്ഞിടേണം  
കാമത്തിൽ മുങ്ങി പൂക്കൾ അടര്‍ത്താതെ 
ചിരാതിന്റെ തിരിയിൽ  കരിനാഗമിഴയാതെ 
തേങ്ങലിൽ വിങ്ങി പെൺകതിർ വീഴാതെ  
ചാലുകൾ കീറി പത്തിവിടർത്താതെയിനി- 
നാട്ടിലുറങ്ങാൻ  സൗമ്യജിഷമാർക്കു കഴിയുമോ ?
[ ദേവൻ തറപ്പിൽ ]

അക്ഷയ മത്തി

അക്ഷയ മത്തി ...!
ഇരുപത്തിനാലിന്റെ ക്യേരറ്റുമായിട്ട് 
ഇരുന്നൂറു വർഷം നാം പിന്നിടാണോ
അക്ഷയതൃഥിയുടെ പേരില്‍ സ്വര്‍ണ്ണം 
വിറ്റന്ധകാരത്തിലമരുന്ന നാടും 
അതിലൂടെ വളരുന്ന അന്ധവിശ്വാസ -
ത്തിലമരുന്നു ഭാരത നാടുമിന്നു ...

ആഡംബരപൂർവ്വം കൊണ്ടാടിടും ചില   
തന്ത്രങ്ങളുണ്ടല്ലോ മാർക്കറ്റിലും 
അക്ഷയജെട്ടിയും ആഘോഷമായിട്ട്
തുച്ചം വിലയിലും വിറ്റിടുന്നു ,
കാണാൻ തരക്കേടുമില്ലാത്ത ഭംഗിയിൽ
അക്ഷയ കോണാനും നാളെയെത്തും

ഒരു നാളില്‍ ചീഞ്ഞുള്ള മത്തിയുമായിട്ട് 
മാർക്കെറ്റിൽ വില്‍പ്പനെക്കെത്തി കാദർ
മാര്‍ക്കെറ്റിലെത്തിയ നേരത്തിലൊ ജനം
ചീഞ്ഞുനാറും മത്തി കണ്ടകന്നു .....

അന്നത്തെയന്നത്തിന്‍ മത്തിവിറ്റില്ലെങ്കില്‍
 പട്ടിണിയായിടും ഭാര്യേം കുട്ട്യോൾ
കഷ്ടത്തിലായൊരു നേരത്തു കാദറിന്‍
മിന്നായം പോലെ മനസിലപ്പോൾ ....

ബോഡൊന്നെഴിതീട്ട് തൂക്കിയിട്ടുകടേൽ
അക്ഷയ മത്തിയാണാശ്വര്യത്തിൻ ...
അക്ഷയ മത്തിയാണെന്നവര്‍ കണ്ടതും 
പക്ഷം കൂടാതെയും സ്ത്രീപുരുഷര്‍ 
വിലയും ഗുണമൊന്നും പേശിടാതെയെല്ലാം 
വാങ്ങിച്ചു പോയവർ ചീഞ്ഞമത്തി ....

തകൃതിയായക്ഷയമത്തിയും തീർന്നപ്പോൾ
കാദർ കുടിലിൽ കുരവയിട്ടു  .....
പട്ടിണിയിൽ കഴിഞ്ഞാകുടിലന്തിയിൽ 
കൊട്ടും കുരവയുമാഘോഷത്തിൽ ...
(ദേവന്‍ തറപ്പില്‍)11/05/2016,

Sunday, 8 May 2016

അമ്മ ...!!

അമ്മ ...!!
അമ്മയെന്നാദ്യരണ്ടാക്ഷരമീ മണ്ണില്‍ ,
പൊന്നു പോലെന്നും തിളങ്ങിനില്‍ക്കും 
മണ്ണിലെ ദൈവമാണെല്ലാവർക്കൂ,മമ്മ
വിണ്ണിൽ വിളങ്ങും പ്രകാശമായി ...!! Thursday, 5 May 2016

ജിഷേ മാപ്പ്

ജിഷേ മാപ്പ് ....!!
പട്ടാപ്പകല്‍ കീറിമുറിച്ചു
ചീന്തിയെറിഞ്ഞ വസ്ത്രം
അധമന്മാരുടെ കൈകളിൽ
അവൾ എത്ര നിലവിളിച്ചിരിക്കും
ദൈവമേ .................!
കാമം തീർത്തത് മാത്രമോ
ക്രൂരന്മാർ ആവശ്യം
കഴിഞ്ഞപ്പോൾ അവളുടെ
യോനിമുഖത്തിൽ
കമ്പി കയറ്റി സാഡിസ്റ്റുകൾ
കുത്തിക്കീറിയ യോനിൽകൂടി
കുടൽമാല പുറത്തു വന്നുപോലും ...!
നിരായുധയായ ആ പാവം
എത്രനേരം നിളിവിളിച്ചു കാണും
ആരും സഹായത്തിനില്ലാതെ
വേദന തിന്നവളുടെ ശബ്ദത്തിൽ
ഇന്ന് ഭാരതം ഞെട്ടുന്നുവോ ..?
അതോ ദളിതയായ പെൺകുട്ടിക്ക്
നീതി വേണ്ടെന്നോ ....?
എച്ചില് വാരിയും
ആരാന്റെ അടുക്കളയുടെ പുറം അടിച്ചും
കിട്ടിയ പണത്തിൽ
വക്കീലാക്കാൻ പഠിപ്പിച്ച
വിദ്യാഭ്യാസമില്ലാത്ത
അമ്മയുടെ രോദനം ആരു കേൾക്കും
അധികാരമത്തിൽ മറച്ച
ഭരണ വർഗ്ഗമേ
നിങ്ങള്ക്ക് മാപ്പില്ല ..
നാളെ നിന്റെ കുടുംബത്തിൽ
ഇത് തന്നെ സംഭവിക്കുമ്പോൾ
നിനക്ക് താങ്ങാനാവുമോ .?
അൻപത്തിയൊന്നു വെട്ടിനെ
നിരന്തരം അപലപിച്ച കീടമങ്ങളെ
മുപ്പത്തെട്ടു മാരക മുറിവുകൾ
കാണാഞ്ഞത് അധികാരത്തിമർപ്പിലാണോ ?
ദളിതന്റെ ശരീരം കണ്ടു
അറയ്ക്കുന്ന സവര്‍ണ്ണ വർഗ്ഗമേ
നിന്റെ പേരോ വൈദ്യശാസ്ത്രം ...?
നിങ്ങൾ മറക്കരുതേ
നിന്റെ വീടുകളിലും
പെണ്‍കുട്ടികളും സ്ത്രീകൾ ഉണ്ടെന്നത് ...?
ആ അമ്മയുടെ രോദനം കാണാത്ത
അധമന്മാരായ രാഷ്ട്രിയക്കാരും
ഭരണാധികാരികളുടെ കുടുംബവും
ഈ അമ്മയുടെ കണ്ണീരിൽ
വേരോടെ പിഴുതെറിയട്ടെ ,,,,!
എന്റെ പ്രിയപ്പെട്ട സോദരി
ജിഷേ ........
ദൈവത്തിന്റെ സ്വന്തം നാട്
നിന്നോട് മാപ്പ് ചോദിക്കുന്നു ..
മാപ്പ് ..മാപ്പ് ..മാപ്പ് ......
28/ 04/ 2016 ,
ആദരാഞ്ജലികൾ ....
( ദേവൻ തറപ്പിൽ 

Tuesday, 3 May 2016

ഹൃദയം മിടിക്കുന്നു

വേവും മനമിന്നു 
പൊള്ളുന്ന ചൂടും 
തള്ളിക്കളയാനും 
തോന്നരുതേ .....

വർഷം പതിക്കുന്നു 
ഹൃദയം മിടിക്കുന്നു 
തന്ത്രികൾ ശങ്കയാൽ 
അപസ്വരത്തിൽ ...

കണ്ണേ വെറുക്കല്ലേ 
കാര്യമാക്കിടല്ലേ 
ജീവിത നൗകയിൽ 
പ്രതിബന്ധമേറെ...!!